18/04/2026

നിലാവ് : ഭാഗം 02

രചന – അരുന്ധതി

“നിനക്കിഷ്ടായൊ പുള്ളിയെ”.
…..
“മ്മ്മ്മ് “….

..ഭാമ ഒന്ന് മൂളി…

“അങ്ങനെ ഇഷ്ടായൊ എന്ന് ചോദിച്ചാൽ എനിക്ക്, എനിക്കിഷ്ടായി”.
… ….. …
“എന്താടിഈ പറയുന്നേ. നിനക്കിഷ്ടായെന്നോ”.

“അതേ ഇഷ്ടായി. അതിനിപ്പോൾ എന്താ”

ചോദിക്കുമ്പോൾ ദേവിയുടെ മുൻപിൽ ചിരിക്കാതിരിക്കാൻ അവള് ശെരിക്കും പാട് പെട്ടു…

“ഒന്നും ഇല്ല ”

…. പെട്ടെന്ന് കേട്ടപ്പോൾ ദേവി ഒന്ന് ഞെട്ടി…

“ഒന്നും ഇല്ലേ”????

“ഇല്ലാന്ന് പറഞ്ഞില്ലേ. അല്ലെങ്കിൽ തന്നെ എനിക്കെന്താ പ്രശ്നം”…..

“എങ്കിൽ ഞാനിത് മുന്നോട്ട് കൊണ്ടുപോകട്ടെ”?

“എന്നോടാണോ ചോദിക്കുന്നെ ”

“പിന്നല്ലാതെ എന്റെ ചേട്ടന് വേണ്ടി എന്റെ കൂട്ടുകാരിയെ ആലോചിക്കുമ്പോൾ അവളോട്‌ അഭിപ്രായം ചോദിക്കണ്ടെ “.

ഭാമ നോക്കിയപ്പോൾ ദേവിയുടെ കണ്ണ് ഇപ്പോൾ പുറത്ത് ചാടും എന്ന പോലെ നോക്കുന്നുണ്ട്.
..
“എപ്പോഴാടി ആ ചേട്ടൻ നിന്റെ ചേട്ടനായത്.ഇന്ന് രാവിലെ ഒറ്റ തവണ കണ്ടപ്പോഴേ അങ്ങ് ചേട്ടനായൊ”?

“കണ്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല. പിന്നെ എന്റെ ചങ്കത്തിയുടെ ഇതുവരെ ഇല്ലാത്ത ഒരിളക്കം കണ്ടപ്പോൾ ഞാൻ അങ്ങ് ചേട്ടനാക്കി “.

“എന്തിളക്കം”???

“അത് തന്നെയാ എനിക്കും അറിയേണ്ടത്
. എന്താ ഒരു ഇളക്കം. ഞാൻ ഒന്നും കണ്ടില്ലന്നാണോ നിന്റെ വിചാരം..
നായകനും നായികയും തമ്മിൽ കാണുന്നു, കണ്ണും കണ്ണും കൈ മാറുന്നു. നായിക നായകന്റെ അമ്മയോട് ഭയങ്കര സ്നേഹത്തോടെ സംസാരിക്കുന്നു. ഇത് വരെ കാണാത്ത ഒരു മാറ്റം. എന്താ മോളെ ഉദ്ദേശം… മ്മ്മ്മ്മ്??? ”

ആദ്യം പറഞ്ഞതിന് ഉത്തരം പറയാൻ പറ്റാതെ ദേവി നിന്ന് വിക്കി..

“അ,, അത് പിന്നെ..”..

“എന്താടി നിനക്ക് വിക്കും തുടങ്ങിയോ. എന്ന് ചിരി കടിച്ചു പിടിച്ചു കൊണ്ട് ഭാമ ചോദിച്ചു”

“എനിക്ക് വിക്കൊന്നുമില്ല. ആ ആള് നോക്കി അപ്പോൾ ഞാനും തിരിച്ചു നോക്കി അത്രേം ഉള്ളു. പിന്നെ ആ അമ്മയെ എനിക്ക് നേരത്തേ പരിചയം ഉണ്ട്. അതുകൊണ്ടാ അത്ര അടുപ്പത്തോടെ ഞാൻ സംസാരിച്ചത്. അല്ലാതെ ഇളക്കം ഒന്നും ആയിട്ടല്ല. കേട്ടോടി കൊള്ളിപ്പിശാശേ”.

“പരിചയമോ. എങ്ങനെ? എവിടെ വെച്ച്?അല്ലടി,അതിന് ആ അമ്മക്ക് നിന്നെ പരിചയം ഉള്ളതായിട്ട് എനിക്ക് തോന്നിയില്ലല്ലോ”.

“എന്റെ പൊന്ന് ഭാമേ ഒറ്റ ശ്വാസത്തിൽ നീ ഇതെല്ലാം കൂടി ചോദിക്കല്ലേ. ഞാൻ പറയാം.
അന്ന് ഞാൻ ലീവെടുത്ത് ഒരു ദിവസം അമ്പലത്തിൽ പോയതോർക്കുന്നോ നീ.
കള്ളത്തരത്തിന്റെയും കാപട്യത്തിന്റെയും മുഖം മൂടിയണിഞ്ഞ ഈ മഹാനഗരത്തിൽ കാഴ്ചയിലേ നല്ല ഐശ്വര്യമുള്ള, ഒരമ്മയെ കണ്ട കാര്യം ഞാൻ നിന്നോട് പറഞ്ഞിരുന്നു.തന്റെ നേർക്ക് കൈ നീട്ടുന്നവരെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാത്തവരിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും തന്നാലാവുംവിധം സഹായം നൽകുന്ന ഒരു അമ്മ”.

“ഉവ്വ് ….. ഞാനോർക്കുന്നുണ്ട്.
നീ സംസാരിക്കാൻ ചെന്നപ്പോഴേക്കും കാറിൽ കയറിപ്പോയി എന്നും പറഞ്ഞു.
അന്ന് മുഴുവൻ ആ അമ്മയോട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ലാന്നും പറഞ്ഞ് എനിക്ക് ചെവിതല തന്നിട്ടില്ല നീ.
അതുകൊണ്ട് ഞാൻ നന്നായി ഓർക്കുന്നുണ്ട്”.

“ആ അമ്മയാണ് ഈ ദേവകിയമ്മ “.
അപ്പോൾ പിന്നെ ഞാൻ എങ്ങനെ അടുപ്പത്തോടെ മിണ്ടാതിരിക്കും,നീ പറ”.

“അതൊക്കെ ശെരി സമ്മതിച്ചു. പക്ഷേ ഞാൻ ആദ്യം ചോദിച്ചതിനുള്ള ഉത്തരമോ
അതിന്റെ ഉത്തരം എവിടെ”?.

“അത് ഞാൻ പറഞ്ഞല്ലോ”.

“പക്ഷേ ആ ഉത്തരം അത്ര പോര”.

“പോരെങ്കിൽ പോയ്‌ പണി നോക്ക് മോളെ, എന്ന് ഭാമയുടെ കവിളിൽ തട്ടി പറഞ്ഞ് ദേവി എഴുന്നേറ്റ് പോയി”.

“സമയം ആയി നമുക്കിറങ്ങാം ദേവി”.

“ടി അമ്മയോടൊന്നു പറഞ്ഞിട്ട് പോകാം. അല്ലെങ്കിൽ മോശമാ “.

“ഹോ രാവിലെ ഞാനൊന്ന് പരിചയപ്പെടാം എന്ന് പറഞ്ഞപ്പോൾ എന്തൊക്കെയാരുന്നു ”

“അതുപിന്നെ അപ്പോൾ എനിക്കറിയില്ലായിരുന്നല്ലോ “.

“മ്മ്മ്മ്മ്മ്…. ശെരി വാ പറഞ്ഞിട്ട് പോകാം “.

“അമ്മേ ഞങ്ങളിറങ്ങുവാ ഡ്യൂട്ടി സമയം കഴിഞ്ഞു. ”

അതും പറഞ്ഞു തിരിയുമ്പോൾ,
തന്നെ മാത്രം നോക്കി കിടക്കുന്ന, കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ അവളറിയാതെ അവളുടെ മിഴികൾ ഉടക്കി.

“ശെരി അമ്മേ ഇറങ്ങട്ടെ.വാടി പോകാം”….

ഭാമ കയ്യിൽ പിടിച്ചപ്പോഴാണ് താനും ആ കണ്ണിൽ നോക്കി നിൽക്കുകയായിരുന്നു എന്ന് മനസ്സിലായത്.

❤️❤️❤️❤️❤️❤️❤️

“ഭാമേ വിളക്ക് വെക്കാൻ പോകുവാ എഴുന്നേക്ക്”…

“ദാ വരുന്നു”……

ഈശ്വരന് മുന്നിൽ കൈ കൂപ്പി, കണ്ണടച്ച് നിൽക്കുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി ഇറങ്ങി. കണ്ണ് നീര് കവിൾത്തടത്തെ നനച്ചപ്പോഴാണ് കരയുകയായിരുന്നു എന്നവൾക്ക് മനസ്സിലായത്…
ആ അമ്മയെ, ദേവകിയമ്മയെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് നിങ്ങളെയെല്ലാം കൂടുതൽ കൂടുതൽ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലെങ്കിലും എല്ലാം പഴയത് പോലെ ആയിരുന്നെങ്കിൽ ഈശ്വരാ എന്നവൾ ഭഗവാനോട് പ്രാർത്ഥിച്ചു 🙏.

“ചായ റെഡി, ചായ റെഡി ”

ഭാമയുടെ ശബ്ദം കേട്ടപ്പോൾ കണ്ണ് തുടച്ച്, ചിരിച്ച് കൊണ്ടവൾ അടുത്തേക്ക് ചെന്നു.

“നീ കരഞ്ഞോ ദേവി “??

ഭാമയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം അവളൊന്ന് പതറി.

“കരയാനോ ഒന്ന് പോ പെണ്ണേ. ഞാൻ ഇന്ന് ഭയങ്കര സന്തോഷത്തിലാ. എന്നും പറഞ്ഞു പുറത്തേക്ക് നോക്കി “.

“എന്താടി പുറത്ത്.
ഇത്ര കിടന്ന് നോക്കാനും മാത്രം എന്താ അവിടെ . എനിക്കൊന്നും കാണാൻ വയ്യല്ലോ “.

“അതോ, കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ എന്ന് നോക്കിയതാ”. ചായ ഒക്കെ ഉണ്ടാക്കി കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാനോർത്തു ഇനിയിപ്പോൾ കാക്കയെങ്ങാനും….. “.

“കിട്ടണം എനിക്കിത് കിട്ടണം. പാവല്ലേ എന്ന് കരുതി ഞാനൊരു ചായ ഇട്ടു തന്നപ്പോൾ നിനക്ക് പുച്ഛം അല്ലേ. ആയിക്കോട്ടെ. ഇനി എന്നും ഞാൻ തന്നെ ഇവിടെ പണി മുഴുവൻ ചെയ്യും നീ നോക്കിക്കോ … ആഹാ, എന്നോടാ കളി “.

“അത്രക്ക് വേണോ മോളെ ഭാമേ .പിന്നീട് തിരുത്തി പറയരുത്. എനിക്കത്രേം ഉള്ളു ”

ഒന്നാലോചിച്ചാൽ മണ്ടത്തരം ആയില്ലേ താടിക്ക് കൈ കൊടുത്ത് ഭാമ ഒന്ന് ചിന്തിച്ചു.

“അല്ലെങ്കിൽ വേണ്ട അങ്ങനെ എന്നെ പുച്ഛിച്ചിട്ട് ഞാൻ ഇനി ചെയ്യുന്നില്ല. നീ തന്നെ മുഴുവനും ചെയ്തോ “.

“മ്മ്മ്മ്മ്മ്മ്. ശെരി”…

ഭക്ഷണം കഴിച്ച് ഭാമ കയറി കിടന്നു.

“ഇങ്ങോട്ടെഴുന്നേറ്റേടി. വിരിപ്പ് കുടഞ്ഞു പോലുമില്ല. ”

“പെട്ടെന്ന് വിരിക്ക് എനിക്കുറക്കം വരുന്നു”

“പറച്ചില് കേട്ടാൽ തോന്നും രാവിലെ നേരത്തേ എഴുന്നേൽക്കാനുള്ളതാ എന്ന്.
അങ്ങോട്ട് നീങ്ങി കിടക്ക്‌ പിശാശ്ശെ “.

കണ്ണടക്കുമ്പോൾ നുണക്കുഴിയുള്ള ആ മുഖവും കുസൃതി കണ്ണുകളും മാത്രം തെളിഞ്ഞു വരുന്നതെന്താ. ആ കണ്ണുകൾ,,, ആ നോട്ടം… ആ നോട്ടത്തെ നേരിടാൻ എനിക്കാവുന്നില്ല. അതെന്താ അങ്ങനെ. ഈശ്വരാ….. എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ എന്ന് ചിന്തിച് അവൾ നിദ്രയിലേക്കാണ്ടു.

❤️❤️❤️❤️❤️❤️

വെള്ളം തലവഴി വീണപ്പോൾ ഭാമ ചാടി എഴുന്നേറ്റു.

“എന്തുവാടി”
….
“ഞാൻ നിന്നെ ഉണർത്തിയതല്ലേ “…

“ഇങ്ങനെയോ????
നീ ഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ”..

“രാവിലേ ഇരുന്ന് ചളി അടിക്കരുതേ ന്റെ പൊന്ന് ഭാമേ”.

“ചളിയൊന്നുമല്ല.കാര്യം പറഞ്ഞതാ.
നിനക്കൊന്ന് വിളിച്ചൂടാരുന്നോ എന്നെ “?…

“എന്നെക്കൊണ്ടൊന്നും പറയിക്കരുത്. വിളിക്കുന്നതിന്‌ ഒരു പരിധിയില്ലേ. അതുകൊണ്ട് ഇനി മുതൽ ഇതാ ഞാൻ ചെയ്യാൻ പോകുന്നത്….
ചെല്ല് പോയി റെഡി ആവ്‌”.

❤️❤️❤️❤️❤️❤️❤️

“ടി”….

“എന്താടി “???

“നമ്മള് കാണുമ്പോൾ മുതൽ അമ്മ ഇവിടെ തന്നെയാ. ഒന്ന് വീട്ടിൽ പോയി വരണം എന്നുണ്ടാവില്ലേ. ചോദിക്കാനുള്ള മടി കൊണ്ടാവും ചോദിക്കാതെ “.

“അതിനിപ്പോൾ നമ്മളെന്തു ചെയ്യും “?

“അല്ലടി നമ്മൾ ശ്രദ്ധിച്ചോളാം. അമ്മ പോയി വരാൻ പറഞ്ഞാലോ? ”

പറഞ്ഞു തീർന്നു നോക്കുമ്പോൾ ദേ ദേവകിയമ്മ വന്ന് നിൽക്കുന്നു

“മക്കളെ ഒന്ന് വീട്ടിൽ പോയ്‌ വന്നാൽ കൊള്ളാം എന്നുണ്ട്. നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ പോയി വരും വരെ ഒന്ന് ശ്രദ്ധിക്കുവോ “? പെട്ടെന്ന് വരാം.

“ഞങ്ങള് ശ്രദ്ധിച്ചോളാം അമ്മ പോയിട്ട് വാ “.

“ശെരി മക്കളെ എങ്കിൽ ഞാൻ അവനോടു ഒന്ന് പറഞ്ഞിട്ട് പോയിട്ട് വരാം”.

അമ്മ പോയതും പറന്നു പോയ കിളികളെ തിരിച്ചു വിളിക്കുന്ന തിരക്കിലായിരുന്നു ഭാമ…

“ഭാമേ എന്തുപറ്റിയെടി”?

“അല്ലടി നീ ഇക്കാര്യം പറഞ്ഞോണ്ടിരുന്നപ്പോൾ തന്നെ ആ അമ്മ വന്നു ചോദിച്ചല്ലോ. എന്തൊരു മനപ്പൊരുത്തം. അതാലോചിച്ചതാ”.

“അതാണോ “??

“ഒരു മരുമകളും അമ്മായിയമ്മയും തമ്മിൽ ഇതേ മനപ്പൊരുത്തം വേണം. അതും നിങ്ങൾക്കുണ്ട്. ഇനി എന്റെ ചേട്ടനുമായും കൂടി അതുണ്ടോ എന്നറിഞ്ഞാൽ ഇതങ്ങോട്ട് ഉറപ്പിക്കും ഞാൻ “..

“ദേ ഭാമേ കുറച്ച് കൂടുന്നുണ്ട് നിനക്ക്. ഇന്നലെ തൊട്ടേ നിന്നോട് ഞാൻ പറയാനിരുന്നതാ. പ്രണയം, കല്യാണം ഇതൊന്നും എന്റെ ജീവിതത്തിൽ ഇല്ലാത്ത കാര്യമാണ് എന്ന് നിനക്കറിയാല്ലോ. അതൊന്നും എന്റെ ചിന്തയിലെ ഇല്ല. അതുകൊണ്ട് ഈ സംസാരം നമ്മളിവിടെ വച്ച് നിർത്തുന്നു. മനസ്സിലായല്ലോ ??? ഇനി ഇത് പറയരുത്”.

“പക്ഷെ ടി അത്”….

“അതുമില്ല, ഇതുമില്ല. നിർത്തണം എന്ന് പറഞ്ഞാൽ നിർത്തണം അത്ര തന്നെ .”

“മ്മ്മ്മ്മ്മ്മ്മ്മ് ”

“ഒന്നവിടെ വരെ പോയി നോക്കണോടി. നമ്മൾ പറഞ്ഞിട്ടല്ലേ അമ്മ പോയത്. അപ്പോൾ അവിടെ വരെ ഒന്ന് ചെല്ലാതെ എങ്ങനെയാ ”

“നമ്മളല്ല,,, നീ പറഞ്ഞിട്ട്. അതുകൊണ്ട് തന്നത്താനെ പോയി അന്വേഷിച്ചോ. ഞാനില്ല.”

“ഓഹോ അപ്പോൾ അങ്ങനെയാണല്ലേ ”

“അതേ അങ്ങനെ തന്നെയാ “.

“എങ്കിൽ വേണ്ട “…

അമ്മക്ക് വാക്ക് കൊടുത്തതല്ലേ ശ്രദ്ധിച്ചോളാം എന്ന്. അത് വിശ്വസിച്ചല്ലേ ആ അമ്മ പോയത് അപ്പോൾ പോകാതെ ഇരിക്കുന്നത് മോശമല്ലേ. ചിന്തിച്ചപ്പോൾ അവിടെ വരെ ഒന്ന് പോകാം എന്ന് ദേവി ഉറപ്പിച്ചു.

“നീ ഇതെവിടെ പോകുവാ “?

“ഒന്നവിടെ വരെ പോയി എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ചു വരാം. ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് വരാം”…

“ശെരി പോയിട്ട് വാ ”

കതകു തുറന്ന് ദേവി നോക്കുമ്പോൾ അർജുൻ വെള്ളമെടുക്കാൻ പാട് പെടുന്നു. അവള് നോക്കി നിൽക്കെ അർജുൻ കട്ടിലിൽ നിന്ന് വീഴാൻ പോയതും, അവളോടി ചെന്ന് ആളെ താങ്ങി പിടിച്ചു. ഇപ്പോൾ അർജുനും ദേവിക്കും ഇടയിൽ അകലം സൃഷ്ടിക്കാൻ ഒന്നും തന്നെയില്ല. അത്ര അടുത്താണ് 2ആളും. അർജുൻ കണ്ണെടുക്കാതെ ദേവിയുടെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നു ദേവി തിരിച്ചും.

പെട്ടെന്ന് കതക് തുറന്ന് ഭാമയും ദേവകിയമ്മയും കൂടി വന്നു. അവരെ കണ്ട് 2ആളും അന്തിച്ചു പോയി. ഭാമയുടെ കണ്ണാണെങ്കിൽ ഇപ്പോൾ ഉന്തി താഴെ വീഴും.

തുടരും,