The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
””മോളെ ദേവി,,,
യാത്ര ചെയ്ത് വന്നതല്ലേ പോയി ഒന്ന് കുളിയ്ക്ക്. അച്ചൂ നീയും ചെല്ല് “”
രേവതി രണ്ടാളോടും പറഞ്ഞു.
“”എങ്കിൽ ചെല്ലട്ടെ ”
എന്നും പറഞ്ഞ് ദേവി മുകളിലേയ്ക്ക് നടന്നു.
“””അച്ചൂ,,,
നീയും ചെല്ല്. എന്നിട്ട് കുറച്ച് സമയം കിടക്ക്””
ദേവി മുകളിലേയ്ക്ക് നടന്നതും രേവതി അവനോടും പറഞ്ഞു.
“”അയ്യോ മോളേ,,, “”
ദേവകിയമ്മയുടെ അലർച്ച കേട്ടാണ് അവര് നോക്കിയത്. സ്റ്റെപ്പിൽ തലയ്ക്കു കൈ കൊടുത്ത് ദേവി മയങ്ങി വീഴാൻ പോകുന്നു. അവള് തിരിഞ്ഞൊന്ന് അർജുനെ നോക്കി. അപ്പോഴേയ്ക്കും അവളുടെ കണ്ണിൽ ഇരുട്ട് നിറഞ്ഞിരുന്നു. നില തെറ്റി അവള് അവിടെ ഒരു വശത്തായി ഫ്ലവർവേസ് വെച്ചിരുന്ന സ്റ്റാൻഡിലേയ്ക്ക് ഇടിയ്ക്കാക്കാൻ ആഞ്ഞു. അവളുടെ വയറ് അതിലേയ്ക്ക് ഇടയ്ക്കാൻ ആഞ്ഞതും പെട്ടെന്ന് അർജുൻ ഓടി വന്ന് അവളെ പിടിച്ചു. അപ്പോഴേയ്ക്കും അവളുടെ ബോധം മറഞ്ഞിരുന്നു.
അവൻ അവളെ താങ്ങിയെടുത്ത് കാറിലേയ്ക്ക് കിടത്തി
“”മോളേ,,, ദേവി എഴുന്നേൽക്കെടി “”
ബോധമില്ലാതെ അവന്റെ മടിയിൽ കിടക്കുന്ന അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ വിളിച്ചു. അവന്റെ നിറയുന്ന കണ്ണ് നീരിനെ ഷർട്ടിന്റെ കോളറ് കൊണ്ട് തുടച്ച് മാറ്റുന്നുണ്ട്.
“”മോനേ,,,
അവൾക്കൊന്നൂല്ലടാ നീ വിഷമിയ്ക്കാതെ “”
ദേവകിയമ്മ അവനെ സമാധാനിപ്പിയ്ക്കാൻ അവന്റെ തോളിലേയ്ക്ക് കൈ വെച്ചു.
ഓടിയ്ക്കുന്നതിനിടയിൽ ഭാമ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. ഉള്ളിലെ വിഷമം കടിച്ചമർത്തി അവള് കാറ് വേഗതയിൽ ഓടിച്ചു.
“”ഒന്നൂല്ലാ ഏട്ടാ… വിഷമിയ്ക്കാതെ “”
“”പക്ഷേ ഭാമേ,,,
ഒന്നുണർന്നിട്ട് വീണ്ടും “”
അർജുന് അവന്റെ വിഷമം സഹിയ്ക്കാനാവുന്നതിലും അപ്പുറമായിരുന്നു
കുറച്ച് സമയം കഴിഞ്ഞതും അവര് ഹോസ്പിറ്റലിൽ എത്തി. ഡോക്ടറ് അവളെ നോക്കാനായി എല്ലാവരോടും പുറത്തേയ്ക്ക് നിൽക്കാൻ പറഞ്ഞു. പുറത്ത് നിൽക്കുമ്പോഴും അവൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ, കുഞ്ഞിന് വല്ല കുഴപ്പവും ഉണ്ടാകുമോ എന്നൊക്കെയുള്ള ടെൻഷനായിരുന്നു അവന്.
“”സാർ,,,
ഡോക്ടർ അകത്തേയ്ക്ക് വരാൻ പറഞ്ഞു..””
ഡോക്ടർ വിളിച്ചതനുസരിച് എല്ലാവരും അകത്തേയ്ക്ക് വന്നു.
“”എന്താ ഷീജാ ,,,
വല്ല കുഴപ്പവും. “”
മനസ്സിലെ ടെൻഷൻ താങ്ങാനാവാതെ അവൻ ഡോക്ടറോട് ചോദിച്ചു.
“”പേടിയ്ക്കാനൊന്നും തന്നെയില്ല സാർ…
അന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ ബി. പി വേരിയേഷൻ ഉള്ള കാര്യം. “”
“”ഉവ്വ്””
“”ഇപ്പോൾ ബി. പി നന്നായിട്ട് കൂടാൻ തുടങ്ങിയിട്ടുണ്ട്. ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങളൊന്നും ഇനി ഉണ്ടാകരുത്. പിന്നെ ചെറുതായി വിളർച്ചയുടെ ലക്ഷണങ്ങളും ഉണ്ട്. അതും ഞാൻ അന്ന് പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് ചെറുതായിട്ടൊന്ന് സൂക്ഷിക്കണം… പിന്നെ പെട്ടെന്ന് ഇങ്ങനെ ബി. പി കൂടാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണം??? അതായത്,, ടെൻഷൻ ഉണ്ടാകുന്നതോ മറ്റോ””
“”ഞങ്ങളൊരു യാത്ര പോയിരുന്നു ഷീജാ ഇന്നലെ. ഇന്ന് രാവിലെയാ വന്നത് . “”
“”ഇനി ഡെലിവറി കഴിയും വരെ യാത്രകളൊന്നും അധികം വേണ്ട സാർ. പിന്നേ, ഞാൻ പറഞ്ഞല്ലോ ടെൻഷൻ ഉണ്ടാക്കുന്ന ഒരു കാര്യങ്ങളും ഉണ്ടാകരുത്. പിന്നെ വിളർച്ചയ്ക്ക് ഞാൻ ഒരു ടോണിക് കൂടി എഴുതുന്നുണ്ട്. എല്ലാം ഒന്ന് ശ്രദ്ധിച്ച് അടുത്ത ചെക്കപ്പിന് വരുമ്പോൾ നോക്കാം എങ്ങനെയുണ്ടെന്ന്. “”
“”ദേവി??? “”
“”ഒരു ഡ്രിപ്പിട്ടിട്ടുണ്ട്. അത് കഴിയുമ്പോൾ പോകാം. ചെറിയ ക്ഷീണം ഉണ്ടല്ലോ അതുകൊണ്ട് ഇട്ടതാ. “”
“”എങ്കിൽ ശെരി ഷീജാ “”
“”ശെരി സാർ.. “”
അവര് മുറിയിലെത്തുമ്പോൾ ദേവിയുടെ അടുത്ത് ഒരു നേഴ്സ് ഉണ്ടായിരുന്നു. അവര് വന്നപ്പോഴേയ്ക്കും ആ നേഴ്സ് പുറത്തേയ്ക്ക് പോയി. അർജുൻ അവളുടെ അടുത്തേയ്ക്ക് ചെന്നിരുന്നു. ഭാമയും, ദേവകിയമ്മയും അടുത്തായി തന്നെ.
നന്നായി ഉറങ്ങുന്നത് കൊണ്ട് അവൻ അവളെ ഉണർത്തിയില്ല. കുറച്ച് കഴിഞ്ഞതും ദേവി ഉണർന്നു.
“”മോളേ ദേവി എങ്ങനെ ഉണ്ട് “”
ദേവകിയമ്മ അവളുടെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു.
“”ഒന്നുവില്ല അമ്മേ ചെറിയൊരു തലകറക്കം അത്രേയുള്ളൂ.
എന്താടി ഭാമേ നീ കരഞ്ഞോ അയ്യേ “”
ദേവകിയമ്മയോട് പറഞ്ഞ ശേഷം അടുത്ത് നിൽക്കുന്ന ഭാമയെ നോക്കി ദേവി ചോദിച്ചു .
“”മനുഷ്യനെ പേടിപ്പിച്ചിട്ട് കരഞ്ഞോന്നോ.
ഒറ്റ കുത്ത് വെച്ച് തന്നാലുണ്ടല്ലോ. അവളുടെയൊരു തലകറക്കം “”
ഭാമ പുറമേ കുറുമ്പ് കാട്ടി പറഞ്ഞു.
ഈ സമയമെല്ലാം ദേവിയുടെ ഉണർവ്വോടെയുള്ള സംസാരം കണ്ട് സന്തോഷത്തോടെ അവളെ നോക്കി ഇരിയ്ക്കുകയായിരുന്നു അർജുൻ .
“”ഭാമേ,,,
വാ രേവതിയോടൊന്ന് വിളിച്ചു പറഞ്ഞില്ല. പറഞ്ഞിട്ട് വരാം. “”
ദേവകിയമ്മ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഭാമയെ വിളിച്ചു.
“”അമ്മ പോയി വിളിയ്ക്ക്. അല്ലെങ്കിൽ ഇവിടെ ഇരുന്ന് വിളിക്കാല്ലോ “”
“”നിന്നോട് വരാനല്ലേ പറഞ്ഞെ “”
ദേവകിയമ്മ ശബ്ദം അൽപം കടിപ്പിച്ചു തന്നെ പറഞ്ഞു.
“”ഓ ഓ ഓ,,,,,
അങ്ങനെ… ആ,, വാ അമ്മേ “”
പെട്ടെന്ന് ലൈറ്റ് കത്തിയപോലെ അവള് ദേവകിയമ്മയുടെ കൂടെ പുറത്തേയ്ക്ക് പോയി.
അവര് പോകുന്നത് നോക്കി ചിരിച്ചു കൊണ്ട് അർജുൻ ദേവിയുടെ അടുത്തേയ്ക്ക് അടുത്തിരുന്നു.
“”എന്ത് പറ്റി എന്റെ പെണ്ണിന്,,, “”
അവളുടെ തലയിലേയ്ക്ക് തലോടിക്കൊണ്ട് അവൻ ചോദിച്ചതും അവള് അവന്റെ കൈയ്യെടുത്ത് ആ കൈ വെള്ളയിലേയ്ക്ക് ഒരു ചുടുമുത്തം നൽകി.
“”ഈ കൈകൾ എന്നോടൊപ്പം ഇങ്ങനെയുള്ളപ്പോൾ എനിയ്ക്കെന്ത് പറ്റാനാ അച്ചുവേട്ടാ “”
അതും കേട്ടതും അവന്റെ കണ്ണ് നിറഞ്ഞ് അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ നെറ്റിയിൽ അവന്റെ ചുണ്ട് ചേർത്തു. അവന്റെ ചുടു കണ്ണ് നീർ അവളുടെ കവിളിലേയ്ക്ക് വന്നു.
“”എന്റെ കൈകൾക്കും, മനസ്സിനും, ശരീരത്തിനും ഒക്കെ ശക്തിയുണ്ടാവണം എങ്കിൽ നീ എന്നും എന്റെ ഒപ്പം തന്നെ ഉണ്ടാവണം. നിന്നിൽ നിന്നും ഒരു വേർപിരിയൽ അതെനിയ്ക്ക് ചിന്തിയ്ക്കാൻ പോലും ആവില്ല ദേവി “”
അവൻ പറഞ്ഞ് തീർന്നതും അവള് അവന്റെ കൈകളിൽ മുറുക്കി പിടിച്ചു.
അപ്പോഴേയ്ക്കും ഡോക്ടറും, ഭാമയും, ദേവകിയമ്മയും കൂടി അങ്ങോട്ട് വന്നു.
“”മാഡം,,,
ഇപ്പോൾ എങ്ങനെയുണ്ട്. “”
“”എനിയ്ക്കൊന്നുമില്ല ഷീജാ. ഇന്ന് പോകാൻ പറ്റുവോ. എനിയ്ക്കിപ്പോൾ യാതൊരു കുഴപ്പവുമില്ല. ഞാൻ ഓക്കെയാണ്.””
“”ഈ ഡ്രിപ്പ് തീർന്നാൽ പോകാം മാഡം.
ആ പിന്നെ ഒത്തിരി ടെൻഷൻ അടിയ്ക്കുന്ന കാര്യങ്ങളൊന്നും ചിന്തിച്ച് കൂട്ടരുത്. “”
“”ശെരി… “”
“”എങ്കിൽ ഞാൻ പോട്ടെ സാർ,, റൗൺസിനു പോകാൻ ടൈമായി. “”
“”എങ്കിൽ ശെരി… “”
💞💞💞💞💞
“”ഇവിടെ അടങ്ങി കിടന്നോളണം. കേട്ടല്ലോ.
അല്ലെങ്കിൽ അത് ചെയ്യണം ഇത് ചെയ്യണം എന്നും പറഞ്ഞ് താഴേയ്ക്കിറങ്ങി വന്നാൽ വയ്യ എന്നൊന്നും ഞാൻ നോക്കത്തില്ല “”
വീട്ടിലെത്തിയ ശേഷം, ഭാമ മുഖത്ത് വലിയ ഗൗരവ ഭാവം വരുത്തി തന്നെ ചോദിച്ചു.
“”ഏട്ടത്തി,,,, “”
“”ചേച്ചീ,,, “”
പെട്ടെന്നാണ് വിഷ്ണുവും, കണ്ണനും അങ്ങോട്ടേക്ക് വന്നത്.
“”എന്ത് പറ്റി ചേച്ചി ”
“”രണ്ടാളും വിഷമിയ്ക്കാതെ.
വന്നു കഴിഞ്ഞപ്പോൾ ചെറുതായിട്ടൊരു തലകറക്കം. നിങ്ങൾടെ ഏട്ടൻ അപ്പോൾ തന്നെ എടുത്തോണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ പൊക്കോളാൻ പറഞ്ഞു. അത്രേം ഉള്ളു “”
ദേവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
“”ഏട്ടാ,,,
സത്യം പറ. എന്താ പറ്റിയെ ഏട്ടത്തിയ്ക്ക് “”
“”ഞങ്ങള് വന്നു കഴിഞ്ഞപ്പോൾ ദേവിയ്ക്കൊന്ന് തലകറങ്ങി. അന്ന് ഡോക്ടർ പറഞ്ഞതല്ലേ ബി. പി വേരിയേഷൻ ഉണ്ടെന്ന്. യാത്രയും, ടെൻഷനും ഒക്കെ കൂടി ആയപ്പോൾ പറയണ്ടല്ലോ ….
പിന്നെ ചെന്ന് കഴിഞ്ഞ് ഒരു ഡ്രിപ്പിട്ടു. അതുകഴിഞ്ഞ് ഇങ്ങ് പോന്നു. “”
“”അതേ,,,,, ഒരു കാര്യം….
എല്ലാവരും ഒന്ന് പുറത്തേക്കിറങ്ങിക്കെ അവളൊന്നുറങ്ങട്ടെ”
ഭാമ എല്ലാവരോടും ആയിട്ട് പറഞ്ഞു.
“”എന്നാൽ ശെരി ഏട്ടാ. ഏട്ടത്തി ഉറങ്ങട്ടെ.””
“”ശെരി അളിയാ “”
“”ദേവി നീ ഉടനെ ഒന്നും താഴേയ്ക്കിറങ്ങി വരണ്ട. അടുക്കളയിൽ ഞാൻ കയറി സഹായിച്ചോളാം. “”
ഭാമ പറഞ്ഞത് കേട്ടതും എല്ലാവരും ഞെട്ടി ഭാമയെ നോക്കി. കട്ടിലിൽ കിടക്കുന്ന ദേവിയുൾപ്പടെ.
കണ്ണൻ കുറച്ച് സമയം ഭാമയെ തന്നെ നോക്കി നിന്നു .
“”എന്റെ ഭാമേച്ചി വെറുതെ അടുക്കളയിലൊന്നും കയറി കഷ്ടപ്പെടണ്ട. ഈ സൗന്ദര്യമൊക്കെ പോയാൽ പിന്നേ പറഞ്ഞിട്ട് കാര്യമില്ല,,, “”
“”അത് ശെരിയാണല്ലോ,, അപ്പോൾ വേണ്ട അല്ലേ കണ്ണാ “”
“”വേണ്ട ഭാമേച്ചി.
ചേച്ചി ചുമ്മാ ആ ഹാളിൽ പോയിരുന്നാൽ മതി. “”
കണ്ണൻ പറഞ്ഞ് തീർന്നതും ഭാമ എല്ലാവരേയും നോക്കിയൊന്ന് ചിരിച്ചു കാണിച്ചിട്ട് താഴേയ്ക്ക് പോയി.
അവള് പോയി കഴിഞ്ഞതും കണ്ണനും, വിഷ്ണുവും, അർജുനും പരസ്പരം നോക്കി ചിരിച്ചു.
“”ഡാ,,,,
ഒത്തിരി വേണ്ട. ഒത്തിരി വേണ്ട. അവളെ ഞാൻ കളിയാക്കിക്കോളാം. നിങ്ങളാരും കളിയാക്കണ്ട. “”
ദേവി കണ്ണന് നേരെ നോക്കി പറഞ്ഞു.
“”അവൾക്ക് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. എല്ലാവരോടും മനസ്സ് മുഴുവൻ സ്നേഹമാ അതുകൊണ്ടാ. “”
അർജുൻ എല്ലാവരെയും നോക്കി പറഞ്ഞു.
“””അതേ,,,
ഒന്ന് താഴേയ്ക്കിറങ്ങി വരുന്നുണ്ടോ രണ്ടാളും .
ഈ സാധനങ്ങളൊക്കെ വാങ്ങി വെച്ചിട്ട് ബിരിയാണിയൊക്കെ ആരുണ്ടാക്കുമെന്നാ.
കണ്ണാ,,, വിച്ചുവേട്ടാ,,,””
ഭാമ അലറി വിളിയ്ക്കുന്നത് കേട്ടാണ് അവര് രണ്ടാളും ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
തുടരും,,,,
.