രചന – അശ്വതി അച്ചൂസ്
അവർ താഴേക്ക് വരുമ്പോൾ എല്ലാവരും ഒരു വിധം ഒരുങ്ങി കഴിഞ്ഞിരുന്നു.
“ഭക്ഷണം കഴിക്കണ്ടേ നിച്ചു. വാ ”
“ആ അമ്മേ ”
“അമ്മ കഴിച്ചോ ഹരിയേട്ടാ ”
“ആ അച്ഛൻ അവിടെ ഉണ്ട് നിങ്ങൾ പോയി കഴിച്ചു വാ ”
“ഹരിയേട്ടൻ വരുന്നില്ലേ ”
“വരുന്നു ”
അവർ കഴിക്കാൻ ചെന്നു
‘ആഹാ കല്യാണചെക്കൻ എന്തായാലും ഭക്ഷണം കഴിക്കാൻ മറന്നില്ലല്ലോ ”
അവിടെ വരുണിനെ കണ്ടു ഹരി പറഞ്ഞു
“നീ വാ ഇവിടെ ഇരി”
അവൻ തിരിഞ്ഞ് ദിയയെ നോക്കി.
“ഹരിയേട്ടൻ അവിടെ ഇരുന്നോ ഞാൻ മോൾക്ക് കൊടുക്കട്ടെ ആദ്യം ”
അവർ അങ്ങോട്ട് മാറി ഇരുന്നു.
“ഭാര്യയോട് ചോദിച്ചിട്ടേ ഇരിക്കൂ ല്ലേ ”
“ഏയ് അതല്ല ടാ അവൾക്ക് ഇവിടെ ആരെയും പരിചയം ഇല്ലല്ലോ. അവൾക്ക് അഡ്ജെസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ നോക്കി എന്നേ ഉള്ളു ”
“ഉവ്വ ”
“നിന്റെ കല്യാണം കഴിയട്ടെ അപ്പൊ മനസിലാകും ”
“വെറുതെ അല്ല നീ നാല് വർഷം വേറെ ആരെയും കെട്ടാതെ കാത്തിരുന്നത് ”
അവൻ ദിയയെ നോക്കി പറഞ്ഞു
“ഞാൻ മാത്രം അല്ല… അവളും ”
“നിങ്ങൾ എന്തൊരു അണ്ടർസ്റ്റാൻഡിങ് ആണ്.”
“മനസ് കൊണ്ട് മനസിലാക്കിയാൽ മതി വരുൺ… അപ്പോ മനസിലാകും അഡ്ജെസ്റ്റ്മെന്റ് അല്ല അണ്ടർസ്റ്റാൻഡിങ് ആണ് ലൈഫ് എന്ന് ”
“ഉം ”
“അത് പോട്ടെ നിങ്ങൾ വീട്ടിലേക്ക് വരുമ്പോൾ തലേ ദിവസം ഒന്ന് വിളിക്ക് ടാ. ഞാൻ സ്ഥലത്തുണ്ടാകണ്ടേ.”
“വിളിച്ചേ വരൂ ”
“ഇങ്ങനെ കഴിച്ചാൽ സമയം കഴിഞ്ഞു പോകുമല്ലോ ടാ ”
“ഏയ് ഇവിടെ അടുത്തല്ലേ പത്തു മിനിറ്റ് ഓടിയാൽ സ്ഥലം എത്തി. പിന്നെന്താ ”
“അത്ര ദൂരമേ ഉള്ളു അപ്പോ നിങ്ങൾ ലവ് ആണോ ”
“ഏയ് അറേജ്ഡ് ”
“എന്തേലും ആകട്ടെ.”
അവൻ കഴിച്ചു കൊണ്ടിരിക്കെ അവൻ
അവൻ ദിയയെ നോക്കി. നിച്ചു കഴിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു ഇപ്പൊ അവളാണ് കഴിക്കുന്നത്. ആരോടൊക്കെയോ വർത്തമാനം പറയുന്നുണ്ട്. ചിരിക്കുന്നുണ്ട്. പെട്ടന്ന് തിരിഞ്ഞപ്പോൾ ഹരി തന്നെ നോക്കി ഇരിക്കുന്ന കണ്ടു. എന്തെ എന്ന് കണ്ണുകളാൽ ചോദിച്ചു ഒന്നുമില്ലെന്ന് അവനും മറുപടി നൽകി.
കല്യാണം കഴിഞ്ഞ് അവർ വേഗം വീട്ടിലേക്ക് മടങ്ങി. അമ്മയ്‌ക്ക് അല്പം നേരം കൂടെ നിൽക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഹരിക്ക് നേരത്തെ പോകണം എന്നുള്ളത് കൊണ്ട് അവർ മടങ്ങി.
പിറ്റേന്ന്
ആരോ തന്നെ വിളിക്കുന്നു പോലെ തോന്നിയാണ് ദിയ എണീറ്റത്. ഹരി കുളിച്ചു ഇറങ്ങാൻ തയ്യാറായി നിൽക്കുന്നു.
“ഹരിയേട്ടാ. ഇത്ര നേരത്തെ എങ്ങോട്ടാ ”
“നേരത്തെ പോണം ഡോ ”
“പറഞ്ഞില്ലല്ലോ ”
അവൻ ചിരിച്ചു. നിച്ചുവിന് ഒരു ഉമ്മ കൊടുത്തു.
“ദിയ മോളെ പുറത്തൊന്നും കൊണ്ട് പോകരുത്. ആവശ്യമില്ലാത്ത ശീലങ്ങൾ ഒന്നും ഉണ്ടാക്കരുത്.”
അവൾ തലയാട്ടി
“തനിക്ക് എന്താ കൊണ്ട് വരേണ്ടത് ”
“ഒന്നും വേണ്ട ഹരിയേട്ടാ,”
“ശരി ഇറങ്ങട്ടെ ”
“ഉം ”
അവൻ ബാഗ്. എടുത്ത് ഇറങ്ങി പെട്ടന്ന് നിന്നു
“ദിയ പിന്നെ ”
അവൾ അടുത്തേക്ക് ചെന്നു എന്താ എന്ന് ചോദിച്ചു.
പെട്ടന്ന് ഹരി അവളെ ചേർത്തു പിടിച്ചു. കവിളിൽ ചുമ്പിച്ചു
“പോട്ടെ… പോയിട്ട് വരാം ”
അവൾ തലയാട്ടി
അവൻ പോയപ്പോൾ ആദ്യം കുറച്ചു വിഷമം തോന്നി എങ്കിലും പെട്ടന്ന് സ്വാതന്ത്ര്യം കിട്ടിയ പോലെ തോന്നി അവൾക്ക്. ചെന്നിട്ട് ഹരി വിളിച്ചില്ലല്ലോ എന്നോർത്തത്. അപ്പോൾ തന്നെ ഫോൺ ബെല്ലടിച്ചു.
“ഉറങ്ങിയോ ”
“ഇല്ല ഹരിയേട്ടാ ”
“ഫുഡ് കഴിച്ചോ ”
“ഉം ഹരിയേട്ടനോ ”
“കിടക്കാൻ പോവാണ് ”
“വിളിക്കില്ല എന്ന് വിചാരിച്ചു ”
“വിളിക്കണ്ടേ പിന്നെ… എന്റെ ഭാര്യയല്ലേ ”
“ഓഹോ ”
“വെയ്ക്കട്ടെ സമയം കിട്ടുമ്പോ വിളിക്കാം ”
“ഉം ”
രാവിലെ നിച്ചുവിനെ സ്കൂളിൽ വിടും
വൈകീട്ട് ഓഫിസിലേക്ക് കൊണ്ട് വരും . അവിടെ നിന്ന് പാർക്ക് അവിടെ കുറച്ചു നേരം കളിച്ചു വീട്ടിലേക്ക്. ഇതൊരു സ്ഥിരം പരുപാടി ആയി കഴിഞ്ഞിരുന്നു.
“ഹരിയേട്ടൻ എന്താ ഇത്ര ദിവസം വിളിക്കാഞ്ഞത് ”
“നിനക്ക് വിളിക്കാൻ പാടില്ലായിരുന്നോ ”
“ബിസി ആകും എന്ന് വിചാരിച്ച ഞാൻ ”
” ഉം മോൾ ഉറങ്ങിയോ ”
“ഉം. എന്നാ വരാ തിരികെ ”
“വേഗം വരാൻ നോക്കാം ”
“ഉം ”
“ശരി.”
പിറ്റേന്ന്
“മോളെ നിച്ചുവിനെ അങ്ങനെ പുറത്തൊന്നും പോകണ്ട ”
“അതെന്താ അമ്മേ ”
“നിച്ചുവിനെ അധികം പുറത്ത് കൊണ്ട് പോകണ്ട എന്നാ അവന് ”
“ഈ കൂട്ടിൽ ഇട്ട് വളർത്തിയിട്ട് എന്തിനാ. അമ്മ പേടിക്കണ്ട അവൾക്ക് ഒരാപത്തും വരാതെ ഞാൻ നോക്കിക്കോളാം ”
“പറഞ്ഞു എന്നേ ഉള്ളു ”
“അമ്മ പേടിക്കണ്ട അവൾ. എന്റെ കൂടെ അല്ലെ.”
പക്ഷെ അന്ന്
നിച്ചുവിനെ ഊഞ്ഞാലിൽ ഇരുത്തി ദിയ ചായ വാങ്ങാൻ വന്നു. അവൾ നിച്ചുവിന്റെ മേലെ കണ്ണ് എടുത്തതെ ഇല്ല. പക്ഷെ ക്യാഷ് കൊടുക്കും നേരം അവളുടെ കണ്ണൊന്നു തെറ്റി പിന്നെ നോക്കുമ്പോൾ നിച്ചു ഊഞ്ഞാലിൽ ഇല്ലായിരുന്നു. ആദ്യം അവൾ ഒന്ന് പകച്ചു എങ്കിലും. ചുറ്റും. ഒന്ന് നോക്കി. എവിടെ ആയിരിക്കും. പെട്ടന്നാണ്. ഒരാൾ അവളെ തോളിൽ ഇട്ട് പോകുന്ന
ഒരാളെ കണ്ടത് ആദ്യം എന്ത് വേണം എന്ന് മനസിലായില്ല പിന്നെ ദിയ അയാൾക്ക് പുറകെ ഓടി കൈയിൽ ഇരുന്ന ഹെൽമറ്റ് എടുത്തു എറിഞ്ഞു. പെട്ടന്ന് ആയത് കൊണ്ട് അയാൾ വീണു. നിച്ചു ഓടാൻ നോക്കുന്ന കണ്ടു അയാൾ കൈയിൽ ഇരുന്ന് കത്തി എടുത്ത് നിച്ചുവിന്റെ കൈയിൽ മുറിച്ചു. ഒരു നിമിഷം ദിയ ഒന്ന് പകച്ചു എങ്കിലും അടുത്ത് കിടന്ന വടി എടുത്ത് അവൾ അയാളെ തല്ലി വീഴ്ത്തി. ആദ്യം കല്യാണം മുടങ്ങിയതും തന്നെ അപമാനിച്ചതും എല്ലാം അവൾക്ക് ഓർമ്മ വന്നു.
“മതി മോളെ ഇനി തല്ലിയാൽ അയാൾ ചത്തുപോകും. ”
ആരോ വന്ന് അവളുടെ കൈയിലെ വടി കളഞ്ഞു. എഴുന്നേറ്റ് നില്കാൻ ശ്രെമിച്ചപ്പോൾ അവൾ അയാളുടെ മുഖത്ത് അടിച്ചു. ഇത് വരെ തല്ലിയത് ഒന്നും ഒന്നും ആയിരുന്നില്ല ഈ ഒരൊറ്റ അടിക്ക് എന്ന് തോന്നി അയാൾക്ക്.
ഹോസ്പിറ്റലിൽ നിന്ന് ഫോൺ വന്നപ്പോൾ ദിയയുടെ അച്ഛൻ ഭയന്ന് പോയിരുന്നു. പെട്ടന്ന് തന്നെ വന്നു.
ഹരിയുടെ വണ്ടി കണ്ടപ്പോൾ അവൻ വന്നിട്ടുണ്ട് എന്ന് അയാൾക്ക് മനസ്സിലായി. മുറി മനസിലാക്കി ചെല്ലുമ്പോഴേക്കും ഹരിയുടെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.
“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവളെ കൊണ്ട് തനിച്ച് പുറത്ത് പോകരുത് എന്ന്. അതിന് ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കാറുണ്ടോ ”
ദിയ കണ്ണ് വെട്ടാതെ അവനെ നോക്കി നിന്നു.
അങ്ങനെ ഒരാൾ വെറുതെ വന്നത് അല്ല എന്നും അയാൾ നിച്ചുവിനെ ലക്ഷ്യം വെച്ചു തന്നെയാണ് വന്നത് എന്നും തനിക്ക് മാത്രമേ അറിയൂ. പുറത്ത് പറയാൻ ഒരു നിവർത്തിയുമില്ല.
“മോനെ അതിന് നിച്ചുവിന് ഒന്നും പറ്റിയില്ലല്ലോ ഹരി. മാത്രം അല്ല അയാൾ ദേ അപ്പുറത്ത് മുറിയിൽ ഉണ്ട് ചെന്ന് നോക്ക് ”
“അത് കൊണ്ട് എന്താ അച്ഛാ കാര്യം ”
“അങ്ങനെ വഴിയിൽ വെച്ചു കാണുന്നവന് മോളെ കൊടുത്തിട്ട് പോരില്ല എന്ന് മനസിലായില്ലേ നിനക്ക് ”
“എന്നാലും ന്യായീകരിക്കാൻ ആളുകൾ ഉണ്ടല്ലോ.”
അവൻ പറഞ്ഞ് കഴിഞ്ഞാണ് ദിയയുടെ അച്ഛനെ കാണുന്നത്. പെട്ടന്ന് അവൻ സംസാരം നിർത്തി.
“അങ്കിൾ എപ്പോ വന്നു ”
“കുറച്ചു നേരായി ”
“അച്ഛാ ”
ദിയ വന്ന് അയാളോട് ചേർന്നു നിന്നു
“എന്ത് പറ്റി മോളെ ”
“ഏയ് അതൊന്നും ഇല്ല അച്ഛാ. ഒരാൾ മോളെ തട്ടിക്കൊണ്ടു പോകാൻ നോക്കിയതാണ് ”
“എന്നിട്ട് ”
“അയാൾ അപ്പുറത്തെ മുറിയിൽ ഉണ്ട് ”
“ചത്തോ ‘
, “ഇല്ല അല്പം ജീവൻ ബാക്കി ഉണ്ട്. കേസ് കൊടുക്കണ്ടേ ”
“ഉം ”
“ഞാൻ ഒന്ന് അയാളെ കണ്ടു വരാം. കംപ്ലയിന്റ് കൊടുത്തില്ലേ ”
“ആ കൊടുത്തിട്ടുണ്ട് ”
“എന്ന ഞാൻ ഇപ്പൊ വരാം ”
“അങ്കിൾ ഞാനും വരുന്നു.”
ദിയയെ ഒന്ന് നോക്കിയിട്ട് അവൻ പിന്നാലെ ഓടി
“ഇവിടെ കിടക്കണോ മോളെ.!
“ഒരു ദിവസം കിടക്കാം എന്നാ ഡോക്ടർ പറഞ്ഞത്. കേസിനു ബലം കിട്ടും എന്ന് ”
“ഞാൻ ഡോക്ടറെ ഒന്ന് കണ്ടു വരാം ”
“ആ അച്ഛാ ”
അയാൾ പോകാൻ എഴുന്നേറ്റ് അവിടെ തന്നെ ഇരുന്നു ”
“പോകുന്നില്ലേ ”
“അവർ വന്നിട്ട് പോകാം അല്ലെ ഹരി വന്ന് നിങ്ങളെ ഒറ്റയ്ക് ആക്കി എന്ന് പറഞ്ഞ് വഴക്ക് ഉണ്ടാക്കും ”
അവൾ ചിരിച്ചു…. അയാളും.
അപ്പുറത്തെ മുറിയിൽ അവർ കയറിയ അതെ നേരത്താണ് ഡോക്ടർ വന്നത്. ഹരിയെ കണ്ടു അയാൾ ചിരിച്ചു. മുന്നേ അറിയാവുന്ന ഒരാൾ.
അയാളെ കിടപ്പ് കണ്ടു ഹരിക്ക് ചിരി വന്നു. അത്രയ്ക് ഉണ്ട് പരിക്ക് മുഖത്ത് ആണെങ്കിൽ നാല് വിരൽ പതിഞ്ഞ ഒരു പാടും. രണ്ട് കൈയും കെട്ടി വച്ചിരുന്നു. ഒരു ആവശ്യത്തിന് അയാൾക്ക് മറ്റൊരു സഹായം ആവശ്യമായിരുന്നു.
“എന്ത് തല്ലാഡോ ഇത്. ഒരു മയം ഒക്കെ വേണ്ടേ ”
“ഡോക്ടർ ”
“കംപ്ലയിന്റ് കൊടുത്തോ ”
“ഉണ്ട് ഡോക്ടർ ”
“ഇനി എന്റെ പേരിൽ കംപ്ലയിന്റ് കൂടെ കൊടുക്കല്ലേ സാർ ”
“അല്ല, തന്നെ താരാട്ട് പാടി ഉറക്കാം ”
“എന്റെ പൊന്നു സാറെ ഇനി പോലീസിന്റെ തല്ല് കൂടെ വാങ്ങാൻ വയ്യ. ഒരു പെണ്ണ് എന്നേ ഇങ്ങനെ തല്ലുന്നത് ആദ്യമായിട്ടാണ്.
“ഓ അപ്പോ അതിലും മുന്നേ പെണ്ണുങ്ങളുടെ കൈയിൽ നിന്ന് തല്ല് വാങ്ങിയിട്ടുണ്ട് അല്ലെ ”
അയാൾ മിണ്ടിയില്ല
“എന്നാ നിങ്ങൾ സംസാരിക്ക് ശരി ”
“ശരി ഡോക്ടർ ”
അയാൾ പോയപ്പോൾ ഹരി അവനെ കഴുത്തിനു കുത്തിപിടിച്ചു.
“ഹരി വേണ്ട മോനെ അയാൾ ചത്തു പോകും ”
ദിയയുടെ അച്ഛൻ അയാളെ തടയാൻ നോക്കി ”
“എന്നാ പറ ആരുടെ കൊട്ടേഷൻ ആണ് ഇത്.”
“അത്…. ഒരു രാമകൃഷ്ണൻ ”
“എന്താ നിനക്ക് ഉറപ്പില്ലേ ”
“അങ്ങനെ ഒരു പേരാണ് പറഞ്ഞത്. എനിക്ക് നേരിട്ട് പരിചയം ഇല്ല ”
“ഉണ്ടാകില്ല. തല്ക്കാലം ഞാൻ കേസാകുന്നില്ല. പക്ഷെ നീ ഓർത്തു വെച്ചോ ”
“മോനെ കേസക്കാതെ ഇരുന്നാൽ ”
“അത് വേണ്ട അങ്കിൾ അതിൽ ചെറിയൊരു പ്രശ്നം ഉണ്ട് ”
“നിച്ചുവിനെ ഇയാൾ മനഃപൂർവം തട്ടിക്കൊണ്ടു പോയത് ആണല്ലേ ”
“ഉം ”
“എന്തിന് ”
“വാ പറയാം. പിന്നെ വേറെ ആരും ഇപ്പോ അറിയണ്ട.”
അയാൾ തലയാട്ടി കൊണ്ട് അവന് പിന്നാലെ നടന്നു.
*****
പേര് വെട്ടി വീട്ടിൽ എത്തിയ ശേഷം ഹരി ആലോചനയിൽ ആയിരുന്നു. അവളെ കുറച്ചു നാൾ മാറ്റി നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ശരിയാകില്ല. അവൻ പെട്ടന്ന് മുറിയിലേക്ക് ചെന്നു.
നിച്ചു ഫോണിൽ എന്തോ കാണുകയാണ്. ദിയ അരികെ ഇരിപ്പുണ്ട്.
“ദിയ ”
അവൾ എഴുന്നേറ്റു
“അല്ലെങ്കിൽ നീ കുറച്ചു ദിവസം നിന്റെ വീട്ടിൽ ചെന്ന് നിന്നോ ”
അവൾ അവനെ തന്നെ നോക്കി നിന്നു
“മോളെ കൂടെ കൊണ്ട് പൊയ്ക്കോ. അവൾ ഇത് വരെ അങ്ങോട്ട് പോയിട്ടില്ലല്ലോ ”
പിന്നെ ഹരി പറയാൻ വന്നത് അവൻ വിഴുങ്ങി. ആദ്യം തന്റെ മുഖത്ത് നോക്കാത്ത ആളാണ് ഇപ്പോ തന്നെ നോക്കി നിൽക്കുന്നത്. താൻ പോയി ഒരാഴ്ചകൊണ്ട് എന്ത് മാജിക് നടന്നു.
“പറഞ്ഞത് കേട്ടില്ലേ ”
ദിയ നിച്ചുവിനെ ഒന്ന് നോക്കി
അവൾ ഫോൺ ഓഫ് ചെയ്തു എണീറ്റു.
ദിയ പെട്ടന്ന് തന്നെ കട്ടിലിന്റെ അടിയിൽ നിന്നും മുന്നേ പാക്ക് ചെയ്ത ബാഗ് എടുത്തു. ദിയയുടെ സ്കൂൾ ബാഗും. ഹരി അല്പം ഒന്ന് അന്ധാളിച്ചു.
“നീ ഇത് മുന്നേ പാക്ക് ചെയ്തു വെച്ചോ ദിയ ”
അവൾ മിണ്ടിയില്ല
“എടി നിന്നോട് ”
അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.
പിന്നെ നിച്ചു വിനെയും അവൾ എഴുന്നേറ്റു വന്നു. ദിയ വണ്ടിയുടെ ചാവി എടുത്ത് നടന്നു.
“അമ്മേ ഞങ്ങൾ രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ പോവാണേ ”
“ആണോ മോളെ ”
“ആ ”
“ഹരി സമ്മതിച്ചോ ”
“ഹരിയേട്ടൻ ആണ് കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോ എന്ന് പറഞ്ഞത് ”
“അപ്പൊ നിച്ചു ”
“അവൾ എന്റെ കൂടെ ഉണ്ട് അമ്മേ ”
അവർ മുകളിലേക്ക് നോക്കി. ഹരി അവരെ. നോക്കി നിൽപ്പുണ്ടായിരുന്നു.
“ശരി മോളെ ”
“അച്ഛൻ വരുമ്പോൾ പറയണേ ”
“ചെന്നിട്ട് വിളിക്കണേ മോളെ ”
“ആം ”
അവൾ വണ്ടി എടുത്തു. പോകും മുന്നേ മുകളിലേക്ക് നോക്കി. ഹരി അവരെ നോക്കി നിൽക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അവരുടെ വണ്ടി അകന്നു പോയപ്പോൾ അവന്റെ നെഞ്ച് വേദനിച്ചു. അവൾ മുന്നേ ബാഗ് പാക്ക് ചെയ്തു വെച്ചിരുന്നു എന്നത് അവനിൽ ചലനം സൃഷ്ടിച്ചിരുന്നു.
******
ദിയയുടെ വീട്ടിൽ എത്തിയപ്പോൾ നിച്ചു വേറെ ലോകത്ത് എത്തിയപോലെ തോന്നി.
മുറ്റത്തെ മാവിൽ അയാൾ അവൾക്കൊരു ഊഞ്ഞാൽ കെട്ടി കൊടുത്തു. അവൾക്ക് അവിടെ എല്ലാം ഓടി നടന്നു കൊതി മാറിയില്ലായിരുന്നു. രാത്രി വരെ അവൻ അവിടെല്ലാം ഓടി നടന്നു.
“നിച്ചു മതി മോളെ ഭക്ഷണം കഴിക്കാം ”
ഭക്ഷണം കഴിക്കുമ്പോൾ നിച്ചു അല്പം നിശബ്ദയായിരുന്നു.
“എന്താ മോളെ ”
“പപ്പയെ കാണാൻ തോന്നുന്നു അമ്മ ”
“എനിക്കും പപ്പാ നാളെ വരും മോളെ ”
അവളുടെ കണ്ണുകൾ തിളങ്ങി
“നാളെ വരുമോ ”
“ഉം ”
അവൾക്ക് സന്തോഷം തോന്നി.
രാത്രി അവൾ പ്രതീക്ഷയോടെ ഉറങ്ങി.

by