The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
പെട്ടെന്ന് കതക് തുറന്ന് ഭാമയും ദേവകിയമ്മയും കൂടി വന്നു. അവരെ കണ്ട് 2ആളും അന്തിച്ചു പോയി. ഭാമയുടെ കണ്ണാണെങ്കിൽ ഇപ്പോൾ ഉന്തി താഴെ വീഴും. പെട്ടെന്ന് അർജുൻ തന്റെ കൈ ദേവിയിൽ നിന്നും മാറ്റി. അവനെ കട്ടിലിൽ കിടത്തി വേഗം തന്നെ അവള് അവനിൽ നിന്നും അകന്നു മാറി. ഭാമയെ അപ്പോൾ നോക്കാനുള്ള ശക്തി അപ്പോൾ ദേവിക്കുണ്ടായിരുന്നില്ല. “ഒന്നുമില്ല അമ്മേ വെള്ളം എടുക്കുക്കാൻ നോക്കിയപ്പോൾ പറ്റിയില്ല എത്തിപ്പിടിച്ചപ്പോൾ താഴെ വീഴാൻ പോയി. അപ്പോൾ പെട്ടെന്ന് ഈ കുട്ടി വന്ന് പിടിച്ചു. അത്രേം ഉള്ളു “. അമ്മയുടെ നോട്ടം കണ്ട് ഒറ്റ നോട്ടത്തിൽ അർജുൻ അത്രയും പറഞ്ഞവസാനിപ്പിച്ചു. “മോളെ നന്ദിയുണ്ട്. നീ വന്നില്ലായിരുന്നെങ്കിൽ വീണ്ടും പ്രശ്നമായേനെ. താഴെയോ മറ്റോ വീണിരുന്നെങ്കിലുള്ള അവസ്ഥ എനിക്കത് ഓർക്കാൻ കൂടി വയ്യ ” അത് പറഞ്ഞ് നിർത്തിയതും നന്ദിയൊന്നും വേണ്ട അമ്മേ ഈ സ്നേഹം മാത്രം മതി എന്നും പറഞ്ഞ് അവരവിടെ നിന്നിറങ്ങി. ഇതൊക്കെ പറയുമ്പോഴും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറയുംപോലെ അർജുന്റെ കണ്ണ് ദേവിയുടെ മേലെ തന്നെയായിരുന്നു.
“സിവിൽ സർവീസ് എക്സാം കഴിഞ്ഞ് റിസൾട്ട് നോക്കി ഇരിക്കുന്ന സമയമാണ് മക്കളെ. അതിന്റെ ഇടക്കാ ഈ അപകടം. ” പറഞ്ഞു തീർന്നതും ദേവി അർജുനെ നോക്കുമ്പോൾ ആള് അവളെ കണ്ണ് ചിമ്മി കാണിക്കുന്നുണ്ട്. അത് കണ്ടതും വേഗം തന്നെ അവള് അവനിൽ നിന്നും മിഴികൾ മാറ്റി. “ഇറങ്ങട്ടെ അമ്മേ എങ്കിൽ.. വാടി പോകാം.” ഈ സമയം മുഴുവൻ ഭാമ ഭയങ്കര ചിന്തയിലായിരുന്നു. മുറി വിട്ട് പുറത്ത് വന്നിട്ടും നമ്മുടെ ചിന്താവിഷ്ടയായ ശ്യാമള ചിന്തയിൽ തന്നെ. “എന്താടി ഇത്ര ആലോചിക്കാൻ. കുറച്ച് സമയം ആയല്ലോ “. “അല്ലടി അപ്പോൾ റിസൾട്ട് വന്നാൽ എന്റെ ഏട്ടൻ ഒരു പോലീസ്‌കാരനാ അല്ലേ. അപ്പോൾ ഞാൻ IPS അർജുൻ മഹേശ്വറിന്റെ അനിയത്തി. ഹായ് അടിപൊളി “. “മ്മ്മ്മ്മ് അതേ അതേ ” “എങ്കിൽ നിനക്ക് എന്റെ നാത്തൂനായാൽ എന്താ പ്രശ്നം”.. “ഭാമേ,, ഞാൻ ഒന്ന് പറഞ്ഞു. ഇനി ഈ കാര്യം മിണ്ടിപ്പോകരുതെന്ന് ” “ഓ നിർത്തിയെ. അല്ലെങ്കിൽ തന്നെ എനിക്കെന്താ കാര്യം” എന്നും പറഞ്ഞ് ഭാമ മുൻപേയും അത് കേട്ട് ചിരിച്ചു കൊണ്ട് ദേവി പിറകെയും നടന്നു. ❤️
“ടീ നീയുറങ്ങിയോ ” “ഇല്ല എന്താ ” “അതേ….. ഞാൻ പറഞ്ഞ കാര്യം ഒന്നും കൂടി ഒന്ന്….” പറഞ്ഞ് മുഴുവനാക്കും മുൻപുള്ള ദേവിയുടെ കൂർത്ത നോട്ടം കണ്ടപ്പോഴേ ഭാമ പുതപ്പെടുത്ത് തല വഴി മൂടി. ഭാമ പറഞ്ഞതും, രാവിലെ വീഴാൻ പോയപ്പോൾ അർജുനെ താങ്ങി പിടിച്ചതും, പിന്നീട് ആ കണ്ണുകളിൽ തന്നെ നോക്കി നിന്നതും ഒക്കെ ആലോചിച്ചപ്പോൾ ദേവി പോലും അറിയാതെ അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. പുതപ്പിനിടയിലൂടെ അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ട് സന്തോഷത്തോടെ ഭാമ വീണ്ടും പുതപ്പിനുള്ളിലേക്ക് തലയിട്ടു. പക്ഷേ ആ ചിരി മായാൻ അധിക സമയം വേണ്ടി വന്നില്ല. പലതും ഓർമ്മ വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നിൽ നിന്നും എത്രയോ ദൂരെയാണ് അവയെല്ലാം എന്ന് മനസ്സിലാക്കുംതോറും ഒഴുകുന്ന കണ്ണുനീരിനെ നിയന്ത്രിക്കാൻ അവൾക്കായില്ല. നിലാവ് നോക്കി അങ്ങനെ കിടക്കുമ്പോൾ ജീവിതത്തിൽ കൂടി കടന്നു പോയ, തന്റെ ജീവിതം മാറ്റി മറിച്ച നിലാവുകൾ അവൾക്ക് ഓർമ്മവന്നു. ആ ഓർമ്മകളൊക്കെ കാരമുള്ള് കുത്തിയിറക്കുന്നതിലും വേദനയായി തോന്നിയവൾക്ക്. കരഞ്ഞു കരഞ്ഞ് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. ❤️❤️
പെട്ടെന്ന് തന്നെ ഭാമയും അർജുനും നല്ല കൂട്ടായി. ഭാമ പറയുംപോലെ പറഞ്ഞാൽ ഭാമയുടെ ഏട്ടനായി അർജുനും, അർജുന്റെ കുറുമ്പി അനിയത്തിയായി ഭാമയും മാറി. “ഭാമേ നിങ്ങള് 2ആളും ഒന്നിച്ചാണോ പഠിച്ചത്. അതോ ഇവിടെ വന്ന് പരിചയപ്പെട്ടതാണോ “. “അല്ല. ഞാനിവിടെ വന്നാണ് ദേവിയെ പരിചയപ്പെട്ടത്. ഇപ്പോൾ ഒരു 3വർഷമായി ഞങ്ങളൊന്നിച്ചാണ്”. “അപ്പോൾ ദേവി??? അവളെക്കുറിച്ചൊന്നും നിനക്കറിയില്ലേ. ആരാ, എന്താ, നാടെവിടെയാ ഒന്നും അറിയില്ലേ “?? “ഞാൻ വളർന്നതൊക്കെ ഒരു അനാഥാലയത്തിലാ. സ്വയം ജീവിക്കാൻ പ്രാപ്തിയായപ്പോൾ അവിടെ നിന്നും പോന്നു. സ്വന്തം എന്ന് പറയാൻ ഒരു കൂടെപ്പിറപ്പിനെപോലും ഈശ്വരൻ എനിക്ക് തന്നില്ലല്ലോ എന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. ആർക്കോ ജനിച്ച്, ആരോ ഉപേക്ഷിച്ച എനിക്ക് ദൈവത്തോട് പരാതി പറയാനല്ലാതെ വേറെന്ത് ചെയ്യാൻ പറ്റും. ദേവിയെ കണ്ടുമുട്ടിക്കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി മനസ്സ് നൊന്ത് നമ്മളൊരു കാര്യം ആഗ്രഹിച്ചാൽ ഈശ്വരൻ നമുക്കത് നേടിത്തരും.
അവള് ദേവി എന്റെ സ്വന്തം കൂടെപ്പിറപ്പാണ്. ഈ ഭൂമിയിൽ എനിക്ക് സ്വന്തമായി ഈശ്വരൻ തന്നതാ അവളെ. ഇടക്ക് എല്ലാവരെയും കാണാൻ പോകും. ദേവി എന്റെ ജീവിതത്തിൽ വന്ന ശേഷമാ ഞാൻ ജീവിക്കുന്നു എന്ന തോന്നലുപോലും എനിക്കുണ്ടായത്. അറിയുവോ”… അത്രയും പറഞ്ഞ് തീർന്നത് ഭാമ വല്ലാതെയായി. “ഇനി ഏട്ടന്റെ ഭാമക്കുട്ടി കരയരുത് ഒരിക്കലും.കേട്ടല്ലോ”… “ഇല്ല. കരയില്ല”. “ദേവിക്ക് എന്നോടുള്ള സമീപനം എന്താ?. അവൾക്കെന്നോട് ഇഷ്ടമൊക്കെ ഉണ്ട്. പക്ഷേ എന്തോ ഒന്ന് അതിൽ നിന്ന് അവളെ പിന്തിരിപ്പിക്കുന്നു”.. “അതേ അങ്ങനെ തന്നെയാണ്. ആ കാരണം എന്താണെന്നറിഞ്ഞാൽ എല്ലാം ശെരിയായേനെ”. “നിന്നോടും അവളത് പറഞ്ഞിട്ടില്ലേ”??? “”ഇല്ല. ഞാൻ ചോദിച്ചിട്ടില്ല. ചിലപ്പോൾ അവളതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതുകൊണ്ട് വെറുതെ ഓർമ്മിപ്പിച്ച് വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു.
അവളുടെ സന്തോഷമാ എനിക്ക് വലുത്”.. “പക്ഷേ ,, അവളെക്കുറിച്ച് പൂർണ്ണമായും മനസ്സിലാക്കിയാൽ മാത്രമേ ഞങ്ങൾക്കിടയിലുള്ള തടസ്സം മാറ്റാൻ പറ്റൂ. അതുകൊണ്ട് നീ അത് ചോദിക്കണം”.. “അതിന് ഒരു വഴിയുണ്ട്. പക്ഷേ അവളെ കുറച്ച് വിഷമിപ്പിക്കേണ്ടി വരും. ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ സാരമില്ല. എങ്കിൽ ഞാൻ പോകുവാ ഏട്ടാ “. മുറിയിൽ നിന്നിറങ്ങി ഭാമ ദേവിക്കടുത്ത് വന്നു. “എന്തുപറ്റിയെടി കടന്നല് വല്ലതും കുത്തിയോ നിന്റെ മുഖത്ത്”.. ഒന്നുമില്ല എന്നൊരു മറുപടി മാത്രം തിരിച്ചു വന്നു …. ❤️❤️❤️❤️❤️❤️ “എന്താടി ഏട്ടനും, അനിയത്തിയും കൂടി പിണങ്ങിയോ”.. റൂമിൽ ചായ കുടിക്കുന്നതിനിടയിലുള്ള ദേവിയുടെ ചോദ്യം കേട്ട് ഭാമ അവളെ ഒന്ന് നോക്കി. “ഞാൻ ആരോട് മിണ്ടിയാലും പിണങ്ങിയാലും നിനക്കെന്താ. ഞാൻ നിന്റെ ആരാ. ആരുമല്ലല്ലോ” ഭാമയുടെ പെട്ടെന്നുള്ള ചോദ്യവും, ഭാവമാറ്റവും കണ്ട് ദേവി ഞെട്ടി അവളെ നോക്കി.
“നീ എന്താ ഈ പറയുന്നേ. നീ എനിക്കാരാണെന്ന് നിനക്കിതുവരെയും അറിയില്ലേ. “” “അല്ല ഞാൻ നിനക്കാരുമല്ല. ആരെങ്കിലുമൊക്കെ ആയിരുന്നെങ്കിൽ നീ എന്നോടൊന്നും ഒളിച്ചു വെക്കില്ലായിരുന്നു “. “””ഞാൻ നിന്നോടെന്താ ഒളിച്ചു വെച്ചത്”… “ഒന്നുമില്ലേ?. എന്നെക്കുറിച്ച് നിനക്കറിയാത്ത എന്തെങ്കിലും കാര്യമുണ്ടോ.” “ഇല്ല “…. “നമ്മള് കണ്ട്മുട്ടും മുൻപ് നീ ആരായിരുന്നു, എന്തായിരുന്നു, നിന്റെ നാടെവിടെയാ. അങ്ങനെ എന്തെങ്കിലും നീ എന്നോട് പറഞ്ഞിട്ടുണ്ടോ. നിനക്ക് വിഷമമാകും എന്ന് കരുതിയാ ഞാനിതുവരെ ഒന്നും ചോദിക്കാതിരുന്നത്. ഇനി അതറിയാതെ പറ്റില്ല. നീ എന്തിനാ ആ മനുഷ്യന്റെ സ്നേഹം വേണ്ടാന്നു വെക്കുന്നത്. എല്ലാത്തിനും ഉത്തരം കിട്ടണമെങ്കിൽ നീ എന്നോട് പറഞ്ഞെ പറ്റൂ. അല്ലെങ്കിൽ, സ്വന്തമായി ആരോരുമില്ലാത്ത ഒരു ഭാമയുണ്ടായിരുന്നു 3വർഷം മുൻപ് വരെ. ആ ഭാമയാകും ഞാൻ.ഉറപ്പാ “. പറഞ്ഞ് തീർന്നതും ഭാമയുടെ കണ്ണ് നിറഞ്ഞൊഴുകി.
ആദ്യം തുടങ്ങിയത് അഭിനയത്തിലാണ് എങ്കിലും പറഞ്ഞുവന്നപ്പോൾ, എപ്പോഴൊക്കെയോ താൻ ഉള്ളിൽ ചോദിക്കാൻ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു അതെന്ന് ആ കണ്ണീര് അവൾക്ക് മനസ്സിലാക്കി കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞതും ദേവിയുടെ കണ്ണ് നിറഞ്ഞു പോയി”… ഒന്നും മിണ്ടാതെ അവളെഴുന്നേറ്റു പോയി. ഫോൺ വിളിച്ച് നാളെ 2ആൾക്കും ലീവ് വേണമെന്നും പറഞ്ഞ് കയറി കിടന്നു. ദേവിക്കരികിലായി ഭാമയും വന്നു കിടന്നു. അടുത്ത്നിന്ന് ദേവിയുടെ ഏങ്ങൽ കേൾക്കാരുന്നു. ഒന്നാശ്വസിപ്പിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷേ അവളുടെ നന്മക്ക് വേണ്ടിയല്ലേ ഈ ചെയ്തതൊക്കെ എന്നോർത്തപ്പോൾ മനസ്സ് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു. ❤️❤️❤️❤️❤️❤️❤️ തുടരും,,, തെറ്റുകൾ പറഞ്ഞു തരികയും, സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന എല്ലാവരോടും ഒത്തിരി നന്ദി🙏. ❤️ഒത്തിരി സ്നേഹം❤️