രചന – അരുന്ധതി
””എന്നാൽ ഇനി ഇരിയ്ക്കുന്നില്ല. ഇറങ്ങിയേക്കുവാ … “”
“”അച്ഛാ,,,
കുറച്ച് കൂടി കഴിഞ്ഞിട്ട് ഇറങ്ങാം. ഇപ്പോൾ ഇത്രയും അലച്ചില് കഴിഞ്ഞ് വന്നതല്ലേ ഉള്ളു. “”
“”ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ ഇനി അങ്ങ് ചെല്ലുമ്പോൾ ഇരുട്ടും മോനേ “”
“”അതേ,,, അതാ നല്ലത്. വെറുതെ ഇരുന്ന് വൈകണ്ടല്ലോ “”
രേവതി ദേവിയുടെ അച്ഛനെ നോക്കി പറഞ്ഞു.
“”അപ്പോൾ ഇറങ്ങും മുൻപ്,,,
ഒരത്യാവശ്യ കാര്യം എല്ലാവരോടുമായി പറയാനുണ്ട്. കല്യാണത്തെ സംബന്ധിച്ചാ””
ദേവിയുടെ അച്ഛന്റെ വാക്കുകൾക്ക് എല്ലാവരും കാതോർത്തു.
“”കല്യാണം എന്തായാലും നാട്ടിൽ വെച്ചാണല്ലോ നടത്തുന്നത്.
അന്ന് ദേവൂനോടൊപ്പം തന്നെ തറവാട്ടിൽ നിന്ന് ഭാമയും മണ്ഡപത്തിലേക്ക് ഇറങ്ങണം എന്നാണ് എന്റെ ആഗ്രഹം. അത് ഞങ്ങള് മുതിർന്നവര് എല്ലാവരും കൂടി തീരുമാനിച്ചു കഴിഞ്ഞതാണ്. എന്താ മോളേ ഭാമേ നിനക്ക് വല്ല എതിർപ്പും ഉണ്ടോ,,,?””
“”അച്ഛാ,,,””
എന്ന് വിളിച്ചതും ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
“”എന്തിനാ എന്റെ മോള് കരയുന്നെ??
നീയും, ദേവിയും, ദേവൂം എനിയ്ക്ക് ഒരുപോലെയാ. എന്റെ രണ്ട് പെണ്മക്കളെയും ഒരേ ദിവസം, ഒരേപോലെ തന്നെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് ഇറക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് എന്റെ മോള് വെറുതെ കരയാതെ ചെന്ന് ഒരുങ്ങ് നമുക്കിറങ്ങാം.””
ഭാമയെ ചേർത്ത് പിടിച്ച് ആ അച്ഛൻ അത്രയും പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ ഭാമയുടെ കണ്ണുകൾക്കൊപ്പം സന്തോഷത്താൽ ദേവിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
“”അതേ,,,
ഇവിടെ നിന്ന് കരയാതെ ഭാമേച്ചി പോയി റെഡി ആവ്. “”
കണ്ണൻ അത് പറയുമ്പോൾ വിഷ്ണുവിന്റെ മനസ്സും സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.
“”മോളേ ദേവി,,,
പെട്ടന്ന് കേൾക്കുമ്പോൾ നിനക്കും ഒന്ന് സന്തോഷായിക്കോട്ടെ എന്ന് കരുതി അതാ അച്ചൻ മോളോട് പോലും നേരത്തേ പറയാതെ ഇരുന്നത്.””
“”അതൊന്നും സാരമില്ല അച്ഛാ. മനസ്സ് കൊണ്ട് ഞാനും, ആഗ്രഹിച്ചിരുന്നു ഇത് “”
കുറച്ച് കഴിഞ്ഞതും ഫ്രഷ് ആയി ഭാമ ഒരുങ്ങി താഴെ വന്നു.
“”എങ്കിൽ ഞങ്ങളങ്ങോട്ട് ഇറങ്ങട്ടെ “”
രേവതിയുടെയും, ദേവകിയുടെയും മുഖത്തേയ്ക്ക് നോക്കി ദേവിയുടെ അമ്മ പറഞ്ഞു. ഒപ്പം ഭദ്രയുടെ അമ്മയും .
“”എങ്കിൽ അങ്ങനെ ആയിക്കോട്ടെ “”
എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.
ഭാമയും എല്ലാവരോടും യാത്ര പറഞ്ഞു. പക്ഷേ വിഷ്ണുവിനെ അവളൊന്ന് നോക്കുക പോലും ചെയ്തില്ല .
“‘അപ്പോൾ ശെരി. “”
“”ദേവിമ്മേ,,, ടാറ്റാ,,,””
കാറിൽ കയറി ഇരുന്ന് കൊണ്ട് പുറത്തേയ്ക്ക് നോക്കി സൂര്യൻ പറഞ്ഞു.
“”റ്റാറ്റാ,,,””
എന്നും പറഞ്ഞ് ദേവി സൂര്യന് നെറ്റിയിൽ ഒരു മുത്തം കൊടുത്തു.
എല്ലാവരും അവരോട് യാത്ര പറഞ്ഞു കാറ് തറവാട്ടിൽ നിന്ന് അകലുമ്പോൾ ഭാമ ഒന്ന് തിരിഞ്ഞ് നോക്കി വിഷ്ണു ഒഴികെ മറ്റെല്ലാവരും അവിടെ ഉണ്ടായിരുന്നു.
❤️❤️❤️
“”വിച്ചൂ,,,””
മുറിയിൽ, തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന വിഷ്ണുവിന്റെ മുടിയിൽ തലോടി ക്കൊണ്ട് രേവതി അവനടുത്തേയ്ക്കിരുന്നു.
“”സാരില്ലടാ. അവള് കുറച്ച് ദിവസം കഴിയുമ്പോൾ ഇങ്ങോട്ട് തന്നെ വരില്ലേ. വിവാഹം എന്നൊക്കെ പറയുമ്പോൾ ഒരു പെണ്ണിന് ഒരുപാട് സ്വപ്‌നങ്ങളൊക്കെ ഉണ്ട് മോനേ . അതിൽ പ്രധാനപ്പെട്ട ഒന്നാണ് തന്നെ അച്ഛൻ കൈ പിടിച്ച് മണ്ഡപത്തിലേയ്ക്കിറയ്ക്കുന്നത്. അവളിലും ഈ ആഗ്രഹങ്ങളൊക്കെ ഉണ്ട് . ഒരിയ്ക്കലും തനിക്കങ്ങനെ ഒരു ഭാഗ്യം ഉണ്ടാവില്ലല്ലോ എന്ന് അവളുടെ നാവിൽ നിന്ന് ഒരിയ്ക്കൽ അവള് പോലും അറിയാതെ പുറത്തേയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോൾ അവൾടെ ആഗ്രഹങ്ങളൊക്കെ സാധിയ്ക്കാൻ പോകുവല്ലേ. അതിന് എന്റെ മോൻ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്.””
“”എനിയ്ക്കറിയാം അമ്മേ,,,
അവളേക്കാളും സന്തോഷമുണ്ട് അമ്മേ എനിയ്ക്കും. പക്ഷേ എന്തോ ഒരു ശൂന്യത പോലെ പെട്ടെന്ന്. “”
“”നീ ഒന്ന് കിടന്നുറങ്ങ്. അപ്പോഴേയ്ക്കും ഈ വിഷമം അങ്ങ് മാറും.””
അത്രയും പറഞ്ഞ് രേവതി ആ മുറി വിട്ടിറങ്ങി.
എത്ര വട്ടം തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ടും വിഷ്ണുവിന് ഉറങ്ങാനേ പറ്റിയില്ല.
“”ഇവൾക്കൊന്ന് വിളിച്ചൂടെ. ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതാ. “”
ഇടയ്ക്കിടയ്ക്ക് ഫോണെടുത്ത് നോക്കിക്കൊണ്ട് അവൻ സ്വയമേ പറഞ്ഞു.
“”ഇനി നീ വിളിയ്ക്കണ്ട ഭാമേ “”
അവളുടെ ഫോട്ടോയിലേയ്ക്ക് നോക്കി ദേഷ്യപ്പെട്ടു കൊണ്ട് അവൻ ഫോൺ കട്ടിലിലേയ്ക്ക് ഇട്ടു കൊണ്ട് കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചതും അവൻ ചാടിയെഴുന്നേറ്റ് ഫോൺ ചെവിയോട് ചേർത്തു.
“”വിച്ചുവേട്ടാ,,,””
കുറച്ച് സമയത്തെ നിശബ്ദതയ്ക്ക് ശേഷം ഭാമ അവനെ വിളിച്ചു .
“”മ്മ്മ്മ്മ്മ്മ്,,,,””
മറുപടിയായി വിഷ്ണു ഒന്ന് മൂളി.
“”എന്നേക്കാൾ നന്നായി എന്നെ മനസ്സിലാക്കിയ ആളല്ലേ എന്നിട്ടിപ്പോൾ എന്താ?””
“”ഇവിടുന്ന് പോയി ഇത്ര സമയമായിട്ടും നിനക്കെന്നെയൊന്ന് വിളിയ്ക്കാൻ തോന്നിയോ “”
“”അത് പിന്നെ വരുമ്പോഴേ എനിയ്ക്ക് ഫോണും എടുത്തോണ്ട് മാറി നിൽക്കാൻ പറ്റുവോ.””
“”ഓ പിന്നേ,,,””
“”എന്തോന്ന് പിന്നേ.,,,””
“”ആ ഇനി വഴക്കുണ്ടാക്കാൻ തുടങ്ങിക്കോ,””
“”അതേ,,, വിച്ചുവേട്ടാ,,, പിണങ്ങിയോ?””
ഭാമ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“”മ്മ് പിണങ്ങി “”
അവനും അതേ പോലെ തന്നെ പറഞ്ഞു.
“”എങ്കിൽ പിണക്കം മാറ്റാൻ ഞാനൊരു കാര്യം പറയട്ടെ””
“”ആ പറ “”
“”അയ്യടാ,,,,
എന്തൊരു ആകാംക്ഷ. അതൊന്നും അല്ല. മര്യാദക്ക് ഇപ്പോൾ കിടന്നുറങ്ങിയാൽ നാളെ രാവിലെ നേരത്തേ ഏഴുന്നേൽക്കാം കേട്ടല്ലോ “”
“”നീ പോടീ മരമാക്രി “”
“”അപ്പോൾ ഈ മരമാക്രീടെ കെട്ടിയോനാകുന്നതും സ്വപ്നം കണ്ടോണ്ട് കിടന്നുറങ്ങിക്കോ കേട്ടോ.””
“മ്മ്മ് “”
“”അപ്പോൾ ശെരി വിച്ചുവേട്ടാ .
ഉമ്മ “”
അത് പറഞ്ഞതും തിരിച്ച് അവനെന്തെങ്കിലും പറയും മുൻപ് അവള് ഫോൺ വെച്ച് കഴിഞ്ഞു.
ഫോൺ വെച്ചതും. ഭാമയുടെ ഫോട്ടോ നോക്കി അവൾക്കൊരു ഉമ്മയും കൊടുത്ത് അവൻ ചിരിയോടെ അവളുടെ ഫോട്ടോയിലേയ്ക്ക് നോക്കി ഇരുന്നു.
❤️❤️❤️
“”അല്ലമ്മേ,,,
വിച്ചുവേട്ടൻ ഇതുവരെ എഴുന്നേറ്റില്ലേ “”
ദോശയെടുത്ത് വായിലേയ്ക്ക് വെച്ച് കൊണ്ട് കണ്ണൻ ചോദിച്ചു.
“”അവൻ എഴുന്നേൽക്കാറാവുന്നല്ലേ ഉള്ളു.
പിന്നെ ഭാമ ഇല്ലാത്തതിന്റ വിഷമം നന്നായിട്ടുണ്ട്.അതുകൊണ്ട് ഇന്നിനി താമസിക്കുവോ ആവോ “”
രേവതി കണ്ണനടുത്തിരുന്ന് വിളമ്പി കൊടുത്തു കൊണ്ടിരിയ്ക്കുന്നതിനിടയിൽ വിഷ്ണു താഴേയ്ക്കിറങ്ങി വന്നു.
“”വിച്ചൂ,,,
നീ ഇരിയ്ക്ക് അമ്മ ഇപ്പൊ കഴിയ്ക്കാൻ എടുക്കാം.””
“”എന്റെ വിച്ചുവേട്ടാ,
ഇങ്ങനെ സങ്കടപ്പെട്ടിരിയ്ക്കാൻ ഭാമേച്ചി കുറേ നാളത്തേയ്ക്കൊന്നും മാറി നിന്നതല്ലല്ലോ. രണ്ട് ദിവസം കഴിഞ്ഞാൽ നമ്മളും അങ്ങോട്ട് തന്നെയല്ലേ പോകുന്നത്. പിന്നെ ഭാമേച്ചി എന്നും വിച്ചുവേട്ടന്റെ കൂടെ തന്നെ ഉണ്ടാവില്ലേ.””
വലിയ ആളെന്ന ഭാവത്തിൽ കണ്ണൻ വിഷ്ണുവിനെ നോക്കി പറഞ്ഞു.
“”ഡാ,,,
അളിയനാകാൻ പോകുവാ എന്നൊന്നും ഞാൻ നോക്കത്തില്ല ഒറ്റ ചവിട്ട് വെച്ച് തന്നാലുണ്ടല്ലോ. ഇതൊന്നും എനിയ്ക്കറിയാൻ വയ്യാത്ത കാര്യമാണോ “”
മേശമേലേയ്ക്ക് മുഖം വെച്ച് കണ്ണന് നേരെ നോക്കി വിഷ്ണു ചോദിച്ചു.
“”അല്ല വിച്ചുവേട്ടാ.,,,””
ഒരു ടൂണിൽ കണ്ണൻ വിഷ്ണുവിനെ വിളിച്ചു.
“”നീ ഒത്തിരി അങ്ങോട്ട് വിളിയ്ക്കണ്ട.
അല്ലാ,,,
ഒരു കാര്യം ചോദിക്കട്ടെ…
എന്റെ അളിയൻ പിന്നെ എന്തിനാണാവോ ദേവൂനെ കാണാൻ അവസരം കിട്ടുമ്പോൾ ഇവിടെ കിടന്ന് വെപ്രാളം പിടിയ്ക്കുന്നത്. ഏ???””
ഒന്നുവില്ലെന്നുള്ള രീതിയിൽ കണ്ണൻ വിഷ്ണുവിനെ ചുമൽ കൂച്ചി കാണിച്ചു.
“”അപ്പോൾ സ്വന്തം കാര്യം വരുമ്പോൾ ഉത്തരമില്ല. എന്നിട്ടവൻ എന്നെ പഠിപ്പിയ്ക്കാൻ വന്നേക്കുന്നു.””
“”ഈൗ,,,””
കണ്ണൻ വിഷ്ണുവിനെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു.
“”ചേച്ചിയ്ക്കും, അനിയനും ഉത്തരം മുട്ടിയാൽ ഉള്ളതാ ഈ ഇളി.””
“”എന്താ രണ്ടാളും കൂടി രാവിലെ ഭയങ്കര ചർച്ച “”
ദേവകിയമ്മയാണ് അങ്ങോട്ട് വന്നത്.
“”അമ്മേ,,,
ഈ വിഷ്ണുവേട്ടന് ഭയങ്കര സംശയം. ഞാനതൊക്കെയൊന്ന് പറഞ്ഞു കൊടുക്കുവാരുന്നു.
“”കണ്ണാ,,,
വലിയ വർത്തമാനം പറയാതെ എഴുന്നേറ്റു പോകുന്നുണ്ടോ “”
“”അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്കമ്മേ. അവന്റെയൊരു വർത്താനം.””
“”അവനോട് മാത്രല്ല നിന്നോടും കൂടിയാ. കഴിച്ചിട്ട് വേഗം എഴുന്നേൽക്ക്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കല്യാണവാ. ഒരു കുടുംബം നോക്കേണ്ടതാ. ഇപ്പോഴും കൊച്ച് പിള്ളേരാണെന്നാ രണ്ടിന്റെയും വിചാരം. അടി വെച്ചോണ്ടിരിയ്ക്കുന്നു “”
“”അതിന് ഇന്നീ ദോശ നേരത്തേ കഴിച്ചെഴുന്നേറ്റാൽ ഉത്തരവാദിത്വം ആകുവോ അമ്മേ “”
കൈ കഴുകി അങ്ങോട്ട് വന്ന് കൊണ്ട് കണ്ണൻ ചോദിച്ചു.
“”അമ്മയോട് തർക്കുത്തരം പറയുന്നോടാ “”
അമ്പലത്തിൽ പോയിട്ട് വീട്ടിലേയ്ക്ക് കയറുമ്പോഴാണ് ദേവി കണ്ണന്റെ സംസാരം കേൾക്കുന്നത്.
“”ഞാനൊരു തമാശ പറഞ്ഞതല്ലേ എന്റെ ചേച്ചിക്കുട്ടി “”
ദേവിയുടെ കവിളിൽ പിടിച്ച് ആട്ടിക്കൊണ്ട് കണ്ണൻ ചോദിച്ചു.
“”മ്മ് മ്മ്,,,
ഈ കുഞ്ഞ് കളിയൊക്കെ നിർത്താറായി കണ്ണാ. “”
“”എന്റെ ദൈവമേ,,,
ഇനി ഞാനിവിടെ നിന്നാൽ എനിയ്ക്ക് വല്ല വട്ടും പിടിയ്ക്കും.””
എന്നും പറഞ്ഞ് കണ്ണൻ മുകളിലേയ്ക്കോടി
“”വിച്ചുവേട്ടാ,,,
ജീവൻ വേണമെങ്കിൽ വേഗം കഴിച്ചെഴുന്നേറ്റോ കേട്ടോ “”
ഓടുന്ന വഴിയ്ക്ക് കണ്ണൻ വിളിച്ച് പറഞ്ഞു.
“”എനിയ്ക്ക് നല്ല ഉത്തരവാദിത്വം ഉണ്ട് ഏട്ടത്തി “”
ദേവിയെ നോക്കി അതും പറഞ്ഞ് വിഷ്ണുവും കഴിച്ചെഴുന്നേറ്റു.
❤️❤️❤️❤️❤️
“”അച്ചുവേട്ടാ,,,
നാളെ രാവിലെ ഒരു ഒൻപത് മണിയാകുമ്പോൾ ഇറങ്ങണം. അല്ലെങ്കിൽ പിന്നേ രാഹുകാലമാ എന്നാ അമ്മയും, അപ്പച്ചിയും പറഞ്ഞത്.””
കൊണ്ട് പോകാൻ ഉള്ളതൊക്കെ എടുത്ത് വെച്ച് കൊണ്ട് ദേവി പറഞ്ഞു.
“”അച്ചായനും, ആനി ചേച്ചിയും രാവിലെ ഇങ്ങോട്ടെത്തും.””
“”എല്ലാവരുടെയും വേണ്ടതെല്ലാം ഞാൻ റെഡി ആക്കിയിട്ടുണ്ട്. “”
“”ദേവീ,,,
അച്ഛനെ വിളിച്ച് നീ പറഞ്ഞോ രാഘവേട്ടൻ വരില്ലാന്ന്?””
“”മ്മ്മ് പറഞ്ഞു. ആദ്യം കേട്ടപ്പോൾ വലിയ വിഷമമായി. പിന്നെ രാഘവേട്ടന് ഇത്ര ദൂരം യാത്ര ചെയ്യാൻ പറ്റില്ലാന്നൊക്കെ പറഞ്ഞപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല.
എന്തായാലും റിസപ്ഷന് വരുമ്പോൾ കാണാല്ലോ. എന്ന് പറഞ്ഞു “”
“”അതേ അതേ “”
“”ആ പിന്നേ അച്ചുവേട്ടാ,,,””
അർജുനെ വിളിച്ച് കൊണ്ട് ദേവി തിരിഞ്ഞ് നോക്കുന്നതിന് മുൻപ് തന്നെ അർജുൻ അവളെ പിന്നിലൂടെ വന്ന് ചുറ്റി പിടിച്ചിരുന്നു.
“”മതിയെടി പെണ്ണേ ധൃതി പിടിച്ചത്. ഇനി വല്ലതും ഇല്ലാതെ വന്നാൽ നമുക്ക് വേറെ വാങ്ങാം.””
അവളുടെ കാതോരം ചെന്ന് അർജുൻ അത് പറയുമ്പോഴേയ്ക്കും ദേവിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു.
“”വിട് അച്ചുവേട്ടാ,,,
എല്ലാം ഒന്നെടുത്ത് വെക്കട്ടെ.””
ഇടുപ്പിലൂടെ ചുറ്റി പിടിച്ച അർജുന്റെ കൈ വിടുവിച്ച് ദേവി വീണ്ടും എല്ലാം എടുത്ത് വെയ്ക്കാൻ തുടങ്ങി.
എല്ലാം വെച്ച് കഴിഞ്ഞതും,
അവള് ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അടുത്തേയ്ക്ക് ചെന്ന് കിടന്നു.
“”അച്ചുവേട്ടാ,,,””
“”മ്മ് “”
“”ഉറങ്ങിയോ “”
“”ആം “”
“”ഇതെന്താ രാത്രി വല്ല പാട്ട് മത്സരത്തിനും പ്രാക്ടീസ് ചെയ്യുവാണോ. ഇരുന്ന് മൂളുന്നത്””
അതിന് തിരികെ മറുപടിയൊന്നും കിട്ടിയില്ല.
“”ഓഹോ അപ്പോൾ അങ്ങനെയാണല്ലേ. ഇപ്പോൾ ശെരിയാക്കി തരാം.””
എന്ന് മനസ്സിൽ പറഞ്ഞ് അവള് പതിയെ ഒന്നുയർന്ന് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് അവന്റെ കണ്ണിലേയ്ക്കൊന്ന് നോക്കി. അവൻ കണ്ണ് തുറക്കില്ല എന്നുറപ്പിച്ചത് പോലെ കണ്ണിറുക്കി പിടിച്ചു കിടന്നു .
“”ഓഹോ,,, അത്രയ്ക്കായല്ലേ “”
അവള് അടച്ച് പിടിച്ച അവന്റെ രണ്ട് കണ്ണുകളിലും മൃദുവായി ഒന്ന് ചുംബിച്ചു. അടുത്ത നിമിഷം അവൻ കണ്ണുകൾ തുറന്ന് അവളെ നോക്കി. ആ നോട്ടം താങ്ങാനാവാതെ അവള് അവന്റെ നെഞ്ചിലേയ്ക്ക് പറ്റിച്ചേർന്നു കിടന്നു .
“”അച്ചുവേട്ടാ,,,
നമുക്കുറങ്ങാം. രാവിലെ പുറപ്പെടേണ്ടതല്ലേ”
“”മ്മ്… ഉറങ്ങാം “”
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ അവൻ തന്റെ നെഞ്ചോട് തന്നെ ചേർത്ത് കിടത്തി . ❤️❤️❤️❤️❤️
“”അതേ,,,
പെട്ടെന്നൊന്ന് ഇറങ്ങുന്നുണ്ടോ “”
താഴെ നിന്നും ഉള്ള ബഹളം കേട്ടാണ് അർജുനും, ദേവിയും താഴേയ്ക്ക് വന്നത്.
“”ഓ പറഞ്ഞത് പോലെ ഇന്ന് രണ്ട് പേരും ഉണ്ടല്ലോ അല്ലേ ബഹളം വെയ്ക്കാൻ “”
ദേവകിയമ്മ അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു.
“”അല്ല നിങ്ങളാരും വരുന്നില്ലേ,,,””
വിഷ്ണുവിന്റെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്.
“”എന്റെ പൊന്നു വിച്ചൂ,,,
നീ ഒന്ന് സമാധാനിയ്ക്ക് അച്ചായനും, ആനി ചേച്ചിയും ഇപ്പോൾ ഇങ്ങെത്തും “”
“”ആ,,,
ദേ ഇത് അച്ചായന്റെ കാറല്ലേ “”
ഗേറ്റ് കടന്ന് വരുന്ന കാറ് ചൂണ്ടി കാട്ടി കണ്ണനാണ് ചോദിച്ചത്.
“”അപ്പോൾ അവരും വന്നു. ഇനി അമ്മ കൂടി ഒന്ന് വന്നാൽ മതി “”
“”എന്നതാടാ ഇവിടെ ആകപ്പാടെ ഒരു ബഹളം “”
അതും ചോദിച്ചുകൊണ്ട് ഐസക് പുറത്തേക്കിറങ്ങി.
“”ഒന്നും പറയണ്ട എന്റെ അച്ചായാ ഈ രണ്ടെണ്ണത്തിനെയും കൊണ്ട് ഞങ്ങള് തോറ്റു.””
കണ്ണന്റെയും, വിഷ്ണുവിന്റെയും മുഖത്തേയ്ക്ക് നോക്കി അർജുൻ പറഞ്ഞു.
“”അമ്മേ,,,,,””
വിഷ്ണു അകത്തേയ്ക്ക് നോക്കി വിളിച്ചതും രേവതി പുറത്തേയ്ക്ക് വന്നു.
“” ആ എല്ലാവരും വന്നു. ഇനി നമുക്കിറങ്ങാം””
വിഷ്ണുവിന്റെ ചോദ്യം കേട്ട് ഐസക്കിന് ചിരി വന്നു.
“”അതേ വേഗം ഇറങ്ങാം അല്ലെങ്കിൽ രാഹുകാലം “”
കണ്ണൻ അത്രയും പറഞ്ഞ് ദേവകിയെ നോക്കി.
“”ആനി ചേച്ചി “”
എന്നും വിളിച്ച് ദേവി ആനിയുടെ അടുത്തേയ്ക്ക് ചെന്നു.
അർജുനും, ദേവിയും
ഐസക്കിനും, ആനിയ്ക്കും ഒപ്പം അവരുടെ കാറിലും.
കണ്ണനും, വിഷ്ണുവും, രേവതിയും, ദേവകിയും മറ്റൊരു കാറിലുമായിരുന്നു. അങ്ങനെ അവരുടെ കാറ് തറവാട്ടിൽ നിന്നും ദേവിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.
തുടരും,,,,
അപ്പോൾ എല്ലാവരെയും കല്യാണത്തിന് ക്ഷണിക്കുന്നു.

by