രചന – അരുന്ധതി
”അയ്യോ എട്ടൻ എപ്പോഴാ വന്നേ?
ഞാനൊരു പൂച്ചയെ നോക്കി വന്നതാ. ഒരു കള്ളിപ്പൂച്ച. കണ്ണടച്ച് പാല് കുടിക്കുന്നു ”
പെട്ടെന്ന് അവള് പറഞ്ഞത് കേട്ടതും ദേവി
ഒരു ചമ്മലോടെ അവളെ നോക്കി അകത്തേക്കോടി.
അത് കണ്ട് അവര് രണ്ടാളും ചിരിയോടെ അവളോടുന്നതും
“ആഹാ ആരിത് കമ്മീഷ്ണറോ. നമസ്കാരം ”
ഭാമ പറഞ്ഞ് തീർന്നതും അർജുൻ ചെവി പിടിച്ച് തിരിച്ചു.
“കളിയാക്കുന്നോടി നീ? ”
“അയ്യോ എന്നെ വിടേട്ടാ. എനിക്ക് വേദനിക്കുന്നു “.
“ടാ അച്ചു വിടെടാ അവളെ,,, പാവം എന്റെ കാന്താരി.” അവന് പിന്നാലെ വന്ന ദേവകിയമ്മ അർജുനോട് പറഞ്ഞു.
“പിന്നെ പാവം,, ഉറങ്ങുമ്പോൾ ആയിരിക്കും ”
“ദേ കമ്മീഷ്ണറാ എന്നൊന്നും ഞാൻ നോക്കത്തില്ല പറഞ്ഞേക്കാം ”
“ഓ പിന്നെ നീ അങ്ങ് മൂക്കിൽ വലിച്ച് കയറ്റും. ”
“ആ ചിലപ്പോൾ അങ്ങനെയും ചെയ്യും. കാണണോ? ”
“നാണമില്ലല്ലോ എന്റെ അച്ചു നിനക്ക്. ”
“ആന്നേ അയ്യേ നാണമില്ലല്ലോ ഏട്ടാ. ”
“മതി മതി. രണ്ടും നിർത്തിക്കോ “.
“ഹ്മ്മ്മ്മ്മ്….
അമ്മ പറഞ്ഞത് കൊണ്ട് മാത്രം തല്ക്കാലം വിട്ടിരിക്കുന്നു. ”
“അല്ല,,,
ദേവി മോളെവിടെ? ”
“ദേ അടുക്കളയിൽ കാണും. ചായ ഇടുവായിരിക്കും. ”
“അങ്ങനെയാ നല്ല പെൺകുട്ടികൾ. വീട്ടിൽ വരുന്ന ഗസ്റ്റിനെ നല്ല രീതിയിൽ പരിചരിക്കും. ”
“ഇത് ഗസ്റ്റ് അല്ലല്ലോ ഗോസ്റ് അല്ലേ? ”
അർജുനെ നോക്കി ഭാമ പറഞ്ഞതും, ദേവി ചായ കൊണ്ട് വന്നതും ഒന്നിച്ചായിരുന്നു. അതുകൊണ്ട് പിന്നെ അർജുൻ ഒന്നും പറഞ്ഞില്ല. വെറുതെ ഭാവി കെട്ടിയോളുടെ മുന്നിൽ വില കളയേണ്ടല്ലോ.
“ദാ അമ്മേ ചായ ” ദേവി അമ്മയ്ക്കും, ശേഷം അർജുനും ചായ കൊടുത്തു.
“അപ്പോൾ എനിക്കോ? ”
“നിനക്ക് വേണമെങ്കിൽ അകത്തു പോയി എടുത്ത് കുടിച്ചോ. ”
ഇവരൊക്കെ പോയി കഴിഞ്ഞ് നിന്നെ കിട്ടും അപ്പോൾ തന്നോളാം എന്ന് ഭാമ പതിയെ ചുണ്ട് കൂർപ്പിച്ച് കൊണ്ട് പിറു പിറുത്തു.
“ദേവി മോളേ അത്രേം ബഹളം ഈ രണ്ടെണ്ണവും കൂടി ഉണ്ടാക്കിയിട്ട് നീ അറിഞ്ഞില്ലേ? നിന്നെ അങ്ങോട്ട് കണ്ടില്ലല്ലോ. ”
“അത് പിന്നെ അമ്മേ അവള് ഒരു പൂച്ചയുടെ പിറകേ ഓടിയതാ. ഒരു കള്ളിപ്പൂച്ച, കണ്ണ് തെറ്റിയാൽ കട്ട് കുടിക്കും”.
ഭാമ പറഞ്ഞ് തീർന്നതും അർജുൻ കുടിച്ച ചായ വിക്കി ചുമക്കാൻ തുടങ്ങി..
“അയ്യോ ഏട്ടാ പതിയെ കുടിക്ക്. ആ ചായ സ്വന്തം ഗ്ലാസിൽ തന്നെയല്ലേ ”
അവനവളെ കൂർപ്പിച്ചു നോക്കി.
“നീ പോടീ,,,,, ”
” അതേ രണ്ടിനും പ്രായമെത്ര ആയെന്നാ വിചാരം ഇരുന്ന് കുഞ്ഞ് കളിക്കുന്നു. ഇനി ഇതിനെയെല്ലാം കല്യാണം കഴിപ്പിക്കണമല്ലോ എന്നാലോചിക്കുമ്പോഴാ എനിക്ക്…..
പിന്നെ,.ഈ കാന്താരിയെ പോലെയല്ല.
എന്റെ മോൾക്ക് നല്ല അടക്കവും ഒതുക്കവും എല്ലാമുണ്ട്. നിന്നെ കല്യാണം കഴിക്കുന്ന ആളും, നിന്നെ മരുമകളായി കിട്ടുന്ന അമ്മയും ഭാഗ്യം ചെയ്തവരായിരിക്കും. ”
ആ അമ്മ തന്നെയാണ് ഈ അമ്മ എന്നും, എന്റെ അച്ചുവേട്ടനാണ് ആ ആളെന്നും മനസ്സിലൊരായിരം വട്ടം പറഞ്ഞ് അവള് ദേവകി അമ്മയെ ചിരിച്ചു കാണിച്ചു.
പിന്നെയും അവര് കുറേ സമയം അവിടെ നിന്നു. ഉച്ചക്ക് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോഴും രണ്ടുപേരുടെയും മിഴികൾ പരസ്പരം ഒന്ന് ചേർന്ന് കൊണ്ടിരുന്നു. അർജുൻ അറിയാതെ നോക്കാൻ ദേവി ശ്രമിക്കുമ്പോഴെല്ലാം അവൻ അതിനെ തടഞ്ഞു കൊണ്ട് അവളുടെ മിഴികളിൽ തന്നെ നോക്കിയിരുന്നു.
പെട്ടെന്ന് കാലിൽ ആരോ അമർത്തി ചവിട്ടി.
സിനിമയിലൊക്കെ കാണുന്നത് പോലെ നായിക നായകനെ ചവിട്ടിയതല്ല. നമ്മുടെ ഭാമക്കുട്ടി ചവിട്ടിയതാ.
“അതേ ഇത് നിങ്ങൾക്ക് റൊമാൻസ് കളിക്കാനുള്ള സ്ഥലമൊന്നുമല്ല. ഇങ്ങനെ ഇണക്കുരുവികളെ പോലെ പരിസരം മറന്ന് നോക്കിയിരിക്കാൻ. അമ്മ ഏങ്ങാനും കണ്ടാലോ. അതുകൊണ്ട് ഒരു മയത്തിലൊക്കെ നോക്ക്. അതുമല്ല, ഇവിടെ സിംഗിൾ പസ്സിങ്ക പാട്ടും പാടി ഒരാളിരിപ്പുണ്ട്. ”
“അതാര്?? ”
“ഓ ഇങ്ങനെയൊരു പൊട്ടൻ. ഇതിനൊക്കെ ആരാണോ IPS കൊടുത്തത്.
എന്റെ പൊന്ന് ഹേ ഞാനാ. എന്നെ കാണാൻ വയ്യേ.”
“എന്റെ കാന്താരി പെങ്ങളല്ലേ നീ ഇത്തവണത്തേക്ക് ക്ഷമി ”
“മ്മ്മ്മ്മ്മ്മ്,,,
കുറേ നാള് കൂടി കണ്ടതല്ലേ. അതുകൊണ്ട് ഞാൻ വെറുതെ വിട്ടിരിക്കുന്നു.
പിന്നെ ഏട്ടാ,,,
എന്തായാലും ഏട്ടന്റെ കാന്താരി അല്ലേ ഞാൻ. എങ്കിൽ ഒരു കലിപ്പന്റെ കാന്താരി ആയാലോ? ”
പുരികം പൊക്കി അവളത് ചോദിച്ചതും,,,,
അവളുടെ ചെവിക്ക് പിടിച്ച് കിഴുക്കി അർജുൻ.
“അച്ചൂ,,,,
കഴിക്കുമ്പോൾ പോലും മര്യാദക്കിരിക്കാൻ വയ്യല്ലേ? ”
ദേവകിയമ്മ ചോദിച്ചതും രണ്ടാളും പിന്നെ സ്വന്തം പാത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
അങ്ങനെ കുറച്ച് കഴിഞ്ഞ് അവര് പോയി…
………………………….
രാത്രി കിടക്കുമ്പോൾ ദേവിയുടെ മനസ്സ് മുഴുവൻ അർജുനിലായിരുന്നു.
രാവിലെ നടന്നതോരോന്നും ഓർക്കുമ്പോൾ ദേവിയുടെ മുഖം നാണത്താൽ ചുവന്നു വന്നു. ആ കണ്ണിൽ നോക്കി നിൽക്കുമ്പോൾ അവൾക്ക് അവളെ തന്നെ കൈവിട്ട് പോകുന്നു. ആ കണ്ണുകളെ നേരിടാൻ അവളെ കൊണ്ടാവുന്നില്ല. അവളുടെ മനസ്സ് ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ അവനിലേക്കടുക്കുന്നത് അവൾ മനസ്സിലാക്കി.
പെട്ടെന്ന് അവളുടെ മനസ്സിലേക്ക് കടന്ന് വന്ന ചിന്തകൾ അവളെ തളർത്തി. ഒരിക്കലും അച്ചുവേട്ടന് ചേർന്ന ഒരു പെണ്ണല്ല ഞാൻ. മനസ്സ് പോലെ തന്നെ ശരീരവും ഇതുവരെ കളങ്കപ്പെട്ടിട്ടില്ല. എങ്കിലും, താൻ കടന്ന് വന്ന വഴികൾ ഓർക്കുംതോറും അവൾക്ക് ഉള്ളിൽ എന്തൊക്കെയോ പോലെ തോന്നി. അവസാനം അർഹിക്കാത്തത് മോഹിക്കില്ല എന്ന് മനസ്സിൽ പറഞ്ഞ് അവള് കിടന്നു.
💟💟💟💟💟💟💟💟💟
“എന്ത് പറ്റി മോനെ നിനക്ക് സുഖമില്ലേ?”
“അതല്ല അമ്മേ എന്തോ മനസ്സിനൊരു വല്ലാത്ത അസ്വസ്ഥത. ആർക്കോ എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ ”
“ആർക്കെന്ത് പറ്റാനാടാ. നീ പോയി ഒരുങ്ങി ജോലിക്ക് പോ ”
“ഇന്നും രാവിലെ വഴക്ക് കേട്ടു.
രാവിലെ ഡ്യൂട്ടി തുടങ്ങി,
ഭാമ പഴയ പോലെ തന്നെ വീണ്ടുമായി .
നീ ഒരുക്കലും നന്നാവില്ലടി ”
“നീയാരാടി ദുർവാസാവ് മഹർഷിയുടെ കൊച്ചുമോളോ. ഇരുന്ന് ശപിക്കാൻ ”
അങ്ങനെ തമ്മിൽ ഓരോന്നും പറഞ്ഞ് അവര് നടന്നു.
പെട്ടെന്ന് ഒരു കാർ വന്ന് അവർക്ക് മുന്നിൽ നിന്നു. അതിന്റെ ഡോർ തുറന്നതും ദേവിയെ പിടിച്ച് അതിലേക്കിട്ട് വാതിലടച്ചതും ഒന്നിച്ചായിരുന്നു.
ഭാമക്കെന്തെങ്കിലും ചെയ്യാനാവും മുൻപ് അവര് പോയി കഴിഞ്ഞിരുന്നു. മുന്നിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ പോലും ആ സമയം ഭാമക്ക് സാധിച്ചിരുന്നില്ല.
പെട്ടെന്ന് അവൾ ഫോണെടുത്ത് അർജുനെ വിളിച്ചു. പക്ഷേ ബെല്ലടിക്കുന്നതല്ലാതെ അർജുൻ എടുക്കുന്നില്ല. അവൾ പിന്നെയും പിന്നെയും കുറേ പ്രാവശ്യം വിളിച്ചു. ഈ സമയമെല്ലാം അവളുടെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ വേഗം തന്നെ ദേവകിയമ്മയുടെ അടുത്തേക്ക് പോയി. പോകുന്ന വഴിയിലും അവൾ അർജുനെ വിളിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അവൾ ദേവകിയമ്മയുടെ അടുത്തെത്തി.
“എന്താ മോളേ,,, ദേവി എവിടെ? ”
ഒന്നും പറയാനാവാതെ ഭാമ കരഞ്ഞു കൊണ്ടേയിരുന്നു.
“മോളേ കരയാതെ എന്താ കാര്യമെന്ന് പറ. ”
“അമ്മേ,,, എന്റെ ദേവിയെ ആരോ തട്ടിക്കൊണ്ടു പോയി ”
“എന്താ? ”
ഭാമ നടന്നത് മുഴുവൻ ദേവകിയമ്മയോട് പറഞ്ഞു. ആ അമ്മക്ക് കേട്ടത് വിശ്വസിക്കാനായില്ല.
“മോള് വിഷമിക്കാതെ അവൾക്കൊന്നും സംഭവിക്കില്ല. അവനെ വിളിച്ചു പറഞ്ഞോ? ”
“ഏട്ടൻ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല.”
“അവനൊരു കോൺഫറൻസ് ഉണ്ട് ഇന്ന്.
അതാവും. മോള് കരയാതെ അവൻ വരട്ടെ. അവൻ നോക്കിക്കോളും. ”
ഈ സമയം അർജുൻ കോൺഫറൻസ് കഴിഞ്ഞു പുറത്തിറങ്ങി ഫോൺ നോക്കുമ്പോൾ,,,
“ഇതെന്താ ഭാമ ഒത്തിരി വട്ടം വിളിച്ചിട്ടുണ്ടല്ലോ. എന്തിനാവും ”
അർജുൻ പെട്ടെന്ന് ഭാമയെ വിളിച്ചു.
“ഹലോ ഭാമേ,
എന്താടി ഒത്തിരി വട്ടം വിളിച്ചിട്ടുണ്ടല്ലോ. എന്ത് പറ്റി? ”
“അച്ചൂ,,,
ഇത് ഞാനാ നീ വേഗം വീട് വരെ ഒന്ന് വാ. ”
“അമ്മയോ???
ഇതെന്താ അമ്മേ, അവളവിടുണ്ടോ? ”
“അച്ചൂ,,
എല്ലാം പറയാം നീ വേഗം വാ. എന്നിട്ട് പറയാം. പെട്ടെന്നെത്തണം ”
കുറച്ച് സമയം കഴിഞ്ഞതും അർജുന്റെ കാർ മുറ്റത്തെത്തി.
“അമ്മേ,,,,
അമ്മേ,,, എന്തിനാ വേഗം വരാൻ പറഞ്ഞെ? എന്താ ഭാമേ നീ എന്തിനാ കരയുന്നെ?
ഒന്നും പറയാനാവാതെ ഭാമ ഏങ്ങലടിക്കുന്നത് കണ്ടതും അർജുൻ ചുറ്റും നോക്കി.
“ദേവി എവിടെ?
എന്താ ആരും ഒന്നും മിണ്ടാത്തെ ”
“ഏട്ടാ എന്റെ ദേവിയെ ഞാൻ നോക്കി നിൽക്കെ ആരോ കാറിൽ പിടിച്ച് വലിച്ച് കയറ്റി കൊണ്ടു പോയി. ”
ഭാമ പറഞ്ഞത് കേൾക്കെ അർജുന് ഭൂമി കറങ്ങും പോലെ തോന്നി.
എന്ത് ചെയ്യണമെന്നറിയാതെ അവൻ കസേരയിലേക്കിരുന്നു.
” മോനെ നീ തളർന്നാൽ പിന്നെ അവളെ ഒരിക്കലും രക്ഷിക്കാൻ പറ്റില്ല. നീ പോയി അന്വേഷിക്ക്. ”
അമ്മയുടെ വാക്കുകൾ കേട്ടതും അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൻ ചാടിയെഴുന്നേറ്റു.
“ഭാമേ,,,
കരഞ്ഞാൽ ഒന്നിനും പരിഹാരമാവില്ല. നീ കണ്ണ് തുടച്ചിട്ട് ഞാൻ ചോദിക്കുന്നതിനുത്തരം പറ.
എന്താ നടന്നത്? അവളോട് ശത്രുതയുള്ള ആരെങ്കിലും ഉണ്ടോ? ”
അവൾ നടന്നത് മുഴുവൻ അർജുനോട് പറഞ്ഞു.
“അവളോട് ശത്രുതയുള്ള ആരും……..
അല്ല ഒരാളുണ്ട്….. പക്ഷെ ശത്രുത തോന്നാനും മാത്രം ഒന്നുമില്ല. ”
“നീ കാര്യം പറ.”
“അന്ന് ഒരിക്കൽ ട്രെയിനിങ് സമയത്ത് ഏട്ടൻ എന്നെ വിളിച്ച് ദേവിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചില്ലേ? ,,,”
“ഉവ്വ് ഞാനോർക്കുന്നുണ്ട് ”
ഭാമ അർജുനോട് എല്ലാം പറഞ്ഞു. പറഞ്ഞു കഴിഞ്ഞു അർജുൻ അവരോട് പേടിക്കണ്ട എന്നും പറഞ്ഞ് പുറത്തേക്ക് പോയി.
ഉടൻ തന്നെ എല്ലാ സ്ഥലങ്ങളിലേക്കും അവൻ അവളുടെ മിസ്സിംഗ് കേസ് അറിയിച്ചു. അന്വേഷണം ശക്തമാക്കി.
💟💟💟💟💟💟💟
ഈ സമയം,,,,
… “അയാൾക്കിന്നും കിട്ടിക്കാണും നല്ല ഒന്നിനെ. എവിടുന്നെങ്കിലും തട്ടിക്കൊണ്ടു വന്നതാവും .
ആരെയെങ്കിലും ഇതുപോലെ കൊണ്ടുവരുമ്പോൾ അല്ലാതെ ഇങ്ങോട്ട് വരില്ലല്ലോ. ആ കൊച്ചിന്റെ ജീവിതം പോയി. ഇതൊക്കെ കണ്ട് ഏങ്ങാനും പ്രതികരിച്ചാൽ പിന്നെ നമുക്കും പ്രശ്നവാ. അതാ ആരും ഒന്നും പറയാത്തെ .
അല്ലടി ഇവിടെ പുതിയ ആളെ ജോലിക്ക് കിട്ടിയോ.? ”
“അതേ കിട്ടി … പക്ഷേ കൊച്ച് കുട്ടികളെ ഇങ്ങനെ ജോലി ചെയ്യിക്കുന്നത് ആരെങ്കിലും അറിഞ്ഞാൽ തീർന്നു. ”
“നിന്നോട് ജോലി വല്ലതും തരാവോ എന്ന് ചോദിച്ചു വന്നപ്പോൾ നീ അത് കൊടുത്തു. അത്രേം അല്ലേയുള്ളു ”
അവരുടെ സംസാരം കേട്ടപ്പോൾ അവന് എന്തോ ആ പെണ്ണിനെയും അയാളെയും കാണാൻ തോന്നി. അവൻ വേഗം അവിടെ നിന്നിറങ്ങി.
വാതിൽ പൂട്ടിയത് കൊണ്ട് ജനൽ പാളി തുറന്ന് നോക്കി.
മുന്നിലെ കാഴ്ച കണ്ട് അവന് എന്ത് ചെയ്യണമെന്നറിയാതെ ആയി.
ദേവി ചേച്ചി,,,,,,,
പെട്ടെന്ന് അയാള് ദേവിയുടെ അടുത്തേക്ക് ചെല്ലുംതോറും അവള് പിന്നോട്ട് മാറി. അങ്ങനെ അവൾക്കടുത്ത് വന്ന അയാളെ അവൾ തളളി മാറ്റി ഓടാൻ നോക്കി. പിന്നിൽ നിന്നും അവളുടെ മുടിക്ക് പിടിച്ച് അയാള് അവളെ നിലത്തേക്ക് തള്ളിയിട്ടു. മദ്യത്തിന്റെ ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട അയാള് ഒരു കുപ്പി പൊട്ടിച്ച് അവളുടെ കാൽപ്പാദത്തിലേക്ക് കുത്തിക്കയറ്റി. വേദന കൊണ്ട് അവള് നിലവിളിക്കുമ്പോൾ അത് കണ്ട് അയാള് ആസ്വദിച്ചു.
ഇതെല്ലാം കണ്ട് പേടിച്ച് അവളെ രക്ഷിക്കാൻ വേണ്ടി അവൻ പുറത്തേക്കോടി.
മുന്നിൽ കണ്ട കുറച്ച് പേരോട് അവളെ രക്ഷിക്കണം എന്ന് പറഞ്ഞു. പക്ഷേ അവരാരും ഒന്നും പറയാതെ പോയി. അതിൽ നിന്നും അവർക്കൊക്കെ ഇതെല്ലാം കണ്ടും കേട്ടും ശീലമാണ് എന്ന് അവന് മനസ്സിലായി.
പെട്ടെന്ന് അവൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടി. എങ്ങനെയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്തണം എന്നെ ഉണ്ടായിരുന്നുള്ളൂ അവന്.
💟💟💟💟💟💟
കാറിൽ ഇരിക്കുമ്പോഴും അർജുന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. എന്ത് ചെയ്യും, എവിടുന്ന് തുടങ്ങും, എന്നൊക്കെ ആലോചിച്ച് അവന് ഭ്രാന്ത് പിടിക്കും എന്ന അവസ്ഥയായി.
ഇടക്കൊരിടത്ത് കാർ നിർത്തി മുന്നിലുള്ള കടക്കാരോട് അവൾടെ ഫോട്ടോ കാണിച്ച് തുറക്കുകയായിരുന്നു.
. ഈ സമയം ഫ്ലാറ്റിൽ നിന്നിറങ്ങി ഓടിയ അവൻ വന്ന് അർജുന്റെ കയ്യിൽ കയറി പിടിച്ചു.
“സർ രക്ഷിക്കണം.” എന്ന് പറഞ്ഞവൻ കൈ കൂപ്പി.
പെട്ടെന്ന് ഒരാള് വന്ന് അവനെ പിടിച്ചു മാറ്റി.
“ആരോട് അനുവാദം ചോദിച്ചിട്ടാണ് നീ സാറിന്റെ കയ്യിൽ കയറി പിടിച്ചത്? ” എന്ന് പറഞ്ഞ് അവനെ പിടിച്ചു മാറ്റി. പക്ഷേ അതിനിടയിൽ അവൻ നിലത്തേക്ക് വീണു. വീഴുന്ന വീഴ്ചയിൽ അവൻ എന്റെ ദേവി ചേച്ചിയെ രക്ഷിക്കണം എന്ന് അർജുനെ നോക്കി പറഞ്ഞു.
ആ പേര് കേട്ടതും അർജുൻ അവനരുകിലേക്ക് ചെന്നു. നിലത്ത് കിടക്കുന്ന അവനരുകിലേക്ക് ഇരുന്നു.
“നീ ഇപ്പോൾ എന്താ പറഞ്ഞത്? ”
“സർ എന്റെ ദേവി ചേച്ചിയെ രക്ഷിക്കണം ”
പെട്ടെന്ന് അർജുൻ അവന്റെ ഫോണിൽ നിന്നും ദേവിയുടെ ഫോട്ടോ എടുത്ത് അവനെ കാണിച്ചു.
“അതേ ഇതാ എന്റെ ദേവി ചേച്ചി.. ”
“കേട്ടത് വിശ്വസിക്കാനാവാതെ അർജുൻ അവളെവിടെ ഉണ്ടെന്ന് അവനോട് ചോദിച്ചു”
പിന്നെ വേഗം തന്നെ അവർ ആ ഫ്ലാറ്റിനു മുന്നിൽ എത്തി. അവിടെ നിന്ന് വേഗം ആ മുറിയുടെ വാതിലിലെത്തി. ഡോറിൽ എത്ര തവണ മുട്ടിയിട്ടും വാതിൽ തുറന്നില്ല. അവസാനം പിറകിലെ ജനലിനടുത്തെത്തിയതും, നോക്കുമ്പോൾ ദേവിക്കടുത്തേക്ക് ഒരു വല്ലാത്ത ഭാവത്തോടെ നടന്നടുക്കുന്ന അയാള്…… അത് കാൺകെ അർജുന് കലി ഇരട്ടിച്ചു. ഒരു വലിയ ശബ്ദത്തോടെ അർജുൻ ജനൽ ചില്ല് പൊട്ടിച്ച് ആകത്തു കയറി. . പെട്ടെന്ന് അവരെ കണ്ടതും അയാള് ഒന്ന് ഭയന്ന് പിന്നോട്ട് മാറി.
“നീ എന്റെ പെണ്ണിനെ തൊടും അല്ലേടാ? ”
ചോര വാർന്ന് തളർന്നിരിക്കുന്ന ദേവിയെ കാണുംതോറും ദേഷ്യം കൊണ്ട് അർജുന്റെ ഞരമ്പ് വലിഞ്ഞു മുറുകി.
“ഇനി എന്റെ പെണ്ണിനെ തൊട്ടാൽ പിന്നെ താൻ ജീവനോടെ ഉണ്ടാവില്ല. ഇത് അർജുൻ ആണ് പറയുന്നത്. ഓർത്തു വെച്ചോ. ”
അത് കേട്ടതും, പെട്ടെന്ന് വാശി കയറി അയാള് അടുത്തിരുന്ന കുപ്പി ദേവിയുടെ തലയിൽ അടിച്ചു പൊട്ടിച്ചു. തലയിൽ നിന്ന് രക്തം ഒഴുകി. അർജുൻ ഓടി ചെന്ന് വീഴാതെ അവളെ താങ്ങി പിടിച്ചു. തന്റെ കൈക്കുള്ളിൽ ജീവന് വേണ്ടി പിടയുന്ന തന്റെ പ്രാണനെ കാൺകെ അവനിൽ സങ്കടവും, ഒപ്പം അയാളെ കൊല്ലാനുള്ള ദേഷ്യവും തോന്നി ഒരേ സമയം.
അവളെയും എടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവൻ കരഞ്ഞു പോയി.
പെട്ടെന്ന് ഭാമയും അമ്മയും പറഞ്ഞതനുസരിച് ആശുപത്രിയിൽ എത്തി.
ഐ. സി. യു.വിന് പുറത്ത് മനസ്സ് തകർന്നു നിൽക്കുമ്പോഴും അവരുടെ മൂന്നാളുടേയും മനസ്സിൽ ദേവിയെ ഒരാപത്തും കൂടാതെ തിരികേ തരണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന.
പെട്ടെന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
“അർജുൻ സർ,
ഒന്നെന്റെ ക്യാബിനിലേക്ക് വരൂ ”
തുടരും,,,,

by