രചന – അരുന്ധതി
””ശ്,,,
ഉച്ചവെക്കല്ലേ . അച്ഛൻ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാൽ കുഞ്ഞ് പേടിക്കും,, “”
അത് പറഞ്ഞ് തീരുമ്പോഴേക്കും അവള് അവന്റെ കൈയ്യെടുത്ത് അവളുടെ വയറിനോട് ചേർത്ത് വെച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
“””എന്താ,,, എന്താ നീ ഇപ്പോൾ പറഞ്ഞെ??”
“””ആന്നെ,,,
എന്റെ അച്ചുവേട്ടൻ ഒരച്ഛനാവാൻ പോകുന്നു. “”
പറഞ്ഞ് തീർന്നതും അവള് അവനെ കെട്ടിപ്പിടിച്ചു.
അവൻ അവളെ അവനിൽ നിന്നും മോചിപ്പിച്ച്, അവളുടെ താഴ്ന്നിരുന്ന മുഖം അവന്റെ ചൂണ്ട് വിരലാൽ ഉയർത്തി.
“”പെണ്ണേ,,,
ഈ വയറ്റിൽ എന്റെ ജീവൻ “” അപ്പോഴേക്കും അവന് സന്തോഷം കൊണ്ട് വാക്കുകൾ പോലും മുറിഞ്ഞു തുടങ്ങിയിരുന്നു.
“”അതേ,,,
എസ്ക്യൂസ് മീ,, ഞങ്ങൾക്കങ്ങോട്ട് വരാമോ ആവോ?,,,”” ഒരു പ്രത്യേക ടൂണിൽ അതും പറഞ്ഞ് ഭാമ എല്ലാവർക്കും മുന്നേ അകത്തേക്ക് വന്ന് അവന്റെ അടുത്ത് നിന്നു .
“” ഡീ നിന്റെ നാക്ക് ഞാൻ,, “”
അർജുൻ ഭാമയുടെ ചെവിക്ക് പിടിച്ചു തിരിച്ചു.
“”അതേ ഒന്നങ്ങോട്ട് എഴുന്നേറ്റേ””
ഭാമ പറഞ്ഞതും അവൻ ഉത്തരവ് എന്നും പറഞ്ഞ് എഴുന്നേറ്റ് മാറി.
അധികാര ഭാവത്തിൽ അവള് ദേവിയുടെ അടുത്തിരുന്നു. എന്നിട്ടവനെ ഒന്ന് നോക്കി.
പിന്നീടങ്ങോട്ട് കുറച്ച് നേരം അർജുനെ അടുത്തേക്ക് അടുപ്പിക്കാതെ എല്ലാവരും മാറി മാറി അവളുടെ അടുത്തിരുന്നു.
ദേവിയുടെ നെറുകയിൽ തൊട്ട് രേവതി അവളെ അനുഗ്രഹിച്ചു.
“”അങ്ങനെ അമ്മയുടെ വലിയൊരു ആഗ്രഹം സാധിച്ചു അല്ലേ അമ്മേ? “”
രേവതിയുടെ അടുത്തേക്ക് വന്ന് കൊണ്ട് വിഷ്ണു ചോദിച്ചു.
“”അതേ മോനേ,, നിങ്ങളുടെ വിവാഹം കൂടി കണ്ടാൽ മതിയെനിക്കിനി. “”
അതും പറഞ്ഞ് അവരൊന്ന് ദീർഘനിശ്വാസമെടുത്തു.
“”അല്ല അമ്മയ്ക്ക് ഞങ്ങൾടെ കല്യാണം മാത്രം കണ്ടാൽ മതിയോ? ഇതുപോലെയുള്ള ആഗ്രഹം ഒന്നുവില്ലേ?? “”
അവൻ ചോദിച്ചു കഴിഞ്ഞപ്പോഴാണ് അമ്മ മാത്രമല്ല അവിടെയുള്ള എല്ലാവരും താൻ പറഞ്ഞത് കേട്ടു എന്നവന് മനസ്സിലായത്. കണ്ണനും, ദേവൂം പരസ്പരം നോക്കിയിട്ട് അവനെ നോക്കി ചിരി കടിച്ച് പിടിച്ച് നിൽപ്പുണ്ട്. ഭാമ അവനെ ഇപ്പോൾ ജ്യൂസ് അടിച്ച് കൊടുത്താൽ ഒറ്റ വലിയ്ക്ക് കുടിയ്ക്കും. അത്രയ്ക്ക് ദേഷ്യത്തിൽ നോക്കി കണ്ണുരുട്ടുന്നുണ്ട്. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ അവൻ പുറത്തേക്കോടി.
ആ ഓട്ടം കണ്ട് എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.
കുറച്ച് കഴിഞ്ഞതും എല്ലാവരും പോകാനിറങ്ങി.
“”ശോ എന്നാലും ഇന്നൊരു ദിവസം ഇവിടെ നിന്നിട്ട് പോകാരുന്നു.. “”
പോകാനായി ഇറങ്ങുന്ന അവരെ നോക്കി അവള് പറഞ്ഞു.
“”നിന്നോട് പറഞ്ഞതല്ലേ മോളെ,, ഞങ്ങളിന്ന് തന്നെ പോകും എന്ന്. “”
“”എന്ത് ചെയ്യാനാടി കാർത്തി ഏട്ടൻ ഇന്ന് വൈകിട്ട് എയർപോർട്ടിലെത്തും നാളെ രാവിലെ നേരെ വീട്ടിലേക്ക് വരും എന്നാ പറഞ്ഞെ. അതിന് മുൻപ് എനിക്കങ്ങ് ചെല്ലണ്ടെ. നിശ്ചയം പറഞ്ഞപ്പോൾ തൊട്ട് നിന്നോട് ഞാൻ ഈ കാര്യം പറയുന്നതല്ലേ എന്റെ ദേവി.””
ഭദ്ര ചോദിച്ചതും അതൊക്കെ എനിക്കറിയാം എന്നുള്ള രീതിയിൽ കൊച്ച് കുട്ടികളെ പോലെ വാശി പിടിച്ച മുഖവുമായി അവള് അവരെ നോക്കി.
“”പണ്ട് ഹോസ്റ്റലിൽ പോകാൻ ഇറങ്ങുമ്പോഴും ഇവൾക്ക് ഇതേ മുഖഭാവമായിരുന്നു. പോകണം എന്ന് തീർച്ചയാണെന്ന് അറിയാം എങ്കിലും വെറുതെ അവൾടെ സമാധാനത്തിന് പറഞ്ഞോണ്ടിരിക്കും. “”
സാവിത്രി അവൾടെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.
“”അതൊന്നും കാര്യമാക്കണ്ട നിങ്ങളിറങ്ങിക്കോ… “”
അർജുൻ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു. സന്തോഷത്തോടെ എല്ലാവരും ഇറങ്ങി.
നിശ്ചയം കൂടി കഴിഞ്ഞ സ്ഥിതിക്ക് കണ്ണനെ അവിടെ നിൽക്കാൻ വിടുന്നത് നാട്ടുനടപ്പല്ലാത്തത് കൊണ്ട് ഡ്രൈവർക്കൊപ്പമാണ് അവരെ വിട്ടത്.
എല്ലാവരും പോകാൻ ഇറങ്ങിയപ്പോൾ സൂര്യൻ ഓടി വന്ന് ദേവീടെ കൈയ്യിൽ കയറി പിടിച്ചു.
“”ദേവീമ്മ കൂടി വാ,, ല്ലേൽ നാൻ പോകൂല്ല..””
എന്നും പറഞ്ഞവൻ ദേവിയുടെ കൈയ്യിൽ പിടിച്ച് ചിണുങ്ങി.
“”ദേവീമ്മ വരൂല്ലോ ന്റെ വാവയെ കാണാൻ. വാവേടെ ബർത്തഡേ അല്ലേ. അന്ന് ഒത്തിരി ശമ്മാനമൊക്കെ മേടിച്ച് ദേവീമ്മ വരും കേട്ടോ “”
അതും പറഞ്ഞവള് പതിയെ കുനിഞ്ഞിരുന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് മൂടി. അപ്പോഴേക്കും അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. സൂര്യനും അവളെ നോക്കി കരയാൻ തുടങ്ങി. അത് കണ്ട് നിന്ന എല്ലാവരുടെയും കണ്ണ് നിറച്ചു.
പിന്നെ ഭദ്ര തന്നെ വന്നവനെ എടുത്തുകൊണ്ടു പോയി. പോകുമ്പോഴും ഭദ്രയ്‌ക്കൊപ്പം തന്നെ അവനും ദേവിയെ തിരിഞ്ഞു നോക്കി.
“”അതേ മതി കേട്ടോ കരഞ്ഞത്. ഒത്തിരി കരഞ്ഞാൽ അകത്ത് കിടക്കുന്ന എന്റെ മോള്,,,””
“”ഓ അപ്പോൾ മോളോട് മാത്രേ ഇപ്പോൾ സ്നേഹമുള്ളൂ അല്ലേ.. ഹ്മ്മ് “”
എന്നും പറഞ്ഞവൾ മുഖം കോട്ടി നിന്നു.
“”അതേ,,,
ഈ പിണക്കം മാറ്റാനുള്ള വഴിയൊക്കെ എനിക്കറിയാട്ടോ “”
അവൻ അവളുടെ കാതോരം ചെന്നത് പറയുമ്പോൾ അവൾക്കുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ തോന്നി. പെട്ടെന്ന് ആരെങ്കിലും കണ്ടോ എന്ന് അവള് അവനെ മാറ്റി നിർത്തി അകത്തേയ്ക്ക് നോക്കി. അപ്പോഴേക്കും എല്ലാവരും അകത്തേയ്ക്ക് പോയിരുന്നു.
“”അതേ നീ ഇച്ചിരി നേരം പോയി കിടക്ക്. മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ചെല്ല് “”
“”അച്ചുവേട്ടാ ഒത്തിരി പണിയുണ്ട്.. “”
ദേവി പറഞ്ഞു തീർന്ന് അർജുന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ മുഖം ദേഷ്യം കൊണ്ട് വീർത്തിരുന്നു .
“”ഒത്തിരി വീർപ്പിക്കണ്ട. ഞാൻ പോയി കിടന്നോളാം..
ഹോ എന്റമ്മോ ഇതെന്തൊരു കെട്ടിയോനാണോ ആവോ “”
അവന്റെ വീർപ്പിച്ചു വെച്ച കവിളിനിട്ട് ഒരു കുത്തും കൊടുത്ത് അവള് മുകളിലേക്ക് പോയി.
അവള് പോയി എന്നുറപ്പായതും അർജുൻ വിഷ്ണുവിനെയും കൂട്ടി പുറത്തേയ്ക്ക് പോയി.
💞💞🖤💞💞
“””അമ്മേ,,, അപ്പച്ചീ,,, “”
ദേവി വിളിച്ച് കൊണ്ട് താഴേയ്ക്ക് ഇറങ്ങി വന്നു.
“”എന്താ മോളെ,, വയ്യായ്ക വല്ലതും ആണോ? ”
രേവതിയുടെ ചോദ്യം കേട്ട് ദേവി എളിയ്ക്ക് കൈ കുത്തി നിന്ന് അവരെ നോക്കി
“”എന്താ എന്റെ അപ്പച്ചി,, ഈ ആദ്യ സമയത്തൊക്കെ എന്ത് വയ്യായക വരാനാ?””
“”അവള് ചോദിച്ചതിന് നീ അവളെ പഠിപ്പിക്കണ്ട. അവള് ആഗ്രഹിച്ചിരുന്ന കുഞ്ഞാണ് നിന്റെ വയറ്റില് അപ്പോൾ ഇച്ചിരി വേവലാതിയൊക്കെ ഉണ്ടാവും “”
ദേവകി ഇച്ചിരി കടുപ്പത്തിൽ തന്നെ പറഞ്ഞു.
“”ഹോ അതിനിപ്പോൾ ഞാൻ ഒരു തമാശ പറഞ്ഞതിന് എന്റെ ദേവകിയമ്മ എന്തിനാ ഇങ്ങനെ റേഡിയേറ്റർ ചൂടാക്കുന്നെ “”
ദേവകിയുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് ദേവി അതും പറഞ്ഞ് രേവതിയുടെ അടുത്തേക്കിരുന്നു.
“”ദേവി നീ ഒഫീഷ്യലി ഒരു ലീവ് ലെറ്റർ അയച്ചേക്കണം. ഇനി തൊട്ട് വീട്ടിൽ തന്നെ നിന്നാൽ മതി.””
“”പക്ഷേ അപ്പച്ചി ഞാൻ,,, “”
ദേവി എന്തോ പറയാൻ വന്നതും രേവതിയും, ദേവകിയും കൂടി അവളെ നോക്കി കണ്ണുരുട്ടി.
“”എനിയ്ക്ക് ഇടയ്ക്ക് പോയാൽ മതിയല്ലോ””
“”ദേവീ “””
കുറച്ച് ദേഷ്യത്തിൽ തന്നെ രേവതി ദേവിയെ വിളിച്ചു.
“”ശെരി ഞാൻ ഇനി തൊട്ട് വീട്ടിൽ തന്നെ ഇരുന്നോളാം. അത് മതിയല്ലോ രണ്ടാൾക്കും? “”
അവള് പറഞ്ഞ് കഴിഞ്ഞതും രണ്ടാളും അവളെ നോക്കി ചിരിച്ചു.
“”അല്ല,,,
അച്ചുവേട്ടനും,,വിച്ചുവും എവിടെ?? “”
“അത്,,,
അവര് പുറത്തേയ്ക്ക് പോയി “”
“”പുറത്തേയ്ക്കോ എന്തിന്?? എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ “”
അവള് ചുണ്ട് കോട്ടി പറഞ്ഞു.
“”എന്റെ മോളെ,, അതിന് നീ ഉറങ്ങുവല്ലായിരുന്നോ. പിന്നെങ്ങനെയാ അവൻ പറയുന്നേ? “”
“മ്മ് ശെരി ശെരി. “”
അവള് തീരെ ബോധിക്കാത്ത തരത്തിൽ ഒന്ന് മൂളി.
“”മോളെ നീ ചെന്നൊന്ന് കുളിയ്ക്ക്. ക്ഷീണം ഒന്ന് മാറട്ടെ. അപ്പോഴേക്കും അവരിങ്ങ് എത്തും. നമുക്ക് വൈകിട്ട് ഈ സന്തോഷം ഒന്നാഘോഷിക്കാം. “”
“”എന്തിനാ അപ്പച്ചി അതൊന്നും വേണ്ട. ഇതിനൊക്കെ ഇപ്പോൾ എന്ത് ആഘോഷമാ”
“”അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. നീ ഒന്നും തീരുമാനിക്കണ്ട. ഞങ്ങള് എല്ലാവരും കൂടി തീരുമാനിച്ചോളാം “”
അതും പറഞ്ഞ് ഭാമ കൂടി ഇറങ്ങി വന്നതോടെ ദേവി വായടച്ചു.
പിന്നെ ഒന്നും പറയാൻ നിൽക്കാതെ ദേവി മുകളിലേയ്ക്ക് കയറി പോയി.
കുറച്ച് കഴിഞ്ഞതും ഭാമയും, ദേവകിയും, രേവതിയും കൂടി വീടൊക്കെ അടിപൊളി ആയിട്ട് അലങ്കരിച്ചു.
ദേവി കുളി കഴിഞ്ഞ് താഴേക്ക് വരുമ്പോൾ,,
“”ഇതെന്താ ഇവിടെ,,, “”
“”ഹാ നിന്റെ കണ്ണിലെന്താടി മത്തങ്ങയോ, കണ്ണ് കണ്ടൂടെ നിനക്ക്? ഇതൊക്കെ അലങ്കാരമാണ് മോളെ അലങ്കാരം “”
ഭാമയുടെ പറച്ചില് കേട്ട് ദേവി എളിയ്ക്ക് കൈ കുത്തി അവളെ നോക്കി.
“”അയ്യോ ഇതൊക്കെ അലങ്കാരമായിരുന്നോ ഞാനോർത്തു,,, “”
ബാക്കി പറയാതെ ദേവി നിർത്തി
“”ഞാനോർത്തു,,?? എന്താടി നിർത്തിയത് നീ ബാക്കി കൂടി പറ””
ഭാമ ദേവിയുടെ അടുത്തേയ്ക്ക് ചെന്ന് തട്ടിക്കയറി.
“”ദേ,, രണ്ടിനിട്ടും ഒരു അടി വെച്ച് തന്നാലുണ്ടല്ലോ. കൊച്ച് പിള്ളേരാണെന്നാ വിചാരം. “”
ദേവകിയമ്മ പറഞ്ഞതും രണ്ടാളും വായടച്ചു.
“”അമ്മേ അച്ചുവേട്ടനും, വിച്ചുവും എന്താ വരാത്തെ?? ”
“”അത് പിന്നെ കേക്കൊക്കെ വാങ്ങിക്കണ്ടേ,, “”
“”എന്റെ അമ്മേ ഇപ്പോൾ ഇങ്ങനെ ഒരു ആഘോഷത്തിന്റെ ആവശ്യം ഉണ്ടോ? “”
ദേവി സോഫയിലേക്കിരുന്നു കൊണ്ട് ചോദിച്ചു.
“”അതേ ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങളാ തീരുമാനിക്കുന്നെ. ഞങ്ങൾടെ കുഞ്ഞി വരുന്നതിന് ഞങ്ങൾ ആഘോഷിക്കുന്നതിന് നിനക്കെന്താ?? “”
ഭാമ അവളെ തിരിച്ച് അവളുടെ നേരെ ഇരുത്തി ചോദിച്ചു.
“”എന്നാലും എന്റെ ഭാമേ,, എവിടെയെങ്കിലും നടക്കുന്നതാണോടി ഇങ്ങനെയൊക്കെ ഒരു ആഘോഷം? “”
“”നമ്മള് നമ്മുടെ സന്തോഷം നമ്മുടെ വീട്ടിൽ ആഘോഷിക്കുന്നതിന് ഇപ്പോൾ ആരെയാ ബോധ്യപ്പെടുത്തേണ്ടത്. നമ്മുടെ വീട്ടിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം ഇപ്പോൾ ഇതാണ്. മനസ്സിലായല്ലോ? സംശയം എല്ലാം മാറിയല്ലോ “”
ഭാമയുടെ മറുപടി കേട്ട് കഴിഞ്ഞപ്പോൾ പിന്നെ ദേവി ഒന്നും മിണ്ടാൻ പോയില്ല.
“”അല്ല അമ്മേ,,,
അവരെ രണ്ടുപേരെയും കാണാനില്ലല്ലോ. കുറച്ച് നേരം കൂടി കഴിഞ്ഞു കണ്ടില്ലെങ്കിൽ ഇവിടെ ഒരാളുടെ കണ്ണിൽ നിന്ന് പൈപ്പ് തുറന്ന് വിട്ട പോലെ ആയിരിക്കും വെള്ളം ഒഴുകുന്നത്. “”
ഭാമ പറഞ്ഞ് തീർന്നതും ദേവി അവളുടെ ചെവിയ്ക്ക് പിടിച്ച് തിരിച്ചു.
“”അതേ ഒത്തിരി കളിയാക്കണ്ട. എന്റെ പൊന്ന് മോളുടെ കഴുത്തിലും ദേ ഇതുപോലെ ഒരു സാധനം ഉടനെ വീഴും. പിന്നെ ഇങ്ങനെ തന്നെ പറയണേ “”
കഴുത്തിൽ കിടക്കുന്ന താലിമാല എടുത്ത് ഭാമയെ കാണിച്ച് കൊണ്ട് ദദേവി പറഞ്ഞു.
“”ഓ ആയിക്കോട്ടെ “”
അങ്ങനെ അവര് തമ്മിൽ സംസാരിയ്ക്കുന്നതിനിടയ്യ്ക്ക് കോളിംഗ് ബെല്ലടിച്ചു. ഭാമ എഴുന്നേറ്റ് പോയി കതക് തുറന്നു.
വാതിൽ തുറന്നതും വിച്ചുവിനെ കണ്ട് ഭാമ എന്തായെന്ന് ചോദിച്ചു. എല്ലാം ഓക്കേ എന്ന് അവൻ കണ്ണിറുക്കി കാണിച്ചു. അത്രയും നേരം ചിരിച്ച് നിന്ന അവൻ അകത്തേയ്ക്ക് കയറിയപ്പോൾ മുഖത്ത് ശോക ഭാവം വരുത്തി. കേക്ക് എടുത്ത് ടേബിളിൽ കൊണ്ട് വെച്ചു.
“”‘വിച്ചു,,,
അച്ചുവേട്ടനെവിടെ? “”
ദേവി അവന്റെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.
“”അത് ഏട്ടത്തി,,
ഞങ്ങളൊന്നിച്ച് പോയതാ അപ്പോഴാ പെട്ടെന്ന് ഏട്ടനെ ഐ. ജി ഓഫീസിലേക്ക് വിളിപ്പിച്ചത്. പെട്ടെന്ന് വരാം എന്ന് പറഞ്ഞാ ഏട്ടൻ പോയത്. ഞാൻ കുറച്ച് സമയം ടൗണിൽ ഏട്ടനെ കാത്ത് നിൽക്കുകയും ചെയ്തു. പിന്നെ ഏട്ടൻ തന്നെ എന്നെ വിളിച്ചു. ഏട്ടൻ വൈകും പൊയ്ക്കോളാൻ പറഞ്ഞു. “”
പറഞ്ഞ് തീർന്നതും ദേവിയുടെ മുഖത്തെ ഭാവം കണ്ടതും അവന് സങ്കടം വന്നു. ഇത് വേണോ എന്ന് ദയനീയമായി ഭാമയെ നോക്കിയപ്പോൾ ഭദ്രകാളി കണക്കെ ഉണ്ടാക്കണ്ണും ഉരുട്ടി നിൽപ്പുണ്ട്. മ്ച്ചും എന്ന് തോള് കുലുക്കി കാണിച്ച് അവൻ വീണ്ടും ദേവിയെ നോക്കി.
“”എങ്കിൽ ഏട്ടൻ വന്നോളും നമ്മൾക്ക് കേക്ക് മുറിയ്ക്കാം “”
എന്നും പറഞ്ഞ് ഭാമ ഓടി ദേവിയുടെ അടുത്ത് വന്നു.
“”ദേ ഭാമേ അച്ചുവേട്ടനില്ലാതെ ധൃതിപ്പെട്ട് ഇപ്പോൾ ഇങ്ങനെയൊരു ആഘോഷത്തിന്റെ ആവശ്യം എന്താ? “”
പറഞ്ഞു തീർന്നതും അവള് തിരിഞ്ഞ് മുകളിലേക്കുള്ള സ്റ്റെപ്പിനടുത്തേക്ക് പോയി. പെട്ടെന്ന് ലൈറ്റെല്ലാം ഓഫായി. അവള് ചുറ്റും നോക്കിയതും പെട്ടന്ന് ഒരു കൈ അവളെ വലിച്ച് നെഞ്ചിലേക്കിട്ടു. ഇരുട്ടിലും ആ സാമീപ്യം മനസ്സിലായത് കൊണ്ട് അവള് അവനോട് ചേർന്ന് നിന്നു. പെട്ടെന്ന് ലൈറ്റെല്ലാം ഓണായി.
“”അതേ ഞങ്ങള് ചിലരൊക്കെ ഇവിടെ ഉണ്ടേ “”
ഭാമ പറഞ്ഞത് കേട്ടതും ദേവി അവന്റെ അടുത്ത് നിന്നും അടർന്നു മാറി.
“”അപ്പോൾ എല്ലാരും കൂടി എന്നെ പറ്റിച്ചതാണല്ലേ? ഇന്നൊരു ദിവസമെങ്കിലും എന്നെ വെറുതെ വിട്ടൂടാരുന്നോ നിങ്ങൾക്ക്?””
അതും പറഞ്ഞവള് മുഖം കോട്ടി ഒരു വശത്തേക്ക് നോക്കി നിന്നു.
പെട്ടെന്ന് അർജുൻ അവളെ പിറകിലൂടെ പിടിച്ച് കേക്കിനടുത്ത് കൊണ്ട് നിർത്തി.
“”അതേ പിന്നെ പരിഭവിക്കാം നമുക്ക്. ആദ്യം ഈ കേക്കൊന്ന് മുറിയ്ക്ക് “”
പറഞ്ഞു കഴിഞ്ഞതും അർജുൻ അവൾക്ക് നേരെ കത്തി നീട്ടി. അവള് വേണ്ടാന്നും പറഞ്ഞ് കൈ കെട്ടി നിന്നു. അർജുന്റെ മുഖം മാറാൻ തുടങ്ങിയതും അവള് പതിയെ അവന്റെ കൈക്ക് മുകളിലേയ്ക്ക് അവളുടെ കൈ ചേർത്ത് വെച്ചു.
“”വാ,,,നമുക്കൊന്നിച്ച് മുറിയ്ക്കാം “”
കേക്ക് മുറിച്ച് കഴിഞ്ഞ് എല്ലാവരും കഴിക്കാനിരുന്നു.
“”ഏട്ടത്തി എന്റെ കുഞ്ഞി ചവിട്ടാനൊക്കെ തുടങ്ങിയോ? “”
വിച്ചു ചോദിച്ചു കഴിഞ്ഞതും എല്ലാവരും അവനെ നോക്കി. ഓരോ മുഖത്തെയും ഭാവം വ്യത്യസ്തമായിരുന്നു.
“”ടാ പൊട്ടൻ വിച്ചുവേട്ടാ,,
ഇത്രയും പെട്ടെന്ന് കുഞ്ഞ് അനങ്ങാൻ തുടങ്ങുവോ? ഇങ്ങനെ ഒരു കഴുതക്കുട്ടനെ ആണല്ലോ ന്റെ ദൈവമേ എനിക്ക് തന്നത് “”
ഭാമ പറഞ്ഞ് തീർന്നതും വിച്ചു എല്ലാവരേയും നോക്കിയൊന്ന് ഇളിച്ചു കാണിച്ചു.
“””അല്ലടാ വിച്ചൂ,
നീ ഉറപ്പിച്ചോ പെൺകുട്ടിയാണെന്ന്? “””
ദേവി അവനെ നോക്കി ചോദിച്ചു…
“ഇത് കുഞ്ഞി തന്നെയാ ഏട്ടാ,,
അമ്മാവന് ഒരു പെൺകുട്ടി ഉണ്ടാവണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു എന്ന് അമ്മ പറഞ്ഞു . പക്ഷേ ഈശ്വരൻ എന്റെ പാവം ഏട്ടനെ അവർക്ക് കൊടുത്തു. അതിന് ശേഷം ഈ കുടുംബത്തിലേക്ക് വരുന്ന ആദ്യത്തെ അഥിതി ആണ്. അപ്പോൾ അമ്മാവന്റെ ആഗ്രഹം പോലെ തന്നെ നടക്കും.
അല്ലെങ്കിൽ ഏട്ടനും, ഏട്ടത്തിയും
നോക്കിക്കോ “”
“”അതേ അതേ,, ഇന്നലെ അമ്മാവൻ വന്ന്
ഇവനോട് പറയുന്നത് ഞാൻ കേട്ടതാ “”
ഭാമ പെട്ടെന്ന് വലിയ ഗൗരവ ഭാവത്തിൽ പറയുന്നത് കെട്ടതും എല്ലാവരും ചിരിച്ചു.
“”അപ്പോഴേ ഇനി സമയം തെറ്റി കിടക്കാനൊന്നും പറ്റില്ല. അതുകൊണ്ട് എല്ലാം പതിയെ പൊങ്ങിയാട്ടെ “”
❤️❤️🖤🖤🖤❤️❤️
“”ദേവീ നിനക്ക് ഞാൻ എന്താ തരേണ്ടത് ഇത്രയും വലിയൊരു സമ്മാനം എനിക്ക് തന്നതിന്? “”
അവളെ നെഞ്ചോട് ചേർത്ത് മുടിയിഴകളിൽ കൂടി വിരലുകളോടിച്ച് അവൻ ചോദിച്ചു.
“”എന്റെ അച്ചുവേട്ടൻ തന്ന ഈ സമ്മാനം ആണ് മറ്റെന്തിനേക്കാളും എനിയ്ക്ക് വലുത്.”
അവളുടെ വയറിലേക്ക് അവന്റെ കൈ ചേർത്ത് വെച്ച് അവളത് പറയുമ്പോൾ സ്നേഹത്താൽ അവന്റെ കൈ അവളെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു.
അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ടിരുന്നതിനിടയിൽ അവന്റെ കൈ അവളുടെ കാതിലേക്ക് ചലിച്ചു. പതിയെ അവൻ അവളുടെ കാതിലെ കമ്മൽ ഊരിയെടുത്തു. പകരം അവൻ ഒരു ജിമിക്കി അവളുടെ കാതിലേക്കണിയിച്ചു. ശേഷം അവളെ കണ്ണാടിയുടെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി. അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി പിടിച്ച് അവളുടെ തോളിലേക്ക് മുഖം വെച്ച് അങ്ങനെ തന്നെ നിന്നു.
“”അല്ല അച്ചുവേട്ടാ എനിക്ക് ഈ ജിമിക്കി ഇഷ്ടപ്പെട്ടുവെന്ന് അച്ചുവേട്ടൻ എങ്ങനെ അറിഞ്ഞു. “”
“”അവരുടെ നിശ്ചയത്തിന് സ്വർണം എടുക്കാൻ പോയപ്പോൾ നീ അത് നോക്കുന്നത് ഞാൻ കണ്ടിരുന്നു. അപ്പോഴേ വിചാരിച്ചതാ. “”
അപ്പോഴേക്കും അവള് തിരിഞ്ഞ് നിന്ന് അവന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു.
പെട്ടെന്ന് അർജുന്റെ ഫോൺ ബെല്ലടിച്ചു.
“”ഹലോ അച്ചായാ,, എന്തുപറ്റി എന്താ ഈ നേരത്ത്? “”
“”ടാ ഉവ്വേ,, നാളെ ഞായറാഴ്ച അല്ലിയോ? നാളെ നിങ്ങള് രണ്ടാളും കൂടി ഇങ്ങോട്ട് വരണം.””
“”അച്ചായനിത് എന്തുപറ്റി. ഇച്ചിരി മുൻപേ വിളിച്ചിട്ട് ഇത് തന്നെയല്ലേ പറഞ്ഞെ “”
“”ഇവിടെ ആനി സമാധാനം തരുന്നില്ലടാ. നാളെ നിങ്ങള് വന്നില്ലെങ്കിൽ അവളെന്നെ വെച്ചേക്കുകേല. “”
ഐസക്കിന്റെ സംസാരം കേട്ടിട്ട് അർജുന് ചിരിയടക്കാൻ സാധിച്ചില്ല. അവൻ അറിയാതെ ചിരിച്ചു പോയി.
“”നീ ചിരിക്കെടാ ചിരിയ്ക്ക്. ഇതുപോലെ സമാധാനം തരാത്ത കെട്ടിയവളുമ്മാര് ഉണ്ടായാൽ എന്റെ അവസ്ഥ വരും. “”
“”എനിക്കറിയാം ആനി ചേച്ചി പാവാന്ന് “”
“”ഉവ്വാ,,,
പാവം അല്ല പാവാടയാ “”
പറഞ്ഞ് തീർന്ന് ഐസക് നോക്കുമ്പോൾ മുന്നിൽ വന്ന് നിൽപ്പുണ്ട് ആനി.
“” എന്നതാ ഇച്ചായാ പാവാടയെന്നൊക്കെ പറയുന്നത്?? “”
എണ്ണയിൽ മുക്കിയ ചട്ടുകവുമായി ഐസക്കിനടുത്തേക്ക് വന്ന് കൊണ്ട് ആനി ചോദിച്ചു.
“””അയ്യോ എന്റെ ആനിക്കൊച്ചേ പാവാടയല്ല. പറവയാടാന്നാ പറഞ്ഞെ “”
എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് ഐസക് പറഞ്ഞു. അതും കൂടി കേട്ടതും മറുതലയ്ക്കൽ നിന്നും അർജുന്റെ ചിരി ഉയർന്നു കേട്ടു.
“”ഡാ മോനേ നീ തന്നെ എന്നെ കളിയാക്കണം. “”
“”പുറത്തെ വീരശൂര പരാക്രമിയായ കമീഷ്ണർ ആൽവിൻ ഐസക് ഒരു ബി. പി പേഷ്യന്റ് ആണെന്നോർത്തപ്പോൾ എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല അച്ചായാ. ”
“”അതിന് എനിക്ക് ബി. പി ഇല്ലല്ലോ “”
“”ബി. പി എന്ന് പറഞ്ഞാൽ ഭാര്യയെ പേടി. മനസ്സിലായോ “”
“””ഓ അങ്ങനെ,,,
അതേടാ എന്നെത്തന്നെ കളിയാക്ക് “”
ഐസക്കിന്റെ പറച്ചിലിന്റെ ടൂൺ കേട്ടതും അർജുൻ വീണ്ടും ചിരിച്ചു.
“”ഇച്ചായാ,,,
അർജുന്റെ ചിരിയാണല്ലോ
കേൾക്കുന്നെ. ഇങ്ങ് തന്നെ..
ഹലോ,,, ഡാ നാളെ ഇങ്ങെത്തിയേക്കണം രണ്ടും. കേട്ടല്ലോ””
ഫോൺ പിടിച്ചു മേടിച്ച് ആനി പറഞ്ഞു.
“”രാവിലേ എത്തിയേക്കാം.. “”
“”എന്നാൽ കിടന്നോ രണ്ടാളും… “”
അതും പറഞ്ഞ് ആനി ഫോൺ വെച്ചു.
“”അച്ചായന്റെയും, ആനിചേച്ചിയുടെയും ജീവിതം എന്ത് രസാണെന്നോ ഇടയിലൊരു കുഞ്ഞില്ലെങ്കിൽ പോലും അവരുടെ സന്തോഷത്തിന് ഒരു കുറവും ഇല്ല . പരസ്പരം അങ്ങനെ ഒരു കുറവ് തോന്നാതിരിക്കാൻ അവര് തന്നെ അങ്ങനെ ആകുന്നതാണെന്ന് പറയാം. “”
“”എന്ത് രസാല്ലേ അവര്.
പുറത്ത് കമ്മീഷ്ണർ ആൽവിൻ ഐസക്. അകത്ത് ആനിചേച്ചിയുടെ അടുത്ത് പൂച്ചക്കുഞ്ഞ്. “”
“”അത് അച്ചായൻ മനഃപൂർവം അങ്ങനെ ആകുന്നതാടി. കാരണം നിനക്കറിയാല്ലോ “‘
“”എനിക്കറിയാം,,, “”
“”അതേ വന്ന് കിടന്നെ,, രാവിലെ അങ്ങ് ചെല്ലണം അല്ലെങ്കിൽ എന്റെ അച്ചായൻ “”
തുടരും,,,
❤️

by