The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
” ഓ ഒന്നുവില്ലായെ,,,
ഇതിനെ ഒക്കെ സ്നേഹിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി. ”
അത്രയും പറഞ്ഞവൻ കണ്ണടച്ച് കിടന്നു.
കുറച്ച് സമയം അവളെ നോക്കി. അവള് അവന്റെ കവിളിൽ ഒന്ന് പതിയെ തലോടി.
പിന്നെ ആ കവിളിൽ ഒരു ഉമ്മ കൊടുത്ത് വേഗം തിരിഞ്ഞ് കിടന്നു.
അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
💟💟💟💟💟💟💟
” മോളേ,,,
നിങ്ങള് റെഡി ആയോ ”
മുകളിലേക്ക് നോക്കി ദേവകിയമ്മ ചോദിച്ചു.
” ആ അമ്മേ ദാ കഴിഞ്ഞു ”
മറുപടി പറഞ്ഞ് ദേവി നോക്കുമ്പോൾ തന്നെത്തന്നെ നോക്കി ഒരാള് നിൽക്കുന്നു.
” എന്താ ആദ്യായിട്ടാ കാണുവാ ”
എളിക്ക് കയ്യും കൊടുത്ത് അവള് അവനോട് ചോദിച്ചു.
” അല്ലാ നാട്ടിലോട്ട് പോകുന്നതിന്റെയാണോ ഈ മുഖത്തൊരു പ്രത്യേക തെളിച്ചം. ”
” അതേല്ലോ,
എത്ര നാളുകൾക്കു ശേഷമാ. ”
” ഇനി അച്ഛനെ കണ്ട് കഴിയുമ്പോൾ നമ്മളെ ഒക്കെ മറക്കുവോ എന്തോ ”
അവളുടെ മുഖത്തേക്ക് നോക്കി കയ്യും മലർത്തിയുള്ള അവന്റെ ആ ചോദ്യം കേട്ടതും അവളുടെ മുഖം പെട്ടെന്ന് മാറി.
അവിടെ വിഷമവും, പരിഭവവും സ്ഥാനം പിടിച്ചു.
” എന്റെ ദൈവമേ,
ഞാൻ ചുമ്മാ പറഞ്ഞതല്ലേ. എന്റെ ഭാര്യ അങ്ങനെയൊന്നും എന്നെ വിട്ട് പോവില്ലന്നു എനിക്കറിയാം. പിന്നെ തങ്കക്കുടം പോലുള്ള ഈ മരുമകനെ നിന്റെ അച്ഛൻ വേണ്ടാന്ന് പറയില്ലല്ലോ ”
” അയ്യടാ,
ഒരു തങ്കക്കുടം വന്നേക്കുന്നു. ”
അത്രയും പറഞ്ഞ് അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് സാരിയുടെ ഞുറിവൊക്കെ ശെരിയാക്കി.
” അച്ചൂ,,,,
നിങ്ങളിറങ്ങി വരുന്നുണ്ടോ,?
” ദാ വരുന്നു അമ്മേ ”
” ശോ,
ഇനിയും താമസിച്ചാൽ രാഹുകാലം ആവും.”
പതുങ്ങിയ ശബ്ദത്തിൽ ദേവകിയമ്മ സ്വയമേ പറഞ്ഞു.
” എന്നതാ എന്റെ ദേവകിയമ്മോ,,,
രാഹുവും, കേതുവുമൊക്കെ ”
അവരുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് ഭാമ അടുത്തേക്ക് ചെന്നു. ,
” കളിയാക്കണ്ട,,,
ഒരു വഴിക്ക് പോകുമ്പോൾ അങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ ഉണ്ട്. ”
” എങ്കിൽ ഇച്ചിരി ഉച്ചത്തിൽ ഞാൻ വിളിച്ചു പറയാം ഏട്ടൻ അത് കേട്ടാൽ പെട്ടെന്നിറങ്ങി വരും. ”
അത്രയും പറഞ്ഞതും അവള് വിളിക്കാനായി നാവുയർത്തി.
” പൊന്ന് ഭാമക്കുട്ടിയല്ലേ വിളിച്ചു കൂവല്ലേ അവനെങ്ങാനും കേട്ടാൽ ഈ പേരും പറഞ്ഞ് മനഃപൂർവ്വം താമസിക്കും. ”
” ശെരി,
ഞാൻ പറയത്തില്ല. ”
” ഇതെന്താ അമ്മയും മകളും കൂടി? ”
താഴേക്കിറങ്ങി വരും വഴി അർജുൻ പറഞ്ഞു.
” ഏയ് നിങ്ങള് താമസിക്കുന്നതെന്താന്ന് ചിന്തിക്കുവാരുന്നു ”
ഭാമ എന്തെങ്കിലും പറയും മുൻപേ ദേവകിയമ്മ ചാടി കേറി പറഞ്ഞു.
” എന്നാൽ നമുക്കിറങ്ങിയേക്കാം ”
സാധനങ്ങളെല്ലാം വണ്ടിയിൽ എടുത്ത് വെച്ച് അവര് അവിടെ നിന്നും പുറപ്പെട്ടു.
🌹🌹🌹🌹🌹🌹🌹
” ദേവീ എഴുന്നേൽക്ക് ദാ വീടെത്തി ”
അവന്റെ തോളിൽ കിടന്നുറങ്ങുന്ന ദേവിയെ പതിയെ തട്ടി ഉണർത്തികൊണ്ട് അവൻ പുറത്തേക്ക് നോക്കി.
” എത്തിയോ,,, ”
പതിയെ കണ്ണ് തുറന്ന് ഒരു കോട്ടുവായും ഇട്ടുകൊണ്ട് അവളും പുറത്തേക്ക് നോക്കി. സൂര്യന്റെ നറു വെളിച്ചം അവളുടെ മുഖത്തേക്ക് തട്ടി. അവള് കണ്ണ് ചിമ്മി അടച്ചു.
അവൻ പുറത്തേക്കിറങ്ങി ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ.
പെട്ടെന്ന്,,,
” ആരാ,,, ”
ഒരു വൃദ്ധൻ അർജുനോട് ചോദിച്ചു.
” ഞാൻ അർജുൻ,
ഇതെന്റെ അമ്മയും, ഭാര്യയും, സഹോദരിയുമാണ്. ഞങ്ങള് ഇവിടെ താമസിക്കാൻ,,,, . ”
” ഇവിടെ പുതിയതായി ചാർജെടുത്ത കമ്മീഷ്ണറാണ് താമസിക്കാൻ വരുന്നതെന്നാണല്ലോ പറഞ്ഞത്.? ”
” അത് ശെരിയാണ്,,,
ഞാനാണ് പുതിയ കമ്മീഷ്ണർ . ”
” അയ്യോ,
എനിക്ക് മനസ്സിലാവാത്തത് കൊണ്ടാ. സാറ് ക്ഷമിക്കണം ആളെ മനസ്സിലായില്ല അതുകൊണ്ടാ,,, എന്നെയാണ് ഈ വീടൊന്ന് നോക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ചിരിക്കുന്നത് ”
” ഏയ്,
ക്ഷമിക്കാനും മാത്രം ഒന്നും ഇല്ല,,,. പിന്നെ, ചോദിച്ചതിൽ ഒരു തെറ്റുമില്ല. നോക്കാൻ ഏൽപ്പിച്ച വീടിനെ ഇത്ര കാര്യമായി ശ്രദ്ധിക്കുന്നത് കൊണ്ടല്ലേ .”
” ദാ താക്കോല്.
വീട് മൊത്തം ഞാനിന്നലെ വൃത്തിയാക്കിപ്പിച്ചിട്ടുണ്ട്. ”
താക്കോല് അവനെ ഏൽപ്പിച്ച് അദ്ദേഹം തിരികെ പോയി. ഈ സമയം കാറിനുള്ളിൽ ദേവകിയമ്മയുടെ മടിയിൽ കിടന്ന് നല്ല ഉറക്കത്തിലാണ് ഭാമ.
” വാ മോളെ എഴുന്നേൾക്ക്,, വീടെത്തി ”
അമ്മയുടെ വാക്കുകളെ അനുസരിച്ച് അവള് ഉണർന്നു.
പിന്നെ എല്ലാവരും വീട്ടിലേക്ക് കയറി.
ദേവിയും അമ്മയും സാധനങ്ങളൊക്കെ എടുത്ത് വെച്ച് നോക്കുമ്പോൾ ഹാളിലുള്ള സോഫയിൽ കിടന്ന് നല്ല ഉറക്കത്തിലാണ് ഭാമ.
” വാ അമ്മേ അടുക്കള ഒന്ന് കാണാം. ”
അത്രയും പറഞ്ഞ് അവര് രണ്ടാളും അടുക്കളയിലേക്ക് പോയി.
യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് അർജുൻ മുറിയിലേക്കും .
💞💞💞💞💞💞
വൈകുന്നേരം നവീൻ വിളിച്ചു. അവന് വരാൻ പറ്റാത്തതിന് നല്ല വിഷമമുണ്ടെന്ന് സംസാരത്തിലൂടെ എല്ലാവർക്കും മനസ്സിലായി.
” ഹലോ,,,
കണ്ണാ നീ എന്നാ ഇങ്ങോട്ട് വരുന്നേ,,,? ”
അർജുന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ദേവി അവനോട് ചോദിച്ചു.
” അടുത്തയാഴ്ച ആണ് ചേച്ചി ലാസ്റ്റ് എക്സാം. അതുംകൂടി കഴിഞ്ഞാൽ ഞാനങ്ങെത്തും. ”
” ഓ,,,
അപ്പോൾ ഇനി ഡോക്ടർ ആയിട്ടേ വരൂ….
അപ്പോൾ ഈ പാവം നഴ്സിനെ ഒന്ന് മൈൻഡ് ചെയ്തേക്കണേ സാറേ, ”
ദേവിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങി ഭാമ പറഞ്ഞു.
” നീ പോടീ ചേച്ചി,,,, ”
” നീ പോടാ,,, ”
അവരുടെ സംസാരം കണ്ട് നിന്ന ദേവി അർജുന്റെ മുഖത്തേക്ക് നോക്കി.
” ഇതുങ്ങൾക്ക് രണ്ടിനും എപ്പോഴും ഈ അടി തന്നെയാണല്ലോ ”
” ഡാ,
ആ പിന്നെ,,,
എക്സാം നന്നായിട്ടെഴുതിയില്ലെങ്കിലാ കേട്ടല്ലോ,,, ”
അവനോട് അത്രയും പറഞ്ഞ് അവള് ഫോൺ വെച്ചു.
ഫോൺ വെച്ച് നോക്കുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ദേവിയെയും, അർജുനെയുമാണ് കണ്ടത്.
അവർക്ക് നല്ലൊരു ഇളിയും പാസ്സാക്കി അവൾ അടുക്കളയിലേക്കോടി,,,
💟💟💟💟💟💟💟
” അമ്മേ,,, ദേവീ,,, ഭാമേ,,,
ഒന്നിങ്ങു വന്നേ,,, ”
എല്ലാവരും അവൻ വിളിച്ചത് കേട്ട് ഹാളിലേക്ക് വന്നു.
” എന്താടാ, എന്തിനാ വിളിച്ചത്? ”
അമ്മ അവനോട് ചോദിച്ചു.
” അമ്മേ,,,
നാളെ രാവിലെ നമ്മൾ ഒരിടത്തേയ്ക്ക് പോകുന്നു. ”
” എവിടേക്കാ അച്ചൂ,,, ”
” നാളെ രാവിലെ നമ്മളെല്ലാവരും സാക്ഷാൽ മംഗലത്ത് തറവാട്ടിലേക്ക് പോകുന്നു. ”
എപ്പോഴായാലും അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ആർക്കും അധികം ഞെട്ടലൊന്നും ഉണ്ടായില്ല.
” മോനേ ഇത്ര തിടുക്കപ്പെട്ട്,,,? ”
വാക്കുകളെ മുഴുവിപ്പിക്കാൻ പോലും ദേവകിയമ്മക്ക് സാധിച്ചില്ല.
” വേണം അമ്മേ,
ഇനി വൈകി കൂടാ… അച്ഛനും, അമ്മയും അതാവും ആഗ്രഹിക്കുന്നത്.
” എന്താന്നു വെച്ചാൽ നീ ഉചിതം പോലെ ചെയ്യ്… ”
അത്രയും പറഞ്ഞ് അവര് അകത്തേക്ക് പോയി. പിന്നാലെ ഭാമയും….
അവന്റെ മുഖത്തേക്കൊന്ന് നോക്കിക്കൊണ്ട് ദേവിയും മുറിയിലേക്ക് പോയി.
” എന്താ ഒരു വിഷമം? ”
അവളുടെ മുഖം എടുത്തുയർത്തി അവൻ ചോദിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായിട്ടുണ്ടായിരുന്നു.
” അച്ചുവേട്ടാ,,, എനിക്കെന്തോ ഒരു ഭയം പോലെ ”
അത്രയും പറഞ്ഞതും കണ്ണുനീര് അവളുടെ കവിൾ തടത്തിലൂടെ ഒഴുകി ഇറങ്ങിയിരുന്നു.
” അയ്യേ,,,
എന്റെ പെണ്ണ് കരയുവാ,,,.
എനിക്കൊന്നും വരില്ലടി. അതിനുള്ളതൊക്കെ ചെയ്ത് വെച്ചിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.”
” എന്നാലും,,, ”
” ഒരെന്നാലുമില്ല ”
എന്നും പറഞ്ഞ് അവൻ കൊച്ചുകുഞ്ഞിനോടെന്ന പോലെ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. പിന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.
” ദേവീ ”
പതിയെ അവൻ അവളെ വിളിച്ചു.
” ഉറങ്ങിക്കോ നാളെ പോകേണ്ടതല്ലേ ”
അതിന് ഒരു മൂളൽ മാത്രമാണ് മറുപടിയായി വന്നത്.
💟💟💟💟💟💟💟
അങ്ങനെ അവരുടെ കാറ് മംഗലത്ത് കോവിലകത്തിന് മുന്നിൽ വന്ന് നിന്നു.
” വാ എല്ലാവരും ഇറങ്ങ്… ”
അത് പറഞ്ഞവൻ നോക്കുമ്പോൾ കണ്ട എല്ലാ മുഖത്തും ഒരേ ഭാവമായിരുന്നു.
” എന്താ ഇതിൽ തന്നെ ഇരിക്കാനാണോ വന്നത്,,,, വാ ഇറങ്ങ്. ”
പറഞ്ഞ് കഴിഞ്ഞതും അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
ആ മണ്ണിൽ കാല് കുത്തുമ്പോൾ നിറം മങ്ങിയ പോലെ ചില ഓർമ്മകൾ അവന്റെ മനസ്സിലേക്ക് വന്നു .
കുഞ്ഞിച്ചിരികളോടെ മുറ്റത്ത് കൂടി ഓടുന്ന തന്റെ പിറകേ ഓടി വരുന്ന അമ്മയെയും, തന്നെ വാരിയെടുക്കുന്ന അച്ഛനെയും ഒക്കെ ഓർക്കുമ്പോൾ അവന് ദുഖവും, അതോടൊപ്പം തനിക്കെല്ലാം നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും വന്ന് നിറഞ്ഞു .
പെട്ടെന്ന്,,,
വാതിൽ തുറന്നു,,
ഒരു യുവാവ് പുറത്തേക്കിറങ്ങി വന്നു.
തമ്മിൽ കണ്ടതും അവൻ അർജുന് നേർക്ക് വന്നു.
ആളെ മനസ്സിലായത് കൊണ്ട് ദേവകിയമ്മയുടെ ഉള്ളിൽ ഭയം വന്നു തുടങ്ങി. ഗംഗാധരന്റെയും, രേവതി വർമ്മയുടെയും മകൻ വിഷ്ണു.
കുറച്ച് സമയം അങ്ങനെ തന്നെ നിന്ന്, വിഷ്ണു അർജുനെ കെട്ടിപ്പിടിച്ചു.
ഇത് കണ്ടു കൊണ്ടാണ് ആകത്തു നിന്നും ഗംഗാധരനും, രേവതിയും വരുന്നത്.
” വിഷ്ണൂ,,,
എന്താ അവിടെ,?
, ആരാ വന്നിരിക്കുന്നെ? ”
ഗംഗാധരൻ ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്നു.
” അയാളെ കണ്ടതും, ദേവകിയമ്മക്ക് വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ ആ പടി കയറി വന്ന ദുർബലനായ ഒരു മനുഷ്യനെ ഓർമ്മ വന്നു.
ആ ഗംഗാധരനിൽ നിന്നും ഇന്നത്തെ ഗംഗാധരനുള്ള വ്യത്യാസം കാഴ്ചയിലേ പ്രകടമായിരുന്നു.
” അച്ഛാ,,,
ഇതാണ് എന്റെ ഏട്ടൻ,
പേര് അർജുൻ മഹേശ്വർ. ഇത് എന്റെ ഏട്ടന്റെ വളർത്തമ്മ ദേവകി ”
വിഷ്ണുവിന്റെ ആ വാക്കുകൾ കേട്ടതും ചലനമറ്റത് പോലെ നിന്ന് പോയി അയാള്…
തുടരും,,,,,