23/04/2026

നെഞ്ചോട് : ഭാഗം 14

രചന – കൃഷ്ണ

ഹോട്ടൽ പാലസിൽ വെച്ചാണ് റിസപ്ഷൻ…
അത്യാവശ്യം നല്ല ആളുകൾ എത്തിച്ചേർന്നിരുന്നു… റിലേറ്റീവ്സും ഓഫീസ് സ്റ്റാഫ്‌സും പിന്നെ അച്ചുന്റെ വേണ്ടപ്പെട്ട കുറച്ച് തിക് ഫ്രണ്ട്സും…

വലിയൊരു ഹാൾ… മുന്നിലെ സ്റ്റേജിൽ ലൈറ്റ്സുകളാലും മനോഹരമായ പൂക്കളാളും ഭംഗിയിൽ അലങ്കരിച്ചിരിക്കുന്നു… ഫ്രണ്ടിലായി ടേബിളിൽ ത്രീ ലെയർ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് സെറ്റ് ചെയ്തിരിക്കുന്നു… ഒപ്പം സൈഡിലെ സ്‌ക്രീനിൽ അച്ചുന്റെയും ജാനുന്റെയും ഫോട്ടോസ് പ്ലേ ചെയ്ത് പോകുന്നു…

സ്റ്റേജിന് ഇരുവശവും ക്ഷേണിക്കപ്പെട്ടവർക്കായി അറേൻജ് ചെയ്തിരിക്കുന്നു… ഇരു വശങ്ങൾക്ക് നടുവിലായി റെഡ് കാർപ്പറ്റ് വിരിച്ചിരിക്കുന്നു…

കുറച്ച് സമയം പിന്നിട്ടതും എല്ലാവരും കാത്തിരുന്ന നിമിഷം വന്നെത്തി…
ചുറ്റിനും ലൈറ്റ്സ് ഓഫ്‌ ആയി… ഓപ്പൺ ഡോറിന് മുന്നിലായി സ്പോട്ട് ലൈറ്റ് ഓണായി… ആ ലൈറ്റിന്റെ വെളിച്ചത്തിൽ അച്ചൂനെയും ജാനുനെയും ഇമ വെട്ടാതെയായിരുന്നു എല്ലാവരും നോക്കി നിന്നത്…

ലൈറ്റ് പിങ്ക് കളറിലെ അൽപ്പം ഹെവി വർക്കുള്ള ലഹങ്കയായിരുന്നു ജാനുന്റെ വേഷം… ആ ഡ്രെസ്സിൽ അതിമനോഹരിയായിരുന്നു അവളെ കാണാൻ… മുടി പോണിറ്റൈലിൽ കെട്ടിയിട്ടിക്കുന്നു… വിടർന്ന കണ്ണുകൾ നന്നായി കറുപ്പിച്ചെഴുയിരിക്കുന്നു… കട്ടിപ്പിരികക്കൊടികൾക്കിടയിലായി ഒരു കല്ലിന്റെ പിങ്ക് കളർ പൊട്ട്… കഴുത്തിൽ താലി മാത്രം… കൈകളിൽ ഇരണ്ടു തടിവളകളും മാത്രം… മറ്റൊരുക്കമൊന്നുമില്ല…

അച്ചു ജാനൂന്റെ ഡ്രെസ്സിനു മാച്ചിങ് പിങ്ക് കളർ ഷർട്ടും പുറമേ വൈറ്റ് ഓവർ കോട്ടും വൈറ്റ് പാന്റും… ഒരു കൈയ്യിൽ വാച്ചും മറ്റെ കൈയ്യിൽ bracelet ഇട്ടിട്ടുണ്ട്…
ഗ്ലാമറിന്റെ കാര്യത്തിൽ അച്ചുവും ഒട്ടും പിന്നിലല്ലായിരുന്നു…

ജാനൂന്റെ മുഖം പരിഭ്രമവും പേടിയും നിറഞ്ഞിരുന്നു…
അച്ചുവിന്റെ കൈകൾ അവളുടെ കൈകളിൽ കൂർത്തു പിടിച്ചിരുന്നു… ആ കൈകളുടെ മുറുക്കം അവൾ അറിഞ്ഞിരുന്നു…

മുന്നിൽ ഇരുട്ട് മാത്രം… അവർ മുന്നോട്ട് നടക്കും തോറും ഓരോ ലൈറ്റ്സ് വീതം തെളിഞ്ഞു കൊണ്ടിരുന്നു… ഒപ്പം അവർക്ക് മേൽ പൂക്കൾ വന്ന് പതിച്ചു കൊണ്ടിരുന്നു…
സ്റ്റേജിലേക്ക് കേറിയതും ലൈറ്റ് ഫുൾ ഓണായി… ചുറ്റും കൈയ്യടികൾ മുഴങ്ങി…
ദേവനും സിന്ധുവും പുഞ്ചിരിയോടെ അവർക്കടുക്കൽ വന്ന് ഇരുവരെയും ചേർത്തു പിടിച്ചു…
കേക്ക് കട്ട്‌ ചെയ്ത് ചെറിയൊരു പീസ് മുറിച്ചെടുത്ത് അച്ചു ജാനൂന്റെ ചുണ്ടോട് അടുപ്പിച്ചു… അവൾ അവനെ ഒന്ന് നോക്കി കേക്ക് വായിലാക്കി…

മാടിനെ കൂട്ട് കഴിച്ചു നിക്കാതെ എനിക്കും ഒരു പീസ് വായിൽ വെച്ച് താടി ഭാര്യേ…

അച്ചുനെ നോക്കി കേക്ക് നുണഞ്ഞു കൊണ്ട് നിന്ന ജാനൂനോട്‌ മെല്ലേ പറഞ്ഞു…

അവൾ ഒരു ചെറിയ പീസ് എടുത്ത് അച്ചൂന് നേർക്ക് നീട്ടി… അവൻ പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് തന്നെ ആ പീസ് വായിലാക്കി… കേക്ക് വായിലാക്കുന്നതിനൊപ്പം അവൾടെ വിരലും ചെറുതായി നുണഞ്ഞു വിട്ടു…
അവളൊന്ന് പൊള്ളി പിടഞ്ഞു പോയി… അച്ചുനെ നോക്കിയപ്പോൾ അവളെ നോക്കി കള്ളച്ചിരിയോടെ സൈറ്റടിച്ചു കാണിച്ചു… ജാനു അവനെ കൂർപ്പിച്ചു നോക്കി മുഖം തിരിച്ചു…

പിന്നെ അങ്ങോട്ട് വന്നവരൊക്കെയായി പരിചയൽ പെടൽ ഗിഫ്റ്റ് കൊടുക്കൽ ഫോട്ടോ എടുക്കൽ അങ്ങനെ നീണ്ടു പോയി…
അച്ചു എല്ലാവരോടും കാര്യമായി സംസാരിക്കുന്നുണ്ട്… ജാനു വന്നവരെ ആരെയും മനസിലായില്ലെങ്കിലും നന്നായി ചിരിച്ചു കൊടുക്കുന്നുണ്ട്…

അച്ചുന്റെ ഫ്രണ്ട്സ് വന്നതും ഒക്കെണ്ണവും കൂടി ആളെ പൊക്കിയെടുത്ത് രണ്ട് കറക്കം കറക്കി താഴെ നിർത്തി… ചുറ്റും ആളുള്ളതൊന്നും അവർ ശ്രെദ്ധിച്ചതേയില്ല…
ഈ കാഴ്ച കണ്ട് ജാനു ഇതെന്തോന്നടെ എന്ന കണക്കെ നോക്കി നിന്നു പോയി…
വന്നവരിൽ രാകേഷിനെ ഒഴിച്ച് മറ്റാരെയും കണ്ടട്ടില്ല… രാകേഷിനെ കല്യാണത്തിന് കണ്ട പരിചയം…

അച്ചു ചിരിയോടെ അവരെ ചേർത്തു പിടിച്ചു… അവരുടെ നോട്ടം ജാനുവിലേക്ക് നീണ്ടതും എല്ലാം അവൾക്ക് നേരെ തിരിഞ്ഞു…

സോറി പെങ്ങളെ… മൈൻഡ് ചെയ്യാഞ്ഞതല്ലാട്ടോ… ഞങ്ങടെ ലീഡറിനെ കണ്ടതിന്റെ സന്തോഷത്തിൽ ഒരു സ്നേഹ പ്രേകടനം…
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു…

ജാനു ഒന്ന് ചിരിച്ചു തലയാട്ടി…

ഞങ്ങളെ കുറിച്ച് ഇവൻ പറഞ്ഞിട്ടുണ്ടോ പെങ്ങളെ…
വേറെ ഒരുത്തൻ…

ഇല്ല… പക്ഷേ ഈ ഏട്ടനെ എനിക്കറിയാം…
രാകേഷിനെ നോക്കി കൊണ്ട് അവൾ പറഞ്ഞു…

പെങ്ങള്മാർക്ക് ചേട്ടനെ തിരിച്ചറിയാമെന്ന് പറയുന്നത്…
രാകേഷ് പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞ് ബാക്കിയുള്ളവരെ നോക്കി കോളർ പൊക്കി കാട്ടി…

ഒന്ന് പോയെടാപ്പാ… നിന്റെ വോഞ്ഞ മോന്ത കൊച്ച് കണ്ട് ശീലച്ചു കൊണ്ടെന്നു പറ… അതും പറഞ്ഞ് കൂട്ടത്തുള്ള വേറൊരുത്തൻ ജാനൂന് മറുസൈഡിലായി വന്നു നിന്നു…

പെങ്ങടെ എന്റെ പേര് സിജിത്ത്… ദോ ഇവന്റെ വാല്… കോളേജിൽ വെച്ചുള്ള കൂട്ട്… പൊക്കി പറയാണെന്ന് വിചാരിക്കരുത് പെങ്ങൾ… ഇവൻ കോളേജിലെ ഒരു കില്ലാടി തന്നെയായിരുന്നു… കോളേജിന്റെ രഞ്ചാമം… സോറി രോമാഞ്ചം… പടുത്തതിലായാലും അടിയിലാണേലും ചെക്കനെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു…

സിജിത്ത് പറഞ്ഞത്‌ കേട്ട് ജാനു അച്ചുനെ ഒന്ന് പാളി നോക്കി… അവൻ യാതൊരു മുഖ ഭാവവുമില്ലാതെ ജാനുവിൽ നോട്ടം കൊടുത്ത് നിക്കുവായിരുന്നു…

ഇതൊക്കെ സത്യം തന്നെ ആണോ ആവോ… പറയാൻ പറ്റില്ല… ഈ താന്തോന്നിയുടെ അല്ലെ ഫ്രണ്ട്‌സ്… ഇവരോട് പൊക്കിയടിക്കാൻ പറയാൻ പറഞ്ഞ് കാണും… എന്തായാലും ഈ പറഞ്ഞതിൽ ഒന്ന് ശരിയാ… തല്ല്… അതിൽ ഇങ്ങേരെ വെല്ലാൻ ആർക്കും പറ്റില്ല…
ജാനു മനസിലോർത്തു…

ഡാ സിജു… നിന്റെ ടൈം കഴിഞ്ഞു… ഇനി ഞാൻ സംസാരിക്കട്ടെ… അതിൽ വേറൊരുത്തൻ…

എന്റെ പേര് വിഷ്ണു… പ്രേത്യേകിച് പറയണ്ടല്ലോ… ഹർഷടെ വാല്…
അങ്ങനെ അവനും സംസാരിച്ചു ബാക്കിയുള്ളവും പരിചയപ്പെട്ടു… കുറച്ച് സമയം കൊണ്ട് ജാനു അവരുമായി പക്കാ കൂട്ടായി…

അച്ചു ജാനുനെ ഇമ ചിമ്മാതെ നോക്കി നിക്കുവാണ്… അവൾ ചിരിച്ചു കൊണ്ട് ആദ്യമായിട്ടാണ് താൻ കാണുന്നത്… അവന് ചെറുതായി കുശുമ്പ് തോന്നി പോയി…
തന്റെ മുന്നിൽ ഇന്ന് വരെ ചിരിച്ചു കണ്ടട്ടില്ല…
ഒന്നെങ്കിൽ ചീരികൊണ്ട് അല്ലങ്കിൽ പേടിച്ചു നിക്കുന്ന മുഖങ്ങൾ മാത്രമേ കണ്ടിട്ടുള്ളു… എങ്കിലും അവൾടെ ചിരിയിൽ അവൻ ലയിച്ച് നിന്നു പോയി… വല്ലാതെ കൊതി തോന്നിപ്പോയി… അവൾടെ ചിരിക്കൊപ്പം അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു…

ഡാ അളിയാ അത് നിന്റെ പ്രോപ്പർട്ടി തന്നെയാടാ… ഇങ്ങനെ നോക്കി വിളമിറക്കാതെ…
ജാനൂനെ നോക്കി നിക്കുന്ന അച്ചുന്റെ അടുക്കൽ വന്ന് അവൻ കേൾക്കാൻ പാകത്തിന് രാകേഷ് പറഞ്ഞു…

ഇങ്ങനെ പോകേണേൽ നോക്കി ഇരിക്കെയുള്ളു ഞാൻ… നീ അത് കണ്ടോ… അവന്മാരോട് എത്ര കാര്യത്തിലാ അവൾ സംസാരിക്കുന്നെ… എന്റടുക്കൽ മാത്രേയുള്ളു അവൾടെ കൂർപ്പിക്കലും പേടിപ്പിക്കലും…

അച്ചുന്റെ സംസാരം കേട്ട് രാകേഷിന് ചിരി വന്നു പോയി…

മോന് പൊസ്സസ്സീവ്നെസ്സ് തീരയില്ലല്ലോ…
സാരമില്ല മച്ചു ഞാനില്ലേ… ഇപ്പോ വഴിയുണ്ടാക്കി തരാം…

എന്ത് വഴി…? അച്ചു സംശയത്തോടെ ചോദിച്ചു…

വെയിറ്റ് ആൻഡ് സീ മാൻ… അതും പറഞ്ഞ് കൊണ്ട് രാകേഷ് ചെന്ന് സ്റ്റേജിന് മുന്നിലായി വന്നു നിന്നു…

ഹലോ എവരിവൺ… നമുക്കൊരു കപ്പിൾ ഡാൻസ് കണ്ടാലോ…
രാകേഷ് പറഞ്ഞ് തീർന്നതും ചുറ്റും കയ്യടി മുഴങ്ങി…
അച്ചു മനസ്സിൽ ലഡു പൊട്ടിയ കണക്കെ ആയിരുന്നു… അവൻ ഒത്തിരി നന്ദിയോടെ രാകേഷിനെ നോക്കി… പിന്നെ ആ നോട്ടം ജാനുവിലേക്ക് നീണ്ടു… ജാനുവാണേൽ ഞെട്ടി പാടാറടങ്ങി നിക്കുന്നു…

അപ്പോ നമ്മുടെ gorgeous കപ്പിൾസിന്റെ ഒരു അടിപൊളി റൊമാന്റിക് കപ്പിൾ ഡാൻസ് കാണാം…

രാകേഷ് പറഞ്ഞ് തീർന്നതും ജാനൂനെ അച്ചൂന്റെ ഫ്രണ്ട്സ് അവന് നേർക്ക് തള്ളി വിട്ടു… അവൾ നേരെ ചെന്ന് അച്ചുന്റെ നെഞ്ചിൽ തട്ടി നിന്നു…
അവനിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രെമിക്കും മുന്നേ അവന്റെ കൈകൾ ജാനൂന്റെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കഴിഞ്ഞു…

പ്ലേ ദി മ്യൂസിക്…
കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്സിൽ ഒരാൾ വിളിച്ചു പറഞ്ഞു…

സ്പീക്കറിൽ നിന്നും പാട്ട് അവിടം മുഴങ്ങി…
സ്റ്റേജിലെ ലൈറ്റ്സ് ഇരുവരെയും ഫോക്കസ് ചെയ്ത് നിർത്തി…

🎶Enna sona kyun rabb ne banaya
Enna sona kyun rabb ne banaya

Aavan javan te main yaara nu manavan
Aavan javan te main yaara nu manavan

Enna sona, enna sona
Enna sona o…

Enna sona kyun rabb ne banaya
Enna sona o…
Enna sona o…
Enna sona, enna sona…

Kol hove te sek legda ae
Door jaave te dil jalda ae
Kehdl agg naal
Rab ne banaya rab ne banaya
rab ne banaya
Enna sona kyun rab ne banaya🎶

പാട്ടിനൊത്ത് അച്ചു ജാനുനെ അവനിൽ നിന്നും അടർത്തി മാറ്റാതെ ചുവടുകൾ വെച്ച്… അപ്പോഴും അവന്റെ നോട്ടം വിറയലോടെ തന്റെ കൈക്കുള്ളിൽ നിക്കുന്നവളിലേക്കായിരുന്നു… പിടയ്ക്കുന്ന കണ്ണുകളിലേക്ക് അച്ചു പ്രേണയത്തോടെ നോക്കി… അവൾടെ നോട്ടം പാളി അവനിലേക്ക് എത്തുമ്പോൾ അവന്റെ ഹൃദയവും മനസും ഒരുപോലെ തുള്ളി ചാടി…

ഒരു ഘട്ടം കഴിഞ്ഞതും അച്ചു ജാനൂനെ കറക്കി വിട്ട് അതെ സ്പീഡിൽ തന്നെ വലിച്ച് അവന്റെ നെഞ്ചോട് തന്നെ ചേർത്തു പിടിച്ചു…
അവൾ പകപ്പോടെ അച്ചുനെ നോക്കിയതും കള്ളച്ചിരിയോടെ സൈറ്റടിച്ചു കൊണ്ട് കൈകളുടെ പിടുത്തം ഒന്ന് കൂടി മുറുക്കി…
അവൾടെ കൈകൾ അവന്റെ ഇടം നെഞ്ചോട് അമർന്നു… അവന്റെ ഹൃദയമിടിപ്പിന്റെ താളം അവൾടെ കൈകളിൽ പതിയും പോലെ
തോന്നിച്ചു… ഒരു നിമിഷം അവൾടെ നോട്ടം ആ നെഞ്ചിലേക്ക് വീണു…

“”” It is beating for you “””
ജാനൂന്റെ കാതോരം മുഖമടുപ്പിച്ചു കൊണ്ട് അച്ചു വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും പൊള്ളി പിടഞ്ഞു കൊണ്ട് മുഖമുയർത്തി അവനെ നോക്കി…

ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു…
പെട്ടന്ന് ചുറ്റിനും കൈയ്യടികളുയർന്നു കേട്ടതും രണ്ടാളും അകന്ന് മാറി…

ജാനു ഒരു നിമിഷം കൊണ്ട് നന്നായി വേർത്തു പോയി…

എനിക്കിതെന്താ പറ്റിയെ… ഞാൻ എന്തിനാ ആ താന്തോന്നിയെ അങ്ങനെ നോക്കി നിന്നു പോയെ… ശേ ആകെ നാണക്കേടായി…
ജാനു മനസിലോർത്തു കൊണ്ട് അച്ചുനെ പാളി നോക്കിയതും അവന്റെ നോട്ടം അവളിൽ തന്നെയാണെന്ന് കണ്ടതും പെട്ടന്ന് മുഖം തിരിച്ചു…
അച്ചു ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഇടം നെഞ്ചിൽ കൈവെച്ചു മെല്ലേ തഴുകി…

പാർട്ടി കഴിഞ്ഞപ്പോൾ തന്നെ ഒത്തിരി ലേറ്റ് ആയി… ജാനു ശെരിക്കും ക്ഷീണിച്ചിരുന്നു…
അച്ചുവും ജാനുവും ഒരു കാറിലും ദേവനും സിന്ധുവും മറ്റൊരു കാറിലുമാണ് വീട്ടിലേക്ക് തിരിച്ചത്…

യാത്രയിൽ ജാനു ഉറക്കം പിടിച്ചിരുന്നു…
അവൾ ഉറക്കത്തിൽ മെല്ലേ ഡോർ ഗ്ലാസിലേക്ക് ചാഞ്ഞു വീണതും അച്ചു കാറ് റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തി…
അവൾടെ ഉറക്കത്തിന് കോട്ടം വരുത്താതെ സീറ്റിലേക്ക് പതിയെ പിടിച്ചു കിടത്തി സീറ്റ്‌ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് താഴ്ത്തി വെച്ചു…
അവൾടെ കിടപ്പ് കണ്ട് അച്ചു ആ മുഖത്തേക്ക് തന്നെ കുറച്ച് നിമിഷം നോക്കിയിരുന്നു…
ഒരു കൊച്ചു പൂച്ചക്കുട്ടിയെ പോലെ…
അച്ചു അവൾടെ നെറുകയിൽ മെല്ലേ ചുണ്ടുകൾ ചേർത്ത് സീറ്റിലേക്ക് നേരെയിരുന്നു… അവളെ ഒന്ന് കൂടി നോക്കി അച്ചു വണ്ടി മുന്നോട്ടെടുത്തു…

തുടരും