രചന കഥയെ പ്രണയിച്ചവൾ
അവര് അഭിയുടെ റൂമിലേക്ക് പോകുമ്പോഴാണ് അർജുൻ അപ്പുവിന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നത് കാണുന്നത്…
അവരുടെ നെഞ്ചോന്ന് കാളി, എളുപ്പം അവര് അങ്ങോട്ട് നടന്നു.
അ.. മ്മേ….
അർജുൻ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു, മറുപടി പറഞ്ഞത് അവരുടെ വലതുകരമാണ്… അവര് അപ്പുവിന്റെ അടുത്തേക്ക് നടക്കാനൊരുങ്ങിയതും അർജുൻ തടഞ്ഞു…
എന്താടാ നാണംകെട്ടവനെ, നിന്നോടല്ല നിന്നെ വിളിച്ചു അകത്തു കയറ്റിയവളോടാ എനിക്ക് സംസാരിക്കാനുള്ളത്….
അമ്മേ…
ഒരുമ്പെട്ടവള്, ഇന്നത്തോടെ അവസാനിപ്പിച്ചുകൊടുക്കാം ഇവിടുത്തെ പൊറുതി…
അമ്മേ… ഞാൻ പറയുന്നതൊന്നു കേൾക്ക്, അപ്പു തെറ്റൊന്നും ചെയ്തില്ല, ഞാനാ അവളുടെ റൂമിൽ കയറിയത്….
തീപാറുന്ന കണ്ണുകളോടെ അവരവനെ നോക്കി…
അമ്മേ…. അമ്മയോന്ന് വാ ഞാൻ പറയുന്നതൊന്നു കേൾക്ക്… പ്ലീസ്…. വാ….
അവനവരെ കൈപിടിച്ച് അവന്റെ റൂമിലേക്ക് കൂട്ടി, റൂമികയറിയതും അവൻ കതകടച്ചു…
എന്താടാ നിനക്ക് പറയാനുള്ളത്…..
അമ്മ സമാധാനത്തോടെ കേൾക്കണം…. നിങ്ങള് കരുതുന്നപോലെ അവള് രോഹിത്തിന്റെ ഫ്രണ്ടിന്റെ കസിൻ അല്ല…
പിന്നെ… പിന്നെ ആരാടാ നിന്റെ ഭാര്യയോ…
ഉം… അതെ, എന്റെ ഭാര്യ തന്നെയാ…..
അവന്റെ മറുപടി കേട്ടതും അവരുടെ കണ്ണുകൾ ഇപ്പോൾ വീഴുമെന്നരീതിയിൽ പുറത്തേക്ക് തള്ളി, അവരവിടെയിരുന്നുപോയി…
എടാ അർജൂ, നീയെന്തൊക്കെയാ ഈ പറയുന്നത്..എടാ മോനെ.. എനിക്കൊന്നും മനസിലാകുന്നില്ല
സത്യാ… അപ്പു എന്റെ ഭാര്യയാ…… ഞാൻ ഇന്നാള് കല്യാണത്തിന് പോയില്ലേ, അന്ന് നൈറ്റ് കുറച്ചധികം ഡ്രിങ്ക്സ് കഴിച്ചിരുന്നു, അതിന്റെ ഹാങ്ങോവറിലോ എന്തോ ഞാൻ ചെന്ന് കിടന്നത് അവളുടെയൊപ്പമാ, … അല്ല എന്നെ ആരോ അവളുടെ റൂമിൽ കിടത്തി കതക് പുറത്തു നിന്ന് അടച്ചു, പിറ്റേന്ന് അവളുടെ കല്യാണം മുടങ്ങി അവളുടെ അച്ഛൻ ഭീഷണിപ്പെടുത്തി എന്നെകൊണ്ട് അവളെ താലിച്ചാർത്തിപ്പിച്ചു, അവിടെ ഒഴിവാക്കിപോരാമെന്ന കരുതിയെ ബട്ട്, കൂടെകൂട്ടാതെ വഴിയില്ലായിരുന്നു…. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമല്ല… എനിക്കവളെയോ അവൾക്കെന്നെയോ അറിയില്ല…. ഒരുവർഷം കഴിഞ്ഞു ഡിവോഴ്സ് ചെയ്യാനാ പ്ലാൻ…. അതുവരെ അവളിവിടെ ഉണ്ടാകും…. പിന്നെ ഇന്നലെ റൂമിൽ കയറിയത് അവളുടെ ഏതോ ഏട്ടൻ വരുന്നുണ്ട്, അതവളോട് പറയാനാ, അവൾക്ക് വയ്യാതിരുന്നതുകൊണ്ട് അടുത്തിരുന്ന് തലമസാജ് ചെയ്തു അങ്ങനെ ഉറങ്ങിപ്പോയി…. അല്ലാതെ വേറെയൊന്നുമില്ല…..
എന്റെ അർജൂ എനിക്കൊന്നും മനസിലാകുന്നില്ല… എടാ ശ്രയ്ക്ക് ഇതറിയോ…
ആർക്കും അറിയില്ല… രോഹിത്തിനൊഴിച്ചു ആർക്കും… അമ്മേ അവളെ ഇവിടുന്ന് ഇറക്കിവിടരുത്, അങ്ങോട്ട് തിരിച്ചുപോയാൽ… അവരൊക്കെ അവളെ ദ്രോഹിക്കുകയെ ഉള്ളൂ…. അവൾക്ക് അമ്മയില്ല, അച്ഛനും രണ്ടാനമ്മയുമാ, അവര്…. പിന്നെ ഒരേട്ടനുള്ളത് ജയിലിലാ അതിന്റെ ഡീറ്റെയിൽസ് ഒന്നും എനിക്കറിയില്ല…. ഒരു കാര്യം മാത്രേ അറിയൂ അവളൊരു പാവമാ…..
എഡാ മോനേ… നീ പറയുന്നത് എനിക്ക് മനസിലാകും പക്ഷെ ശ്രയ ആ കുട്ടി….
അതിനെക്കുറിച്ചൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല…. പിന്നെ അമ്മേ ആരും ഇതറിയണ്ട അച്ഛനോ അഭിയോ ആരും…
അഭി അറിയാതെ എങ്ങനെയാ, അവനിപ്പോൾ തന്നെ അവളുടെ പുറകെ നടക്കുന്നത് നീ കാണുന്നതല്ലേ, നിന്റെ ഭാര്യ എന്ന് പറയുമ്പോൾ അവനു അമ്മയുടെ സ്ഥാനമാ ആ ആളുടെ പുറകെയാ അവൻ…
അതവള് എങ്ങനേലും മാനേജ് ചെയ്തോളും… തത്കാലം അമ്മ പറയണ്ട അതുമാത്രമല്ല ഇത് അറിഞ്ഞതായി അപ്പുവിന്റെ മുൻപിൽ ഭാവിക്കരുത്….
അതിനെന്താ…
അതുവേണ്ട… അവൾക്കത് ഇഷ്ടപെട്ടന്ന് വരില്ലേ… അല്ലെങ്കിലേ ഒരുപാട് പ്രശ്നമുണ്ട് അവൾക്ക് അതിനിടയ്ക്ക് നമ്മളുകൂടെ അതുവേണ്ട…. സത്യം ചെയ്തു താ അമ്മയൊന്ന്….
അവരൊന്ന് അവനെയും അവൻ നീട്ടിപിടിച്ചിരിക്കുന്ന കയ്യിലേക്കും നോക്കി….
ശരി ഞാൻ ആരോടും പറയുന്നില്ല.അവൾക്കിവിടെ ഒരു കുഴപ്പവും ഉണ്ടാവില്ല, എത്രകാലം വേണമെങ്കിലും നിൽക്കാം… ഇനി നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമുക്ക് അച്ഛനോട് സംസാരിക്കാം…
അതൊന്നും എന്തായാലും വേണ്ട….. അമ്മേ ഇന്ന് അവളുടെ ഏട്ടന്റെ ഫ്രണ്ട് വരും അമ്മയൊന്ന് അഡ്ജസ്റ്റ് ചെയ്യണേ……
ഹ്മ്…. ശരി……. എടാ
എന്താ…
ഒന്നുല്ല, കേട്ടിട്ട് എനിക്കാകെ ഒരു വിറയല്..
അപ്പോൾ എന്റെ കാര്യമോ..
എനിക്ക് മുൻപിൽ മറ്റൊരു വഴിയുമില്ല…… പിന്നെ ഇപ്പൊ എനിക്ക് കൺഫ്യൂഷൻ ഉള്ളത് ശ്രയയുടെ കാര്യത്തിലാ, അതെന്തുവേണമെന്ന് മനസിലാകുന്നില്ല….
അവർക്കും അതില് എന്തുപറയണമെന്ന് അറിയില്ലായിരുന്നു…
നിനക്കിന്ന് പോവാനുണ്ടോ…
പോവണം, ബട്ട് പെട്ടന്ന് വരാം… അമ്മേ അയാള് വരുമ്പോൾ അഭി…
അവനൊന്നും അറിയണ്ട എന്നാണെങ്കിൽ നീ അവനെ പുറത്തെക്കെങ്ങാനും കൂട്ടിക്കോ….
ഹ്മ്… ഓക്കേ
അവര് റൂമിൽനിന്നിറങ്ങിയതും അർജുന് പാതി ആശ്വാസമായി….
ഹാവു…. ഒരാൾക്കെങ്കിലും അറിയാലോ കാര്യങ്ങൾ അതേതായാലും നന്നായി…. ഇനിയിപ്പോൾ ഹർഷൻ വന്നാലും പേടിക്കണ്ട…. അമ്മ ഹാൻഡ്‌ൽ ചെയ്തോളും……
ആ സമാധാനത്തിൽ അവൻ കുളിക്കാനായി കയറി.
അപ്പു ഉറക്കമുണർന്നതും ഓരോന്ന് ആലോചിച്ചു ബെഡിൽ അങ്ങനെ ഇരുന്നു…
ഹർഷേട്ടൻ എപ്പോഴാ വരാ, ആന്റി… ആന്റിയെ എങ്ങനെ മാനേജ് ചെയ്യും.. അർജുൻ എവിടെ… ഇവിടെ ഇല്ലേ ഇനി ഹോസ്പിറ്റലിൽ പോയോ……ഒന്ന് ആന്റിയെ പോയി കാണാം…
മുഖം കഴുകി അവള് അടുക്കളയിലേക്ക് നടന്നു… നല്ല ടെൻഷനുണ്ട് അവൾക്ക്..
ആന്റി..
ആഹ് മോള് എണീറ്റോ.. ഇപ്പോൾ എങ്ങനെയുണ്ട് വേദന കുറവുണ്ടോ..
സ്നേഹത്തോടെയുള്ള ചോദ്യം കേട്ടതും അവളുടെ മനസ് നിറഞ്ഞു…
ഉം….ആന്റി.. ഇന്ന്.. ഇന്ന് എന്റെ ഒരേട്ടൻ വരുന്നുണ്ട്.
അർജുൻ അപ്പോഴാണ് അങ്ങോട്ട് വന്നത്, അവനെ കണ്ടതും അമ്മ അവനെയൊന്ന് നോക്കി.
അപ്പൂ, അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്..
അവൻ പറഞ്ഞതും കണ്ണുരുട്ടി നെറ്റിച്ചുളിച് അവള് അവനെ നോക്കി…
ആ മോളെ, ഇവൻ നേരത്തെ പറഞ്ഞു, മോൾടെ ഏട്ടനല്ലേ, വന്നോട്ടെ അതിനിപ്പോൾ ഇവിടെ ആർക്കും ഒരു കുഴപ്പവുമില്ല…മോൾടെ ആർക്കുവേണേലും ഇങ്ങോട്ട് എപ്പോൾ വേണമെങ്കിലും വരാലോ…..
അവളപ്പോഴും അർജുനെ നോക്കുകയാണ്….
അർജൂ ഒന്ന് വരോ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു,ആന്റി ഒരു മിനിറ്റ്..
അവള് നടന്നതും അവനൊപ്പം ചെന്ന്…
എന്താ അപ്പു… എന്തുപറ്റി..
നീയെന്താ ആന്റിയോട് പറഞ്ഞത്…
ഹർഷേട്ടൻ വരുന്നകാര്യം, അല്ലാതെ വേറെയെന്താ പറയാനുള്ളത്..
ഒന്നുമില്ല… ആന്റിയുടെ സംസാരംകേട്ടപ്പോൾ ഞാൻ കരുതി…
ഞാനെല്ലാം പറഞ്ഞുകാണുമെന്ന്…. ഏയ്, അതിന്റെ ആവശ്യമൊന്നുമില്ലല്ലോ….
അവര് സംസാരിച്ചു നിൽക്കുമ്പോഴാണ് അഭി എണീറ്റുവന്നത്…
ഈ അവതാരം ഇവിടെ ഉണ്ടായിരുന്നോ, ഇയാളീ കാലത്തുതന്നെ എന്താണാവോ ഇവളോട് ഈ പറയുന്നത്, ബാക്കിയുള്ളവർക്ക് പണിയുണ്ടാക്കിവെയ്ക്കാനായിട്ട്… എന്തായാലും പോയി നോക്കാം…
അവൻ പിന്നിലൂടെ വന്നു അപ്പുവിനെ വട്ടമ്പിടിച്ചതും അവള് കൂകിപ്പോയി, അർജുനും പേടിച്ചു….
ഡാ, നീയെന്ത് തോന്ന്യസമാ ഈ കാണിക്കുന്നത്.. അഭി കീപ് യുവർ ബീഹെവ്…
അർജുൻ ഇത്തിരി ദേഷ്യത്തിൽത്തന്നെ പറഞ്ഞു….. അവരുടെ ശബ്ദം കേട്ടാണ് അമ്മ അങ്ങോട്ട് വരുന്നത്…
മോളെന്തിനാടാ കൂകിവിളിച്ചത്… എന്താ മോളെ…
ഒന്നുല്ല ആന്റി…
ഒന്നുല്ലായ്ക ഒന്നുമല്ല അഭി ഇവളെ പുറകിലൂടെ കെട്ടിപിടിച്ചതാ…
അഭി….
എന്റമ്മേ ഞങ്ങള് ഫ്രെണ്ട്സ് അങ്ങനെയാ…
അതൊക്കെ നിന്റെ കോളേജിൽ മതി, ഇവിടെ വേണ്ട അഭീ…
താക്കീതോടെ പറഞ്ഞു അവര് അവളുടെ കയ്യുമ്പിടിച്ചു അടുക്കളയിലേക്ക് നടന്നു…
മോളേ അഭിയോട് ഒന്നും തോന്നരുത്, മോൾടെ ഏട്ടന് എന്ത് ഫുടാ ഇഷ്ടം നമുക്ക് അതിനനുസരിച്ചു ഉണ്ടാക്കാം..
ആന്റി… അത് കറക്റ്റ് എനിക്കറിയില്ല… ഏട്ടൻ എല്ലാം കഴിക്കും, അങ്ങനെ പ്രത്യേകിച്ച് എന്തേലും ഇഷ്ടമുണ്ടോന്ന് എനിക്കറിയില്ല…
ശരി… എന്നാൽ മോള് ചെന്ന് റസ്റ്റ് എടുത്തോ, വയ്യാത്തത് അല്ലെ…
കുഴപ്പമില്ല ആന്റി, ഞാൻ ഹെല്പ് ചെയ്യാം…
ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലികളെ ഉള്ളു…
അവരവളെ അവിടുന്ന് നിർബന്ധിച്ചു പറഞ്ഞയച്ചു.അപ്പു നോക്കുമ്പോൾ അർജുൻ അഭിയുടെ കഴുത്തിനു കുത്തിപിടിച്ചിരിക്കുകയാണ്,
അർജൂ… അഭീ… എന്താ പ്രശ്നം….
എന്റെ അപ്പൂ ഇവന് വട്ടാ… നമ്മള് ഫ്രണ്ട്സല്ലേ, അങ്ങനെ ആലോചിച്ചാൽപോരെ ഇവന്, അതിനുപകരം ഞാൻ നിന്നെ കെട്ടിപിടിച്ചെന്നും പറഞ്ഞു എന്നോട് ഫൈറ്റ് ഉണ്ടാക്കാ ഈ പൊട്ടൻ.. ഇവന്റെ കളികണ്ടാൽ കരുതും നീയിവന്റെ ഭാര്യ ആണെന്ന്… അതൊന്നും അല്ലല്ലോ ഗാർഡിയൻ അല്ലെ, അപ്പോൾ അത്രയ്ക്ക് ഓവർ ആക്കണ്ട….
അഭീ, ഇവള് എന്റെ ഭാര്യയാണോ അല്ലയോ എന്നത് നിന്നെ ബാധിക്കുന്ന കാര്യമല്ല, ബട്ട് ഇനി ഇത് റിപീറ്റ് ചെയ്താൽ നീ എന്റെ കയ്യിൽനിന്നും വാങ്ങിക്കും, ഇങ്ങനെയായിരിക്കില്ല അപ്പോൾ കിട്ടാൻ പോകുന്നത്…. അപ്പൂ വന്നേ പോകുന്നതിനുമുൻപ് ഞാൻ ആ മുറിവ് ചെക്ക് ചെയ്യട്ടെ….
മോനെ ഏട്ടാ മുറിവൊക്കെ ഞാൻ നോക്കാം… മോൻ പോവാൻ നോക്ക്…
ഞാൻ ഒറ്റയ്ക്കല്ല പോകുന്നത് നീയുമുണ്ട് കൂടെ, രോഹിതിനു നിന്നെയുംകൂട്ടി ആരെയോ കാണാൻ പോവണമെന്ന് പറഞ്ഞിരുന്നു… സൊ നീയെന്റെയൊപ്പം വരും….
പിന്നെ ഞാനൊന്നുമില്ല, ഇവിടെ അപ്പൂന് വയ്യാതിരിക്കുമ്പോഴാണ് അവന്റെയൊരു നാടുചുറ്റൽ,
മോനെ അഭീ നിന്നോട് കൂട്ടുവരോ എന്ന് ചോദിച്ചതല്ല, വരണമെന്ന് പറഞ്ഞതാ… പിന്നെ ഇവളുടെ കാര്യങൾ നോക്കാൻ ഇവൾക്കറിയാം, നിന്റെ സഹായം ആവശ്യമില്ല….
അത്രയും പറഞ്ഞു അർജുൻ അപ്പുവിന്റെ കയ്യുംപിടിച്ചു അവളുടെ റൂമിലേക്ക് നടന്നു..
ഇവിടെയിരിക്ക്…
അർജൂ…. ഞാൻ ഇവിടുന്ന് പൊക്കോട്ടെ… നീ അഭിയെ വഴക്ക് പറയുന്നത് എനിക്കെന്തോ പറ്റുന്നില്ല ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രോബ്ലം ഉണ്ടാവരുത്…
അർജുൻ മറുപടി പറയാതെ അവളുടെ മുറിവിന്റെ കെട്ടഴിച്ചു..
അർജൂ, നീ ഞാൻ പറഞ്ഞത് കേട്ടോ..
ഞാൻ ഇന്നലെ നിന്നോട് കാര്യങ്ങൾ പറഞ്ഞത് സ്വബോധത്തോടെ തന്നെയാ, അല്ലാതെ വെറുതെ അല്ല..
അർജുൻ, ഞാൻ എവിടെപ്പോയാലും അവർക്കൊക്കെ ശല്യമാവാറാ പതിവ്… ഞാൻ പറയുന്നതൊന്നു
അവള് പിന്നെയെന്തെങ്കിലും പറയുന്നതിനുമുന്പേ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ വച്ചു അവനവളുടെ കണ്ണുകളിലേക്ക് നോക്കി…
നിന്നെ കാര്യങ്ങൾ എങ്ങനെ ബോധ്യപ്പെടുത്തണമെന്ന് എനിക്കറിയില്ല…. ബട്ട് ഒരുറപ്പ് തരാം, ഇവിടുന്ന് നിന്നെ പറഞ്ഞുവിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…. ഓക്കേ… അതിനി എന്തൊക്കെ സംഭവിച്ചാലും.. എന്റെ സമ്മതമില്ലാതെ ഇവിടുന്ന് പോവാനും ശ്രമിക്കരുത്… ഈ പറഞ്ഞത് ഫ്രണ്ടിന്റെ അധികാരമായോ ഹസ്ബന്റിന്റെ അധികാരാമായോ എങ്ങനെ വേണമെങ്കിലും എടുക്കാം, നമ്മുടെ ഡിവോഴ്സ് കഴിയുന്നതുവരെ നീയെന്റെ വൈഫ് തന്നെയാ, നമ്മള് അംഗീകരിച്ചില്ലെങ്കിലും…..
അർജൂ, നീയെന്താ പറഞ്ഞുവരുന്നത് എനിക്കൊന്നും മനസിലാകുന്നില്ല….
നീ അത്രയും മനസിലാക്കിയാൽമതി…. മുറിവ് അങ്ങനെ ഉണ്ട്… നീയീ അനാവശ്യമായി ടെൻഷനായിട്ട ഇത് ഇങ്ങനെ… എന്തിനാ ഇത്ര ടെൻഷൻ….ബി കൂൾ….
അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു, അവന്റെ തള്ളവിരലാൽ അവനാ കണ്ണുനീരൊപ്പി…
ഇവിടെയിരിക്ക് ഞാൻ കോട്ടൺ എടുത്തിട്ടു വരാം…..
അർജുൻ പോയതും കേട്ടതൊന്നും വിശ്വസിക്കാനാകാതെ തരുത്തിരിക്കുകയാണ് അപ്പു…
അജു എന്താ ഇങ്ങനെയൊക്കെ, ഇവനിതു എന്താ പറ്റിയത് ഒന്നും മനസിലാകുന്നില്ലല്ലോ….. ഇനി ഇവന് തലയ്ക്കു വല്ല അടിയുംകിട്ടിയോ ആരോടെങ്കിലും… അതാണോ ഇങ്ങനെ… ഏയ്.. കംപ്ലീറ്റ് നോർമൽ ആണല്ലോ….. പിന്നെയിതെന്താ… ഇനി ഞാൻ സ്വപ്നം വല്ലതും കാണുകയാണോ…..
അർജുൻ കോട്ടൻ എടുത്തു വന്നപ്പോൾ മിഴിച്ചിരിക്കുന്നവളെയാണ് കാണുന്നത്.
അപ്പൂ എന്തുപറ്റി…
Nothing..
എന്റെ കിളിപോയിട്ടൊന്നുമില്ല, ഇതാലോചിച്ചു നിന്റെ കിളി പോവണ്ട…
പുഞ്ചിരിയോടെ പറഞ്ഞു അവനവളുടെ മുറിവ് കെട്ടികൊടുത്തു.
പോയി ഫ്രഷായിക്കോ… തലനനയ്ക്കണ്ട… ഞാൻ അവനെയുംകൊണ്ട് ഇവിടുന്ന് പോട്ടെ.. ഇല്ലെങ്കിൽ ഒക്കെ കുളമാക്കി കയ്യിൽത്തരും…..
റൂമിൽനിന്നിറങ്ങുന്നതിനിടയിൽ തമാശമട്ടിൽത്തന്നെ അർജുൻ പറഞ്ഞു… ..അവളിലും ഒരു പുഞ്ചിരി നിറഞ്ഞുനിൽക്കുന്നുണ്ട്…
അർജുൻ നേരെ അഭിയുടെ അടുത്ത്തേയ്ക്കാണ് വന്നത്… അവൻ കട്ടിലിൽ മലർന്നു കിടക്കുകയാണ്…
അഭീ റെഡിയായി വാ നമുക്ക് പോവണ്ടേ…
ഞാനൊന്നുമില്ല….
വേണ്ട… നീ വരണ്ട നിന്നെ ഞാൻ കൊണ്ടുപൊക്കോളാം…
അതും പറഞ്ഞു അർജുൻ അവനെ അവിടുന്നെടുത്ത് നടന്നു…
അർജൂ നീയെന്താ ഈ കാണിക്കുന്നത്… വിടെടാ… എന്നെ വിടാൻ…. അമ്മേ ഒന്നിങ്ങോട്ട് വാ.
എന്നെയെന്തായാലും ആരും തടയില്ല.. മോൻ വെറുതെ തൊണ്ടപൊട്ടിക്കണ്ട….അടങ്ങിക്കിടക്ക്….
അവനെ കാറിലേക്ക് തള്ളി, പെട്ടന്ന് തന്നെ അർജുനും കയറി വണ്ടിയെടുത്ത്…
നീയെന്നെ എന്താ തട്ടിക്കൊണ്ടുപോവാണോ..
അതേടാ മോനെ..
അഭി ദേഷ്യത്തിൽ അർജുനെയൊന്ന് നോക്കി പിന്നെ സീറ്റിൽ കണ്ണടച്ച് കിടന്നു…
************
ഇതാ ചോദിച്ചതിന്റെ ഇരട്ടിയുണ്ട്…… ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയിട്ടുണ്ട് ഈ ഹർഷൻ, അവളെയും സ്വന്തമാക്കും, അതവനെ കൊന്നിട്ടാണെങ്കിൽ അങ്ങനെ…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽമതി….
നോട്ടുകെട്ടുകൾ സിറ്റിയിലെ തന്നെ ഏറ്റവും മുന്തിയ വാടകകൊലയാളിയുടെ കയ്യിൽ വച്ചുകൊടുത്തുകൊണ്ട് അവൻ തന്റെ വണ്ടിയിൽ ചീറിപ്പാഞ്ഞുപോയി…..
തന്റെ കയ്യിലെ നോട്ടുകെട്ടിലേക്കും, ഒപ്പം അവൻ നൽകിയ ഫോട്ടോയിലേക്കും അയാള് മാറിമാറിനോക്കി…..
നല്ല ചെറുപ്പക്കാരൻ, പക്ഷെ ഇനി അധികം ആയുസവനില്ല…
അർജുന്റെ ഫോട്ടോയിലേക്ക് നോക്കി അയാള് മനസിലോർത്തു…
****************
അപ്പു ആകെ ടെൻഷനിലാണ്, അത് മനസിലായതും അനിത ( അർജുന്റെ അമ്മ ) അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു..
മോളെന്തിനാ ഈ പേടിക്കുന്നത്…
അത്… ആന്റി അർജുൻ പെട്ടന്ന് വരാമെന്നു പറഞ്ഞിരുന്നു… ഇപ്പോൾ കുറച്ചു നേരമായില്ലേ…
അതാണോ, അവൻ പൊതുവെ അങ്ങനെയാ…. ഇപ്പോൾ വരും….
അവര് പറഞ്ഞു തീരുന്നതിനുമുന്പേ അർജുന്റെ വണ്ടി അങ്ങോട്ടേത്തി….അർജുൻ വണ്ടിയിൽനിന്നിറങ്ങി അവർക്കരികിലേക്ക് നടന്നടുത്തു….
അമ്മേ, ഹർഷൻ അരമണിക്കൂറിനുള്ളിൽ എത്തുമെന്ന് പറഞ്ഞു വിളിച്ചിരുന്നു, ഇവിടെയെല്ലാം സെറ്റ് അല്ലെ….
അതേടാ…. മോളേ ആന്റി ഒരു കാര്യം പറഞ്ഞാൽ മോള് വിഷമിക്കരുത്, ഇവൻ പറഞ്ഞു ഇന്ന് വരുന്ന നിന്റെ ഏട്ടന് മാനസികമായി എന്തോ പ്രോബ്ലം ഉണ്ടെന്നും അവൻ നിങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് കരുതുകയാണെന്നും…
അതുകേട്ടതും അവള് ഞെട്ടി, ഒപ്പം അർജുനും….
ആന്റി…
അത് കുഴപ്പമില്ല മോളെ, നമുക്ക് എല്ലാവർക്കും അവന്റെ മുൻപിൽ അങ്ങനെ അഭിനയിക്കാം….മോള് ടെൻഷനാവണ്ട…അല്ലെ അർജൂ….
ഉം അതെ….
അർജുൻ അമ്മയുടെ പുറകിലായിനിന്ന് അവളോട് കണ്ണുചിമ്മിയതും അവൾക്ക് സമാധാനമായി…..
അവിടുന്ന് ഒരുമണിക്കൂർ കഴിഞ്ഞു കാണും ഹർഷൻ അങ്ങോട്ടെത്തുമ്പോൾ, അപ്പുവിനെ കണ്ടതും അവന്റെ ഹൃദയംതുടിയ്ക്കാൻ തുടങ്ങി……
ഇവിടുന്ന് പോകുമ്പോൾ അരുവിനെ എന്റൊപ്പം കൊണ്ടുപോകണം…. എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല, കൊണ്ടുപോയിരിക്കും ഞാനവളെ…
തുടരും

by