18/04/2026

സിന്ദൂരം : ഭാഗം 08

രചന – ജ്വാലാമുഖി

” കിച്ചേട്ടൻ എന്തിനാ ചേച്ചീനെ എടുത്തു നടുവൊടിക്കണേ.. ഞാനും പ്രിയയും കൂടെ എടുത്തോളാം… ”

“വേണ്ട… എന്റെ ഭാര്യയെ താങ്ങാൻ എനിക്ക് ആരുടെയും ആവശ്യം ഇല്ല.. ”

പ്രിയ വേഗം കാറിന്റെ ഡ്രൈവർ സീറ്റിൽ വന്നിരുന്നു..

കിച്ചേട്ടൻ എന്നെ കാറിന്റെ പിറകിൽ കിടത്തി … തല കിച്ചേട്ടന്റെ മടിയിൽ വച്ചു ..

“അമ്മു കേറുന്നില്ലേ… ”

“പ്രിയ എങ്ങോട്ടാ… ”

“ഞാൻ വരുന്നുണ്ടെങ്കിൽ കൂടെ പ്രിയയും കാണും… ”

അമ്മു പിന്നെ ഒന്നും പറഞ്ഞില്ല..

“കിച്ചേട്ടൻ ഫ്രോണ്ടിൽ പോയി ഇരുന്നോ.. ചേച്ചി നെ ഞാൻ മടിയിൽ കിടത്തിക്കോളാം… ”

“വേണ്ട.. ഇങ്ങനെ ആണെങ്കിൽ ഞങ്ങൾ വരുന്നില്ല… ”

അമ്മു വേഗം മുന്നിൽ കയറി എന്തൊക്കെയോ പിറുപിറുത്തു…

കിച്ചേട്ടന്റെ മടിയിൽ ആ മുഖത്തേക്ക് നോക്കി ഞാൻ കിടന്നു..

ഇടയ്ക്കു ആരും കാണാതെ കിച്ചേട്ടൻ ഓരോ ഉമ്മകൾ എനിക്ക് തന്നുകൊണ്ടിരുന്നു…

“എന്താ അവിടെ…. വേണ്ട വേണ്ട…കാറിൽ ഞങ്ങളും ഉണ്ട് ട്ടൊ… ”

“എന്റെ ഭാര്യയെ അല്ലെ ഞാൻ ഉമ്മ വച്ചത്… അതും അനക്കമറ്റു കിടക്കുന്ന ഒരു സാധു… ”

ഞാൻ ഒരു നുള്ളു കൊടുത്തു കിച്ചേട്ടന്…

“അമ്മേ…. ”

“എന്താടാ… ”

“ഒന്നുല്ലടോ… ഇവൾക്ക് ഭയങ്കര വെയിറ്റ്… ”

അമ്മുവിന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു കിച്ചേട്ടൻ പിന്നെയും പിന്നെയും ഓരോന്ന് കാട്ടിക്കൂട്ടി…

കാർ ഇല്ലത്തു എത്തിയതും അമ്മു ഇറങ്ങി അകത്തേക്ക് പോയി…

“ആഹാ… കിച്ചനോ… ചിമ്മു മോൾക്ക്‌ എങ്ങനെ ഉണ്ട് മോനെ… ”

“ചിമ്മു കാറിൽ ഉണ്ട് അച്ഛാ… ”

“എവിടെ എന്റെ കുട്ടി…. ”

മുത്തശ്ശി ഒറ്റടി വച്ചു കാറിന്റെ അടുത്തേക്ക് വന്നു…

“എന്റെ കുട്ടി… ഇതൊക്കെ കാണാൻ എന്തിനാ കൃഷ്ണ എന്നെ ഇട്ടേക്കണേ… ഈ ജീവൻ അങ്ങ് എടുത്തിട്ട് എന്റെ മോൾക്ക്‌ ഒരു ജീവിതം കൊടുക്കണേ… ”

“മുത്തശ്ശി ഒന്ന് വന്നേ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ”

കിച്ചേട്ടൻ അച്ഛനെയും മുത്തശ്ശിയെയും മാറ്റി നിർത്തി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു…

നെഞ്ചത്ത് കൈ വച്ചു നിന്നു പോയി മുത്തശ്ശി…

കിച്ചേട്ടൻ എന്നെ എടുത്തു താഴത്തെ ചായ്പ്പിലേക്ക് നടന്നു…

ഞങ്ങൾ മുറിയിലേക്കു കടക്കുമ്പോളേക്കും അമ്മു എനിക്കുള്ള ബെഡ് ഒക്കെ ഒരുക്കിയിരുന്നു…

കിച്ചേട്ടൻ എന്നെ കട്ടിലിലേക്ക് കിടത്തി… വാതിൽ അടച്ചു…

“ഡോ… എനിക്ക് നല്ല പേടി ഉണ്ട് ട്ടൊ… താൻ ഒന്ന് റിക്കവർ ആയി വന്നിട്ട് ഉള്ളു.. ഇനിയും അമ്മു എന്തെങ്കിലും… ”

ഞാൻ വേഗം എഴുന്നേറ്റു ഇരുന്നു…

“ഒരിക്കൽ ഈ മുറിയിൽ… ഈ കട്ടിലിൽ എനിക്ക് വേണ്ടി കാത്തിരുന്ന ആ നിമിഷങ്ങൾ വീണ്ടും നമുക്ക് മുന്നിൽ വന്നിരിക്കുന്നു… ”

“മോളെ… തനിക്ക് ഇപ്പൊ എങ്ങനെ ഉണ്ടെടാ… ”

“എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല… പ്രിയ ഇല്ലായിരുന്നു എങ്കിൽ… ഇന്ന് ഞാൻ ഇല്ല കിച്ചേട്ടാ… ”

“അമ്മു നെ എങ്ങനേലും ഒന്ന് ഒഴിവാക്കട്ടെ… എന്നിട്ട് നമുക്ക് ഇല്ലത്തെ കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിക്കണം… ”

“ഉം… ”

“താൻ കിടക്കു ഞാൻ അമ്മുനെ ഒന്ന് വിളിക്കട്ടെ… ”

വാതിൽ തുറന്നു അമ്മുവിനെ വിളിച്ചു കിച്ചേട്ടൻ പിന്നെയും അകത്തേക്ക് വന്നു…

“അമ്മു… എനിക്ക് തീരെ വയ്യ… താൻ വീട്ടിൽ പോയി എന്റെ ലാപ് ഒന്ന് എടുത്തിട്ട് വരുമോ.. കുറച്ചു മെയിൽ അയക്കാൻ ഉണ്ടായിരുന്നു… ”

“അതിനെന്താ കിച്ചേട്ടാ… കിച്ചേട്ടൻ വേണേൽ എന്റെ മുറിയിൽ റസ്റ്റ്‌ എടുത്തോ… ഞാൻ വേഗം പോയി എടുത്തിട്ട് വരാം… ”

“ഇതാ കി… ഹാളിൽ സെറ്റിയിൽ കിടപ്പുണ്ടാകും… ”

“ഓക്കേ കിച്ചേട്ടാ… ”

ആദ്യമായി ആണ് അവളോട്‌ മര്യാദക്ക് കിച്ചേട്ടൻ സംസാരിക്കുന്നത് ആ സന്തോഷത്തിൽ ആണവൾ…

അമ്മു പോയതും തെക്കേ മുറിയിൽ നിന്നും പ്രിയ അങ്ങോട്ട്‌ വന്നു..

“താൻ എവിടെ ആയിരുന്നു ഈ നേരം വരെ…. ”

“ഞാൻ മുറിയിൽ ഉണ്ടായിരുന്നു… ”

“തന്നോട് എങ്ങനാ പ്രിയേ ഞാൻ നന്ദി പറയാ… എന്റെ ജീവിതം ആടോ താൻ തിരിച്ചു തന്നത്… ”

“ഒന്ന് പോടാ കിച്ചാ… ഞാൻ ഒന്ന് കിടക്കട്ടെ ”

എന്ന് പറഞ്ഞു പ്രിയ തിരിച്ചു പോയി…

“വയ്യേ… തനിക്ക്… ”

“ഏയ് ഒരു ക്ഷീണം പോലെ… ”

“ടേക്ക് റസ്റ്റ്‌… ”

“ഓക്കേ ടാ… ”

ഞാൻ വേഗം എണീറ്റു മുത്തശിയുടെയും അച്ഛന്റെയും അടുത്ത് പോയി ഇരുന്നു…

വീഴാതിരിക്കാൻ കിച്ചേട്ടൻ നിഴൽ പോലെ എന്റെ കൂടെ ഉണ്ടായിരുന്നു…

അച്ഛനും മുത്തശ്ശിയും അത്ഭുതം വിട്ടുമാറാതെ എന്നെ നോക്കി കൊണ്ടിരുന്നു.. ഒപ്പം അമ്മുവിനെ ഓർത്തുള്ള ഭയവും..

“വാ ചിമ്മു… നമുക്ക് കുളത്തിൽ ഒന്ന് കുളിച്… ആ പഴയ ഓർമ്മകൾ എല്ലാം കഴുകി വരാം… ”

ഞാൻ കിച്ചേട്ടന്റെ കയ്യും പിടിച്ചു നടന്നു..

പടവുകൾ ഇറങ്ങുമ്പോൾ എന്റെ കാലുകൾ വിറച്ചു..

“ലാപ് സെറ്റിയിൽ ഒന്നും അല്ല.. ”

“പിന്നെ… ”

“ഓഫീസിൽ.. ”

“അപ്പൊ അമ്മു… ”

“അവൾ കുറച്ചു നേരം തപ്പട്ടെ.. ”

“കഷ്ടം ഉണ്ട്ട്ടോ.. ”

“ദേ പെണ്ണേ… ”

എന്ന് പറഞ്ഞു കിച്ചേട്ടൻ എന്റെ കവിളിൽ കടിച്ചു..

“എനിക്ക് വേദനിച്ചു ട്ടൊ.. ”

“അയ്യടാ… ശരിക്കും ഞാൻ എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ പോണേ ഉള്ളു… നോക്കിക്കോ.. ”

ഒരു കള്ളച്ചിരിയോടെ കിച്ചേട്ടൻ അത് പറയുമ്പോൾ നാണം കൊണ്ടെന്റെ മിഴികൾ കൂമ്പി പോയി…

കിച്ചേട്ടൻ കുളത്തിൽ ഇറങ്ങി എന്നെ കൈ കാട്ടി വിളിച്ചു എങ്കിലും തണുത്തിട്ടു ഞാൻ ഇറങ്ങിയില്ല…

കിച്ചേട്ടൻ എന്നെ കൈകളിൽ കോരിയെടുത്തു വെള്ളത്തിൽ മുങ്ങി നിവർന്നു… ഇതുവരെ കരഞ്ഞു കൂട്ടിയ കണ്ണുനീർ ആ വെള്ളത്തിൽ അലിഞ്ഞു ഇല്ലാതെ ആവുകയായിരുന്നു…

പെട്ടന്ന് ഫോൺ ബെല്ലടിച്ചു…

കിച്ചേട്ടൻ എന്നെ കരക്ക്‌ ഇരുത്തി … ഫോൺ എടുത്തു…

അമ്മു കാളിങ്…

“ഹലോ… ”

“കിച്ചേട്ടാ .. ലാപ് ഇവിടെ കാണുന്നില്ല.. ”

“അവിടെ കാണും മോളെ .. ”

“ഇവിടെ ഇല്ല… ”

“എല്ലാ മുറിയിലും നോക്ക്… എനിക്ക് അത്യാവശ്യം ഉള്ളതാ അതോണ്ടല്ലേ… നല്ല കുട്ടി അല്ലെ.. എങ്ങനേലും ഒന്ന് കൊണ്ട് വാ… ”

“ശരി കിച്ചേട്ടാ.. ഞാൻ നോക്കി എടുത്തോളാം… ”

തിരിച്ചു കിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നപ്പോളേക്കും തണുത്തു വിറച്ചു ആ മാറിൽ മുഖം പൂഴ്ത്തി ഇരുന്നു ഞാൻ..

“എന്താടോ… തണുക്കുന്നുണ്ടോ… ”

“ഉം… ”

നനഞ്ഞു കുതിർന്നു കിച്ചേട്ടന്റെ കൂടെ നിൽക്കാൻ എനിക്ക് നാണം തോന്നി…

കിച്ചേട്ടൻ ടർക്കി എടുത്തു എന്നെ തോർത്തി തന്നു.. ഞാൻ ആ ടർക്കി മേലെ കൂടെ ഇട്ടു..

ആ കയ്യും പിടിച്ചു തിരിച്ചു ഇല്ലത്തേക്ക് നടന്നു…

തിരിച്ചു മുറിയിൽ എത്തിയതും ഇരുട്ട് ആയി തുടങ്ങി..

“കിച്ചേട്ടാ.. നേരം ഇരുട്ടി….അമ്മുനോട് വരാൻ പറ… ”

കിച്ചേട്ടൻ അമ്മുനെ വിളിച്ചു വരാൻ പറഞ്ഞു…

ഡ്രസ്സ്‌ ഒക്കെ മാറി…

മുറിയിൽ ഇരുന്നു തന്നെ ഭഗവാനെ മനസ്സിൽ പ്രാർത്ഥിച്ചു നാമം ജപിച്ചു…

അപ്പോളേക്കും അമ്മു വന്നിരുന്നു…

ഞാൻ വേഗം കിടന്നു..

“കിച്ചേട്ടാ… ഞാൻ കുറെ നോക്കി.. ”

“സാരല്ല്യ….ഞാൻ മൊബൈൽ വഴി അയച്ചു… ”

“സോറി… ”

“ഇറ്റ്സ് ഓക്കേ.. ”

അമ്മു സന്തോഷത്തോടെ അകത്തേക്ക് പോയി…

വൈകിട്ട് എനിക്കുള്ള ഫുഡ് കിച്ചേട്ടൻ മുറിയിലേക്കു കൊണ്ടു വന്നു… ഒരു വലിയ പ്ലേറ്റ് നിറയെ ചോറും കറിയും..

കിച്ചേട്ടൻ വേഗം പോയി വാതിൽ അടച്ചു…

“ഇതു മുഴുവൻ ഞാൻ കഴിക്കില്ല കിച്ചേട്ടാ… ”

“മുഴുവൻ തനിക്കല്ല…എനിക്കും കൂടിയാ..”

“അമ്പടാ… “”

“എങ്കിൽ ചേട്ടന് വാരി താ… ”

കൊണ്ടു വന്ന ഫുഡ് മുഴുവൻ അമൃത് പോലെ ഞങ്ങൾ കഴിച്ചു..

പ്ളേറ്റ് കൊണ്ടു കിച്ചേട്ടൻ വാതിൽ തുറന്നു പോയി..

“മോൻ കഴിക്കുന്നില്ലേ… ”

“വേണ്ട അച്ഛാ.. ഞാൻ ചിമ്മുന്റെ ബാക്കി കഴിച്ചു.. ”

അമ്മു ന്റെ മുഖം അതോടെ പോയി..

“ഇവിടെ ചോറ് ഉണ്ടല്ലോ.. പിന്നെ എന്തിനാ എച്ചിൽ കഴിക്കണേ.. ”

“എന്റെ ഭാര്യേടെ ബാക്കി എനിക്ക് എച്ചിൽ അല്ല അമ്മു… ”

കഴിക്കാൻ എടുത്ത പ്ളേറ്റ് നീക്കി വച്ചു അമ്മു എഴുന്നേറ്റു പോയി..

പ്രിയ ഭക്ഷണം കഴിച്ചു എന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു…

അപ്പോൾ അമ്മു അങ്ങോട്ട്‌ വന്നു…

“തട്ടിന്മുകളിൽ കിച്ചേട്ടന് പാ വിരിച്ചിട്ടുണ്ട്.. പോയി കിടന്നോളു.. ”

“വേണ്ട.. ഞാൻ ചിമ്മുന്റെ കൂടെ കിടന്നോളാം… ”

“അത് വേണ്ട.. മുകളിൽ ആകുമ്പോൾ അപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടല്ലോ.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ… ”

“ഏയ് എന്ത് ആവശ്യം… കിടക്കുമ്പോളേക്കും ഉറങ്ങി പോകും ഞാൻ.. പിന്നെ ആന കുത്തിയാൽ അറിയില്ല… താൻ പൊയ്ക്കോ… ”

“കുടിക്കാൻ വല്ലതും… ”

“പാൽ ഉണ്ടോ… ”

“ഉണ്ട്… ”

“എങ്കിൽ ഒരു ഗ്ലാസ്‌ പാൽ തന്നേക്കു… ”

“പിന്നെ മുറിയിൽ ജഗ്ഗ് ൽ വെള്ളം ഉണ്ട്..ആവശ്യം ഉണ്ടേൽ എടുത്തോളൂ… ”

താഴെ കിടക്കാൻ കിച്ചേട്ടന് ഒരു പായയും കൊടുത്തിട്ടാണ് അമ്മു പോയത്..

പ്രിയ തെക്കേ ചായ്പ്പിലേക്കും പോയി…

പാൽ ഗ്ലാസ്‌ കയ്യിൽ പിടിച്ചു കിണുങ്ങി കിണുങ്ങി കിച്ചേട്ടൻ അകത്തേക്ക് വരുന്നത് കണ്ടു എനിക്ക് ചിരി വന്നു…

“എന്താടോ… വല്ല്യ ചിരി… ”

“ഏയ്.. ആരാ ഭാര്യ എന്ന് ഓർത്തതാ… ”

“ആണോ അതിപ്പോ ഞാൻ കാട്ടിത്തരാം ”

എന്ന് പറഞ്ഞു കിച്ചേട്ടൻ ലൈറ്റ് ഓഫ് ചെയ്തു…

പരസ്പരം മത്സരിച്ചു സ്നേഹിച്ചു ഞങ്ങൾ.. രാത്രിയുടെ നാലാം യാമത്തിൽ എപ്പോളോ മയക്കത്തിലേക്ക് വീണു…

കണ്ണുതുറക്കുമ്പോൾ നേരം വെളുത്തു അമ്പലത്തിലെ പാട്ടു കേട്ടു…

“കിച്ചേട്ടാ… ”

“എന്താടി… ”

“എണീക്ക്… ”

“കുറച്ചു നേരം കൂടെ… ”

“അമ്മു വരുമ്പോളേക്കും താഴെ കിടക്കു… ”

കിച്ചേട്ടൻ വേഗം കണ്ണു തുറന്നു…

“ചിമ്മു.. ഇനി നമുക്ക് നമ്മുടെ നാടകം അങ്ങ് പൊളിക്കാം… ”

കിച്ചേട്ടൻ വാതിൽ തുറന്നു പുറത്തു പോയി.. അമ്മു എണീറ്റോ എന്ന് നോക്കി.. അവളുടെ മുറി തുറന്നിട്ടില്ല എന്ന് കണ്ടതും അത് പുറത്തുന്നു കുറ്റി ഇട്ടു തിരിച്ചു വന്നു..

“വാ.. നമുക്ക് കുളിച്ചു അമ്പലത്തിൽ ഒന്ന് പോയിട്ട് വരാം… ”

ഞങ്ങൾ വേഗം യാത്ര ആയി കണ്ണന്റെ അമ്പലത്തിലേക്ക് നടന്നു…

കൺകുളിർക്കെ കണ്ണനെ തൊഴുതു… പുറത്തെ ഭഗവതിയുടെ നടയിലെ കുങ്കുമം എടുത്തു കിച്ചേട്ടൻ അതെന്റെ നെറുകയിൽ തൊട്ടു തന്നു..

സർവം കണ്ണന്റെ നടയിൽ സമർപ്പിച്ചു ഞങ്ങൾ തിരിച്ചു ഇല്ലത്തേക്ക് പോന്നു…

“കിച്ചേട്ടാ… ഞാൻ ഒരു കൂട്ടം പറഞ്ഞാൽ ദേഷ്യപെടുമോ…? ‘

“താൻ ആദ്യം പറ… ”

“ദേഷ്യം വരോ എന്ന് പറ .. ”

“പറഞ്ഞാൽ അല്ലെ ദേഷ്യം വരുമോ എന്നറിയു… ”

“അന്ന് കിച്ചേട്ടൻ എന്റെ അടുത്ത് കിടന്നപ്പോൾ ഞാൻ കിച്ചേട്ടന്റെ നെറുകയിൽ തലോടിയ പോലെ സ്വപ്നം കണ്ടു എന്ന് പറഞ്ഞില്ലേ.. ”

“ഉവ്വ്‌.. ”

“അത് സ്വപ്നം ഒന്നും അല്ലാരുന്നു… സത്യം ആയിരുന്നു.. ”

“എടി… ”

കിച്ചേട്ടൻ എന്റെ ചെവി പിടിച്ചു തിരിച്ചു…

പാടത്തുകൂടെ തല്ലിട്ട്… കളിച്ചും ചിരിച്ചും ഞങ്ങൾ ഇല്ലത്തു എത്തിയതും ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തു അമ്മു നില്പുണ്ടായിരുന്നു….

തുടരും…..