The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
എന്തെനിന്റെ ചേട്ടൻ ഒരു പത്തു പതിനഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്അയ്യോഎന്നാ വേഗം പോകാം.അവർ എണീറ്റതും ആരോ മുന്നിൽ വന്നു നിന്നു.ജെനി മുഖം ഉയർത്തി നോക്കിആദിയേട്ടൻഅവൾ ഭയത്തോടെ അഭിയെ നോക്കി.എന്താ എന്റെ ജെനി പേടിച്ചു പോയോ. നീ എന്തിനാ എന്നേ പേടിക്കുന്നെ. നമ്മൾ സ്നേഹിക്കുവല്ലേ വേണ്ടേ. ജീവനല്ലേ നീ എനിക്ക് ഒരുപക്ഷെ അതിനേക്കാൾ അപ്പുറത്ത്.അവൾക്ക് തൊണ്ടയിൽ വെള്ളം വറ്റി പോയിരുന്നു.ആദി നോക്ക് പെൺകുട്ടികളെ തനിച്ചു കാണുമ്പോൾ ബ്ലാക്ക് മെയിൽ ചെയ്തല്ല കൂടെ കൂട്ടേണ്ടത്.
ഓ അതൊക്കെ അപ്പോ തന്നെ വന്നു ബോധിപ്പിച്ചല്ലേ
അവൾ മിണ്ടിയില്ല.നിനക്ക് പറ്റുമെങ്കിൽ കല്യാണത്തിന്റെ അന്ന് ഇവളുടെ കഴുത്തിൽ ഒരു താലി കെട്ട് എന്നിട്ട് വീര വാദം ഒക്കെ അടിക്കാം.
അവൻ ജനനി യെ ഒന്ന് നോക്കി.ജെനി… അവൻ അരികിലേക്ക് വന്നപ്പോൾ അവൾ ഭയന്ന് വിറച്ചു.
പേടിക്കണ്ട ജെനി തൊടില്ല ഞാൻ കേട്ടോ… പേടിക്കണ്ടാട്ടൊ. എന്റേതായിട്ടേ ഇനി ഞാൻ തൊടു. രണ്ട് മാസം വേഗം ആവാൻ ഞാൻ പ്രാർത്ഥിക്കാം
അവൾ മിണ്ടിയില്ല.ജെനി… അവൻ മുഖത്തിന് അരികെ വന്നു കൈകൊണ്ട് പിടിക്കുന്ന പോലെ ആക്ഷൻ കാണിച്ചു സ്വന്തം ചുണ്ടിൽ അമർത്തി.
ഉമ്മ… കെട്ടി പിടിക്കാൻ തോന്നുന്നു…. ദേ ഇങ്ങനെ നിൽക്കുമ്പോൾ കടിച്ചു തിന്നാൻ തോന്നുന്നുണ്ട് പക്ഷെ ഇല്ല… എന്റെ ആണ്.. എന്റെ വിട്ട് കൊടുക്കില്ല ഞാൻ ആർക്കും.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.കരയല്ലേ ജെനി.അവൻ കണ്ണുകൾ തുടക്കാൻ കൈ നീട്ടി.വേണ്ട.. എനിക്ക്.. എനിക്ക് പേടിയാണ് ആദി യേട്ടാ…പേടിക്കണ്ട… പേടിക്കട്ടോ. നീ വീട്ടിൽ പൊയ്ക്കോ ഇനി ഇവിടെ നിൽക്കണ്ട രാത്രി ആകാനായി ഞാൻ കൊണ്ട് പോയ്കോളാം വാ ജെനി.അത് കേൾക്കാൻ കാത്തു നിന്നപോലെ നിന്നെങ്കിലും അവൾക്ക് ഒരടി പോലും മുന്നോട്ടു വെയ്ക്കാൻ ആയില്ല
പൊയ്ക്കോ ജെനി.ആദിയെ ഒന്നൂടെ നോക്കിയിട്ട് അവൾ അഭിക്ക് ഒപ്പം വണ്ടി കയറി.അവളെ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.ജെനി
….ജെനി.. ഡീഉംഎന്ത് പറ്റി.എനിക്ക്…. എനിക്ക് പേടിയാകുന്നു അഭിയേട്ട എനിക്കരേം കല്യാണം കഴിക്കണ്ട. ആദി… ആദിയേട്ടൻആലോചിക്കുമ്പോൾ പേടിയാ അഭിയേട്ട ജെനി കരയല്ലേ ടി.അവൻ വണ്ടി ഒരിടത് നിർത്തി.ജെനി… ഞാൻ നോക്കിയിടത്തോളം.. സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ ഭ്രാന്തമായി സ്നേഹിച്ചു പോകും ഡീ അതാ ബോയ്സിന്റെ സൈക്കോളജി. അങ്ങനെ ആണെങ്കിൽ അവന് നിന്നെ ഒത്തിരി ഇഷ്ടം ആണ്. ജീവനാണ്.എനിക്ക് പേടിയാണ് അഭിയേട്ട… നാളെ എനിക്ക്… എനിക്ക് വീണ്ടും ഭ്രാന്ത് വന്നാൽ ആദിയെട്ടനെനെ വെറുക്കും… ആട്ടും… പരിഹസിക്കും… കളിയാക്കും
ഇല്ല… മോളെ അങ്ങനെ ഒന്നും ഉണ്ടാകില്ല.ഞാൻ എവിടേക്കെങ്കിലും ഓടി പോയാലോ.പോയിട്ട്
പോയിട്ട്… പോയിട്ട് എനിക്ക് അറിയില്ല.തിരികെ വരുമ്പോ അമ്മ ഉണ്ടാകുമോ ജെനി അവിടെ അവൾ മുഖം പൊത്തി കരഞ്ഞു.ജെനി നീ ഒരു കാര്യം ചെയ്… അമ്മയോട് പതിയെ കാര്യം പറ. അമ്മയ്ക്ക്മനസിലാക്കാൻപറ്റും.മനസിലായില്ലെങ്കിലോഅവൻ നെറ്റിയിൽ വിരലോടിച്ചു.വരുന്നിടത്തു വെച്ചു കാണാം. നീ വാ ദൈവം ഉണ്ടലോ അവൾ അവന് പിറകെ കേറി.നോക്ക് ജെനി ഇങ്ങനെ കരയാതെ ചിരിച് ഇരിക്കണം കേട്ടോ ഉം വണ്ടി വീട്ടിൽ എത്തിയപ്പോൾ പക്ഷെ അവൾ പതറി പോയി
നിങ്ങൾ എവിടെ ആയിരുന്നു എത്ര വട്ടം വിളിച്ചു
സോറി ജീവ… ബീച്ചിൽ ആയിരുന്നു ഫോൺ റിങ് ചെയ്ത അറിഞ്ഞില്ല.ജനനി പക്ഷെ അവരുടെ സംഭാഷണം ഒന്നും ശ്രദ്ധിച്ചില്ല ശ്രെദ്ധ മുഴുവൻ ബുള്ളറ്റിൽ കയറി ഇരിക്കുന്നുവനിൽ ആയിരുന്നു
ഒന്ന് നോക്കുന്ന പോലും ഇല്ലല്ലോ.. എന്ത് കരുതി കാണും തന്നെ കുറിച്ച്. രണ്ട് പേരുടെ ജീവിതത്തിൽ കയറി ഇറങ്ങി നടക്കുന്ന ഒരു പെണ്ണായി തന്നെ കണ്ട് കാണുമോ. ഒന്ന് നോക്കിയിരുന്നെങ്കിൽ ആ മുഖഭാവം അറിയാമായിരുന്നു.ജെനി നിന്നോട് വേറെ പറയണോ
അവൾ ഒന്ന് ഞെട്ടി ഏട്ടനെ നോക്കി.ശ്രീയുടെ കല്യാണം പറയാൻ വന്നതാ ഇവർ. അടുത്ത മാസം ആദ്യം ഉം അവളൊന്നു മൂളി അവർ വന്നപ്പോ തൊട്ട് വിളിക്കുന്നതാ നിന്നെ ആരെങ്കിലും ഫോൺ എടുത്തോ അതിന്
അവളുടെ തല കുനിഞ്ഞു. വഴക്ക് പറയാൻ കിട്ടുന്ന ഒരവസരവും ഏട്ടൻ ഇപ്പോൾ പാഴാക്കാറില്ല. എന്ന് അവൾ ഓർത്തു. ഇപ്പോഴേ മടുത്തു തന്നെ. താൻ ഒരു ബാധ്യതയാണല്ലോ.അഭിക്കും വിഷമം തോന്നി അല്ലെങ്കിലേ മനസിടിഞ്ഞ് നിൽക്കുന്നവൾ ആണ് അതിന്റെ കൂടെ അവന്റെ വഴക്കും.നീ ഒന്ന് നിർത്ത് ജീവ.ഇതിനി ഇപ്പോ പറയാൻ മാത്രം എന്താ ഉള്ളത്
വെല്ലിമ്മ വന്നു അവളെ ചേർത്ത് പിടിച്ചു എന്റെ മോള് നേരത്തേ വരണം കേട്ടോ.ഉംകണ്ണുകൾ ഒന്ന് നിറഞ്ഞു
അയ്യേ കരയാ. തുടച്ചേ. കരയുമ്പോ കുഞ്ഞനെ കാണാൻ ഒരു ഭംഗിയും ഇല്ല. അല്ലെടെ കണ്ണാ
കരയാ എന്ന് ചോദിച്ച നിമിഷത്തിൽ തന്നെ അവൻപോലും അറിയാതെ അവളെ നോക്കി പോയിരുന്നു. അവന്റെ നെഞ്ചിലും അതെ നീറ്റൽ ഉയർന്നു
ഒരു നിമിഷം അവളുടെ കണ്ണുകളുമായി കോർത്തു. എന്തോ.. വയ്യ ആ കണ്ണുകൾ ഹൃദയത്തിലേക്ക് കടന്നു വരുന്ന പോലെ.അവൻ വേഗം കണ്ണുകൾ മാറ്റിപോട്ടേ. ഞാൻ വിളിക്കും അടുത്ത ആഴ്ച്ച വരണം കേട്ടോ അവൾ കണ്ണുകൾ തുടച്ചു തലയാട്ടി
പോയി കുളിച്ചോ ഞങ്ങൾ ഇറങ്ങട്ടെ എന്നാ
അവൾ പോകുന്നത് കണ്ണൻ വെറുതെ നോക്കി നിന്നു. പറയാതെ പോയാ പ്രണയത്തിന് ഇത്രക്ക് വേദനയാണോ…അപ്പോപറഞ്ഞിട്ട്നഷ്ടപെടുമ്പോഴോ..ആലോചിക്കാൻ വയ്യപോകാം ടാഅമ്മയുടെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്ന് തിരിച്ചു കൊണ്ട് വന്നത്അവർ പോയപ്പോൾ അഭിക്ക് നേരെ തിരിഞ്ഞു.നീ ഇന്ന് പോകുന്നുണ്ടോ.ആ ഉണ്ട് അമ്മ കാത്തിരിക്കും
അച്ഛനോ അച്ഛനും ഉം ഒന്ന് മൂളിയിട്ട് അവൻ അകത്തേക്ക് കേറി..നീ എന്തിനാ മോളെ വഴക്ക് പറഞ്ഞെപിന്നെ ഞാൻ എന്ത് ചെയ്യണം അമ്മ. അവൾ ഇപ്പോ ആയേപ്പിന്നെ ഇങ്ങനെ ആണ്. എന്താ അവളുടെ മനസിൽ എന്ന് ഒരു പിടിയും ഇല്ല. പുന്നാര മോളല്ലേ അമ്മ ഒന്ന് ചോദിച്ചു മനസിലാക്ക്
ജീവേട്ടാ എന്താ അമ്മയോട് ഇങ്ങനെ ഒക്കെ പറയുന്നേ ദേവു അല്പം ഭയത്തോടെ വന്നു അവന്റെ കൈ പിടിച്ചു.അവൻ ആദ്യമായിട്ടാണ് അമ്മയോട് അങ്ങനെ സംസാരിക്കുന്നത്.എനിക്ക് വിഷമം ഇല്ലെന്ന നിന്റെ വിചാരം.അവന്റെ സ്വരം ഇടറി അവൾക്ക് എന്ത് പറ്റി എന്ന് ചോദിച്ചാ ഉത്തര ഇല്ല. അവൾ പറയാതെ ഞാൻ എങ്ങനെ അറിയാ അതൊക്കെ. എന്റെ ഭാര്യയാകും മുന്നേ അവളുടെ ഫ്രണ്ട് ആയിരുന്നില്ലേ നീ ഒന്ന് ചോദിക്ക്… മനസിലാക്ക്.
അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു പോയപ്പോൾ ആണ് അമ്മയും കരയുകയാണെന്ന് മനസിലായത്
ഞാൻ ചോദിക്കാ അമ്മേ. അവൾ പറഞ്ഞില്ല എങ്കിൽ… എങ്കിൽ നമ്മളെ വിഷമിപ്പിക്കുന്ന എന്തോ കാര്യം ആയിരിക്കും എന്ന് അമ്മ മനസിലാക്കിയാൽ മതി.അവർ കണ്ണ് തുടച്ചു.കരയല്ലേ അമ്മേ അവളിപ്പോ വരും കുളി കഴിഞ്ഞിട്ടുണ്ട്ഉംഅവർ ഒന്ന് മൂളി തോർത്ത് മുണ്ട് എടുത്ത് മൂക്കും മുഖവും ഒക്കെ തുടച്ചുപിന്നീട് രണ്ടു മൂന്ന് ദിവസം ജെനി ആ വീട്ടിൽ. ഉള്ളത് അറിഞ്ഞില്ല എന്ന് വേണം പറയാൻഅത്രയും ദിവസം ദേവു ക്ഷമയോടെ നിന്നു. അവളായിട്ട് പറയില്ല എന്ന് അറിഞ്ഞപ്പോൾ ചോദിക്കാൻ തീരുമാനിച്ചു
അന്നേരം ആണ് വെല്ലിമ്മയുടെ കാൾ വന്നത്
ശ്രീ ക്ക് ഡ്രസ്സ് എടുക്കാൻ പോണം അവളോട് കൂടെ ചെല്ലാൻഞാനില്ല…. ഏടത്തിഅതെന്താ നിനക്ക് ഒരുപാട് ഇഷ്ടം ആയിരുന്നല്ലോ ശ്രീ ചേച്ചിയെ. പിന്നെ എന്താ പെട്ടന്ന് അങ്ങ് അത് മാറിയത്അവൾ പോലും അറിയാതെ ആ ദേഷ്യം അവളുടെ സ്വരത്തിൽ ഇരചെത്തിയിരുന്നു.ജനനി ഒന്ന് പകച്ചുഎന്താ നിനക്ക് ഉത്തരം ഇല്ലേഅവൾക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നുഎനിക്ക് ഇപ്പോ പോകാൻ തോന്നുന്നില്ല അത്രേ ഉള്ളൂ അതിന് നീ വേറെ അർത്ഥം കാണല്ലേ ദേവുഞാൻ കാണും. അല്ലെങ്കിലേ ഞാൻ ശ്രെദ്ധിക്കുന്നതാണ് നിനക്ക് ആ കണ്ണേട്ടന് മായുള്ള കൊഞ്ചലും കുഴയലുംദേവുഅവൾ ദേഷ്യത്തിൽ വിളിച്ചു.
എന്റെ ഏട്ടൻ കൂടെ ഉള്ളത് കൊണ്ടല്ലേ അന്ന് അവൻ മിണ്ടാതെപോയത്. അല്ലെങ്കിലേ നിനക്ക് അഭിയേട്ടനെ ഇഷ്ടം അല്ലെന്ന് എനിക്ക് അറിയാം.കണ്ണൻ മിണ്ടാതെ പോയതിന്റെ കാരണം തനിക്കും അവനും മാത്രമേ അറിയൂ അത് പറയാൻ തത്കാലം നിവർത്തിയില്ല.അറിയുമെങ്കിൽ പിന്നെ എന്തിനാ എനിക്ക് നിർബന്ധകിച് ഇങ്ങനെ ഒരു കല്യാണം. ഒന്ന് ഒഴിവാക്കി തരാൻ പറ്റോ നിനക്ക്. പറ്റുമെങ്കിൽ ചെയ്ത് താ അതാ എന്റെ പ്രശ്നംഇത്തവണ പകച്ചു പോയത് ദേവു ആയിരുന്നു അങ്ങനെ അവൾ തുറന്ന് പറയെന്നെ ഒരിക്കൽപോലും കരുതിയിട്ടില്ല.ജെനി..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ജെനി മുഖം ഒന്ന് അമർത്തി തുടച്ചു.
സോറി ദേവു. എനിക്ക് ഒരു പ്രശ്നം ഇല്ല. ഞാൻ ഒക്കെ ആണ് ഇപ്പോ പറഞ്ഞതിന് ഞൻ നിന്നോട് ക്ഷമ ചോദിക്കുന്നു. ഏട്ടൻ പറഞ്ഞു വിട്ടതല്ലേ ചോദിക്കുമ്പോൾ പറഞ്ഞേക്ക് എനിക്ക് പ്രശ്നം ഒന്നും ഇല്ല എല്ലാം പറഞ്ഞു തീർത്തു ഇപ്പോ ഹാപ്പി ആണെന്ന്.ജെനി…അവൾ ജെനിയുടെ കയിൽ പിടിചുനിർത്തി.പോകട്ടെ ദേവു അവർ കാത്തു നിൽക്കും. ഞാൻ നിന്റെ വണ്ടി എടുക്കുന്നുണ്ട്
കണ്ണേ.. കണ്ണേട്ടൻ വരില്ലേ.വേണ്ടന്ന് ഞാൻ വിളിച്ചു പറഞ്ഞോളം വെറുതെ ആയാളും കൂടെ പഴികേൾക്കണ്ടല്ലോഅത്.. ജെനി. ഞാൻ പെട്ടന്ന് പറഞ്ഞു പോയതാണ് സോറി.സാരമില്ല. അത് ഞാൻ വിട്ടു.അവൾ. വേഗം മുറിയിലേക്ക് കയറി.
ദേവു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.
അകത്തു കയറിയ ജെനി വാ പൊത്തി ഉറക്കെ കരഞ്ഞു. എങ്ങലടികൾ ആ മുറിയിൽ മാത്രമായി ഒതുങ്ങി നിന്നു.ഒരു കല്യാണം… അത് നടന്നാലും ഇല്ലെങ്കിലും മരണം മാത്രമാണ് മറുപടി. എന്ത് ചെയണം എന്ന് അറിയുന്നും ഇല്ല.
💔💔💔
കണ്ണേട്ടാ ഉംകുഞ്ഞനെ കൊണ്ട് വരാൻ പോകുന്നിലെ
അവൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്തനിച്ചോഉംഅവൾ… ഒറ്റക്ക്…. ഇപ്പോഴും അച്ഛനെ വണ്ടി ഇടിച ഷോക്ക് മനസ്സിൽ കാണും. അവൾക്ക് പേടിയാണ് വണ്ടി ഓടിക്കാൻ. എന്നോട് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. വണ്ടി ഓടികുമ്പോൾ കണ്ണിൽ അച്ഛന്റെ ചോര തെറിച്ചതാണ് ഓർമ്മ വരിക എന്ന് അതുകൊണ്ടാ വണ്ടി ഓടിക്കാത്തത് എന്ന്.അവൻ പെട്ടന്ന് എഴുന്നേറ്റ് ഇരുന്നുഅതൊക്കെ അവനും അറിയാം അതുകൊണ്ടാണ് തനിച് ഒരിടത്തും വിടാത്തത്ഏട്ടൻ… ഏട്ടൻ വഴക്കിട്ടോ അവളോട്
ഞാൻ…. ഞാൻ എന്തിനാ വഴക്ക്അറിയില്ല അങ്ങനെ തോന്നി ഏട്ടാ അല്ലെങ്കിൽ ഇപ്പോ അവൾ തനിച്ചു വരുമായിരുന്നില്ല.
അവളുടെ സ്വന്തം ഒരു ചേട്ടൻ ഉണ്ടല്ലോ അവിടെ അവന് ഇല്ലേ ഉത്തരവാദിത്തംഎന്താ ഏട്ടാ… ഏട്ടാ ഇങ്ങനെ ഒന്നും സംരിക്കാറില്ലലോഒന്നൂല്ല മോളെ. അവൾ വരട്ടെ എന്തായാലും ഇറങ്ങിയില്ലേ.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ വണ്ടി വന്നു നിന്നു.ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ജീവയുംഇവൾ ഇവിടെ എത്തിയോ എന്ന് ഉറപ്പാക്കാൻ വന്നതാണ് . വാശി ഇപ്പോ കൂടുതലാണ് അവൾക്ക് എല്ലാത്തിനും.ജെനി മറുപടി പറഞ്ഞില്ല. അവനെ നോക്കിയതും ഇല്ല.കണ്ണൻ പക്ഷെ നോക്കി. അവർക്കിടയിൽ പിണക്കം ഇപ്പോഴും നിലനിൽക്കുന്നു.
💞💞💞
നിങ്ങൾ എന്റെ ജെനിയെ കുറ്റം പറയല്ലേ. എന്തോ ഞാൻ എഴുതുന്ന പോലെ അല്ല നിങ്ങൾ മനസിലാക്കുന്നത് എന്ന് തോന്നുന്നു. ചിലപ്പോൾ എന്റെ മിസ്റ്റേക്ക് ആകും . ഇനി ഞാൻ ഒന്നും പറയുന്നില്ല എന്തേലും ആകട്ടെ.