17/04/2026

നിനക്കായ് : ഭാഗം 27

രചന – കൃഷ്ണ

നിലാവിന്റെ ഭംഗി നോക്കി ലയിച്ചു നിൽക്കുവായിരുന്നു ധ്വനി… തണുത്ത കാറ്റ് ശരീരത്തെ തഴുകി തലോടി നീങ്ങി… സാരിയുടെ മുൻന്താണി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്… പെട്ടന്ന് രണ്ട് കൈകൾ ധ്വനിയുടെ വയറിലൂടെ ചുറ്റിപ്പിടിച്ച് ഋഷിയിലേക്കടുപ്പിച്ചു. ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

എന്താണ് ഭാര്യേ നിലാവിനെയും നോക്കിയിരിക്കുന്നത്?

എന്ത് രസമാണല്ലേ ഋഷി നിലാവിനെ കാണാൻ… ഇരുട്ടിലും വെളിച്ചം പകർന്ന്… നോക്കി നിൽക്കാൻ തന്നെ എന്ത് ഭംഗിയാണ്… ഋഷിക്കറിയോ ഈ നിലാവിൽ നോക്കി നിൽക്കുമ്പോൾ ഞാൻ എന്റെ പ്രണയത്തെയാ കാണുന്നത്… എന്റെ ഋഷിയെ…

ധ്വനി പറഞ്ഞ് തീർന്നതും ഋഷി അവളിലെ പിടി ഒന്നൂടെ മുറുക്കി…

ഭാര്യേ…

മമ്…

ഭാര്യേ…… ഋഷി നീട്ടി വിളിച്ചു.

എന്തോ… അതെ ടൂണിൽ തന്നെ ധ്വനി വിളി കേട്ടു.

എന്റെ ഭാര്യക്ക് എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ?

ഇല്ല…

അത് കള്ളം… എന്റെ ഭാര്യക്കുട്ടിയുടെ മനസ്സിൽ ദിയ എന്റെ ആരാണെന്ന ചോദ്യം നിലനിൽക്കുന്നില്ലേ…
ഋഷി പറഞ്ഞത് കേട്ട് ധ്വനി അവന് നേരെ തിരിഞ്ഞു നിന്നു. ഋഷിയുടെ കവിളിൽ കൈ ചേർത്തു വെച്ചു.

എനിക്ക് ഋഷിയെ വിശ്വാസമില്ലെന്ന തോന്നലുണ്ടോ? അതാണോ ഇപ്പോ ആ കുട്ടിയെക്കുറിച്ച് എന്നോട് ചോദിച്ചത്..? എങ്കിൽ കേട്ടോ എനിക്കെന്റെ ഋഷിയെ വിശ്വാസക്കുറവില്ല… അപ്പോഴും എപ്പോഴും എപ്പോഴും എനിക്ക് എന്റെ ഋഷിയെ പൂർണ്ണ വിശ്വാസമാണ്… അന്ന് ആ കാഴ്ച കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല എന്നത് സത്യമാണ്. ഞാൻ തകർന്നു പോയിരുന്നു… അപ്പോഴത്തെ ആ സിറ്റുവേഷനിൽ ഞാൻ വായിൽ വന്നതൊക്കെ പറഞ്ഞു… അത് ഋഷിയോടുള്ള ദേഷ്യത്തിലല്ലായിരുന്നു. അവളില്ലേ ഋഷി ഇപ്പോ പറഞ്ഞ ദിയ അവളോടുള്ള ദേഷ്യത്തിലാ ഞാൻ അതിര് വിട്ട് എന്തൊക്കെയോ പറഞ്ഞത്… എന്റെ ഋഷിയെ എനിക്ക് വെറുക്കനോ ദേഷ്യപ്പെടാനോ പറ്റില്ല… സ്നേഹം മാത്രമേയുള്ളു ഈ ഹൃദയത്തിൽ ഋഷിയോടുള്ള പ്രണയം മാത്രമേയുള്ളു… എനിക്കെന്റെ ഋഷിയോട് ഒരു ദേഷ്യമോ വിരോധമോ ഇല്ല… പിന്നെ ചെറിയൊരു സങ്കടമുണ്ടായിരുന്നു അവൾക്ക് വേണ്ടി എന്നെ തല്ലിയതിൽ… പക്ഷേ ഇപ്പോ ഇല്ലാട്ടോ… എന്റെ ഋഷിയോട് മാത്രം… അവളോട് ആ ദിയയോട് ഞാൻ ക്ഷമിക്കില്ല…

ഭാര്യേ… ദിയയോട് നീ വെറുപ്പ് കാണിക്കരുത്… അവളെ അകറ്റി നിർത്തരുത്…

അവളോടെന്താ ഋഷിക്ക് ഇത്രയ്ക്ക് കാര്യം… എന്നേക്കാൾ വലുതാണോ ഋഷിക്ക് ആ ദിയയെ… പറയുമ്പോൾ ധ്വനിയുടെ വാക്കുകൾ കൊടുത്തിരുന്നു. മുഖത്ത് പരിഭവവും നിറഞ്ഞിരുന്നു…

എന്റെ പെണ്ണേ നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ… എനിക്ക് ഈ ലോകത്ത് എന്റെ ഈ ഭാര്യ കഴിഞ്ഞിട്ടേ വേറെന്തുമുള്ളു…പക്ഷേ ദിയ അവളെ എനിക്കൊരിക്കലും ഒഴിവാക്കാനോ എന്തിന് വേണ്ടിയും ഉപേക്ഷിക്കാനോ പറ്റില്ല…
എന്റെ ഭാര്യ ഇപ്പോ എന്നോട് ചോദിച്ചില്ലേ എനിക്ക് ദിയയോട് ഇത്രയ്ക്ക് കാര്യമെന്ന്… കാരണം ദിയയെന്റെ കുഞ്ഞിപ്പെങ്ങള… ഈ ഋഷി ദേവന്റെ കുഞ്ഞിപ്പെങ്ങൾ…
ഋഷി പറഞ്ഞത് കേട്ട് ധ്വനി വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിക്കുവായിരുന്നു…

ഋഷി… ഋഷിയെന്താ പറഞ്ഞത് ദിയ അവൾ ഋഷിയുടെ…

അതെ ധ്വനി. ദിയ എന്റെ പെങ്ങളാണ്… രക്ത ബന്ധം കൊണ്ടല്ല ആത്‍മ ബന്ധം കൊണ്ട്…

എനിക്ക് ഒന്നും മനസിലാകുന്നില്ല… ആത്‍മ ബന്ധം കൊണ്ട്.?

വാ…

ഒന്നും തന്നെ മനസിലാകാതെ ഋഷിയെ നോക്കി നിക്കുന്ന എന്നെ കൈയ്യിൽ പിടിച്ച് ഋഷി റൂമിലേക്ക് വന്ന് ഡ്രസിങ് റൂമിന് കുറച്ച് മാറിയുള്ള ഒരു ചെറിയ റൂമിന് മുന്നിൽ വന്ന് നിന്നു…
ഞാൻ ഋഷിയെയും മുന്നിലെ റൂമിനെയും മാറി മാറി നോക്കി…
അന്ന് ഫസ്റ്റ് നെറ്റിനന്ന് റൂമിലേക്ക് വന്നപ്പോൾ ഈ റൂം കണ്ടിരുന്നെങ്കിലും പിന്നെ ഞാൻ നോക്കാനോ ചോദിക്കാനോ മുതിർന്നില്ല. ഋഷിയുടെ ഓഫിസ് വർക്ക് ചെയ്യുന്നതിനുള്ള റൂമായിരിക്കുമെന്ന് കരുതി ഞാനത് പിന്നെ ശ്രെദ്ധ കൊടുത്തതുമില്ല.

ഋഷി എന്റെ കൈയ്യിലെ പിടി വിട്ട് ഒന്ന് നെടുവീർപ്പിട്ട് ആ ഡോർ തുറന്നു…
ഒരു നമ്പർ ലോക്കുള്ള ഡോർ ആയിരുന്നു…

ഋഷി എന്നെ നോക്കി റൂമിലേക്ക് കടന്നു പുറകെ ഞാനും കയറി… റൂം മുഴുക്കെ ഇരുട്ടായിരുന്നു. ഋഷി ലൈറ്റിട്ടതും മുന്നിലെ കാഴ്ച കണ്ട് എന്റെ കണ്ണുകൾ ആച്ചര്യത്തിൽ വിടർന്നു… ഋഷിയും കൂടെ വേറൊരാളും കൂടിയുള്ള വലിയൊരു ഫ്രെയിം ചെയ്ത് ഫോട്ടോയായിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു… കാരണം ഞങ്ങളുടെ കല്യാണം കഴിഞ്ഞ് നെക്സ്റ്റ് ഡേ ഒരു പാർട്ടി നടത്തിയപ്പോൾ ഋഷിയുടെ ഏറെ കുറെ അടുപ്പമുള്ള ഫ്രണ്ട്സ് വന്നിരുന്നു. പക്ഷേ അതിലൊന്നും ഞാൻ ഈ മുഖം കണ്ടിരുന്നില്ല…
പക്ഷേ ആ മുഖം കാണാൻ ഒരു ചേല് തന്നെയായിരുന്നു. ഋഷിയെക്കൂട്ട് തന്നെ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി പോലെ ആ മുഖത്തും നുണക്കുഴി വിരിഞ്ഞിരിക്കുന്നുണ്ട്. ആ ആളുടെ മുതുകിൽ കേറി ഋഷി അയ്യാളെ കഴുത്തിലൂടെ ഒരു കൈയ്യിട്ട് മറ്റേ കൈ പൊക്കി പിടിച്ചിരിക്കുന്നു. അയ്യാൾ ഋഷിയെ താങ്ങി ചിരിയോടെ നിക്കുന്നു…. ആ ഫോട്ടോ ആരും നോക്കി നിന്നു പോകും അത്രയ്ക്ക് ഭംഗിയുണ്ടായിരുന്നു…

ആ റൂം മുഴുവൻ അവരുടെ ഫോട്ടോകൾ കൊണ്ട് നിറഞ്ഞു നിൽക്കുവായിരുന്നു… പല പോസിൽ… അതിൽ മിക്കത്തിലും ആ ദിയയുമായിട്ടുള്ള ഫോട്ടോസും ഉണ്ടായിരുന്നു…
ഞാൻ ആ ഫോട്ടോസിൽ നിന്നും നോട്ടം മാറ്റി ഋഷിയെ നോക്കി… ഋഷിയുടെ മുഖത്തെ ഭാവം എനിക്ക് മനസിലാകുന്നില്ലായിരുന്നു…

ഋഷി….

ധ്വനി വിളിച്ചതും ഋഷി അവൾക്ക് നേരെ തിരിഞ്ഞു. ആ കണ്ണുകൾ നിറഞ്ഞിരുന്നു…

ഈ ആത്‍മ ബന്ധത്തിലൂടെ കിട്ടിയതാ എനിക്കെന്റെ ദിയയെ… എന്റെ കാർത്തിക്കിന്റെ പെങ്ങൾ അല്ല ഞങ്ങടെ പെങ്ങളൂട്ടി…

തുടരും