25/05/2026

നിനക്കായ് : ഭാഗം 06

രചന – കൃഷ്ണ

ഫുഡ് കഴിയൊക്കെ കഴിഞ്ഞ് സരസ്വദിയമ്മ തന്നെ എന്നെ സെറ്റും മുണ്ടുമൊക്കെ ഉടുപ്പിച്ച് ഒരുക്കി തന്നു. ഒരു ഗ്ലാസ്‌ പാലും കൈയ്യിൽ വെച്ച് തന്നു.

ഇതൊക്കെ ഒരാചാരമല്ലേ മോളെ…. ഇനി അങ്ങോട്ട് രണ്ടു പേരുടെയും ജീവിതം സന്തോഷകരമായിരിക്കട്ടെ… എന്നും പറഞ്ഞ് എന്റെ നെറുകയിൽ ചുമ്പിച്ച് ഋഷിയുടെ റൂമിലേക്ക് വിട്ടു.

സ്റ്റേയർ കയറി റൂം ലക്ഷ്യം വെച്ച് നടക്കുമ്പോൾ മനസ്സിൽ മുഴുവൻ പല പല ചിന്തകളായിരുന്നു…അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഈ വിവാഹത്തിന് ഇഷ്ട്ടമല്ലന്നൊക്കെ അപ്പോഴത്തെ ഋഷിയോടുള്ള ദേഷ്യത്തിൽ പറഞ്ഞതായിരുന്നു. അങ്ങനെ പറയുമ്പോളും മനസ്സ് കുത്തി വലിക്കുവായിരുന്നു… പിന്നെ ഋഷി പറഞ്ഞ വാക്കുകൾ ഓർക്കും തോറും വാശി കൂടി വരും… ഋഷി റൂമിൽ വന്ന് എന്നോട് സംസാരിച്ചപ്പോൾ അവന്റെ ചോദ്യത്തിന് മുന്നിൽ പതരുമെന്ന് തോന്നി ഓടിപ്പോയി വരി പുണർന്നു പോകുമോ എന്ന് വരെ തോന്നി… എങ്കിലും മനസിന്‌ നിയന്ത്രിച്ചു നിർത്തി. റൂം വീട്ടിറങ്ങുന്നതിനു മുൻപ് ഋഷി പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു എങ്കിലും പുറമേ കാണിച്ചില്ല. മനസ്സിൽ വല്ലാത്തൊരസ്വസ്ഥത ആയിരുന്നു…. ഇനി ഋഷി എന്നെ വേണ്ടാന്ന് വെക്കുമോ എന്നൊരു ഭയം… ആത്‍മാർത്ഥമായി പ്രണയിച്ചതല്ലായിരുന്നോ.. അന്ന് നേരെ ചൊവ്വേ ഒന്ന് കിടക്കാൻ പറ്റിയിരുന്നില്ല… പിറ്റേന്ന് അച്ഛൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ സന്തോഷമായിരുന്നു. പക്ഷേ അപ്പോ ഞാൻ സന്തോഷം കാണിച്ചാൽ എന്റെ കേട്ടിയോൻ കലിപ്പാനോട്‌ പ്രതികാരം ചെയ്യാൻ പറ്റില്ലല്ലോ. ഇന്നുതന്നെ പല സാഹചര്യങ്ങളിലും എന്റെ മനസ് കൈവിട്ടു പോയിരുന്നു. എങ്ങനെയൊക്കെയോ നിയന്ത്രിച്ചു നിർത്തി…എന്തായാലും താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത് ഇപ്പോ തന്റെ മാത്രമായി കഴിഞ്ഞില്ലേ… എങ്കിലും ആ മനസിലെ തന്നോടുള്ള പ്രണയം പൂത്തുലയണമെങ്കിൽ ഞാൻ അങ്ങേരിൽ നിന്നും അകലം പാലിക്കണം. ഞാൻ പുറകെ കുറെ നടന്നിട്ടുള്ളതല്ലേ… ഇനി അങ്ങേര് നടക്കട്ടെ… ഞാൻ ഒന്ന് കണ്ട് രസിക്കട്ടെ… ഓർമ്മകളിലേക്ക് ഒന്ന് വട്ടം ചുറ്റി വന്നപ്പോഴേക്കും റൂമിനു മുന്നിലെത്തി… ഡോർ മേല്ലേ തുറന്ന് അകത്തേക്ക് കയറി റൂം മുഴുക്കെ ഒന്ന് കണ്ണോടിച്ചു…നല്ല വിശാലമായ റൂം ബെഡും ടേബിളും സോഫയും ഷെൽഫിയും പിന്നെ കുറച്ച് നീങ്ങി രണ്ട് റൂം.. ഒന്ന് ഡ്രസിങ് റൂമിണെന്ന് തോന്നുന്നു. മറ്റേ റൂം എന്തിനുള്ളതാണെന്നു മനസാസിലായില്ല… ഞാൻ ഡോർ ലോക്ക് ചെയ്ത് കൈയ്യിലെ പാൽ ഗ്ലാസ്‌ ബഡിന് തൊട്ടാരികിലായിയുള്ള ടേബിളിന് മേൽ വെച്ചു. അപ്പോഴും ഋഷി റൂം കാണാനില്ലായിരുന്നു. അപ്പോഴാണ് ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടത്..

ഓ.. മഹാൻ കുളിക്കുവാണോ… കുളിക്ക് കുളിക്ക് നല്ലോണം കുളിക്ക്… ധ്വനി പിറുപിറുത്ത് ബെഡിലേക്കും സോഫയിലേക്കും മാറി മാറി നോക്കി…
പ്രതികാരം പ്ലാൻ no :1സോഫയിൽ നിന്നു തന്നെ തുടങ്ങാം… അതും പറഞ്ഞ് ധ്വനി സോഫക്കടുത്തേക്ക് വന്നു പെട്ടന്നു ബാത്ത്റൂമിന്റെ ഡോർ ഓപ്പണാകുന്ന സൗണ്ട് കേട്ടതും ധ്വനി സോഫിയിലേക്ക് മറിഞ്ഞ് കണ്ണടച്ചു…

ഫ്രണ്ട്സിന് ട്രീറ്റ്‌ കൊടുത്ത് വന്നപ്പോൾ തന്നെ സമയം ഒത്തിരി വൈകിയിരുന്നു. പിന്നെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ കണ്ടത് എന്റെ വൈഫിയെ ആണ്. കണ്ടതന്നല്ല കണ്ണ് പായിച്ചത് അവളിലേക്കാണ്… സത്യം പറഞ്ഞ ആ വേഷത്തിൽ അവളെ കാണാൻ ഒരു പ്രേത്യേക ഭംഗി ആയിരുന്നു… എന്റെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞ് നടക്കുന്ന സമയത്തു പോലും ഇത്രയും ഭംഗി ഉണ്ടായിരുന്നില്ലന്നു തോന്നുന്നു… അവളെ അടിമുടിയൊന്ന് നോക്കി ഒരു ചിരിയും ചിരിച്ച് വിത്ത്‌ സൈറ്റടിച്ചു കാണിച്ചു ഞാൻ റൂമിലേക്ക് പോന്നു… അവൾക്ക് എന്നോട് ദേഷ്യം മാറിയിട്ടേയില്ല… അല്ല അവളെ പൂർണ്ണമായും കുറ്റം പറയാൻ പറ്റില്ല. ഞാനും അന്ന് വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു പോയി… പറഞ്ഞു കഴിഞ്ഞപ്പോഴാ അത്രയ്ക്കും പറയണ്ടിയിരുന്നില്ല എന്ന് തോന്നിയത്… ആമ് സാരമില്ല… അതിനൊക്കെ കൂടി ഇനി അങ്ങോട്ട് സ്നേഹിച്ചു ദേഷ്യം മാറ്റിയെടുക്കാം… എന്റെ വൈഫിയല്ലേ… പോയാൽ എവിടം വരെ ദേഷ്യം പോകുമെന്നെനിക്കറിഞ്ഞൂടെ… അങ്ങനെ ഓരോന്നും ചിന്തിച്ച് നന്നായി ഒന്ന് കുളിച്ച് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടത് ഒരുത്തി സോഫയിൽ കിടക്കുന്നതാണ്…

ഓ എന്നോടുള്ള ദേഷ്യത്തിൽ ആയിരിക്കും മഹതി ബെഡിൽ കിടക്കാതെ സോഫയിൽ കിടക്കുന്നത് ഋഷി മനസ്സിൽ മൊഴിഞ്ഞു… സോഫയിൽ ചുരുണ്ടു കിടക്കുന്ന ധ്വനിയെ നോക്കിയപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഋഷി ആ പുഞ്ചിരിയോടെ ബെഡിലേക്ക് നോക്കിയപ്പോളാണ് ബെഡിന് തോറ്റരികിലെ ടേബിളിൽ വെച്ചിരിക്കുന്ന പാൽ ഗ്ലാസ്‌ കണ്ടത്…

ആദ്യ രാത്രിയിൽ നാണം കുണുങ്ങി കൈയ്യിൽ പാൽ ഗ്ലാസും പിടിച്ച് പതിയുടെ അടുത്തേക്ക് വരണ്ട പെണ്ണ് ഇവിടെ വേണമെങ്കിൽ പാല് കുടിച്ചോ എന്ന മട്ടിൽ കൊണ്ടുപോയി വെച്ചിട്ട് സോഫയിൽ കിടക്കണ കിടപ്പ് കണ്ടില്ലേ… നിന്നെ ഞാൻ കാണിച്ചു തരാടി… അതും പിറുപിറുത് കൊണ്ട് ഷെൽഫിങ്ങോട്ടേക്ക് നടന്ന് അതിൽ നിന്നും ഒരു വൈറ്റ് ടി ഷർട്ടും ലോങ്ങ്‌ പാന്റും എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. ഡ്രസിംഗ് റൂമിലെ ഡോർ അടയുന്ന ശബ്‌ദം കേട്ട് ധ്വനി മേല്ലേ കണ്ണു തുറന്നു…

ശേ… ഇങ്ങനെയല്ല ഞാൻ പ്രേതീക്ഷിച്ചേ…. സോഫയിൽ കിടക്കുന്ന എന്നെ അങ്ങേര് പൊക്കി എടുത്ത് കൊണ്ടുപോയി ബഡിൽ കിടത്തുമെന്നായിരുന്നു… ആമ് പോട്ടെ… അങ്ങനെയൊക്കെ സിനിമയിലെ നടക്കു… ആമ് എന്തായാലും കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്യുന്നത് എന്റെ ബോഡിക്ക് നല്ലത്… ധ്വനി മനസ്സിൽ വിചാരിച്ചു… എന്നാലും പൊക്കിയെടുത്ത് ബെഡിൽ കൊണ്ട് കിടത്താമായിരുന്നു… പ്രതികാരം പ്ലാൻ no :1ചീറ്റി പോയതിന്റെ സങ്കടത്തിൽ ധ്വനി കണ്ണുകളടച്ച് സോഫയിൽ ചുരുണ്ടു കൂടി… എസി ഇട്ടിട്ടുള്ളത് കൊണ്ട് നല്ല തണുപ്പുമുണ്ട്…

ഇതെ സമയം ഋഷി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിറങ്ങി കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് മുടി ചീവി ഒതുക്കാൻ തുടങ്ങി. കണ്ണാടിയിലൂടെ സോഫയിൽ കിടന്നുറങ്ങുന്ന ധ്വനിയെ നോക്കിയാണ് ഋഷി മുടി ചീവുന്നത്… അപ്പോഴാണ് ഒളി കണ്ണിട്ട് ധ്വനി തന്നെ നോക്കുന്നത് അവൻ കണ്ടത്.

അമ്പടി കള്ളി… അപ്പോ എന്റെ മോള് കള്ളയുറക്കം നടിച്ചു കിടക്കുവാണോ? ഇതിനുള്ളതും കൂട്ടി നിനക്ക് ഞാൻ ഇപ്പോ തന്നെ തരാം… ഋഷി മനസ്സിൽ വിചാരിച്ച് ഒന്നൂറി ചിരിച്ചു.

ഇങ്ങേരി രാത്രി ആരെ കാണിക്കാന കിടന്നൊരുങ്ങുന്നത്… ഓ നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ… ഇനി ഈ കല്യാണം തന്നെ എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി നടത്തിയതോണോ… ഏയ് ആയിരിക്കില്ല… കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകി ഒതുക്കുന്ന ഋഷിയെ ഒളിക്കണ്ണിട്ടു നോക്കി ധ്വനി ചിന്തിച്ചു. ഋഷി കണ്ണാടിയുടെ മുന്നിൽ നിന്നും തിരിയുന്നത് കണ്ട് ധ്വനി പെട്ടന്ന് കണ്ണുകളടച്ചു.

ഋഷി നേരെ സോഫയാക്കടുത്തേക്ക് നടന്നു. അവന്റെ കല്പെരുമാറ്റം അവൾ അറിയുന്നുണ്ടായിരുന്നു… ഋഷി സോഫയ്‌ക്കരികിൽ വന്ന് മുട്ടു കുത്തിയിരുന്നു… അവന്റെ സാമിഭ്യം അടുത്തറിഞ്ഞ ധ്വനിയുടെ ഹാർട്ട്‌ എന്തന്നില്ലാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി.

എന്തൊരഭിനയം ഞാൻ അടുത്ത് വന്നിട്ട് പോലും ഒരനക്കവുമില്ല… നിന്റെ കള്ളയുറക്കം ഞാൻ തീർത്ത് തരാം… ഋഷി മനസ്സിൽ മൊഴിഞ്ഞു അവളെ അടിമുടി നോക്കി അപ്പോഴാ അവന്റെ ശ്രെദ്ധയിൽ സാരിയുടെ ഞൊറി അൽപ്പം നീങ്ങി കിടക്കുന്നത് കണ്ടത്. പഞ്ഞിക്കെട്ടു പോലുള്ള അവളുടെ വെളുത്ത വയറിൽ അവന്റെ കണ്ണുകൾ പതിഞ്ഞു. ഋഷി ധ്വനിയെ ഒന്ന് നോക്കി അവളുടെ ആ വെളുത്ത വയറിൽ അമർത്തി ചുമ്പിച്ചു… ഋഷിയുടെ ചുണ്ടുകൾ തന്റെ വയറിൽ പതിഞ്ഞതും സ്പോട്ടിൽ ചാടി എണീറ്റു… അവളുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ അവൻ ഒന്ന് ഞെട്ടിയെങ്കിലും ഞൊടിയിടയിൽ തന്നെ ആ മുഖത്ത് കള്ള ചിരി വിരിഞ്ഞു… ഋഷി നിലത്ത് നിന്നും എണീറ്റു…

നി… നിങ്ങളെന്താ ഇപ്പോ കാണിച്ചേ? തുറുക്കനെ നോക്കി അതിലുപരി വേറയലോട് കൂടി ചോദിച്ചു…

ഞാൻ എന്താ ചെയ്തതെന്ന് നി കണ്ടില്ലേ… ഓ സോറി കണ്ണടച്ചു കിടക്കുവല്ലായിരുന്നോ… അല്ല…. കണ്ണടച്ച് കിടക്കുന്നപോലെ അഭിനയിക്കുവായിരുന്നില്ലേ…

അ.. ആര് പറഞ്ഞു ഞാൻ അഭിനയിച്ചു കുടക്കുവോന്നുമായിരുന്നില്ല…

ഓഹോ അപ്പോ ഞാൻ കിസ്സടിച്ചപ്പോൾ നി സ്പോട്ടിൽ ചാടി എണീറ്റതോ?? മമ്…

അ… അത്…

തപ്പണ്ട തപ്പണ്ട… ഞാൻ കണ്ണാടിയിലൂടെ കണ്ടായിരുന്നു നി ഒളിക്കണ്ണിട്ടു നോക്കുന്നത്…

കണക്കായി പോയി എന്റെ കണ്ണ് ഞാൻ ആരെ വേണേലും നോക്കും നിങ്ങ… ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ ഋഷി അവൾടെ കയ്യിൽ പിടിച്ചു വലിച്ച് അവന്റെ നെഞ്ചിലേക്കിട്ട്…. പെട്ടന്നായത് കൊണ്ട് ധ്വനി പേടിച്ച് പണ്ടാരടങ്ങി കണ്ണും മിഴിച്ചവനെ നോക്കി…

നീ അങ്ങനെ ആരെ വേണേലും നോക്കണ്ട.. ഈ എന്നെ മാത്രം നോക്കിയാൽ മതി നിന്റെ ഈ കുഞ്ഞു കരിമഷി കണ്ണിൽ എന്റെ മുഖം മാത്രം തെളിഞ്ഞു നിന്നാൽ മതി എന്റെ മാത്രം അവളുടെ കണ്ണുകൾ നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ പ്രതികാരം പോലും മറന്ന് ഇമ വെട്ടാതെ ആ ചാര കണ്ണുകളിൽ നോക്കി സ്വയം മറന്നങ്ങനെ നിന്നുപോയി… ഋഷിയുടെ കണ്ണുകൾ അവളുടെ ആ കുഞ്ഞു മുഖത്തോടി നടന്നു. അവസാനം ധ്വനിയുടെ ഇളം ചുവപ്പ് നിറത്തിലുള്ള ചുണ്ടുകളിൽ എത്തി നിന്നു. ഋഷി അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തു… ഋഷിയുടെ മുഖം തന്നിലേക്കടുത്തു വരും തോറും വിറയൽ അനുഭവപ്പെടാൻ തുടങ്ങി അവന്റെ ചുടു ശ്വാസം മുഖത്ത് തട്ടിയപ്പോൾ പൊള്ളിപ്പിടഞ്ഞു… വിറയലോടെ ഉമിനീരിറക്കി നിന്നതും ചുണ്ടുകളുടെ അകലം കുറഞ്ഞുവന്ന് ഋഷി അവളുടെ ചുണ്ടുകളെ സ്വന്തമാക്കി…. ഒരു പിടച്ചിലോടെ അവൾ ഋഷിയുടെ ടി ഷർട്ടിൽ പിടി മുറുക്കി. തനിക്ക് വിധേയമായി നിക്കുന്ന ധ്വനിയെ ഒന്നൂടെ തന്നിലേക്കടുപ്പിച്ചു. ഇരുവരും ഗാടമായ ചുമ്പനത്തിൽ മുഴുകി. ഋഷിയുടെ കൈകൾ സാരിയുടെ ഞൊറി നീക്കി അവളുടെ വയറിൽ ഇഴഞ്ഞു നടന്നു. പെട്ടന്ന് ബോതം വന്ന പോലെ ധ്വനി ഋഷിയെ തള്ളി മാറ്റി. അവളുടെ പ്രവർത്തി കണ്ട് ഋഷിയൊന്ന് ഞെട്ടി… ധ്വനി തല താഴ്ത്തി നിക്കുവായിരുന്നു… ഋഷിയെ നോക്കാനുള്ള ചമ്മലും കൂടെ തന്റെ പ്രതികാരം മറന്ന് കിസ്സടിച്ചതും കൂടി ആയപ്പോൾ ആ നിൽപ്പ് നിന്നു… ഒരു നിമിഷം ഇരുവരിലും മൗനം… പിന്നെ ധ്വനി മേല്ലേ മുഖമുയർത്തി ഋഷിയെ നോക്കിയപ്പോൾ ഋഷി നെഞ്ചിനു മീതെ കൈ പിണഞ്ഞു കേട്ടി ധ്വനിയെ നോക്കി പുഞ്ചിരിയോടെ നിക്കുവായിരുന്നു… അത് കണ്ടതും ധ്വനി പെട്ടന്ന് മുഖം താഴ്ത്തി സോഫയ്‌ക്കരികിലേക്ക് നടക്കാനൊരുങ്ങിയതും ഋഷിയുടെ ചോദ്യമുയർന്നു.

മോളെങ്ങോട്ടാ? മമ്

അത് കേട്ടതും ധ്വനി അവന് നേരെ തിരിഞ്ഞു..
ഞാൻ കിടക്കാൻ…

എവിടെ കിടക്കാൻ?

സോ… സോഫയിൽ സോഫയ്ക്ക് നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു.

ധ്വനി അത് പറഞ്ഞു തീർന്നതും ഋഷി ഒരലർച്ചയായിരുന്നു

പോയി ബഡിൽ കിടക്കടി… കടുപ്പിച്ചുള്ള ഋഷിയുടെ പറച്ചില് കേട്ട് ധ്വനി സ്പോട്ടിൽ ബഡിൽ ലാൻഡായി… അത് കണ്ട് ഋഷി ചിരിച്ചോണ്ട് ബെഡിൽ വന്നിരുന്നതും കിടന്നവൾ ചാടി എണീറ്റ്
ഋഷിക്ക് നേരെ തിരിഞ്ഞു.

അതെ ഞാൻ ഇവിടെ കിടക്കുന്നുണ്ടന്നും കരുതി കുറച്ച് മുന്നേ കാണിച്ച പോലെ വല്ല കുരുത്തക്കേടും കാണിക്കാൻ പ്ലാനുണ്ടേൽ….

ഉണ്ടേൽ??

അതങ്ങ് എട്ടായി മടക്കി പോക്കറ്റിൽ വെച്ചേക്ക്… അതും പറഞ്ഞു ധ്വനി ബെഡിന്റെ ഓരം ചേർന്ന് തിരിഞ്ഞു കിടന്നു.

ഋഷി അവളെ നോക്കി പുഞ്ചിരിച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിന്റെ ഇങ്ങേ അറ്റത്തു കിടന്ന് തല ചരിച്ച് ധ്വനിയെ നോക്കി…

മോളെ ധ്വനിക ഋഷിദേവേ… നീ ഈ പുറമേ കാണിക്കുന്ന ദേഷ്യമൊക്കെ കുറച്ച് മുൻപ് തന്നപോലെ തന്ന് മാറ്റുമെടി… മനസിലോർത്ത് ധ്വനിയെ നോക്കി കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വീണു…

തുടരും….