രചന – കൃഷ്ണ
വേണ്ടമ്മേ… മതി…
ഇത് കൂടെ കഴിക്ക് മോളെ ദേ… ഈ ഒരു ആപ്പിൾ കഷ്ണം കൂടി…
മമ്…. ഇത് കൂടി… ഇനി വേണ്ട…
ശെരി… ഇത് കൂടി… അമ്മേടെ മോള് കഴിക്ക്. അതും പറഞ്ഞ് സരസ്വതി ആപ്പിൾ കഷ്ണം ധ്വനിക്ക് കൊടുത്തു.
സരസ്വതി ധ്വനിയെ കഴിപ്പിക്കുന്ന തിരക്കിലാണ്… തൊട്ടടുത്ത് ഋഷി ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ ഇരിപ്പുണ്ട്.
അമ്മ ഇപ്പോ വരാം മോള് കഴിക്ക്.. ധ്വനിയുടെ കവിളിൽ തലോടി എണീറ്റ് സരസ്വതി അടുക്കളയിലേക്ക് പോയി.
ആപ്പിൾ കഷ്ണം കഴിക്കുന്നതിനിടെ പെട്ടന്ന് ധ്വനിയുടെ മുഖം മാറാൻ തുടങ്ങി…
അവൾ വയറിൽ കൈ ചേർത്ത് പിടിച്ച്. ധ്വനിയുടെ മുഖം ചുളിയാൻ തുടങ്ങി…
ഋ…ഋഷി വയറിൽ കൈ ചേർത്ത് പിടിച്ച് ധ്വനി വിളിച്ചു…
എന്താടാ… എന്ത് പറ്റി… ധ്വനിയുടെ മുഖത്തെ ഭാവം കണ്ട് ഋഷി ടെൻഷനോടെ ചോദിച്ചു…
എ… എനിക്ക്.. വേ.. വേദനിക്കുന്നു… വേദന കൊണ്ട് അവൾ കരയാൻ തുടങ്ങി….
അമ്മേ… ഋഷി ഉറക്കെ വിളിച്ചു…
ഋഷി വിളിക്കുന്നത് കേട്ട് സരസ്വതി ഹാളിലേക്ക് വന്നപ്പോൾ വേദന കൊണ്ട് കരയുന്ന ധ്വനിയെ ഇരു കൈയ്യിൽ കോരിയെടുത്തു പുറത്തേക്കൊടുന്ന ഋഷിയെയാണ്…. സരസ്വതി ആതിയോടെ പുറകെ ചെന്നു… അപ്പോഴേക്കും ഋഷി ധ്വനിയെ കാറിലേക്ക് ഇരുത്തിയിരുന്നു… സരസ്വതി വേഗം അവൾക്കൊപ്പം കാറിലേക്ക് കയറിയതും ഋഷി കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പറപ്പിച്ചു…
അമ്മേ… എനിക്ക് പറ്റണില്ല… വേദനിക്കുന്നു…
വേദന കൊണ്ട് ധ്വനി കരയുവാണ്… സരസ്വതി അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്…
ഋഷിയിടെ ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി… ധ്വനിയുടെ കരച്ചിൽ അവന്റെ ഹൃയത്തെ കീറി മുറിക്കും പോലെ തോന്നി… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകൽ തുടങ്ങി… ഋഷി ഒരു കൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ച് കാറിന്റെ സ്പീഡ് മാക്സിമം കൂട്ടി മുന്നോട്ട് പറപ്പിച്ചു… കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കാർ സിറ്റി ഹോസ്പിറ്റലിനു മുന്നിൽ വന്നു നിന്നു.
സ്ട്രക്ചറിൽ കിടത്തി ലേബർ റൂമിലേക്ക് കേറ്റുന്നത് വരെ ധ്വനി ഋഷിയുടെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുവായിരുന്നു.
“ഋഷി”… കരഞ്ഞുകൊണ്ടുള്ള ധ്വനിയുടെ വിളി ഋഷിയുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു… തനിക്ക് മുന്നിൽ ഡോർ അടയുമ്പോൾ ഋഷിയുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു… തന്റെ പെണ്ണിനും കുഞ്ഞിനും ഒരാബത്തും കൂടാതെ തിരിച്ചു തന്നെയെന്ന പ്രാർത്ഥന മാത്രമായിരുന്നു അവനിൽ…
🌺
രണ്ട് വർഷങ്ങൾക്ക് ശേഷം……
രാജീവേട്ടാ അവര് ഇതുവരെ വന്നില്ലല്ലോ..?
മുഹൂർത്തതിന് മുന്നേ അവര് ഇങ്ങേത്തിക്കോളും സതി… നമ്മുടെ മോള് അവൾടെ ഏട്ടന്റെ അനുഗ്രഹം മേടിക്കാൻ വേണ്ടി പോയതല്ലേ… എന്നാക്കുട്ടി ജീവനോടെ ഉണ്ടായിരുന്നേൽ ഒരു പക്ഷേ നമ്മുടെ സ്ഥാനത്ത് അവനായിരുന്നേനെ എല്ലാം നോക്കിയും കണ്ടും ചെയ്യുകയുണ്ടായിരുന്നുള്ളു… പാവം കുട്ടി… രാജീവ് സതിയോട് പറഞ്ഞ് അവരെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
എന്നെ ഒറ്റക്കാക്കി പോയതിന് ശേഷം ഒരു ദിനം പോലും ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല… പക്ഷേ ഇന്ന് ഞാൻ വന്നത് എന്റെ ഏട്ടന്റെ അനുഗ്രഹത്തിന് വേണ്ടിയാ… ഇന്നെന്റെ കല്യാണമാണ് ഏട്ടാ… ഈ ദിനം എന്റെ ഏട്ടൻ ഒത്തിരി ആഗ്രഹിച്ചതായിരിക്കും അല്ലേ… എനിക്കറിയാം എന്റെ ഏട്ടൻ വേറൊരു ലോകത്തിരുന്ന് കാണുന്നുണ്ടന്ന്… ഒത്തിരി സന്തോഷിക്കുന്നുണ്ടന്ന്… എനിക്കായ് അനുഗ്രഹം ചൊരിയുന്നുണ്ടന്ന്…
കാർത്തിക്കിന്റെ അസ്ഥി തറയുടെ മുന്നിൽ നിന്ന് കൊണ്ട് ദിയ പറഞ്ഞു… സർവഭരണഭൂഷിണിയായിട്ടാണ് ദിയ നിൽക്കുന്നത്. ഇന്നത്തെ ദിവസം തന്റെ ഏട്ടന്റെ സാനിധ്യം അവൾ വളരെ ഏറെ ആഗ്രഹിച്ചിരുന്നു…
ദിയയുടെ കണ്ണുകളിൽ നനവ് പടർന്നു…
തിത്തേ…ആ കുഞ്ഞു ശബ്‌ദം കേട്ടതും ദിയ തിരിഞ്ഞു നോക്കി. കുറച്ച് മാറി കാറിനരികെ നിൽക്കുന്ന ഋഷിയുടെ കൈയിലിരുന്ന ഋതു മോള് ദിയയെ വിളിച്ചു… ഒപ്പം ധ്വനിയും നിൽപ്പുണ്ട്…
ദിയക്കരികിലേക്ക് പോകാൻ ആ കുഞ്ഞി പെണ്ണ് വാശി പിടിച്ചു… ഋഷി ധ്വനിയെ ചേർത്ത് പിടിച്ച് കുഞ്ഞിപ്പെണ്ണിനേയും കൊണ്ട് ദിയക്കരികിൽ വന്നു.
ദിയക്കരികിൽ വന്നതും കുഞ്ഞിപ്പെണ്ണ് അവൾക്ക് മേലേക്ക് ചാഞ്ഞു.
ദിയ പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിപ്പെണ്ണിനെ ഋഷിയുടെ കൈയ്യിൽ നിന്നും മേടിച്ചു…
ദിയയെന്നു വെച്ചാൽ കുഞ്ഞിപ്പെണ്ണിന് ഒത്തിരി ഇഷ്ട്ടമാണ്… അവൾക്ക് തിരിച്ചും.
ഏട്ടാ… ഇതാ നമ്മുടെ കുഞ്ഞിപ്പെണ്ണ് ഋധിക, ഋധിക ഋഷിദേവ്… ഏട്ടന്റെ പ്രാണന്റെ പ്രാണൻ… ദിയ പറഞ്ഞതും ചെറിയ തെന്നൽ അവരെ തലോടി പോയി.
____________________
ശ്രീകോവിലിനു മുന്നിൽ നിൽക്കുവാണ് സഞ്ജയ് അവനരികിൽ ദിയയും.സർവ്വാഭരണഭൂഷിണിയായി തനിക്കരികിൽ നിൽക്കുന്ന ദിയയെ ഇമ വെട്ടാതെ നോക്കി നിക്കുവാണ് സഞ്ജയ്… തന്റെ പെണ്ണ് ഇനി കുറച്ച് നിമിഷങ്ങൾക്കകം എല്ലാം കൊണ്ട് തന്റേത് മാത്രം ആകാൻ പോകുന്നു… അവന്റെ മനസ്സ് സന്തോഷത്തിൽ അലതല്ലി.
താലി ചാർത്തിക്കോളൂ… ശാന്തി അങ്ങനെ പറഞ്ഞതും സഞ്ജയ് മഞ്ഞ ചരടിൽ കോർത്ത താലി ദിയയുടെ കഴുത്തിൽ ചാർത്തി… സീമന്ത രേഖ നീട്ടി ചുമപ്പിച്ചു…
ആ കാഴ്ച നിറഞ്ഞ സന്തോഷത്തോടെ നോക്കി കാണുവായിരുന്നു എല്ലാവരും. ഋഷിയുടെ കണ്ണുകൾ നിറഞ്ഞു… ധ്വനി അവന്റെ കൈകളിൽ മുറുകെ പിടിച്ചു… കുഞ്ഞിപ്പെണ്ണ് സതിയുടെ കൈയ്യിലായിരുന്നു.
രാജീവ് സഞ്ജയ്‌യുടെ കൈകളിലേക്ക് ദിയയെ കൈ ചേർത്തു വെച്ചു കൊടുത്തു.
മോനേ… എന്റെ ധ്വനി മോളെ പോലെ തന്നെയാ എന്റെ ഈ മോളും… എന്റെ കുട്ടിയെ നോക്കിക്കോണം…
ഞാനുണ്ടാകും എന്നും… ഇതെന്റെ വാക്കാ… ദിയയുടെ കൈകളിലെ പിടി ഒന്നൂടെ മുറുക്കി സഞ്ജയ് പറഞ്ഞ്…
പിന്നെയങ്ങോട്ട് ഫോട്ടോ ഷൂട്ട് ആയിരിന്നു… കുഞ്ഞിപ്പെണ്ണില്ലാത്ത ഒരു സ്‌നാപ് പോലുമില്ലായിരുന്നു. എല്ലാവരും ഒരുമിച്ചുള്ള കുറെ സ്‌നാപ് എടുത്തു…
ഫുഡ് കഴിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരം ദിയ എല്ലാവരെയും ചേർത്ത് പിടിച്ചു കരഞ്ഞു… ഋഷിയെ കെട്ടിപ്പിടിച്ചു ദിയ പൊട്ടിക്കരഞ്ഞു… എത്രയൊക്കെ പിടിച്ചു വെച്ചിട്ടും ഋഷിയുടെ കണ്ണുകളും നിറഞ്ഞു… ഇതെല്ലാം കണ്ട് സങ്കടം വന്ന് കുഞ്ഞിപ്പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു. കുഞ്ഞു ചുണ്ടുകൾ വിതുമ്പി.
കുഞ്ഞിപ്പെണ്ണിന്റെ മുഖം തുരു തുരെ ചുമ്പനങ്ങൾ കൊണ്ട് മൂടി ദിയ അവളെ കെട്ടിപിടിച്ചു…
തിത്ത കയല്ലേ… നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച് കൊണ്ട് കുഞ്ഞിപ്പെണ്ണ് പറഞ്ഞു…
ദിയ കരച്ചിൽ നിയന്ദ്രിച്ചു ഇല്ലന്ന് തലയാട്ടി…
ചിറ്റേടെ കുഞ്ഞിപ്പെണ്ണ് ചിറ്റക്കൊരുമ്മ തന്നെ…
എന്ത തിത്തക്ക് ഉമ്മ… അതും പറഞ്ഞ് ദിയയുടെ കവിളിൽ അമർത്തി മുത്തി.
🌺
കാറിലേക്ക് കയറാൻ നേരം ദിയ ഋഷിക്ക് നേരെ തിരിഞ്ഞു…
അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു.
ദേവേട്ടാ… ഇനിയൊരു ജന്മം ദൈവം എനിക്ക് നൽകുവാണെങ്കിൽ എന്റെ ദേവേട്ടന്റെ പെങ്ങളൂട്ടിയായി ജനിക്കണം എനിക്ക്… എന്റെ ദേവേട്ടന്റെ കരുതലിൽ ഈ സ്നേഹത്തിൽ…
ഋഷി വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു..
ദിയ കാറിലേക്ക് കയറി… ഋഷി സഞ്ജയ്‌നെ ഒന്ന് നോക്കി… അവനിലെ നിറഞ്ഞ പുഞ്ചിരി ഋഷിയിലും പടർന്നു…..
കാർ മുന്നോട്ട് നീങ്ങി… ദൂരേക്ക് അകന്നു കൊണ്ടിരിക്കുന്ന കാറിനെ നോക്കി ഋഷി നിന്നു… തന്റെ പെങ്ങളൂട്ടിയുടെ പുതിയ ജീവിതത്തിലേക്കുള്ള യാത്ര നിറഞ്ഞ മനസോടെ നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു… ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…
____________________
എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. എന്റെ ദിയ ഇന്ന് ഒരു ഭാര്യ ആണെന്ന്… എന്റെ കൈയ്യിൽ തൂങ്ങി നടന്ന എന്റെ പെങ്ങള്…
ഋഷി… അവൾ നമ്മളെ എന്നെന്നേക്കുമായി വിട്ട് പോയതൊന്നുമല്ലല്ലോ… നമുക്ക് ഇപ്പോ വേണമെങ്കിലും ദിയ മോളെ കാണാല്ലോ…
അറിയാം ഭാര്യേ… എന്നാലും…
ഒരെന്നാലും ഇല്ല… അവൾ ഒത്തിരി സന്തോഷത്തിൽ ആയിരിക്കും… കാരണം അവൾടെ ഈ ദേവേട്ടൻ അവളെ പൊന്നു പോലെ നിക്കുമെന്നുറപ്പുള്ള ആളുടെ കൈകളിലാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന വിശ്വാസം അവൾക്കുണ്ട്…
ധ്വനി പറഞ്ഞതും ഋഷി പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു…
മോളെ, ഋഷി മോനേ… സരസ്വതി വിളിച്ചത് കേട്ട് ഇരുവരും വിട്ടു മാറി… ധ്വനി പോയി ഡോർ തുറന്നതും സതിയുടെ കൈയ്യിൽ നിന്നും കുഞ്ഞിപ്പെണ്ണ് ധ്വനിയുടെ മേലേക്ക് ചാഞ്ഞു…
കളി മടുത്തപ്പോൾ കരയാൻ തുടങ്ങി… അതാ കൊണ്ടു വന്നത്… മോൾക്ക് ഉറക്കം വരുന്നുണ്ടാകും ചെന്നുറക്ക്… അതും പറഞ്ഞ് സതി പോയി… ധ്വനി ഡോറടച്ച് ബെഡിൽ വന്നിരുന്നു… ഋഷി ബെഡിൽ കിടക്കുന്നുണ്ട്… ധ്വനി ഹെഡ് ബോർഡിലേക്ക് ചാരിയിരുന്ന് കുഞ്ഞിപ്പെണ്ണിനെ മാറോട് ചേർത്തു… ഋഷി രണ്ട് പേരെയും നോക്കി കിടക്കുവാണ്…
തന്റെ ജീവനും ജീവിതവും… ഋഷി പ്രേണയത്തോടെ ധ്വനിയെ നോക്കി ശേഷം അവൾടെ മാറിൽ പറ്റി ചേർന്നു കിടക്കുന്ന തന്റെ പൊന്നുമോളെ അതിയായ വാത്സല്യത്തോടെ നോക്കി കണ്ടു.
തന്നെയും മോളെയും നോക്കി കിടക്കുന്ന ഋഷിയിൽ ധ്വനിയുടെ കണ്ണുകൾ വീണു.
മമ്… എന്താ…?
മ്മ്ഹ്ഹ്… അവൻ പുഞ്ചിരിയോടെ ഒന്നുല്ലന്ന് മൂളി എണീറ്റ് അവൽക്കരികിലേക്ക് ചേർന്നിരുന്നു അവളെ ചേർത്തു പിടിച്ചു ഒപ്പം ധ്വനിയുടെ മടിയിൽ കിടക്കുന്ന മോളുടെ മുടിയിഴയിൽ തലോടി ഇടം നെറ്റിയിൽ ചുണ്ടമർത്തി. കുഞ്ഞിപ്പെണ്ണ് ഒന്ന് ചുണുങ്ങി ധ്വനിയുടെ മാറിൽ ഒന്നൂടെ പതുങ്ങി…
ഭാര്യേ…
മമ്..
ഭാര്യേ… അവൻ വീണ്ടും വിളിച്ചു…
എന്തോ….
മോളെ വേഗം ഉറക്ക്… ധ്വനിയുടെ കാതിനരികിൽ ചുമ്പിച്ചു ആർദ്രമായി പറഞ്ഞു…
ഋഷി പറഞ്ഞത് കേട്ട് ധ്വനി മുഖം നാണത്താൽ ചുമന്നു…
കുഞ്ഞിപ്പെണ്ണിനെ ബേബി ബെഡിൽ കിടത്തി തിരിഞ്ഞതും ഋഷി അവൾക്ക് തൊട്ട് പിന്നിൽ ഒരു കള്ള ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു… ധ്വനി എന്തേലും പറയും മുന്നേ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി ഋഷി ബെഡ് ഷീറ്റ് തലവഴി മൂടി….
____________END_____________
അപ്പോ മക്കളെ 💞നിനക്കായ്💞എന്റെ ഈ കൊച്ചു സ്റ്റോറി ഇവിടെ ഫുൾ സ്റ്റോപ്പ് ഇടുകയാണ്… എൻഡിങ് എത്രമാത്രം നന്നായി എന്നെനിക്കറിയില്ല… എങ്കിലും നിങ്ങൾ ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു…
💞നിനക്കായ്💞എന്ന എന്റെ ഈ കൊച്ചു സ്റ്റോറി ഇഷ്ടപ്പെട്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് സ്നേഹം… ❤️❤️❤️😘😘😘💞💞💞
അപ്പോ ലാസ്റ്റ് പാർട്ട് ആണ്… സ്റ്റിക്കർസ്, ഇമോജിസ്, സൂപ്പർ, അടിപൊളി ഇതൊക്കെ മാറ്റിപ്പിടിച്ച് ഒരു മൂന്നു വാരി കവിയാതെ എഴുതണേ… കൂടിയാലും കുഴപ്പമില്ല…

by