The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
കിരണും വീട്ടുകാരും പോയതും രാജീവനും സതിയും ധ്വനിയും ഋഷിയും ദിയയും വീട്ടിലേക്ക് തിരിച്ചു. ഋഷി ഉണ്ടായത് കൊണ്ട് നിമിഷ നിൽക്കാൻ നിർബന്ധം കാണിച്ചില്ല…
തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു… ഋഷി വന്നത് കൊണ്ട് ദിയ ധ്വനിയുടെ മുറിയിൽ നിന്നും ഷിഫ്റ്റ് ചെയ്തു.
____________________________
അച്ഛാ ഞങ്ങൾ നാളെ രാവിലെ പോകും… അവിടെ അമ്മ ഇവളെ നാളെ തന്നെ കൂട്ടികൊണ്ട് വരണമെന്നും പറഞ്ഞാണ് എനെയിങ്ങോട്ട് പറഞ്ഞയച്ചത്…
ഫുഡ് കഴിച്ചോണ്ടിരിക്കുന്നതിനിടെ ഋഷി പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞില്ലേ ഇവര് ഇങ്ങോട്ട് വന്നിട്ട്… നിർബന്തിക്കില്ല…. അങ്ങനെയാകട്ടെ… രാജീവ് പറഞ്ഞു.
അയ്യോ ദേവേട്ടാ നിങ്ങള് പോകുമ്പോൾ അപ്പോ ഞാനും വരേണ്ടി വരില്ലേ… പറയുമ്പോൾ ദിയയുടെ മുഖം വാടിയിരുന്നു.
അതിന് സത്യമ്മേടെ ദിയ മോള് എങ്ങോട്ട് പോണ്… പോകുന്നത് ഇവരല്ലേ… എന്റെ കുട്ടിയെ അമ്മ വിട്ടട്ടു വേണ്ടേ… ഇനി ഇതാണ് മോൾടെ വീട്… സതി ദിയക്കരികിൽ വന്ന് വാത്സല്യത്തോടെ അവൾടെ മുടിയിഴയിൽ തലോടി കൊണ്ട് പറഞ്ഞു.
ദിയയുടെ കണ്ണുകൾ വിടർന്നു…
സതിയുടെ വാക്കുകൾ ഋഷിയിൽ സന്തോഷം നിറച്ചു.
ദിയ ഋഷിയെ നോക്കിയപ്പോൾ അവൻ നിറഞ്ഞ പുഞ്ചിരിയോടെ സമ്മതമറിയിച്ചു…
ശാരതാമ്മ…? ധ്വനിയായിരുന്നു..
ശാരതാമ്മയോട് കാര്യങ്ങൾ ഞാൻ പറഞ്ഞോളാം…
എന്റെ തിങ്സൊക്കെ…?
അതൊക്കെ ഞാൻ എത്തിച്ചോളാം… പോരെ…
ദിയ പുഞ്ചിരിയോടെ തലയാട്ടി.
______________________________
ഫുഡ് കഴിയൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി…
ധ്വനി വാതിലടച്ചു തിരിഞ്ഞതും ഒരു കള്ളച്ചിരിയോടെ മീശയും പിരിച്ച് നിക്കുവാണ് ഋഷി…
എന്താണ് മോനേ ഒരു കള്ള ചിരിയൊക്കെ…
ധ്വനി പറഞ്ഞ് തീർന്നതും ഋഷി അവൾടെ കയ്യിൽ പിടിച്ച് അവന്റെ നെഞ്ചിലേക്കിട്ടു.
രണ്ട് ദിവസമായി ഞാനൊന്നുറങ്ങിട്ട്… ധ്വനിയുടെ ചെവിക്കരികിൽ മൂക്കിട്ടുരസി കൊണ്ട് ഋഷി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അതിന്…
അതിനോ… അതും പറഞ്ഞ് ഋഷി ധ്വനിയെ കോരിയെടുത്ത് ബെഡിൽ കിടത്തി അവളിൽ അമർന്നു…
ഋഷി അവളിലേക്ക് മുഖമടുപ്പിച്ചി വന്നതും ധ്വനി അവനെ തടഞ്ഞു. ഋഷി എന്തെന്ന ഭാവത്തിൽ അവളെ നോക്കി…
അതെ എനിക്കൊരു കാര്യം അറിയണം…
എന്താ ഭാര്യേ…..
കിരണേട്ടൻ പറഞ്ഞില്ലേ കോളേജിൽ വലിയ ഹീറോ ആയിരുന്നന്നൊക്കെ… ഗേ… ഗേൾസിനൊക്കെ വലിയ കാര്യമായിരുന്നുന്നൊക്കെ….. അപ്പോ… ഏതവളെങ്കിലും വന്ന് ഇഷ്ടമാണെന്നെങ്ങാനും പറഞ്ഞിരുന്നോ…? കുശുമ്പ് നിറഞ്ഞ അവളുടെ ചോദ്യം കേട്ട് ഋഷിക്ക് ചിരി വന്നു…
എന്റ ഭാര്യേ… ഇതെന്തൊക്കെയാ പറയുന്നേ… കോളേജ് ലൈഫോക്കെ കഴിഞ്ഞിട്ടിപ്പോ എത്ര വർഷമായി…
എത്രയെങ്കിലും ആയിക്കോട്ടെ… ഞാൻ ചോദിച്ചതിന് മറുപടി പറയ്…
ഈ പെണ്ണിന്റെയൊരു കാര്യം… എന്റെ ഭാര്യേ… കിരൺ പറഞ്ഞതൊക്കെ നേരായിരുന്നു… ഗോൾസിനൊക്കെ വലിയ കാര്യമായിരുന്നു ഞങ്ങളെ… ആരാധന, ക്രഷ്, ഒരു സഹോദരനോടുള്ള സ്നേഹം അങ്ങനെയൊക്കെ… പിന്നെ എന്റെ ഭാര്യ ഇപ്പോ ചോദിച്ചത് പോലെ ഒരു പെണ്ണും എന്നോട് വന്ന് ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല… ഒരു പക്ഷേ പറയാൻ പേടിയായത് കൊണ്ടാകും… അത് പറയുമ്പോൾ ഋഷി ഇടം കണ്ണിട്ട് ധ്വനിയെ നോക്കി…
ഓ… അപ്പോ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നേൽ യെസ് പറയുമായിരുന്നോ…?
ഇല്ല… ഞാൻ അപ്പോ എടുത്തു ചാടി ആരോടേലും യെസ് പറഞ്ഞിരുന്നേൽ എനിക്കെന്റെ ഈ കുറുമ്പിയെ കിട്ടുമായിരുന്നോ… ഋഷി അവൾടെ മുക്കിൻ തുമ്പിൽ മൂക്കിട്ടുരസി കുഞ്ഞു മുത്തം കൊടുത്തു…
ഞാൻ കുറെ പുറകെ നടന്നു കഷ്ട്ടപെട്ടാണ് പാറക്കല്ല് പോലുള്ള ഹൃദയവും കൊണ്ട് നടന്ന ഈ ഋഷിശൃങ്കാനേ വളച്ചെടുത്തത്…
അത് പണ്ടല്ലേ ഭാര്യേ… ഇപ്പോ നിന്റെ ഈ ഋഷിസൃങ്കന്റെ ഹൃദയം തേൻ പോലെയാ… അതും പറഞ്ഞ് ഋഷി അവൾടെ ഇടുപ്പിലൊരു നുള്ളു കൊടുത്തു.
സ്… എനിക്ക് വേദനിച്ചുട്ടോ…
ആണോ… എന്ന ഞാൻ വേദന മാറ്റി തരാം… അതും പറഞ്ഞ് ഋഷി ഒരു കൈ കൊണ്ട് ധ്വനിയുടെ വയറിനോട് പറ്റിക്കിടന്ന സാരി തലപ്പ് മേല്ലേ നീക്കി നുള്ളിയിടത് മുഖമടുപ്പിച്ച് ചുണ്ടുകളമർത്തി… ധ്വനി ഋഷിയുടെ മുടിയിൽ കോർത്ത് പിടിച്ചു…
ഋഷിയുടെ ചുണ്ടുകൾ മേല്ലേ ഇഴഞ്ഞു നീങ്ങി…
വീണ്ടും ഇരു ശരീരവും മനസും ഒന്നു ചേർന്നു.
__________________________________
രാവിലെ തന്നെ ഋഷിയും ധ്വനിയും വീട്ടിലേക്ക് തിരിക്കാൻ റെഡിയായി താഴേക്ക് വന്നു. ഹാളിൽ രാജീവും സതിയും ദിയയും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മൂവരോടും യാത്ര പറഞ്ഞ് ഋഷിയും ധ്വനിയും പുറത്തേക്കിറങ്ങി പുറകെ അവരും…
അപ്പോ ഞങ്ങളെന്നാൽ…
ശെരി മോനേ… രാജീവാണ്.
മോളെ ദിയെ പോട്ടെ…
ശെരി ദേവേട്ടാ…
ധ്വനിയേട്ടത്തി താങ്ക്സ്… ഒരുപാടൊരുപാട് താങ്ക്സ്…
എന്തിനാ താങ്ക്സ്…?
ധ്വനിയുടെ ചോദ്യത്തിന് ദിയ രാജീവനെയും സതിയേയും നോക്കി അവരിലേക്ക് ചേർന്ന് നിന്നു.
ഇതിന്…
ധ്വനി അവളെ നോക്കി പുഞ്ചിരിച്ചു.
ദിയയുടെ സന്തോഷം നിറഞ്ഞ മനസോടെ കണ്ടായിരുന്നു ഋഷിയും ധ്വനിയും വീട്ടിലേക്ക് തിരിച്ചത്.
_____________________________
തിരികെ വീട്ടിലെത്തിയതും സരസ്വതി ധ്വനിയെ സ്നേഹത്തിൽ പൊതിയുവായിരുന്നു… രണ്ട് ദിവസം മാത്രമേ മാറി നിന്നുള്ളു എങ്കിലും കുറെ നാൾ കാണാതിരുന്നത് പോലെയായിരുന്നു സരസ്വതി…
എന്റമ്മേ ഞാൻ രണ്ട് ദിവസമല്ലേ ഇവിടന്ന് മാറി നിന്നുള്ളു…
രണ്ട് ദിവസമേ മാറി നിന്നുള്ളു എങ്കിലും അമ്മയ്ക്ക് മോളെ കാണാഞ്ഞിട്ട് ഒരു സമാധാനവുമില്ലായിരുന്നു…
അതെ അമ്മയും മോളും ഇവിടെ ഇരുന്ന് രണ്ട് ദിവസം കാണാതിരുന്നതിന്റെ സങ്കടം പറഞ്ഞിരിക്ക്… ഞാൻ ഓഫിസിലേക്ക് പോട്ടെ…
ഋഷി അതും പറഞ്ഞ് ഋഷി ഓഫിസിലേക്ക് തിരിച്ചു.
ധ്വനിയോട് കുറച്ച് നേരം സംസാരിച്ചിരുന്ന് അവളെ റൂമിലേക്ക് പറഞ്ഞ് വിട്ട് സരസ്വതി കിച്ചണിലേക്കും പോയി.
റൂമിൽ വന്നയുടെയെ ഡ്രസ്സ് ചേഞ്ച് ചെയ്ത് ധ്വനി ഫോണെടുത്ത് ദിയക്ക് കാൾ ചെയ്തു.
കുറെ നേരം ദിയയോട് സംസാരിച്ച് ഒപ്പം രാജീവനോടും സതിയോടും സംസാരിച്ച് കാൾ കട്ടാക്കി…
____________________________________
രാത്രിയിൽ ബാൽക്കണിയിലെ തൊട്ടിലിൽ ഇരിക്കുവായിരുന്നു ധ്വനി… തണുത്ത തെന്നൽ ദേഹത്ത് തലോടി പോകുന്നു.. മുല്ലപ്പൂവിന്റെ ഗന്ധം പരന്നു…
ആരെ സ്വപ്നം കണ്ടിരിക്കുവാണ് ഭാര്യേ… ഋഷിയുടെ ശബ്‌ദം കേട്ടതും ധ്വനി തിരിഞ്ഞു നോക്കി…
ഞാൻ ഈ കള്ള തീരുമാലിയെ അല്ലാതെ വേറെ ആരെ സ്വപ്നം കാണാനാ…
ധ്വനി പറഞ്ഞത് കേട്ട് ഋഷി ചിരിച്ചോണ്ട് അവൾക്കടുത്തേക്ക് വന്ന് മടിയിൽ തലചായ്ച്ചു…
എന്റെ ഭാര്യേ എത്ര ഭാഗ്യവതിയാ… മനസ്സിൽ സ്നേഹവും നന്മ്മയും മാത്രമുള്ള ഒരച്ഛനെയും അമ്മയെയും കിട്ടിയില്ലേ… അവരോട് ഒരായിരം മടങ്ങ് നന്ദിയുണ്ടെനിക്ക്… അവര് കാരണമല്ലേ എനിക്കെന്റെ ഈ ചുന്ദരിയെ കിട്ടിയത്… ഋഷി ധ്വനിയുടെ താടി തുമ്പിൽ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു…
ഇപ്പോ എന്താ അമ്മായിയച്ഛനെയും അമ്മായിയമ്മയെയും കുറിച്ച് പറയാൻ…?
ഋഷിയുടെ മുടിയിഴകളിൽ മേല്ലേ തലോടി കൊണ്ട് ചോദിച്ചു.
നീയും കണ്ടതല്ലേ പെണ്ണേ അവർക്ക് എന്റെ ദിയയോടുള്ള സ്നേഹം… അവരുടെ ആ നല്ല മനസിനെ കുറിച്ച് പറയാൻ വാക്കുകൾ പോലും കിട്ടുന്നില്ല… എന്റെ ദിയയുടെ സന്തോഷവും നീ കണ്ടതല്ലേ… അവൾക്ക് അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ ഇപ്പോ അവരുണ്ട്… സ്വന്തം മോളെ പോലെ അവര് ദിയയെ കാണുന്നത്… അവൾടെ മുഖത്തെ ആ സന്തോഷം എന്നും കണ്ടാൽ മതി എനിക്ക്…
അതോർത്ത് എന്റെ ഋഷി വിഷമിക്കേണ്ടി വരില്ല… ദിയ മോളെ മോളെ പോലെയല്ല മോളായിട്ട് തന്നെ അവര് കാണുന്നതും സ്നേഹിക്കുന്നതും…
ഋഷി പുഞ്ചിരിച്ച് ധ്വനിയുടെ വയറിലേക്ക് മുഖമമർത്തി… ധ്വനി അവന്റെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു…
തണുത്ത തെന്നലിൽ ഇരുവരെയും തഴുകി പോയി. ഒപ്പം മുല്ലപ്പൂവിന്റെ ഗന്ധവും അവിടം മുഴുക്കെ പടർന്നു…
തുടരും…