രചന – കൃഷ്ണ
ഋഷിയെ ഇനി പ്രീതികരമൊന്ന് പറഞ്ഞ് മാറ്റി നിർത്താൻ ഇനിയെനിക്ക് പറ്റില്ല. ഇനി അങ്ങോട്ട് എന്റെ ഋഷിയുടെ കൂടെ കഴിയാൻ മനസ് മൊഴിഞ്ഞു കൊണ്ടിരുന്നു…
ശരിയാണ് എല്ലാം മറക്കാം…ആ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനവും എന്നോടുള്ള പ്രണയവും ഞാൻ ഈ രണ്ട് ദിവസം കൊണ്ട് അറിഞ്ഞു. അത് മതി എനിക്ക്… ഇനിയും എന്റെ ഋഷിയുടെ പ്രണയാതെ കണ്ടില്ലന്നു നടിക്കാൻ പറ്റില്ല. എന്റെ ഋഷിയെ പ്രണയിക്കണം മനസ്സിൽ ഒതുക്കി കൊണ്ടല്ല ഋഷിയെ അറിയിച്ചു കൊണ്ട് തന്നെ… ഇനിയും പ്രതികരമെന്ന് പറഞ്ഞ് എന്റെ ഋഷിയുടെ പ്രണയം കണ്ടില്ലന്നു വെക്കാൻ പറ്റില്ല…
ധ്വനി പുഞ്ചിരിയോടെ കട്ടിലിന്റെ ഹെഡ് ബോർഡിലേക് ചാരിയിരുന്നു…
ധ്വനി മോളെ…. സരസ്വതിയുടെ വിളി കേട്ട് റൂമിൽ നിന്നും താഴേക്ക് ചെന്നു.
എന്താ സരസ്വതിയമ്മേ വിളിച്ചേ?
അത് കൊള്ളാം ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ… ചന്ദ്രേട്ടൻ ഇരിക്കാൻ പറഞ്ഞപ്പോൾ ഞാൻ സരസ്വദിയമ്മയുടെ കഴിച്ചോളമെന്ന് പറഞ്ഞ് നിന്ന ആളല്ലേ?
ഈ… ഞാൻ ഓരോന്നും ചിന്തിച്ച് അങ്ങനെ ഇരിന്നു പോയി…
അമ്മക്കറിയാം… എന്റെ മോൾക്ക് ഇന്ന് വീട്ടിൽ പോകാൻ പറ്റാത്തതിന്റെ സങ്കടമായിരിക്കും ല്ലേ… സാരമില്ല… രണ്ട് ദിവസം കഴിഞ്ഞാൽ പോകാമെന്നു ഋഷി പറഞ്ഞില്ലേ… എന്റ മോള് ഇനി അതോർത്തു വിഷമിക്കണ്ടാട്ടോ…
ഏയ്… അതിന് എനിക്ക് വിഷമമൊന്നുമില്ല… പിന്നെ ചന്ദ്രച്ഛൻ പറഞ്ഞപ്പോൾ സന്തോഷിച്ചതായിരുന്നു… പിന്നെ ഋഷി പറഞ്ഞല്ലോ പോകാമെന്ന്…
എന്നാ എന്റെ മോള് ഇരിക്ക് അമ്മ വിളമ്പി തരാം…
അത് വേണ്ടാ… നമുക്ക് ഒരുമിച്ചിരിക്കാം…
റൂമിൽ വന്ന് ഫോണെടുത്ത് നിമിഷയ്ക്ക് കാൾ വിട്ടു… കുറച്ച് നേരം നീണ്ടുന്നില്ല റിങ്ങിനു ശേഷം മറു സൈഡിൽ നിന്നും കാൾ അറ്റന്റ് ചെയ്തത്.
ഹലോ….ആരാ? ഉറക്കച്ചുവയോടെ ആയിരുന്നു…
ആരാന്നോ?? ഞാൻ ണ് നിമിഷനെ തന്നെയല്ലേ വിളിച്ചത്. മറു സൈഡിൽ നിന്നും ഉണ്ടായ ചോത്യം കേട്ട് ധ്വനി സംശയം കൊണ്ട് ഫോണിലേക്ക് നോക്കി…
നിമിഷയുടെ നമ്പർ ആണല്ലോ… എനിക്ക് തെറ്റിയിട്ടില്ല… പിന്നെ എന്താ ഇവളിങ്ങനെ ചോദിച്ചേ… ഈശ്വരാ ഞാൻ ഇങ്ങോട്ട് വന്നതിനു മുൻപ് വരെ കുറച്ചെങ്കിലും ബോധമെങ്കിലും ഉണ്ടായിരുന്നു… ഇതിപ്പോ ഉള്ളതും പോയന്ന് തോന്നുന്നല്ലോ… അതും ചിന്തിച്ച് ധ്വനി ഫോൺ ചെവിയോടടുപ്പിച്ചു.
എടി മരക്കാച്ചി ഇത് ഞാനാടി ധ്വനി…
ആമ്… നീയായിരുന്നോ എന്നാ വിളിച്ചേ? ഒരു കൊട്ടുവാ ഇട്ട് നിമിഷ ചോദിച്ചു…
ഓ… ആശാട്ടി ഉറക്കത്തിലായിരുന്നോ… ഞാൻ വിചാരിച്ചു..
നീ എന്ത് വിചാരിച്ചു..?
അ അത് പിന്നെ ആ അത് വിട് ഞാൻ നിന്നെ വിളിച്ചത് വേറൊരു കാര്യം പറയാനാ…
വേറൊരു കാര്യമോ.? എന്തോന്നാ…
എടി ഞാൻ എന്റെ പ്രതികാരം അവസാമിപ്പിക്കുവാ… എന്നെക്കൊണ്ട് പറ്റില്ല എന്റെ ഋഷിയെ വേദനിപ്പിക്കാൻ… കല്യാണത്തിന് മുൻപ് വലിയ വീരവത്തമൊക്കെ അടിച്ചതായിരുന്നു. പക്ഷേ ഇപ്പോ എന്നെക്കൊണ്ട് പറ്റണില്ലടി… ആ കണ്ണിലേക്കു നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുവാണ്… എന്നെ വേദനിപ്പിച്ചതിന് കരയിപ്പിച്ചതിന് ഞാൻ ഋഷിയോട് പകരം ചോദിക്കണമെന്നൊക്കെ കരുതി… എന്നാൽ ഋഷി എന്നെ തോൽപ്പിച്ചു നിമിഷേ…
അടിപൊളി…. അല്ലേലും എനിക്കറിയാമായിരുന്നു ഈ ഡയലോഗേ നിന്റെ വായിന്ന് വരൂന്ന്… അങ്ങേര് ആട്ടിയോടിച്ച സമയത്തും ഒരു നാണവുമില്ലാതെ പുറകെ നടന്നവളല്ലേ നീ അപ്പോ പിന്നെ കേട്ടിയോനായി കഴിഞ്ഞ സ്ഥിതിക്ക് പറയണ്ടല്ലോ… എന്തായാലും ഞാൻ ഒന്നേ പറയുന്നുള്ളു… നീ ആഗ്രഹിച്ചത് നിനക്ക് സ്വന്തമായി കഴിഞ്ഞു… ഇനി അങ്ങേരെ തല്ലുവോ കൊല്ലുവോ എന്തിന് അങ്ങേരെ കേറി പീഡിപ്പിക്കുകയോ ചെയ്താലും എനിക്കൊന്നുമില്ല… നിങ്ങളായി നിങ്ങടെ പാടായി… ഇനി ഇതുപോലുള്ള സില്ലി മാറ്ററിന് വേണ്ടി എന്റെ ഉറക്കം കളയിപ്പിക്കരുത്… കിട്ടോടി പതിവൃതേ…
പോടി നാറി….
താങ്ക്സ്… അപ്പോ ശരി… അമ്മ ഒലക്കയും കൊണ്ട് വരുന്നതിനു മുൻപ് പാതിക്ക് നഷ്ട്ടപ്പെട്ട എന്റെ ഉറക്കം കംപ്ലീറ്റ് ആക്കട്ടെ… അതും പറഞ്ഞ് നിമിഷ കാൾ കട്ടാക്കി…
ബെസ്റ്റ് ആളെയാ വിളിച്ചേ… പരട്ട കിളവി… സ്വയം പറഞ്ഞ് ഫോൺ ടേബിളിൽ വെച്ച് താഴേക്ക് ചെന്നു.
_____________________________
സരസ്വദിയമ്മ ആ കത്തി ഇങ്ങ് താ ഞാൻ അരിയാം…
ഇന്നാ… ഇനി ഒന്നും ചെയ്യിപ്പിക്കാതെ മടിച്ചിയാക്കും എന്ന പരാതി വേണ്ട…
ഈ…. സരസ്വതിയുടെ കൈയ്യിൽ നിന്നും പച്ചക്കറി മേടിച്ച് ധ്വനി കുഞ്ഞു കുഞ്ഞായി നുറുക്കാൻ തുടങ്ങി…
മോളെ… അമ്മ സ്റ്റവ്വിൽ വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട്… വെള്ളം നന്നായി ചൂടായി കഴിയുമ്പോൾ ഒന്ന് ഓഫ് ചെയ്യണേ അമ്മ തുണി ടെറസിൽ കൊണ്ടുപോയി വിരിച്ചിട്ട് വരാം… ആ പിന്നെ കൈ സൂക്ഷിച്ചു ചെയ്യണം… അമ്മ പെട്ടന്ന് തന്നെ വിരിച്ചിട്ട് വരാം…
ഞാൻ നോക്കിക്കോളാം അമ്മേ… അമ്മ പോയി വിരിച്ചിട്ടിട്ട് വാ…
സരസ്വതി പോയതും ധ്വനി വീണ്ടും പണി തുടർന്നു… പച്ചക്കറി നുറുക്കി കഴിഞ്ഞ് അത് ഒരു ബൗളിൽ ആക്കിയ ശേഷം അമ്മ പറഞ്ഞതനുസരിച് സ്റ്റവ് ഓഫ് ചെയ്ത് ഞാൻ വെള്ളം വെച്ചിരുന്ന സ്റ്റീൽ പാത്രം സ്റ്റവ്വിൽ നിന്നും ഇറക്കി വെക്കാൻ ശ്രെമിച്ചതും പാത്രം ചരിഞ്ഞു ചൂട് വെള്ളം കൈയ്യിലേക്ക് വീണു.
ആ അമ്മേ…. തിളച്ച വെള്ളം കൈയ്യിലേക്ക് വീണതും പാത്രത്തിലെ പിടി വിട്ട് ധ്വനി കൈ പെട്ടന്ന് വലിച്ചു…കൈ പെട്ടന്ന് തന്നെ ചുമന്നു വന്നു… പുകഞ്ഞിട്ടിട്ട് കണ്ണിൽ കൂടെ വെള്ളം വരാൻ തുടങ്ങി… വേഗം ചെന്ന് ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്ത് പാത്രത്തിൽ ഒഴിച്ച് കൈ മുക്കി പിടിച്ചു… എന്നിട്ടും വല്ലാത്തൊരു വേദനയും പുകച്ചിലുമായിരുന്നു…
സരസ്വതി കിച്ചണിലേക്ക് വന്നപ്പോൾ കണ്ട കാഴ്ച കൈ തണുത്ത വെള്ളത്തിൽ മുക്കി പിടിച്ചു നിക്കുന്ന ധ്വനിയെ ആണ്… സരസ്വതി വേഗം അവൾക്കടുത്തേക്ക് ചെന്ന്..
എന്തുപറ്റി മോളെ.?
കൈയ്യിൽ ചൂട് വെള്ളം വീണു സരസ്വതിയമ്മേ… എനിക്ക് നന്നായി വേദനിക്കുന്നു… പറയുമ്പോൾ അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
എവിടെ അമ്മ നോക്കട്ടെ… അതും പറഞ്ഞു കൊണ്ട് സരസ്വതി ധ്വനിയുടെ കൈ എടുത്തു നോക്കി… നന്നായി ചുമന്നിട്ടുണ്ട്…
അയ്യോ… ഇത് നന്നായി പൊള്ളിയിട്ടുണ്ടല്ലോ… ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്… അല്ല മോളോട് അമ്മ സ്റ്റവ് ഓഫാക്കാനല്ലേ പറഞ്ഞുള്ളു…. കണ്ടോ നന്നായി ചുമന്നിട്ടുണ്ട്… വന്നേ അമ്മ ഓയിൽമെന്റ് പിരട്ടി തരാം… സരസ്വതി ധ്വനിയെയും കൊണ്ട് സരസ്വതിയുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി…
ഇവിടെ ഇരിക്ക്… ധ്വനിയെ ബെഡിലിരുത്തി സരസ്വതി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തോണ്ട് വന്ന് ധ്വനിക്കരികിൽ ഇരുന്ന് ഓയിൽമെന്റ് എടുത്ത് ധ്വനിയുടെ കൈയ്യിൽ മേല്ലേ പുറത്തികൊടുത്തു…
ഇനി ഇത് കണ്ട് രണ്ടണ്ണം എന്നെ ശരിയൊക്കുമോ എന്നാ എന്റെ പേടി… സരസ്വതി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു…
അതിന് അമ്മയല്ലല്ലോ എന്റെ കൈയ്യിൽ ചൂട് വെള്ളം ഒഴിച്ചത്… എന്റെ ശ്രെദ്ധക്കുറവ് കൊണ്ട് പറ്റിയതല്ലേ…
മമ്… നീയെന്തിനാ മോളെ അടുക്കളയിൽ കേറ്റിയത് അതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത് എന്നായിരിക്കും അടുത്ത ചോദ്യം…
ധ്വനി ഒന്ന് പുഞ്ചിരിച്ചു…
പിന്നെ ധ്വനിയെ കിച്ചണിന്റെ പരിസരത്തു അടുപ്പിച്ചില്ല സരസ്വതി… ഉച്ചക്ക് ധ്വനിക്ക് ഫുഡ് വാരി കൊടുത്തത് സരസ്വതി ആയിരുന്നു…
_______________________________________
രാത്രി കുറച്ച് വൈകി ആയിരുന്നു ഋഷി വന്നത്… വന്നപ്പോൾ തന്നെ കണ്ണ് പറന്നത് ധ്വനിയെ ആയിരുന്നു… എന്നാൽ കണ്ടില്ല…
രാവിലെ ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും പിണക്കം മാറിയില്ലേ… ഋഷി മനസ്സിൽ ചിന്തിച്ചു…
ആമ് മോൻ വന്നോ? ഇതെന്താ ഇത്രയും ലേറ്റ് ആയേ? സരസ്വതി ആണ്
കുറച്ച് വർക്ക് ഉണ്ടായിരുന്നു അമ്മേ… അല്ല അമ്മേടെ മോള് ധ്വനി എന്ത്യേ…?
മോൾടെ കൈയ്യിൽ ചൂട് വെള്ളം വീണു ഒന്ന് പൊള്ളി… ഇപ്പോ കുഴപ്പമില്ല… ഞാൻ അപ്പോ തന്നെ ഓയിൽമെന്റൊക്കെ പുരട്ടി കൊടുത്തായിരുന്നു… പാവം നല്ല വേദനയുണ്ടായിരുന്നു…. കരയുവായിരുന്നു… ഞാൻ പറഞ്ഞതാ ഒന്നും ചെയ്യണ്ടാന്ന് സമ്മതിക്കാതെ എന്നെ സഹായിക്കാൻ കൂടിയതാ… അതിങ്ങനെയും ആയി… പാവം എന്റെ കുട്ടി… പോരാത്തതിന് നിന്റെ അച്ഛന്റെ കൈയ്യിന്ന് എനിക്ക് വായിരിക്കുന്നത് കിട്ടി… സരസ്വതി പറഞ്ഞു തീർന്നതും ഋഷി ഒറ്റയോട്ടമായിരുന്നു റൂമിലേക്ക്… ഡോർ തള്ളി തുറന്ന് റൂമിലേക്ക് വന്ന ഋഷിയെ കണ്ട് ബെഡിൽ ചാരിയിരുന്ന ധ്വനി ഞെട്ടി ചാടി എണീറ്റു… ഋഷി മിന്നലു പോലെ അവൾക്കടുത്തേക്ക് വന്ന് ആ കൈകൾ തന്റെ കൈയ്യിലെടുത്തു.. എന്തോ ചുവന്നു കിടക്കുന്ന അവളുടെ ആ കൈകൾ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു… ആ കൈകളിൽ അവൻ മേല്ലേ തലോടി…. അവന്റെ തലോടലിൽ വേദനയെല്ലാം അലിഞ്ഞില്ലാതായത് പോലെ തോന്നി… ഒരു പുഞ്ചിരിയോടെ ധ്വനി ഋഷിയെ നോക്കി കണ്ടു…
സൂക്ഷിക്കണ്ടേ പെണ്ണേ… മമ്… നന്നായി ചുവന്നിട്ടുണ്ടല്ലോ… അമ്മ പറഞ്ഞത് കേട്ടപ്പോൾ പേടിച്ചു പോയി ഞാൻ…
എനിക്കിപ്പോ കുഴപ്പമില്ല… ഋഷി പോയി ഫ്രഷ് ആയി വാ ഞാൻ ഫുടെടുത്തു വെക്കാം…
ഈ കൈ വെച്ചോ… വേണ്ട വേണ്ട… നീ ഇവിടെ മര്യതക്ക് ഇരുന്നോണം… ഫുടൊക്കെ ഞാൻ കഴിച്ചോളാം.. അല്ല നീ കഴിച്ചായിരുന്നോ?
ആമ്…
കഴിച്ചോ?
മമ്ച്ചു… ധ്വനി ചുമൽ കൂച്ചി പറഞ്ഞു.
മറുപടിയായി കടിപ്പിച്ചൊരു നോട്ടം നോക്കി ഋഷി റൂം വിട്ടിറങ്ങി… അതികം വൈകാതെ തന്നെ ഒരു പാത്രത്തിൽ ധ്വനിക്ക് കഴിക്കാനുള്ളതും കൊണ്ട് വന്നു. ധ്വനിയെ ബെഡിൽ പിടിച്ചിരുത്തി അവൾക്കടുത്തായി ഋഷിയും ഇരുന്നു. ധ്വനി ഇമ വെട്ടാതെ ഋഷിയുടെ പ്രവർത്തി നോക്കി ഇരിക്കുവായിരുന്നു…
ഋഷി പാത്രത്തിൽ നിന്നും ചോറ് ഒരുളയാക്കി അവൾക്ക് നേരെ നീട്ടി… അവൾ യാന്ത്രികമായി തന്നെ വാ തുറന്നു. അങ്ങനെ ഓരോ ഉരുള അവൾക്ക് കൊടുത്തോണ്ടിരുന്നു… പെട്ടന്നാണ് ധ്വനിക്ക് ഇന്നലത്തെ കടിയുടെ ഓർമ്മ വന്നത്… അവൾ ഋഷി ഒന്ന് നോക്കി… ധ്വനി മനസ്സിൽ കുസൃതി ചിരി ചിരിച്ചു.
ഋഷി അടുത്ത ഉരുള വായിൽ വെച്ച് തന്നതും ഞാൻ വിരലിലിട്ട് ഒരു കടിയും വെച്ചു കൊടുത്തു…
ആവു… ഋഷി വേദനകൊണ്ട് കൈ പെട്ടന്ന് വലിച്ചു കുടഞ്ഞു ധ്വനിയെ തുറുക്കനെ നോക്കി…
ഇന്നലത്തെ കടി… ഞാൻ ഓങ്ങി വെച്ചേക്കുവായിരുന്നു… കിട്ടിയതൊക്കെ തിരിച്ച് കൊടുത്തേ ഈ ധ്വനിക്ക് ശീലം… അതും പറഞ്ഞ് ഋഷിയെ നോക്കി കിണിച്ചു കൊടുത്തു…
ഓഹോ… അപ്പോ തന്നത് തിരിച്ച് തന്നാണല്ലേ ശീലം… അതും പറഞ്ഞ് ഋഷി കൈയ്യിലെ പ്ലേറ്റ് ടേബിളിൽ വെച്ച് ധ്വനിയെ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു… പെട്ടന്നായത് കൊണ്ട് ധ്വനി ഞെട്ടി…
എന്നാ പിന്നെ ഞാൻ തന്ന കിസ്സ് എനിക്ക് തിരിച്ച് തന്നേക്ക് ഋഷി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
ഋഷി പറഞ്ഞത് കേട്ടതും ധ്വനി കണ്ണും മിഴിച്ച് ഋഷിയെ നോക്കി…
എന്ത്യേ… നിനക്ക് കിട്ടുന്നതെല്ലാം തിരിച്ച് കൊടുത്താ ശീലമെന്നല്ലേ പറഞ്ഞത്… വേഗം തന്നേക്ക്… മമ്…
ഞ… ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്?
അതൊന്നും എനിക്കറിയണ്ട…
എന്നെ കൊണ്ട് പറ്റില്ല… മാറിക്കെ അങ്ങോട്ട് അതും പറഞ്ഞ് ഋഷിയെ തള്ളിയതും പെട്ടന്ന് തന്നെ ധ്വനിയെയും കൊണ്ട് ബെഡിലേക്ക് വീണു…
നീ തന്നില്ലേ വേണ്ട ഞാൻ തരാം… അതും പറഞ്ഞ് അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ ചേർത്തു… അവൾടെ ചുണ്ടുകളെ ആസ്വദിച്ചു നുണഞ്ഞു… ആദ്യം എതിർത്ത ധ്വനി മേല്ലേ ആ ചുമ്പനത്തിൽ ലയിച്ചു… ഇരുവരും ഗാടമായ ചുമ്പനത്തിൽ മുഴുകി…
തുടരും…

by