രചന – കൃഷ്ണ
ഋഷി… അ… അപ്പോ കാർത്തിക്… കാർത്തിക്കിനെന്തു സംഭവിച്ചു…?
ധ്വനി അത് ചോദിച്ചതും ഋഷി മുന്നിലെ ആ വലിയ ഫ്രെയിമിലേക്ക് നോട്ടം കൊടുത്തു. കാർത്തിക്കിന്റെ ഓർമ്മകൾ ഋഷിയുടെ മനസിലേക്ക് ഓടിയടുത്തു. നിഷ്‌ക്കളങ്കമായി പുഞ്ചിരി തൂകി നിൽക്കുന്ന തന്റെ കാർത്തിക്കിന്റെ ഓർമ്മകൾ… ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി… ഋഷിയുടെ ഓർമ്മകൾ അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു…
ഡിഗ്രിക്ക് പടിക്കുന്ന സമയമാണ് ഞാൻ കാർത്തിക്കിനെ പരിചയപ്പെടുന്നത്. ഋഷി പറഞ്ഞു തുടങ്ങി…
ഒരേ ക്ലാസ്സിലായിരുന്നെങ്കിൽ കൂടി ആദ്യമൊന്നും ഞാൻ അവനെ ശ്രെദ്ധിച്ചതേയില്ലായിരുന്നു. എന്നും ക്ലാസ്സിലേക്ക് ലേറ്റായി ഓടികിതച്ചു വന്നു കയറുന്ന കാർത്തിക്കിനെ പിന്നെ പിന്നെ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം അവൻ ക്ലാസ്സിലേക്ക് ഓടി കിതച്ച് കയറി എനിക്കടുത്തുള്ള സീറ്റിൽ വന്നാണിരുന്നത്. നന്നായി കിതക്കുന്നുണ്ടായിരുന്നു… ഷർട്ടൊക്കെ വിയർപ്പ് പടർന്നിരുന്നു. അതുകൊണ്ടായിരിക്കും അവൻ അകലം പാലിച്ചായിരുന്നു ഇരുന്നത്. ഞാൻ നോക്കിയപ്പോൾ അവൻ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച് ക്ലാസ്സിൽ ശ്രെദ്ധ കൊടുത്തു. ഇങ്ങനെ എന്നും ലേറ്റായി വരുന്നത് കണ്ടപ്പോൾ ഞാൻ അവനോട് ലേറ്റായി വരുന്നതിന്റെ കാര്യം ചോദിച്ചു… അതിനവൻ എന്നെ നോക്കി ഒന്ന് ഇളം പുഞ്ചിരി നൽകിയതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. അതുകൊണ്ട് പിന്നെ അതിനെക്കുറിച്ച് ഞാൻ ചോദിക്കാൻ മുതിർന്നില്ല.
എന്തെങ്കിലും ചോദിച്ചാൽ അതിന് മാത്രം ഉത്തരം പറയുന്ന പ്രകൃതം. എന്നാൽ പഠനകാര്യത്തിൽ നല്ല ആക്റ്റീവ് ആയിരുന്നു. അതുകൊണ്ട് തന്നെ ടീച്ചേഴ്സിനും അവനെ കാര്യമായിരുന്നു.
എന്നും ലഞ്ച് ടൈമിനുള്ള ബെല്ല് മുഴങ്ങുമ്പോൾ അവൻ ക്ലാസ്സിൽ നിന്നും ഒറ്റ പോക്കാണ്. പിന്നെ ക്ലാസ് തുടങ്ങുന്നതിനു തൊട്ട് മുന്നേ കയറി വരും. എന്നും ഇത് തുടർന്നപ്പോൾ ഞാനാദ്യം വിചാരിച്ചത് ക്യാൻന്റിനിൽ നിന്നും ഫുഡ് കഴിക്കാൻ പോകുന്നതായിരിക്കുമെന്ന്. ഒരു ദിവസം കൗതുകം തോന്നി ഞാനും കാന്റീനിൽ നിന്നും ഫുഡ് കഴിക്കാൻ തീരുമാനിച്ചു ലഞ്ച് ടൈമിനുള്ള ബെൽ മുഴങ്ങിയതും കാർത്തിക്ക് എന്നത്തേയും പോലെ ക്ലാസ്സിൽ നിന്നുമിറങ്ങി. ഞാനും സമയം കളയാതെ കാന്റീനിലേക്ക് നടന്നു. കാന്റീനിൽ വന്നപ്പോൾ ഞാൻ ചുറ്റുമോന്ന് കണ്ണോടിച്ചു. അവിടിവിടയായി പിള്ളേർ ഇരിപ്പുണ്ട്. എന്നാൽ കാർത്തിക്കിനെ മാത്രം അവിടെയൊന്നും കണ്ടതേയില്ല. അവനിതെവിടെ പോയി എന്നാലോചിച്ച് ഞാൻ ഒഴിഞ്ഞു കിടന്ന ഒരു ഇരിപ്പിടത്തിൽ വന്നിരുന്നു.
ഫുഡ് കഴിച്ചിറങ്ങി നേരെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടെയാണ് ഞാനാ കാഴ്ച കണ്ടത്.
ഗ്രൗണ്ടിലേക്കിറങ്ങാനുള്ള സ്റ്റെപ്പിലിരുന്ന് ദൂരേക്ക് നോക്കിയിരിക്കുന്ന കാർത്തിക്.
മനസ്സിൽ ചെറിയ സംശയം ഉടലെടുത്തു…
ഋഷി കാർത്തിക്കിനരികിലേക്ക് നടന്ന് അവനടുക്കൽ വന്നിരുന്നു. ഋഷിയെ അവിടെ ഒട്ടും പ്രേതീക്ഷിക്കാഞ്ഞത് കൊണ്ടാവണം അവന്റെ മുഖത്ത് ഋഷിയെ കണ്ടതിന്റെ ഞെട്ടൽ ഉണ്ടായത്.
ഇതെന്താ കാർത്തിക് നീ ഇവിടെ വന്നിരിക്കുന്നത്…?
ഋഷിയുടെ ചോദ്യത്തിന് മൗനം കൊടുത്ത് കാർത്തിക്ക് വേഗം ഇരുന്നിടത്ത് നിന്നും എണീറ്റു പോയി… ഋഷി അവൻ നടന്നു നീങ്ങുന്നത് നോക്കി നിന്നു…
_____________________________
സൺഡേ ആയതിനാൽ ഋഷിയൊന്ന് പുറത്തേക്ക് പോയി തിരിച്ചു വീട്ടിലേക്ക് പോണ വഴിക്കാണ് റോഡിനോരം ചേർന്ന് ചായ വിക്കുന്ന കാർത്തിക്കിനെ ശ്രെദ്ധയിൽ പെട്ടു… ഋഷി വേഗം വണ്ടി ബ്രേക്കിട്ട് ആ കാഴ്ച നോക്കി… ആദ്യം തോന്നലായിരിക്കുമെന്ന് കരുതിയെങ്കിലും അത് കാർത്തിക്കു തന്നെയായിരുന്നു. മുഷിഞ്ഞ ഒരു ഷർട്ടും ഒരു കാവി മുണ്ടുമായിരുന്നു വേഷം… ആളുകൾക്ക് പുഞ്ചിരി തൂകി ചായ കൊടുക്കുന്ന കാർത്തിക്കിനെ ഋഷി നോക്കി കണ്ടു…അന്ന് വീട്ടിൽ വന്നപ്പോളും ഋഷിയുടെ മനസ്സിൽ കാർത്തിക്കിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ഋഷിക്ക് കാർത്തിക്കിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി…
**********
ഹായ് കാർത്തിക്…
ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുന്ന കാർത്തിക്കിനടുത് വന്ന് കൊണ്ട് ഋഷി അവനരികിൽ ഇരുന്നു… കാർത്തിക്ക് ഋഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് വീണ്ടും ദൂരേക്ക് നോക്കിയിരുന്നു…രണ്ട് പേരും ഒന്നും മിണ്ടിയില്ല… പിന്നെ ഋഷി തന്നെ പറഞ്ഞു തുടങ്ങി…
താനെന്താ കാർത്തിക്ക് ഇങ്ങനെ ഒറ്റക്ക് ഒഴിഞ്ഞു മാറി നടക്കുന്നത്?
ഋഷി ചോദിച്ചതും കാർത്തിക്ക് അവന് നേരെ തിരിഞ്ഞു…
എനിക്ക് ഇതാണിഷ്ടം. ഇങ്ങനെ തനിച്ചു നടക്കുന്നതിനും ഒരു സുഖമാണ്. കൂട്ട് കേട്ട് എനിക്ക് പേടിയാണ് ഋഷി… അത് പറഞ്ഞപ്പോൾ കാർത്തിക്കിന്റെ കണ്ണ് നിറഞ്ഞു…
കാർത്തിക് എന്താടാ… എന്താ നിന്റെ പ്രശ്നം… നിയെന്നെ ഒരു നല്ല സുഹൃത്തായി കാണുന്നുണ്ടേൽ പറയ്…
ഋഷിയുടെ വാക്കുകൾ കേട്ടതും കാർത്തിക് ഇരുന്നിടത് നിന്നുമെണീറ്റു… ഋഷിയെ നോക്കി…
ഇക്കാലമത്രയും സുഹൃത് ബന്ധങ്ങളെ വെറുപ്പോടെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളു… എന്നദ്യമായിട്ടാണ് ആ ബന്ധത്തിന്റെ ആത്‍മാർത്ഥത ഞാൻ അറിഞ്ഞത്… താൻ എന്നോട് മിണ്ടാൻ ശ്രെമിച്ചപ്പോഴൊക്കെ മനപ്പൂർവമായിരുന്നു ഒഴിഞ്ഞു മാറിയിരുന്നത്…
ഞാൻ പത്തിൽ പഠിക്കുമ്പോളായിരുന്നു എന്റച്ഛന്റെ മരണം…ഒരാക്സിഡന്റ് ആയിരുന്നു. അച്ഛന്റെ മരണം അമ്മയെ ശെരിക്കും തളർത്തി… പത്തു വയസ് പ്രായമുള്ള എന്റെ കുഞ്ഞിപ്പെങ്ങൾ… ശെരിക്കും തളർന്ന് പോയി ഞാൻ… അച്ഛൻ പെങ്ങളായിരുന്നു ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന ആശ്രയം… ഞങ്ങടെ കാര്യങ്ങൾ പിന്നെയങ്ങോട്ട് നോക്കിയത് അച്ഛൻപെങ്ങളായിരുന്നു… അച്ഛന്റെ മരണം താങ്ങാനാവാതെ അമ്മ ഒരേ കിടപ്പ് തന്നെയായിരുന്നു… ഞങ്ങളോടാരോടും മിണ്ടാനോ എന്തിനൊന്നു നോക്കാനോ കൂട്ടായിരുന്നില്ല… അമ്മയിലെ മാറ്റം ഞങ്ങളെ ശെരിക്കും സങ്കടത്തിലാഴ്ത്തി…
പതിയെ പതിയെ അമ്മയുടെ അവസ്ഥ മോശമായി തുടങ്ങി… ഞങ്ങളെ റൂമിലേക്കടുപ്പിക്കാതെയായി… കയറിയാൽ പിച്ചും മാന്തിയും മുറിവേൽപ്പിക്കും ശെരിക്കും പേടി തോന്നിപ്പിച്ചു അമ്മയുടെ മാറ്റം…മാനസിക നില തെറ്റിയവരെ കൂട്ട് പെരുമാറാൻ തുടങ്ങി. അതിനിരട്ടി വേദനയായിരുന്നു എന്റെ ദിയ മോളെ ഓർത്ത്… ചെറു പ്രായത്തിൽ തന്നെ സ്വന്തം അമ്മയെ ഇങ്ങനെ കാണേണ്ടിവന്നതിന്റെ സങ്കടം… ഒരു ദിവസം രാത്രിയിൽ എന്റെ പെങ്ങളൂട്ടി എന്റെ നെഞ്ചിച്ചിൽ തല ചെയ്ച്ചു കിടക്കുമ്പോളാണ് അവളൊന്നോട് ആ ചോദ്യം ചോദിച്ചത്.
ഏട്ടായി… നമ്മുടെ അമ്മയ്ക്ക് പ്രാന്താണോ?
ദിയ പറഞ്ഞത് കേട്ട് കാർത്തിക്കിന്റെ ഹൃദയം പിടച്ചു. അവൻ മേല്ലേ അവൾടെ ആ കുഞ്ഞി മുഖം ഉയർത്തി…
എന്തായിപ്പോ ഏട്ടായിടെ ദിയ മോൾക്കിപ്പോ അങ്ങനെ ചോദിക്കാൻ? നമ്മുടെ അമ്മയ്ക്ക് ഒന്നുല്ലടാ… അമ്മ ചുമ്മാ നമ്മളെ കളിപ്പിക്കാൻ വേണ്ടി ഓരോന്നും ചെയ്യുന്നതല്ലേ…
മനസിലെ സങ്കടം കടിച്ചമർത്തി അവൻ പറഞ്ഞു…
ആണോ… നിഷ്‌ക്കളങ്കമായി തന്റെ മുഖത്ത് നോക്കി ചോദിച്ച കാർത്തിക്ക് അവളെ നെഞ്ചോട് ചേർത്തു പിടിച്ച് ആ കുഞ്ഞു നെറ്റിയിൽ അമർത്തി ചുമ്പിച്ചു… കാർത്തിക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
ദിവസങ്ങൾ കടന്നു പോയി നാട്ടിൽ അമ്മയുടെ അപ്പോഴത്തെ അവസ്ഥ പരന്നു… കുട്ടികൾ എന്നോട് കൂട്ട് കൂടാൻ പോലും മടിച്ചു… എന്റെ കാതുകളിൽ കൂടുതൽ മുഴങ്ങിയിരുന്നത് “അവന്റെ അമ്മക്ക് പ്രാന്താടാ അവനോട് കൂട്ട് കൂടണ്ട”എന്നതായിരുന്നു. സഹിക്കാനാകുന്നതിനേക്കാലപ്പുറമായിരുന്നു… പിന്നീട് സൗഹൃദ മെന്ന വാക്ക് തന്നെ കേൾക്കുന്നതെനിക്ക് വെറുപ്പായിരുന്നു… ക്ലാസ്സിലും ഒറ്റക്കായി… ആരും കൂട്ട് കൂടാറില്ല… പിന്നീടാങ്ങോട്ട് ആ അകൽച്ച ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി… ഈ കാര്യങ്ങളൊക്കെ അച്ഛൻ പെങ്ങളോട് പറയുമ്പോൾ അച്ഛൻ പെങ്ങള് പറഞ്ഞത്
“അതിനെയൊന്നും ന്റെ കുട്ടി കണക്കിലെടുക്കണ്ട കാര്യമില്ല… അതുപോലുള്ള വാക്കുകൾ പറഞ്ഞ് തളർന്നുപോകരുത്… നീ അതിനെയൊക്കെ അതിജീവിക്കണം”
ആ വാക്കുകളായിരുന്നു പിന്നെയങ്ങോട്ട് എന്നെ തളർത്താതെ മുന്നോട്ട് നയിച്ചത്… എല്ലാവരോടും വെറുപ്പായിരുന്നു… നാട്ടുകാരുടെ ഒരുമാതിരി നോട്ടവും കുശു കുശുപ്പും സ്കൂളിൽ പിള്ളേരുടെ വകയും… പിന്നീടാങ്ങോട്ട് വാശിയായിരുന്നു…
അച്ഛൻ പെങ്ങൾക്ക് എല്ലാം ഒറ്റക്ക് നോക്കി നടത്താൻ പറ്റാതെയായത് കൊണ്ട് ക്ലാസ്സ് കഴിഞ്ഞ് വരുന്ന സമയവും പടുത്തമില്ലാത്ത ദിവസങ്ങളിലും ചെറിയ ജോലിയൊക്കെ ചെയ്ത് അതിൽ നിന്നും കിട്ടുന്ന കുഞ്ഞു തുക അച്ഛൻ പെങ്ങളുടെ കൈയ്യിൽ കൊണ്ട് കൊടുക്കും… കിട്ടുന്ന കുറച്ച് സമയത്തിൽ പഠനവും…
പ്ലസ് ടു വിന് പടിക്കുന്ന സമയത്ത്,
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സാർ പഠിപ്പിച്ചോണ്ടിരിക്കുമ്പോലായിരുന്നു ക്ലാസ്സിലേക്ക് പിയൂൺ വന്നത്… കൂടെ രണ്ട് പേരുമുണ്ടായിരുന്നു.
സാറിനെ വിളിച്ച് മാറ്റി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു… ഇടക്ക് കാർത്തിക്കിനെ നോക്കുന്നുമുണ്ടായിരുന്നു… സാർ കാർത്തിക്കിനെ കൈ നീട്ടി അരികിലേക്ക് വിളിച്ചു.
തന്നെ ഒരു നിമിഷം നോക്കി ആ അധ്യാപക്കാൻ
ഒന്നും തന്നെ പറയാൻ മുതിരാതെ വന്നിരുന്ന ആ രണ്ട് പേരുടെ കൂടെ കാർത്തിക്കിനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു…
കാർത്തിക്കിന് കാര്യമൊന്നും മനസിലായില്ല… നടക്കുന്നതിനിടെ അവനൊന്നു പിൻ തിരിഞ്ഞു നോക്കി അപ്പോൾ അവനെ തന്നെ നോക്കി വാതിലനടുക്കൽ നിൽക്കുവായിരുന്നു ആ അധ്യാപകൻ…
വീടിനു മുന്നിൽ എത്തുന്നത് വരെ കൂടെയുണ്ടായിരുന്ന രണ്ട് പേരും അവനോട് യാതൊന്നും സംസാരിച്ചിരുന്നില്ല… വണ്ടി കാർത്തിക്കിന്റെ വീടിനു മുന്നിൽ വന്നു നിന്നു… വണ്ടിയിൽ നിന്നുമിറങ്ങിയ കാർത്തിക് വീടിന് ചുറ്റും കൂടി നിക്കുന്ന ആളുകളെ കണ്ടപ്പോൾ ഉള്ളിൽ ഭയം നുരഞ്ഞു പൊന്തൻ തുടങ്ങി… ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി… പെട്ടന്ന് ദിയ ഓടി വന്ന് കാർത്തിക്കിനെ വട്ടം ചുറ്റിപ്പിടിച്ചു…
ഏട്ടായി നമ്മടെ അമ്മ എനിക്കുന്നില്ല… ഞാൻ കുറെ വിളിച്ചു നോക്കി പക്ഷേ അമ്മ വിളികേൾക്കുന്നില്ല… കരഞ്ഞു കലങ്ങിയ മുഖത്തോടെ ദിയ പറഞ്ഞപ്പോൾ കാർത്തിക്കിന്റെ ഹൃദയം നുറുങ്ങി…
തന്റെ അമ്മ… കണ്ണുകൾ നിറഞ്ഞൊഴുകി…
തുടരും

by