18/04/2026

നിനക്കായ് : ഭാഗം 07

രചന – കൃഷ്ണ

മോളെ ധ്വനിക ഋഷിദേവേ… നീ ഈ പുറമേ കാണിക്കുന്ന ദേഷ്യമൊക്കെ കുറച്ച് മുൻപ് തന്നപോലെ തന്ന് മാറ്റുമെടി…മനസിലോർത്ത് ധ്വനിയെ നോക്കി കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വീണു…

ഇളം ചൂട് മുഖത്ത് തട്ടിയപ്പോൾ ആണ് കണ്ണുകൾ മേല്ലേ തുറന്നത്. കണ്ണുകൾ തുറന്നതും തന്റെ മുഖത്തിന്‌ മുഖം ചേർന്ന് ഒരു കൊച്ചു കുഞ്ഞ് നിഷ്‌ക്കളങ്കമായി കിടന്നുറങ്ങും പോലെ നല്ല സുഗമായി കിടന്നുറങ്ങുവാണ് മഹാൻ… ആ മുഖം കണ്ടതും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

കിടപ്പ് കണ്ടാൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നുന്നുണ്ട്….. പക്ഷേ ഇപ്പോ ഞാൻ താന്ന് തന്നാൽ ശരിയാകില്ല… ഈശ്വരാ ഇന്നലത്തെ കൂട്ട് എന്റെ മനസ് കൈവിട്ടു പോകരുതെ… ഈ മനസ്സിൽ ഞാൻ നന്നായി ആഴ്ന്നിറങ്ങുന്നത് വരെ… അത് വരെ എന്റെ മനസ് ഈ മനുഷ്യന്റെ മുന്നിൽ പാളല്ലേ… അതും പറഞ്ഞ് ആ നെറ്റിയിലേക്ക് വീണു കിടന്ന കുഞ്ഞി മുടിയിഴകൾ ഒതുക്കി വെച്ച് എണീക്കാൻ നിന്നതും എന്തോ പറ്റാത്ത പോലെ നോക്കിയപ്പോൾ എന്താ എന്റെ വയറിനു മേലെ കൈ വെച്ച് കിടക്കുവാ… ഞാൻ മേല്ലേ ആ കൈ എടുത്ത് മാറ്റി എണീറ്റ് ബാത്ത് റൂമിലേക്ക് കയറി…

കണ്ണ് തുറന്നപ്പോൾ തന്നെ കണ്ട കണി കണ്ണാടിയുടെ മുന്നിൽ നിന്ന് ഈറൻ മുടിയിഴകൾ മുന്നിലേക്കിട്ട് തുവർത്തി കൊണ്ടിരിക്കുന്നതാണ്…

ആഹാ നല്ല കണി….. കണി നല്ലതായിട്ട് കാര്യമില്ലല്ലോ… ഇങ്ങനെ നോക്കി ഇരുന്ന് വെള്ളമിറക്ക അല്ലാതെ വേറൊന്നും നടക്കാൻ പോകുന്നില്ല… ഋഷി മനസ്സിൽ വിചാരിച്ച് ധ്വനിയെ നോക്കിക്കിടന്നു…
ഋഷിയുടെ കണ്ണുകൾ ഈറൻ മുടിയിഴകളിൽ നിന്നും കഴുത്തിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികളിലും അവിടെ നിന്ന് കണ്ണുകൾ താഴേക്ക് ചലിപ്പിച്ച് കൊണ്ടു വന്നപ്പോൾ സാരിതലപ്പിന്റെ മറ നീങ്ങി തെളിഞ്ഞു കാണുന്ന വെണ്ണ പോലുള്ള വയറും… പെട്ടന്ന് ഇന്നലെ നടന്ന കാര്യങ്ങൾ അവന്റെ മനസിൽ തെളിഞ്ഞു വന്നു… ഞൊടിയിടയിൽ ഋഷിയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…

ഋഷി എണീറ്റതൊന്നുമറിയാതെ ധ്വനി കാര്യമായ ഒരുക്കത്തിലാണ്… മുടി തുവർത്തിയതിനു ശേഷം ചെറിയ മിനുക്കു പണികൾ മുഖത്ത് ചെയ്ത് കുങ്കുമ ചെപ്പെടുത്തതും പെട്ടന്ന് അവളുടെ കൈകളിൽ ഒരു പിടി വീണു. പെട്ടന്നായതിനാൽ അവളൊന്നു ഞെട്ടി… പിന്നെ മുഖമുയർത്തി നോക്കിയപ്പോൾ തന്റെ മുന്നിൽ വിരിഞ്ഞ പുഞ്ചിരിയോടെ നിക്കുന്ന ഋഷിയെ കണ്ടതും ധ്വനിയുടെ കണ്ണുകൾ വിടർന്നെങ്കിലും അവന് മുന്നിൽ വിധക്തമായി മറച്ചു കപട ദേഷ്യം മുഖത്ത് വരുത്തി…

നിങ്ങളെന്തിനാ എന്റെ കൈയ്യിൽ പിടിച്ചേക്കുന്നെ? കൈയ്യിന്ന് വിട്…

ധ്വനിയുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതെ അവൾടെ കൈയ്യിൽ ഇരുന്ന് കുങ്കുമ ചെപ്പ് തുറന്ന് അതിൽ നിന്നും ഒരു നുള്ള് സിന്തൂരം ധ്വനിയുടെ സീമന്ത രേഖയിൽ തൊട്ടു കടുത്തതും ധ്വനിയുടെ കണ്ണുകൾ താനേ കൂമ്പിയടഞ്ഞു…

ഇതിനുള്ള അധികാരവും അവകാശവും എനിക്കുള്ളതാ… എനിക്ക് മാത്രം.. മനസിലായോടി വൈഫി… ധ്വനിയുടെ കാതോരം വന്ന് പറഞ്ഞ് ഇടുപ്പിൽ ചെറിയ നുള്ള് കൊടുത്ത് അകന്ന് നിന്നതും ധ്വനി വേദന കൊണ്ട് എരിവ് വലിച്ച് ഋഷിയെ കൂർപ്പിച്ചു നോക്കി…

ധ്വനിയുടെ നോട്ടം കണ്ട് ചുണ്ട് കൊണ്ട് ഒരു കിസ്സ് കൊടുക്കുന്ന പോലെ കാണിച്ച് സൈറ്റടിച്ച് ബാത്ത് റൂമിലേക്ക് പോയി…

തെണ്ടി… ഋഷി പോയത് നോക്കി സ്വരം താഴ്ത്തി പറഞ്ഞ് പിച്ച് കിട്ടിയ ഇടത്ത് മേല്ലേ തിരുമി ചുണ്ടിൽ മൊട്ടിട്ട പുഞ്ചിരിയോടെ അവൾ റൂം വിട്ടു താഴേക്കിറങ്ങി…

അടുക്കളയിൽ എത്തിയപ്പോൾ സരസ്വദിയമ്മ കപ്പിലേക്ക് ചായ പകർത്തുവായിരുന്നു…

ആഹാ കുളിച്ചൊരുങ്ങി സുന്ദരി കുട്ടിയായിട്ടാണല്ലോ സരസ്വദിയമ്മയുടെ ധ്വനി മോള് വന്നിരിക്കുന്നത്…

രാവിലെ കുളിച് ശീലം അതാ…

അത് നല്ല സ്വഭാവമാ മോളെ… ഇവിടത്തെ ഓമന പുത്രൻ ഓഫീസുണ്ടേൽ നേരുത്തെ കാലത്തെ എനിക്കും അല്ലങ്കിൽ കണക്കാ… എണീനിക്കുന്നത് തന്നെ പത്തു പതിനൊന്നു മണിയാകുമ്പോളാ… അതിന് വളം വെച്ച് ചന്ദ്രേട്ടനും…

ഞാൻ അതിനൊന്നു ചിരിച്ചു കൊടുത്തു…

അച്ഛന്റെയും മോന്റെയും കാര്യം പറഞ്ഞ് മോൾക്ക് ചായ തരാൻ ഞാൻ മറന്നു. അതും പറഞ്ഞ് ഒരു കപ്പ് ചായ ധ്വനിക്ക് എടുത്ത് കൊടുത്തു…

നല്ല ചൂട് പാറുന്ന അസല് കാപ്പിപ്പൊടി കൊണ്ടുണ്ടാക്കിയ ചായ… ആ മണം മൂക്കിലേക്ക് ആവോളം വലിച്ചെടുത്ത് ചുണ്ടോടടിപ്പിച്ച് ഒരു കവിൾ ഊതി കുടിച്ചു… നല്ല അസല് ടെസ്റ്റ്‌…

മമ്… സൂപ്പർ…. ധ്വനി പറഞ്ഞു…

സരസ്വതി ചിരിച്ചു… ഋഷി എണീറ്റോ മോളെ..?

മമ് എണീറ്റു.. ആള് ബാത്ത് റൂമിലേക്ക് കയറിയപ്പോളാ ഞാൻ താഴേക്ക് വന്നത്..

ആണോ.. എന്നാ മോള് ചായ കുടിച്ചിട്ട് അവനുള്ളത് കൊണ്ട് പോയി കൊടുക്ക്. ആമ് പിന്നെ നിങ്ങള് രണ്ടുപേരും കൂടി ഒന്ന് അമ്പലത്തിൽ പോയി തൊഴുത് വാ… ഇവിടെ തൊട്ടടുത്ത അമ്പലം… മോൾടെ ഇഷ്ട്ട ദൈവം കൃഷ്ണന്റെ അമ്പലമാ…

ആണോ..? എന്നാ ഞാൻ ദേ റെഡിയായി… അതും പറഞ്ഞ് കപ്പിലെ ബാക്കി ചായ കൂടി കുടിച്ച് ഋഷിക്കുള്ള ചായയും കൊണ്ട് റൂമിലേക്ക് നടന്നു.

റൂമിലെത്തിയതും കണ്ടത് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകിയൊതുക്കുന്ന ഋഷിയെയാണ്… ധ്വനി അവന് അടുത്തേക്ക് നടന്നു. അവൾ തനിക്ക് പുറകിലായി വന്നു നിക്കുന്നത് കണ്ണാടിയിലൂടെ കണ്ടങ്കിലും കാണാത്ത മാതിരി നിന്ന് മുടി ചീകൽ തുടർന്നു.

ഇങ്ങേര് ഞാൻ വന്ന് നിക്കുന്നത് കണ്ടില്ലേ അതോ കണ്ടിട്ടും കാണാത്ത പോലെ നിക്കുവാണോ? കൊരങ്ങൻ… ഹും… ധ്വനി അവന് പിന്നിൽ നിന്ന് പിറുപിറുത്തു…
ഇങ്ങേര് ഈ ഇടക്കൊന്നും മുടി ചീകി തീരാൻ വഴിയില്ല അതും മനസ്സിൽ ചിന്തിച്ച് അവൾ അവനെ വിളിച്ചു.

അതെ… ഇന്നാ ചായ…

ഋഷി ചിരി ഒളിപ്പിച്ച് അവൾക്ക് നേരെ തിരിഞ്ഞ് തനിക്ക് നേരെ നീട്ടി പ്പിടിച്ചു നിക്കുന്ന കപ്പിലേക്ക് നോക്കി ധ്വനിയുടെ കൈകളെ തഴുകി അവൻ ചായ കപ്പ് വാങ്ങി ചുണ്ടോട് മുട്ടിച്ച് ഒരു കവിൾ കുടിച്ചു.

ഇതെന്റെ അമ്മയുണ്ടാക്കിയ ചായ അല്ലേ.?

അതെ… ഞാനുണ്ടാക്കിയതാണെന്ന് പറഞ്ഞോ ഇല്ലല്ലോ?

കൊള്ളാം നല്ല ഭാര്യ… ഇന്നലെ പാലും ഗ്ലാസ്‌ കൊണ്ട് നാണം കുണുങ്ങി എനിക്കടുത്തേക്ക് വരുമെന്ന് പ്രേതീക്ഷിച്ച നിന്ന ഞാൻ വേണേൽ കുടിച്ചോ എന്ന മട്ടിൽ ടേബിളിൽ കൊണ്ടേ വെച്ചിട്ട് സോഫയിൽ വിസ്തരിച്ചു വന്ന് കടന്നു. ദേ ഇന്നിപ്പോ രാവിലെ തന്റെ ഭർത്താവിന് വേണ്ടി സ്വന്തം കൈകൊണ്ട് ചായ ഉണ്ടാക്കി കൊണ്ട് വന്ന് തരണ്ട നീ എന്റെ അമ്മ ഉണ്ടാക്കി വെച്ച ചായ കൊണ്ടുവന്നു തന്നിരിക്കുന്നു…

ഹലോ ചായ ആരിട്ടാൽ എന്താ… ചായ കൊണ്ട് തന്നില്ലേ… പിന്നെ വേണമെങ്കിൽ കുടിച്ചാൽ മതി. എനിക്ക് നിർബന്തമൊന്നുമില്ല… അല്ല പിന്ന…

നിന്നോട് പറഞ്ഞിട്ടൊരു കാര്യവുമില്ല…

ആമ് കണക്കായി പോയി… എന്തിനാ എന്നെ കേട്ടാൻ പോയത് നിങ്ങൾ ഇപ്പോ പറഞ്ഞപോലെ നാണം കുണുങ്ങി ആദ്യരാത്രിയിൽ പ്രിയതമാന് വേണ്ടി പാല് കൊണ്ട് വരുന്ന രാവിലെ ഭാര്യയുടെ കൈകൊണ്ട് ചായ ഇട്ട് ഭർത്താവിന് കൊണ്ട് വന്ന് തരുന്ന വല്ല പെണ്ണിനേയും കേട്ടിയാൽ പോരായിരുന്നോ? വെറുതെ ചന്ദ്രാച്ഛനെയും സരസ്വദിയമ്മയെയും കൂട്ടി എന്റെ വീട്ടിൽ വന്ന് എന്റെ അച്ഛനോട് എന്നെ മതി എന്നെ കല്യാണം കഴിച്ചാൽ മതി അതും എത്രയും പെട്ടന്ന് തന്നെ എന്നൊക്കെ പറഞ്ഞ് എന്നെ കേട്ടിയതെന്തിനാ…

സ്വന്തം ഭാര്യയുടെ കൈയ്യ് കൊണ്ട് ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ ആഗ്രഹം പറഞ്ഞതിനാണോ നീ ഇത്രയൊക്കെ പറഞ്ഞത്? പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു ക്ഷേമീര്…. എനിക്ക് എന്റെ അമ്മയുണ്ടാക്കിയ ചായ തന്നെ മതി…

ആമ്… എന്നാലേ മോൻ അമ്മയുണ്ടാക്കിയ ഈ ചായ വേഗം കുടിച്ചിട്ട് ഒരുങ്ങാൻ നോക്ക് അതും പറഞ്ഞ് ധ്വനി ഷെൽഫിനടുത്തേക്ക് നടന്ന് ഷെൽഫിൽ നിന്നും ഒരു ബ്രൗൺ കരയിലെ സെറ്റും മുണ്ടും അതെ നിറത്തിലെ ബ്ലൗസും എടുത്ത് ഋഷിയെ ഒന്ന് നോക്കി ഡ്രസിങ് റൂമിലേക്ക് നടന്നു…

ഈശ്വരാ ഇവളെ എങ്ങനെ ഞാനൊന്ന് മെരുക്കിയെടുക്കും… മര്യതക്ക് പെണ്ണ് എന്റെ പുറകെ നടന്നപ്പോൾ ഒന്നൂടെ നടത്തിക്കാമെന്ന് കരുതി അവൾടെ പ്രണയം കണ്ടില്ലെന്ന് നടിച്ചു. ഇപ്പോ ഞാൻ അവൾടെ പുറകെ നടന്നിട്ട് ഒന്ന് മൈൻന്റണു പോലുമില്ല… കുരുപ്പ്… ഈ പെണ്ണിനെ ഇങ്ങനെ അടുത്ത് കാണുമ്പോൾ എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകൻ പൊങ്ങി വരുവാണ്… പൊങ്ങി വന്നിട്ട് കാര്യമില്ല… ഇപ്പോ അവൾടെ ഉള്ളിലെ കാമുകി കൂട്ടിൽ കേറി വാതലടച്ചില്ലേ… എന്തു ചെയ്യാം… ആമ് സാരമില്ല… ആ വാതൽ ഞാൻ മേല്ലേ തുറപ്പിച്ചോളാം… ഇനിയും സമയം കിടക്കുവല്ലേ… ധ്വനി മോളെ ഈ ചേട്ടൻ നിന്റെ ഉള്ളിലെ എന്നോടുള്ള പ്രണയം പുറത്ത് കൊണ്ടുവരിക്കും…. ഉറപ്പ്… ഋഷി ഡ്രസിങ് റൂമിലേക്ക് നോക്കി പറഞ്ഞ് ചായ കപ്പ് ടേബിളിൽ വെച്ച് ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തിട്ടു…

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയ ധ്വനി ഋഷിയുടെ വേഷം കണ്ട് കണ്ണും മിഴിച്ചു നിന്നു പോയി… ജീൻസും ബനിയനും ബനിയന് മീതെ ഒരു ഷർട്ടും ഇട്ടിരിക്കുന്നു. ഷർട്ടിന്റെ ബട്ടൻസ് ഓപ്പൺ ആണ്…

ഈ വേഷത്തിലാണോ മഹാൻ അമ്പലത്തിൽ വരാൻ പോകുന്നേ?

ഈ വേഷത്തിനെന്താ കുഴപ്പം..? നല്ലതാണല്ലോ ഋഷി സ്വയമൊന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

ബഷ്ട്ട്… നമ്മൾ അമ്പലത്തിലേക്കാ പോകുന്നത് അല്ലാതെ ക്ലബിലോ പാർട്ടിക്കോ അല്ല… അമ്പലത്തിൽ പോകാൻ ഇട്ട വേഷം കൊള്ളാം…

ഹലോ… വേഷം എന്തായാലും എന്താ… ശരീരം മറച്ചാൽ പോരെ… പിന്നെ ഈ വേഷവുമിട്ട് അമ്പലത്തിൽ വന്നാൽ ദൈവം കോപിക്കുകയൊന്നുമില്ലല്ലോ..?

ദൈവം കോപിക്കില്ല പക്ഷേ ഞാൻ കോപിക്കും… അതും പറഞ്ഞ് ധ്വനി ഷെൽഫ് തുറന്ന് അവൾ ഇട്ടിരുന്ന ഡ്രസിന് ഇണങ്ങിയ അതെ കളറിലെ ഷർട്ടും അതെ കരയുള്ള മുണ്ടും എടുത്ത് കൊണ്ടുവന്ന് ഋഷിയുടെ കൈയ്യിൽ വെച്ച് കൊടുത്തു.

ഈ ഷർട്ടും മുണ്ടും ഇട്ടാൽ മതി.. മമ് ചെല്ല് വേഗം ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാ… ഋഷിയുടെ കൈയ്യിലേക്ക് ഷർട്ടും മുണ്ടും കൊടുത്ത് ഡ്രസിങ് റൂമിലേക്ക് വിട്ടു… ധ്വനി കണ്ണാടിക്ക് മുന്നിൽ വന്ന് സാരി ഒന്നൂടെ ശരിയാക്കി മുടി മുഴുവൻ തൂത്ത് പിന്നി ക്ലിപ്പിട്ട് മുടിയുടെ അറ്റം ചീവിക്കൊണ്ടിരുന്നപ്പോളാണ് ഋഷി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയത്… അവനെ ആ വേഷത്തിൽ കണ്ടതും ധ്വനിയുടെ കണ്ണുകൾ വിടർന്നു… ബ്രൗൺ കളർ ഋഷിക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ആ വേഷത്തിൽ അവനെ കാണാൻ ഒന്നൂടെ ഭംഗി തോന്നിപ്പിച്ചുന്നു വേണേൽ പറയാം… ധ്വനി ഒരു നിമിഷം ഇമ വെട്ടാതെ ഋഷിയെ നോക്കി നിന്നു പോയി….
ധ്വനിയുടെ നോട്ടം കണ്ട് ഇനിപ്പോ ഇതിനും വല്ല കുഴപ്പമുണ്ടോ മാറ്റേണ്ടി വരുമോ എന്ന് വിചാരിച് കണ്ണാടിക്ക് മുന്നിൽ വന്ന് നോക്കി… ഏയ്… വിചാരിച്ചതു പോലെ അല്ല.. നേരുത്തെ ഇട്ട ഡ്രെസ്സിനെക്കാൾ സൂപ്പറാണല്ലോ… ഋഷി ധ്വനിയെ നോക്കി ആള് ഇപ്പോഴും ആ നിൽപ്പാണ്… ഋഷി അവൾടെ മുഖത്തിന്‌ നേരെ കൈ വീശി എവിടെ… അവസാനം ഋഷി ധ്വനിയുടെ ഇടുപ്പിൽ ഒരു നുള്ള് വെച്ച് കൊടുത്തപ്പോൾ പെണ്ണ് സ്പോട്ടിൽ എരുവ് വലിച്ച് എന്നെ തള്ളി മാറ്റി…

ഒരുക്കമൊക്കെ കഴിഞ്ഞ് താഴേക്കിറങ്ങി അച്ഛനോടും അമ്മയോടും പറഞ്ഞ് ഞങ്ങൾ നേരെ അമ്പലത്തിലേക്ക് വിട്ടു.
അമ്പലത്തിൽ വന്ന് ഇരുവരും ശ്രീകോവിലിനു മുന്നിൽ നിന്ന് നന്നായി പ്രാർത്ഥിച്ച് പുറത്തേക്കിറങ്ങി…. ധ്വനിയുടെ നിർബന്ധപ്രേകരം അവിടത്തെ വലിയ ആൽത്തറയിൽ കുറച്ച് നേരം ഇരുന്നിട്ടാണ് വീട്ടിലേക്ക് തിരിച്ചത്… തിരിച്ച് വീട്ടിലെത്തി റൂമിലേക്ക് വന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് വന്നു. രാവിലത്തെ ചായക്കുള്ളതൊക്കെ സരസ്വദിയമ്മ ഉണ്ടാക്കിയിരുന്നു. ധ്വനിയും കൂടെ നിന്ന് കറിയൊക്കെ ബൗളിലാക്കി ഡയിനിംഗ് ടേബിളിൽ കൊണ്ട് വന്ന് വെച്ചു. അപ്പോഴേക്കും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഋഷി താഴേക്ക് വന്നു ഒപ്പം അച്ഛനും വന്നതും എല്ലാവരും കൂടി ഒരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയതാണ് ചന്ദ്രച്ഛൻ ഇന്ന് നൈറ്റ്‌ ചെറിയൊരു പാർട്ടി വെച്ചിട്ടുണ്ടന്ന് പറഞ്ഞത്… കല്യാണത്തിന് അതികം ആരെയും വിളിക്കാൻ പറ്റാത്തിരുന്നത് കൊണ്ട് അവരുടെയൊക്കെ പരിഭം മാറ്റാൻ എല്ലാവരെയും വിളിച്ചുചേർത്തുള്ള ചെറിയ പാർട്ടി… പിന്നെ നൈറ്റിലെ പാർട്ടിയുടെ കാര്യം പറഞ്ഞ് ഫുഡ് കഴിച്ച് എല്ലാവരും എണീറ്റു… ചന്ദ്രച്ഛൻ ഓഫീസ് റൂമിലേക്ക് പോയി ഓഫീസിലെ കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള റൂം ആണ്. ഋഷി റൂമിലേക്കും പോയി. ഞാൻ സരസ്വദിയമ്മയുടെ കൂടെ അടുക്കളയിൽ കൂടിയപ്പോൾ എന്നെ അടുക്കളയിൽ നിന്നോടിച്ചു… ഞാൻ പിന്നെ നേരെ റൂമിലേക്ക് വിട്ടു. ഞാൻ റൂമിലേക്ക് കയറിയതും ഋഷി പുറത്തേക്കിറങ്ങാൻ ഒരുങ്ങുവായിരുന്നു…

ഇതെവിടെ പോകുവാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു…. പിന്നെ ചോദിച്ചില്ല…

ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരവേ… എന്റെ മനസ് വായിച്ചെന്ന പോലെ ഋഷി അതും പറഞ്ഞ് എന്റെ കവിളിൽ തട്ടി കണ്ണു ചിമ്മി കാണിച്ച് കീയും കറക്കി റൂം വിട്ട് പോയി…

ഋഷി പോയത് നോക്കി കവിൾ കൈ വെച്ച് പുഞ്ചിരിച്ച് ഫോണുമെടുത്ത് ബഡിൽ വന്നിരുന്ന് വീട്ടിലേക്ക് വിളിച്ചു. കുറെ നേരം അവരോട് സംസാരിച്ചു ഫോൺ കട്ടാക്കി… എന്തോ കണ്ണു നിറഞ്ഞു പോയി… തന്റെ വീട് വിട്ട് മാറി നിന്നിട്ട് ഒരു രാത്രിയെ ആയിട്ടുള്ളു… എങ്കിലും മനസ്സിൽ വല്ലാത്ത സങ്കടം… അതും ഓർത്ത് ഇരുന്നപ്പോളാ സരസ്വദിയമ്മ റൂമിലേക്ക് വന്നത്…ഞാൻ പെട്ടന്ന് തന്നെ ഇരുന്നിടത്ത് നിന്ന് എണീറ്റു…
അപ്പോഴാണ് സരസ്വദിയമ്മയുടെ കൈയ്യിലെ കവർ ഞാൻ ശ്രെദ്ധിച്ചത്..

തുടരും….