10/02/2026

നിനക്കായ് : ഭാഗം 29

രചന – കൃഷ്ണ

വെള്ള പുതച്ചു കിടത്തിയിരിക്കുന്ന തന്റെ അമ്മയുടെ ജീവനറ്റ ശരീരം കണ്ടതും ചങ്ക് പിടയാൻ തുടങ്ങി… അമ്മയുടെ അടുക്കൽ അടിപ്പിച്ചിരുന്നില്ലങ്കിൽ കൂടി സങ്കടം സഹിച്ചു നിന്നുരുന്നു… ഒരു ദിവസം അമ്മ ഞങ്ങളെ ആ മാറോടണാക്കുമെന്ന പഴയതുപോലെ ഞങ്ങളെ സ്നേഹിക്കുന്ന അമ്മയെ തിരികെ കിട്ടുമെന്ന പ്രേതിക്ഷയിൽ… പക്ഷേ… ആ പ്രേതിക്ഷകൾ അസ്തമിച്ചു…

ഇനി ഒരിക്കലും അമ്മയുടെ സ്നേഹം കിട്ടുമെന്ന പ്രേതിക്ഷ നൽകാതെ തന്നെയും തന്റെ കുഞ്ഞി പെങ്ങളെയും വിട്ട് പോയിരിക്കുന്നു… എല്ലാം കൂടിയോർത്തപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല… കാർത്തിക്ക് അമ്മയുടെ ജീവനറ്റ ശരീരത്തിൽ കേട്ടി പിടിച്ചു കരഞ്ഞു… അവന്റെ അമ്മേയെന്ന വിളി അവിടം മുഴുക്കെ പ്രതിധ്വനിച്ചു…. ആ കാഴ്ച ചുറ്റും കൂടി നിന്നവരിലും വേദനയുണ്ടാക്കി…

 

ദിവസങ്ങൾ പിന്നിട്ടു… കാർത്തിക്കിനും ദിയക്കും താങ്ങായി അച്ഛൻ പെങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കൂടി എല്ലാ കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ആരോഗ്യ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ വേർപാട് കാർത്തിക്കിനെ ശെരിക്കും തളർത്തിയിരുന്നു.
“പെറ്റമ്മ നമ്മളെ വിട്ടു പോകുമ്പോളാണല്ലോ നമ്മൾ ഈ ലോകത്ത് അനഥരാകുന്നത്”.

ദിയക്ക് ഒരു കുറവും വരുത്താതെ നോക്കാൻ കാർത്തിക് ശ്രെമിച്ചു. ശെരിക്കും ഏട്ടനിൽ നിന്നും ഒരച്ഛനായി മറുവായിരുന്നു പിന്നീട്…

അമ്മയുടെ വേർപാടിന് ശേഷം കാർത്തിക്ക് പിന്നെ സ്കൂളിൽ പോയിരുന്നില്ല…

ഒരു ദിവസം ഉമ്മറത്തിരുന്ന് ദിയയെ പഠിപ്പിച്ചോണ്ടിരിക്കുമ്പോൾ ആണ് കാർത്തിക്കിന്റെ അധ്യാപകൻ വന്നത്… കാർത്തിക്ക് നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ ഇനി തുടർന്നു പഠിക്കാനുള്ള സഹായം സാർ നോക്കിക്കൊള്ളാം എന്ന് പറയാനായിരുന്നു അദ്ദേഹം വന്നിരുന്നത്… അത് അച്ഛൻ പെങ്ങൾക്കും അതിലുപരി കാർത്തിക്കിനും സന്തോഷമുണ്ടാക്കി… നന്ദി സൂചകമായി കാർത്തിക് അദ്ദേഹത്തിന്റെ കാലിൽ വീണു… കണ്ണുകൾ നിറഞ്ഞിരുന്നു.. ആ അധ്യാപകൻ അവനെ എണീപ്പിച്ച് ചേർത്തു പിടിച്ചു…

അച്ഛൻ പെങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും പിന്നെ വീട്ടിലെ കാര്യങ്ങളും ഞങ്ങളുടെ കാര്യങ്ങളും അതോടൊപ്പം പഠനത്തിനുള്ള പണവും എല്ലാം കൂടി നടക്കില്ലന്ന് അറിയാവുന്നത് കൊണ്ട് തന്നെയായിരുന്നു പിന്നീടങ്ങോട്ട് പഠനം പാതി വഴി നിർത്താമെന്ന് തീരുമാനിച്ചത്… അപ്പോ തന്റെ അധ്യാപകൻ തന്നെ ഒരു കൈ താങ്ങായി തനിക്ക് മുന്നിൽ വന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.

പിന്നീട് തന്റെ സാറിന്റെ കരുണയിൽ പഠിച്ചു പ്ലസ് ടു വിന് 90above മാർക്കോടെ പാസ്സായി… നല്ല മാർക്കോട് പാസ്സായതിനു സാറിന്റെ വക ഒരു ഫോൺ സമ്മാനമായി കിട്ടി ഒപ്പം ഡിഗ്രിക്കുള്ള അപേക്ഷ കാര്യങ്ങൾ ചെയ്ത് തന്നത് സാറായിരുന്നു. സത്യം പറഞ്ഞാൽ എന്നെ മനസിലാക്കി എന്റെ കൂടെ നിന്ന് സഹായിച്ച ആ അധ്യാപകന്റടുക്കലാണ് ഞാൻ മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്… ഒത്തിരി കടപ്പാടുണ്ട് ആ സാറിനോട്… ചിലപ്പോഴൊക്കെ ഒരച്ഛന്റെ കരുതലും സ്നേഹവും കിട്ടും പോലെ തോന്നി…

 

ക്ലാസ്സ്‌ തുടങ്ങാൻ ഒരു മാസവും കൂടി ഉണ്ടായതിനാൽ ഞാൻ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി… പത്രമിടാനും ഹോട്ടലിൽ സ്വീപ്പറായും പച്ചക്കറി കടയിൽ സഹായിയായും അങ്ങനെ ഓരോ പണികൾ… അതിൽ നിന്നുമൊക്കെ കിട്ടുന്ന ചെറിയ തുകകൊണ്ട് വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി… ദിയയുടെ ആവശ്യങ്ങൾ ഞാൻ തന്നെ കണ്ടും അറിഞ്ഞും നോക്കി നടത്തി… എന്റെ പെങ്ങളെന്നതിലുപരി എന്റെ മകളായി ഞാൻ എന്റെ ദിയയെ ഒരു കുറവും വരുത്താതെ എന്റെ ഈ കാലം വരെ നോക്കി…
കാർത്തിക് പറഞ്ഞു നിർത്തി ഋഷിയെ നോക്കിയതും പെട്ടന്നായിരുന്നു ഋഷി കാർത്തിക്കിനെ കേട്ടി പിടിച്ചത്… ഋഷിയുടെ ആ പ്രവർത്തി കാർത്തിക്കിനെ ആചര്യ പെടുത്തി… ആദ്യമായിട്ടാണ് ഇങ്ങനെ…

ഋഷി കാർത്തിക്കിൽ നിന്നും വിട്ട് മാറി അവന്റെ തോളിൽ കൈ വെച്ചു…

“നീ ഇനി ഒറ്റക്കല്ല എന്തിനും ഏതിനും ഏതു പ്രതിസന്തിയിലും നിന്റെ വലം കൈയ്യായി ഞാനുണ്ടാകും… ” ഇന്നു മുതൽ ദിയ നിന്റെ മാത്രം പെങ്ങളല്ല എന്റെയും കൂടി പെങ്ങളാണ്… ദിയ മോളോട് പറഞ്ഞേക്ക് അവൾക്ക് ഒരേട്ടൻ കൂടി ഉണ്ടന്ന്…
ഋഷിയുടെ വാക്കുകൾ കേട്ടതും കാർത്തിക്കിന്റെ കണ്ണുകൾ ചെറുതായി നനവ് പടർന്നു…

ആദ്യമായി ഇന്നാദ്യമായി സുഹൃത് ബന്ധം അറിഞ്ഞു…
കാർത്തിക്ക് ഋഷിയെ സന്തോഷത്തോടെ കേട്ടി പിടിച്ചു ഋഷി തിരിച്ചും…

പിന്നീടങ്ങോട്ട് ഞങ്ങളുടെ ദിനങ്ങളായിരുന്നു…കാർത്തിക്കിനെ ഫ്രണ്ടായിട്ടല്ല ഒരു കൂടപ്പിറപ്പായി കണ്ടു… ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ലായിരുന്നു… ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം ഓരോ ദിനം കഴിയും തോറും കൂടി കൊണ്ടിരുന്നു… ഋഷിയെ തൊട്ടാൽ കാർത്തിക്കിനും കാർത്തിക്കിനെ തൊട്ടാൽ ഋഷിയും നോക്കി നിക്കില്ലായിരുന്നു…തൊട്ടാൽ തൊട്ടവന്റെ കാര്യത്തിൽ ഒരു തീരുമാനമാകും…
കാർത്തിക്കിന്റെ മാറ്റം ക്ലാസ്സിലെ എല്ലാവരെയും ആതിശയിപ്പിച്ചു… എല്ലാ കാര്യങ്ങളിലും അവൻ ആക്റ്റീവ് ആയിരുന്നു…

കാർത്തിക്ക് കാര്യമായി പറയാറുള്ളത് ദിയയെ കുറിച്ചായിരുന്നു. ദിയയെ കുറിച്ച് പറയുമ്പോൾ അവന് നൂറ് നാക്കായിരുന്നു… ദിയയോട് എത്രമാത്രം സ്നേഹമുണ്ടന്ന് കാർത്തിക്കിന്റെ സംസാരത്തിൽ നിന്നും ഞാൻ അറിഞ്ഞിരുന്നു…

ഒരു ദിവസം കാർത്തിക്കുന്റെ കൂടെ ഞാൻ അവന്റെ വീട്ടിലേക്ക് പോയി… സത്യം പറഞ്ഞാൽ ആ പോക്കിന്റെ ഉദ്ദേശം തന്നെ ദിയയെ കാണാൻ വേണ്ടി തന്നെയായിരുന്നു… എന്റെ കാർത്തിക്കിന്റെ പ്രാണനെ… അവന്റെ പ്രാണനെന്ന് പറയുന്നത് എന്റെയും പ്രാണനാണ്…

വീട്ടിൽ എത്തിയതും അകത്തു നിന്നും ഒരു സുന്ദരി കുട്ടി ഓടി വന്ന് കാർത്തിക്കിനെ കേട്ടി പിടിച്ചു… അപ്പോഴേ ഞാൻ കാണാൻ ആഗ്രഹിച്ച എന്റെ കുഞ്ഞി ദിയ കുട്ടി ഇതാണെന്നു എനിക്ക് മനസ്സിലായി… ഞാൻ അവരെ നോക്കി ഒരു പുഞ്ചിരിയോടെ നിന്നു…
ദിയ കാർത്തിക്കിൽ നിന്നും വിട്ടു മാറി ഋഷിക്ക് നേരെ തിരിഞ്ഞു…

അവൾടെ ആ പുഞ്ചിരി കാണാൻ തന്നെ മനോഹരമായിരുന്നു…

ഹായ് ദേവേട്ടാ…

ദിയയുടെ വാക്കുകൾ ഋഷിയെ ആചര്യ പെടുത്തി അതിൽ കൂടുതൽ സന്തോഷവും…

ഋഷി ദിയയെ ചേർത്തു പിടിച്ചു… അവളെ ചേർത്തു പിടിക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ തിരയിളകുവായിരുന്നു. തനിക്കൊരു കുഞ്ഞി പെങ്ങൾ കിട്ടിയതിന്റെ…

അവൾക്ക് വേണ്ടി എന്നും ഏതെങ്കിലുമായി മേടിച്ച് കാർത്തിക്കിന്റെ കൈയ്യിൽ കൊടുത്തു വിടുമായിരുന്നു…
കാർത്തിക്ക് ചോദിക്കുമ്പോൾ ഋഷി പറയുന്നത്
“അവൾ എന്റെയും കൂടി പെങ്ങളൂട്ടിയല്ലേടാ”… എന്നായിരുന്നു.

പറ്റുന്ന ദിവസങ്ങളിൽ കാർത്തിക്കിന്റെ വീട്ടിൽ പോകും.. അവിടെ അവന്റെ അച്ഛൻ പെങ്ങൾക്ക് എന്നെ വലിയ കാര്യമായിരുന്നു…

ദിവസങ്ങൾ കടന്നു പോയി… ഡിഗ്രി കാലം പിന്നിടുമ്പോൾ ആ കോളേജിലെ ഓരോ കോണിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ഓർമ്മകൾ തിളങ്ങി നിന്നിരുന്നു…

ഋഷി പറഞ്ഞു നിർത്തിയതും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… ധ്വനിയുടെ കണ്ണുകളും നിറഞ്ഞു…
താനും തന്റെ കാർത്തിക്കുമായിട്ടുള്ള ആ വലിയ ഫ്രെയിം ചെയ്ത ഫോട്ടോയിൽ നോക്കി നിക്കുന്ന ഋഷിയുടെ തോളിൽ ധ്വനി മേല്ലേ കൈ ചേർത്തു…

ഋ…ഋഷി… ധ്വനി വിളിച്ചതും ഋഷി പെട്ടന്ന് അവളെ കെട്ടിപിടിച്ച് തോളിൽ മുഖം പൂഴ്ത്തി. ഋഷിയുടെ കണ്ണുനീർ ധ്വനിയുടെ കഴുത്തിൽ പടർന്നു… അവൾക്ക് എന്ത് പറയണമെന്നറിയാൻ പാടില്ലായിരുന്നു… എങ്കിലും ഇപ്പോഴും ഒരു ചോദ്യം ബാക്കി നിക്കുവാണ്… കാർത്തിക്കേട്ടൻ കാർത്തിക്കേട്ടന്….

ഋഷി… ധ്വനി മേല്ലേ വിളിച്ചു… ഋഷി ധ്വനിയിൽ നിന്നും വിട്ടകന്ന് നിന്നു…

ഋഷി…. കാർത്തിക്കേട്ടൻ…

ധ്വനിയുടെ ആ ചോത്യത്തിന് ഋഷി ഒരു നിമിഷം മൗനം പാലിച്ചു നിന്നതിനു ശേഷം പറഞ്ഞു തുടങ്ങി…

തുടരും…