17/04/2026

നിനക്കായ് : ഭാഗം 38

രചന – കൃഷ്ണ

പിറ്റേന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് രാജീവനോടും സതിയോടും പറഞ്ഞ് ധ്വനിയും ദിയയും നിമിഷയുടെ വീട്ടിലേക്ക് തിരിച്ചു.

കുറച്ച് നേരത്തെ നടപ്പിന് ശേഷം ഇരുവരും നിമിഷയുടെ വീട്ടിലെത്തി. മുറ്റത്ത് പന്തൽ കേട്ടുന്നയാളോട് ഓരോ നിർദ്ദേശങ്ങൾ കൊടുക്കുന്ന തിരക്കിലായിരുന്നു മുകുന്ദൻ…

മുകുന്ദച്ചോ… ധ്വനി നീട്ടി വിളിച്ചതും സംസാരിച്ച് നിന്ന മുകുന്ദൻ തിരിഞ്ഞു നോക്കി…

അല്ല ഇതാര്… മുകുന്ദച്ഛന്റെ ധ്വനി മോളോ… വാ.. വാ… അയ്യാൾ പുഞ്ചിരിയോടെ പറഞ്ഞു.
ധ്വനി ദിയയുടെ കൈ കോർത്ത്‌ മുകുന്ദനടുക്കൽ വന്നു. മുകുന്ദന്റെ നോട്ടം ധ്വനിയുടെ കൂടെ നിക്കുന്ന ദിയയിലേക്കായി..

ഇതാരാമോളെ…?

ഇത് ദിയ… ഞങ്ങടെ കുഞ്ഞി പെങ്ങൾ… ദിയയെ ചേർത്ത് പിടിച്ച് കൊണ്ട് ധ്വനി പറഞ്ഞു.

മുകുന്ദൻ ദിയയെ നോക്കി പുഞ്ചിരിച്ചു. അവളും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.

അല്ല… അവളെന്ത്യേ നിമിഷ…

മുറിയിലുണ്ട്… നിങ്ങളങ്ങോട്ട് ചെല്ല്…

ധ്വനി ദിയയെയും കൂട്ടി അകത്തേക്ക് നടന്നു.

റൂമിലെത്തിയപ്പോൾ കട്ടിലിൽ ചമ്പളം മടക്കിട്ട് താടിക്ക് കൈയ്യും കൊടുത്ത് ശോക മൂകമായി ഇരിക്കുവായിരുന്നു നിമിഷ…

ഞങ്ങൾ വന്നതൊന്നും കക്ഷി അറിഞ്ഞിട്ടേയില്ല…

ഞങ്ങൾക്കൊരു കുസൃതി തോന്നി മേല്ലേ നിമിഷക്കരികിൽ വന്ന് “ട്ടോ” എന്നും പറഞ്ഞതും നിമിഷ എന്റമ്മോയെന്നും പറഞ്ഞ് ഞെട്ടി പിടഞ്ഞു പുറകോട്ടാഞ്ഞതും ബാലൻസ് തെറ്റി ദേ കിടക്കുന്നു താഴെ…. ഞങ്ങള് തലയിൽ കൈ വെച്ച് അവൾക്കടുത്തേക്ക് ചെന്നതും പെണ്ണ് എളിക്ക് കൈ കുത്തി എണീക്കാൻ പാട് പെടുവാണ്‌…

നിമിഷേ… എന്തേലും പറ്റിയോടി… ധ്വനി നിഷ്ക്കൂ ഭാവത്തിൽ കുറച്ചകലം പാലിച്ചു നിന്നു കൊണ്ട് ചോദിച്ചു… അപ്പോഴാണ് നിമിഷ തനിക്ക് മുന്നിൽ നിൽക്കുന്ന ധ്വനിയെയും അവൾക്ക് പിറകിലായി നിക്കുന്ന ദിയയെയും കണ്ടത്…

ആരാ ഇവിടെ പടക്കം പൊട്ടിച്ചത്…?എളിയിൽ കൈയ്യൂന്നി കൊണ്ടുള്ള നിമിഷയുടെ പറച്ചില് കേട്ട് ദിയ ഒറ്റ ചിരിയായിരുന്നു… ദിയയുടെ ചിരി കണ്ട് ധ്വനിക്കും ചിരി പൊട്ടി… രണ്ടിന്റെയും ഹലാക്കിലെ ചിരികണ്ട് വായും പൊളിച്ച് നിക്കുവാണ് നിമിഷ…

നിർത്തടികളെ…നിമിഷ പറഞ്ഞതും രണ്ടിന്റെയും ചിരി സ്വിച്ചിട്ട പോലെ നിന്നു…

ഒരാള് വീണത് കണ്ടിട്ട് ഇങ്ങനെ നോക്കിയിരുന്നു കിണിച്ചോണം കിട്ടോ… നിമിഷ രണ്ടിനെയും നോക്കി പറഞ്ഞതും രണ്ടും ഒന്നിളിച്ചു കൊടുത്തു…

ഓ… എന്നെ നോക്കി കിണിക്കാതെ ഒന്ന് വന്നെന്നെ പൊക്കി കട്ടിലിൽ ഇരുത്തടികളെ…കേൾക്കണ്ട താമസം രണ്ടും കൂടി നിമിഷയെ പിടിച്ചേണീപ്പിച്ച് കട്ടിലിലേക്കിരുത്തി.

വേദനയുണ്ടോടി…?

ഏയ് നല്ല സുഖമുണ്ട്… പിന്നെ കട്ടിലിൽ നിന്ന് വീണാൽ വേദനയെടുക്കൂലേ… എന്റെ ഡിസ്ക്കിളകിയിട്ടുണ്ടന്നാ തോന്നുന്നേ… അല്ല എന്നാലും ആരായിരിക്കും ഈ നേരത്ത് പടക്കം പൊട്ടിച്ചതെന്ന… എന്റെ നടും പോയി… നിമിഷ പറഞ്ഞ് തീർന്നതും ദിയ വീണ്ടും ചിരിക്കാൻ തുടങ്ങി… ധ്വനിക്ക് ചിരി പൊട്ടിയെങ്കിലും ചിരിച്ചില്ല… കാരണം നിമിഷയുടെ കൈ പങ്ങിനാണേ ഇരിക്കുന്നത്…

എന്റെ നിമിഷേച്ചി ആരും പടക്കം പൊട്ടിച്ചതൊന്നുമല്ല… ഞങ്ങള് മുറിലേക്ക് വന്നത് പോലുമറിയാതെ എന്തോ പോയ അണ്ണാനെ കൂട്ട് താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന കണ്ടപ്പോൾ ജസ്റ്റ്‌ ഒന്ന് പേടിപ്പിക്കാൻ ഞങ്ങള്…..

എടി ദുഷ്ടകളെ…

സോറിടി പൊന്നേ… ഞങ്ങള് ട്ടോ വെച്ചപ്പോ നീ കട്ടിലിന്ന് വീഴുമെന്നറിഞ്ഞില്ല… ചിരി കടിച്ചു പിടിച്ച് ധ്വനി പറഞ്ഞു… അല്ല അതൊക്കെ വിട് നീ എന്തോ വലിയ ആലോചനയിലായിരുന്നല്ലോ…? എന്താണ് മോളെ നിന്റെ കണവനെ ഓർത്തിരിക്കുവായിരുന്നോ.?

പിന്നെ കണവൻ.. കണവനല്ല കിളവൻ… കണ്ണീ ചോരയില്ലാത്ത സാധനം… നിമിഷ ഉറഞ്ഞു തുള്ളി..

നിമിഷേച്ചി ചേച്ചി ഇപ്പോ പറഞ്ഞ ആ കണ്ണീ ചോരയില്ലാത്ത സാധനം നാളെ ചേച്ചിയുടെ ഹാൾഫ് പാർട്ണർ ആകാൻ പോകുന്നാളാണേന്നോർമ്മ വേണം…

പാർട്ണറ്… ഹും… അങ്ങേരുടെ സ്വഭാവത്തിന് ഞാൻ അങ്ങേരുമായി യോജിച്ചു പോകുമെന്നെനിക്ക് തോന്നുന്നില്ല…

അതെന്താടി… കിരണേട്ടനെന്താ ഒരു കുറവ്…?

അങ്ങേർക്കൊരു കുറവുമില്ല… എല്ലാം കൂടുതലേയുള്ളു… രണ്ട് ദിവസം മുന്നേ എന്നെ വിളിച്ചിട്ട് പറയുവാ ഇനിമുതൽ മൂട്ടിൽ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങാതെ അതി രാവിലെ എണീക്കണം, അടുക്കളയിൽ കേറി എന്തേലും വെച്ചുണ്ടാക്കാൻ പടിക്കണം, കാലത്തെ തന്നെ കുളിക്കണം, എപ്പോഴും ഫോണിൽ തൊണ്ടിയിരിക്കരുത് അത് ഇത് മറ്റേത് മറിച്ചത് എന്നൊക്കെ… ഒരിക്കലും നടക്കാത്ത കാര്യങ്ങൾ എന്നോട് ചെയ്യാൻ പറഞ്ഞാൽ ഞാൻ അങ്ങനുസരിക്കാൻ പോകുവല്ലേ… എൻഗേജ്‌മെന്റ് പോലും കഴിഞ്ഞിട്ടില്ല അതിന് മുന്നേ തന്നെ എന്നോടാഞാപിക്കാൻ വന്നേക്കുന്നു… ഹും…എന്റെ പട്ടി ചെയ്യും… നിമിഷ പറഞ്ഞ് തീർന്നതും അവൾടെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ കിരൺ കാലമാടൻ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വന്നു… നിമിഷ പെട്ടന്ന് കാൾ അറ്റന്റ് ചെയ്യാൻ പോയതും ധ്വനി ഫോൺ തട്ടി പിടിച്ച് വാങ്ങി അറ്റന്റ് ചെയ്ത് സ്പീക്കറിലിട്ടു… നിമിഷ ശെരിക്കും പേട്ടവസ്ഥയിലും…

ഹലോ… മറു വശത്തു നിന്നും ഗൗരവമേറിയ ശബ്‌ദം…

ഹ..മ്… പ… പറയ് കിരണേട്ടാ… നിമിഷയുടെ വിക്കി വിക്കിയുള്ള സംസാരവും കിരണേട്ടായെന്ന വിളിയും കേട്ടപ്പോൾ ധ്വനിയും ദിയയും വായും തുറന്ന് നിന്നുപോയി…

എന്നെത്ര മണിക്കേണീറ്റു…? മറു വശത്തു നിന്നും കിരണിന്റെ ചോദ്യമുയർന്ന.

അ… ആറ് മണിക്ക്…

മമ്… കുളിച് ശുദ്ധിയായിട്ടല്ലേ ഭക്ഷണം കഴിച്ചത്..?

ആമ്… അതെ…

മമ്… നീ രാത്രി ആരോടാ ഇത്രമാത്രം ചാറ്റ് ചെയ്യുന്നത്..?

അ.. ആരോടുമില്ല…

പിന്നെ എന്തിനാടി നീ പതിനൊന്നു മണി വരെയൊക്കെ ഓൺലൈനിൽ കാണുന്നത്… ഇനി മുതൽ പത്തു മണിക്ക് ശേഷം നിന്നെ നിന്നെ ഓൺലൈനിൽ കണ്ട് പോകരുത്… മനസ്സിലായോ…

മമ്…

വാ തുറന്ന് പറയടി…

മ.. മനസ്സിലായി…

മമ്… ആമ് പിന്ന… നാളെ വൃത്തിയും മെനക്കുമൊരുങ്ങി നിന്നോണം…

ആമ്…

പിന്നെ അതികം ചോത്യങ്ങളൊന്നും ഇല്ലാതെ മറു വശത്തു കിരൺ ഫോൺ കട്ടാക്കി…

കിരൺ ഫോൺ കട്ടാക്കിയതും നിമിഷ ശ്വാസം വലിച്ച് വിട്ട് നെഞ്ചത്ത് കൈ വെച്ച് ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു.

ഏട്ടത്തിയമ്മേ എവിടൊരാള് കുറച്ച് മുന്നേ എന്തൊക്കെയോ പറഞ്ഞായിരുന്നല്ലോ… എന്തായിരുന്നു… ഒരിക്കലും നടക്കാത്ത കാര്യം ചെയ്യാൻ പോകുവല്ലേ, എൻഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല അതിന് മുന്നേ ആഞ്ജപിക്കാൻ വന്നിരിക്കുന്നു…. എന്തൊക്കെയായിരുന്നു… ദിയ നിമിഷയെ നോക്കി പറഞ്ഞതും അവളൊന്നിളിച്ചു കൊടുത്തു…

പിന്നെ കുറെ നേരം അതും പറഞ്ഞ് നിമിഷയെ വാരലായിരുന്നു രണ്ടിന്റെയും പണി…

ധ്വനിയും നിമിഷയും അവരുടെ കുട്ടിക്കാലം മുതൽക്കെയുള്ള കാര്യങ്ങളും പൊട്ടത്തരങ്ങളും ചളികളും അങ്ങനെ ഓരോന്നും പറയുമ്പോൾ കൗതുകത്തോടെ കേട്ടിരിക്കുവായിരുന്നു ദിയ…
സന്ധ്യയോടടുത്തപ്പോൾ രണ്ടാളും യാത്ര പറഞ്ഞിറങ്ങാൻ നേരം നാളെ നേരുത്തെ വന്നേക്കണമെന്നൊരു ശാസനം ഉണ്ടായിരുന്നു…

__________________________

വീട്ടിലെത്തിയപ്പോൾ രാജീവും സതിയും ഉമ്മറത്തിരുപ്പുണ്ടായിരുന്നു…

ആമ് മക്കള് വന്നോ..? രാജീവാണ്.

സന്ധ്യ മയങ്ങാറായപ്പോൾ ഞങ്ങളിങ്ങു പോന്നു.

എന്നാ രണ്ടാളും പോയി വേഷമോക്കെ മാറ്റി വാ… അമ്മ chayayedukkam.സതിയായിരുന്നു.

അതിന് രണ്ടും തലയാട്ടി അകത്തേക്ക് പോയി.

അവര് പോകുന്നത് കണ്ടോ സതി….. ശെരിക്കും ഒരമ്മ പെറ്റ മക്കളെ കൂട്ട്…
അവര് പോകുന്നതും നോക്കി രാജീവ് പറഞ്ഞു.

ദിയയെ ഞാൻ പ്രസവിച്ചതല്ലെങ്കിലും ഇപ്പോ എന്റെ മോള് തന്നെയാ അവൾ… സതിയുടെ വാക്കുകൾ കേട്ടതും രാജീവ് അവരെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു…

_______________________

നാളെ നേരത്തെ വരണേ… ആമ് പിന്നെ ആ ക്രീം കളർ ഷർട്ടും ബ്ലാക്ക് കളർ ജീൻസും ഇട്ടാൽ മതിട്ടോ ഋഷി…
ബാൽക്കാണിയിലിരുന്ന് ഋഷിയോട് ഫോണിൽ വിളിക്കുവാണ്‌ ധ്വനി…

ഓ… ആയിക്കോട്ടെ ഭാര്യേ… മറുതലക്കൽ നിന്നും ഋഷി.

നാളെ നേരത്തെ വരുവല്ലോ ല്ലേ…

വരാം പെണ്ണേ…

എനിക്ക് ഋഷിയെ കാണാൻ തോന്നുന്നു… പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു.

ഞാൻ നിർബന്തിച്ചയച്ചതാണോ… ഏട്ടത്തിയും നാത്തൂനും കൂടി പ്ലാൻ ചെയ്ത് പോയതല്ലേ… എനിക്കും പറഞ്ഞയക്കാൻ താൽപ്പര്യമുണ്ടായിട്ടല്ലായിരുന്നു പിന്നെ എന്റെ ഭാര്യേടെ മുഖം വടുന്നത് കണ്ടു നിക്കാൻ എനിക്ക് പറ്റാത്തത് കൊണ്ടു മാത്രാ…
അല്ല ദിയ മോളെന്ത്യേ..?

ആള് കിടന്നു..

എന്റ മോള് കിടക്കുന്നില്ലേ..?

മ്മ്ഹ്ഹ്… ഉറക്കം വരുന്നില്ല…

ആണോ… എന്നാലേ എനിക്ക് നല്ലോണം ഉറക്കം വരുന്നുണ്ട്….

ഋഷി… അവൾ പരിഭാവത്തോടെ വിളിച്ചു…

ഋഷി ചിരിക്കുന്നത് അവൾ കേട്ടു… പതിയെ അവൾടെ ചൊടിയിലും പുഞ്ചിരി വിരിഞ്ഞു…

ഇരുവരുടെയും ഫോൺ വിളി നീണ്ടു…

_________________________________

പിറ്റേന്ന് രാവിലെ…

നിമിഷയുടെ എൻഗേജ്‌മെന്റിന് പോകാൻ റെഡിയാകുവാണ് ധ്വനിയും ദിയയും…

ക്രീം കളറിൽ ഒരു സിംപിൾ വർക്കുള്ള സാരിയാണ് ധ്വനിയുടെ വേഷം… മുടി കൊതി പിന്നിയിട്ടിരിക്കുന്നു. കഴുത്തിൽ താലി മാല മാത്രം. കാതിൽ ചെറിയ കമ്മലും ഇരു കൈയ്യിലും ഈരണ്ട് വളയും. ആ കുഞ്ഞു കരിമഷി കണ്ണുകൾ കറുപ്പിച്ചെഴുതിയിരിക്കുന്നു. നെറ്റിയിൽ ഒരു കുഞ്ഞു വട്ടപ്പൊട്ടും. മൊത്തത്തിൽ ധ്വനിയെ കാണാൻ ഒരു പ്രേത്യേക ഭംഗിയായിരുന്നു.

ഡാർക്ക്‌ മെറൂൺ കളയിലെ ലോങ്ങ്‌ ഫ്രോക്കായിരുന്നു ദിയയുടെ വേഷം. മുടി ഒരു വശത്തേക്ക് പിന്നിയിട്ടിരിക്കുന്നു… നെറ്റിയിൽ മെറൂൺ കളറിലെ ഒരു ചെറിയ വട്ടപ്പൊട്ട് തൊട്ടിട്ടുണ്ട്. കഴുത്ത് ഫുൾ കവർ ചെയ്തുള്ള ഡ്രെസ്സായതിനാൽ ചെയിനിട്ടില്ലെങ്കിലും കുഴപ്പമില്ലായിരുന്നു… ഇരുകൈകളിലും ഡ്രെസ്സിനു യോചിച്ച മെറൂൺ നിറത്തിലെ കുപ്പിവളകളും…

ഏട്ടത്തിയമ്മയുടെയും പെങ്ങളൂട്ടിയുടെയും ഒരുക്കം ഇത് വരെ തീർന്നില്ലേ… ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഡോറിനരികെ ചാരി കൈ കേട്ടി നിക്കുവാണ് ഋഷി… ധ്വനി പറഞ്ഞത് പ്രേകരം ക്രീം കളർ ഷർട്ടും ബ്ലാക്ക് കളർ ജീൻസുമായിരുന്നു ഋഷിയുടെ വേഷം… ഇൻ ചെയ്തിരിക്കുന്നു. ലെഫ്റ്റ് ഹാൻന്റിൽ വാച്ച് കെട്ടിയിട്ടുണ്ട്.

ദേവേട്ടാ… എന്നും വിളിച്ച് ദിയ ഋഷിയെ ചെന്നു കെട്ടിപ്പിടിച്ചു… ഋഷി പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു… ദിയയെ ചേർത്തു പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ നീണ്ടത് ധ്വനിയിലായിരുന്നു… ധ്വനി പുഞ്ചിരിയോടെ അവനെ നോക്കി നിക്കുവായിരുന്നു…

ദിയ അവനിൽ നിന്നുമകന്നു നിന്നു…

ഓ… അപ്പോ രണ്ടാളും പ്ലാൻ ചെയ്തിട്ടതാണല്ലേ ഋഷിയെയും ധ്വനിയെയും മാറി മാറി നോക്കി ദിയ ചോദിച്ചു…

ഋഷി ദിയയെ നോക്കി കണ്ണ് ചിമ്മി കാണിച്ച് ധ്വനിയെ നോക്കി…

ഞാൻ താഴേക്ക് പോകുവാണേ… നിങ്ങള് വന്നേക്ക്… അതും പറഞ്ഞ് ഇട്ടിരുന്ന ഫ്രോക്ക് ചെറുതായി പൊക്കി പിടിച്ച് കൊണ്ട് ദിയ റൂം വിട്ടിറങ്ങി… ദിയ പോയതും ഋഷി ഡോർ ലോക്ക് ചെയ്ത് ധ്വനിക്കടുത്തേക്ക് നടന്നടുത്ത് അവൾടെ ഇടുപ്പിലൂടെ പിടിച്ച് ഋഷിയിലേക്ക് ചേർത്തു നിർത്തി…

ഇന്നെന്റെ ഭാര്യേ കാണാൻ സുന്ദരിയായിട്ടുണ്ടല്ലോ… അവൾടെ കരിമഷി കണ്ണുകളിൽ നോക്കിയവൻ പറഞ്ഞു…

ധ്വനി പുഞ്ചിരിയോടെ മുഖം താഴ്ത്തി…

ഋഷി ധ്വനിയുടെ ഇടുപ്പിലെ പിടി ഒന്നൂടെ മുറുക്കിയതും അവൾ പിടഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി…

ഋഷി അവൾടെ ആ കരിമഷി കണ്ണുകളിൽ ആഴ്ന്നിറങ്ങി… ഋഷി ധ്വനിയുടെ താടിയിൽ പിടിച്ചവനുനേരെയുയർത്തി അവൾടെ ചുണ്ടുകളെ സ്വന്തമാക്കി… ധ്വനി ഋഷിയുടെ തോളിലൂടെ കൈയ്യിട്ട് അവനിലേക്ക് ചേർന്നു നിന്നു… ഇരുവരും ചുമ്പനത്തിൽ മുഴുകി… രണ്ട് ദിവസം നേരിൽ കാണാതിരുന്നതിന്റെ രണ്ട് പേരും ആ ചുമ്പനത്തിലൂടെ തീർത്തു…

തുടരും…