19/04/2026

നിനക്കായ് : ഭാഗം 45

രചന – കൃഷ്ണ

ഡാ.. കാർത്തി ഇന്ന് നമ്മുടെ ദിയ മോൾടെ വിവാഹ നിച്ഛയമാണ്. നമ്മുടെ ദിയക്ക് ഏറ്റവും യോജിച്ച പയ്യൻ. സഞ്ജയ്‌. നമ്മുടെ ദിയയെ പൊന്നു പോലെ നോക്കും നീയും ഞാനും അവളെ നോക്കിയതിനേക്കാൾ ഇരട്ടി സ്നേഹത്തോടെ കേയറിങ്ങോടെ…
നിനക്കറിയോ കാർത്തി സഞ്ജയ്‌ടെ ഇഷ്ട്ടം ഞാൻ ദിയയോട് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞതെന്താണന്നറിയോ
“എനിക്ക് സഞ്ജയ്‌നെ ഇഷ്ടമായങ്കിൽ സഞ്ജയ്‌നെ അസെപ്റ് ചെയ്യാൻ ഒരേതിർപ്പും ഇല്ലന്ന്‌.

ദേവേട്ടൻ എന്നും എന്റെ നല്ലത് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. സഞ്ജയ്‌ എന്നെ നന്നായ് നോക്കുമെന്ന വിശ്വാസവും ഉറപ്പും ദേവേട്ടനുണ്ട്. ഏട്ടന് സഞ്ജയ്‌നോടുള്ള ആ വിശ്വാസവും ഉറപ്പും മതി എനിക്ക് സഞ്ജയ്‌നെ സ്വീകരിക്കാനെന്ന്‌… ”

അത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയടാ…ഒരേട്ടനെന്ന നിലയിൽ ഞാൻ വിജയിച്ച നിമിഷം.
ഒരമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും അവൾ എനിക്ക് തരുന്ന സ്ഥാനവും സ്നേഹവും ഒത്തിരിയാണ്… ആരുടെ മുന്നിലും ഇതെന്റെ ദേവേട്ടനാണ് എന്ന് പറയുന്ന അവളെ കൗതുകത്തോടെ അതിലുപരി വാത്സല്യത്തോടുകൂടിയാ ഞാൻ നോക്കി കണ്ടത്…
നീ എന്റെ കൈകളിൽ ഏൽപ്പിച്ചിട്ടു പോയ ഏറ്റവും വലിയ സമ്മാനമാടാ എന്റെ ദിയ… ഒപ്പം നീയെന്ന വേദനയും… അന്ന് എന്റെ ചെറിയൊരു അശ്രദ്ധ കാരണമല്ലേ എനിക്ക് നിന്നെ നഷ്ട്ടപെട്ടത് ദിയ മോൾക്ക് അവൾടെ ഏട്ടനെ നഷ്ട്ടപെട്ടത്…പറയുമ്പോൾ ഋഷിയുടെ വാക്കുകൾ മുറിഞ്ഞു… ശബ്‌ദം ഇടറി.. കണ്ണുകൾ നിറഞ്ഞൊഴുകി…

ഇന്ന് എല്ലാ കാര്യങ്ങളും മുൻപന്തിയിൽ നിന്ന് നടത്തേണ്ടിയിരുന്ന നീ…

കാർത്തിക്കിന്റെ ഓർമ്മകൾ നിറഞ്ഞ റൂമിൽ ഋഷിയും കാർത്തിയും ഒരുമിച്ച് നിൽക്കുന്ന ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ഫോട്ടോയിൽ നോക്കി ഋഷി പറഞ്ഞു നിർത്തി…

ഋഷി… വിളികേട്ട് ഋഷി തിരിഞ്ഞു നോക്കി… ഡോറിനരികെ വയറിനു താങ്ങു കൊടുത്തു നിക്കുവാണ് ധ്വനി. അവൾ മേല്ലേ നടന്ന് അവനരികിൽ വന്നു നിന്നു…

കരഞ്ഞു കലങ്ങിയ ഋഷിയുടെ കണ്ണുകൾ കണ്ടതും ധ്വനിക്ക് സങ്കടം വന്നു…

എന്താ ഋഷി… ഇന്നൊരു നല്ല ദിവസമായിട്ട്… അവന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് ധ്വനി ചോദിച്ചു.

പറ്റണില്ല ഭാര്യേ… ഇന്ന് എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കേണ്ട എന്റെ കാർത്തി… അവന്റെ കണ്ണുകൾ നിറഞ്ഞു.

ഋഷി… ഇങ്ങനെ സങ്കടപ്പെടല്ലേ… ഇന്നത്തെ ഈ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കാർത്തിക്കെട്ടാൻ ആയിരിക്കും… കാർത്തിക്കെട്ടാന്റെ സ്ഥാനത്ത് ഋഷി കൂടെയില്ലേ… അത് തന്നെയാകും കാർത്തിക്കെട്ടാന്റെ ഏറ്റവും വലിയ സന്തോഷം… ഋഷി ഇങ്ങനെ വിഷമിക്കുമ്പോൾ കാർത്തിക്കെട്ടാൻ അതിനിരട്ടിയായി വിഷമിക്കുന്നുണ്ടാകുട്ടോ…

ധ്വനി പറഞ്ഞു തീർന്നതും ഋഷി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു മുഖം ചരിച്ചു ആ ഫ്രെയിമിലേക്ക് നോക്കി…

ഇരുവരും റൂമിൽ നിന്നുമിറങ്ങി.. ആ മുറിയുടെ വാതിൽ അടയ്ക്കുന്നതിനു മുന്നേ ഋഷി ആ വലിയ ഫ്രെയിം ലേക്ക് ഒന്നുകൂടി നോക്കി. കാർത്തി അവനെ നോക്കി കണ്ണു ചിമ്മി കാണിച്ചത് പോലെ അവന് തോന്നി…

വാതിൽ അടഞ്ഞതും ആ മുറിയിൽ നിന്നും ഒരു ശബ്‌ദം കേട്ടു…

“ഋഷി”

___________________________

ധ്വനിയുടെ വീട്ടിൽ വെച്ചാണ് ചടങ്ങുകൾ എല്ലാം നടത്തുന്നത്… മുൻപന്തിയിൽ തന്നെ രാജീവും സതിയും ഉണ്ട്… സഞ്ജയ്‌ടെ കാര്യം പറഞ്ഞപ്പോൾ തന്നെ അവർക്ക് ഒരേതിർപ്പും ഉണ്ടായിരുന്നില്ല…കൂടാതെ എല്ലാ അവകാശത്തോട് കൂടി ചടങ്ങുകൾ നടത്താൻ ആവേശം രാജീവനും സതിക്കുമായിരുന്നു.

🌺

ദിയയെ ഒരുക്കുന്ന പരിപാടി ഏറ്റെടുത്തത് നിമിഷയായിരുന്നു…

മമ്… വോക്യേ… എല്ലാം ഒരു വിധം സെറ്റ്…
ദിയയെ ആകെ തുകെ ഒന്ന് നോക്കിയ ശേഷം നിമിഷ പറഞ്ഞു…

നിമിഷ പറഞ്ഞത് കേട്ട് ദിയ കണ്ണാടിക്ക് നേരെ തിരിഞ്ഞു.

ഗോൾഡൻ ആൻഡ് ഗ്രേപ്പ് കളർ ദാവണി ആയിരുന്നു ദിയയുടെ വേഷം… ഫ്രഞ്ച് ബ്രയിഡ് സ്റ്റൈലിൽ ആണ് മുടി കെട്ടിയിരിക്കുന്നത്.. കഴുത്തിൽ സ്വർണ്ണ ചെയിനും കാതിൽ ഡ്രസിന്റെ അതെ നിറത്തിലെ വലിയ ജിമിക്കിയും. രണ്ട് കൈയ്യിലും അതെ നിറത്തിലെ കുപ്പിവളകളും… കണ്ണുകൾ വിടർത്തി എഴുതിയിരിക്കുന്നു.. നീണ്ട പിരികക്കൊടികൾക്കിടയിൽ ഒരു ചെറിയ വട്ട പൊട്ടും. മൊത്തത്തിൽ അതി സുന്ദരി…

മമ് കൊള്ളാല്ലോ… നിമിഷേച്ചിക്ക് നല്ല ഭാവി ഞാൻ കാണുന്നു… ഞാൻ വിചാരിച്ചില്ല ചേച്ചി ഇത്രയും നന്നായി എന്നെ ഒരുക്കുമെന്ന്…? കണ്ണാടിയിലൂടെ ദിയ മൊത്തത്തിലൊന്നു നോക്കി കൊണ്ട് പറഞ്ഞു…

ഇതൊക്കെ എന്ത് മോളെ… ഇതൊക്കെ ചിമ്പിൾ…

മമ് മമ്…. ദിയ മൂളി…

അല്ല ധ്വനി ഇതു വരെ വന്നില്ലല്ലോ… സ്വന്തം അനിയത്തീടെ എൻഗേജ്‌മെന്റാണ്…

എന്താടി എന്നെക്കുറിച്ചൊരു ചർച്ച… ധ്വനി അതും പറഞ്ഞു റൂമിലേക്ക് വന്നു…

നല്ലയാള… ഇന്നലെ എന്തും പറഞ്ഞ ഇവിടന്ന് പോയത്… ഞാൻ നിന്നോട് പറഞ്ഞതല്ലെടി ഇവിടെ നിക്കാൻ… ഈ വയറും ഇന്നലെ തന്നെ പോണമായിരുന്നോ…? ധ്വനിയെ നോക്കി നിമിഷ ചോദിച്ചു.

ഏട്ടത്തിയമ്മ ഇവിടെ നിന്നാൽ ദേവേട്ടന്റെ ഉറക്കം പോകും… അല്ലേ… ദിയ ധ്വനിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു… അത് കേട്ട് ധ്വനി പുഞ്ചിരിച്ചു.

അപ്പോഴേക്കും ഋഷിയും റൂമിലേക്ക് വന്നു. ദിയയയെ കണ്ട് ഋഷി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു… ദേവേട്ടാ എന്നും വിളിച്ചു തന്റെ കൈയ്യിൽ തൂങ്ങി നടന്ന കുഞ്ഞി പെങ്ങൾ… ഇന്ന് അവളുടെ ജീവിതത്തിലെ നിർണ്ണായക ദിവസമാണ്…

ദേവേട്ടാ… ദിയയുടെ വിളി കേട്ടാണ് ഋഷി ചിന്തകളിൽ നിന്നു മുണർന്നത്…

ദിയ ഋഷിക്കരികിലേക്ക് വന്ന് അവനെ കെട്ടിപിടിച്ചു… ഋഷി ഒത്തിരി സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു…
ആ കാഴച്ച പുഞ്ചിരിയോടെ കണ്ടു നിക്കുവായിരുന്നു ധ്വനി ഒപ്പം നിമിഷയും.

🌺

സഞ്ജയ്‌യും വീട്ടുകാരും എത്തി…

ചടങ്ങിനുള്ള സമയമായതും ദിയയെയും കൂട്ടി മുറ്റത് കെട്ടിയ പന്തലിലേക്ക് കൊണ്ടുവന്നു…
സഞ്ജയ്‌യുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു… അവളെ സ്വയം മറന്ന് നോക്കി നിന്നു പോയി അവൻ… എന്നാൽ ദിയ അവന്റെ നേരെ ഒന്ന് നോക്കിയത് പോലുമില്ല… എങ്കിലും സഞ്ജയ്‌യുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു…

ധ്വനിയെ ഋഷി അവന്റടുക്കൽ നിർത്തി…അവളെ ചേർത്തു പിടിച്ചു.
നിമിഷയുടെ കണ്ണുകൾ ആരെയോ പരതി…

ഇതരെയാ നീ ഈ നോക്കുന്നത്..? അവൽക്കരികിൽ നിന്നുമുള്ള ആ ശബ്‌ദം കേട്ട് നിമിഷ മുഖം ചരിച്ചു നോക്കിയതും അവളെ നോക്കി പുഞ്ചിരിയോടെ നിക്കുന്ന കിരണിനെ കണ്ട് അവൾ ചമ്മി… ചമ്മല് പുറമേ കാണിക്കാതെ അവൾ വേഗം മുഖം തിരിച്ചു… കിരൺ അവളോട് ഒന്നൂടെ ചേർന്ന് നിന്ന് അവളുടെ കൈകളിൽ കോർത്ത്‌ പിടിച്ചു… നിമിഷയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. കിരണത് കണ്ട് പുഞ്ചിരിച്ച് ആ കൈകളെ ഒന്നൂടെ മുറുകെ പിടിച്ചു.

കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിന് മുന്നിൽ ഇരിക്കുവാണ് സഞ്ജയ്‌യും അവനരികിലായി ദിയയും… ദിയ മേല്ലേ മുഖം ചരിച്ചവനെ നോക്കി.
ഗ്രേപ്പ് കളർ ഷർട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു വേഷം. നെറ്റിയിൽ ചന്ദന കുറിതോറ്റിരിക്കുന്നു. ആ വേഷത്തിൽ അവനെ കാണാൻ ഒരു പ്രേത്യേക ഭംഗി ഉള്ളത് പോലെ അവൾക്ക് തോന്നി. പെട്ടന്ന് സഞ്ജയ്‌യുടെ നോട്ടം അവളിലെക്ക് വീണതും ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി…

എനി ഇരവരും പരസ്പരം മോതിരം മാറിക്കോളുക… ഗാംഭീര്യമുള്ള ആ ശബ്‌ദം കേട്ടപ്പോൾ ദിയ പൊടുന്നനെ അവനിൽ നിന്നും ചെറിയ ചമ്മലോടെ നോട്ടം പിൻവലിച്ചു…

ദിയയുടെ പേര് കൊത്തിയ മോതിരം രാജീവ് ദിയയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു. ദിയ മോതിരത്തിലേക്ക് നോക്കി ശേഷം തൊട്ടു മാറി നിൽക്കുന്ന ഋഷിയിലേക്ക് അവളുടെ നോട്ടം ചെന്നെത്തി… ഋഷി നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി നിക്കുവാണ്… അവനിലെ ആ പുഞ്ചിരി അവൾടെ ചുണ്ടിലും പടർന്നു… ഋഷി കണ്ണ് കൊണ്ട് മോതിരം ഇട്ടു കൊടുക്കന്ന് കാണിച്ചു… അവൾ ചിരിയാലേ മോതിരം സഞ്ജയ്‌യുടെ വിരലിൽ അണിയിച്ചു കൊടുത്തു… സഞ്ജയ്‌യും അവന്റെ പേര് കൊത്തിയ മോതിരം ദിയയുടെ മോതിര വിരലിൽ അണിയിച്ചു കൊടുത്തു.
ആ കാഴ്ച ഋഷിയുടെ കണ്ണുകളിൽ നനവ് പടർത്തി… സന്തോഷത്തിന്റെ ആനന്ദ കണ്ണീർ…

______________________

മോതിരം മാറി കഴിഞ്ഞ് പിന്നീടങ്ങോട്ട് ഫോട്ടോ എടുക്കലായിരുന്നു… നേരത്തിപ്പിടിച്ചു കുറെ ഫോട്ടോ എടുത്തു…അങ്ങനെ ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞ് ഫുഡ് കഴിയൊക്കെ കഴിഞ്ഞ് സഞ്ജയ്‌യും കുടുംബവും തിരിച്ചു… പോകുന്നതിനു മുന്നേ ദിയയോട് യാത്ര ചോദിക്കാൻ സഞ്ജയ്‌ മറന്നില്ല…

എല്ലാം നല്ല പടിയായി കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് രാജീവ് പറഞ്ഞത്…
രാജീവ്‌ പറഞ്ഞത് കേട്ട് ധ്വനി നോക്കിയത് ഋഷിയെ ആയിരുന്നു.

തുടരും…