രചന – കൃഷ്ണ
മുഖത്തേക്ക് സൂര്യപ്രകാശം വന്നടിച്ചപ്പൽ കണ്ണുകൾ മേല്ലേ ചിമ്മി തുറന്നു. ഒരു സൈഡിലേക്ക് തിരിഞ്ഞ് കട്ടിലിനരികിലയുള്ള ടേബിളിൻ മേൽ വെച്ചിരുന്ന ക്ലോക്കിലേക്ക് നോക്കി സമയം ഏഴായി… മേത്തന്നു പുതപ്പ് മാറ്റി എണീറ്റ് കട്ടിലിലേക്ക് ചാരിയിരുന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നപ്പോൾ മനസ് വല്ലാതെ വേദന തോന്നി… മനസൊന്നു ഉഷാറാകാൻ വേണ്ടി അമ്പലത്തിൽ പോകാമെന്നു കരുതി കട്ടിലിന്നെണീറ്റ് നേരെ ബാത്ത്റൂമിലേക്ക് കയറി.
മനസ്സിൽ സന്തോഷമോ സങ്കടമോ ഉണ്ടായാൽ ധ്വനി വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ പോകും. നന്നായി പ്രാർത്ഥിച്ചു മനസിലുള്ളതൊക്കെ കൃഷ്‌നോട് പറഞ്ഞ് കഴിയുമ്പോൾ അവൾക്കൊരാശ്വാസം തോന്നും. ഋഷിയെ കണ്ടതുമുതൽ പിന്നീടാങ്ങോട്ട് പറിച്ചു കളയാൻ പറ്റാത്ത വിധം ഹൃദയത്തിൽ കയറിപ്പറ്റിയപ്പോളും അവൾ മനസ്സ് തുറന്നെല്ലാം പറഞ്ഞതും കൃഷ്ണനരികിലായിരുന്നു…
ഫ്രഷായിറങ്ങി ഷെൽഫിൽ നിന്നും ഒരു ദാവണിയുമെടുത്ത് നേരെ ഡ്രസിങ് റൂമിലേക്ക് പോയി. ധാവണിയുമുടുത്ത് നേരെ കണ്ണാടിക്ക് മുന്നിൽ വന്ന് മുടിയൊന്നു വകഞ്ഞു കേട്ടി റൂമിന്നു പുറത്തേക്കിറങ്ങി. താഴെ വന്നപ്പോൾ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നു. ഞാൻ നടന്ന് നേരെ അവർക്കരികിലേക്ക് ചെന്നു.
അല്ല മോളിതെങ്ങോട്ടാ? രാജീവ്
ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാമച്ഛാ…
ആമ് പോയിട്ട് വാ മോളെ.. രാജീവ്
ധ്വനി പുഞ്ചിരിച്ച് പുറത്തേക്ക് നടക്കാൻ തിരിഞ്ഞതും
മോളെ… സതി അവളെ വിളിച്ചു.
അവൾ അവർക്ക് നേരെ തിരിഞ്ഞു.
എന്താമ്മേ??
സതി അവൾക്കരികിലേക്ക് തന്റെ നെറ്റിയിൽ തൊട്ടിരുന്ന ഒരു കുഞ്ഞു കറുത്ത വട്ടപൊട്ടുപൊളിച് ധ്വനിക്ക് തൊട്ടു കൊടുത്തു. ഇപ്പോ ശരിയായി… അതും പറഞ്ഞ് ധ്വനിയുടെ കവിളിൽ തലോടി… ചെല്ല്… പോയിട്ട് വാ…
ധ്വനിയൊന്ന് ചിരിച്ചു കൊടുത്ത് പുറത്തേക്ക് നടന്നു. അവൾ പോകുന്നതും നോക്കി രാജീവും സതിയും നിന്നു.
രാജീവേട്ടാ മോളോട് പറയണ്ടേ?
മമ് പറയണം… മോള് അമ്പലത്തിൽ പോയി വരട്ടെ…
________________________________
അമ്പലത്തിലേക്ക് പോകാൻ രണ്ട് വഴികളുണ്ട്. ഒന്ന് റോഡ് വഴി കുറച്ച് കറങ്ങി തിരിഞ്ഞും മറ്റൊന്ന് പാടവരമ്പിലൂടെയും.
ധ്വനി പാടവരമ്പിലൂടെയുള്ളെ കുഞ്ഞു വഴിയിലൂടെ അമ്പലത്തിലേക്ക് നടന്നു. ഇരുവശവും നീണ്ടു നിവർന്നു കിടക്കുന്ന പാടമാണ്. അവൾ വരമ്പിലൂടെ നടന്നു. ആ വഴി തിരുന്നത് അമ്പലത്തിലേക്കു കയറാനുള്ള കഴിയിലേക്കാണ്. പടിക്കെട്ടുകൾ കയറി അവൾ ശ്രീകോവിലിനു മുന്നിൽ വന്നു കൈ കൂപ്പി മനസുരുകി പ്രേർത്തിച്ചു. മനസ്സ് മുഴുവൻ ഋഷിയെക്കുറിച്ചാരിക്കുന്നു… മനസിലെ സങ്കടങ്ങളെല്ലാം പറഞ്ഞ് പ്രാർഥിക്കുമ്പോൾ അവളുടെ കൺ കോണിലൂടെ കണ്ണ് നീർ ഒഴികിയിറങ്ങി.
പ്രാർത്ഥിച്ചിറങ്ങുമ്പോൾ മനസ്സിനൊരാശ്വാസം കിട്ടിയിരുന്നു. പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ആയിരുന്നു നിമിഷ നടന്നു വരുന്നത് കണ്ടത്.
ആഹാ… മോള് തൊഴുത്തിറങ്ങിയോ… ഇറങ്ങിയ സ്ഥിതിക്ക് നീ ആ ആൽമരത്തറയിൽ ഇരിക്ക്. ഞാൻ തൊഴുത് പെട്ടന്ന് വരാം.. അതും പറഞ്ഞു അവൾ അമ്പലത്തിലേക്ക് കയറി. ഞാൻ നേരെ ആൽത്തറയിൽ വന്നിരുന്നു.. ഇളം കറ്റടിച്ചപ്പോൾ ആൽമരത്തിലെ ചില്ലയിൽ നിന്നും ഒരു ആലില കൊഴിഞ്ഞു ധ്വനിയുടെ മടിത്തട്ടിൽ വന്നു വീണു. അവളെ ആലില കൈയ്യിലെടുത്തു.
ഋഷി പ്രണയമായി മനസ്സിൽ കയറിയപ്പോൾ ഒരിക്കെ അമ്പലത്തിൽ വന്നപ്പോൾ ഈ ആൽമരത്തിലെ താഴ്ന്ന ചില്ലയിൽ നിന്നും ഒരു ആലില പൊട്ടിച്ചെടുത്തായിരുന്നു. ആ ആലിലയിൽ തന്റെയും ഋഷിയുടെയും പേരെഴുതി ഇപ്പോഴും ഒരു ബുക്കിനിടയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്… ധ്വാനിയതോർത്തെടുത്തു…
പോകാം.. നിമിഷയുടെ ശബ്‌ദം കേട്ടതും ചിന്തകളിൽ നിന്നുമുണർന്നു. ആൽതറയിൽ നിന്നുമെണീറ്റ് ധാവണിയുടെ പുറകോന്ന് തട്ടി ഒന്ന് മൂളി…
ഞാൻ ചോദിക്കാൻ മറന്നു നിന്റെ തലവേദന കുറഞ്ഞോ.? ഇന്നലെ വിളിച്ചപ്പോ എനിക്ക് ചോദിക്കാനുള്ള ഗ്യാപ് തരാതെ നീ ഫോൺ കട്ടാക്കിയില്ലേ… പിന്നെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി വിളിച്ചില്ല. പിന്നെ ഇന്നമ്പലത്തിൽ വരുമെന്ന് പ്രേതീക്ഷിച്ചുമില്ല…
മമ് തലവേദന കുറവുണ്ട്… പിന്നെ ഇന്നമ്പലത്തിൽ വരാൻ വല്ലാത്ത കൊതി തോന്നി. അതുകൊണ്ട് കുളിച്ചൊരുങ്ങി നേരെ ഇങ്ങു പോന്നു..
ഒരുക്കത്തിന്റെ കാര്യം പറഞ്ഞപ്പോളാ സാധാരണ മുഖത്ത് കുറച്ച് മിനുക്കമൊക്കെ വരുത്താതെ പുറത്തേക്കിറങ്ങാത്ത ആളായിരുന്നല്ലോ. ഇന്നെന്തു പറ്റി ഒരു പൊട്ടിൽ മാത്രം ഒതുക്കിയത്…
ഒന്നിനും മനസനുവദിക്കുന്നില്ല.
നീ ഇപ്പോഴും ആ പുള്ളി പറഞ്ഞത് മനസ്സിൽ വെച്ച് നടക്കുവാണോ? എന്തിനാ ധ്വനി ഇനിയും അയ്യാൾക്ക് വേണ്ടി കണ്ണിരോഴുക്കുന്നത്… നിന്നെ ഇഷ്ട്ടമല്ലെന്നു നിന്റെ മുഖത്ത് നോക്കി യാതൊരു കൂസലുമില്ലാതെ പറഞ്ഞിട്ടും നീ ഇനിയും അയ്യാളെ പ്രേതീക്ഷിച്ചിരിക്കുന്നതിൽ വല്ല കാര്യവുമുണ്ടോ? മമ്..
എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്റെ മനസ് വായിക്കാൻ കഴിയുന്ന എന്റെ നല്ലരു ഫ്രണ്ട് ആണ് നിമിഷ.. എന്റെ പ്രേണയത്തേക്കുറിച്ച് അറിയാമായിരുന്നവൾ. ഋഷിയുമായില്ല ആദ്യ കണ്ടുമുട്ടലു മുതൽ പിന്നെങ്ങോട്ട് പ്രണയം മൊട്ടിട്ടതും പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യം ചെയ്തതും അവസാനം അയ്യാൾക്കെന്നെ ഇഷ്ട്ടമല്ലെന്നു പറഞ്ഞത് വരെയുള്ള എല്ലാ കാര്യവും ഇവൾക്ക്കറിയാമായിരുന്നു. അറിയാമായിരുന്നു എന്നല്ല ഒരു ഈ പറഞ്ഞ എല്ലാ സംഭവങ്ങളിലും കാഴ്ചക്കാരിയായിരുന്നു… അന്ന് ഋഷി എന്നെ ഇഷ്ട്ടമല്ല ഞാൻ ഒരു ശല്യമാണെന്ന് പറഞ്ഞു കേട്ടപ്പോൾ ഞാൻ ശെരിക്കും തകർന്നു പോയിരുന്നു. ഇതു വരെ ആരോടും തോന്നാത്ത പ്രാന്തമായ പ്രണയം… നമ്മൾ അത്രത്തോളം ആത്‍മാർത്ഥമായി പ്രേണയിക്കുന്ന ആളുടെ വായിൽ നിന്ന് തന്നെ അങ്ങനെ കേൾക്കുമ്പോൾ എനിക്കന്നല്ല ഒരു പെണ്ണിനും സഹിക്കാനാകില്ല. നിയന്ത്രണം വിട്ടു പോയി പ്രാന്ത് പിടിക്കുന്നപോലെ അങ്ങേരെ തല്ലി നോവിച്ച് അങ്ങനെയൊന്നുമല്ല ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ വരെ തോന്നിയപ്പോയിരുന്നു… ചങ്ക് പൊട്ടുന്ന വേദനയോടെ ഋഷിയെ നോക്കി നിന്ന എന്നെ യാതൊരു മാറ്റാവുമില്ലാതെ തുറുക്കനെ നോക്കി നടന്നകലുന്ന ദൃശ്യം ഇപ്പോഴും മായാതെ മാനസിൽ കിടപ്പുണ്ട്. ഒരുവിധം എല്ലാം മറക്കാൻ ശ്രെമിച്ചു തുടങ്ങിയപ്പോളാണ് ഒരടവും കൊണ്ട് വന്നേക്കുന്നത്. എന്നെ വേദനിപ്പിച്ച് ഇനിയും മതിയായിക്കാണില്ല…
ധ്വനി ഡീ… നിമിഷയുടെ വിളികേട്ടാണ് ഓർമ്മകളിൽ നിന്നും സ്വബോധത്തിലേക്ക് വന്നത്..
നീ ഇതേത് ലോകത്താണ് ധ്വനി… നീ ശെരിക്കും മാറിപ്പോയി.. ആ ചുറു ചുറുക്കുള്ള ധ്വനിയെ ആയിരുന്നു എനിക്കിഷ്ട്ടം… ഇതിപ്പോ പ്രേമം നിരസിച്ചതിന്റെ പേരിൽ നീ ഇങ്ങനെ ജീവശവം പോലെ നടക്കുന്നത് കാണുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നു. അതിന് വേറെ നിന്റെ വായിന്ന് ഡെയിലി കേൾക്കാറുള്ള തെറി പോലും ഞാൻ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്…
നിമിഷ അവസാനം പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചു പോയി… എന്റെ ചിരി കണ്ടതുകൊണ്ടാകണം നിമിഷക്ക് ഒത്തിരി ഹാപ്പിയായി…
ദേ എപ്പോഴും ഇങ്ങനെ ചിരിച്ചു കാണാനാ എനിക്കിഷ്ട്ടം… നിനക്ക് ആ ഋഷിയെ വിധിച്ചിട്ടില്ല എന്നു കരുതി കഴിഞ്ഞതൊക്കെ മറക്ക്…
ആര് പറഞ്ഞ് എനിക്ക് അങ്ങേരെ വിധിച്ചിട്ടില്ലെന്നു…
ദേ പെണ്ണ് വീണ്ടും തുടങ്ങി…ഞാൻ പറഞ്ഞ് മടുത്തു. നീ എന്താന്നാച്ച ചെയ്… അങ്ങേരുടെ പുറകെ നടക്കട്ടെ എന്നെ കേട്ട് എന്നെ കേട്ടന്നും പറഞ്ഞ്… നിമിഷ ദേഷിച്ചു പറഞ്ഞു.
നീ ഈ പറഞ്ഞ ഡയലോഗ് അങ്ങേര് ഇന്നലെ എന്റടുത്തു പറഞ്ഞു.
ഏ… എന്തോന്ന്… പറഞ്ഞത് തലക്കകത്തു കത്താതെ നിമിഷ അങ്ങനെ ചോദിച്ചതും ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ധ്വനി അവളോട് പറഞ്ഞു.
നീ പറഞ്ഞത് സത്യമാണോ… അങ്ങേര് നിന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞെന്നോ? എനിക്ക് വിശ്വസിക്കാൻ പറ്റണില്ല… ഒരിക്കെ നിന്നെ ഇഷ്ട്ടമല്ലെന്നു പറഞ്ഞ ആള് ഇന്നലെ നിന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞ് വീട്ടിൽ വന്നിരിക്കുന്നു… സത്യം പറഞ്ഞാൽ സിനിമയിലോക്കെയേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. എന്തായാലും നീ വേണ്ടാന്ന് പറഞ്ഞത് നന്നായി… എനിക്കിഷ്ടപ്പെട്ടു.
ഇല്ലടി… ഞാൻ ഋഷിയോടുള്ള ദേഷ്യത്തിലും സങ്കടത്തിനു പുറത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് എടുത്തടിച്ചങ്ങനെ പറയണ്ടായിരുന്നുന്ന് പിന്നെ ചിന്തിച്ചപ്പോൾ തോന്നി.
എനിക്കങ്ങനെ തെറ്റൊന്നും തോന്നുന്നില്ല. അന്ന് ആ മാളിൽ വെച്ച് നിന്നോട് അങ്ങനെ പറഞ്ഞപ്പോൾ ചുറ്റും ആളുകളുണ്ടന്ന് പോലും ചിന്തിക്കാതെയല്ലേ… അതുകൊണ്ട് എനിക്കതിൽ തെറ്റൊന്നും തോന്നുന്നില്ല…
_____________________________
നിമിഷയും ഉള്ളത് കൊണ്ട് ഇരുവരും റോഡിലൂടെ ആയിരുന്നു വീട്ടിലേക്ക് തിരിച്ചത്. നിമിഷയുടെ വീട്ടിലേക്ക് പോകാനുള്ള വളവേത്തിയതും ഇരുവരും പിരിഞ്ഞു. നിമിഷയെ കണ്ടതും സംസാരിച്ചതും മനസിലെ ഉണ്ടായിരുന്ന ഭാരവും മാറിയത് പോലെ തോന്നി… ധ്വനി വീട്ടിലേക്ക് നടക്കുമ്പോൾ ആണ് റോഡിന് വലതു വശത്തെ മതിലിനുള്ളിലെ വീടിലേക്ക് കണ്ണുകൾ ഉടക്കിയത്. ഗേറ്റിനു മുന്നിലെത്തിയപ്പോൾ കാലുകൾ നിച്ചലമായി. സ്വസ്ഥത്തമായി വന്ന മനസ് അസ്വസ്ഥതമാകാൻ തുടങ്ങി. ധ്വനി മേല്ലേ ഗേറ്റിനടുത്തേക്ക് നടന്നടുത്തു.
~~~~~~~~~~~~~~~~~~~~
കിഴക്കേടത്ത് ഒഴിഞ്ഞു കിടക്കുന്ന നമ്മുടെ വീടില്ലേ അവിടെ പുതിയ താമസക്കാർ വരുന്നുണ്ട്. അവര് ബാംഗ്ലൂരിൽ ആയിരുന്നു താമസം.. നാട്ടിലേക്ക് തന്നെ തിരിച്ച് വരുവാണെന്ന്.. നാട്ടിൽ അവര് വീട് പണിയുന്നതേയുള്ളു… വീടിന്റെ പണി പൂർത്തിയാക്കുന്നത് വരെ അവർ നമ്മുടെ കിഴക്കേടത്ത് വീട്ടിലായിരിക്കും താമസം… നമ്മുടെ മുകുന്ദനേന്നോട് (മുകുന്ദൻ നിമിഷയുടെ അച്ഛനാണേ )ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ മറുതൊന്നും ചിന്തിക്കാൻ നിന്നില്ല… എന്തായാലും ആ വീട് താമസമില്ലാതെ പൂട്ടി കിടക്കുവല്ലേ… ചായ കുടിച്ചോണ്ടിരിക്കുമ്പോൾ രാജീവ് പറഞ്ഞു.
അതെന്തായാലും നന്നായി രാജീവേട്ടാ… അല്ല അവരെന്ന വരുന്നേ… അങ്ങോട്ട് നോട്ടം കൊടുത്തിട്ട് തന്നെ കുറച്ചായി… ഇലയൊക്കെ കൊഴിഞ്ഞു വീണു അവിടം മൊത്തം ഒരു വിതമായിക്കാണും.
അവര് നാളെ വരുമെന്ന മുകുന്ദൻ പറഞ്ഞത്.
അമ്മയുടെ ഡയലോഗും അതിനുള്ള അച്ഛന്റെ മറുപടിയും കേട്ടപ്പോൾ ഞാൻ നൈസായിട്ട് വലിയൻ നിന്നപ്പോൾ അച്ഛൻ കൈയ്യോടെ പിടിച്ചു.
മോളെ ധ്വനി ന്റെ മോള് ചെന്ന് അവിടമോന്ന് വൃത്തിയാക്കിയിട്…
അവിടത്തെ കരിയിലയൊക്കെ അടിച്ചു കൂട്ടി വൃത്തിയാക്കി കഴിയുമ്പോൾ എന്റെ നടുവിന്റ നട്ടക്കള്ളി ഇളകും… നമുക്ക് ആരെയെങ്കിലും കൂലിക്ക് വിളിക്കാം…
പിന്നെ സ്വന്തം വീട് വൃത്തിയാക്കാൻ ഇനി കൂലിക്ക് ആളെ നിർത്ത്… സതി
അപ്പോ എന്റെ നടു പോകുന്നതിനു അമ്മക്കൊരു വിഷമാവുമില്ലേ?
അതെ പെൺപിള്ളേരായാൽ മേലനങ്ങി പണിയെടുക്കണം… അല്ലാതെ തിന്നും കുടിച്ചും ദാ ആ മൂലയിലിരുന്നു കൊച്ചു ടിവിയും കണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല…
അമ്മേ ഡോണ്ട് അൺഡേറേസ്റ്റിമേറ്റ് ദി പവർ ഓഫ് കൊച്ചു ടിവി… ഓക്യ…
ദേ പെണ്ണേ എന്റെ കൈയ്യിന്ന് നല്ലത് വാങ്ങിക്കും നീ… പോയി ആ വീടും പരിസരവും വൃത്തിയാക്കാൻ നോക്ക്.. സതി കലിപ്പിച്ചു
ധ്വനി രാജീവനെ ഒന്ന് നോക്കി… രാജീവ് കണ്ണ് കൊണ്ട് ഒന്ന് ചെയ്തേക്കന്നു ആക്ഷനിട്ട് പറഞ്ഞപ്പോൾ പിന്നെ മറിച്ചൊന്നും പറയാതെ ചുണ്ട് കോർപ്പിച്ചു… ഇന്നാ താക്കോൽ വേഗം ചെല്ല് സതി താക്കോൽ നീട്ടിയതും അത് തട്ടിപറിച്ചു മേടിച്ച് സതിയെ നോക്കി ചുണ്ട് കോട്ടി കാണിച്ച് പുറത്തേക്ക് നടന്നു. അവൾടെ കാട്ടിക്കൂട്ടലു കണ്ട് രാജീവനും സതിയും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു.
________________________________
ശോ ഞാനത് മൊത്തം എന്നടിച്ചു തീർക്കാനാണോ? മിറ്റം തന്നെയുടെ ഒരേക്കറ്… നിമിഷനെ കൂട്ട് വിളിച്ചാലോ… കാര്യം പറഞ്ഞാൽ കുരുപ്പ് വരില്ല. കാര്യം പറയാതെ വിളിച്ചു വരുത്തി തൂത്ത് വാരാനാണെന്നറിഞ്ഞാൽ അവൾ ഓൺ ദി സ്പോട്ടിൽ സ്ഥലം കാലിയാക്കും…അങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി വിരലുമുഴിഞ്ഞു നടന്നു. വീട്ടിൽ നിന്നും പത്തു മിനിറ്റ് മതി കിഴക്കേടത്ത് വീട്ടിലേക്ക് എത്താൻ… റോട്ടിൽ കിടന്ന ചെറിയ കല്ലും തട്ടി നടന്നു മുന്നോട്ട് നോക്കിയപ്പോളുണ്ട് നിമിഷ കൈയ്യിൽ ചൂലും പിടിച്ച് മതിലിനോരം ചേർന്നിരിക്കുന്നു. ഞാൻ കണ്ണും മിഴിച്ച് അവളെ നോക്കി… തോന്നിയതൊന്നുമല്ലല്ലോ എന്നോർത്തു ഞാൻ കണ്ണുകൾ തിരുമി ഒന്നൂടെ നോക്കി. ഇല്ല നിമിഷ തന്നെ.. ഞാൻ വേഗം അവൾക്കടുത്തേക്ക് നടന്നു.
നീ എന്താടി ഇവിടെ?
മമ് അച്ഛൻ പറഞ്ഞു രാജീവച്ഛന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ പുതിയ താമസക്കാർ വരുന്നുണ്ട് നാളെ. അതുകൊണ്ട് നിന്റെയൊപ്പം ഇവിടം ഒന്ന് ക്ലീൻ ചെയ്ത് സഹായിക്കാൻ പറഞ്ഞ് സോഫയിൽ ഒരു മൂലയിലിരുന്നു ഗെയിം കളിച്ചോണ്ടിരുന്ന എന്നെ കുത്തി പൊക്കി ഒരു ചൂലും കൈയ്യിൽ തന്ന് ഇങ്ങോട്ട് വിട്ടു. ഒന്നും പറയാനുള്ള ഗ്യാപ് കിട്ടിയില്ല. പിന്നെ ഫോണും കൊണ്ടിറങ്ങിയത് കൊണ്ട് നിന്റെ ഫോണിലേക്ക് വിളിച്ചു എടുത്തില്ല. പിന്നെ സതിയമ്മേടെ ഫോണിലേക്ക് വിളിച്ചപ്പോൾ നിന്നെ ഇങ്ങോട്ട് പറഞ്ഞു വീട്ടിട്ടുണ്ടന്നു പറഞ്ഞു. പിന്നെ അങ്ങോട്ട് വരാൻ നിക്കാതെ ഇവിടെ വന്ന് നീ വരുന്നതും നോക്കി ഇരിക്കുവായിരുന്നു.
നിമിഷയുടെ പറച്ചില് കേട്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി പൊട്ടി…
സത്യം പറയാല്ലോ നിമിഷേ നിന്നെ ഞാൻ വിളിക്കണമെന്ന് വിചാരിച്ചതാ പിന്നെ നീ വരില്ലെന്ന് ഉറപ്പായത് കൊണ്ട് തന്നെ ഞാൻ ആ സാഹസത്തിനു തുനിഞ്ഞില്ല… മേലനങ്ങി പണിയെടുക്കാൻ എന്നപ്പോലെ നിനക്കും പറ്റാത്ത കാര്യമാണല്ലോ…
മമ് ഇന്നാ പിടിച്ചോ എന്നും പറഞ്ഞ് നിമിഷ കൈയ്യിൽ പിടിച്ചിരുന്ന ചൂല് ധ്വനിക്ക് നേരെ ഇട്ടു കൊടുത്തു. അവൾ അത് ക്യാച്ച് പിടിച്ച് നിമിഷയെ നോക്കി…
ഇന്തെന്തിനാ എന്റെ കൈയ്യിൽ തന്നത്?
അടിച്ചു വാരാൻ.. മനസിലായില്ലേ?
എന്തോ എങ്ങനെ… നിന്റെ കൈയ്യിൽ ഈ ചൂലും തന്ന് മുകുന്ദനച്ഛൻ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് എന്തിനാ.? മമ്…
ഈ…….
കിണിക്കാതെ കിണിക്കാതെ… മരിയാതക്കിതങ്ങു പിടിച്ചോ അതും പറഞ്ഞ് കൈയ്യിലെ ചൂല് നിമിഷയുടെ കൈയ്യിൽ വെച്ച് കൊടുത്ത് താക്കോലെടുത്ത് ഗേറ്റിന്റെ പൂട്ട് തുറന്ന് രണ്ടും അകത്തേക്ക് നടന്നു. അകത്തു കടന്നതും രണ്ടും ചുറ്റുമോന്ന് കണ്ണോടിച്ചു…
രണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി നീട്ടി ശ്വാസമെടുത്ത് ഒരു ഓരത്തു നിന്നും പണി തുടങ്ങി. പുറത്തെ പണി ഒരുവിധം തട്ടി കൂട്ടി കഴിഞ്ഞ് അകത്തെ പണിയിലേക്ക് കടന്നു. അകം ക്ലീൻ ചെയ്തോണ്ടിരിക്കുമ്പോൾ നിമിഷയുടെ കണ്ണിൽ പോടി വീണു. കുറെ വെള്ളമൊഴിച്ചു നോക്കി. പക്ഷേ കണ്ണിൽ തരിപ്പാനുഭവപ്പെട്ടു പെണ്ണിന്റെ കണ്ണ് നിമിഷ നേരം കൊണ്ട് ചുമന്ന് കണ്ണ് നിറഞ്ഞു വരാൻ തുടങ്ങി. പിന്നെ അവളെ അവിടെ പിടിച്ചു നിർത്തിയില്ല. വീട്ടിലേക്ക് പറഞ്ഞു വിട്ടു. പോണില്ലന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അവളെ പറഞ്ഞു വിട്ട് ഞാൻ വീണ്ടും പണി തുടങ്ങി…
അടുക്കളയിലേക്ക് വന്ന് അവിടം ക്ലീൻ ചെയ്ത് കാബോർഡ് മേൽ ഭാഗം തൂത്തോണ്ടിരുന്നപ്പോൾ പെട്ടന്ന് തലക്കിട്ടോരടി കിട്ടിയതു മാത്രമേ ഓർമ്മയുള്ളു. സ്പോട്ടിൽ തന്നെ ബോതം പോയി നിലം പതിച്ചു.
മുഖത്ത് വെള്ളം തളിച്ച് കവിളിൽ തട്ടി ആരോ വിളിക്കുന്നതറിഞ്ഞു കണ്ണുകൾ മേല്ലേ ചിമ്മി തുറന്നു. തലയുടെ പുറകിൽ നല്ല വേദന തോന്നുന്നുണ്ട്. കണ്ണുകൾ പൂർണ്ണമായും വലിച്ച് തുറന്നപ്പോൾ മുന്നിൽ ടെൻഷനോട് തന്നെ നോക്കി നിക്കുന്ന ആളെ കണ്ട് ഞെട്ടി പണ്ടാരടങ്ങി കണ്ണും തള്ളി അങ്ങേരെ നോക്കി… പെട്ടന്ന് തന്നെ ചാടി എണിറ്റ് ചുറ്റും കണ്ണോടിച്ചു… എന്റെ വീട് തന്നെ… വീണ്ടും അങ്ങേരിലേക്ക് നോക്കി…
are you ok… അവൻ അവളോട് ചോദിച്ചു…
തുടരും…

by