രചന – കൃഷ്ണ
കാർ ഗേറ്റ് കടന്ന് പോകുന്നതും നോക്കി ധ്വനി ജനലരികിൽ നിന്ന് നോക്കി കണ്ടു. അവളുടെ കൈകൾ ജനൽ കമ്പികളിൽ പിടി മുറുകി. കണ്ണിൽ കൂടെ നിയന്ത്രണമില്ലാതെ കണ്ണുനീർ ഒഴുകിയിറങ്ങാൻ തുടങ്ങി…
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്…ഒരിക്കലും വെറുക്കാനും പറ്റില്ല… നിങ്ങളെന്റെ ജീവനാണ് എന്റെ പ്രാണൻ. പക്ഷേ ഇനിയും വയ്യാ… ഇനിയും എന്റെ പ്രണയാതെ കളങ്കപ്പെടുത്താൻ എനിക്കാവില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ നിങ്ങളോട് അങ്ങനെയൊക്കെ പറഞ്ഞത്. നിങ്ങളെ ഞാൻ ഒരിക്കലും വെറുക്കില്ല വെറുക്കാൻ എന്നെക്കൊണ്ടാവില്ല ഋഷി. കാരണം നിങ്ങൾ അത്രമാത്രം എന്റെ പ്രണയത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. നിന്നോടുള്ള എന്റെ പ്രണയത്തിന് ഒരു തരിമ്പ് പോലും കുറവ് വന്നട്ടില്ല. പക്ഷേ ഇനിയും എനിക്ക് നിങ്ങടെ മുന്നിൽ താഴാൻ പറ്റില്ല. അതിന് ഈ തീരുമാനം തന്നെയാണ് നല്ലത്… ധ്വനി ഓരോന്നും പറഞ്ഞുകൊണ്ട് നിലത്തേക്കുർന്നിരുന്നു. അപ്പോഴും കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു…
ആദ്യമായി മനസ്സിൽ ഇടം പിടിച്ചൊരുവാൻ… തന്റെടമുള്ളവൻ എന്തിനെയും മുഖമുഖം നേരിടുന്നവൻ… തെറ്റുകണ്ടാൽ പ്രതികരിക്കുന്നവൻ… എല്ലാത്തിനുമുപരി അവന്റെ ചിരി.. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴി… പിന്നെ ആരെയും ആകർഷിക്കുന്ന ചാര കണ്ണുകളും….എന്നെ ഋഷിദേവന്ന എന്റെ ഋഷിയിലേക്ക് അടുക്കാനുള്ള കാരണങ്ങൾ എന്റെ ഹൃദയത്തിൽ പ്രേണയത്തിന്റെ വിത്ത് മുളക്കാൻ കാരണക്കാരനായവൻ…
ധ്വനി ഭിത്തിയിലേക്ക് ചാഞ്ഞിരുന്നു ഓർമ്മകളിലേക്ക് സഞ്ചരിച്ചു…
_______________________________
ഹലോ നിമിഷേ നീ എവിടെയെത്തി… ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു. വിളിക്കുമ്പോൾ തൊട്ട് ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുവാ… എനിക്ക് ദേഷ്യം വരുന്നുണ്ടേ… സത്യം പറ നീ വീട്ടിന്നിറങ്ങിയോ?
ഈ…. ഇല്ല… ഒരര മണിക്കൂർ വെയിറ്റ് ചെയ്യടാ മുത്തേ… ഡ്രസ്സ് മാറ്റി മുടി കെട്ടിയിറങ്ങേണ്ട താമസമേയുള്ളു…
ഞാൻ ഇപ്പോ ഒന്നും പറയുന്നില്ല….. നീ വാ… പല്ലുഞ്ഞെരിച്ചു കൊണ്ട് ധ്വനി പറഞ്ഞു ഫോൺ കട്ടാക്കി…
എല്ലാ തവണയുമുള്ള സ്വഭാവമാ അവൾടെ… തലേ ദിവസം രാത്രി വിളിച്ച് ടൈം ഫിക്സ് ചെയ്യും എന്നിട്ട് ഞാൻ കൃത്യ സമയത്ത് ദേ ഇതു പോലെ വന്ന് പോസ്റ്റടിക്കും… പരട്ട മുതുക്കിളവി താമസിക്കുകയും ചെയ്യും…
കാര്യം പിടികിട്ടിയില്ലല്ലേ പറഞ്ഞു തരാം..
ഈ ഞായർ എന്ന ദിവസമുണ്ടെൽ ഞാനും നിമിഷയും അന്നത്തെ ദിവസം അടിച്ചുപൊളിച്ച് സന്ധ്യ മയങ്ങുമ്പോൾ ആണ് വീട്ടിൽ കാല് കുത്തുന്നെ…വീട്ടിൽ അത്രയ്ക്ക് സീൻ ഇല്ലാത്ത കൊണ്ട് കുഴപ്പവുമില്ല… പാർക്ക്, ബീച്ച്, മാൾ, എന്നിവിടങ്ങളിൽ തെണ്ടി തിറിഞ്ഞും വായി നോക്കി കളക്ഷനും എടുത്ത് ലാസ്റ്റ് ഒരു മൂവിയും കണ്ട് അന്നത്തെ ദിവസം ഞങ്ങൾ ഫുൾ സ്റ്റോപ്പിടും… എന്താല്ലേ…
ദൈവമോ ശിവർച്ചന (ബസ് ആണേ ) ഞാൻ എവിടെ നിക്കാൻ തുടങ്ങി രണ്ട് കറക്കം കഴിഞ്ഞിരുന്നു. ഈ രണ്ട് തവണയും ഞാൻ ഇവിടെ ചൊറിയും കുത്തി നിക്കുന്നത് അതിലെ കിളി കണ്ടിരുന്നതാ… റോട്ടിലേക്ക് വായി നോക്കി നിക്കുമ്പോൾ കുറച്ചകലേന്നു വരുന്ന ബസ് കണ്ട് ധ്വനി സ്വയം പറഞ്ഞു. ബസ് സ്റ്റോപ്പിലേക്ക് അടുക്കുന്നതിനു മുന്നേ ധ്വനി അവിടന്ന് വലിഞ്ഞു മുന്നോട്ട് നടന്നു…
മുന്നോട്ട് നടന്നപ്പോഴാ പെട്ടന്ന് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ നിമിഷ.. കാൾ അറ്റന്റ് ചെയ്ത് അവളെ വായിൽ വന്നതൊക്കെ പറഞ്ഞോണ്ട് മുന്നോട്ട് നടക്കുമ്പോളായിരുന്നു പെട്ടന്നൊരു കാർ എനിക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്ന കണക്കെ വന്ന് നിന്നത്…
ഞാനാണേൽ ഫ്യൂസടിച്ച കണക്കെ കണ്ണും തള്ളി നിക്കുവാണ്… മുന്നിൽ കാറിന് പകരം കാലൻ കയറും പിടിച്ച് എന്നെ നോക്കി ചിരിച്ച് മാടി വിളിക്കുന്നു.
ആരോ മുഖത്തിന് നേരെ വിരൽ ഞൊടിച്ചപ്പോളാണ് ബോതം വന്നത്. തലയൊന്നു കുടഞ്ഞ് മുന്നിലക്ക് നോക്കിയപ്പോൾ ഉള്ളിലെ കൂട് തുറന്ന് കോഴികൾ പുറത്തേക്കിറങ്ങി…
ഒരു ബ്ലാക്ക് കളർ പാന്റും വൈറ്റ് കളർ ഷർട്ടും ഇട്ട് അതും ഇൻ ചെയ്ത് നല്ല ചെത്തിൽ തന്റെ മുന്നിൽ നിക്കുന്ന ആളെ പരിസരം മറന്നു വായി നോക്കി നിന്നു പോയി… വെട്ടിയൊതുക്കിയ മീശയും താടിയും. എല്ലാത്തിനുമുപരി ആ ചാര കണ്ണുകൾ…
ചാവാൻ വേണ്ടി ഇറങ്ങിയതാണോ കൊച്ചേ…. പെട്ടന്നാങ്ങേരുടെ കടുത്ത ശബ്ധത്തിലുള്ള സംസാരം കാതുകളിൽ തുളഞ്ഞു കയറിയതും കോഴികളെയെല്ലാം കൂട്ടിലേക്ക് കയറ്റി പൂട്ടിട്ട് അങ്ങേരെ തുറുക്കനെ നോക്കി… വേറൊന്നുമല്ല ഞാൻ ഇത്രയും നേരം അങ്ങേരെ വായിനോക്കി നിന്നുപോയെന്നു അറിയാതിരിക്കാനാ… ഈ…
എവിടെ നോക്കിയടി നീ നടക്കുന്നെ… നിന്റെ കണ്ണിൽ എന്തോന്ന് തിരുകി വെച്ചേക്കു വായിരുന്നു… വണ്ടിയൊന്നും വരുന്നത് ശ്രെദ്ധിക്കാതെ ഫോണിൽ സംസാരിച്ചു നടന്നോളും… രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി ഇറങ്ങിക്കോളും ഇതുപോലെ ഓരോന്നും.
ഹലോ ഹലോ…. തനിതരെയാ ചാടിക്കുന്നെ… തന്റെ പറച്ചില് കേട്ടാൽ തോന്നും ഞാൻ മനപ്പൂർവം ഇയ്യാടെ കാറിനു മുന്നിൽ വന്ന് ചാടിയതാണെന്ന്… അല്ല എന്നെ എത്രയൊക്കെ പറഞ്ഞ തന്റെ കണ്ണ് മാനത്തു വെച്ചോണ്ടാണോ ഓടിച്ചേ… മമ്… ഞാൻ വരുന്നത് തന്റെ ഈ മത്തങ്ങാ കണ്ണിൽ പെട്ടില്ലേ… ഹും എന്നെ ഭരിപ്പിക്കാൻ വന്നിരിക്കുന്നു…
ഡി… അവന്റെ ശബ്‌ദം കടുത്തതായിരുന്നു. മുഖം ദേഷ്യം കൊണ്ട് ചുവന്നു…
എന്നെ എടി പോടി എന്ന് വിളിക്കാൻ തന്റെ മടിയിലിട്ടല്ല എനിക്ക് പേരിട്ടത്… മനസ്സിലായോ? പിന്നെ ഞാൻ ഫോൺ ചെയ്തും ചെയ്യാതെയും റോട്ടിലൂടെ നടക്കും അതെന്റെ ഇഷ്ട്ടം താൻ ശ്രെദ്ധയില്ലാതെ കാറോടിച്ച് എന്നെ വന്നിടിക്കാൻ നോക്കിയതും പോരാ എന്റെ മെക്കിട്ട് കേറാൻ വരുന്നു… താ…
ബാക്കി പറയാൻ വന്നതും വായിലെ പല്ലിളകും വിധം ഒരാടിയായിരുന്നു അങ്ങേര്… കണ്ണിൽ കൂടി പൊന്നീച്ച മാത്രമല്ല വേറെ കുറെ ഈച്ച വരെ പറന്നു…
എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം… പെണ്ണായത് കൊണ്ട് ഈ ഒരടിയിലൊതുക്കിയത്… നിന്റെ സ്ഥാനത് ഒരാണായിരുന്നങ്കിൽ നീ ഇത്രയും വീരവാദമടിച്ച സാവകാശം പോലും കൊടുക്കില്ലായിരുന്നു… പിന്നെ നിന്റെ ചാട്ടം മറ്റുള്ളവരോട് കാണിക്കും പോലെ എന്റടുത്ത് കാണിക്കാൻ വന്നാൽ ഇപ്പോ കിട്ടിയില്ലേ അതായിരിക്കും സ്ഥിതി… മനസിലായോടി…. അത്രയും പറഞ്ഞ് കടുപ്പിച്ചൊന്നു നോക്കി കാറിൽ കയറി ഒറ്റ പോക്കായിരുന്നു…
ധ്വനി അടി കിട്ടിയ കവിളിൽ കൈ വെച്ച് അങ്ങേരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ആ നോട്ടം നോക്കി നിന്നു.
എന്റെ അച്ഛൻ പോലും ഇന്നേവരെ എന്നെ നുള്ളി നിവിച്ചിട്ടില്ല… ഇന്നാദ്യമായിട്ടാണ് ഒരാൾ തന്നെ വേദനിപ്പിച്ചത്… അതും ഒരാണ്… നീ നോക്കിക്കോടാ ദുഷ്ട്ടാ… ഈ അടിക്കുള്ള തിരിച്ചടി ഞാൻ തന്നിരിക്കും. താൻ എവിടെണേലും കണ്ടുപിടിച്ച് ഇതിനുള്ള പണി തരും… അല്ലങ്കിൽ എന്റെ പേര് ധ്വനിക രാജീവ് എന്നല്ല… ഇത് സത്യം സത്യം സത്യം…. ആവു…. എന്നാ അടിയ ആ കാലമാടൻ അടിച്ചത്… തല ഉടലിന്നു തെറിച്ചു പോയന്ന് വരെ ഒരു നിമിഷം തോന്നിപ്പോയി…. എന്തായാലും എന്നെ അടിച്ചിട്ട് കൊമ്പത്തെ ഡയലോഗടിച്ചു പോയ നിനക്ക് ഞാൻ ഓങ്ങി വെച്ചിട്ടുണ്ട്… എന്റെ മുത്തപ്പാ അങ്ങേരെ എന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തണേ… അതും പറഞ്ഞ് കവിളും തലോടി നിന്നു…
ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് ഓർമ്മകളിൽ നിന്നും ഉണർന്നത്.. ഇരുന്നിടത്തു നിന്നും എണീറ്റ് ടേബിളിൽ കിടന്നടിച്ചുകൊണ്ടിരിക്കുന്ന ഫോണിലേക്ക് നോക്കി നിമിഷയാണ് വിളിക്കുന്നത്… ഇപ്പോ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തത് കൊണ്ട് കാൾ അറ്റന്റ് ചെയ്ത് അവൾ എന്താണ് പറയാൻ വന്നതെന്ന് കേൾക്കാൻ കൂട്ടക്കാതെ തലവേദനായ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ടാക്കി. ഫോൺ ടേബിളിലേക്ക് തന്നെ വെച്ച് കട്ടിലിൽ വന്ന് കിടന്നു… കണ്ണുകളടക്കുമ്പോൾ മനസ്സിലേക്ക് ഋഷിയിടെ കലിപ്പൻ മുഖം തെളിഞ്ഞു വന്നു. കൺകോണിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി….
*എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ… ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും വീണ്ടും വീണ്ടും പുറകെ നടന്നു ശല്യം ചെയ്യുന്നതെന്തിനാ പൊക്കോ… പോകാൻ… എന്റെ കൺമുന്നിന്നു പോ.. *
ഋഷിയുടെ കടുത്ത സ്വരത്തിലുള്ള വാക്കുകൾ കാതിൽ മുഴങ്ങി കേട്ടതും ധ്വനി ഞെട്ടിയുണർന്നു.
നിന്റെ വാക്കുകൾ എന്നെ കുത്തി നോവിക്കുന്നു… പറ്റണില്ല… ഇപ്പോ എന്തിനാ ഒരിഷ്ടവും പറഞ്ഞ് എന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞു വന്നത്… പ്രേതിക്ഷകൾക്ക് ഇനിയെന്റെ മനസ്സ് ചലിക്കില്ല… ഒന്നല്ല ഒരായിരം വട്ടം ഞാൻ ആഗ്രഹിച്ചിരുന്നു നിങ്ങളുടെ വായിൽ നിന്നും ആ വാക്കുകൾ… ഇനിയും നിങ്ങളെയോർത്ത കരയാൻ എനിക്ക് കഴിയില്ല… പക്ഷേ ഒരിക്കലും മറക്കാനും കഴിയില്ല ഒരിക്കലും മായാത്ത വണ്ണം ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ പേരും മുഖവുമാണ്… എന്റെ ആദ്യത്തെയും അവസാനത്തേതുമായ പ്രണയം… ഞാൻ നിങ്ങൾക്ക് ശല്യമല്ലായിരുന്നോ… അതങ്ങനെ മതി… അവൾ ഓരോന്നും പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു. കരഞ്ഞു തളർന്ന് എപ്പോഴോ മയങ്ങി…
ആരുടെയോ കരസ്പർശം അറിഞ്ഞപ്പോളാ കണ്ണുകൾ മേല്ലേ തുറന്നത്. കണ്ണുകൾ തുറന്നതും തൊട്ടടുത്തു തന്റെ അച്ഛനും അമ്മയും ഇരിപ്പുണ്ട്.ഞാൻ പിടഞ്ഞെണീറ്റ് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
അച്ഛാ… എന്നോട് ക്ഷെമിക്കണം അച്ഛന്റെ വാക്ക് ധിക്കരിച്ചതിന്… ആദ്യമായിട്ടാ ഞാൻ എന്റെ അച്ഛന്റെ വാക്കുകളെ നിഷേധിച്ചത്… സോറി അച്ഛാ… ഞാൻ കാരണം ചന്ദ്രനങ്കിളിന്റെയും സരസ്വദിയമ്മയുടെയും മുന്നിൽ അച്ഛൻ മാപ്പ് ചോദിക്കേണ്ടി വന്നു കാണും എനിക്കറിയാം… ഓരോന്നും പറഞ്ഞ് ഏങ്ങലടിച്ച് അവൾ ആ നെഞ്ചിൽ പറ്റിക്കിടന്നു..
അത് സാരമില്ലടാ… എന്റെ മോളെ അച്ഛന് മനസിലാകും…ദേ ആദ്യം ഈ കരച്ചില് നിർത്തിക്കെ… എന്റെ മോള് കരഞ്ഞാൽ അച്ഛന് സങ്കടമാകുട്ടോ… രാജീവ് ധ്വനിയെ അടർത്തി മാറ്റി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു.
കരഞ്ഞു എന്റെ കുട്ടീടെ മുഖം ഒരു കണക്കായി… പോയി മുഖം കഴുകി വാ… എന്നിട്ടെന്തേലും കഴിക്കാം.. ഇന്നൊന്നും കഴിച്ചിട്ട് കൂടിയില്ല… ചെല്ല് മുഖം കഴുകി താഴേക്ക് വാ… അതും പറഞ്ഞ് ധ്വനിയെ എണീപ്പിച്ച് വാഷ് റൂമിലേക്ക് വിട്ടു.
രാജീവേട്ടാ… മോളെ പറഞ്ഞ് നിർബന്തിച്ച് ഈ കല്യാണം നടത്തണോ… ശേരിയാണ് ഋഷി മോൻ പാവമാണ്… നമ്മുടെ മോളെ ഇഷ്ടമായത് കൊണ്ടാണ് ഈ കല്യാണം നടക്കണമെന്ന് ഋഷി മോനും വാശി പിടിക്കുന്നത്… എന്തോ എന്റെ കുട്ടിയുടെ മനസ്സ് വേദനിപ്പിച്ച് ഈ…
നീ വിഷമിക്കാതെ സതി… നമ്മൾ അവളെ എന്നുന്നേക്കുമായി ഉപേക്ഷിക്കുവല്ലല്ലോ. നമ്മുടെ മോളെ പൊന്നുപോലെ നോക്കുമെന്നുറപ്പുള്ള ആളുടെ കൈകളിലല്ലേ ഏൽപ്പിക്കുന്നെ… എനിക്കുറപ്പുണ്ട് ഞാൻ പറഞ്ഞാൽ അവൾ കേൾക്കാതിരിക്കില്ല… എല്ലാം നല്ലത് പോലെ നടക്കും… മമ് നീ വാ… അതും പറഞ്ഞ് രാജീവ് റൂം വിട്ടിറങ്ങി പുറകെ സതിയും…
തുടരും…

by