24/04/2026

നിനക്കായ് : ഭാഗം 42 & 43

രചന – കൃഷ്ണ

ഋഷി റൂമിലെത്തിയപ്പോൾ ധ്വനി ഡ്രസ്സൊക്കെ മടക്കി ഷെൽഫിലേക്ക് വെക്കുന്ന തിരക്കിലയിരുന്നു…
ഋഷി മേല്ലേ ധ്വനിക്ക് പിന്നിലായി വന്ന് ചുറ്റിപ്പിടിച്ച് അവനിലേക്കടുപ്പിച്ചു…

ആ… അമ്മേ…

അയ്യോ കൂട്ടാതെ ഭാര്യേ… അതും പറഞ്ഞ് ഋഷി അവൾടെ തോളിലേക്ക് താടി ചേർത്തു നിന്നു.

പേടിച്ചു പോയല്ലോ ഋഷി…

അച്ചോടാ… എന്റെ ഭാര്യ പേടിച്ചു പോയോ… എന്നും പറഞ്ഞ് ഋഷി അവൾടെ കവിളിൽ ഒരു മുത്തം കൊടുത്തു…
ഋഷിയുടെ ആ പ്രവർത്തിയിൽ ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…

ഭാര്യേ എനിക്ക് ഒരു കാര്യം പറയാനുണ്ട്…

ഋഷി പറഞ്ഞത് കേട്ട് ധ്വനി അവന് നേരെ തിരിഞ്ഞു..

മമ്… എന്താണ്… എന്റെ ഋഷിക്ക് പറയാനുള്ളത്…

ഞാനിന്ന് കിരണിനെ കണ്ടു… കൂടെ സഞ്ജയ്‌ ഉണ്ടായിരുന്നു.

സഞ്ജയ്‌ ഉണ്ടായിരുന്നോ…?

മമ്… സഞ്ജയ്‌ എന്നോടൊരു കാര്യം പറഞ്ഞു…

എന്ത് കാര്യം.?

ഋഷി നടന്നതൊക്കെ ധ്വനിയോട് പറഞ്ഞു…

സത്യാണോ ഋഷി… സഞ്ജയ്‌ക്ക് നമ്മടെ ദിയയെ…

അതെ ഭാര്യേ… അവന് ദിയ മോളെ ഒരുപാട് ഇഷ്ട്ടമാണ്.. അത് ഞാൻ അവന്റെ വാക്കുകളിൽ നിന്നും മനസിലാക്കിയിരുന്നു…

എന്നിട്ട് ഋഷിയെന്ത് പറഞ്ഞു..?

എന്റെ വാക്കുകളല്ലല്ലോ പ്രധാനം… ദിയയുടെയല്ലേ… ദിയക്ക് സമ്മതമാണോൽ എനിക്ക് യാതൊരെതിർപ്പുമില്ലന്ന് പറഞ്ഞു…

അത് നന്നായി… ദിയ മോളെ അഭിപ്രായം കൂടി അറിഞ്ഞിട്ടാകാം… അല്ല എന്നിട്ട് ഈ കാര്യം ദിയയോട് പറഞ്ഞോ?

ഇല്ല… പറയണം… പക്ഷേ അവൾ നോ എന്നാണ് പറയുന്നതെങ്കിൽ…

പോസിറ്റീവ് ആയിട്ട് ചിന്തിക്ക് ഋഷി… ദിയ മോള് സമ്മതിക്കും… എന്റെ മനസ്സ് പറയുന്നുണ്ട് അവള് നോ പറയില്ല…

ഋഷി പുഞ്ചിരിച്ചുകൊണ്ട് ധ്വനിയെ ചേർത്തു നിർത്തി.

നമുക്ക് നാളെ തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കാം… അല്ലേ ഋഷി…

മമ്… എന്റെ ഭാര്യ പറഞ്ഞത് പോലെ… ഋഷി ധ്വനിയെ അവനിലേക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

____________________________

ഇല്ല ഇല്ല ഇപ്പോ പറയില്ല… അതൊക്കെ നാളെ നേരിൽ കാണുമ്പോൾ പറയാം… അപ്പോ ഓക്കേ നാളെ കാണാം… അതും പറഞ്ഞ് ധ്വനി ഫോൺ കാട്ടാക്കി…

ദിയയെ വിളിച്ച് ഫോൺ കാട്ടാക്കി ധ്വനി ബാൽക്കണിയിലെ തൊട്ടിലിൽ വന്നിരുന്നു. തണുത്ത തെന്നലിൽ കണ്ണുകലടച്ചിരുന്നു…

തൊട്ടരുകിൽ ഋഷിയുടെ സാമിപ്യം അറിഞ്ഞതും ധ്വനി കണ്ണുകൾ തുറന്നു…

ഋഷി അപ്പോഴേക്കും അവൾടെ മടിയിലേക്ക് തല ചായ്ച്ചു കഴിഞ്ഞിരുന്നു. ധ്വനി പുഞ്ചിരിയോടെ അവന്റെ മുടിയിഴകളെ തലോടി…

ഋഷി ചരിഞ്ഞു കിടന്ന് ധ്വനിയുടെ വയറിലേക്ക് മുഖമമർത്തി…

ഭാര്യേ…. അവൻ വിളിച്ചു…

എന്തോ…

സഞ്ജയ്‌ നമ്മുടെ ദിയ മോൾക്ക് പെർഫെക്ട് പർട്ണർ ആയിരിക്കും അല്ലേ…

ആഹാ… അപ്പോ നമ്മുടെ ദിയ മോൾടെ പാർട്ണർ സഞ്ജയ്‌ തന്നെയെന്ന് ഉറപ്പിച്ചല്ലേ…?

ധ്വനിയുടെ ചോദ്യം കേട്ട് ഋഷി മുഖമുയർത്തി അവളെ നോക്കി…

ദിയയെ ഞാൻ നോക്കിയത് പോലെ ഒരു പക്ഷേ എന്നേക്കാൾ നന്നായ് സഞ്ജയ്‌ അവളെ നോക്കുമെന്നെനിക്ക് പൂർണ്ണ വിശ്വാസമുണ്ട്…

*അവളെ ഞാൻ വേദനിപ്പിക്കില്ല. ആ കണ്ണ് നിറയിപ്പിക്കില്ല… *

സഞ്ജയ്‌ പറഞ്ഞ വാക്കുകൾ ഋഷി ഓർത്തു…

മനസ്സിൽ നിറഞ്ഞ സന്തോഷം അലയടിച്ചു…

_______________________

എന്താ മോൾടെ അഭിപ്രായം… ഋഷി ചോദിച്ചു.

കരിയിലേക്ക് അടിച്ച് കയറുന്ന തിരമാലകളെ നോക്കിയിരിക്കുവാണ് ദിയ. ഋഷി പറഞ്ഞ കാര്യം കേട്ട് അവൾടെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല… അവൾക്ക് ഇരുവശവും ഋഷിയും ധ്വനിയും ഇരിക്കുന്നുണ്ട്… ദിയയുടെ മറുപടി എന്താണെന്നറിയാൻ അവളിൽ തന്നെ നോട്ടം കൊടുത്തിരിക്കുവാണ് രണ്ട് പേരും.

ദിയ യാതൊന്നും മിണ്ടാതെ അതെ ഇരിപ്പ്. ദിയയുടെ മൗനം അവരെ നിരാശപ്പെടുത്തി…

ദേവേട്ടൻ നിർബതിക്കില്ല… സഞ്ജയ്‌ മോളെ നന്നായ് നോക്കുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് ഏട്ടൻ പറഞ്ഞത്.. മോൾക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട… സഞ്ജയ്‌നോട്‌ ഞാൻ പറഞ്ഞോളാം…ദിയയുടെ മൗനം കണ്ട് ഋഷി പറഞ്ഞു.

ദേവേട്ടാ… ദിയ ഋഷിക്ക് നേരെ തിരിഞ്ഞു.

എന്താടാ…

ദേവേട്ടന് സഞ്ജയ്‌നെ ഇഷ്ടമായോ..?

എന്റെ ഇഷ്ട്ടം മാത്രം നോക്കിയിട്ട് കാര്യമില്ലല്ലോ… ഇത് മോൾടെ ലൈഫുമായി ബന്ധപ്പെട്ട കാര്യമാണ്… അപ്പോ മോളെ അഭിപ്രായമാണ് പ്രധാനം.

എന്റെ ദേവേട്ടന് സഞ്ജയ്‌നെ ഇഷ്ട്ടമായങ്കിൽ എനിക്ക് ഒരേതിർപ്പും ഇല്ല… ദേവേട്ടൻ എന്നും എന്റെ നല്ലത് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു… സഞ്ജയ്‌ എന്നെ നന്നായ് നോക്കുമെന്ന വിശ്വാസവും ഉറപ്പും ദേവേട്ടനുണ്ട്… ഏട്ടന് സഞ്ജയ്‌നോടുള്ള ആ വിശ്വാസവും ഉറപ്പും മാത്രം മതി എനിക്ക് സഞ്ജയ്‌നെ സ്വീകരിക്കാൻ…
ദിയയുടെ വാക്കുകൾ കേട്ട് ഋഷിയുടെ കണ്ണുകളിൽ നനവ് പടർന്നു… ഋഷി അവളെ ചേർത്തു പിടിച്ചു… ധ്വനി പുഞ്ചിരിയോടെ അവരെ നോക്കിയിരുന്നു…

മൂവരും അവിടെ നിന്നും തിരിക്കുമ്പോൾ ഋഷിയും ധ്വനിയും ഒരുപാട് സന്തോഷത്തിലായിരുന്നു.

ദിയയെ വീട്ടിലാക്കി ഋഷിയും ധ്വനിയും തിരികെ വീട്ടിലേക്ക് പോന്നു…

___________________________

ഋഷി ഞാനിന്ന് കണ്ടറിയുവായിരുന്നു നിങ്ങൾ ഏട്ടന്റെയും അനിയത്തിയുടെയും ആത്‍മാർത്ഥ സ്നേഹം…
ഋഷിയുടെ നെഞ്ചിൽ തല ചായ്ച്ചു കിടന്ന് കൊണ്ട് ധ്വനി പറഞ്ഞു… ഋഷി മേല്ലേ അവൾടെ മുടിയിഴകളിൽ തലോടി.

കാർത്തിക്കെട്ടന്റത്മാവിന് സന്തോഷമായി കാണുമല്ലേ… ഈ ഏട്ടൻ ദിയ മോളെ ഭദ്രമായ കൈകളിൽ ഏൽപ്പിക്കാൻ പോകുന്നതറിഞ്ഞു കൊണ്ട്.

ശരിയാണ് എന്റെ ഭാര്യ പറഞ്ഞത് അവൻ ഒത്തിരി സന്തോഷിക്കുന്നുണ്ടാകും… ഋഷി പറഞ്ഞു തീർന്നതും പൊടുന്നനെ ജനൽ പാളികൾക്കിടയിലൂടെ കർട്ടനുകളെ വകഞ്ഞു മാറ്റി റൂമിലേക്ക് കാറ്റ് വീശിയടിച്ചു…

തുടരും…

ഋഷി എണീറ്റില്ലേ മോളെ…?

കിച്ചണിലേക്ക് വന്ന ധ്വനിയോട് സരസ്വതി ചോദിച്ചു.

ഒരു വിധം എണീപ്പിച്ച് ഉന്തി തള്ളി ബാത്ത് റൂമിലേക്ക് കയറ്റിയിട്ട ഞാൻ ഇങ്ങ് പോന്നത്…

ധ്വനി പറഞ്ഞത് കേട്ട് സരസ്വതി ചിരിച്ചു…

ദാ മോളെ.. ചായ… മോള് കുടിച്ച് കഴിഞ്ഞ് ദേ ഇത് ഋഷിക്ക് കൊണ്ട് പോയി കൊടുക്ക്…

ശരിയമ്മേ…

ധ്വനി ചായ കുടിച്ച് കഴിഞ്ഞ് ഋഷിക്കുള്ള ചായയുമായി റൂമിലേക്ക് പോയി…
റൂമിൽ വന്നപ്പോൾ ഋഷി കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടി ചീകുവായിരുന്നു. ധ്വനി ഋഷിക്ക് പിന്നിലായി വന്നു നിന്നു. ധ്വനി വന്നു നിന്നത് ഋഷി കണ്ണാടിയിലൂടെ കണ്ടു.

ഋഷി ചായ…

ധ്വനി പറഞ്ഞത് കേട്ട് ഋഷി കണ്ണാടിയിലൂടെ ധ്വനിയെ നോക്കി… എന്നതതിനേക്കാൾ ഇന്ന് ധ്വനിയെ കാണാൻ ഒരു പ്രേത്യേക ഭംഗിയുള്ളത് പോലെ ഋഷിക്ക് തോന്നി…
ഋഷി അവൾക്ക് നേരെ തിരിഞ്ഞു നിന്ന് അവളുടെ കൈയ്യിൽ നിന്നും ചായ കപ്പ്‌ മേടിച്ച് ടേബിളിലേക്ക് വെച്ചു അവൾക്ക് നേരെ തിരിഞ്ഞു.

ഇന്നെന്റെ ഭാര്യയെ കാണാൻ ഒന്നൂടെ സുന്ദരിയായിട്ടുണ്ടല്ലോ…?
ഋഷി ധ്വനിയെ അവനിലേക്കടുപ്പിച്ച് അവളുടെ മുഖത്തൂടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

ആണോ…

മമ്… സത്യം… അതും പറഞ്ഞ് ധ്വനിയുടെ ഇടുപ്പിൽ പിടിച്ചിരുന്ന ഋഷിയുടെ കൈകൾ ഒന്നൂടെ മുറുക്കി.

ഋഷി…

എന്തോ…. ആർദ്രമായിരുന്നു.

എന്താ മോനേ ഉദ്ദേശം..? ധ്വനി പുരികം പൊക്കി ചോദിച്ചു…

എന്റെ ഭാര്യ മനസ്സ് വെച്ചാൽ ദുരുദ്ദേശമാക്കാം… എന്താ… ഋഷി മീശ പിരിച്ച് കള്ളച്ചിരിയോടെ പറഞ്ഞു…

അയ്യടാ… മോന്റെ മനസിലിരുപ്പ് നോക്കണേ… തൽക്കാലം മോന്റെ ദുരുദ്ദേശം നാലായി മടക്കി പോക്കറ്റിൽ വെച്ചേര്…
അതും പറഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചിരുന്ന ഋഷിയുടെ കൈ വിടുവിച്ചു.

എന്റെ മോൻ ഈ ചായ കുടിച്ച് താഴേക്ക് വന്നേര്… ഞാൻ കഴിക്കാൻ എടുത്തു വെക്കാം. അതും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയ ധ്വനിയെ ഋഷി പിടിച്ചു നിർത്തി…

ധ്വനി എന്തെന്നാ ഭാവത്തിൽ ഋഷിയെ നോക്കി…

എങ്കിൽ പിന്നെ…. ഒരുമ്മയെങ്കിലും തായോ…

കൊച്ചു കുട്ടികളെ പോലെ ഋഷി പറഞ്ഞത് കേട്ട് ധ്വനിക്ക് ചിരി വന്നു.

അച്ചോടാ… സോ സ്വീറ്റ്….. ധ്വനി ഋഷിയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞ്
അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. ഋഷിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

_______________________________

🎶Nee pesum vaarthaigal segarithu
Seyven anbe oru agaraathil
Nee thoongum nerathil thoongamal
parpen thinam un thalai kothi
Kadorathil epothumey un moochu
Kaatrin veppam sumapen
kayodum thaan kai korthu thaan
Un maarbu
Sootil mugam puthaipen 🎶

മടിയിൽ വെച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ചിപ്സും തിന്ന് സൺന്മ്യൂസിക്കിൽ പാട്ടും കണ്ടോണ്ടിരിക്കുവാണ് നിമിഷ.

ആഹാ… എന്താ ഒരു ഫീൽ… ഹോ…

പെട്ടന്നാണ് അവൾടെ ഫോൺ റിങ് ചെയ്തത്…

ഹോ… നാശം… ആരാണോ ഇപ്പോ വിളിക്കുന്നത്… നിമിഷ പിറുപിറുത് ഫോൺ കൈയ്യിലെടുത്തു. സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ട് നിമിഷ വേഗം റിമോട്ടെടുത്ത് വോളിയം കുറച്ച്, ശേഷം കാൾ അറ്റന്റ് ചെയ്തു.

ഹ.. ഹലോ… എന്താ വിളിച്ചേ..?

എന്തേ വിളിക്കാൻ പാടില്ലന്നുണ്ടോ.. മമ് മാറ് വശത്തു നിന്നും പൊടുന്നനെ ചോദ്യം വന്നു…

അ അതല്ല… ഇങ്ങനൊരു വിളി ഇല്ലല്ലോ… അതുകൊണ്ട് ചോദിച്ചതാണ്…

മമ്… ഇനി ഇങ്ങനെ വിളിയൊക്കെ ഉണ്ടാകും… അത് കൊണ്ട് എപ്പോ വേണമെങ്കിലും നിനക്കെന്റെ കാൾ പ്രേതീക്ഷിക്കാം… അല്ല നീ എന്തെടുക്കുവായിരുന്നു…?

കിരണിന്റെ ചോദ്യം കേട്ട് നിമിഷ വണ്ടറടിച്ചു പോയി… കാര്യം അപ്പച്ചീടെ മോനാണെങ്കിൽ കൂടി കിരണിൽ നിന്നും സൗമ്യമായ ഇടപെടൽ ഇന്നേ വരെ ഉണ്ടായിട്ടില്ല. നിമിഷയോട് മാത്രം… രണ്ടും നേരിൽ കണ്ടാൽ കീരിയും പാമ്പിനെനും പോലെ…
ആ അങ്ങേരിൽ നിന്നും ഇങ്ങനൊരു ചോദ്യം അതും സൗമ്യമായി കേട്ടാൻ വണ്ടറടിക്കാതിരിക്കുവോ…

ഡി പെണ്ണേ… മറു തലക്കൽ നിന്നും നിമിഷയുടെ അനക്കം കേൾക്കാതെ വന്നപ്പോൾ കിരൺ വിളിച്ചു…

ഏഹ്… ഇതെന്റെ അപ്പച്ചീടെ മോനല്ല… എന്റെ അപ്പച്ചീടെ മോൻ ഇങ്ങനെയല്ല… നിമിഷ മനസ്സിൽ മൊഴിഞ്ഞു…

ഡി… കോപ്പേ… സഹികെട്ട് കിരൺ ദേഷ്യത്തിൽ വിളിച്ചു…

ആ… ഇപ്പഴാ കറക്റ്റായത്… ഞാനും വിചാരിച്ചു ഇങ്ങേർക്കിതെന്താ പെട്ടന്ന് പറ്റിയതെന്ന്… മനസിലാണേ….

നീ ചത്തോ അതോ നിന്റെ വയ്ക്കകത് പഴം തിരികി വെച്ചേക്കുവാണോ..? മറു തലക്കൽ കിരൺ കടുപ്പിച്ചു ചോദിച്ചു…

പഴല്ല… ഒലക്ക… നിങ്ങളെന്നെ വഴക്കിടാൻ വിളിച്ചതാണോ… എന്നെ കാണുമ്പോഴേ നിങ്ങടെ നാക്ക് തരിക്കുവല്ലോ… ഞാൻ ഒന്നും മിണ്ടില്ലെങ്കിൽ കൂടിയും ഇങ്ങോട്ടെന്തേലും പറഞ്ഞ് വരും… എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ… ഞാൻ നിങ്ങക്കിട്ടെന്ത് ചെയ്തിട്ടാ എന്നെ കാണുമ്പോൾ മാത്രം നിങ്ങൾക്ക് ആരോടുമില്ലാത്ത ദേഷ്യം…
നിമിഷ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി… മറു തലക്കൽ നിന്നും കിരണിന്റെ അനക്കമില്ല…

നിമിഷ ഫോണിലേക്ക് നോക്കി കാൾ കട്ടാക്കിയിട്ടില്ല…

ഈശ്വരാ പറഞ്ഞത് കൂടി പോയോ… അവൾ മനസ്സിൽ വിചാരിച്ചു.

ഹ… ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ മുറു തലക്കൽ നിന്നും കിരൺ പറഞ്ഞത് കേട്ട് നിമിഷ പകച്ചു പോയി…

_________________________

ഋഷി പറഞ്ഞത് കേട്ട് സഞ്ജയ്‌ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാൻ പാടില്ലാത്തവസ്ഥയായിരുന്നു.

സഞ്ജയ്‌ടെ സന്തോഷം കണ്ട് ഋഷി പുഞ്ചിരിച്ചു…

സഞ്ജയ്‌… എനിക്ക്…

എനിക്കറിയാം ഋഷി എന്താ പറയാൻ വരുന്നതെന്ന്… ദിയയോടുള്ള എന്റെ ഇഷ്ട്ടം ഋഷിയോട് തുറന്നു പറഞ്ഞ അന്ന് ഞാനൊരു വാക്ക് പറഞ്ഞിരുന്നു… അത് ഞാനെന്റെ മനസ്സിൽ തട്ടി പറഞ്ഞതാണ്… അവസാന ശ്വാസം വരെ ഋഷിയുടെ പെങ്ങളൂട്ടിയെ പൊന്നു പോലെ നോക്കിക്കോളം…

സഞ്ജയ്‌ പറഞ്ഞത് കേട്ട് ഋഷി അവനെ നിറഞ്ഞ മനസോടെ കെട്ടിപ്പിടിച്ചു…

_____________________________

ധ്വനി ബാൽക്കണിയിലെ തൊട്ടിയിലിരുന്നു രണ്ട് മൂന്ന് സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.

അപ്പോഴാണ് നിമിഷയുടെ കാൾ…

ധ്വനി കാൾ അറ്റന്റ് ചെയ്തു…

എന്താടി വിളിച്ചേ..?

തുടരും…