The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ഇതെന്താ സരശ്വതിയമ്മേ കൈയ്യിൽ?
ഇത് ഇന്ന് നൈറ്റ് പാർട്ടിക്ക് മോൾക്കിടാനുള്ള ഡ്രെസ്സാണ്… അതും പറഞ്ഞ് സരസ്വതി കവർ ധ്വനിയുടെ കൈയ്യിലേക്ക് കൊടുത്തു…
ധ്വനി കവർ തുറന്ന് നോക്കി. ഒരു റെഡ് കളറിലെ സിംപിൾ വർക്കുള്ള സാരി അതെ കളറിലെ ബ്ലൗസും… കാണാൻ നല്ല ഭംഗിയുണ്ട്… അവൾ സാരി മറിച്ചും തിരിച്ചുമൊക്കെ നോക്കി…
എങ്ങനെയുണ്ട് ഇഷ്ടമായോ?
മമ് ഇഷ്ട്ടായി…
കുറച്ച് നേരം സരസ്വദിയമ്മയുമായി സംസാരിച്ചിരുന്നു. ചന്ദ്രച്ഛൻ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി നൈറ്റ് പാർട്ടിക്കുള്ള കാര്യങ്ങൾ സെറ്റ് ചെയ്യിപ്പിക്കുന്ന തിരക്കിലാണ്. ഋഷി രാവിലെ പോയതാ… ഇതുവരെ വന്നട്ടില്ല… എവിടെ പോയതാണോ ആവോ… ഉച്ചയോടടുത്തതും അറേഞ്ച്മെന്റ്സിനുള്ള ആളുകൾ വന്നു. ഹാളിലായിരുന്നു എല്ലാം സെറ്റ് ചെയ്പ്പിച്ചത്… ലൈറ്റ്സും ഫ്ലവർസും ബലൂൺസും കൊണ്ട് ഹാൾ അടിപൊളി ആക്കി… ഒരു സൈഡിലായി സ്‌പീക്കറും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ എല്ലാവരും കാണാൻ പാകത്തിന് എന്റെയും ഋഷിയുടെയും ഫോട്ടോ വെച്ച് അതിൽ
ഋഷി ദേവ് ❤️ ധ്വനിക എന്ന് എഴുതി സെറ്റ് ചെയ്തിട്ടുണ്ട്.
താഴത്തെ ബഹളം കാരണം ഞാൻ നേരെ റൂമിലേക്ക് പൊന്നു… സമയം പൊടുന്നനെ നീങ്ങി…
സരസ്വദിയമ്മ പാർട്ടിക്ക് വേണ്ടി ഇടാൻ തന്ന സാരിയുമായി ഡ്രസിങ് റൂമിലേക്ക് വിട്ടു. നന്നായി ഉടുത്തിറങ്ങിയപ്പോൾ ദേണ്ടേ എന്റെ കേട്ടിയോൻ ബെഡിൽ ഇരുന്ന് ഫോണിൽ കുത്തുന്നു… രാവിലെ പോയ മനുഷ്യനെ ഇപ്പോഴാ കാണുന്നത്… ഇത്രയും നേരെ എവിടെയായിരുന്നു എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ചു… എന്നെ കണ്ടതും ആ കണ്ണുകൾ എന്നിൽ തറഞ്ഞു നിന്നത് ഞാൻ കണ്ടങ്കിലും നോക്കാൻ പോയില്ല… ഞാൻ നേരെ കണ്ണാടിയുടെ മുന്നിൽ വന്ന് ഒരുങ്ങാൻ തുടങ്ങി. അതികം മിനുക്കു പണികളൊന്നും ചെയ്തില്ല കണ്ണെഴുതി നെറ്റിയിൽ ഒരു റെഡ് കളറിലെ കുഞ്ഞു വട്ടപ്പൊട്ടും കഴുത്തിൽ താലിമലയും കൈയ്യിൽ ഈരണ്ട് വളയും… ഒരുങ്ങുന്നതിനിടെ ഇടക്കിടെ കണ്ണാടിയിലൂടെ ബെഡിൽ ഇരിക്കുന്ന ഋഷിയിലേക്ക് പാളും.. ആള് ഫോൺ കുത്തുന്നുണ്ടേലും നോട്ടം ഇങ്ങോട്ടാണ്… ഏകദേശം ഒരുങ്ങി ആകതുകെ ഒന്ന് കണ്ണോടിച്ചു… പ്രേതനപ്പെട്ട ഒന്ന് ഉണ്ട്… ടേബിളിൽ ഇരുന്ന കുങ്കുമ ചെപ്പ് എടുക്കാൻ ഒരുങ്ങും മുന്നേ അതിൽ മറ്റൊരു പിടി വീണിരുന്നു… ഞാൻ ഋഷിയെ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി കുങ്കുമ ചെപ്പെടുത്ത് അതിൽ നിന്നും അൽപ്പം സിന്തൂരം എന്റെ സീമന്ത രേഖയിൽ തൊട്ടു തന്നു…
ഞാൻ ഇന്ന് രാവിലെ പറഞ്ഞതല്ലേ ഭാര്യേ നിന്നോട് ഇതിനുള്ള അവകാശം എനിക്കുള്ളതാണെന്ന്… മമ്… ഒരു പുഞ്ചിരിയോടെ എന്റെ കണ്ണുകൾ നോക്കി പറഞ്ഞതും ഞാൻ ഏതോ ലോകത്തെന്ന പോലെ ആ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നുപോയി…
സരസ്വദിയമ്മ ഡോറിൽ മുട്ടി വിളിച്ചപ്പോമാണ് ഞാൻ സ്വബോതത്തിലേക്ക് വന്നത്.. അപ്പോഴേക്കും ആള് സ്ഥലം വിട്ടിരുന്നു…
ഞാൻ പോയി ഡോർ തുറന്നു…
ആഹാ ഇതാര്… എന്റെ കുട്ടി ഈ വേഷത്തിൽ ഒന്നൂടെ സുന്ദരിയായിരിക്കുന്നു… ആരും കണ്ണു വെക്കാതിരിക്കട്ടെ ന്റെ കുട്ടിയെ…..
അതിന് ധ്വനി ഒന്ന് പുഞ്ചിരിച്ചു.
ആമ് മോളെ എല്ലാവരും വന്നു തുടങ്ങി. നിങ്ങളെയാ അന്വേഷിക്കുന്നത്… ഋഷി മോനെയും കൂട്ടി വേഗം താഴേക്ക് വാ… അതും പറഞ്ഞ് സരസ്വതി പോയി…
പിന്നെ ഋഷി ഒരുങ്ങി വരുന്നത് വരെ ബെഡിൽ ഇരുന്നു… കുറച്ച് കഴിഞ്ഞതും ഋഷി ഡ്രസ്സ് ചേഞ്ച് ചെയ്ത് വന്നു. ബ്ലാക്ക് കളർ ജീൻസും വൈറ്റ് കളർ ഷർട്ടും പുറമേ ഒരു ബ്ലാക്ക് കൊട്ടും… ഋഷി ആ വേഷത്തിൽ കാണാൻ ഒരു ബോളിവുഡ് ആക്ടോഴ്സിനെ പോലെ തന്നെ ഉണ്ടായിരുന്നു… ഞാൻ തന്നെ എന്റെ കേട്ടിയോനെ വായി നോക്കി ഇരുന്നുപോയി…
ശോ ഇങ്ങേർക്ക് ഇത്രയും ഗ്ലോമറോക്കെ ഉണ്ടായിരുന്നോ… പ്രതികാരം തന്നെ മറന്നു പോണല്ലോ എന്റെ ദേവ്യെ… ഇങ്ങനയാണേൽ പ്രതികാരം വീട്ടുന്നതിനു മുന്നേ എന്റെ മനസ് കൈ വിട്ട് പോകുമെന്ന് തോന്നുന്നു…
പാടില്ല ധ്വനി പാടില്ല… ഇപ്പോ പ്രതികാരം മുഖ്യം ബിഗിലെ… അത് പറഞ്ഞത് കുറച്ച് ഉച്ചതിലായി പോയി… ഋഷി എന്നെ നോക്കി മുഖം ചുളിച്ചതും ഞാൻ പുച്ഛിച്ചു മുഖം വെട്ടിച്ചു… അല്ലപിന്നെ നാറാൻ പാടില്ലല്ലോ…
ഞങ്ങൾ രണ്ടു പേരും ഒരുങ്ങി റൂമിൽ നിന്നും പുറത്തേക്കിറങ്ങാൻ ഒരുങ്ങിയ എന്റെ കൈയ്യിൽ പിടിച്ച് നിർത്തി എന്നെ ചേർത്ത് പിടിച്ച് റൂം വിട്ടിറങ്ങി… എന്തോ എനിക്ക് തടുക്കാൻ തോന്നിയില്ല…. ഞങ്ങൾ രണ്ടാളും താഴെ എത്തിയപ്പോൾ തന്നെ പെട്ടന്ന് ലൈറ്റ്സ് ഓഫ് ആയി… പെട്ടന്നായത് കൊണ്ട് ഞാൻ ഋഷിയുടെ കൈയ്യിൽ മുറുകെ പിടിച്ചു… അപ്പോ ഋഷി എന്നെ ഒന്നൂടെ ചേർത്തു നിർത്തി. പെട്ടന്ന് ഒരു ലൈറ്റ് ഞങ്ങളെ മാത്രം ഫോക്കസ് ചെയ്ത് തെളിഞ്ഞു… ഞങ്ങൾക്കിരിക്കാനുള്ള ഇരിപ്പിടം വരെ ആ ലൈറ്റ് ഞങ്ങളെ മാത്രം ഫോക്കസ് ചെയ്തിരുന്നു. ഞങ്ങൾ ഇരുപ്പിടത്തിനരികിൽ എത്തിയതും എല്ലാ ലൈറ്റ്സും ഓൺ ആയി… ഞങ്ങൾക്ക് മുന്നിലെ ടേബിളിൽ ഒരു വലിയ കേക്ക് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അതും ഞങ്ങൾ രണ്ടിന്റെയും പിക് വെച്ചുള്ളത്. ചന്ദ്രച്ഛനും സരസ്വദിയമ്മയും ഞങ്ങൾക്കടുത്തേക്ക് വന്ന് സ്നേഹത്തോടെ കെട്ടിപിടിച് ഓരോ മുത്തം തന്നു. പിന്നെ എല്ലാവരെയും വെൽകം ചെയ്ത് കൊണ്ട് ഞങ്ങൾ കേക്ക് കട്ട് ചെയ്ത് ഒരു ചെറിയ പീസ് ഋഷിയുടെ വായിൽ വെച്ചു കൊടുത്തു. ആ പരട്ട കിളവൻ കിട്ടിയ ഗ്യാപ്പിൽ കേക്ക് വായിലാക്കുന്നതിനിടക്ക് എന്റെ കൈയ്ക്കിട്ടൊരു കടിയും തന്നു… ഞാൻ പെട്ടന്ന് കൈ വലിച്ച് തെണ്ടിയെ തുറുക്കനെ നോക്കി പേടിപ്പിച്ചു… എവിടെ കിളവൻ കിണിച്ചോണ്ട് നിക്കുവാ… പിന്നെ നമുക്ക് കേക്ക് വായിൽ വെച്ച് തരുമ്പോൾ തന്ന കടി തിരിച്ച് കൊടുക്കാമല്ലോ എന്നോർത്ത് അങ്ങേര് എന്റെ വായിലേക്ക് കേക്ക് വെച്ച് തരാൻ വേണ്ടി നോക്കി നിന്ന എന്നെ പ്ലിംഗ് ആക്കി മരങ്ങോടാൻ കേക്ക് എന്റെ കവിളിൽ തേച്ചു പുരട്ടി… വായും തുറന്ന് നിന്ന ഞാൻ ആരായി… അസ്സലായി ചമ്മി ശശി ദരിയായി…. സാരമില്ല അവസരം കിട്ടും അതിൽ സമാധാനിച്ചു. പിന്നെ വന്നവരൊക്കെയായി പരിചയപ്പെടൽ ആയിരുന്നു… കുറെ പേര് വരുന്നു സംസാരിക്കുന്നു പോകുന്നു. ഇത് തന്നെയായിരുന്നു പിന്നെ അങ്ങോട്ട് കുറെ മണിക്കൂർത്തേക്ക് നടന്നത്. വരുന്നവരെ നോക്കി ചിരിച്ചു കാട്ടി ചിരിച്ചു കാട്ടി വായൊക്കെ വേദനിക്കാൻ തുടങ്ങി…
ഋഷിയുടെ വേണ്ടപ്പെട്ട രണ്ട് മൂന്ന് തിക്ക് ഫ്രണ്ട്സ് വന്നു… പെട്ടന്ന് തന്നെ അവരോടൊക്കെ കമ്പനിയായി… പോരാത്തതിന് ഫ്രണ്ട്സ് എട്ടിന്റെ പണിയും തന്നു… എന്താണന്നല്ലേ കപ്പിൾ ഡാൻസ്… എന്തേലും പറയുന്നതിന് മുന്നേ അത് കേൾക്കാൻ നിന്നപോലെ ഋഷി എന്നെയും വലിച്ചു ഹാളിലെ സെന്റർ പൊസിഷനിൽ വന്നു നിന്നതും എല്ലാവരുടെയും നോട്ടം ഞങ്ങളിലായി…
പ്ലേ മ്യൂസിക് എന്ന് ഋഷിയുടെ ഫ്രണ്ട്സിൽ ഒരാൾ പറഞ്ഞതും സ്‌പീക്കറിലൂടെ പാട്ട് അവിടം മുഴങ്ങി…
🎶Dhoop se nikl ke
Chaanv se philsal ke
Hum mile jahaan par
Lamha tham gaya
Asmaan pighal ke
Sheeshe mein dhal ke
Jam gaya to tera
Chehra ban gaya
Duniya bhula ke
tumse mila hoon
Nikli hai dil se ye duaa
Rang de tu mohe gerua
Ranjhe ki dil se hai duaa
Rang de tu mohe gerua 🎶
പാട്ടിനനുസരിച്ച് ഇരുവരും മതിമറന്ന് അവരുടെ ലോകത്തെന്ന പോലെ ചുവടുകൾ വെച്ചു…ലൈറ്റ്സിന്റെ വെട്ടത്തിൽ വെട്ടി തിളങ്ങുന്ന ധ്വനിയുടെ കണ്ണുകളിൽ ലയിച്ചു കൊണ്ടാണ് ഋഷി ഓരോ വിവടുകളും വെച്ചത്. അതിന് വിധേയമെന്ന പോലെ ഋഷിയിൽ മതിമറന്നാണ് ധ്വനിയും ചുവടുകൾ വെച്ചത്. ഇരുവരും പരസ്പരം ലയിച്ചു ചേർന്ന് പാട്ടിൽ മുഴുകി ചുവട് വെച്ചു.. പാട്ടവസാനിച്ചതും ചുറ്റും കൂടിനിന്നവരുടെ കയ്യടി ശബ്‌ദം കേട്ടാണ് ഇരുവരും സ്വബോധത്തിലേക്ക് വന്നത്… അവർ പരസ്പരം നോക്കി വിട്ടകന്ന് നിന്ന് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു…
തുടരും