16/04/2026

നിനക്കായ് : ഭാഗം 20

രചന – കൃഷ്ണ

അതെ ഭർത്താവേ ഇന്ന് ഞാൻ ഒരു സർപ്രൈസ്‌ വെച്ചിട്ടുണ്ട്…

സർപ്രൈസോ? എന്താണാവോ.?

അതല്ലേ പറഞ്ഞത് സർപ്രൈസ്‌ ആണെന്ന്…

ഒക്കെ സർപ്രൈസൊക്കെ തന്നോ… ഇപ്പോ എന്റെ ഭാര്യ ചേട്ടന് തരാനുള്ളതിങ്ങു താ.. അതും പറഞ്ഞ് ഋഷി ധ്വനിയെ അവനിലേക്കടുപ്പിച്ചു.

അയ്യടാ… മോനേ… എന്നക്കൊണ്ടൊന്നും പറ്റില്ല.. മര്യതക്ക് വിട്ടേ…

ഇല്ല മോളെ… തരാതെ വിടുന്ന പ്രേശ്നമില്ല… അത് കൊണ്ട് അതികം ബലം പിടിക്കാതെ തരാൻ നോക്ക്…

ധ്വനിക്ക് വേറെ വഴിയില്ലായിരുന്നു. അവൾ പെരുവിരലുയർത്തി പൊങ്ങി അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.

അപ്പോ ഇതിൽ ഒതുക്കുന്നു… ബാക്കി വന്നിട്ട് ഞാൻ കൈപ്പറ്റിക്കോളാം… അപ്പോൾ ഞാൻ പോയിട്ട് വരാം ഭാര്യക്കുട്ടി… അതും പറഞ്ഞ് ഋഷി അവൾടെ നെറ്റിയിൽ ഒന്ന് മുത്തി റൂം വിട്ടിറങ്ങി…

~~~~~~~~~~~~~~~~~~~~~~~

എന്നത്തേതിനേക്കാൾ വൈകി ആയിരുന്നു ഋഷി വീട്ടിൽ എത്തിയത്… റൂമിൽ എത്തിയപ്പോൾ ധ്വനി ഉറങ്ങിയിരുന്നു… ഋഷി അവളെ ഉണർത്താതെ ഡോറടച്ചു നേരെ ബാത്ത് റൂമിലേക്ക് പോയി… ഋഷി ബാത്ത് റൂമിലേക്ക് കയറിയതും ധ്വനി മേല്ലേ കണ്ണ് തുറന്ന് നോക്കി…

ഭാഗ്യം കള്ളയുറക്കമാണെന്ന് കണ്ടുപിടിക്കിമോ എന്നായിരുന്നു എന്റെ പേടി… ആദ്യരാത്രിയിൽ ചെക്കൻ കൈയ്യോടെ പൊക്കിയതാണേ… ഇനി ഋഷി ഉറങ്ങി കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ നോക്കാം… ധ്വനി ഓരോന്നും ചിന്തിച്ചു കൂട്ടിയപ്പോളാണ് ബാത്ത് റൂമിലെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്… ധ്വനി വേഗം കണ്ണുകളടച്ചു…

ഋഷി ധ്വനിക്കരികിൽ വന്ന് കിടന്ന് അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി ആ നെറ്റിയും കുഞ്ഞു മുത്തം കൊടുത്ത് ഋഷിയും കിടന്നു…

ഈശ്വരാ പെട്ടല്ലോ… ഇനി ഞാൻ എങ്ങനെ ഈ കൈക്കുള്ളിൽ നിന്നും മാറുന്നത്… ഇങ്ങനെ തന്നെ കിടന്നാൽ എന്റെ പ്ലാനൊന്നും നടക്കില്ല… എങ്ങനേലും ഋഷിയുടെ കൈക്കുള്ളിൽ നിന്നും എണീക്കണം… ധ്വനി മനസ്സിൽ ചിന്തിച്ച് മേല്ലേ ഒന്ന് എണീക്കാൻ ശ്രെമം നടത്തി… അപ്പോ ഋഷി ഒന്നൂടെ അവളെ ചേർത്ത് പിടിച്ച് കിടന്നു…

അടിപൊളി… ഇതിനേക്കാൾ ബേധം അനങ്ങാതിരിക്കുന്നതായിരുന്നു… ധ്വനി മനസ്സിൽ മൊഴിഞ്ഞു ഋഷി നന്നായി ഉറക്കം പിടിക്കുന്നത് വരെ കാത്ത് അവന്റെ കൈകളിൽ ഒതുങ്ങി കിടന്നു… കുറച്ചു കഴിഞ്ഞതും ഋഷിയുടെ കൈകൾ അയഞ്ഞു വന്നതും ഋഷി ഉറക്കം പിടിച്ചന്ന് ധ്വനിക്ക് മനസ്സിലായി… അവൾ മേല്ലേ അവന്റെ കൈകൾ അവളിൽ നിന്നും എടുത്തു മാറ്റി ശബ്ദമുണ്ടാക്കാതെ എണീറ്റ് റൂമിലെ ഇരണ്ട വെട്ടത്തിൽ അവൾ നേരെ ബാൽക്കാണിയിലേക്ക് പോയി…
കുറച്ചു മണിക്കൂറുകൾ കഴിഞ്ഞതും അവൾ തിരികെ റൂമിലേക്ക് വന്നു… ഫോണിൽ ടൈം നോക്കിയപ്പോൾ 11:30 ആയി…

മമ്… ഇനി അരമണിക്കൂർ കൂടിയുണ്ട്… അവൾ അതും പറഞ്ഞ് ബെഡിൽ കിടന്നുറങ്ങുന്ന ഋഷിക്കരികിൽ വന്നിരുന്നു…

ഇന്ന് ഞാൻ എന്റെ ഋഷിയുടെ ആഗ്രഹം സാധിച്ചു തരാൻ പോകുവാണ്‌… അതിനിനി കുറച്ചു നിമിഷങ്ങൾ മാത്രം…

ഋഷി…. ഋഷി… എണീക്ക്… ഋഷി… ധ്വനിയുടെ തുടരെ തുടരേയുള്ള വിളി കേട്ട് ഋഷി കണ്ണുകൾ മേല്ലേ ചിമ്മി തുറന്നതും തന്റെ മുന്നിൽ പുഞ്ചിരിയോടെ നിക്കുന്ന ധ്വനിയെ കണ്ടതും,

ഇതെന്താ പെണ്ണേ നിനക്ക് ഉറക്കമൊന്നുമില്ലേ… പാതിരാത്രി മനുഷ്യനെ വിളിച്ചേണീപ്പിച്ചിട്ട് കിണിച്ചോണ്ട് നിക്കണാ… വന്ന് കിടന്നേ എനിക്കുറക്കം വരുന്നു അതും പറഞ്ഞ് ബെഡിലേക്ക് കിടക്കാനൊരുങ്ങിയ ഋഷിയെ പിടിച്ചു നിർത്തി…

അതെ ഭർത്താവേ… ഇനി എന്റെ മോൻ ഉറങ്ങണ്ട.. അത്രയും പറഞ്ഞ് ധ്വനി ഋഷിയുടെ കണ്ണുകൾ കേട്ടി…

ഇതെന്താ പെണ്ണേ നീ ഈ കാണിക്കുന്നേ…?

അതൊക്കെയുണ്ട് മോനേ… ഇപ്പോ മിണ്ടാതെ എന്റെ കൂടെ എണീറ്റ് വാ… അതും പറഞ്ഞ് ഋഷിയെ ബെഡിൽ നിന്നും എണീപ്പിച്ച് ബാൽക്കാണിയിലേക്ക് നടന്നു…

ഒക്കെ… മോനേ അനങ്ങാതെ ഇവിടെ തന്നെ നിക്കണേ… പിന്നെ യാതൊരു കാരണവശാലും കണ്ണിലെ കെട്ടഴിക്കരുത്… ഞാനിപ്പോൾ വരാം… അതും പറഞ്ഞ് ധ്വനി റൂമിലേക്കോടി…
കുറച്ച് കഴിഞ്ഞിട്ടും ധ്വനിയുടെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ ഋഷി അവളെ വിളിച്ചു…

ഭാര്യേ…

പെട്ടന്ന് അവന്റെ കാതിനോരം തണുത്ത നിശ്വാസമിടിച്ചു…

ഞാൻ രാവിലെ പറഞ്ഞ സർപ്രൈസ്‌ എന്താണെന്നറിയണ്ടേ ഋഷി… വളരെ പതിഞ്ഞ സ്വരത്തിൽ ധ്വനി ചോദിച്ചു…

ഋഷി മേല്ലേ തലയാട്ടി…

ധ്വനി ഫോണിൽ നോക്കി സമയം 11.59ആയി… ധ്വനി ഋഷിയുടെ കണ്ണിലെ കെട്ടഴിച്ചതും മുന്നിലെ കാഴ്ചകണ്ട് ഋഷിയുടെ കണ്ണുകൾ വിടർന്നു…
പൂക്കൾക്ക് നടുവിൽ നിലത്ത് ഒരു ചെറിയ ബെഡ് അതിൽ റോസയിതളുകൾ കൊണ്ട് ലവ് ഷേപ്പ് സെറ്റ് ചെയ്തിരിക്കുന്നു… ഒപ്പം റെഡ് and വൈറ്റ് നിറത്തിലെ വലിയ മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുന്നു… ഋഷി ആ കാഴ്ചയെ കണ്ണിലേക്ക് ഒപ്പിയെടുത്തു ധ്വനിയിലേക്ക് നോട്ടം കൊടുത്തു.

ധ്വനിയുടെ ഫോണിൽ 12.മണിയുടെ അലാറം മുഴങ്ങിയതും ധ്വനി ഋഷിയുടെ തോളിലൂടെ കൈയ്യിട്ട് അവന്റെ കാലുകളിൽ കയറി നിന്ന് അവന്റെ കാതോരം മുഖമടുപ്പിച്ചു…
HAPPY BIRTHDAY RISHI
ധ്വനി പറഞ്ഞ് ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി. ആ കാപ്പിപ്പൊടി കണ്ണുകളിൽ ആച്ചര്യമായിരുന്നു നിറഞ്ഞു നിന്നത്… അവൻ നിറഞ്ഞ പുഞ്ചിരിയോടെ അവളെ വാരിപ്പുണർന്നു…

താങ്ക്സ് ഭാര്യേ… ഋഷി പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവനെ ചേർത്തു പിടിച്ചു… ഒരു നിമിഷം ഇരുവരും അതെ നിപ്പ് തുടർന്നു…

ഇതാണ് ഞാൻ രാവിലെ ഋഷിയുടെ പറഞ്ഞ സർപ്രൈസ്‌… ഇനി ഗിഫ്റ്റ് വേണ്ടേ? ഋഷി അടർത്തി മാറ്റി അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു…

നീയല്ലേ ഭാര്യേ എന്റെ ഏറ്റവും വലിയ ഗിഫ്റ്റ്…

ധ്വനി ഒന്ന് പുഞ്ചിരിച്ച് ഋഷിയുടെ കവിളിൽ മേല്ലേ തലോടി…

എന്നാണോ ഞാൻ ഋഷിയുടെ പൂർണ്ണാവകാശിയാകാൻ ആഗ്രഹിക്കുന്നത് അന്നേ എന്റെ ഈ ഭർത്താവ് എന്നെ സ്വന്തമാക്കുവുള്ളുന്നല്ലേ പറഞ്ഞത്… ഇപ്പോ ഈ നിമിഷം ഞാൻ പറയുവാ ഋഷിയെ പ്രാപിക്കാൻ ഋഷിയുടെ പ്രണയത്തിൽ അലിയാൻ ഞാൻ കൊതിക്കുവാണ്‌. ഋഷിയിലെ പൂർണ്ണ അവകാശിയാകാൻ ഋഷിയുടെ മാത്രം ധ്വനിയാകാൻ എനിക്ക് പൂർണ്ണ സമ്മതമാ… ഋഷിക്കുള്ള എന്റെ ഗിഫ്റ്റ് ഞാൻ തന്നെയാണ്… അവൾ അത്രയും പറഞ്ഞ് നാണത്താൽ മുഖം താഴ്ത്തി…

ഋഷി അവൾടെ മുഖം പിടിച്ചുയർത്തി…നിലാവിന്റെ ശോഭയിൽ അവൾടെ ആ കരിമഷി കണ്ണുകൾ ഒരു പ്രേത്യേക തിളക്കമായിരുന്നു… ഋഷി അവൾടെ കണ്ണുകളിൽ ആഴ്ന്നിറങ്ങി… അവന്റെ ഉള്ളിൽ വികാരങ്ങൾ ഉടലെടുക്കാൻ തുടങ്ങി. ഋഷി മേല്ലേ അവൾടെ മുഖത്തൂടെ വിരലോടിച്ചു. അവന്റെ ആ ചെയ്തി അവളിൽ ഇക്കിളി കൂട്ടി. അവന്റെ വിരലുകൾ അവൾടെ ചെഞ്ചുണ്ടിൽ വന്നെത്തി നിന്നു. ഋഷിയുടെ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് അവൾടെ കീഴ്ച്ചുണ്ടിൽ പിടിച്ച് ആ നീർധളത്തിൽ മേല്ലേ കടിച്ചു… ധ്വനി ചെറിയ കുറുകലോടെ ഋഷിയുടെ തോളിൽ പിടിമുറുക്കി…ഋഷി അവളുടെ ചുണ്ടുകളെ ആവേശത്തോടെ നുണയാൻ തുടങ്ങി. ധ്വനിയും ആ ചുമ്പനത്തിൽ ആഴ്ന്നിറങ്ങി…നീണ്ടു നിന്ന ചുമ്പനത്തിനോടുവിൽ ഇരുവരും അകന്ന് മാറിയപ്പോൾ നന്നേ കിതച്ചിരുന്നു…

സമ്മതമറിയിച്ച സ്ഥിതിക്ക് സ്വന്തമാക്കാൻ പോകുവാണേ… ഞാനെന്റെ ഭാര്യയെ… അത്രയും പറഞ്ഞ് ഋഷി ധ്വനിയെ ഇരുകൈകളിൽ കോരിയെടുത്ത് നിലത്തു ഒരുക്കിയിരുന്ന ബെഡിൽ കൊണ്ടുപോയി കിടത്തി… ഇരുവരുടെയും കണ്ണുകളിൽ പ്രണയം നിറഞ്ഞു നിക്കുവായിരുന്നു… ഋഷി ധ്വനിയുടെ മുഖം ചുമ്പനങ്ങൾ കൊണ്ട് മൂടി… ഇണയെ വീണ്ടും ഇണയോട് ചേർത്ത് ദീർഘ ചുമ്പനത്തിൽ ഏർപ്പെട്ടു… ചുണ്ടുകൾ അടർത്തി മാറ്റി ഋഷി മേല്ലേ ധ്വനിയുടെ കഴുത്തടിയിലേക്ക് മുഖമമർത്തി… ഋഷിയുടെ താടി രോമങ്ങൾ ധ്വനിയെ കുത്തിനോവിച്ചു… ഇരുവരുടെയും വികാരങ്ങൾ കേട്ടുപൊട്ടിച്ചതിന്റെ ഉച്ചസ്ഥിയിൽ എത്തി… ഋഷിയുടെ ചുണ്ടുകൾ അവൾടെ കഴുത്തടിയിൽ ഇഴഞ്ഞു നീങ്ങി. ഋഷിയുടെ കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു നടന്നു. സാരിയുടെ മറ നീക്കി അവളുടെ പഞ്ഞിക്കെട്ട് പോലെയുള്ള വയറിൽ അമർന്നു. ധ്വനിയിൽ നിന്നുമുള്ള ചെറിയ ചെറിയ സിൽക്കാര ശബ്ദങ്ങൾ ഋഷിയിലെ വികാരങ്ങളെ കൂട്ടിക്കൊണ്ടിരുന്നു… ഋഷി മുഖമുയർത്തി ധ്വനിയുടെ കണ്ണുകളിൽ നോട്ടം കൊടുത്തു കൊണ്ട് തന്നെ അവളുടെ ഫ്ളീറ്റിൽ കുത്തിയിരുന്ന പിൻ ഊരി മാറിൽ പറ്റിക്കിടന്ന സാരിയുടെ തലപ്പ് മാറ്റിയതും ധ്വനി നാണത്തോടെ ചരിഞ്ഞു കിടന്നു. ഋഷി ധ്വനിയുടെ വയറിൽ മേല്ലേ വിരലോടിച്ചതും അവൾ പെട്ടന്ന് അവന് നേരെ തിരിഞ്ഞ് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഋഷിയുടെ കൈകൾ ധ്വനിയുടെ ബ്ലൗസ്സിലെ കൊളുത്തുകളിൽ പിടുത്തമിട്ട് അവ ഓരോന്നായി ഊരാൻ തുടങ്ങി… ധ്വനിയുടെ ശ്വാസഗതി കൂടി വന്നു…

തണുത്ത ഇളം കാറ്റ് അവരെ തഴുകിയുണർത്തി പോയപ്പോൾ കത്തിച്ചു വെച്ച മെഴുകുതിരികൾ കേട്ടു… എങ്കിലും നിലാവിന്റെ വെട്ടം ഇരുട്ടിനെ മറച്ച് നീക്കി… മുല്ലപ്പൂവിന്റെ സുഗന്ധം അവിടം പടർന്നു… മുല്ലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം പോലെ ധ്വനിയിലെ ഗന്ധം ഋഷിയെ മത്തു പിടിപ്പിച്ചു… വികാരങ്ങൾ കേട്ടു പൊട്ടിച്ചു….തടസമായാവയെ ദേഹത്തു നിന്നുമഴിച്ചു നീക്കി… ഇരു ശരീരവും ഒന്നു ചേർന്നു… ചെറിയൊരു നോവ് സമ്മാനിച്ച് അവളിൽ അലിഞ്ഞു ചേർന്ന് അവളിലെ പെണ്ണിനെ പൂർണ്ണയാക്കിയവൻ… തങ്ങളിലെ പ്രണയം ഇരുവരും മനസാലും ശരീരത്താലും പരസ്പരം പങ്കു വെച്ചു… വികാരങ്ങൾ കേട്ടടങ്ങിയതും ഒരു തളർച്ചയോടെ ഋഷി ധ്വനിയുടെ മാറിലേക്ക് ചാഞ്ഞു… അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ ചേർത്തു പിടിച്ചു…

_____________________________________

കിളികളുടെ ശബ്‌ദം കാതിൽ അലയടിച്ചപ്പോഴാണ് ധ്വനി മേല്ലേ കണ്ണുകൾ ചിമ്മി തുറന്നത്… കണ്ണുകൾ തുറന്നതും ഋഷിയുടെ നെഞ്ചിലാണ് ആ കൈകൾ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു… ഇന്നലെ നടന്നതൊക്കെ അവൾടെ മനസിലേക്കോടിയടുത്തതും ചുണ്ടിൽ നാണത്താൽ പുഞ്ചിരി വിരിഞ്ഞു… അപ്പോഴേക്കും ഋഷിയും മേല്ലേ കണ്ണുകൾ തുറന്നു… ഋഷി ഒരു കള്ളച്ചിരിയോടെ ധ്വനിയെ തന്നിലേക്ക് ഒന്നൂടെ ചേർത്തു പിടിച്ചു…

എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ ഗിഫ്റ്റ്… ഋഷി പതിഞ്ഞ സ്വരത്തിൽ ധ്വനിയുടെ കാതോരം മുഖമടുപ്പിച്ചു പറഞ്ഞു… ധ്വനി ഋഷിയെ തള്ളി മാറ്റി എണീക്കാനൊരുങ്ങിയതും ഋഷി അവളെ അവനിലേക്ക് തന്നെ പിടിച്ചിട്ടു…

ഋ… ഋഷി എന്നെ വിട് ഞാൻ പോട്ടെ…

പോണമെങ്കിലെ ചേട്ടനൊരുമ്മ താ ദേ ഇവിടെ അതും പറഞ്ഞ് ഋഷി അവന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു…

അയ്യടാ… എന്നക്കൊണ്ടൊന്നും പറ്റില്ല… അതും അവനിൽ നിന്നും പിടിവിടുവിക്കാൻ തുടങ്ങിയതും ഋഷി പെട്ടന്ന് അവളിലേക്ക് അമർന്നു കൊണ്ട് ആ ചൊടികളെ സ്വന്തമാക്കി…
അവളുടെ ചുണ്ടുകളെ സ്വാതന്ത്രമാക്കി ഋഷി ധ്വനിയുടെ കണ്ണുകളിലേക്ക് നോക്കി…

എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും… അതും പറഞ്ഞ് മീശ പിരിച്ചു കൊണ്ട് അവളിൽ നിന്നും മാറി കിടന്നു.
ഇനിയെന്റെ ഭാര്യ പൊക്കോ… ഋഷി പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി നിലത്തഴിഞ്ഞു കിടന്ന തുണിയെടുത്തു ചുറ്റി എണീറ്റ് റൂമിലേക്കോടി… അവൾ പോകുന്നത് പുഞ്ചിരിയോടെ നോക്കി കണ്ട് ഋഷി ആ കിടപ്പ് അങ്ങനെ കിടന്നു…

ധ്വനി നേരെ ബാത്ത് റൂമിലേക്കായിരുന്നു ഓടി കയറിയത്… ബാത്ത് റൂമിലെ കണ്ണാടിയിൽ തന്റെ മുഖം നോക്കി അവിടിവിടെയായി ഋഷിയുടെ പ്രണയത്തിന്റെ അടയാളങ്ങൾ തെളിഞ്ഞു കിടക്കുന്നുണ്ട്…ധ്വനി മേല്ലേ അതിലൂടെ വിരലോടിച്ചു…താൻ പൂർണ്ണമായും ഋഷിയുടെ അവകാശിയായി മാറിയതോർത്തപ്പോൾ നാണത്താൽ ധ്വനിയുടെ മുഖം ചുമന്നു…

കുളിച്ചിറങ്ങി കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നതും ഋഷി റൂമിലേക്ക് വന്നു. ധ്വനിയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് അവൻ ബാത്ത് റൂമിലേക്ക് കയറി…

ധ്വനി മുടി തുവർത്തി ചെറിയ മിനുക്ക് പണികൾ നടത്തി റൂം വിട്ട് പുറത്തേക്ക് പോയി…

________________________________

ധ്വനി ചായയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ഋഷി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകിയൊതുക്കുവായിരുന്നു… ധ്വനി അവനിരികിൽ വന്നു നിന്നത് ഋഷി കണ്ണാടിയിലൂടെ കണ്ടു… മുഖം താഴ്ത്തി നിക്കുന്ന ധ്വനിയെ കണ്ടപ്പോൾ അവന് ചിരി വന്നു… അവൻ അവൾക്ക് നേരെ തിരിഞ്ഞു…

എന്താണെന്റെ ഭാര്യക്ക് എന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി.. മമ്.. നാണമാണോ? ഇന്നലെ നടന്നതൊക്കെ ഓർത്ത്…
ഋഷി പറഞ്ഞത് കേട്ട് ഋഷി അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു…

നാണമില്ലാത്ത മനുഷ്യൻ…

ഞാനോ നാണമില്ലാത്ത മനുഷ്യനോ… ആണോടി ഭാര്യേ… അതും പറഞ്ഞ് ഋഷി അവളെ ഇടുപ്പിലൂടെ പിടിച്ചടുപ്പിച്ചു…

ദേ ഋഷി ചൂട് ചായയാ കഴിയ്യിൽ മേത്ത് വീഴുവേ…
ധ്വനി പറഞ്ഞു തീർന്നതും ഋഷി അവൾടെ കൈയ്യിൽ ചായ കപ്പ് മേടിച്ച് ടേബിളിലേക്ക് വെച്ചു.

ഭാര്യേ… താങ്ക് യു സോ മച്ച്… ആർദ്രമാമി അവളുടെ കരിമഷി കണ്ണിൽ നോക്കി പറഞ്ഞു… ധ്വനി നാണത്താൽ ഋഷിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവൻ അവളെ ചേർത്തു പിടിച്ചു…

അതെ ഭാര്യേ… ഞാനൊന്ന് പുറത്ത് പോയിട്ട് വരാം…അതും പറഞ്ഞ് ധ്വനിയുടെ ചുണ്ടിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത് റൂം വിട്ടിറങ്ങി…

____________________________________

ഹലോ… ആമ് മനസ്സിലായി… റെഡിയായോ… ഒക്കെ ഞാൻ ഇപ്പോ തന്നെ വരാം… ആ പിന്നെ ക്യാഷ് എത്രയായി… മമ് ഒക്കെ ശെരി… പാക് ചെയ്തോ ഞാൻ ഇപ്പോൾ തന്നെ വന്ന് മേടിച്ചോളാം… അത്രയും പറഞ്ഞ് ധ്വനി കാൾ കട്ടാക്കി… ധ്വനി വേഗം ചേഞ്ച്‌ ചെയ്ത് താഴേക്ക് ചെന്ന് സരശ്വതിയോട് കാര്യം പറഞ്ഞ് യാത്രപറഞ്ഞിറങ്ങി…

തുടരും…..