രചന – കൃഷ്ണ
രാവിലെ കണ്ണുതുറന്നപ്പോൾ ഋഷിയുടെ നെഞ്ചിലായിരുന്നു ഞാൻ… ആ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ ഈ ലോകം കീഴടക്കിയ പ്രതീതി ആണ്… ഋഷിയുടെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി എണീറ്റ് ബാത്ത് റൂമിലേക്ക് പോയി.. ഫ്രഷായി ഇറങ്ങിയപ്പോൾ ഋഷി എണീറ്റ് ബെഡിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഇരിക്കുവായിരുന്നു. ധ്വനി ഒന്ന് നോക്കി തലമുടി തുവർത്തി കൊണ്ട് തന്നെ കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു…ധ്വനിയെ ഇമ വെട്ടാതെ നോക്കി ഇരിക്കുവായിരുന്നു… ഒരു ലൈറ്റ് പിംഗ് കളറിലെ സാരിയായിരുന്നു അവളുടെ വേഷം…
സാരിയിൽ ഈ പെണ്ണിനെ കാണാൻ എന്ത് ഭംഗിയാ… എന്റെ കൺട്രോളു കളയാൻ വേണ്ടി… ഋഷി മനസ്സിൽ മൊഴിഞ്ഞ് ബെഡിൽ നിന്നും എണീറ്റ് ധ്വനിക്കരികിലേക്ക് ചെന്നു. തന്റെ പുറകിൽ വന്ന് നിക്കുന്ന ഋഷിയെ ധ്വനി കണ്ണാടിയിലൂടെ കണ്ടു… ഋഷി ഒന്നൂടെ അവൾക്കടുത്തേക്ക് നീങ്ങി നിന്നു… ധ്വനിയുടെ മുടിയിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെ മണം ഋഷിയുടെ നാസികയിലേക്ക് തുളച്ചു കയറി… ഋഷി അവന്റെ മുഖം അവളുടെ നനവാർന്ന മുടിയിലേക്ക് ചേർത്തു… ധ്വനി നിന്നിടത്തു നിന്നും വിറയ്ക്കാൻ തുടങ്ങി… ഋഷിയുടെ കൈ മേല്ലേ ധ്വനിയുടെ കൈയ്യിലൂടെ ഇഴഞ്ഞു സാരിയുടെ തലപ്പ് പതിയെ നീക്കി അവളുടെ പഞ്ഞിക്കെട്ട് പോലുള്ള വയറിൽ അമർന്നു…. ധ്വനി പൊള്ളി പിടഞ്ഞ് ഋഷിക്ക് നേരെ തിരിഞ്ഞു നിന്നു…
എന്റെ കൺട്രോൾ കളയാനാണോ ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിക്കുന്നത്.. മമ്…
നിങ്ങളെന്നെ നോക്കാതിരുന്നാൽ പോരെ… അപ്പോ കൺട്രോൾ പോകില്ലല്ലോ?
അതെന്ത് പറച്ചിലാ ഭാര്യേ… ഈ മധുരമുള്ളിടതല്ലേ ഉറുമ്പ് കുനിയു… നീ എന്റെ ചക്കര കട്ടിയില്ലേ… അപ്പോ സ്വഭാവികമായി ഞാൻ വന്ന് പോകും…
അയ്യടാ… മാറങ്ങോട്ട്… അതും പറഞ്ഞ് ഋഷിയെ തള്ളി മാറ്റിയത്തും പെട്ടന്ന് ഋഷി അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു.
ആഹ്…. അവൾ നില വിളിച്ചു..
അയ്യോ.. എന്താ എന്തുപറ്റി… ഋഷി ആവലാതിയോടെ ചോദിച്ചു.
അവൾ ഋഷി പിടിച്ചിരുന്ന കൈകളിലേക്ക് കണ്ണ് കൊണ്ട് കാണിച്ചു. അത് കണ്ട് ഋഷി പെട്ടന്ന് കൈയ്യിലേക്ക് നോക്കി…
അയ്യോ.. സോറി സോറി.. സോറി മോളെ… ഞാൻ… ഋഷി ടെൻഷനോട് എന്ത് പറയണമെന്നറിയാതെ ചുവന്നു കിടക്കുന്ന ധ്വനിയുടെ കൈയ്യിൽ നിന്നും പിടിയയച്ചു മേല്ലേ തഴുകി…
സോറിടാ… ഞാൻ ഓർത്തില്ല… നല്ലോണം വേദനിച്ചോ… പറയുമ്പോൾ അവനിലെ ടെൻഷനും കരുതലും നോക്കി കാണുവായിരുന്നു ധ്വനി… ധ്വനി അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവം നോക്കു വായിരുന്നു… എനിക്കൊന്ന് വേദനിച്ചപ്പോൾ ആ മനസ് പിടച്ചു…
ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു…
ഋഷി ധ്വനിയെ നോക്കിയപ്പോൾ ആ കുഞ്ഞു കരിമഷി കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അത് കണ്ടപ്പോൾ ഋഷിയുടെ ഹൃദയം നുറുങ്ങും പോലെ തോന്നി…
സോറി… ഒരു കൊച്ച് കുഞ്ഞു പറയും പോലെ അങ്ങനെ പറഞ്ഞതും അവൾക്ക് വാത്സല്യം തോന്നി… അവൾ പുഞ്ചിരിയോടെ ഋഷിയെ നോക്കി.
സാരമില്ല… അറിഞ്ഞോണ്ടല്ലല്ലോ…
പുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ടപ്പോൾ ഋഷിക്ക് അൽപ്പം സമാധാനമായി…. അവൻ അവളുടെ കവിളിൽ മേല്ലേ തഴുകി…
നിനക്ക് വേദനിക്കുന്നത് എനിക്ക് ഒരിക്കലും സഹിക്കാനാകില്ല ധ്വനി… നിനക്ക് വേദനിച്ചാൽ അതിന്റെ പത്തിരട്ടിയായി എനിക്ക് വേദനിക്കും… നിന്നെ ഞാൻ കുറെ വേദനിപ്പിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ടും അല്ലാതെയും…അതിനൊക്കെ ക്ഷമ പറഞ്ഞാൽ തീരില്ലന്നെനിക്കറിയാം…
ഋഷി നിങ്ങൾ എന്റെ മുന്നിൽ ഇങ്ങനെ താന്ന് നിക്കുന്നത് കാണുമ്പോൾ ആണ് എന്റെ മനസ് വേദനിക്കുന്നത്… ഈ കണ്ണ് നിറയുന്നതോ മുഖം വാടുന്നതോ എനിക്ക് സഹിക്കാൻ കഴിയില്ല… ആട്ടിപായിച്ചിട്ടും വീണ്ടും പുറകെ വന്നത് ഈ ചെക്കനോടുള്ള മുടിഞ്ഞ പ്രേമം കാരണമല്ലേ… ഋഷിയുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ച് ധ്വനി പറഞ്ഞു…
ഋഷി അവൾടെ മുഖം കൈക്കുമ്പിൽ എടുത്ത് തുരു തുരെ ചുമ്പിച്ചു അവളെ നെഞ്ചിലേക്ക് ചേർത്തു…
കുറച്ച് നിമിഷം ഇരുവരും അതെ നിൽപ്പ് നിന്നു…
ഫോൺ റിങ് ചെയ്തപ്പോളാണ് ഇരുവരും അടർന്നു മാറിയത്… ഋഷി ഫോണുമെടുത്ത് മാറി നിന്നതും ഞാൻ വീണ്ടും കണ്ണാടിക്ക് മുന്നിലേക്ക് തിരിഞ്ഞു മിനുക്കു പണി ചെയ്ത് ഋഷി നോക്കിയതും ആള് കാൾ കട്ടാക്കി എനിക്കടുത്തേക്ക് വന്നു…
കമ്പനിയിൽ നിന്നാ വിളിച്ചേ…. നാളത്തെ പ്രൊജക്റ്റിന്റെ മീറ്റിങ്ങിനെ കുറിച്ച് പറയാൻ വേണ്ടി… അതും പറഞ്ഞ് കുങ്കുമ ചെപ്പിൽ നിന്നും അൽപ്പം കുങ്കുമം ധ്വനിയുടെ സീമന്ത രേഖയിൽ തൊട്ടു കൊടുത്തു…
ഋഷി പോയി റെഡിയാക് അപ്പോഴേക്കും ഞാൻ ചായ എടുത്തോണ്ട് വരാം… അതും പറഞ്ഞ് പുറത്തേക്ക് പോകാനൊരുങ്ങിയ ധ്വനിയെ ഋഷി പിടിച്ചു നിർത്തി…
അതെ ഈ കൈ ഓക്കെ ആകുന്നത് വരെ നീ ഇനി ഒന്നും ചെയ്യണ്ട…മര്യതക്ക് ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോണം… മനസ്സിലായോ… ഓഫിസ് കഴിഞ്ഞ് വരുമ്പോൾ ഞാൻ അമ്മയോട് ചോദിക്കും… അപ്പോ മോള് കിച്ചണിൽ കാല് കുത്തിയന്ന് ഞാൻ കേട്ടാൽ ബാക്കി അപ്പോ പറയാം… കപട ദേഷ്യം കാണിച്ച് ഋഷി ഫ്രഷാകാൻ പോയി…
______________________________
ഋഷിയും ചന്ദ്രച്ഛനും ഓഫിസിലേക്ക് പോയി. അമ്മ കിച്ചണിലും… ഋഷിയുടെ വക ഉപദേശം പോരാഞ്ഞിട്ട് ചന്ദ്രച്ഛന്റെ വകയും കിട്ടി… സരസ്വതി അമ്മ ഇന്നലെ പറഞ്ഞിരുന്നു അടുക്കളയുടെ പരിസരത്തു കണ്ടു പോകരുതെന്ന്… എനിക്കാണേൽ റൂമിൽ തന്നെ ഇരുന്ന് ബോറടിച്ചു… എത്ര നേരമെന്ന് വെച്ച ഇങ്ങനെ റൂമിൽ തന്നെ ഇരിക്കുന്നത്… ധ്വനി ബെഡിൽ നിന്നും എണീറ്റ് പുറത്ത് പോകാൻ തിരിഞ്ഞതും പെട്ടന്ന് കണ്ണിൽ കർട്ടൻ പാതി മറച്ച ഗ്ലാസ് വാൾ ശ്രെദ്ധയിൽ പെട്ടു… ഇവിടെ വന്നട്ടിപ്പോൾ മൂന്നു ദിവസമേ ആയിട്ടുള്ളു എങ്കിലും റൂം നേരാ വണ്ണം ശ്രെദ്ധിച്ചിരുന്നില്ല. ഫസ്റ്റ് നൈറ്റിനന്ന് ഒന്ന് കണ്ണോടിച്ചതെ ഉണ്ടായിരുന്നുള്ളു…
ധ്വനി അങ്ങോട്ടേക്ക് നടന്നടുത്ത് ആ ഗ്ലാസ് വാളിൽ ഡോർക്നോബ് പിടിപ്പിച്ചിട്ടുണ്ടായിരുന്നു… ധ്വനി അതിൽ പിടിച്ച് ഗ്ലാസ് വാൾ തുറന്നതും മുന്നിലെ കാഴ്ച കണ്ട് അവൾടെ കണ്ണുകൾ വിടർന്നു… പല നിറത്തിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ബാൽക്കണിയായിരുന്നു.റോസ തന്നെയുണ്ട് പല നിറത്തില്… സ്റ്റാൻഡിൽ ആയും ടെറസിന്റെ ബർതിലായും അടുക്കിനടുക്കിന് നല്ല ഭംഗിക്ക് വെച്ചിരിക്കുന്നു… കുറച്ച് നീങ്ങി ഏകദേശം വലിപ്പമുള്ള ഒരു തോട്ടിൽ ഉണ്ട്… തടികൊണ്ടുള്ള ചാര നിറം പൂശിയ നല്ല അസല് തോട്ടിൽ…അതിന്റെ ഇരു ചങ്ങല കൂട്ടത്തിലും മുല്ലവള്ളികൾ പടർന്നു കയറിയിരിക്കുന്നു.. ധാരാളം മുല്ലപ്പൂ പൂവിട്ടിരിക്കുന്നു. ധ്വനി ഓടി ചെന്ന് അതിൽ കൈയ്യോടിച്ച് മുല്ലപ്പൂവിന്റെ വശ്യമായ ഗന്ധം നാസികയിലേക്ക് ആവാഹിച്ചു… അവൾ മേല്ലേ അതിൽ തഴുകി ആ തൊട്ടിലിൽ കയറി ഇരുന്നു… നല്ല ഇളം കാറ്റും ചുറ്റും പൂക്കളും പിന്നെ പൂക്കളുടെ നടുവിൽ തൊട്ടിലും… അവൾ ആ കാഴ്ചകൾ ഓരോന്നും ഒപ്പിയെടുത്തു… എന്നിട്ട് തൊട്ടിലിൽ നിന്നും എണീറ്റ് റൂമിലേക്കോടി ടേബിളിൽ ബെഡിൽ കിടന്ന ഫോണും എടുത്തോണ്ട് വീണ്ടും ബാൽക്കാണിയിലേക്കോടി… എന്നിട്ട് പൂക്കൾക്കിടയിൽ നിന്നും തൊട്ടിലിൽ ഇരുന്നുമുള്ള ഒത്തിരി സെൽഫി എടുത്തു.നെറ്റ് ഓൺ ചെയ്ത് എടുത്തതിൽ നല്ലൊരു പിക് നോക്കി wp dp ഇട്ടു… പിന്നെ ഒന്ന് രണ്ട് പിക് സ്റ്റാറ്റസിട്ടു. രണ്ട് മൂന്ന് പൂക്കളുടെ പിക്സ് നിമിഷക്കും അയച്ച് കൊടുത്ത് ഞാൻ തൊട്ടിലിൽ വന്നിരുന്നു… കുറച്ച് കഴിഞ്ഞതും നിമിഷ വിളിച്ചു… ആള് വിളിച്ചത് ഞാൻ അയച്ചു കൊടുത്ത പിക്കിനെ കുറിച്ച് ചോദിക്കാൻ ആയിരുന്നു… പിന്നെ കുറച്ച് നേരം സംസാരിച്ചിരുന്നു ഫോൺ കട്ടാക്കിയതും wp ഒരു msg നോട്ടിഫിക്കേഷൻ വന്നതും ഒരുമിച്ചായിരുന്നു… ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
_______________________________
നാളത്തെ മീറ്റിംഗിന്റെ കാര്യം സെറ്റ് ചെയ്പ്പിച് ചെയറിൽ ചാരി ഇരുന്നപ്പോൾ ആദ്യം മനസിലേക്ക് തെളിഞ്ഞു വന്ന മുഖം ധ്വനിയുടെ ആയിരുന്നു.കുറുമ്പും കളിയും ചിരിയും നിറഞ്ഞ കുട്ടിത്തം മാറാത്ത തന്റെ മാത്രം പെണ്ണിന്റെ മുഖം. പിന്നെ ഒന്നും നോക്കിയില്ല ഫോണെടുത്ത് ധ്വനിക്ക് കാൾ ചെയ്തു. അപ്പോളുണ്ട് പെണ്ണ് മറ്റൊരു കാളിൽ ആണെന്ന്… ഇവളിതിപ്പോ ആരെ വിളിക്കുവാണ്.. മനുഷ്യൻ ഇവിടെ റൊമാൻസ് പിടിച്ച് അതിന്റെ അറ്റത്തെത്തി വിളിച്ചപ്പോൾ…. ഋഷിക്ക് ദേഷ്യം വന്നു…
may i come in sir…
ധ്വനിയെ വിളിച്ചിട്ട് കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഓരോന്നും പിറുപിറുത്തോണ്ട് നിന്നപ്പോളാണ് ക്യാബിനിലേക്ക് വരാൻ പെർമിഷൻ ചോദിച്ച് ഡോറിനരികെ രാഖി നിക്കുന്നത് രാഖി ഋഷിയുടെ pa ആണ്.
yes come in… ഋഷി പറഞ്ഞതും അവൾ അകത്തേക്ക് വന്നു.
മമ് എന്താ രാഖി?
sir സർ കമ്പനിയുമായി ബന്ധപ്പെട്ട് ഇന്ന് പതിനൊന്നു മണിക്ക് ഒരു മീറ്റിംഗ് കൂടണ കാര്യം പറഞ്ഞിരുന്നു…
ഓ… ഷിറ്റ്… ഞാനത് മറന്നു… anyway താൻ ഓർമ്മിപ്പിച്ചത് നന്നായി… പതിനൊന്നു മണിക്കല്ലേ ഇനി കാൽ മിനിറ്റ്സ് കൂടിയില്ലേ… താൻ മീറ്റിംഗിനുള്ള കാര്യം നോക്ക് ഞാൻ അപ്പോഴേക്കും എത്തിയേക്കാം…
ok sir… രാഖി ക്യാബിൻ വിട്ട് പോയതും ഋഷി വീണ്ടും ഫോണെടുത്തു…
ഇനിയിപ്പോ വിളിച്ചു നിക്കാൻ സമയം ഇല്ല…മമ് ഐഡിയ msg അയക്കാം…. ഋഷി നെറ്റ് ഓൺ ചെയ്ത് wp ധ്വനിയുടെ നമ്പർ എടുത്തപ്പോൾ ആണ് അവൻ അവൾ ഇട്ടിരിക്കുന്ന ന്യൂ dp കണ്ടത്… പൂക്കൾക്കിടയിൽ തൊട്ടിലിൽ ഇരുന്ന് പുഞ്ചിരിചിരിക്കുന്ന പിക്… ആ പിക്കിൽ അവൾടെ മുഖം ഒന്നൂടെ ക്യൂട്ട്നെസ്സ് നിറഞ്ഞു നിക്കുന്നു… ധ്വനിയുടെ പുഞ്ചിരിച്ചുള്ള ആ പിക് കണ്ടതും ഋഷിയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു… ആള് onlinil ഉണ്ടന്ന് കണ്ടതും ഞാൻ പെട്ടന്ന് തന്നെ msg അയച്ചു…
_______________________
ഹൗ സ്വീറ്റ് 😍😍😍😘😘😘
ഋഷിയുടെ msg വായിച്ചതും അപ്പോൾ തന്നെ reply കൊടുത്തു
താങ്ക്സ് ഹബ്ബി…
അപ്പോ ഋഷിയുടെ msg വന്നു കഴിഞ്ഞു…
നിന്നെ ഇപ്പോ ഈ നിമിഷം കാണണമെന്ന് തോന്നുവാ വൈഫി… 😔
അത് വായിച്ചതും ധ്വനിക്ക് ചിരി വന്നു… അവൾ ടൈപ്പ് ചെയ്യാൻ തുടങ്ങി..
മോൻ അതിന് ദുബായിലോ ഓസ്ട്രേലിയയിലോ മറ്റോ അല്ലല്ലോ വർക്ക് ചെയ്യുന്നത്… കൂടിപ്പോയാൽ ഹാൾഫ് എൻ hour അല്ലേ ഓഫിസിയും വീടും തമ്മിലുള്ള ദൂരം… പിന്ന ഓഫിസിൽ നിന്നും വന്നു കഴിയുമ്പോൾ കാണാമല്ലോ… ഇപ്പോ മോൻ പോയി ജോലി നോക്ക് ചെല്ല് ചെല്ല്….
ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ വന്നിട്ട് തരാം കിട്ടോടി കാന്താരി ചുള്ളി…
ആയിക്കോട്ടെ കാർക്കോടക…
അത് സീൻ ചെയ്ത് reply തരാതെ ആള് പോയി… ധ്വനി സരസ്വതിക്കടുത്തേക്കും പോയി…
______________________________
ഓഫീസ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഇന്നും ലേറ്റ് ആയി… റൂമിലേക്ക് വന്നപ്പോൾ ആ കുരുപ്പിനെ അവിടെയെങ്ങും കാണാനില്ല അപ്പോഴാ ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടത്…
ഓ മോള് അവിടെയുണ്ടോ… സേട്ടൻ ഇപ്പോ വരാട്ടോ… അതും പറഞ്ഞ് ഋഷി ബാത്ത് റൂമിലേക്ക് കയറി…
ഇരുട്ടിനെ മറനീക്കി നീലാ വെളിച്ചം പരന്നിരിക്കുന്നു… നല്ല തണുത്ത കാറ്റും… കാറ്റ് തട്ടി പോകുമ്പോൾ പൂക്കൾ ചാഞ്ചാടും… കാറ്റിന്റെ തലോടലിൽ അനുസരണയില്ലാതെ ധ്വനിയുടെ മുടിയിഴകളും സാരി തുമ്പും പാറിപറക്കുന്നുണ്ട്… റോസകളിൽ തഴുകി നിൽക്കുമ്പോൾ ആണ് രണ്ട് കൈകൾ സാരിയുടെ മറനീക്കി തന്റെ അണിവയറിൽ സ്ഥാനം പിടിച്ചത്… ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഋഷിയുടെ സാമിഭ്യം മനസിലാക്കി ധ്വനി അവന്റെ കൈക്കുള്ളിൽ നിന്നു. ഋഷി അവൾടെ തോളിൽ തടി മുട്ടിച്ച് തന്നിലേക്ക് ഒന്നൂടെ വലിച്ചടിപ്പിച്ചു… കൈയ്യിലെ തണുപ്പും കഴുത്തിൽ തട്ടിപ്പോകുന്ന ഋഷിയുടെ നിശ്വാസവും എന്നിൽ കുളിരണിയിപ്പിച്ചു…
എന്താണ് എന്റെ ഭാര്യ ഈ നിലാവുള്ള രാത്രിയിൽ പൂക്കളുടെ നടുവിൽ… എന്നെ വഴിതെറ്റിക്കാനുള്ള വല്ല പ്ലാനുമാണോ… എങ്കിൽ ഞാൻ റെഡിയാട്ടോ…
അയ്യടാ… മോന്റെ മനസിലിരുപ്പ് കൊള്ളാല്ലോ… അതും പറഞ്ഞ് ഋഷിയുടെ കൈക്കിട്ട് വേദനിപ്പിക്കാത്ത വിധം ഒരു തല്ല് കൊടുത്തു…
ഒന്നയഞ്ഞു തന്നാൽ ചെക്കൻ തലക്കേറും… കള്ള തിരുമാലി…
ആണോ… ഞാൻ കള്ള തിരുമാലി ആണോ?
അതെ…
ധ്വനി പറഞ്ഞ് തീർന്നതും ഋഷി അവൾടെ പഞ്ഞിക്കെട്ട് പോലുള്ള വയറിൽ ഒന്ന് നുള്ളി…
സ്… ആഹ്…. ധ്വനി വേദന കൊണ്ട് എരിവ് വലിച്ച് ഋഷിയുടെ പിടി വിടുവിച്ച് അവന് നേരെ തിരിഞ്ഞു നിന്ന് അവൾ തുറുക്കനെ നോക്കി പേടിപ്പിച്ചു…
ഋഷി ഒരു കള്ള ചിരിയോടെ അവളെ നോക്കി താടി തടവി…
വേദനിച്ചോ.?
ഇല്ല നല്ല സുഖമായിരുന്നു…
ആണോ എന്നാ ഒന്നൂടെ തരാം.. അതും പറഞ്ഞ് ഋഷി ധ്വനിയെ അവന്റെ കൈക്കുള്ളിലാക്കി….
തുടരും…

by