26/05/2026

നിനക്കായ് : ഭാഗം 46

രചന – കൃഷ്ണ

ധ്വനി മോൾക്ക് ഇപ്പോ ഏഴാം മാസമായില്ലേ… ഏഴാം മാസം തികയുമ്പോൾ കൂട്ടി കൊണ്ടു വരുന്ന ചടങ്ങുണ്ട്… ഞാൻ മോന്റെ അച്ഛനോട് കൂടി സംസാരിച്ച് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം…

ഞാൻ ഋഷിയെ തന്നെ നോക്കിയിരിക്കുവാണ്… ഋഷിയുടെ മുഖം കണ്ടാലേ അറിയാം… ഈ ചടങ്ങിന് ഒട്ടും താൽപ്പര്യമില്ലന്ന്… പിന്നെ അച്ഛൻ ചോദിച്ചപ്പോൾ ആള് എന്നെ ഒന്ന് നോക്കി… ആ മുഖത്ത് തെളിഞ്ഞു നിന്ന ഇഷ്ടക്കേട് ഞാൻ കണ്ടു… ഋഷിയുടെ കൈ എന്റെ കൈയ്യിൽ മുറുകി…
ഞാൻ എന്ത് പറയണമെന്നറിയാതെ ഋഷിയെ ദയനീയമായി നോക്കി…

മോനേന്തു പറയുന്നു..? രാജീവ് ചോദിച്ചു.

ഏയ്.. അ.. ആമ്… ഋഷി മനസില്ല മനസോടെ സമ്മതിച്ചു….

🌺

ഭാര്യേ… ഈ ചടങ്ങൊന്നും വേണ്ട… എനിക്ക് ഇതിനോട് ഒട്ടും താൽപ്പര്യമില്ല…

കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരിക്കുന്ന ധ്വനിക്കരികിൽ വന്നിരുന്നു ഋഷി പറഞ്ഞു…

എനിക്ക് പറ്റില്ല നിങ്ങളെ ഒരു നിമിഷം പോലും കാണാതിരിക്കാൻ… ഞാൻ ഇതിനു സമ്മതിക്കില്ല. ഋഷി വാശിയോടെ പറഞ്ഞു.

പിന്നെ എന്താ അച്ഛൻ ചോദിച്ചപ്പോൾ സമ്മതിച്ചത്…?

അതെങ്ങെനെയാ അച്ഛന്റെ മുഖത്ത് നോക്കി പറ്റില്ലാന്ന് പറയുന്നേ… അതാ…

ഋഷി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.

ദേ ഞാൻ ഇപ്പോഴേ ഒരു കാര്യം പറഞ്ഞേക്കാം ചടങ്ങേന്നും പറഞ്ഞ് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരുന്നതൊക്കെ ശെരി പക്ഷേ കൂടി പോയാൽ ഒരു ദിവസം അത് കഴിഞ്ഞാൽ ഞാൻ വീട്ടിലേയ്ക്ക് കൊണ്ടു പോകും. ഓർത്തോ…

ഓ ആയിക്കോട്ടെ…

ഞാൻ പറഞ്ഞത് കേട്ട് ഋഷി പുഞ്ചിരിയോടെ എന്റെ വയറിൽ മുഖം ചേർത്തു വെച്ചു..

അച്ഛയ്ക്ക് അച്ഛേടെ പൊന്നിനെയും പൊന്നിന്റമ്മയെയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യട…
അതും പറഞ്ഞ് ഋഷി വയറിൽ മൃദുവായി ചുമ്പിച്ചു.

🌺

പിറ്റേന്ന് രാവിലെ തന്നെ ഋഷി എന്നെയും കൂട്ടി വീട്ടിലേക്ക് പോകാൻ റെഡിയായി… എന്നെ ഇവിടെ നിർത്തുമോ എന്ന് പേടിച്ചിട്ടാണെ…

എല്ലവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറാൻ നേരം അച്ഛൻ ചടങ്ങിന്റെ കാര്യം ഒന്നൂടെ ഓർമ്മിപ്പിച്ചു.. അത്രയും നേരം മുഖത്ത് വിരിഞ്ഞു നിന്ന ചിരി പെട്ടന്ന് മാഞ്ഞു… എങ്കിലും
ഋഷിയൊന്ന് ചിരിച്ച് തലയാട്ടി കാറിലേക്ക് കയറി.

ഋഷി കാർ സ്റ്റാർട്ട്‌ ചെയ്ത്. കാർ ഗേറ്റ് കടക്കുന്നത് വരെ ഞാൻ അവർക്ക് നേരെ കൈ വീശി കൊണ്ടിരുന്നു…

ഞാൻ സീറ്റിലേക്ക് ചാരി ഇരുന്ന് തല ചരിച്ച് ഋഷിയെ നോക്കി… ആൾടെ മുഖം കടന്നൽ കുത്തിയ കണക്കെ ഇരിക്കുവാ…
ഞാൻ ഋഷിക്കടുത്തേക്ക് നീങ്ങി ആ തോളിൽ തല ചെയ്ച്ചിരുന്നു… ഋഷിയുടെ ചുണ്ടുകൾ എന്റെ തലയിൽ പതിഞ്ഞത് ഞാനറിഞ്ഞു… എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ഞാൻ ഒന്നൂടെ ഋഷിയിൽ പറ്റിച്ചേർന്നു…

ഭാര്യേ…

മമ്…

നിനക്ക് എന്നെ പിരിഞ്ഞിരിക്കാൻ കഴിയോ..?

ഋഷിയുടെ ചോദ്യം കേട്ട് ഞാൻ മുഖമുയർത്തി ഋഷിയെ നോക്കി… ഋഷി അപ്പോഴും ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തിരിക്കുവാണ്…

“എന്താ ഋഷി ഇങ്ങനെയൊക്കെ ചോദിക്കുന്നെ…?
എന്റെ ഋഷിയില്ലാത്തൊരു ജീവിതം ഈ ധ്വനിക്കുണ്ടോ… എന്റെ ജീവനും ജീവിതവും ഋഷിയിലല്ലേ… പിന്നെ എങ്ങനെ എനിക്ക് എന്റെ ഈ കള്ളതെമ്മാടിയെ പിരിഞ്ഞിരിക്കാൻ പറ്റും…ഒരു നിമിഷം പോലും പറ്റില്ല… അങ്ങനെ ചിന്തിക്കാൻ കൂടി എനിക്കാവില്ല. എന്നും എന്റെ ഋഷിയുടെ നിഴലായി കൂടെ ഉണ്ടാകും ഞാൻ… ”

ധ്വനി പറഞ്ഞത് കേട്ട് ഋഷി റോഡിനോരം ചേർത്ത് കാർ നിർത്തി അവൾക്ക് നേരെ തിരിഞ്ഞു.

ഋഷി ധ്വനിയുടെ മുഖം കൈകുമ്പിളിലെടുത്തു മുഖം മുഴുവൻ ചുമ്പനങ്ങളാൽ മൂടി…

“നീ എന്റെ പ്രാണനാണ് പെണ്ണേ… എന്റെ ജീവിതം തന്നെ നീയാണ് ഭാര്യേ. ”

അപ്പോ…. ധ്വനി അത്രയും പറഞ്ഞ് വയറിൽ നോട്ടം കൊടുത്ത് തഴുകിയപ്പോൾ ഋഷി പുഞ്ചിരിച്ച് വയറിൽ വെച്ചിരുന്ന ധ്വനിയുടെ കൈകൾക്ക് മീതെ വെച്ചു കൊണ്ട് പറഞ്ഞു.

“നമ്മുടെ പ്രാണൻ… ”

ഋഷി പുഞ്ചിരിയോടെ ധ്വനിയെ ഹൃദയത്തോട് ചേർത്തു പിടിച്ചു…

_______________________

എന്നത്തേയും പോലെ തണുത്ത തെന്നലിൽ മുല്ലപ്പൂവിന്റെ ഗന്ധം ആസ്വദിച്ച് നിലാവിനെയും അവിടവിടയായി മിന്നി ചിമ്മുന്ന കുഞ്ഞു നക്ഷത്രങ്ങളെയും നോക്കി തൊട്ടിളിലേക്ക് ചാരിയിരിക്കുവാണ് ധ്വനി… കൈകൾ വയറിൽ മേല്ലേ തഴുകുന്നുണ്ട്. തന്റെ പോന്നോമനയുടെ വരവിനായി കൊതിയോടെയുള്ള കാത്തിരിപ്പ്… അവളിലെ മാതൃഹൃദയം തുടി കൊട്ടിക്കൊണ്ടിരിക്കുവാണ്…

അടുത്ത് തന്റെ പ്രിയതമന്റെ സാനിധ്യം അറിഞ്ഞതും ധ്വനി ഋഷിയെ നോക്കി…

ഋഷി മതിമറന്നവളെ നോക്കുയിരിക്കുവാണ്… അവളിലെ മാറ്റം നോക്കി കാണുവായിരുന്നു അവൻ… തന്റെ കുഞ്ഞിന് ജന്മം നൽകാനുള്ള തയ്യാറെടുപ്പിലേക്ക് പൂർണ്ണമായും മാറിക്കൊണ്ടിരിക്കുവായിരുന്നു തന്റെ പെണ്ണ്. അവളുടെ ശരീരം അത് വ്യക്തമാക്കുന്നുണ്ട്.

ഋഷിയുടെ നോട്ടം കൊണ്ട് ധ്വനി എന്താണെന്ന് ചോദിച്ചു തീർന്നതും അവളുടെ ആ ഇളം ചുണ്ടികളിൽ അവൻ അമർത്തി മുത്തി.

എന്റെ പെണ്ണ് ഒത്തിരി വേദന സഹിക്കുന്നുണ്ടല്ലേ…? ധ്വനിയുടെ കവിളിൽ കൈ ചേർത്തു പിടിച്ചു കൊണ്ട് ഋഷി ചോദിച്ചു.

അതിന് മറുപടിയായി ധ്വനി പുഞ്ചിരിച്ചു കൊണ്ട് ഇല്ലന്ന് തലയാട്ടി…

ഈ ഭൂമിയിൽ ഏതൊരു പെണ്ണും താൻ അമ്മയായന്നറിയുന്ന ആ നിമിഷം മുതൽക്കേ തന്റെ കുഞ്ഞിന് വേണ്ടി അതിനെ ജന്മം നൽകുന്നത് വരെ എത്ര വേദനയും സഹിക്കാൻ തയ്യാറാകുന്നവളാണ്… പേശികൾ വലിഞ്ഞു മുറുകി എല്ലുകൾ പൊട്ടി നുറുങ്ങുന്ന വേദനയിൽ പോലും തന്റെ കുഞ്ഞിന് ജന്മം നൽകി തളർന്നു ബെഡിലേക്ക് വീഴുമ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ കാതുകളിൽ മുഴങ്ങുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ആ പിഞ്ചോമനയെ മാതൃഹൃദയത്തിൽ ചേർത്തു കിടത്തുമ്പോൾ തൊട്ടുമുന്നേ അനുഭവിച്ച പ്രാണ വേദന എങ്ങോ പോയ്‌ മറയും…

ധ്വനി പറഞ്ഞത് കേട്ട് ഋഷി അവളെ ഇമ ചിമ്മാതെ നോക്കിയിരുന്നു… അവന്റെ കണ്ണുകളിൽ അവളോടുള്ള വാത്സല്യവും സ്നേഹവും ആദരവും എല്ലാത്തിനുമുപരി അവളോടുള്ള അവന്റെ പ്രണയം അതിരു കവിഞ്ഞൊഴുകുവായിരുന്നു. ഒരറ്റമില്ലാത്ത പോലെ…

🌺_______🌺________🌺

ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഏഴാം മാസത്തിലെ ചടങ്ങനുസരിച്ച് എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന ദിവസമാണിന്ന്.
ഋഷിക്ക് ഒട്ടും മനസനുവദിക്കുന്നില്ലായിരുന്നു എന്നെ വീട്ടിലേക്ക് വിടാൻ… എങ്കിലും ഒന്നും തന്നെ പറയാതെ മനസ്സില്ലാ മനസോടെ സമ്മതിച്ചു… ഞാൻ കാറിലേക്ക് കയറുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് കണ്ട് എന്റെ ചങ്ക് പിടഞ്ഞു… എന്റെ കണ്ണുകളും നിറഞ്ഞു… കാറ്‌ സ്റ്റാർട്ടാക്കിയതും ഞാൻ ഋഷിയുടെ കൈയ്യിൽ പിടിമുറുക്കി… ഋഷി സങ്കടം കടിച്ചു പിടിച്ചു കൊണ്ട് എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു… കാറ്‌ മുന്നോട്ടു നീങ്ങിയതും കണ്ണുനീർ അണപൊട്ടിയോഴുകാൻ തുടങ്ങി… ദിയയും അച്ഛനും അമ്മയും എന്നെ സമാധാനിപ്പിച്ചെങ്കിലും മനസ്സ് പിടക്കുവായിരുന്നു…

ഋഷി പറഞ്ഞത് പോലെ ഒരു ദിവസം മാത്രമേ വീട്ടിൽ നിന്നിരുന്നുള്ളു… പിറ്റേ ദിവസം തന്നെ ആള് വന്നെന്നെ കൂട്ടികൊണ്ട് പോന്നു…

ദിവസങ്ങൾ ശരവേഗത്തിൽ കടുന്നു കൊണ്ടിരുന്നു… ഓരോ ദിവസം പിന്നീടും തോറും ധ്വനി കൂടുതൽ അവശയായി കൊണ്ടിരുന്നു… എന്നാൽ ഋഷിയുടെ സാമിഭ്യം ആ അവശതകളെ ഇല്ലാതാക്കി… ഓഫിസിൽ പോകാതെ ലിവെടുത്ത് അവൾക്കൊപ്പം തന്നെയായി… സരസ്വതിയും അവൾക്കടുത്തു തന്നെ എന്താവിശ്യത്തിനും ഉണ്ടായിരുന്നു… ദിയ എന്നും രാത്രിയിൽ വീഡിയോ കാൾ ചെയ്യും… കട്ട്‌ ചെയ്യുന്നതിന് മുന്നേ കുഞ്ഞിപ്പെണ്ണിന് ദിയയുടെ വക എന്നുമൊരു ഉമ്മ പതിവാണ്…

ഡേറ്റ് അടുക്കും തോറും മനസ്സിൽ വല്ലാത്തൊരു പേടി തോന്നി തുടങ്ങി… എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഉത്ഭയം… ഋഷിയോട് പറഞ്ഞപ്പോൾ ഋഷിയുടെ കൈയ്യിന്ന് കണക്കിന് കിട്ടി… പിന്നെ അതിനെക്കുറിച്ച് മിണ്ടാനേ പോയില്ല…

തുടരും