രചന -കൃഷ്ണ
ധ്വനി ഋഷിക്കുള്ള ചായയുമായി റൂമിലേക്ക് വന്നു… അപ്പോഴും ഋഷി എണീറ്റട്ടില്ല… ധ്വനി ചായ കപ്പ് ടേബിളിൽ വെച്ച് അവനടുത്തേക്ക് ചെന്നു…
അതെ ഋഷി എണീറ്റെ… ഓഫിസിൽ പോകണ്ടേ സമയം എത്രയായെന്നും പറഞ്ഞാ… വേഗമാകട്ടെ എണീക്ക്… പുതച്ചു മൂടി കിടക്കുന്ന ഋഷിയെ ഉലച്ചു കൊണ്ട് അവൾ അവനെ വിളിച്ചു…
ഋഷി…
എനിക്ക് തീരെ വയ്യ ഭാര്യേ… മേലൊക്കെ വല്ലാതെ വേദനിക്കുന്നു…
അയ്യടാ ഈ അടവൊന്നും എന്റടുക്കൽ വേണ്ട മോനേ…ഇന്നലെ തലവേദനയെന്ന് കള്ളം പറഞ്ഞു എന്നെ പറ്റിച്ചു… വെറുതെ പറഞ്ഞതാണെങ്കിൽ കൂടിയും ഞാൻ എന്തോരം പേടിച്ചെന്നറിയോ… ഇനി എന്നെ പറ്റിക്കാൻ നോക്കണ്ട… വേഗം എണീറ്റ് പോയി ഫ്രഷായി വന്നേ.. ഞാൻ ചായ കൊണ്ട് വന്ന് വെച്ചിട്ടുണ്ട്…
ഞാൻ കള്ളം പറഞ്ഞതല്ല എനിക്ക് ഒട്ടും വയ്യ… അവശതയോടെയുള്ള ഋഷിയുടെ പറച്ചില് കേട്ട് ധ്വനി അവനരികിൽ ഇരുന്ന് ഋഷിയുടെ മുഖത്തും കഴുത്തിലുമൊക്കെ കൈ വെച്ച് നോക്കി… നല്ല ചൂടുണ്ടായിരുന്നു….
ഈശ്വരാ… നല്ല ചൂടുണ്ടല്ലോ… ധ്വനി ആവലാതിയോടെ പറഞ്ഞു…
ഋഷി ഞാൻ പോയി അമ്മയെ വിളിച്ചോണ്ട് വരാം… അതും പറഞ്ഞ് എണീക്കാൻ നിന്ന ധ്വനിയെ അവൻ അവിടെ തന്നെ പിടിച്ചിരുത്തി…
എന്താ ഋഷി…?
നീ എന്നെയൊന്ന് ചേർത്ത് പിടിച്ചു കിടക്കുവോ?ഒരു കൊച്ചു കുട്ടിയെ പോലെ ഋഷി പറഞ്ഞത് കേട്ട് ധ്വനി അവനിരികിൽ കിടന്ന് അവനെ മാറോട് ചേർത്തു… അവൾടെ ശരീരത്തിലെ തണുപ്പ് പറ്റി അവളിലേക്ക് ചേർന്ന് മാറിൽ മുഖമമർത്തി അവളിൽ പറ്റിച്ചേർന്നവൻ കിടന്നു… ധ്വനി അവന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി മുടിയിഴകളിൽ മേല്ലേ തലോടി കൊടിരുന്നു…
ധ്വനിയുടെ ശരീരത്തിലെ തണുപ്പിൽ ഋഷി മേല്ലേ മയക്കത്തിലേക്ക് വീണു…
______________________________
ഋഷി എണീക്ക് ദേ ഞാൻ നല്ല ചൂട് കഞ്ഞി കൊണ്ടുവന്നിട്ടുണ്ട്… ഇന്ന് രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ എനിക്ക്.. എന്നിട്ടീ കഞ്ഞി കുടിച്ചേ…
എനിക്കൊന്നും വേണ്ട ഭാര്യേ…
അത് പറഞ്ഞാൽ പറ്റൂലാ… എണീക്കെണിക്ക്… അതും പറഞ്ഞ് ഋഷിയെ എണീപ്പിച്ച് ബെഡിന്റെ ഹെർഡ് ബോഡിലേക്ക് ചാരി ഇരുത്തി…
ധ്വനി അവനരികിൽ ഇരുന്ന് പ്ലേറ്റിൽ നിന്നും കഞ്ഞി സ്പൂണിൽ കോരിയെടുത്ത് ഋഷിക്ക് നേരെ നീട്ടി… അവൻ ധ്വനിയിൽ നോട്ടം കൊടുത്തു കൊണ്ട് തന്നെ അത് വായിലാക്കി… ഓരോ സ്പൂണും അവന് നേരെ നീട്ടുമ്പോൾ ഋഷി വേറൊരു ലോകത്തെന്നപോലെ ധ്വനിയിൽ ഇമ വെട്ടാതെ നോക്കുവായിരുന്നു…. അവൾടെ കെയർ അവൻ നോക്കി കാണുവായിരുന്നു… അമ്മ തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെ അത്രയും കരുതലോടെ ആണ് തന്നെ അവൾ സുശ്രുക്ഷിക്കുന്നത്… ഋഷി ധ്വനിയുടെ നെഞ്ചിലേക്ക് ചാഞ്ഞു… ധ്വനി ഒരു കൈകൊണ്ട് ഋഷിയെ ചേർത്ത് പിടിച്ച് മറുകൈയ്യിൽ പിടിച്ചിരുന്ന പ്ലേറ്റ് ടേബിളിലേക്ക് വെച്ചു.
നിന്നിൽ ഞാൻ ഒരു ഭാര്യയുടെ ഉത്തരവാദിത്യം മാത്രമല്ല ഒരമ്മയുടെ കരുതലും വാത്സല്യവും അനുഭവിക്കുന്നുണ്ട് ഭാര്യേ… ഞാൻ ശെരിക്കും ഭാഗ്യവാനാണ്… നിന്റെ ഈ കെയറും നിന്റെ സാമിഭ്യവും മാത്രം മതി എന്റെ വയ്യായ്ക മാറാൻ…നിന്നിൽ ഞാനിപ്പോൾ കണ്ടത് കുഞ്ഞിനോടുള്ള അമ്മയുടെ കരുതലാണ് സ്നേഹമാണ് വാത്സല്യമാണ്… നീ എനിക്ക് ഭാര്യമാത്രമല്ല എനിക്കൊരെമ്മ കൂടിയാണ്… പെറ്റമ്മയോളം വരില്ലെങ്കിൽ കൂടിയും ഈ കുറച്ചു മണിക്കൂറുകൾ കൊണ്ട് ഞാൻ നിന്നിലെ അമ്മയെ കണ്ടു…അത്രയും പറഞ്ഞ് ഋഷി അവൾടെ മാറിൽ ചുണ്ടുകളമർത്തി… ധ്വനി പുഞ്ചിരിയോടെ അവനെ ചേർത്തു പിടിച്ചു…
തന്റെ പാതിയിലൂടെയാണ് ഏതൊരു സ്ത്രീയും അമ്മയെന്ന പതവി കൈ വരിക്കുന്നത്… അതുകൊണ്ട് തന്നെ ഈ ലോകത്ത് ഏതൊരു പെണ്ണിന്റെയും ആദ്യത്തെ കുഞ്ഞ് അവൾടെ ഭർത്താവായിരിക്കും. എന്റെ ആദ്യത്തെ കുഞ്ഞും നിങ്ങളാണ് ഋഷി… എന്നിലെ അമ്മയെ ഉണർത്തുന്ന എന്റെ ആദ്യത്തെ കുഞ്ഞ്…
ധ്വനി പറഞ്ഞ് തീർന്നതും ഋഷി മുഖമുയർത്തി അവളെ നോക്കി… ആ കാപ്പിപ്പൊടി കണ്ണുകൾ അവളോടുള്ള പ്രണയവും അതിലുപരി ആരാധനയും നിറഞ്ഞു നിന്നു… ധ്വനി പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി മുത്തി അവനെ ചേർത്തു പിടിച്ചു…
___________________________________
പനിയെ തുടർന്ന് രണ്ടു ദിവസം ഋഷി ഓഫിസിൽ പോയിരുന്നില്ല… അവന്റെ എല്ലാ കാര്യങ്ങളും നോക്കി ധ്വനി കൂടെ ഉണ്ടായിരുന്നു.. അവളിലെ കരുതലും സ്നേഹവും കണ്ടറിയുകയായിരുന്നു ഋഷി…അവന്റെയുള്ളിൽ അവളോടുള്ള പ്രണയം അതിര് കവിഞ്ഞു ഒഴുകാൻ തുടങ്ങി…
രണ്ട് ദിവസത്തെ റെസ്റ്റെടുക്കലോക്കെ കഴിഞ്ഞ് ഋഷി പഴയത് പോലെ ഓഫിസിലേക്ക് പോയി തുടങ്ങി…
ഓഫിസിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തോണ്ടിരിക്കുമ്പോഴാണ് ഋഷിയുടെ ഫോൺ റിങ് ചെയ്തത്… അവൻ കാർ റോഡിനോരം ചേർത്ത് നിർത്തി ഫോൺ കൈയ്യിലെടുത്തു. സ്‌ക്രീനിൽ തളിഞ്ഞു വന്ന പേര് കണ്ടതും അവൻ പുഞ്ചിരിയാലേ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു…
രണ്ട് ദിവസം ഒരറുവുമില്ലായിരുന്നല്ലോ ദേവേട്ടാ… ഇങ്ങോട്ട് കണ്ടതുമില്ല ഒന്ന് വിളിച്ചതുമില്ല… എന്നെ മറന്നോ?
അയ്യോ മറക്കാനോ? അതും ഈ ദേവേട്ടന്റെ ദിയയെ… നടക്കണ കാര്യം വല്ലതും പറയ് പെണ്ണേ…
എന്നാ പിന്നെ എന്താ എന്നെ വിളിക്കാഞ്ഞേ…?
അത് ദിയ അന്ന് നിന്റടുത്തന്ന് വന്ന് കഴിഞ്ഞ് എനിക്കും പനി പിടിച്ചു… പിന്നെ റെസ്റ്റയിരുന്നു… ഇന്ന് തൊട്ടാണ് ഞാൻ ഓഫിസിൽ പോകാൻ തുടങ്ങിയത് തന്നെ… പിന്നെ ഫോണും ലാപ്ടോപ്പുമൊക്കെ ധ്വനി എന്റെ കണ്മുന്നിൽ നിന്നും മാറ്റി വെച്ചു… അതുകൊണ്ടാ നിന്നെ വിളിക്കാൻ പറ്റാതിരുന്നേ…
ആണോ… ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ ദേവേട്ടാ.?.
ഇപ്പോ ഒരു കുഴപ്പവുമില്ല… അല്ല അത് പറഞ്ഞപ്പോളാ നിന്റെ പനി കുറഞ്ഞോ?
അതൊക്കെ പിറ്റേ ദിവസം തന്നെ കുറഞ്ഞു… ആമ് പിന്നെ ഞാൻ ഇപ്പോ വിളിച്ചതിന് വേറൊരു കാര്യം കൂടിയുണ്ട്..
എന്താണാവോ? ആ വേറൊരു കാര്യം.
മറ്റന്നാൾ എന്താ പ്രത്യേകതയെന്നറിയാമോ ദേവേട്ടന്…
മറ്റന്നാൾ എന്താ ഇത്ര പ്രേത്യേകത? എനിക്കറിയില്ല നീ തന്നെ പറയ്…
ഓ… മറ്റന്നാളെ എന്റെ ദേവേട്ടന്റെ ബർത്ഡേയ്… സ്വന്തം ബർത്ഡേയ് പോലും ഓർമ്മയില്ലല്ലോ…
ഓ… ശരിയാണല്ലോ… ഞാനതോർത്തതെയില്ല…
ഓർക്കില്ല… അല്ല എല്ലാ വർഷവും ആ ദിവസം 12 മണിയാകുമ്പോൾ ഞാൻ വിളിച്ച് വിഷ് ചെയ്യുമ്പോളല്ലേ ബർത്ഡേയ് ആണെന്ന് ഓർക്കുന്നത് പിന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ… അത് വിട് എല്ലാ വർഷത്തെയും പോലെ അന്നത്തെ ദിവസം ദേവേട്ടൻ എന്റെ കൂടെ കാണില്ലേ അതോ…
എന്ത് പറച്ചിലാ ദിയെ എല്ലാ വർഷവും എന്റെ ബർത്ഡേയ് സെലിബ്രേറ്റ് ചെയ്യുന്നത് നിന്റെ കൂടയല്ലേ ഇനിയും അങ്ങനെ തന്നെയായിരിക്കും…
അപ്പോ മറ്റന്നാൾ മോൻ ഇങ്ങ് നേരുത്തെ എത്തിയേക്കണം കിട്ടല്ലോ… എന്നാ ശെരി ദേവേട്ടാ ഞാൻ വെക്കുവാണേ… അതും പറഞ്ഞ് ദിയ കാൾ കട്ടാക്കി… ഋഷി ഫോൺ വെച്ച് കാർ മുന്നോട്ടെടുത്തു…
_______________________________
എടി നിമിഷേ ഞാൻ എന്ത് ഗിഫ്റ്റാ മേടിച്ചു കൊടുക്കുവാ…?
എന്നോടാണോടി ചോദിക്കുന്നെ.. നിന്റെ ഭർത്താവിന് ബർത്ഡേയ്ക്ക് എന്ത് ഗിഫ്റ്റ് കൊടുക്കണമെന്ന്…
എന്ത് ഗിഫ്റ്റ് മേടിച്ച് കൊടുക്കണമെന്ന് ഒരെത്തും പിടിയും കിട്ടാത്തത് കൊണ്ടാണ് നിന്നെ വിളിച്ചേ… അപ്പോ അവളുടെ ഒരു ഒലക്കമിലിലെ പറച്ചില്…
അപ്പോഴേക്കും ചൂടായോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… നിക്ക് ഞാനൊന്നാലോചിക്കട്ടെ…
നീ എത്ര വേണേലും ആലോചിച്ചോ… പക്ഷേ പറയുന്നത് വല്ല ക്രിസ്റ്റലോ, ടെഡി ബിയറോ, ഷർട്ടോ മറ്റോ വാങ്ങിക്കെന്നൊന്നും പറയരുത്… വെറൈറ്റി ആയിട്ട് എന്തേലും പറയണം…
ഇതൊക്കെ തന്നെയല്ലാതെ വെറൈറ്റിയായിട്ട് എനിക്കൊന്നുമറിയില്ല ധ്വനി…
മമ് നീ വെച്ചോ ഞാൻ തന്നെ കണ്ടുപിടിച്ചോളാം… അതും പറഞ്ഞ് ധ്വനി കാൾ കാട്ടാക്കി…
ഇന്ന് ഉച്ച കഴിഞ്ഞ് അമ്മയുമായി ഓരോന്നും പറഞ്ഞിരിക്കുമ്പോളായിരുന്നു അമ്മ ഋഷിയുടെ ബർത്ഡേയ് കാര്യം പറഞ്ഞത്… അപ്പോ തൊട്ട് തല പുകയ്ക്കാൻ തുടങ്ങിയതാ എന്ത് ഗിഫ്റ്റ് ഋഷിക്ക് കൊടുക്കണമെന്ന്… ഒരെത്തും കിട്ടാത്തത് കൊണ്ടാണ് എന്റെ ഒരേയൊരു ചങ്ക് നിമിഷയെ വിളിച്ച് ചോദിക്കാമെന്ന് കരുതിയത്… അപ്പോ അവക്കും ഒന്നുമറിയില്ല….
ശോ… ഒന്നും തന്നെ മൈൻഡിലേക്ക് വരുന്നില്ലല്ലോ… എന്ത് ഗിഫ്റ്റ് കൊടുക്കും… ധ്വനി കിടന്ന് തല പുകയ്ക്കാൻ തുടങ്ങി… ഓരോന്നൊക്കെ ചിന്തിച്ച് അവസാനം ഋഷിക്ക് കൊടുക്കാൻ പറ്റിയ ഒരസല് ഗിഫ്റ്റ് മൈൻഡിൽ തെളിഞ്ഞു വന്നു…
ഞാൻ നിങ്ങൾക്ക് തരാൻ പോകുന്ന ഗിഫ്റ്റ് നിങ്ങൾ ഒരിക്കലും മറക്കില്ല ഋഷി… അങ്ങനൊരു ഗിഫ്റ്റാണ് ഞാൻ നിങ്ങൾക്ക് വേണ്ടി തരുന്നത്…
ധ്വനി മനസ്സിൽ മൊഴിഞ്ഞ് പുഞ്ചിരിച്ചു…
തുടരും…..

by