രചന – കൃഷ്ണ
നീയെന്താ ജിത്തു ഇത്രയും ലേറ്റ് ആയെ…?
ജിത്തുവിന്റെ അമ്മ ലക്ഷ്മി ചോദിച്ചു…
ഞാൻ നിച്ചുന്റടുക്കൽ കേറിയിരുന്നു… അതാ ലേറ്റ് ആയെ… അല്ല മാളു എവിടെ…? (ജിത്തു )
ആമ് അതിന്റെ കാര്യം പറയണ്ട… ഇന്ന് നിച്ചുനെ കാണാൻ പോയി വന്ന് റൂമിലേക്ക് കേറിയതാ… ഇത് വരെയായിട്ട് ഇറങ്ങിയിട്ടല്ല… ചോറ് കഴിക്കാൻ വിളിച്ചിട്ടാണേൽ വന്നതുമില്ല…
അത് പറഞ്ഞപ്പോഴാ മാളു അവിടന്ന് ആരോടും പറയാതെയാ പോന്നത് ആശാമ്മ പറഞ്ഞു… അമ്മയ്ക്കത് ഒത്തിരി വിഷമമായെന്നും പറഞ്ഞു… (ജിത്തു )
ആണോ… മാളു അങ്ങനെ ചെയ്യില്ലല്ലോ… ഈ കുട്ടിക്കിതെന്താ പറ്റിയെ… കുറച്ച് ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു… പണ്ടത്തെ പോലെ ഒരു ഉത്സാഹമില്ല… ചിരികളിയില്ല… എപ്പോഴും വായിട്ടലച്ചോണ്ടിരുന്ന പെണ്ണായിരുന്നു… എന്റെ കുട്ടിക്കിതെന്താ പറ്റിയെ ആവോ…
അമ്മ പറഞ്ഞത് ശെരിയ… നമ്മടെ പണ്ടത്തെ മാളുവേ അല്ലിപ്പോ… അവൾടെ മുഖത്ത് സന്തോഷമില്ല ഇപ്പോ… കാര്യം ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന മറുപടിയും… ഇനിയും ഇങ്ങനെ നിന്നാൽ ശരിയാവില്ല… പെട്ടന്നുള്ള ഈ മാറ്റത്തിന് കാരണമെന്താണെന്നറിയണമല്ലോ…
അത്രയും പറഞ്ഞ് ജിത്തു മാളുവിന്റെ റൂമിലേക്ക് നടന്നു…
ജിത്തു മാളൂന്റെ റൂമിന് മുന്നിൽ വന്നു… ഡോർ ലോക്കിട് അല്ലായിരുന്നു… അവൻ ഡോർ തുറന്ന് അകത്തേക്ക് കേറി… മാളു ബെഡിൽ കിടക്കുവായിരുന്നു… മാളു മറുവശം തിരിഞ്ഞു കിടന്നതിനാൽ ജിത്തു ജിത്തു വന്നതറിഞ്ഞിരുന്നില്ല… ജിത്തു അവൾക്കടുക്കൽ വന്ന് ബെഡിനോരം ചേർന്നിരുന്ന് അവളെ വിളിച്ചു…
മോളെ… മാളു…
ജിത്തുവിന്റെ ശബ്‌ദം കേട്ടതും മാളു ഞെട്ടി തിരിഞ്ഞു നോക്കി… തനിക്കടുക്കൽ ഇരിക്കുന്ന ജിത്തുവിനെ കണ്ടവൾ അവന് മുഖം കൊടുക്കാതെ എണീറ്റിരുന്നു…
ജിത്തു അവൾക്കടുക്കലേക്ക് ഒന്ന് കൂടെ നീങ്ങിയിരുന്ന് മുഖം പിടിച്ചുയർത്തി… കരഞ്ഞു കലങ്ങിയ അവളുടെ മുഖം കണ്ട് ജിത്തുന് ടെൻഷൻ കൂടി…
എന്താടാ… എന്തിനാ എന്റെ മോള് കരഞ്ഞേ… ഹേ…
ആതിയോടെയുള്ള ജിത്തുവിന്റെ ചോദ്യം കേട്ട് ഒരു പൊട്ടിക്കരച്ചിലോടെ മാളു അവന്റെ നെഞ്ചിലേക്ക് ചേർന്നു…
മാളു… മോളെ… എന്താ… എന്തിനാ കരയണേ…
ജിത്തു മാളൂന്റെ മുഖം പിടിച്ചുയർത്താൻ നോക്കിയെങ്കിലും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി പിടിച്ചു…
മാളു ഏട്ടനെ നോക്കിയേ… ഏട്ടനെ നോക്കടാ…
ജിത്തു പറയുന്നുണ്ടേലും അവളിലെ വേദന മുഴുവൻ ഒരു പുഴയായ് ഒഴിക്കി തീർക്കുവായിരുന്നു…
അവൾടെ കരച്ചിൽ കണ്ട് നിൽക്കാൻ ജിത്തുന് കഴിയില്ലായിരുന്നു… അവൻ ബലം പിടിച്ചു കൊണ്ട് മാളൂനെ അവനിൽ നിന്ന് അടർത്തി മാറ്റി ആ മുഖം കൈ കുമ്പിളിലെടുത്തു…
കരഞ്ഞു വാടി തളർന്ന ആ മുഖം കണ്ട് ജിത്തുവിന്റെ നെഞ്ച് പിടഞ്ഞു…
അപ്പോഴും മാളുവിന്റെ കരച്ചിൽ നിന്നിരുന്നില്ല…
മാളു… എന്താടാ… എന്റെ മോള് എന്തിനാ ഇങ്ങനെ കരയണേ… കരയാതെ ഏട്ടന്റെ മോള് കാര്യം പറയ്… ഏട്ടന് സഹിക്കുന്നില്ല മോളെ…
എ… ഏട്ടാ… ഞ… ഞാൻ… എ.. എനിക്ക്… ന്… കരച്ചിലിനിടയിൽ മാളു വിക്കി വിക്കി പറയാനാഞ്ഞതും എന്തോ ഓർത്ത പോലെ മൗനമായി…
പറയ് മാളു… ഏട്ടനോട് പറ… നിന്റെ മനസ്സിൽ എന്തുണ്ടേലും ഏട്ടനോട് പറയ്… എന്താ കാര്യം…
അ.. അത് അ… അച്ഛനെ ഓ..ർത്ത് പോയി… അതാ ഏട്ടാ…
മാളു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…
മാളു പറഞ്ഞത് കേട്ട് ജിത്തു അവളെ നെഞ്ചോട് ചേർത്തു പിടിച്ചു… മുടിയിഴയിൽ മെല്ലെ തലോടി…
(വേണുഗോപൻ. ജിത്തുവിന്റെയും മാളുവിന്റെയും അച്ഛൻ… വർഷങ്ങൾക്ക് മുന്നേ ഒരു വണ്ടി ആക്സിഡന്റിൽ കൊല്ലപ്പെട്ടു… അച്ഛന്റെ വേർപാട് ഏറ്റവും കൂടുതൽ തളർത്തിയത് മാളുവിനെ ആയിരുന്നു… പിന്നെ അങ്ങോട്ട് അച്ഛന്റെ സ്ഥാനത് ജിത്തു ആയിരുന്നു അവൾക്ക് എല്ലാം… )
ജിത്തു അവളെ ചേർത്തു പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല…
അച്ഛന്റെ ഓർമ്മ ജിത്തുവിനെയും വേദയിലാഴ്ത്തി എങ്കിലും മാളുവിന്റെ ഇപ്പോഴത്തെ കാരണം ഇത് മാത്രമല്ലന്ന് ജിത്തുവിന് തോന്നി… എന്നാലും ജിത്തു കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല… അവളെ ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ചു…
ഞാൻ എന്റെ മനസിലെ നിച്ചുവേട്ടനോടുള്ള പ്രണയം ഏട്ടനോടിപ്പോ തുറന്ന് പറഞ്ഞാൽ ചിലപ്പോ ഏട്ടൻ എങ്ങനെ അതിനെ ഉൾക്കൊള്ളും എന്നറിയില്ല… ഏട്ടന്റെ കൂട്ട് കാരനെ ഞാൻ പ്രേണയിച്ചൂന്ന് അറിഞ്ഞാൽ…
വേണ്ട… ഏട്ടൻ അറിയണ്ട…
മാളു മനസ്സിൽ ഓർത്തു… എന്നാലും നിച്ചുവിന്റെ തുറന്ന് പറച്ചിൽ അവളെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു… സഹിക്കാനാവുന്നതിനുമപ്പുറം…
ജിത്തുവിനെ ഇറുകെ പിടിച്ചു കൊണ്ടവൾ ആ വേദനയെ ഒഴിക്കി കൊണ്ടിരുന്നു…
അവസാനം കരഞ്ഞു തളർന്ന് മാളു ജിത്തുവിന്റെ നെഞ്ചിൽ കിടന്ന് മയങ്ങി പോയി…
മാളുവിനെ മെല്ലെ ബെഡിലേക്ക് കിടത്തി പുതച്ചു കൊടുത്ത് നെറുകയിൽ മുത്തി ജിത്തു ലൈറ്റ് ഓഫാക്കി റൂം വിട്ടിറങ്ങി…
_________________________
ദേ ആതി ഫോൺ വെച്ചിട്ട് പോയി കിടക്കാൻ നോക്ക്… സമയം പതിനൊന്നാകാറായി കുരുപ്പേ…
ടെറസിലെ അരമതിലിൽ ഇരുന്ന് അജുനെ ഫോൺ ചെയ്യുവാണ് ആതി…
സംസാരിച്ച് സംസാരിച്ച് സമയം നീണ്ടിരുന്നു…
നിമിഷയും മാധുവും കിടക്കാൻ നേരം റൂമിൽ നിന്ന് ടെറസിലേക്ക് പോന്നു…
നിനക്ക് എന്നെ മിസ്സ് ചെയ്യുന്നില്ലേ അജു… ഞാൻ അവിടന്ന് പോന്നിട്ടുണ്ട് വൺ വീക്ക് തികഞ്ഞില്ല…
ആതി സെന്റിയടിക്കാൻ തുടങ്ങി…
ആമ്… എനിക്ക് മിസ്സ് ചെയ്യുന്നില്ല… ഫോൺ വെച്ചിട്ട് പോയി കിടക്ക് ആതി… അജു അത്രയും പറഞ്ഞ് ഫോൺ വെച്ചു…
എന്തോ ആതിക്ക് അത് വല്ലാതെ ഫീൽ ചെയ്തു…
ആതി ഫോണിലേക്കൊന്ന് നോക്കി ദൂരേക്ക് നോക്കി നിന്നു…
ഒരു മിനിറ്റ് പോലും നീണ്ടില്ല അപ്പോഴേക്കും അജുന്റെ കാൾ വന്നു… ആദ്യം ആതി എടുത്തില്ല… വീണ്ടും റിങ് ചെയ്തു… അവൾ കാൾ അറ്റന്റ് ചെയ്തതും
സോറി………… അജു നീട്ടിയൊരു പറച്ചിലായിരുന്നു…
അജുവിന്റെ നീട്ടിയുള്ള സോറി പറച്ചിൽ കേട്ട് ആതിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു… എങ്കിലും ആതി ഒന്നും മിണ്ടിയില്ല…
മോളെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഏട്ടൻ അങ്ങനെ പറഞ്ഞേ… സോറിടാ…
എന്റെ മോളെ ഏട്ടൻ ഓരോ നിമിഷവും മിസ്സ് ചെയ്യുന്നുണ്ട്… നിന്റെ ശബ്ധമില്ലാതെ ഈ വീട് ഉറങ്ങിയ പോലെയായി… നിന്റെ ശബ്‌ദം കേൾക്കുമ്പോൾ പറ്റുന്നില്ല മോളെ നിന്നെ കാണാതിരിക്കാൻ…
ലവ് യു അജു… അജുവിന് മറുപടിയായി ആതി പറഞ്ഞു…
ആതിയുടെ മറുപടി കേട്ട് മറുവശത്ത് നിന്ന് അജു ചിരിച്ചു…
ലവ് യു ടൂ ആതി ആൻഡ് ഐ ആം മിസ്സ് യു…
മിസ്സ് യു ടൂ…
എന്നാ എന്റെ മോള് ഫോൺ വെച്ചിട്ട് പോയി കിടക്കാൻ നോക്ക്… അജു പറഞ്ഞതും ആതി ഒരു ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വെച്ച് റൂമിലേക്ക് പോയി…
റൂമിലേക്ക് വന്ന് ആതി മാധുനടുക്കൽ വന്ന് കിടന്നു…
അനിയത്തിയുടെയും ചേട്ടന്റെയും സംസാരം കഴിഞ്ഞോ…? (മാധു )
ശബ്‌ദം താഴ്ത്തിയാണ് ചോദിച്ചത്…
നീ ഉറങ്ങിയില്ലായിരുന്നോ മാധു… (ആതി )
മ്മ്ഹ്ഹ്… നീ റൂമിൽ നിന്ന് പുറത്തേക്ക് പോയത് ഞാൻ അറിഞ്ഞിരുന്നു… നീ തിരിച്ച് വരാതെ എനിക്ക് ഉറക്കം പിടിക്കില്ല…
മാധു പറഞ്ഞത് കേട്ട് ആതി അവളെ കെട്ടിപിടിച്ചു കിടന്നു…
റൂം കുറച്ച് വലിപ്പമുള്ളതിനാൽ മൂന്ന് കട്ടിലും ചേർത്തിട്ട് മൂന്നും കൂടി ഒരുമിച്ചാണ് കിടപ്പ്… ആതി മാധു നിമിഷ ഈ ലവലിൽ ആണ് കിടപ്പ്…
മാധുവും ആതിയെ കെട്ടിപ്പിടിച്ചു… കണ്ണുകളടച്ചതും മാധുവിന്റെ മനസിലേക്ക് ജിത്തുവിന്റെ മുഖം തെളിഞ്ഞു വന്നു… അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു…
എന്റെ കൃഷ്ണ ഇതെന്താ ആ അന്യന്റെ മുഖം മനസിലേക്ക് തെളിഞ്ഞു വരുന്നേ…
നീ എന്തുവാ മാധു കിടന്ന് പിറുപിറുക്കുന്നേ…?
ഏഹ്… ഒ… ഒന്നുല്ല… അതും പറഞ്ഞ് മാധു ആതിയെ ചേർത്ത് പിടിച്ച് കിടന്നു…
______________________________
ഞാൻ മാളൂനോട് എടുത്തടിച്ച് കാര്യം പറയണ്ടായിരുന്നു… എന്നാലും തുറന്ന് പറഞ്ഞില്ലങ്കിൽ ഒരു പക്ഷേ…
കരഞ്ഞു കൊണ്ട് റൂമിൽ നിന്നിറങ്ങി പോയ മാളുവിന്റെ മുഖം മാത്രമായിരുന്നു നിച്ചുവിന്റെ മനസ്സിൽ… വല്ലാത്തൊരു അസ്വസ്ഥത… പോരാത്തതിന് ജിത്തു വിളിച്ച് മാളുവിന്റെ കാര്യം പറഞ്ഞതോടെ മനസ് അസ്വസ്ഥമായി…
മാളൂനെ ഞാൻ പ്രേണയിക്കുന്നില്ല പക്ഷേ അവൾടെ കണ്ണ് നിറയുന്നത് കാണുമ്പോൾ മനസ് പിടയുന്നു…
നിച്ചു ഹെഡ് ബോർഡിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു…
മനസിലേക്ക് തന്നോട് കളിതമാശയോടെ നടന്നിരുന്ന മാളുവിന്റെ മുഖം തെളിഞ്ഞു വന്നു…
എന്നോട് ക്ഷമിക്ക് മാളു… നിന്റെ പ്രണയം എനിക്ക് അംഗീകരിക്കാൻ പറ്റില്ല… എന്റെ പ്രണയം മറ്റൊരാളോടാണ്…
ആ മുഖം ഓർക്കെ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു…
_________________________
മാളുന് സീരിയസ് എന്തോ പറ്റിയിട്ടുണ്ട് ദിച്ചു… ഇന്നലെ അവൾ എന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞപ്പോൾ ചങ്ക് പിടച്ചു പോയി…
പാർക്കിങ്ങിൽ ജിപ്സിയുടെ ബോണറ്റിൽ ഇരുന്ന് കൊണ്ട് ദിക്ഷിക്കിനോട് മാളുവിന്റെ കാര്യം പറയുവാണ്…
ജിത്തു പറഞ്ഞതൊക്കെ കേട്ടപ്പോൾ തന്നെ ദിക്ഷിക്കിന് എന്തൊക്കെയോ കത്തി…
അന്ന് ജിത്തു നിച്ചുവിനോട് മാളുവിന്റെ കാര്യം ചോതിക്കെ മുഖം മാറിയ കാര്യം ഓർത്തു…
ഇപ്പോ പണ്ടത്തെ മാളുവേ അല്ല അവൾ… ആ മുഖമൊന്നു തെളിഞ്ഞു കണ്ടിട്ട് തന്നെ ദിവസം കുറച്ചായി… (ജിത്തു )
ജിത്തു മാളൂന് കുറച്ച് ടൈം കൊടുക്ക്… അവൾടെ മനസിലുള്ളത് തുറന്ന് പറയാൻ അവൾ ഓക്കേ ആകുമ്പോൾ തീർച്ചയായും നിന്നോട് പറയും… (ദിക്ഷിക്ക് )
മമ്… ജിത്തു ഒന്ന് മൂളി മുഖം ചരിച്ചതും കണ്ടത് ഗേറ്റ് കടന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് വരുന്ന മാധുവിനെയും ആതിയെയും ആണ്…
മാധുനെ കണ്ടതും ഒരു നിമിഷം അവളിലേക്ക് നീണ്ടു… അവൾടെ ആ ചിരി അവന്റെ കണ്ണുകളെ വല്ലാതെ ആകർഷിച്ചു… ചുണ്ടിൽ കുഞ്ഞി പുഞ്ചിരി വിരിഞ്ഞു…
മാധു ചിരിച്ചോണ്ട് മുഖം തിരിച്ചതും കാണുന്നത് ജിപ്സിയുടെ ബോണറ്റിൽ ചെറു ചിരിയാലേ ഇങ്ങു നോക്കിയിരിക്കുന്ന ജിത്തുവിൽ…
ജിത്തുവിനെ കണ്ടതും മാധു ഞെട്ടി നോട്ടം മാറ്റി…
അത് കണ്ട് ജിത്തുവിന് ചിരി വന്നു…
ദിക്ഷിക്ക് ജിത്തുനെ നോക്കിയതും ചെറു ചിരിയോടെ സൈഡിലേക്ക് നോക്കി നിക്കുന്നതാണ് കാണുന്നത്… ദിക്ഷിക്ക് മുഖം ചുളിച്ച് അവൻ നോക്കുന്നിടത്തേക്ക് നോട്ടം കൊടുത്തതും കണ്ണുകൾ ഉടക്കിയത് ആതിയിൽ ആയിരുന്നു… മാധുവിന്റെ തോളിലൂടെ കൈയ്യിട്ട് ചിരിച്ച് വരുവാണ്…
ഇമ വെട്ടാതെ ദിക്ഷിക്ക് അവളെ നോക്കി നിന്നു പോയി…
ആതിയുടെ നോട്ടം അവർക്കടുക്കലേക്ക് നീണ്ടതും അവൻ പെട്ടന്ന് നോട്ടം മാറ്റി പെട്ടന്നവന് ഒരു കാൾ വന്നതും ഫോണുമായി മാറി…
അത് കണ്ട് ആതിയുടെ മുഖം ചുളിഞ്ഞെങ്കിലും ജിത്തുവിനെ നോക്കി ആതി കൈ പൊക്കി കാട്ടി… ജിത്തു തിരിച്ചും… എന്നിട്ട് ആതിയെ നോക്കി കൈ മാടി അടുത്തേക്ക് വിളിച്ചു…
മാധു മടിച്ചെങ്കിലും ആതിയുടെ കൂടെ അവർക്കടുത്തേക്ക് ചെന്നു…
എന്താ ജിത്തുവേട്ടാ..? (ആതി )
ചുമ്മാ ഒന്ന് അടുത്തു കാണാൻ വിളിച്ചതാ… ജിത്തു മാധുവിനെ പാളി നോക്കി കൊണ്ട് പറഞ്ഞു…
അത് ആതി കറക്റ്റ് ആയി കണിയേം ചെയ്തു… ആതി മാധുവിനെ നോക്കി…
ജിത്തു മാധുവിനുള്ള അമ്പാണെന്ന് ആതിക്ക് തോന്നി… അവൾ ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കി…
ഇവിടെ വേറെ ആരെയും കണ്ണിൽ പിടിച്ചില്ലേ…? അടുത്ത് കാണാൻ വിളിച്ചതാണ് പോലും… (മാധു )
മാധു പറഞ്ഞത് കേട്ട് ജിത്തു അവളെ ഒന്ന് നോക്കി… ആ നോട്ടത്തിൽ അവളൊന്ന് പിടച്ചു പോയി… ജിത്തു ബോണറ്റിൽ നിന്നും ചാടി ഇറങ്ങി… മാധു ഒന്ന് പിറകിലേക്ക് വെച്ച് പോയി…
പെണ്ണ് ചോദിച്ചു മേടിക്കാൻ നടക്കുവാ… വെറുതെ ഇരുന്ന ആൾടെ വായിൽ കോലിട്ട് കുത്തിയപ്പോ സമാധാനമായോ… നീ ഇപ്പോ ചോദിച്ചതിനുള്ള മറുപടി കൈ പറ്റിയിട്ട് വന്നേരെ… എന്നാ പിന്നെ ഞാൻ അങ്ങോട്ട്…
ആതി മാധുവിന് മാത്രം കേൾക്കെ പറഞ്ഞവൾ
നൈസ് ആയി അവിടന്ന് വലിഞ്ഞു…
ആതി… അവൾക്ക് പിറകെ പോകാനൊരുങ്ങിയ മാധുവിന്റെ മുന്നിൽ കൈ നീട്ടി അവളെ തടഞ്ഞു…
എന്താ ഇത് എനിക്ക് പോണം… കൈ മാറ്റ്…
മാധു പറഞ്ഞൊപ്പിച്ചു…
നാക്കാലി ചോദിച്ചതിനുള്ള മറുപടി വേണ്ടേ…
അത് കേട്ടിട്ട് പൊയ്ക്കോ…
ജിത്തു പറഞ്ഞത് കേട്ട് മാധു അവനെ നോക്കി…
കോളേജിലും കോളേജിന് പുറത്തായിയും ഞാൻ ഒത്തിരി പെൺ കുട്ടികളെ കണ്ടിട്ടുണ്ട്… പക്ഷേ നിന്നെ പോലൊരു നാക്കാലിയെ ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്…
So എന്റെ കണ്ണിൽ നീയാണ് പിടിച്ചത്… നീ മാത്രം…
ജിത്തു പറഞ്ഞത് കേട്ട് മാധു ഒരു നിമിഷം സ്റ്റക്കായി നിന്നു…
അവൾടെ നോട്ടം കണ്ട് ജിത്തു ചിരിയാലേ അവളെ നോക്കി സൈറ്റടിച്ചു കാട്ടി അവിടന്ന് പോയി…
തുടരും…

by