രചന – കൃഷ്ണ
ദേ ഋഷി കളിക്കല്ലേട്ടോ? വിട്…
ഇല്ല മോളെ ഞാൻ വിടൂല…
എന്റെ കൈയ്യിന്ന് മേടിക്കുട്ടോ?
നിന്റെ കൈയ്യിന്ന് എത്ര മേടിക്കാനും ഞാൻ തയ്യാറാ ഭാര്യേ… ഋഷിയുടെ പറച്ചില് കേട്ട് ധ്വനി അവനെ കൂർപ്പിച്ചു നോക്കി…
എന്റെ പെണ്ണേ ഞാൻ നിന്നോട് പറഞ്ഞു എന്നെ ഇങ്ങനെ നോക്കല്ലേ ഞാൻ എന്തേലും ചെയ്ത് പോകും… പിന്നെ എല്ലാം കഴിഞ്ഞിട്ട് കിടന്ന് കരഞ്ഞിട്ടോ പറഞ്ഞിട്ടോ കാര്യമുണ്ടാകില്ല…
അത് കേട്ടതും ധ്വനി വായും പൊളിച്ചവനെ നോക്കി…
വാ അടച്ചു വെക്കടി അല്ലങ്കിൽ വല്ല വണ്ടോ പ്രാണിയോ കേറും… അതും പറഞ്ഞ് ഋഷി തന്നെ അവൾടെ വാ അടച്ചു.
തണുത്ത കാറ്റ് ഇരുവരിലും തട്ടി തലോടി പോയപ്പോൾ ശരീരം കുളിരണിയിച്ചു… മുല്ല പൂവിന്റെ ഗന്ധം അവിടം പടർന്നു…
ഋഷി ആ ഗന്ധത്തെ നാസികയിലേക്ക് വലിച്ചെടുത്തു…
ഭാര്യേ… അവൻ വശ്യമായി വിളിച്ചു.
മമ്…
ഞാനൊരു സത്യം പറയട്ടെ?
മമ്
നിനക്ക് ഈ വിരിഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധമാണ്… മത്തു പിടിപ്പിക്കുന്ന ഗന്ധം… ഋഷിയുടെ വാക്കുകൾ കേട്ടതും ധ്വനിയുടെ മുഖം നാണത്താൽ ചുമന്നു…
ഋഷി അവളെ ഒന്നൂടെ അടുപ്പിച്ചതും ധ്വനി അവനെ ഉന്തി മാറ്റി ഓടാൻ ആഞ്ഞതും അതെ സ്പീഡിൽ തന്നെ ഋഷിയുടെ കൈകൾ അവൾടെ കൈകളിൽ പിടത്തമിട്ടു… ഒറ്റവലിയിൽ തന്നെ അവൻ അവളെ നെഞ്ചിലേക്കടുപ്പിച്ചു… ധ്വനി അവന്റെ കണ്ണുകളിലേക്ക് നോക്കി… നിലാവിന്റെ വെളിച്ചതിലും ആ ചാരകണ്ണുകൾക്ക് ഒരു പ്രേത്യേക തെളിച്ചമായിരുന്നു… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി… ഒരു നിമിഷം ഇരുവരും പരസ്പരം ആ നിൽപ്പ് നിന്നു. തണുത്ത കാറ്റ് ദേഹത്തു തട്ടി പോയപ്പോൾ ധ്വനിയുടെ മുടിയിഴകൾ മുഖത്തേക്ക് പാറി വീണു… ഋഷി ആ മുടിയിഴകളെ മേല്ലേ ഒതുക്കി വെച്ചു.
നിലാവുള്ള രാത്രി തണുത്ത കാറ്റ് ചുറ്റും പൂക്കൾ അതിന് നടുവിൽ നീയും ഞാനും… എനിക്ക് നല്ല റൊമാന്റിക് മൂഡും ഇങ്ങുവന്നെത്തി… നമുക്ക് അടിപൊളി റൊമാന്റിക് ഡാൻസ് കളിക്കാം…
ഡാൻസോ ഈ രാത്രിയിലോ?
മമ് അതെ… രാത്രി കളിച്ചാൽ എന്താ കുഴപ്പം…
ശെരി ഡാൻസ് ഓക്കെ…പിന്നെ പാട്ട്…? ധ്വനി പറഞ്ഞു തീർന്നതും പാട്ട് അവിടം മുഴങ്ങി..
🎶Tere Sang Yaara
Khush Rang Bahaaraa
Tu Raat Deewani
Mai Zard Sitaara
O Karam Khu daya Hai
Tujhe Mujhse Milaya Hai
Tujhpe Marke Hi To
Mujhe Jeena Aya Hai
O Tere Sang Yaara
Khush Rang Bahaara
Tu Raat Deewani Mai Zard Sitaara
O Tere sang yaara
Khush Rang Bahaara
Mai Tere Ho Jaoon
Jo Tu Karde Ishaara 🎶
പാട്ടിനനുസരിച് ഇരുവരും ചുവടുകൾ വെച്ചു… അവർക്ക് കൂട്ടെന്നോണം നിലാവും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും കാറ്റും ഒപ്പം പൂക്കളും കാണികളായി…
ഋഷി ധ്വനിയിയെ കറക്കി അവനിലേക്ക് അടുപ്പിച്ചു അവന്റെ നിശ്വാസം ധ്വനിയുടെ പിൻകഴുത്തിൽ തട്ടിയതും അവൾ പെട്ടന്ന് അവനിൽ നിന്നും അകലാൻ ആഞ്ഞതും ധ്വനിയുടെ ഇടുപ്പിലൂടെ പിടിച്ച് ഋഷിയിലേക്ക് അടുപ്പിച്ചു… ധ്വനിയുടെ കൈകൾ ഋഷിയുടെ ഷോൾഡറിൽ പതിഞ്ഞു…
അപ്പോഴും പാട്ട് മുഴങ്ങി കൊണ്ടിരുന്നു…
🎶Kahi Kisi Bhi Galime Jaoon Main
Teri Khushboo Se Takraoon Main
Har Raat Jo Aata Hai Mujhe
Vo Khwaab Tu
Tere Mere Milna Dastoor Hai
Tere Hone Se Mujhme Noor Hai
Main Hoon Soona Sa Ik Asmaan
Mehtaab Tu
O Karam Khudaya Hai…. 🎶
ഋഷി ധ്വനിയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി… കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു നീങ്ങി… ഇടുപ്പിൽ പിടി മുറുകിയതും ഒരു പിടച്ചിലോടെ ധ്വനിയുടെ കൈകൾ ഋഷിയുടെ ഷോൾഡറിൽ മുറുകി… ഇരുവരും പാട്ടിനനുസരിച്ച് ചുവടുകൾ ഇടുന്നത് മേല്ലേ നിന്നു വന്നു…മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നതും പെട്ടന്ന് പാട്ട് ഓഫായി…ഇരുവരും സ്വബോധത്തിലേക്ക് വന്നതും ധ്വനി ഋഷി തള്ളി മാറ്റി ഓടി… ഋഷി അവൾടെ പുറകെ വെച്ചു പിടിച്ചു. പൂക്കൾക്കിടയിലൂടെയും തൊട്ടിക്ക് ചുറ്റും ധ്വനി ഓടി അവളെ പിടിക്കാനെന്നോണം അവനും പുറകെ ഓടി… അവസാനം രണ്ട് പേരും കിതച്ച് കൊണ്ട് നിന്നു…
എന്തോരോട്ടമാടി കാന്താരികോലെ നിന്റെ… എന്റമ്മേ വിഷമിച്ചു പോയി…. ഋഷി കിതച്ചു കൊണ്ട് പറഞ്ഞു… ഋഷിക്കു മറുപടിയായി അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് ധ്വനി തൊട്ടിലിൽ വന്നിരുന്നു…ഋഷിയും അവൾക്കടുത്തു വന്നിരുന്നു… ധ്വനിയുടെ നോട്ടം ഇരുട്ടിനെ വെളിച്ചമാക്കി നിർത്തിയിരിക്കുന്ന പൂർണ്ണ ചന്ദ്രനിൽ ആയിരുന്നു… ഋഷി അവളെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…. പൂർണ്ണ ചന്ദ്രനെക്കാൾ തിളക്കാമായിരുന്നു അവളുടെ മുഖത്തിന്… ഋഷി അവളെ നോക്കിക്കൊണ്ട് തന്നെ അവൾടെ മടിയിലേക്ക് തല ചായ്ച്ചു… പെട്ടന്ന് ധ്വനിയുടെ നോട്ടം മടിയിൽ തല ചായ്ച്ചു കിടക്കുന്ന ഋഷിയിലേക്കായി… ഋഷി കണ്ണ് ചിമ്മി കാണിച്ച് അവളുടെ കൈകളിൽ കൈ കോർത്തു ചുണ്ടുകൾ അമർത്തി നെഞ്ചോട് ചേർത്ത് വെച്ചു…
സരസ്വതിയമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന ഋഷിയെ മാറി നിന്നു കാണുമ്പോൾ മനസ്സിൽ ഒത്തിരി കൊതിച്ചിരുന്നു. തന്റെ മടിയിൽ ഇതുപോലെ കിടക്കുന്ന നിമിഷം… ധ്വനി ഓർമ്മയിലേക്ക് സഞ്ചരിച്ചു…
ഋഷി തിരിഞ്ഞു കിടന്നതും സാരിയുടെ തലപ്പ് അൽപ്പം തെന്നി നീങ്ങി… ഋഷിയുടെ താടിയും മീശയും അവൾടെ വയറിൽ കുത്തി നോവിച്ചതും ധ്വനി ഒന്ന് പിടഞ്ഞു… ഋഷി ആ സാരി തലപ്പ് കുറച്ചു കൂടി നീക്കി മാറ്റി അവൾടെ ആ പഞ്ഞിക്കെട്ടു പോലുള്ള വയറിൽ മുഖം അമർത്തി ഒന്നൂടെ പറ്റിച്ചേർന്നു കിടന്നു… ഋഷിയുടെ ചൂട് നിശ്വാസം അവളുടെ വയറിൽ തട്ടുമ്പോൾ ധ്വനിയുടെ ഹൃദയത്തിൽ പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും കൂട്ടത്തോടെ പൊട്ടൻ തുടങ്ങി… ശ്വാസം വിടാൻ പറ്റാത്തത് പോലെ…. ഋഷി ഈ കിടപ്പ് ഇങ്ങനെ കിടക്കുവാണേൽ ഞാൻ ശ്വാസം പോലും വിടാൻ പറ്റാതെ തട്ടിപ്പോകും… പക്ഷേ ഋഷി ഇങ്ങനെ എന്റെ മടിയിൽ കിടക്കുന്ന നിമിഷം ഒത്തിരി ആഗ്രഹിച്ചതാ… അതുകൊണ്ട് എണീപ്പിച്ചു മാറ്റാനും മനസനുവദിക്കുന്നില്ല… ധ്വനി ചിന്തിച്ച് ഋഷിയെ നോക്കിയപ്പോൾ ആള് ഉറക്കത്തിലേക്ക് വീണിരുന്നു… അത് കണ്ടതും ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…അവൾ കുനിഞ്ഞ് ഋഷിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് അവന്റെ മുടിയിഴകളിൽ താഴുകികൊണ്ടിരുന്നു…
_____________________________
രണ്ട് ദിവസം പ്രോജെക്ടിന്റെ തിരക്കിൽ ഋഷിയെ ഒന്ന് നേരാവണ്ണം കാണാൻ കൂടി കിട്ടിയിരുന്നില്ല… വീട്ടിലേക്ക് വന്നാൽ നേരെ ഓഫിസ് റൂമിലേക്ക് പോകും…ഉറക്കം നുമ്മടെ ബലഹീനതയായതിനാൽ ഉറക്കമുളച്ചു കാത്തിരിക്കുന്ന പരിപാടിക്ക് മുതിരാറില്ല… പിന്നെ രാവിലെ മിന്നായം പോലെ ഒന്ന് കണ്ടാൽ ആയി…. സത്യം പറഞ്ഞാൽ ഈ രണ്ട് ദിവസം എനിക്ക് ഒരു തരം വീർപ്പുമുട്ടലായിരുന്നു… വീട്ടിൽ ഉണ്ടായിട്ടും ഒന്ന് കാണാൻ പറ്റാതെ… അച്ഛനും ഋഷിയും ഓഫീസിൽ പോയാൽ ഞാൻ അമ്മയുടെ കൂടെ കൂടും പക്ഷേ പണിയൊന്നും ചെയ്യിപ്പിക്കില്ല… ഒൺലി വാ കൊണ്ട് സംസാരം… ഋഷിയെ കാണാൻ പറ്റാത്തതിന്റെ സങ്കടം ഞാൻ പൂക്കളോഡ് പറഞ്ഞു തീർക്കും… പാവങ്ങൾ ഈ രണ്ട് ദിവസം കൊണ്ട് അതുങ്ങൾ എന്റെ തൊല്ല സഹിക്കേണ്ടി വന്നു… ചെടികൾക്ക് വെള്ളമൊഴിച്ചു കൊടുത്തും റൂമിൽ അങ്ങോട്ടുമുങ്ങോട്ടും തേരാ പാര നടന്നും അമ്മയോട് സംസാരിച്ചും ഫോണിൽ കുത്തിയും ടിവി കണ്ടും എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി കൊണ്ടിരുന്നു…. അങ്ങനെ ഒരു വിധം രണ്ട് ദിവസം കടന്ന് പോയി… രണ്ട് ദിവസം രണ്ട് വർഷം പോലെയാ തോന്നിയത്… ഈ രണ്ട് ദിവസം കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി… രണ്ട് ദിവസം പോയിട്ട് ഒരു നിമിഷം പോലും ഋഷിയെ കാണാതെ എനിക്കിരിക്കാൻ പറ്റില്ലാന്ന്… അത്രയ്ക്ക് അസ്തിയിൽ പിടിച്ച അവസ്ഥയായി പോയി…
ഇന്നാണ് ഞാനും ഋഷിയും എന്റെ വീട്ടിലേക്ക് വിരുന്നിനു പോകുന്നത്… അതിന്റെ സന്തോഷത്തിലാ ഞാൻ… ഇന്നേക്ക് ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ വീട്ടിൽ നിന്നും വന്നിട്ട്… അച്ഛനെയും അമ്മയെയും കാണാൻ മനസ് കൊതിക്കുവാണ്… പാക്കിങ്ങോക്കെ ഇന്നലെ തന്നെ ചെയ്തു… ഋഷിയുടെ രണ്ട് മൂന്ന് ഡ്രെസ്സേ കൂടുതൽ എടുത്തിട്ടുള്ളു…എനിക്കിടാനുള്ള ഡ്രെസ്സ് വീട്ടിൽ ഉള്ളത് കൊണ്ട് ഒരു സാരി മാത്രമേ എക്സ്ട്രാ എടുത്തിട്ടുള്ളു…
ഒരു ഡാർക്ക് ഗ്രീൻ കളറിലെ സിംപിൾ മോഡൽ സാരി ഉടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങി കൊണ്ടിരുന്നപ്പോളാണ് ഋഷി കുളിച്ച് കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും വന്നത്…
എന്താണ് ഭവതിയുടെ മുഖത്ത് ഇന്ന് പതിവിലും തെളിച്ചം…തലമുടി തുവർത്തി കൊണ്ട് തന്നെ എനിക്കടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞതും ഞാൻ ഋഷിക്ക് നേരെ തിരിഞ്ഞു…
അത് വേറൊന്നുമല്ല ഇന്ന് എന്റെ വീട്ടിലേക്ക് നമ്മൾ വിരുന്നു പോകുവല്ലേ അതാ… അവരെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്… ഒരന്തി പോലും ഞാൻ അവരെ പിരിഞ്ഞിരുന്നിട്ടില്ല… ഇന്ന് അവരെ കാണാല്ലോ എന്ന സന്തോഷത്തിലാ… കുഞ്ഞു കരിമഷി കണ്ണുകൾ വിടർത്തിയുള്ള ധ്വനിയുടെ പറച്ചില് കേട്ട് പുഞ്ചിരിയോടെ അവളെ നോക്കി നിന്നു.
അതെ മോൻ എന്നെ നോക്കി നിക്കാതെ ദേ ഇത് എനിക്ക് തൊട്ട് തന്നിട്ട് വേഗം പോയി റെഡിയായി വന്നേ.. മമ്… വേഗം വേഗം…
ധ്വനി ഋഷിക്ക് നേരെ കുങ്കുമ ചെപ്പ് നീട്ടി പറഞ്ഞതും അവൻ പുഞ്ചിരിയോടെ തന്നെ അൽപ്പം കുങ്കുമം അവൾക്ക് തൊട്ട് കൊടുത്ത് ഇടാനുള്ള ഡ്രെസ്സുമെടുത്ത് ചേഞ്ച് ചെയ്യാൻ പോയി…
_____________________________
രണ്ടുപേരും ഒരുങ്ങി ഇറങ്ങി താഴേക്ക് വന്നപ്പോൾ ചന്ദ്രനും സരസ്വതിയും അവരെ പ്രേതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു…
ആഹാ രണ്ടാളും വന്നല്ലോ… ധ്വനിയെ അടുക്കലേക്ക് നിർത്തി കവിളിൽ മേല്ലേ തഴുകി നെറുകയിൽ കുഞ്ഞു മുത്തം കൊടുത്തു സരസ്വതി…
ഇനി എന്റെ കുട്ടിയെ രണ്ട് ദിവസം കഴിഞ്ഞല്ലേ അമ്മക്ക് കാണാൻ പറ്റു…
ഞാൻ വേഗം വരാമ്മേ… ഞാനും അമ്മയെ മിസ്സ് ചെയ്യും..
അപ്പോ അച്ഛനെയോ? ചന്ദ്രശേഖരൻ
എന്റെ ചന്ദ്രച്ഛനെ മിസ്സ് ചെയ്യാതിരിക്കുവോ… നിങ്ങളെ രണ്ട് പേരെയും ഞാൻ മിസ്സ് ചെയ്യും…
ഋഷി അവളോടുള്ള അവരുടെ അടുപ്പത്തെ നിറഞ്ഞ മനസോടെ നോക്കി കാണുവായിരുന്നു… തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പുണ്യം ധ്വനിയെ നോക്കി ഋഷി മനസ്സിൽ മൊഴിഞ്ഞു…
എന്നാ ഇനി നിന്ന് സമയം കളയണ്ടാ…. രണ്ട് പേരും ഇറങ്ങാൻ നോക്ക്… സരസ്വതി പറഞ്ഞതും ഋഷിയും ധ്വനിയും അവരോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി…
ഋഷി സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്താൽ മതിട്ടോ… കാർ സ്റ്റാർട്ടാക്കിയതും ചന്ദ്രശേഖരൻ പറഞ്ഞു… അതിന് ഓക്കെ പറഞ്ഞ് ഋഷി കാർ മുന്നോട്ടെടുത്തു… ഗേറ്റ് കടക്കുന്നത് വരെ ധ്വനി അവർക്ക് കൈ വീശി കാണിച്ചോണ്ടിരുന്നു…
തുടരും…

by