The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
മോൻ ഇന്നലെ വിളിച്ചു പറഞ്ഞപ്പോഴേ ഞാൻ മോൾടെ എല്ലാ സാധനകളും ബാഗിലാക്കി വെച്ചിരുന്നു.
ദിയയുടെ തിങ്സോക്കെ നിറച്ച രണ്ട് വലിയ ബാഗുകൾ ഋഷിക്കരികിൽ കൊണ്ട് വന്ന് വെച്ച് ശാരത പറഞ്ഞു.
അത് നന്നായ് ശാരതാമ്മേ…
അല്ല മോനേ ഇനി ഇവിടെ എന്റെ ആവശ്യം ഉണ്ടാകില്ലല്ലേ..?
അവരുടെ തീരുമാനമല്ലേ ശാരതാമ്മേ… എതിർക്കാൻ തോന്നിയില്ല. മാത്രവുമല്ല ദിയയും നല്ല സന്തോഷത്തിലാ…
മോൾടെ സന്തോഷമാണ് എനിക്കും വലുത്… എന്നാലും എന്തോ മനസ്സിനൊരു സങ്കടം…
ശാരതാമ്മയ്ക്ക് ദിയയെ കാണണമെന്ന് തോന്നുമ്പോൾ ഞാൻ അവളെയും കൂട്ടി വരാം… എന്താ പോരെ…. ഋഷി പുഞ്ചിരിയോടെ പറഞ്ഞ് ബാഗുകൾ എടുത്ത് പുറത്തേക്കിറങ്ങി. കാറിലേക്ക് ബാഗുകൾ വെച്ച് ഋഷി ശാരതക്ക് നേരെ തിരിഞ്ഞു…
എന്നാ ഞാൻ ഇറങ്ങിയേക്കുവാ ശാരതാമ്മേ…
മോനേ ഒരു നിമിഷം… അതും പറഞ്ഞ് ശാരത കൈയ്യിൽ പിടിച്ചിരുന്ന താക്കോൽ ഋഷിക്ക് നേരെ നീട്ടി…
ഇനി ഇവിടെ എന്റെ ആവശ്യമില്ലല്ലോ…
ആര് പറഞ്ഞു… ഇനി അങ്ങോട്ട് ശാരതാമ്മ ഇവിടെ കഴിഞ്ഞാൽ മതി… ഈ വീട്ടിൽ.
അയ്യോ മോനേ അതൊന്നും വേണ്ട…
വേണം… ഇനി മുതൽ ഈ വീട് ശാരതാമ്മയുടേതാണ്… ഈ വീട് ഞാൻ ശാരതാമ്മയുടെ പേരിലേക്കാക്കി…
അയ്യോ മോനേ അമ്മയ്ക്ക് എന്തിനാ ഇത്രയും വലിയ വീട്. മാത്രവുമല്ല ഞാൻ ഇതൊന്നും ആഗ്രഹിച്ചിട്ടില്ല…
എനിക്കറിയാം അമ്മേ… പക്ഷേ ഇത് ഞാൻ അമ്മയ്ക്ക് തരുന്ന ഒരു ചെറിയ സമ്മാനമാണെന്ന് കൂട്ടിയാൽ മതി… ഇത്രയും കാലം എന്റെ ദിയയെ പൊന്നു പോലെ നോക്കിയതിന്…
മോനേ… അത്..
ഇനിയൊന്നും പറയണ്ട… ഈ മകന്റെ സമ്മാനം അമ്മ സ്വീകരിക്കില്ലേ…?
ഈറനണിഞ്ഞ മുഴികളോട് ശാരത സമ്മതം മൂളി…
_____________________________
ഋഷിയിടെ കാർ ധ്വനിയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിർത്തി… കാറിന്റെ ശബ്‌ദം കേട്ട് ദിയ പുറത്തേക്കിറങ്ങി വന്നു…
ആ… ദേവേട്ടനായിരുന്നോ..? ഋഷിയെ കണ്ട് ദിയ ചോദിച്ചു.
പിന്നെ ആരാണെന്ന വിചാരിച്ചേ എന്റെ മോള്…
ദേവേട്ടനായിരിക്കുമെന്ന്… ദിയ ഇളിച്ചോണ്ട് പറഞ്ഞു. ഋഷി ദിയയുടെ പറച്ചില് കേട്ട് അവൾടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു…
അല്ല അവരൊക്കെ എന്ത്യേ..?
അച്ഛൻ തൊടിയിലേക്ക് പോയി… അമ്മ അടുക്കളയിൽ. കാറിന്റെ ശബ്‌ദം കേട്ടപ്പോഴേ അമ്മ പറഞ്ഞു ദേവേട്ടൻ വന്നതായിരിക്കുമെന്ന്…
ദിയ പറഞ്ഞ് തീർന്നതും സതി സാരിയുടെ നേരിയതിൽ കൈ തുടച്ച് കൊണ്ട് അവർക്കടുത്തേക്ക് വന്നു…
മോനായിരിക്കും വന്നതെന്ന് ഞാൻ മോളോട് പറഞ്ഞതേയുണ്ടായിരുന്നുള്ളു… അമ്മ അടുക്കളയിൽ കുറച്ച് പണിയിലായത് കൊണ്ടാ മോളോട് നോക്കാൻ പറഞ്ഞത്.
ഋഷി പുഞ്ചിരിച്ചു.
ദേവേട്ടാ എന്റെ തിങ്ങ്സൊക്കെ കൊണ്ടു വന്നട്ടില്ലേ… ഒന്നും തന്നെ മിസ്സാക്കിയിട്ടില്ലല്ലോ…?
ശാരതമ്മയാ എല്ലാം എടുത്ത് വെച്ചത്… അപ്പോ ഒന്നും മിസ്സാകാൻ വഴിയില്ല… ആമ് പിന്നെ ശാരതാമ്മക്ക് നല്ല സങ്കടമുണ്ട്… അത് പറഞ്ഞതും ദിയയുടെ മുഖം മങ്ങി.
മോൾക്ക് ആ അമ്മയെ കാണണമെന്ന് തോന്നുമ്പോൾ അവരെ കാണാൻ പോകാം… പോരെ. സതി അവർക്കടുക്കൽ വന്ന് കൊണ്ട് പറഞ്ഞു…
ദിയ വിടർന്ന മുഖത്തോടെ തലയാട്ടി…
_____________________
ചായ കുടിയൊക്കെ കഴിഞ്ഞ് കുറച്ച് നേരം അവരോട് സംസാരിച്ചിരുന്ന് ഋഷി യാത്ര പറഞ്ഞിറങ്ങി…
ഡ്രൈവിങ്ങിനിടെ ഋഷിയുടെ ഫോൺ റിങ് ചെയ്തു. അവൻ കാർ റോഡിനോരം ചേർത്ത് നിർത്തി ഫോൺ എടുത്തു. Unknown number ആയിരുന്നു. ഋഷി കാൾ അറ്റന്റ് ചെയ്തു.
ഹലോ ഋഷിയല്ലേ… കാൾ അറ്റന്റ് ചെയ്തതും മറു തലക്കൽ നിന്നും ചോദിച്ചു.
യെസ്… ഇതാരാണ്…?
എടാ ഞാൻ കിരണാ സംസാരിക്കുന്നത്…
ആഹ്…. കിരൺ.. നീയായിരുന്നോ..? എന്താടാ എന്താ വിളിച്ചത്..?
നീ ഇപ്പോ ഓഫിസിലാണോ…?
അല്ല ഞാൻ ധ്വനിയുടെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയാ… എന്താ കിരൺ…?
എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണാനായിരുന്നു… ബുദ്ധിമുട്ടില്ലേൽ…
എന്താടാ എനി സീരിയസ് ഇഷ്യൂ..?
അതൊക്കെ നേരിൽ കാണുമ്പോൾ പറയാം…
കിരൺ വരേണ്ട സ്ഥലം പറഞ്ഞ് ഫോൺ വെച്ചു. ഋഷി കാർ സ്റ്റാർട്ട് ചെയ്ത് കിരൺ പറഞ്ഞിടത്തേക്ക് വിട്ടു.
_______________________
എന്താടാ… എന്താ നിനക്ക് പറയാനുണ്ടന്ന് പറഞ്ഞത്…
ബീച്ചിനടുക്കലുള്ള ഒരു കോഫി ഹൗസിലിരിക്കെ ഋഷി കിരണിനോട് ചോദിച്ചു.
പറയാം… നീ അൽപ്പ സമയം കൂടി വെയ്റ്റ് ചെയ്…ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ സഞ്ജയ് അവർക്കടുത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു…
സോറി… എന്നെ കാത്തിരുന്നു മുഷിഞ്ഞോ നിങ്ങൾ..?
ഏയ്… ഞങ്ങൾ വന്നിട്ട് അധിക നേരം ആയില്ല. നീ ഇരിക്ക്… കിരൺ സഞ്ജയ്‌നോട് പറഞ്ഞു.
സഞ്ജയ് അവർക്കരികിലെ ഒരു ചെയർ നീക്കിയിട്ടിരുന്നു…
സഞ്ജയ്‌നെ നീ ഇവിടെ ഒട്ടും പ്രേതീക്ഷിച്ചു കാണില്ലന്നെനിക്കറിയാം… ഞാൻ നിന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ഇവന് വേണ്ടിയാ…
ഋഷി സംശയത്തോടെ അവരെ നോക്കി..
ഇവന് വേണ്ടിയോ… എന്താ..?
കാര്യം മറ്റൊന്നുമല്ല. ഇവന് നിന്റെ പെങ്ങൾ ദിയയെ ഇഷ്ട്ടമാണ്…
കിരൺ പറഞ്ഞത് കേട്ട് ഋഷി വിശ്വസിക്കാനാവാതെ സഞ്ജയ്‌നെ നോക്കി…
സഞ്ജയ്… കിരൺ പറഞ്ഞത്…
അതെ ഋഷി… കിരൺ പറഞ്ഞത് സത്യമാണ്… എനിക്ക് ദിയയെ ഇഷ്ട്ടമാണ്… ഇവന്റെയും നിമിഷയുടെയും എൻഗേജ്‌മെന്റിനന്നണ് ഞാൻ ആദ്യമായി ദിയയെ കാണുന്നത് തന്നെ. കണ്ടന്നു തന്നെ ദിയയോട് എനിക്കിഷ്ട്ടം തോന്നിയിരുന്നു…
അന്ന് തിരികെ വീട്ടിലെത്തിയതും ഞാൻ അവളെക്കുറിച്ചെല്ലാം ഇവനോട് ചോദിച്ചറിഞ്ഞു…
സഹതാപം തോന്നിട്ടല്ല… സത്യമായിട്ടും എനിക്ക് ദിയയെ ഇഷ്ട്ടമായിട്ടു തന്നെയാ…ഞാൻ വാക്ക് തരാം ഒരിക്കലും വേദനിപ്പിക്കില്ല. ആ കണ്ണ് നിറയിക്കില്ല. എനിക്ക് തന്നൂടെ അവളെ…
ദിയയോടുള്ള അവന്റെ പ്രണയത്തിന്റെ ആഴം ആ വാക്കുകളിൽ പ്രേകടമായിരുന്നു…
എല്ലാം കേട്ട് കഴിഞ്ഞതിനു ശേഷം ഋഷി ഒരു നിമിഷം മൗനം പാലിച്ചു. സഞ്ജയ് ഋഷിയെ പ്രേതിക്ഷയോടെ നോക്കി. കിരണും ഋഷിയുടെ മറുപടി എന്തായിരിക്കുമെന്നറിയാൻ അവനെ നോക്കിയിരിക്കുവാണ്.
മൗനത്തിനു ശേഷം ഋഷി സഞ്ജയ്‌നോട് പറഞ്ഞു തുടങ്ങി.
സഞ്ജയ് ഇതിനെ കുറിച്ച് തന്നോട് പറയാൻ ഞാൻ ആളല്ലേ… ഇത് ദിയയുടെ ലൈഫ് ആണ്… ദിയയുടെ കാര്യത്തിൽ ഞാൻ എന്ത് തീരുമാനമെടുത്താലും അവൾ നോ പറയില്ല. പക്ഷേ ഇത്…
ഞാൻ നിർബന്തിക്കില്ല… ഞാൻ കാത്തിരുന്നോളാം… ഋഷി എനിക്കൊരു തന്നം… ദിയയെ എനിക്ക് തന്നെ തരുമെന്ന്…
സഞ്ജയ് പറഞ്ഞത് കേട്ട് ഋഷി നിറഞ്ഞ പുഞ്ചിരിയോടെ അവനെ ചേർത്തു പിടിച്ചു…
അവരോട് യാത്ര പറഞ്ഞ് തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ ഋഷിയുടെ മനസ്സിൽ സഞ്ജയ് പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു…
തുടരും