The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
“സ്‌മൈൽ ഡിജിറ്റൽ സ്റ്റുഡിയോ” ധ്വനി സ്റ്റുഡിയോയിലേക്ക് കയറി…
ധ്വനിയെ കണ്ടതും ഒരു മീഡിയം ഏജ് തോന്നിപ്പിക്കുന്നൊരാൾ അവൾക്കടുത്തേക്ക് വന്നു….
പാക്ക് ചെയ്തില്ലേ?
ചെയ്തു.. നിക്ക് ഇപ്പോ എടുത്തിട്ട് വരാം… അതും പറഞ്ഞു അയ്യാൾ ഒരു റൂമിലേക്ക് കയറി അതികം വൈകാതെ തന്നെ അയ്യാൾ ധ്വനിക്കരികിലേക്ക് വന്നു കൈയ്യിൽ കളർ പേപ്പർ കൊണ്ട് നന്നായി പൊതിഞ്ഞെടുത്ത ഒരു പൊതിയും ഉണ്ടായിരുന്നു… അയ്യാൾ അത് ധ്വനിക്ക് നേരെ നീട്ടി… അവൾ അത് മേടിച്ച് ക്യാഷ് കൊടുത്ത് അയ്യാൾക്കൊരു പുഞ്ചിരിയും നൽകി അവൾ ഷോപ്പ് വിട്ടിറങ്ങി.
ധ്വനി ഷോപ്പിൽ നിന്നുമിറങ്ങി നേരെ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് തിരിച്ചു… ട്രാഫിക് ബ്ലോക്കിൽ വണ്ടി നിർത്തി… ധ്വനി കൈയ്യിലെ വർണ്ണ കടലാസ് കൊണ്ട് പൊതിഞ്ഞ പൊതി മാറോട് ചേർത്ത് പിടിച്ചു. ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു നിക്കുന്നുണ്ടായിരുന്നു… അവൾടെ മനസിലേക്ക് ഋഷിയുടെ മുഖം തെളിഞ്ഞു വന്നു. ഒപ്പം ഇന്നലത്തെ രാത്രിയും… നാണത്താൽ ധ്വനിയുടെ മുഖം ചുമന്നു… അവൾ പുഞ്ചിരിച്ച് പുറത്തേക്ക് നോട്ടം കൊടുത്തതും ഓപ്പോസിറ്റ് ഋഷിയുടെ കാർ കിടക്കുന്നത് അവൾടെ ശ്രെദ്ധയിൽ പെട്ടത്…
ഋഷിയെ വിളിക്കാനാഞ്ഞതും ഗ്രീൻ സിഗ്നൽ കാണിച്ചതും ഒന്നായിരുന്നു… സിഗ്നൽ വീണതും ഋഷിയുടെ കാർ മുന്നോട്ട് പറപ്പിച്ചു. വീട്ടിലേക്കുള്ള വഴി മാറി ഋഷിയുടെ കാറ് വേറെ വഴിയിൽ കൂടി പോയതും,
ഋഷി ഇതെങ്ങോട്ടാ പോകുന്നത്… ധ്വനി മനസ്സിൽ ചിന്തിച്ച് ഓട്ടോ ഡ്രൈവറിനോട് ഋഷിയുടെ കാറ് ചൂണ്ടി കാണിച്ച് ആ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞു
ചേട്ടാ… ചേട്ടാ… ദേ ആ ബ്ലാക്ക് ഇന്നോവ കാറിനെ ഫോളോ ചെയ്…
ധ്വനി പറഞ്ഞതും ആ പുള്ളി ഋഷിയുടെ കാറിനെ ഫോളോ ചെയ്തു…
കുറച്ച് കഴിഞ്ഞതും ഋഷിയുടെ കാർ ഒരു ഇടവഴിയിലേക്ക് കയറി…
ചേട്ടാ… ഇവിടെ നിർത്തിയേക്ക്… അവൾ പറഞ്ഞതും അയ്യാൾ വണ്ടി നിർത്തി… ധ്വനി ഇറങ്ങി ക്യാഷും കൊടുത്ത് ആ ഇടവഴിയിലേക്ക് നടന്നു.
________________________________
ഋഷിയുടെ കാറ് ഗേറ്റ് കടന്ന് ദിയയുടെ വീടിനു മുന്നിൽ വന്നു നിന്നു. ദിയ ഋഷിയെ പ്രേതീക്ഷിച്ചെന്ന പോലെ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു… ഋഷി പുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങി അവൾക്കടുത്തേക്ക് നടന്നു…
ഇതെന്താ ദേവേട്ടാ ലേറ്റായത്?
ഒന്നും പറയണ്ട ദിയ… ഞാൻ വീട്ടിൽ നിന്നും ഇങ്ങോട്ട് വന്ന വഴിക്കാ ഓഫിസിൽ നിന്നും കാൾ വന്നത്… പിന്നെ നേരെ ഓഫിസിലേക്ക് പോയി ഇങ്ങോട്ട് വന്നപ്പോൾ ലേറ്റായി…
എന്ന ഒക്കെ… ദേവേട്ടൻ വാ… ദിയ ഋഷിയെയും കൂട്ടി അകത്തേക്ക് പോയി…
ഋഷിയെ ദിയ ഹാളിലേക്ക് കൊണ്ട് വന്ന് നിർത്തി… ഹാളിലെ മുന്നിലുള്ള ഒരു ഗ്ലാസ് ടേബിളിൽ അവന് വേണ്ടിയുള്ള കേക്ക് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്… കുറച്ച് മാറി പുഞ്ചിരിയോടെ ശാരതാമ്മയും നിപ്പുണ്ട്…
വാ ദേവേട്ടാ… ഋഷിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ടുപോയി ടേബിളിന് അടുത്ത് കൊണ്ട് പോയി നിർത്തി… knife എടുത്ത് ഋഷിക്ക് നേരെ നീട്ടി. ഋഷി പുഞ്ചിരിയോടെ ദിയയെ നോക്കി knife മേടിച്ച് കേക്ക് കട്ട് ചെയ്ത് ഒരു ചെറിയ പീസെടുത്ത് ദിയയുടെ നേരെ നീട്ടിയപ്പോൾ ദിയ ആ കേക്ക് പീസിൽ നിന്നും കുറച്ചൊടിച്ചെടുത്ത് ഋഷിയുടെ വായിൽ വെച്ചു കൊടുത്തു…
HAPPY BIRTHDAY DEVETTA… ഋഷിയെ വിഷ് ചെയ്ത് ദിയ അവനെ കെട്ടിപിടിച്ചു…
ആ ഇടവഴി നിക്കുന്നത് ഒരു വലിയ വീടിനു മുന്നിലായിരുന്നു. ഋഷിയുടെ കാറ് വീടിനു മുന്നിൽ കിടപ്പുണ്ട്. ധ്വനി സംശയത്തോടെ വീട്ടിലേക്ക് കയറി… കാറിലേക്കൊന്നു നോട്ടം കൊടുത്തു…
ഇവിടെ ആരെ കാണാനായിരിക്കും ഋഷി വന്നിട്ടുണ്ടാവുക… അവൾ ചിന്തിച്ച് മുന്നോട്ട് നോക്കി… വാതിൽ തുറന്നു കിടക്കുവായിരുന്നു… അവൾ അകത്തേക്ക് കയറിയതും ഹാളിൽ ഋഷിയെ പുണർന്നു നിൽക്കുന്ന ദിയയെ കണ്ടതും ശരീരം തളർന്നു പോകും പോലെ തോന്നി… കണ്ണിൽ കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങും പോലെ…ചുണ്ടുകൾ വിറ കൊണ്ടു…
തന്നെ പുണർന്നു നിൽക്കുന്ന ദിയയെ പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഋഷിയെ ഹൃദയം നുറുങ്ങുന്ന വേദനയിൽ ധ്വനി നോക്കി… ധ്വനിയുടെ കൈയ്യിൽ ഋഷിക്ക് വേണ്ടി മേടിച്ച ഗിഫ്റ്റ് നിലത്തേക്ക് വീണു… നിലത്തു വീണ ഗിഫ്റ്റിൽ നിന്നും എന്തോ പൊട്ടിയുടഞ്ഞ ശബ്‌ദം കേട്ട് ഋഷിയും ദിയയുടെ തിരിഞ്ഞു നോക്കിയതും ഡോറിനരികെ തങ്ങളെ നോക്കി തറഞ്ഞു നിൽക്കുന്ന ധ്വനിയെ കണ്ടതും ഋഷിയൊന്ന് ഞെട്ടി…
ധ്വനി… അവൻ മേല്ലേ മൊഴിഞ്ഞു…
ദിയയെ കണ്ടതും ധ്വനിക്ക് ദേഷ്യവും സങ്കടവും നുരഞ്ഞു പൊന്താൻ തുടങ്ങി… അന്ന് മാളിൽ വെച്ച് ഋഷിയുടെ കൂടെ കണ്ട പെണ്ണ്… ധ്വനിയുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി…തളർന്ന് പോയ അവസ്ഥ…
ധ്വനി… ഋഷി ധ്വനിക്കരികിലേക്ക് വരാനാഞ്ഞതും അവൾ കൈത്തലം ഉയർത്തി അവനെ തടഞ്ഞു നിർത്തി…
വേണ്ടാ… ഒന്നും പറയണ്ട… ഞാൻ വെറും പൊട്ടി… നിങ്ങളെ മാത്രം മനസ്സിൽ കൊണ്ടുനടന്ന പൊട്ടി… പ്രാണനായിരുന്നു… ജീവനായിരുന്നു… സന്തോഷിച്ചിരുന്നു ഒത്തിരി… നിങ്ങളുടെ താലിയുടെ അവകാശിയാകാൻ പറ്റിയതിൽ… ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയെന്ന് കരുതി… പക്ഷേ ഇപ്പോ ഈ കാഴ്ച കണ്ടതും…
ധ്വനി… ഞാൻ ഒന്ന് പറയട്ടെ… നീ വിചാരിക്കും പോലെ ഒന്നുമല്ല…
വേണ്ട ഋഷി ഇനി പറഞ്ഞു ഭലിപ്പിക്കാൻ നോക്കണ്ട… ഇനി ഇതിന്റെ പേരിൽ എന്ത് ന്യായം പറഞ്ഞാലും ഞാൻ വിശ്വസിക്കണോ കേൾക്കണോ കൂട്ടാക്കില്ല.
ധ്വനിയെ…. ദിയ എന്തോ പറയാനൊരുങ്ങിയതും ദേഷിച്ചു കൊണ്ട് ദിയയെ തുറുക്കനെ നോക്കി അവളെ പറയാൻ അനുവദിക്കാതെ തടഞ്ഞു…
നീ മിണ്ടിപ്പോകരുത്… ഒരിക്കെ നീ കാരണം ഹൃദയം തകർന്നു പോയവളായിരുന്നു ഞാൻ… നീ കാരണം മരിക്കാൻ പോലും തീരുമാനിച്ചവൾ… പ്രാണനേക്കാൾ സ്നേഹിക്കുന്നവനെ മറ്റൊരുത്തിയുമായി കാണുമ്പോൾ ഉണ്ടാകുന്ന വേദന അത് നിന്നെ പോലൊരുതിയോട് പറഞ്ഞാൽ മനസിലാകില്ല…അന്ന് നീ കാരണം ഒരുപാട് കരഞ്ഞവളായിരുന്നു ഞാൻ…
ആഗ്രഹിച്ചത് സ്വന്തമാക്കി സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയപ്പോൾ വീണ്ടും നീ എന്റെ ജീവിതത്തിൽ എന്തിനാ ഇങ്ങനെ… നിനക്ക് വേറെ ആരെയും കിട്ടിയില്ലേടി എന്റെ ഋഷിയെ മാത്രെ നിനക്ക് കിട്ടിയുള്ളോ… ധ്വനി അത് പറഞ്ഞ് തീർന്നതും ഋഷി ധ്വനിക്കരികിൽ വേഗത്തിൽ നടന്നടുത് അവൾടെ കവിളിൽ ഒറ്റയടിയായിരുന്നു… ധ്വനി കവിളിൽ കൈ വെച്ച് ഋഷിയെ നോക്കി… ഋഷി അവളെ കലിപ്പോടെ നോക്കി നിക്കുവായിരുന്നു…
ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ചുണ്ടുകൾ വിറകൊണ്ടു….
വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം ധ്വനി… ഇനിയൊരവർത്തി കൂടി നീ അങ്ങനെ പറഞ്ഞാൽ… ഇപ്പോ കിട്ടിയതായിരിക്കില്ല… പറഞ്ഞേക്കാം…
നിനക്കെന്നോട് സ്നേഹമാണോ അതോ സ്വാർത്ഥതയോ… എനിക്ക് ഇവളാരാണെന്നും അവൾക്ക് ഞാനാരണെന്നും നന്നായി അറിയാം… ഒരു തോറ്റു ധാരണയുടെ പേരിൽ നീ ഇപ്പോ പറഞ്ഞെതെന്താണെന്നു നിനക്ക് വല്ല ബോധവുമുണ്ടോ… ഉണ്ടോന്ന്… നീ എന്നെയും കൂടിയല്ലേ അവിശ്വസിച്ചത് ധ്വനി…
എ… എന്റെ തെറ്റാ… എല്ലാം എന്റ തെറ്റാ… അത്രമാത്രം പറഞ്ഞ് ധ്വനി ഋഷിയെയും ദിയയെയും ഒന്ന് നോക്കി വേഗം പുറത്തേക്കൊടി…
ഋഷി ധ്വനിയെ തല്ലി പോയതിന്റെ കുറ്റബോധത്തിൽ അവൾ പോയത് നോക്കി അവൾടെ കൈയ്യിൽ നിന്നും താഴെ വീണ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ പൊതി കൈയ്യിലെടുത്തു…
ദേവേട്ടാ… ഞാൻ കാരണമല്ലേ ഇത്രയും പ്രശ്നം ഉണ്ടായത്… ഞാൻ കാരണമല്ലേ ദേവേട്ടൻ ആ പാവത്തിനെ അടിക്കാനിടയായെ… വേണ്ടായിരുന്നു… ഞാൻ ഓർക്കണ്ടതായിരുന്നു…
ഏയ്… നീ എന്ത് ചെയ്‌തെന്ന… നിന്റെ ഭാഗത്ത് നിന്നും ഒരു തെറ്റുമില്ല ദിയ… എല്ലാം എന്റെ തെറ്റാ… ഞാൻ എല്ലാം ധ്വനിയോടെ തുറന്നു പറയണമായിരുന്നു… നീയും മിക്കപ്പോഴും സത്യം പറയാൻ പറഞ്ഞപ്പോളും ഒരു അവസരം കിട്ടാൻ വേണ്ടി ഞാൻ പറയാതെ നീട്ടിക്കൊണ്ടുപോയതാ ഇത്രയും പ്രേശ്നമായത്…
എന്റെ ധ്വനിയെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ലന്ന് തീരുമാനിച്ചതായിരുന്നു ഞാൻ പക്ഷേ ഇപ്പോ പാവം എന്റെ പെണ്ണിനെ… അവൾടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ തെറ്റ് പറയാൻ പറ്റില്ല… ശേ തല്ലണ്ടായിരുന്നു… അവൻ മനസ്സിൽ ഓരോന്നുമൊർത്ത് ഉരുകികൊണ്ടിരുന്നു…
ദേവേട്ടാ… ദേവേട്ടൻ ഇനി ഇവിടെ നിക്കണ്ട…ആ പാവം തകർന്ന ഇവിടന്നിറങ്ങി പോയത്… അതികം ദൂരം പോയികാണാൻ വഴിയില്ല… ദേവേട്ടൻ ചെല്ല്… കാര്യങ്ങൾ പറഞ്ഞ് മനസിലാക്ക്…
ഇല്ല ദിയ ഇപ്പോ ഞാൻ എന്ത് പറഞ്ഞാലും അവളൊന്നു കേൾക്കാൻ കൂടി തയ്യാറാകില്ല… എന്തായാലും ഞാൻ ഇറങ്ങുവാ… നീ പറഞ്ഞത് പോലെ ഇപ്പോ അവളെ ഒറ്റക്ക് വിട്ടാൽ ശരിയാകില്ല… അതും പറഞ്ഞ് ഋഷി വേഗം പുറത്തേക്കിറങ്ങി കാറിൽ കയറി കൈയ്യിൽ പിടിച്ചിരുന്ന പൊതി സീറ്റിലേക്ക് വെച്ച് കാർ തിരിച്ച് വേഗം ഗേറ്റ് കടന്നു…
എന്നാലും ആ കുട്ടി അങ്ങനെയൊന്നും പറയരുതായിരുന്നു… ശാരതയാണ്
ഗേറ്റ് കടന്ന് പോയ ഋഷിയുടെ കാറ് നോക്കി കൊണ്ട് നിന്ന ദിയ ശാരതക്ക് നേരെ തിരിഞ്ഞു…
എന്റ ശാരതാമ്മേ ആ പാവത്തിന് അറിയില്ലല്ലോ ഞാനും ദേവേട്ടനും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്നു…
തെറ്റ് ധരിച്ചു പോകും… ആ പാവത്തിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല… എനിക്ക് സങ്കടമായത് ആ പാവത്തിനെ ദേവേട്ടൻ തല്ലിയപ്പോൾ ആയിരുന്നു… ആ നിൽപ്പ് മനസ്സിൽ നിന്നും മായുന്നില്ല… ഇതിനൊക്കെ കാരണം ഞാനാണെന്നോർക്കുമ്പോൾ എന്തോ വല്ലാത്ത കുറ്റബോതം… ഇനി എന്തൊക്കെ നടക്കുമാവോ…
മോള് ഇങ്ങനെ ടെൻഷനടിക്കാതെ… ഋഷി മോൻ പോയിട്ടില്ലേ… എല്ലാം ശരിയാകും…
__________________________________
കണ്ണുനീർ കേട്ടി കാഴ്ച്ച മങ്ങി… ധ്വനിയുടെ കാതുകളിൽ ഋഷിയുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു
“നിനക്കെന്നോട് സ്നേഹമാണോ അതോ സ്വാർത്ഥതയോ”…
ഓർക്കും തോറും ഹൃദയം നുറുങ്ങി കൊണ്ടിരിന്നു… ധ്വനി ചുറ്റുമൊന്നും ശ്രെദ്ധ ചെലുത്താതെ നടന്നു. അപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നത് ഋഷിയും ധ്വനിയും കെട്ടിപിടിച്ചു നിക്കുന്നതായിരുന്നു…
തുടരും…