19/04/2026

നിനക്കായ് : ഭാഗം 16

രചന – കൃഷ്ണ

എന്തിനാ മോളെ കരയുന്നേ… ദേ അച്ഛന്റെ ധ്വനി മോള് കരയാതെ… മോൾക്ക് എപ്പോ ഇങ്ങോട്ടേക്ക് വരണമെന്ന് തോന്നിയാൽ ഋഷി മോനുമായി വരാല്ലോ പിന്നെ എന്താ… ഇങ്ങനെ കരഞ്ഞോണ്ട് ഇവിടന്ന് പോകരുത്… അത് അച്ഛനും അമ്മയ്ക്കും ഒത്തിരി സങ്കടമാകുട്ടോ…
വീട്ടിലേക്ക് തിരിച്ച് പോകാൻ യാത്രപറച്ചിലിനിടെ എത്ര പിടിച്ചു വെച്ചെങ്കിലും കരച്ചിൽ പിടിച്ചു നിർത്താനായില്ല… ധ്വനി രാജീവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു… കണ്ണുനീർ നിയാത്രണമില്ലാതെ ഒഴുകി കൊണ്ടിരുന്നു…

ധ്വനി മോളെ അച്ഛൻ പറയുന്നതൊന്നു കേൾക്കടാ… എന്റെ മോള് കരച്ചിൽ നിർത്തിക്കെ… എന്നിട്ട് ഋഷി മോന്റെ കൂടെ സന്തോഷമായി പോകാൻ നോക്കിയേ… അതും പറഞ്ഞ് രാജീവൻ ധ്വനിയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്തു…

എന്നാ ഞങ്ങൾ ഇറങ്ങട്ടെ… ഋഷിയാണ്

ശെരി മോനേ…

അവരോട് യാത്ര പറഞ്ഞ് ധ്വനിയെ ചേർത്തു പിടിച്ച് കാറിലേക്ക് കയറി… അപ്പോഴും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു… കാറ്‌ ഗേറ്റ് കടന്ന് നീങ്ങിയതും ധ്വനി വീട് കണ്മുന്നിൽ നിന്നും മായുന്നത് വരെ പുറത്തേക്ക് നോട്ടം തെറ്റിച്ചിരുന്നു…

കാർ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു… ഇരുവർക്കും ഇടയിൽ മൗനം മാത്രം…. ധ്വനിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട് അതവൾ തുടച്ച് നീക്കുന്നുണ്ട് അപ്പോഴും പുറത്തേക്കാണ് നോട്ടം കൊടുത്തിരിക്കുന്നത്…

ഋഷി ഡ്രൈവിംഗിനിടയിലും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…. ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണും തോറും അവന്റെ മനസും വേദനിക്കും പോലെ… ഋഷി പെട്ടന്ന് ബ്രേക്കിട്ടതും അത്രയും നേരം പുറത്തേക്ക് നോട്ടം കൊടുത്തോണ്ട് കണ്ണ് നിറച്ചോണ്ടിരുന്ന ധ്വനിയുടെ നോട്ടം ഋഷിയിലേക്ക് നീണ്ടു…

എന്തിനാ ഭാര്യേ നീ ഇങ്ങനെ കരയുന്നെ… നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല… ആദ്യം ഞാൻ സമ്മതിച്ചില്ലങ്കിലും പിന്നെ ഞാൻ പറഞ്ഞില്ലായിരുന്നോ രണ്ട് ദിവസം അവിടെ നിന്നോ ഞാൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോളാമെന്ന്… അപ്പോ നീ തന്നെയാണോ പറഞ്ഞേ എന്റെ കൂടെ വന്നോളാമെന്ന്… എന്നിട്ടിപ്പോൾ… വീട്ടീന്ന് ഇറങ്ങിയപ്പോൾ തോട്ടുള്ള കരച്ചിലാ…. ഇങ്ങനെ കരഞ്ഞോണ്ട് നിക്കാനാണേൽ ഞാൻ വണ്ടി നേരെ നിന്റെ വീട്ടിലേക്ക് തിരിക്കും… എന്നിട്ട് അവിടെ ചെല്ലുമ്പോൾ അവരോട് പറയാം രണ്ട് ദിവസം കൂടി എന്റെ ഭാര്യയെ ഇവിടെ നിർത്തുവാണ് രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ തന്നെ വന്ന് കൂട്ടി കൊണ്ട് പൊക്കോളാമെന്ന്… എന്തേ പോരെ…

ധ്വനി വേണ്ടന്ന് തലയാട്ടി ഋഷിയെ കെട്ടിപിടിച്ചു… അവൻ ചിരിയാലേ അവളെ ചേർത്ത് പിടിച്ചു…

ഞാൻ കാറ്‌ തിരിക്കട്ടെ?

വേണ്ട…

എന്നാ ഇനി കരയുമോ?

മ്മ്ഹ്ഹ്…

അത് കേട്ടതും ഋഷി അവളെ അടർത്തി മാറ്റി കണ്ണ് തുടച്ച് കൊടുത്ത് നെറ്റിയിൽ കുഞ്ഞു മുത്തം കൊടുത്തു…
അപ്പോ വണ്ടി മുന്നോട്ട് തന്നെ എടുക്കുവല്ലേ? ഋഷി ചോദിച്ചതും ധ്വനി പുഞ്ചിരിച്ച് തലയാട്ടി അവന്റെ തോളിൽ തല ചായ്ച്ചു… ഋഷി കാറ്‌ മുന്നോട്ടെടുത്തു…കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഇരുവരും വീട്ടിലെത്തി… കാറിൽ നിന്നും ഇറങ്ങിയതും സരസ്വതി അകത്തു നിന്നും പൂമുഖത്തെത്തി കഴിഞ്ഞ്…

താമസിച്ചപ്പോൾ അമ്മ വിചാരിച്ചു നിങ്ങൾ ഇന്ന് വരില്ലായിരിക്കുമെന്ന്… അല്ല എങ്ങനെയുണ്ടായിരുന്നു ഈ രണ്ട് ദിവസം.. അച്ഛനെയും അമ്മയെയും കണ്ടപ്പോൾ സന്തോഷമായോ എന്റെ മോൾക്ക്… സരസ്വതി ധ്വനിയുടെ കവിളിൽ മേല്ലേ തലോടിക്കൊണ്ട് ചോദിച്ചു…

അങ്ങോട്ടുള്ള പോക്കും നിപ്പും ഹാപ്പിയായിരുന്നു… പക്ഷേ ഇന്ന് ഇങ്ങോട്ടേക്ക് തിരിച്ച് വരാൻ നേരം ഈ പെണ്ണ് കരഞ്ഞു ഒരു പരുവമായി എന്ന് പറഞ്ഞാൽ മതിയല്ലോ… സരശ്വതിക്ക് മറുപടി കൊടുത്തത് ഋഷിയായിരുന്നു…

ആണോ… എന്റെ മോള് കരഞ്ഞോ… ആ മുഖത്ത് സങ്കടം വന്നു ചേർന്നു…

അതമ്മേ തിരിച്ച് പോരാൻ നേരം എന്തോ സങ്കടം സഹിക്കാൻ പറ്റിയില്ല…

എന്നാ മോളെ രണ്ട് ദിവസം കൂടി അവിടെ നിർത്തിയേക്കാൻ പാടില്ലായിരുന്നോ ഋഷി… മോളെ കരയിപ്പിക്കണ്ടായിരുന്നു…

ഇന്നലെ കിടക്കാൻ നേരം എന്നോട് ഈ ചോത്യം ചോദിച്ചതായിരുന്നു…. ആദ്യം ഞാൻ പറ്റില്ലാന്ന് പറഞ്ഞു പിന്നെ അമ്മയുടെ മോള് സ്വഭാവം മാറ്റിയപ്പോൾ ഞാൻ മനസില്ല മനസിടെയാണെങ്കിൽ കൂടിയും സമ്മതിച്ചതായിരുന്നു…

എന്നിട്ട്?

എന്നിട്ടെന്താ ഞാൻ കുറച്ച് സീന്റിയടിച്ചൊക്കെ പറഞ്ഞത് കേട്ട് അമ്മയുടെ മോള് എന്റെ കൂടെ വന്നോളാമെന്നു പറഞ്ഞു… പിന്നെ ഞാൻ ഒട്ടും നിർബന്തിക്കാനും പോയില്ല… ഋഷി ധ്വനിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ അവൾ മുഖം വീർപ്പിച്ചു കെട്ടി അവനിൽ നിന്നും നോട്ടം മാറ്റി…

അച്ഛൻ ഓഫീസിൽ പോയോ അമ്മേ? ഋഷിയാണ്

ആമ്.. പോയി… ഇന്നെന്തോ മീറ്റിങ്ങോ മറ്റോ ഉണ്ടന്നും പറഞ്ഞ് നേരുത്തെ ഇവിടന്നിറങ്ങി… ആമ് നിങ്ങള് വാ… അതും പറഞ്ഞ് സരസ്വതി ധ്വനിയെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറി അവർക്ക് പുറകെ ഋഷിയും…

ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് ധ്വനി നേരെ സരസ്വതിയുടെ കൂടെയിരുന്നു വീട്ടിലെ വിശേഷങ്ങൾ പറയുവായിരുന്നു… ഋഷി ക്ഷിണം കാരണം കിടന്നിരുന്നു…

ഒന്നുറങ്ങി എണീറ്റ് മുഖമൊക്കെ കഴുകി താഴേക്കിറങ്ങി വന്നപ്പോൾ ഋഷി കണ്ട കാഴ്ച സരസ്വതിയുടെ മടിയിൽ തലവെച്ചു കിടന്ന് വാ തോരാതെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്ന ധ്വനിയെയാണ്… ഒരു നിമിഷം അവൻ ആ കാഴ്ച ആവോളം ആസ്വദിച്ചു കണ്ടു നിന്നു…
കുട്ടിത്തം മാറാത്ത നിഷ്‌ക്കളങ്കമായ സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം പെണ്ണ്… എന്റെ മാത്രം അവകാശി… ഋഷി അവളെ തന്നെ ഇമ വെട്ടാതെ നോക്കി നിന്ന് മനസ്സിൽ മൊഴിഞ്ഞു…

ഋഷി അവർക്കടുത്തേക്ക് നടന്നു…

എന്താണ് അമ്മയും മോളും തമ്മിൽ..? ഋഷിയുടെ ശബ്‌ദം കേട്ടതും ഇരുവരും അവന് നേരെ നോട്ടം കൊടുത്തു… ധ്വനി സരസ്വതിയുടെ മടിയിൽ നിന്നും എണീറ്റിരുന്നു… ഋഷി ധ്വനിക്കടുത്തു വന്നിരുന്നു…

ആമ് മോനെണീറ്റോ.?

എങ്ങനെ എനിക്കാതിരിക്കും ദേ ഈ ഇരിക്കുന്നതിന്റെ കലപില ശബ്‌ദം കേട്ടാണ് ഞാൻ എണീറ്റത് തന്നെ…

ഋഷിയിടെ പറച്ചില് കേട്ട് ധ്വനി അവനെ നോക്കി കൊഞ്ഞനം കുത്തിക്കാട്ടി…

സരസ്വതി ചിരിയാലേ എണീറ്റ് അടുക്കളയിലേക് പോയി… പുറകെ പോകാൻ നിന്ന ധ്വനിയെ ഋഷി പിടിച്ചിരുത്തി…

എങ്ങോട്ടാ എന്റെ ഭാര്യ പോകുന്നത്…? ഏമ്…

എന്നോട് മിണ്ടണ്ട… എന്നെ കളിയാക്കിയില്ലേ…

അതിന് ഞാൻ കളിയാക്കിയതല്ലല്ലോ ഭാര്യേ കാര്യം പറഞ്ഞതല്ലേ…. അത് കേട്ടതും ധ്വനി അവനെ കൂർപ്പിച്ചു നോക്കി…

ഈ പെണ്ണിനോട് പറഞ്ഞ് ഞാൻ മടുത്തു ഇങ്ങനെ നോക്കല്ലേയെന്ന്… ഇനി പറച്ചിലൊന്നും ഉണ്ടാകില്ലട്ടോ ഒൺലി ആക്ഷൻ…

ധ്വനി ഋഷി പറഞ്ഞത് കേട്ട് കണ്ണും മിഴിച്ചവനെ നോക്കി…

നാണമില്ലേ മനുഷ്യ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ…

ഇത് പറയാൻ എന്തിനാ ഇത്രയ്ക്ക് നാണം… എന്നാണേലും നടക്കണ്ടതല്ലേ…

പോ അവിടന്ന്… ഋഷിയെ തള്ളി സോഫയിലേക്കിട്ട് ധ്വനി റൂമിലേക്ക് പോയി… ഋഷി അവൾക്ക് പുറകെ വെച്ചു പിടിച്ചു…

മുറിയിലേക്ക് കയറിയതും ഋഷി ധ്വനിയുടെ കൈയ്യിൽ പിടുത്തമിട്ടു…

അങ്ങനെ അങ്ങ് പോകല്ലേ ഭാര്യേ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…

ധ്വനി ഒന്നും മിണ്ടിയില്ല…

ഭാര്യേ… അവൻ വീണ്ടും വിളിച്ചു. അപ്പോഴും ധ്വനി മൗനം മാത്രം…

ഒക്കെ ഫൈൻ… എന്നോട് മിണ്ടുന്നില്ലേൽ ഞാനും ഇനിയൊന്നും പറഞ്ഞ് വരുന്നില്ല… അതും പറഞ്ഞ് ഋഷി ധ്വനിയുടെ കൈയ്യകളിലെ പിടി വിട്ട് തിരിഞ്ഞു നടന്നതും ധ്വനി ഓടി ചെന്ന് അവനെ പുറകിൽ നിന്നും കെട്ടിപിടിച്ചു… ഋഷിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

സോറി… ഞാൻ വെറുതെ പറ്റിക്കാൻ വേണ്ടിയാ… എന്നോട് മിണ്ടാതിരിക്കല്ലേ ഋഷി… അതെനിക്ക് സഹിക്കില്ല… എന്നെ കൊല്ലുന്നതിനു തുല്യമായിരിക്കും… ധ്വനി അതും പറഞ്ഞ് ഒന്നൂടെ അവനെ ഇറുകെ പിടിച്ചു… ഋഷി ചിരിയാലേ അവളെ പിടിച്ച് മുന്നിലേക്ക് നിർത്തി. ധ്വനിയുടെ മുഖം കൈക്കുള്ളിലെടുത്ത് അവന് നേരെ ഉയർത്തി… ആ കുഞ്ഞു കരിമഷി കണ്ണുകൾ നിറഞ്ഞിരുന്നു… അത് കണ്ടതും ഋഷിയുടെ ചിരി മങ്ങി… അവന്റെ ഹൃദയം വിങ്ങും പോലെ തോന്നി… അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു…

ഞാൻ ചുമ്മാ പറഞ്ഞതല്ലെടാ… എന്റെ പെണ്ണിനോട് മിണ്ടാതിരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല… പിന്നെ ഞാൻ അങ്ങനെ പറയുമ്പോൾ ആ നിമിഷം ദേ ഇതുപോലെ എന്റെ നെഞ്ചിലേക്ക് ഓടി വന്ന് പറ്റിച്ചേരുമെന്ന് എനിക്കറിയാമായിരുന്നു.. അതിന് വേണ്ടിയല്ലേ ഞാൻ അങ്ങനെ പറഞ്ഞത്… ഞാൻ അങ്ങനെ പറഞ്ഞത് എന്റെ മോൾക്ക് സങ്കടമായെങ്കിൽ സോറി… ഇനി ഞാൻ അങ്ങനെ പറയില്ലാട്ടോ… ഋഷി പറഞ്ഞ് തീർന്നതും ധ്വനി നെഞ്ചിൽ നിന്നും മുഖമുയർത്തി ഋഷിയുടെ ചുണ്ടിൽ മുത്തി… ഒട്ടും പ്രേതീക്ഷിക്കാതെ ധ്വനിയിൽ നിന്നും ഉണ്ടായ ആ നീക്കം ഋഷിയെ ഒരു നിമിഷം ഫ്രീസാക്കി…

ധ്വനി നാണത്താൽ മുഖം താഴ്ത്തി തിരിഞ്ഞോടാഞ്ഞതും ഋഷി അവൾടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് അടുപ്പിച്ച് അവൻ അവൾടെ ചുണ്ടുകളെ സ്വന്തമാക്കി… ധ്വനിയുടെ കൈകൾ ഋഷിയുടെ തോളിൽ അമർന്നു… ഋഷിയുടെ ഒരു കൈ ധ്വനിയുടെ ഇടുപ്പിലും മറ്റേ കൈ അവൾടെ തലയുടെ പുറകിൽ പിടിച്ച് അവനിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു… ഇരുവരും വാശിയിൽ ചുമ്പിച്ചു… ചുണ്ടുകളെ സ്വന്തന്ത്രമാക്കാൻ കഴിയാതെ ഇരുവരും ആ ചുമ്പനത്തിൽ ആഴ്ന്നിറങ്ങി… ചുണ്ടുകൾ തമ്മിലുള്ള ബന്ധനം വിട്ട് ഋഷിയുടെ ചുണ്ടുകൾ ധ്വനിയുടെ കഴുതടിയിലേക്ക് ഇഴഞ്ഞു നീങ്ങി… ഋഷിയിലെ ധ്വനിയുടെ പിടി മുറുകി… ഋഷിയുടെ താടിയും മീശയും അവളിൽ ഇക്കിളി കൂട്ടിച്ചു… ഋഷി അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർത്തി മുത്തി… ധ്വനി ഒന്നുയർന്നു പൊങ്ങി… ഹൃദയതാളം അതിവേഗത്തിലായി… ധ്വനിയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി…
ഋഷി മേല്ലേ മുഖമുയർത്തി ധ്വനിയെ നോക്കി… അവൾടെ നിപ്പ് കണ്ടപ്പോൾ ഋഷിക്ക് ചിരി വന്നു…

ഋഷി മേല്ലേ ധ്വനിയുടെ കാതോരം മുഖമടുപ്പിച്ചു……

എന്നാണോ എന്റെ ഭാര്യ എന്നിലെ പൂർണ്ണ അവകാശിയാകാൻ ആഗ്രഹിക്കുന്നത് അന്നേ ഈ ഋഷി ദേവ് എന്റെ ഭാര്യയെ സ്വന്തമാക്കൂ……അത്രയും പറഞ്ഞ് ഋഷി ധ്വനിയുടെ കാതോരം ഒരു മുത്തവും കൊടുത്ത് അവളെ നോക്കി കണ്ണു ചിമ്മി കാണിച്ച് റൂം വിട്ട് പുറത്തേക്ക് നടന്ന ഋഷി അവൾക്ക് നേരെ തിരിഞ്ഞു…

അതെ ഒരു കാര്യം പറയാൻ വിട്ടു പോയി… സമ്മതമില്ലാതെ സ്വന്തമാക്കില്ല എന്ന് പറഞ്ഞില്ലേ… പക്ഷേ ഇപ്പോ തന്നത് പോലെ എനിക്ക് തോന്നുമ്പോളൊക്കെ ഞാനങ്ങു തരും.. അതിന് നോ എക്സ്ക്യൂസ്‌… അത്രയും പറഞ്ഞ് മീശ പിരിച്ച് ഒരു കള്ള ചിരി ചിരിച്ച് ഋഷി റൂം വിട്ടു പോയി…

ഋഷി റൂം വിട്ട് പോയതും ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവൾടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നത് ഋഷി പറഞ്ഞ വാക്കുകൾ ആയിരുന്നു.
*എന്നാണോ എന്റെ ഭാര്യ എന്നിലെ പൂർണ്ണ അവകാശിയാകാൻ ആഗ്രഹിക്കുന്നത് അന്നേ ഈ ഋഷി ദേവ് എന്റെ ഭാര്യയെ സ്വന്തമാക്കൂ *

എനിക്കും ആഗ്രഹമുണ്ട് എന്റെ ഋഷി പ്രാപിക്കാൻ… ഋഷിയുടെ പൂർണ്ണ അവകാശിയാകാൻ… പക്ഷേ അതിന് കുറച്ചു ദിനങ്ങൾ കൂടി എന്റെ ഋഷി കാത്തിരിക്ക്… ഋഷി പോയിടം നോക്കി ധ്വനി മൊഴിഞ്ഞു…

തുടരും…..