രചന – കൃഷ്ണ
ധ്വനി അകത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച ദിയയെ സതി ആഹാരം വരിക്കൊടുക്കുന്നതാണ്.. അടുത്തായി രാജീവും ഇരിപ്പുണ്ട്… ദിയയോടുള്ള അവരുടെ സ്നേഹം കണ്ട് ഒരു നിമിഷം ധ്വനിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…
ധ്വനി അവർക്കരികിലേക്ക് ചെന്ന് ദിയക്കരികിലായി ഇരുന്നു.
ആഹാ ഇളയ മോളെ കിട്ടിയപ്പോ ഈ മൂത്ത മോളെ മറന്നോ…
പോടി പെണ്ണേ… സതി ചിരിയാലേ പറഞ്ഞ് ഒരുരുള ധ്വനിയുടെ വായിൽ വെച്ചു കൊടുത്തു.
ദേവേട്ടനെ കൂട്ട് ഏട്ടത്തിയമ്മയ്ക്കും ലേശം കുശുമ്പില്ലേ എന്നിനിക്കൊരു സംശയം ഇല്ലാതില്ല.
ഓ.. ഒരു സംശയക്കാരി വന്നിരിക്കുന്നു… ദിയയുടെ കവിളിൽ നുള്ളി കൊണ്ട് ധ്വനി പറഞ്ഞു…
__________________
എന്ത് രസാ ഈ ഇളം വെയിലിൽ പടവരമ്പത് കൂടെ നടക്കാൻ…നീണ്ടു കിടക്കുന്ന പാടം. ചെറു കാറ്റിൽ അടിയുലയുന്ന നെൽ കാതിരുകൾ…
ദിയ ഓരോന്നും പറഞ്ഞ് ആ മനോഹരമായ കാഴ്ചയെ ഫോണിലേക്ക് പകർത്തിയെടുക്കാൻ തുടങ്ങി…
ഇത് മാത്രമല്ല വേറെയും കാഴ്ചകൾ കാണാനിരിക്കുന്നു. വാ…
ധ്വനി അതും പറഞ്ഞ് നടന്നു. പിറകെ ദിയയും. കുറച്ച് നടന്നു കഴിഞ്ഞതും ഇരുവരും വന്ന് നിന്നത് ഒരരുവിക്കടുത്തായിരുന്നു. നല്ല തെളിനീർ വെള്ളം… അതികം ആഴമില്ല. അവിടിവിടായി ആമ്പൽ വിരിഞ്ഞിരിക്കുന്നു…
ധ്വനി ദിയയെ നോക്കി…
ദിയയാണേൽ മുന്നിലെ അരുവിയിൽ കൗതുകത്തോടെ നോക്കി നിക്കുവാണ്…
ഏട്ടത്തിയമ്മേ ഞാനൊന്നിറങ്ങിക്കോട്ടെ…?
അതിനെന്താ. ഇറങ്ങിക്കോ.. ധ്വനി പറയണ്ട താമസം കൈയ്യിൽ പിടിച്ചിരുന്ന നിലത്ത് ഒരു കല്ലിനു മേൽ വെച്ച് ദിയ ചാടിയിറങ്ങി…
എന്ത് തണുപ്പാ ഈ വെള്ളത്തിന്… അതും പറഞ്ഞ് കൈകുമ്പിളിൽ വെള്ളമെടുത്ത് അവൾ മുഖത്തേക്ക് തെറിപ്പിച്ചു… കുഞ്ഞു മീനുകൾ കാലിൽ വന്ന് കൊത്തി ഇക്കിളി കൂട്ടി.
വാ ഏട്ടത്തിയമ്മേ… അവൾ ആവേശത്തോടെ ധ്വനിയെ വിളിച്ചു. പുഞ്ചിരിയോടെ ധ്വനിയും ഇറങ്ങി… ദിയ കുസൃതിയോടെ ധ്വനിയുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു…
എന്ത് പണിയാ പെണ്ണേ കാണിച്ചേ… ധ്വനി ചോദിച്ചു.
ഇതൊക്കെ നല്ല രസമല്ലേ എന്റേട്ടത്തിയമ്മേ… ദിയ ചിരിയാലേ പറഞ്ഞു…
ആഹാ… അങ്ങനെയാണല്ലേ… എന്നാ ഞാനും കാണിച്ച് തരാം രസം… അതും പറഞ്ഞ് ധ്വനി ദിയക്ക് നേരെ വെള്ളം തെറിപ്പിച്ചു…
പിന്നെയങ്ങോട്ട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ചു കളിക്കലായിരുന്നു… അവസാനം കിതച്ചു കൊണ്ട് രണ്ടും നിർത്തി… രണ്ടും നനഞ്ഞു കുളിച്ചു…
ദിയ ധ്വനിയെ നോക്കി ധ്വനി അവളെയും… അതൊരു പൊട്ടിച്ചിരിയിലേക്ക് തിരിഞ്ഞു.
അതെ നമ്മളെ ഈ കോലത്തിൽ അമ്മ കണ്ടാൽ അടിയുറപ്പാ…
ഏയ് അമ്മ തല്ലത്തൊന്നുമില്ല..
തല്ലുകിട്ടുന്നത് എനിക്കാണെന്ന പറഞ്ഞത്…
എന്നാ കുഴപ്പമില്ല…
എടി ഭയങ്കരി… നീ കൊള്ളാല്ലോ…
ദിയ ഒന്ന് ഇളിച്ചു കൊടുത്തു.
ഇളിക്കല്ലേ… വാ… വീട്ടിലേക്ക് പോകാം. ധ്വനി പുഞ്ചിരിയോടെ പറഞ്ഞ് വെള്ളത്തിൽ നിന്നും കേറി. പുറകെ ദിയയും. തുണിയിലെ വെള്ളം പിഴിഞ്ഞു നീക്കി. ദിയ ഫോണുമെടുത്ത് ധ്വനിയുടെ കൂടെ തിരിച്ച് വീട്ടിലേക്ക് നടന്നു… വെയിൽ മങ്ങിയിരുന്നു… ഇളം കാറ്റ് ദേഹത്ത് തട്ടിപ്പോകുമ്പോൾ ഇരുവരുടെയും ദേഹം തണുക്കാൻ തുടങ്ങി…
വീട്ടിൽ തിരിച്ചെത്തിയപ്പോൾ രണ്ടിന്റെയും കോലം കണ്ട് സതി ധ്വനിയെ കൂർപ്പിച്ചു നോക്കി… അകത്ത് പോയി ടവ്വൽ എടുത്തോണ്ട് വന്ന് രണ്ടിനും കൊടുത്തു…
_________________
ഉമ്മറ പടിയിലിരുന്ന് ഓരോന്നും സംസാരിച്ചിരിക്കുവായിരുന്നു ധ്വനിയും ദിയയും. നല്ല നിലാവുള്ള രാത്രി.. ചെറുതായി ഇളം കാറ്റ് തഴുകി പോകുന്നു.
ഏട്ടത്തിയമ്മ എന്ത് ഭാഗ്യവതിയ… സ്നേഹിക്കാൻ മാത്രമറിയാവുന്ന അച്ഛനും അമ്മയും… പിന്നെ എന്റേ ദേവേട്ടൻ ദേവേട്ടന്റെ അച്ഛനും അമ്മയും…
ധ്വനി അവളെ നോക്കി പുഞ്ചിരിച്ചു…
അപ്പോ എന്റേ ദിയ മോളെ സ്നേഹിക്കാൻ ആരുമില്ലെന്ന പറയുന്നേ…
സ്വന്തമെന്നു പറയാൻ ആരുമില്ലന്നല്ല… ഇപ്പോ എനിക്ക് എല്ലാവരുമുണ്ട്… അച്ഛൻ അമ്മ ഏട്ടൻ ഏട്ടത്തി… അങ്ങ് ദൂരെ ഒരു ലോകത്തിരുന്നു കൊണ്ട് എന്റേ ഏട്ടനും അച്ഛനും അമ്മയും എന്റേ സന്തോഷം മനസ്സ് നിറഞ്ഞു കാണുന്നുണ്ടാകും ല്ലേ ഏട്ടത്തിയമ്മേ…
ധ്വനിയുടെ മുഖത്തെ പുഞ്ചിരി മേല്ലേ മാഞ്ഞു. അവൾക്ക് എന്ത് പറയണമെന്നറിയാൻ പാടില്ലാതെയായി…
എനിക്കറിയാം… വേറൊരു ലോകത്തിരുന്ന് അവർ ആശ്വസിക്കുന്നുണ്ടാകും അവരുടെ ദിയ ഏറ്റവും സുരക്ഷിതമായ കൈകളിലാണുള്ളതെന്നോർത്ത്…
എന്താ ദിയ ഇത്… ധ്വനി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു…
ഇന്ന് ഞാൻ അവരെ ഓർത്തു പോയി… അമ്മയുടെ മാറിൽ ഒന്ന് ചായൻ മനസ്സ് കൊതിച്ചു അച്ഛന്റെ വാത്സല്യത്തിനു വേണ്ടി എന്റേ ഏട്ടനിൽ നിന്നും മോളൂട്ടിയെന്ന് സ്നേഹത്തോടെയുള്ള വിളി കേൾക്കാൻ വേണ്ടി. നടക്കില്ലന്നറിയാം… എങ്കിലും… ദിയ ആകാശത്തേക്ക് നോക്കി. പൂർണ്ണ ചന്ദ്രന് ചുറ്റുമായി കുഞ്ഞു നക്ഷത്രങ്ങൾ. അതിൽ മൂന്ന് നക്ഷത്രങ്ങൾ മാത്രം കുറച്ച് നീങ്ങി സ്ഥാനം പിടിച്ചിരിക്കുന്നു.. അവ അവളെ നോക്കി ചിമ്മി തിളങ്ങുന്നത് പോലെ അവൾക്ക് തോന്നി… പെട്ടന്ന് ആ നക്ഷത്രങ്ങളിൽ ദിയ അവളുടെ ഏട്ടന്റെയും അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടു… അവർ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… ദിയയുടെ കണ്ണുകൾ നിറഞ്ഞു…
പെട്ടന്ന് അവളെ ആരോ മാറോടു ചേർത്തു. നോക്കിയപ്പോൾ സതിയായിരുന്നു.
എന്റേ മോൾടെ സങ്കടം മാറിയോ… അവളെ ചേർത്ത് പിടിച്ചു കൊണ്ട് സതി ചോദിച്ചു.
സതിയുടെ ആ ചോദ്യം കേട്ടതും അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകി… സതി ആ കാണുനീർ തുടച്ചു നീക്കി… രാജീവൻ അവൾടെ മുടിയിൽ വാത്സല്യത്തോടെ തലോടി…
ഞങ്ങളില്ലേ മോളെ നിനക്ക്… അമ്മ അത് പറഞ്ഞതുമല്ലേ… പിന്നെ എന്തിനാ കഴിഞ്ഞതൊക്കെ ഓർത്ത് സങ്കട പെടുന്നത്…
അത് അമ്മേ… നിങ്ങടെ സ്നേഹം കണ്ടപ്പോൾ ഞാൻ അവരെ ഓർത്ത് പോയി അതാ…
എടി പെണ്ണേ ഞങ്ങളൊക്കെ നിന്റെ സ്വന്തമാണ്… ഞങ്ങടെ സ്നേഹം എന്നും നിനക്കുണ്ടാകും… നീ എന്നും എന്റെയും നിന്റെ ദേവേട്ടന്റെയും കൊച്ചനിയത്തിയായിരിക്കും.
ഞങ്ങടെ ഇളയ മോളും… രാജീവായിരുന്നു…
ദിയ നിറഞ്ഞ സന്തോഷത്തോടെ അവരുടെ സ്നേഹ വലയത്തിൽ അലിഞ്ഞു… മനസിലെ സങ്കടം നിമിഷ നേരം കൊണ്ട് ഇല്ലാതായി… ആ കാഴച്ച കണ്ട് ആ മൂന്ന് നക്ഷത്രങ്ങൾ ചിമ്മി തിളങ്ങി കൊണ്ടിരുന്നു.
________________________
ഫുഡ് കഴിയൊക്കെ കഴിഞ്ഞ് ധ്വനിയും ദിയയും റൂമിലേക്ക് വന്നു. ധ്വനിയുടെ റൂമിൽ തന്നെയായിരുന്നു ദിയയും… വേറെ റൂം വേണ്ടന്ന് ദിയ തന്നെ പറഞ്ഞു…
റൂമിൽ വന്നതും ധ്വനിയുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. ഋഷിയായിരിക്കുമെന്ന് കരുതി അവൾ വേഗം പോയി ഫോണെടുത്തു.പക്ഷേ നിമിഷയായിരുന്നു…
കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചതും മറു വശത്തു നിന്നും പൊട്ടിത്തെറിയായിരുന്നു… കാരണം വേറൊന്നുമല്ല… അങ്ങോട്ട് ചെല്ലാത്തതിന്റെ… പിന്നെ നാളെ വരാമെന്നും പറഞ്ഞോതുക്കി… ഞങ്ങടെ സംസാരം നീണ്ടു. അതിനിടെ ദിയയുമായി അവൾ കുറെ സംസാരിക്കുവോക്കെ ചെയ്തു. അവസാനം ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ടാക്കി…
ഏട്ടത്തിയമ്മേ ഗുഡ് നൈറ്റ്… ഫോൺ കട്ടാക്കി തിരിഞ്ഞതും ദിയ പുതപ്പ് കഴുത്ത് വരെ മൂടി ധ്വനിയോട് അതും പറഞ്ഞ് കണ്ണുകളടച്ചു.
ധ്വനി അവൾടെ നെറുകയിലൊന്ന് തലോടി ഒരു ഗുഡ് നൈറ്റ് പറഞ്ഞു…
ധ്വനി ഫോണിലേക്ക് നോക്കി… ഋഷി ഇത്രയും നേരമായിട്ട് വിളിച്ചില്ലല്ലോ… ധ്വനി മനസ്സിലോർത്ത് ഋഷിക്ക് കാൾ ചെയ്തു… റിങ് ചെയ്യുന്നുണ്ട് പക്ഷേ എടുക്കുന്നില്ല. ധ്വനി ഒന്നൂടെ വിളിച്ചു… എടുക്കുന്നില്ല..
എന്തുകൊണ്ടോ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു. ധ്വനി ഫോണുമായി ബാൽക്കാണിയിലേക്ക് ചെന്നു…ആകാശത്തു തെളിഞ്ഞു നിക്കുന്ന നിലവിനോടവൾ പരിഭവം പറഞ്ഞു നിക്കുമ്പോഴാണ് പെട്ടന്ന് ധ്വനിയുടെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ ഋഷിയായിരുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചവൾ കാൾ അറ്റന്റ് ചെയ്തു.
ഭാര്യേ….. ഋഷി തന്റെ കാതോരം വന്ന് വിളിക്കും പോലെ അവൾക്കനുഭവപ്പെട്ടു… എന്തോ ധ്വനിയുടെ മനസ്സ് വേദനിച്ചു… ഋഷിയെ കാണണം പോലെ തോന്നിപ്പോയി… കണ്ണുകളിൽ വീണ്ടും നനവ് പടർന്നു.
ഭാര്യേ… ഋഷി നീട്ടി വിളിച്ചു…
ഞാൻ വിളിച്ചിട്ടെന്താ ഫോണെടുക്കാഞ്ഞേ..?
ഓഫിസ് റൂമിലായിരുന്നു പെണ്ണേ… രണ്ട് മൂന്ന് ഫയൽസ് ചേക്ക് ചെയ്യാനുണ്ടായിരുന്നു… ഫോൺ സൈലന്റിലായിരുന്നത് കൊണ്ട് വിളിച്ചതറിഞ്ഞില്ലടാ… എല്ലാമോന്ന് ശരിയാക്കി ഫോൺ എടുത്ത് നോക്കിയപ്പോഴാ മിസ്സ് കാൾ കണ്ടത്…
മമ്… ക്ഷേമിച്ചിരിക്കുന്നു…
ഋഷി ഫുഡ് കഴിച്ചോ?
ഇല്ല…
ഇല്ലന്നോ… സമയം ഇത്രയായിട്ടും എന്താ ഫുഡ് കഴിക്കാതിരുന്നേ..?
വിശപ്പില്ല… എന്റെ ഭാര്യ കൂടെയില്ലാത്തത് കൊണ്ട് കഴിക്കാൻ തോന്നുന്നില്ല…
ഋഷി പറഞ്ഞത് കേട്ട് ധ്വനിയുടെ മനസ് പിടച്ചു…
അല്ല എന്റെ ഭാര്യ കഴിച്ചോ.?
മമ്… അവൾ മൂളിയതേയുള്ളു…
ദിയ…?
ഉറങ്ങി…
എന്നാ എന്റെ മോളും പോയി കിടന്നോ… സമയം കുറെയായില്ലേ… ഞാൻ നാളെ വിളിക്കാം…
ഋഷി…
എന്തോ…
ഐ ലവ് യൂ….
ലവ് യൂ റ്റൂ…. ഗുഡ് നൈറ്റ്…
ഗുഡ് നൈറ്റ്…
ധ്വനി ഫോൺ കട്ടാക്കി റൂമിലേക്ക് വന്ന്. ഫോൺ ടേബിളിൽ വെച്ച് ബെഡിലേക്ക് വന്നിരുന്നു. ദിയ നല്ല ഉറക്കമാണ്… ധ്വനി ലൈറ്റ് ഓഫ് ചെയ്ത് അവളെ ചേർത്ത് പിടിച്ചു കിടന്നു.
തുടരും….

by