The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
മോളോന്നു കൂടി ഋഷിയെ വിളിച്ചു നോക്ക്..
ഇപ്പോൾ തന്നെ നാലഞ്ചു കാൾ വിളിച്ചമ്മേ… പക്ഷേ ഋഷി കാൾ എടുക്കുന്നില്ല… ധ്വനി പരിഭാവത്തോടെ പറഞ്ഞു…
ചിലപ്പോൾ ഓഫിസിൽ ഒഴിച്ച് മാറ്റാൻ പറ്റാത്ത വർക്ക് കാണുമായിരിക്കും മോളെ…
അങ്ങനെയാണേൽ ഒന്ന് വിളിച്ചു പറയാൻ പാടില്ലേ അമ്മേ… അത് മാത്രമല്ല ഉച്ചയ്ക്ക് ഓഫിസിൽ നിന്നും വരാമെന്ന് എന്നോട് പറഞ്ഞിട്ടായിരുന്നു പോയത്…
അവനിന്നിങ്ങോട്ട് വരട്ടെ… അമ്മ ചോദിക്കണുണ്ട്…
വേണ്ടമ്മേ… ഇതിനുള്ളത് ഞാൻ തന്നെ കൊടുത്തോളം… പറഞ്ഞു പറ്റിക്കുന്ന ശീലം ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കും… നോക്കിക്കോ… ഇന്ന് ഞാൻ അമ്മേടെ പുത്രനെ ശരിയാക്കും… ധ്വനി അതും പറഞ്ഞ് റൂമിലേക്ക് പോയി. ധ്വനിയുടെ പോക്ക് കണ്ട് സരസ്വതി ചിരിച്ചു കൊണ്ട് കിച്ചണിലേക്കും പോയി…
നോക്കിക്കോ ഇന്നങ്ങേരെ ഞാൻ ശരിയാക്കും… ധ്വനി പിറുപിറുത്ത് ബെഡിൽ വന്നിരുന്നു.
സമയം നീങ്ങിക്കൊണ്ടിരുന്നു… ഋഷി വന്നതേയില്ല… ധ്വനി ഋഷിയെ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ല.ധ്വനിക്ക് ആകെ കൂടി സങ്കടവും വാക്ക് പറഞ്ഞിട്ട് വരാത്തതിന്റെ ചെറിയൊരു ദേഷ്യം വന്നു…
____________________________
ഋഷി വന്നപ്പോൾ കുറച്ചതികം ലേറ്റയി. ഋഷി റൂമിലേക്ക് നടക്കാനൊരുങ്ങിയതും പിറകിൽ നിന്നും സരസ്വതിയുടെ ശബ്ദമുയർന്നു.
എന്റെ പുത്രനവിടെയൊന്ന് നിന്നെ…
ഋഷി സരസ്വതിക്ക് നേരെ തിരിഞ്ഞു.
എന്താമ്മേ… അവൻ പുഞ്ചിരിയോടെ ചോദിച്ചു.
എടാ ചെക്കാ… നീ ഇന്ന് മോൾടെ കൂടെ എവിടേലും പോകാമെന്ന് പറഞ്ഞിരുന്നോ.?
സരസ്വതി പറഞ്ഞതും ഋഷി നെറ്റിക്ക് കൈ വെച്ച് അവരെ നോക്കി ഒന്നിളിച്ചു കൊടുത്തു…
എന്റെ മോൻ അതികം ചിരിക്കണ്ട… ചെല്ല് ഈ ചിരിയൊക്കെ മോള് മാറ്റി തരും… നിന്നെയിന്ന് ശരിയാക്കുമെന്ന പറഞ്ഞേക്കുന്നത്… എന്തേലുമൊക്കെ പറഞ്ഞെന്റെ കുട്ടിയെ സമാധാനിപ്പിക്കാൻ നോക്ക്…
അതൊന്നുമൊർത്ത് എന്റ സരസ്വതിക്കുട്ടി ടെൻഷനടിക്കേണ്ട… ഞാൻ കൈകാര്യം ചെയ്തോളാം… ഋഷി മേളിലേക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞു…
മമ്… മമ്… എന്റെ മോൻ ചെന്നാട്ടെ… ഈ കോൺഫിഡൻസ് റൂമിൽ ചെല്ലുമ്പോഴും ഉണ്ടായാൽ മതി… ഋഷിയെ ഒന്ന് താങ്ങിക്കൊണ്ട് പറഞ്ഞു…
ഓ… അപ്പോ ഈ സരസ്വതിക്കുട്ടിയുടെ മോളുടെ മുന്നിൽ ഈ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ലാന്നാണോ..? എന്നാലേ അമ്മേടെ മോളെ മെരുക്കാനുള്ള ഐഡിയ ഒക്കെ എനിക്കറിയാം… ഋഷി അതും പറഞ്ഞ് സരസ്വതിയുടെ മൂക്കിൻ തുമ്പിൽ പിടിച്ചാട്ടി…
ഋഷി അമ്മ ഒന്ന് പറഞ്ഞതല്ലായിരുന്നു… വാക്ക് കൊടുത്തിട്ട് അതൊരിക്കലും പാലിക്കാതിരിക്കരുതെന്ന്… മോള് എത്രനേരം നിന്നെ പ്രേതീക്ഷിച്ചിരുന്നന്ന് അറിയോ… പറയുമ്പോൾ വാക്കുകൾക്ക് ചെറുതായൊരു കടുപ്പമുണ്ടായിരുന്നു…
മനപ്പൂർവം അല്ലായിരുന്നമ്മേ…
അമ്മ പറഞ്ഞെന്നേയുള്ളൂ… എന്തായാലും മോൻ ചെല്ല്…
ഋഷി പുഞ്ചിരിച്ച് റൂമിലേക്ക് നടന്നു…
ഋഷി റൂമിൽ വന്നപ്പോൾ ധ്വനിയെ അവിടെയെങ്ങും കണ്ടില്ല… അവൻ ചുറ്റിനും കണ്ണോടിച്ചു. ബാൽക്കണി ഡോർ തുറന്ന് കിടപ്പുണ്ട്… ഋഷി ഡോർ ലോക്ക് ചെയ്ത് ബാൽക്കാണിയിലേക്ക് നടന്നു.
അന്നും എന്നെ പറഞ്ഞ് പറ്റിച്ചു. ദേ ഇപ്പോ ഇന്നും… വാക്കിന് വ്യവസ്ഥയില്ലാത്ത മനുഷ്യൻ… ഹും…ഭാര്യയെന്നും വിളിച്ച് വരട്ടെ…
ഋഷി ബാൽക്കാണിയിൽ വന്നപ്പോൾ കണ്ടത് ധ്വനി പൂക്കളോട് പരിഭവം പറയുന്നതായിരുന്നു. കുഞ്ഞു കുട്ടികളെ പോലെ പൂക്കളോട് തന്നെ കുറിച്ച് പരിഭവം പറയുന്ന ധ്വനിയെ കണ്ടപ്പോൾ ഒരേ സമയം അവന് ചിരിയും അവളോട് വാത്സല്യവും പ്രണയവും കൂടി… ഋഷി മേല്ലേ അവൾക്കടുത്തേക്ക് നടന്ന് അവൾക്ക് തൊട്ട് പിന്നിലായി വന്നു നിന്നു…
തന്റെ പ്രാണന്റെ സാനിധ്യം അറിഞ്ഞത് പോലെ പെട്ടന്ന് ധ്വനി തിരിഞ്ഞു നോക്കി. തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന ഋഷിയെ കണ്ടപ്പോൾ ധ്വനി അവനെ തുറുക്കനെ നോക്കി…
ഭാര്… ബാക്കി മുഴുവിക്കാൻ സമ്മതിക്കാതെ ധ്വനി തടഞ്ഞു..
ഇന്ന് രാവിലെ നിങ്ങളെന്നോട് എന്തും പറഞ്ഞാ മനുഷ്യാ ഓഫിസിലേക്ക് പോയത്…
എന്റെ ഭാര്യേ നീ ആ കുഞ്ഞി കരിമഷി കണ്ണ് മിഴിപ്പിച്ചെന്നെ കൊല്ലാതെ…
ദേ മനുഷ്യാ ഞാൻ ചോദിച്ചതിന് മറുപടി പറയ്… ഞാൻ എത്ര തവണ വിളിച്ചന്നറിയോ… നിങ്ങളെന്താ കാൾ അറ്റന്റ് ചെയ്യാഞ്ഞേ…
എന്റെ പെണ്ണേ… നീ ഇങ്ങനെ ചൂടാകല്ലേ… ഓഫിസിൽ നിന്ന് ഉച്ചക്ക് വരാൻതന്നെയുള്ള പ്ലാനിലായിരുന്നു… പക്ഷേ ഒരിമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ടായത് കൊണ്ട് എനിക്ക് വരാൻ പറ്റാതിരുന്നത്… ഫോണും സൈലന്റ് ആക്കിയിരുന്നു…
ഋഷി പറഞ്ഞത് കേട്ട് ധ്വനി യാതൊരു ഭാവമാറ്റാവുമില്ലാതെ അവനെ നോക്കി നിന്നു.
സോറിടാ… എന്റെ ഭാര്യ ഒന്ന് ക്ഷമീര്…
മമ്… ശരി… അതും പറഞ്ഞ് മുന്നോട്ട് നടക്കാനൊരുങ്ങിയ ധ്വനിയെ ഋഷി തടഞ്ഞു…
ഈ മുഖമൊന്നു തെളിയാൻ വേണ്ടി ഞാനൊരു സമ്മാനം തരട്ടെ…
ആവശ്യമില്ല… മാറങ്ങോട്ട്… ഋഷിയെ മാറ്റി മുന്നോട്ട് നടന്ന ധ്വനിയുടെ കൈയ്യിൽ പിടിച്ചവൻ അവനിലേക്കടുപ്പിച്ചു… ധ്വനി കുതറി മാറാൻ ശ്രെമിക്കുന്നതിനു മുൻപ് തന്നെ അവളെ ഇടുപ്പിലൂടെ പിടിച്ചവളെ ഋഷിയിലേക്ക് ചേർത്തു നിർത്തി…
സോറി ഭാര്യേ… ഇനി നിന്റെ ഋഷി പറഞ്ഞ വാക്ക് പാലിക്കാതിരിക്കില്ല…
സത്യമാണോ… ഇനി എന്നെ പറഞ്ഞു പറ്റിക്കരുത്…
ഇല്ലടി പെണ്ണേ… ഇനി എന്റെ ഭാര്യയെ പറഞ്ഞ് പറ്റിക്കില്ല… സത്യം…
മമ്… ഇനി ഇതുപോലെ ഉണ്ടായാൽ ഞാൻ മിണ്ടില്ല…
ആണോ… നിന്റെ ഋഷിയോട് മിണ്ടില്ലേ??
ഇല്ല…
മിണ്ടില്ലേ..?
ഇ… ബാക്കി പറഞ്ഞ് മുഴുവിക്കും മുന്നേ ഋഷി ധ്വനിയുടെ ചുണ്ടുകളെ സ്വന്തമാക്കി…
_________________________________
അതെ ഋഷി ഞായറാഴ്ച എന്റെ ഫ്രണ്ടിന്റെ എൻഗേജ്‌മെന്റാണ്…
ധ്വനിയുടെ മടിയിൽ കിടക്കുന്ന ഋഷിയുടെ മുടിയിഴയിൽ തലോടി കൊണ്ടവൾ പറഞ്ഞു…
ഏത് ഫ്രണ്ട്…?
നിമിഷ… കുഞ്ഞിന്നാൾ മുതൽക്കെയുള്ള കൂട്ടാണ്…അച്ഛനും മുകുന്ദച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു അവരുടെ ആ നല്ല ബന്ധം ഞങ്ങളിലും വളർന്നു… ആമ് പിന്നെ നമ്മുടെ ദിയയെയും കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ടവൾ… കാര്യമറിയാതെ അവളും ദിയ മോളെ കുറെ കുറ്റപ്പെടുത്തി പറഞ്ഞിട്ടുണ്ട്… ഞാൻ എല്ലാം പറഞ്ഞപ്പോൾ അവൾക്കും ശരിക്കും സങ്കടമായി… എന്തായാലും നമുക്ക് പോകുമ്പോൾ ദിയ മോളെയും കൊണ്ട് പോകാം…
എന്റെ ഭാര്യ പറയുന്നത് പോലെ… കക്ഷിയുടെ പേര്..?
കിരൺ… നിമിഷയുടെ അപ്പച്ചീടെ മോനാണ്. അപ്പച്ചീടെ മോനാന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. രണ്ടും നേരിൽ കണ്ടാൽ ഓരോന്നും പറഞ്ഞ് വഴക്കായിരിക്കും. പക്ഷേ എന്റടുക്കൽ നല്ല കാര്യമാട്ടോ…
ഓഹോ… എന്നാലേ എന്റെ മോള് അതികം അടുക്കണ്ടാട്ടോ…
ഓ ഇങ്ങനെയൊരു കുശുമ്പൻ…
കേട്ടോടാ വാവേ നിന്റെ കുറുമ്പിയമ്മ അച്ഛയെ വിളിച്ചത്…
ധ്വനി പറഞ്ഞത് കേട്ട് ഋഷി അവൾടെ വയറിലേക്ക് മുഖമടുപ്പിച്ചു കൊണ്ട് പറഞ്ഞു…
ഇതെന്താ ഋഷി ഈ പറയുന്നേ… അതിനെന്റെ വയറ്റിൽ കുഞ്ഞാവയില്ലല്ലോ…? ധ്വനി പുഞ്ചിരിയോടെ കളിയാക്കി…
ഇപ്പോൾ ഇല്ല പക്ഷേ ഉടനെ തന്നെ ഈ കുഞ്ഞി വയറ്റിൽ എന്റെ പൊന്നു മോന്റെ ജീവന്റെ തുടിപ്പുണ്ടാകും…
അതെങ്ങനെ ഋഷിക്കറിയാം…?
അതോ…. ദേ ഇങ്ങനെ… ഋഷിയതും പറഞ്ഞ് ധ്വനിയെ ബെഡിലേക്ക് മറിച്ച് ബെഡ്ഷീറ്റേടുത്ത് തലവഴി മൂടി…
തുടരും