രചന – കണ്ണന്റെ മാത്രം
ശിവ… എവിടെയാ മോളെ നീ… എത്ര നാളായി നിന്നെ കണ്ടിട്ട്.. എങ്ങോട്ടാ നീ മറഞ്ഞു പോയത്. അറിയാം ഞാൻ ചെയ്തതെല്ലാം പൊറുക്കാനാവാത്ത തെറ്റുകൾ ആണെന്ന്. അല്ല തെറ്റല്ല പാപം ആണ് ഞാൻ ചെയ്യ്തത്.. പക്ഷേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഒന്നും വേണ്ട നിന്നെ ഒരു നോക്ക് കണ്ടാമതി. നീ സുഖമായിട്ട് ഇരിക്കാണെന്ന് അറിഞ്ഞാമതി…നമ്മുടെ കുഞ്ഞ്….
ഇതും മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ അവരുടെ വിവാഹഫോട്ടോ നെഞ്ചോടു ചേർത്ത് പിടിച്ചു..
ഡാ സിദ്ധു എന്താടാ ഇത് എത്ര നാളായി നിന്നെ ഒന്ന് ചിരിച്ചു കണ്ടിട്ട്.. ഹോസ്പിറ്റലിൽ പോയി വന്ന നീ ഈ റൂമിൽ തന്നെ അല്ലെ. ഇങ്ങനെ ആയാൽ എങ്ങനെ ശരിയാവും. എത്ര നാളായി നിന്നോട് ഞാൻ പറയുന്നു ഒരു ബ്രേക്ക് എടുത്തിട്ട് ഒന്ന് എവിടേക്കെങ്കിലും കുറച്ചു ഒന്ന് മാറി നിക്കാൻ. നിന്റെ മൈൻഡ് ഒന്ന് ഫ്രീ ആവും. നീ നിന്റെ അച്ഛന്റേം അമ്മയുടെയും അവസ്ഥ ആലോചിച്ചോ.. അവർ നിന്റെ അവസ്ഥ കണ്ട് ഉരുകിതീരുകയാണ്. 5 കൊല്ലം കഴിഞ്ഞില്ലേ ഡാ നീ വേറെ എവിടേക്കെങ്കിലും ഒന്ന് പോയിട്ട്. എന്തിനാ അധികം ഞങ്ങളുടെ വീട്ടിലേക്ക് വരെ വരാറില്ലല്ലോ..
എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല ഡാ. എന്റെ ശിവ ഞങ്ങളുടെ കുഞ്ഞ് അവരെ കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ മതി. നിനക്കറിയോ ആ കുഞ്ഞ് ഉണ്ടോ ഇല്ലയോ എന്ന് പോലും എനിക്കറിയില്ല.എവിടെ ആണെങ്കിലും അവർ നന്നായി ഇരിക്കുന്നു എന്ന് അറിഞ്ഞാൽ എനിക്ക് ഒന്ന് സമാധാനത്തിൽ ഉറങ്ങാനെങ്കിലും പറ്റും. നിനക്ക് അറിയോ അവള് എന്നെവിട്ട് പോയന്ന് പോയതാ എന്റെ ഉറക്കം ഇപ്പോ 5 കൊല്ലം കഴിഞ്ഞു ഞാൻ ഒന്ന് സമാധാനത്തിൽ ഉറങ്ങിയിട്ട്. കുറ്റബോധം കാരണം എനിക്ക് കണ്ണാടിയിൽ എന്റെ മുഖത്ത് പോലും നോക്കാൻ പറ്റുന്നില്ല.നോക്കുമ്പോൾ അവളുടെ അഗ്നിയെരിയുന്ന കണ്ണുകൾ ആണ് ഓർമ വരുന്നത്. അവൾക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. ക്ഷമിക്കാൻ പറ്റുന്നതല്ലല്ലോ ഞാൻ പറഞ്ഞതൊന്നും.
പിന്നേ ഞാൻ നിന്റെ വീട്ടിലേക്ക് വരാത്തത് മാളുന് അതു വിഷമാവും എന്ന് വിചാരിച്ചാണ്. അവൾക്ക് ഇതുവരെ എന്നോട് ക്ഷമിക്കാൻ പറ്റിയിട്ടില്ല. 5 കൊല്ലം കഴിഞ്ഞു അവളും എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടിയിട്ട്. അല്ല അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവൾക്കും ക്ഷമിക്കാൻ പറ്റുന്നതല്ലല്ലോ ഞാൻ പറഞ്ഞതും ചെയ്തതും എല്ലാം. എന്റെ നശിച്ച എടുത്തുചാട്ടവും മുൻകോപവും ആണ് എല്ലാത്തിനും കാരണം.
നിന്നോട് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതല്ലേ സിദ്ധു നിന്റെ എടുത്തുചാട്ടം കുറക്കണം എന്നും ആ പുന്നാരമോളെ വിശ്വസിക്കരുത് എന്നും. അപ്പൊ നിനക്ക് മനസിലായില്ല. ഇപ്പോ എല്ലാം കൈയിൽ നിന്ന് വഴുതിപോയിട്ട് കരഞ്ഞിട്ട് കാര്യം ഉണ്ടോ.. നന്നായി ആ പുന്നാരമോള് ചത്തത് ഇല്ലെങ്കിൽ അവളെ ഞാൻ തന്നെ കൊന്നേനെ. എന്തായാലും നീ ഞാൻ പറഞ്ഞതിനെ കുറിച്ച് ഒന്ന് ചിന്തിക്ക്. എന്നിട്ട് പറ്റുമെങ്കിൽ ഒരു ബ്രേക്ക് എടുക്ക്. ഇതും പറഞ്ഞ് അജു അവിടെ നിന്നും പോയി..
സിദ്ധു അജു പോകുന്നതും നോക്കി പണ്ടത്തെ കാര്യങ്ങളും ആലോചിച്ച് അവിടെ ഇരുന്നു….
…………….
5 കൊല്ലം മുൻപ്….
സിദ്ധാർഥ് ശങ്കറും അർജുൻ രാമചന്ദ്രനും Lkg മുതൽ ഒന്നിച്ചു പഠിച്ചവർ. ഉറ്റ കൂട്ടുകാർ കൂടാതെ അയൽവാസികളും.അവർക്ക് ഇടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല.
Dr. സിദ്ധാർഥ് ശങ്കർ മേലേടത് Dr. ശങ്കർ രാജിന്റെയും ലക്ഷ്മിയുടെയും രണ്ടുമക്കളിൽ മൂത്തമകൻ. താഴെ ഒരു മകൾ മാളവിക ശങ്കർ. ഇപ്പോൾ MBBS ഫൈനൽ ഇയർ പഠിക്കുന്നു.
സിദ്ധാർഥ് Hematologist Oncologist ആണ്. ഇന്ത്യയിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ഡോക്ടർ ഇൻ ദിസ് ഫീൽഡ്. അതുകൊണ്ട് തന്നെ നല്ല തിരക്കാണ് ആൾക്ക്. 28 വയസ്സ്. പ്രൊഫഷണൽ ലൈഫിൽ mr. പെർഫെക്ട് ആണെങ്കിലും പേർസണൽ ലൈഫിൽ കുറച്ച് തല്ലുകൊള്ളി ആണ് ആള്. മുൻകോപവും എടുത്തുചാട്ടവും കൂടുതൽ ആണ്. ദേഷ്യം വന്നാൽ എന്തൊക്കെ പറയും എന്ന് അവനു തന്നെ അറിയില്ല. അതു തന്നെ ആണ് അവന്റെ ന്യൂനത. അത്യാവശ്യം ഫ്ലൈർട്ട് ആണ് സിദ്ധു. പക്ഷേ ഇതുവരെ ആരെയും പറ്റിച്ചിട്ടും ചതിച്ചിട്ടും ഇല്ല.
Dr. അർജുൻ രാമചന്ദ്രൻ മംഗലത്ത് വീട്ടിൽ അദ്ധ്യാപകദമ്പതികൾ ആയ രാമചന്ദ്രന്റെയും ശ്രീദേവിയുടെയും ഒരേ ഒരു മകൻ. Cardiologist ആണ് അർജുൻ. രാമചന്ദ്രനും ശങ്കറും കൂട്ടുകാർ ആണ്. തൊട്ടുതൊട്ടാണ് രണ്ടുകൂട്ടരുടെയും വീട്. അർജുൻ എല്ലാംകൊണ്ടും mr. പെർഫെക്ട് ആണ്. നല്ല ക്ഷമ ആണ് ആൾക്ക്. പക്ഷേ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല.
………..
സിദ്ധു നീ ഒന്നും പറഞ്ഞില്ല. 28 വയസ്സ് കഴിഞ്ഞില്ലേ ഇനിയും വൈകണോ കല്യാണം. ഇപ്പോ പ്രൊഫഷണൽ ലൈഫിലും നീ പേരെടുത്തു. ഇനി എന്താ തടസ്സം.. സിദ്ധുവിന്റെ അമ്മ ലക്ഷ്മി അവനോടു ചോദിച്ചു.
അമ്മ പ്ലീസ് എനിക്ക് കല്യാണത്തോട് ഒന്നും താല്പര്യം ഇല്ല… സിദ്ധു ഇഷ്ടക്കേടോടെ പറഞ്ഞു.
സിദ്ധു അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇനി ഇതിനൊരു തീരുമാനം പറയാണ്ട് നീ എന്നോട് മിണ്ടാൻ വരണ്ട. ഇതും പറഞ്ഞു ലക്ഷ്മി എഴുന്നേറ്റു പോയി
ഛെ.. അമ്മ പ്ലീസ് അമ്മ സിദ്ധു വിളിച്ചു നോക്കി ലക്ഷ്മി ഒന്നും മിണ്ടിയില്ല..
ഈ സമയം മാളു അങ്ങോട്ട് വന്നു. എന്തുപറ്റി ഏട്ടാ…
പതിവ് പ്രശ്നം തന്നെ എന്റെ കല്യാണം. പക്ഷേ ഇപ്രാവശ്യം ലക്ഷ്മിക്കുട്ടി സീരിയസ് ആണ്. എന്നോട് മിണ്ടുന്നില്ല. സിദ്ധു പറഞ്ഞു..
ആ അപ്പൊ ചേട്ടൻ പെട്ടു എന്ന് സാരം. ഇനിയും എന്തിനാ ഏട്ടാ വെയിറ്റ് ചെയ്യുന്നേ കല്യാണത്തിന് സമ്മതിച്ചുകൂടെ.. ഒന്നുമില്ലേലും ഇത്രേം വയസ്സും പ്രായവും ആയില്ലേ. മാളു ഒരു ഇളിയോടെ പറഞ്ഞു.
ആർക്കാടി വയസ്സായത്. എനിക്ക് 28 വയസ്സ് ആയിട്ടേ ഉള്ളൂ. കുറച്ചുകൂടി കഴിഞ്ഞിട്ട് പോരെ ഇതൊക്കെ. കല്യാണം കഴിഞ്ഞ ഇപ്പോ കിട്ടുന്ന ഫ്രീഡം പോകുമെടി.സിദ്ധു പറഞ്ഞു.
ഈ കാര്യത്തിൽ ഇനി ഒരു രക്ഷേം ഇല്ല മോനെ. മാളു ഒരു ചിരിയോടെ പറഞ്ഞു.
ഇതുകേട്ട സിദ്ധു മുഖവും കയറ്റി പിടിച്ചു കൊണ്ട് എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോയി..
തുടരും…..

by