രചന – രോഹിണി ആമി
അമല കണ്ണൻ സേതുവിനൊപ്പം പോകുന്ന കാര്യം ഉണ്ണിയോട് പറഞ്ഞപ്പോൾ ഒരു ചിരിയായിരുന്നു മറുപടി …………………. പിന്നീട് അതൊരു പൊട്ടിച്ചിരി ആയി ……………..
നിന്റെ മോൻ നിന്നെ കടത്തി വെട്ടി അമലു …………….. അവൻ എനിക്ക് കൈക്കൂലി ഓഫർ ചെയ്തു ……………..പോരാഞ്ഞതിനു സത്യവും ചെയ്യിച്ചു …………..അതും ആരെ പിടിച്ചാണ് സത്യം ചെയ്യിച്ചതെന്ന് അറിയുവോ ……………..
അമല മനസ്സിലാകാത്തത് പോലെ ഉണ്ണിയെ സൂക്ഷിച്ചു നോക്കി ………….
ആ കുഞ്ഞുകാന്താരിയെ പിടിച്ച് ……………നിന്റെ അമ്മുട്ടിയെ പിടിച്ച് …………….ഒരു സത്യമല്ല ……..ഒരഞ്ചാറു സത്യം ……………….
ദൈവമേ ………….അമലു നെഞ്ചിൽ കൈവെച്ചു പോയി ……………..എന്താ ഉണ്ണിയേട്ടാ അവൻ പറഞ്ഞത് ………………..
വേറെന്തു പറയാൻ ……………. സേതുവിനോപ്പം പോകാൻ ഞാൻ സമ്മതിക്കണമെന്ന് ………… രണ്ടേ രണ്ടു ദിവസം …………. അനുവമ്മയെ വീട്ടിലേക്ക് വിടണം …………..അമ്മയും അമ്മമ്മയും തനിച്ചാണെന്ന് ……………. അവിടെയും നിന്റെ സുരക്ഷ നോക്കിയിട്ടാണ് അവൻ പോകുന്നത് ……………..അവന് പോകാൻ അത്രയും ഇഷ്ടമാണെങ്കിൽ പോയിട്ട് വരട്ടെ അമലു ……………… സേതുവിന്റെ കൂടെയല്ലേ ………………..ഞാനും പോയിട്ടുണ്ട് അവന്റെ വീട്ടിൽ ……………. ഒരു അച്ഛനും അമ്മയും മാത്രമേ ഉളളൂ അവിടെ ………… അവന് ഒരു ചേഞ്ചും ആവും ……………അവന്റെ സന്തോഷം അല്ലേ നമുക്ക് വലുത് ……………
അമല ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ……………. ഇനി നീ അനുവിനോട് ഇതിനെപ്പറ്റി ചോദിക്കണ്ട …………..കണ്ണൻ ആദ്യം അവളെയാണ് സോപ്പിട്ടത് ഞാൻ മറുത്തൊന്നും പറയാതിരിക്കാൻ ……………… ഇന്ന് വൈകുന്നേരം എനിക്കും അനുവിനും ഐസ് ക്രീം ഓഫർ ചെയ്തിട്ടുണ്ട് അവൻ ………………. ഉണ്ണി പൊട്ടിച്ചിരിച്ചു ………….
അമലയുടെ ചുണ്ടിലും ചിരി വിടർന്നു ………….. ചുമ്മാതല്ല ചെക്കൻ എഴുന്നേറ്റപ്പോളേ ഇങ്ങോട്ട് പോന്നത് ………………. അതും ദുഃസ്വപ്നം കണ്ടത്രേ അനുവമ്മയെ …………… അകത്തേക്ക് ചെന്നപ്പോൾ കണ്ടു അനുവിന്റെ മടിയിൽ ഇരിക്കുന്നത് …………………. കുഞ്ഞേച്ചി ഏത്തപ്പഴം പുഴുങ്ങിയത് നാരും കുരുവും കളഞ്ഞു വായിൽ വെച്ചു കൊടുക്കുന്നുണ്ട് ………………….. പിന്നേ ……. ള്ളാ കുഞ്ഞ് പല്ലില്ലല്ലോ അവന് …………………. രണ്ടാളും തന്നെ കണ്ടു ………………എന്നിട്ടും കാണാത്തത് പോലെ ഇരിക്കുവാ ……………. എന്തൊരു അഭിനയമാ ……………..
ടാ ……………… നീയെന്റെ കുഞ്ഞിനെ പിടിച്ചു സത്യം ഇടീക്കും അല്ലേ ……………… അതെന്താ നിന്റെയും എന്റെയും തല ഒന്നുമില്ലാഞ്ഞൊട്ടാണോ ആ കുഞ്ഞിതല വെച്ച് സത്യമിടീച്ചത് ………………… ഇനി മേലാൽ എന്റെ കുഞ്ഞിനെ വെച്ച് അനാവശ്യ സത്യമൊന്നും ഇട്ടേക്കരുത് ………………..അമല കുറച്ചു ദേഷ്യത്തിൽ പറഞ്ഞു ……………….
എന്റെ അമ്മു …………ആ പരട്ട തല വെച്ച് എനിക്ക് ഇങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടാവട്ടെ ……………….അല്ലേ അനുവമ്മേ ……… അവൻ അനുവിന്റെ താടിയിൽ പിടിച്ചു കുലുക്കി ചോദിച്ചു …………………
അതൊക്കെ ശരിയാണ് ……………… എങ്കിലും ഇനിയിങ്ങനെ ഒന്നും വേണ്ട കേട്ടോ …………… അവളും നമ്മുടെ വാവ അല്ലേ ………….. പാവം …………………
പാവമോ ………………ആര് …………. അമ്മുട്ടിയോ ……………… ഇത് കണ്ടോ …………… കണ്ണൻ നെറ്റിയിൽ കിടന്ന മുടി പിറകിലേക്കായി ഒതുക്കി വെച്ചു കാണിച്ചു ……………… കുറച്ചൊരു ചെറിയ മുഴ പോലെ …………………ചുവന്നു കിടക്കുന്നുണ്ട് …………….
എന്റെ ദൈവമേ …………….എന്താ ഇത് ………….. കുഞ്ഞേച്ചിയുടെ ചങ്കു പിടഞ്ഞു …………….. അവന്റെ നെറ്റിയിൽ തലോടി …………..
ഞാൻ ഉറങ്ങി കിടന്നപ്പോൾ ചവിട്ടി താഴെ ഇട്ടതാ ……………….. എനിക്കെന്ത് വേദനിച്ചെന്ന് അറിയുമോ അനുവമ്മേ ……………. എന്നിട്ട് പറയുവാ കണ്ണൻ ചെറ്റൻ ബോൾ പോലെയാ ഉരുണ്ടു പോയതെന്ന് …………….. കൈകൊട്ടി ചിരിക്കുവാരുന്നു അവൾ ………………എന്ത് ചെയ്താലും ഓടി അമ്മേടെ പിറകിൽ പോയി ഒളിക്കും ……………… അമ്മ അവൾക്ക് സപ്പോർട്ട് ആണ് ………………….. ഇനി നോക്കിക്കോ ഞാനും നല്ല ഇടി കൊടുക്കും ……………. പിന്നെ ദേവു ആന്റിയെ ഓർത്തു ക്ഷമിക്കുവാ ഞാൻ ………………… അമ്മുട്ടിയോടുള്ള ദേഷ്യം മുഴുവൻ ആ വാക്കുകളിലും മുഖത്തും കാണാനുണ്ട് ………….
കണ്ണന്റെ വിഷമം കണ്ടു അമല അവനെ പിടിച്ചു അടുത്തിരുത്തി ……………….. എന്റെ മോൻ അവളെ ഉപദ്രവിക്കില്ലെന്ന് അമ്മയ്ക്കറിയാം ……………….. അവൾ കുഞ്ഞല്ലേ ……………. അമ്മു പറഞ്ഞു മനസിലാക്കാം അവളെ കേട്ടോ …………..
ങ്ങും ……………മൂളിക്കേൾക്കുമ്പോളും കണ്ണൻ ഉള്ളിൽ പറയുന്നുണ്ടായിരുന്നു ………..ഉവ്വ പറഞ്ഞാൽ കേൾക്കുന്ന ഒരു സാധനം ………… പിന്നെയൊരാശ്വാസം ഈയാഴ്ച്ച ആ കുരുത്തക്കേടിനെ സഹിക്കണ്ട എന്നുള്ളത് മാത്രമാ …………………. ആശ്വാസത്തോടെ അവന്റെ മുഖം കുറച്ചു തെളിഞ്ഞു …………….
കണ്ണൻ വിളിച്ചു പറഞ്ഞതും അടുത്ത നിമിഷം സേതു ഉണ്ണിയുടെ വീട്ടിലെത്തി ……………… കൈ നീട്ടിപ്പിടിച്ചു സേതുവിന്റെ കയ്യിലിരിക്കുന്ന നാച്ചിയെ കയ്യിലെടുത്തു അമല …………….. അവൾക്ക് ഉറക്കം വരുന്നുണ്ട് ……………… അമലയുടെ തോളിലേക്ക് ചാഞ്ഞു പതിയെ കിടന്നു കണ്ണടച്ചു ………………
അമല പേടിക്കേണ്ട …………….ഞാൻ നോക്കിക്കോളാം കണ്ണനെ ………………. അവൻ വരുന്നുവെന്ന് കേട്ടിട്ട് വീട്ടിൽ രണ്ടുപേർ ഭയങ്കര സന്തോഷത്തിലാണ് ……………… ഫോണിൽ സംസാരിച്ചു നല്ല പരിചയമായി അവർ അവനോട് …………….. നാച്ചിയോട് മാത്രമേ അവർക്ക് ദേഷ്യം ഉളളൂ …………… ബാക്കിയുള്ള കുട്ടികളെ എല്ലാം ഭയങ്കര ഇഷ്ടമാ ……………..അതോർത്തിട്ടാണെങ്കിൽ പേടിക്കേണ്ട ………….
അങ്ങനെ പേടിയൊന്നും ഇല്ല …………… നിങ്ങൾക്ക് ബുദ്ധിമുട്ട് ആകുമോന്നുള്ള പേടിയേ ഉളളൂ ……………..
അതൊന്നും സാരമില്ല ……………എന്റെ കൂടെ വിടാൻ വിശ്വാസമുണ്ടെങ്കിൽ വിടാം …………….. രണ്ടു ദിവസം കഴിഞ്ഞു സേഫ് ആയിട്ട് വീട്ടിൽ എത്തിച്ചേക്കാം ……………
കൊണ്ടുപോയിക്കോളൂ …………….. എപ്പോഴാ ഇറങ്ങുക ……………..
ഫ്രൈഡേ ഈവെനിംഗ് ………………. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഓഫീസിൽ …………….രാവിലെ ഇവിടെ വന്നു അമലയോട് പറഞ്ഞിട്ട് പോകാമെന്നു കരുതി ……………… നാച്ചിയെ ഡേ കെയറിൽ എല്പിച്ചിട്ട് വേണം പോകാൻ ………….. സേതു നാച്ചിക്ക് വേണ്ടി കൈ നീട്ടി ……………..
നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നാച്ചി ഇന്നിവിടെ നിൽക്കട്ടെ ……………… പോയി എല്ലാം ചെയ്തു തീർത്തിട്ട് വരൂ …………………..
അതുവേണോ ………………. അമലയ്ക്ക് ………….
അമല ചിരിയോടെ പറഞ്ഞു …………………. ഒരിക്കലും ബുദ്ധിമുട്ട് ആവില്ല…………….. ഒരു കുഞ്ഞിനെ കുറച്ചു നേരമെങ്കിലും കൊഞ്ചിക്കാൻ കിട്ടിയാൽ ഭാഗ്യമെന്ന് കരുതുന്ന ഒരു ജീവനുണ്ടിവിടെ …………… കുഞ്ഞേച്ചി ………………… പൊന്നുപോലെ നോക്കിക്കോളും …………….നിങ്ങൾ പോയിട്ട് വന്നോളൂ …………………പതിയെ വന്നാൽ മതി …………….
സേതു നാച്ചിയുടെ ബാഗ് എടുത്തു അമലയെ ഏൽപ്പിച്ചു …………………….ഉള്ളിലേക്ക് നോക്കി അമലയോട് പറഞ്ഞു ……………….ഉണ്ണിയോട് പറഞ്ഞേക്കൂ ……………….. കുറച്ചു തിരക്കുണ്ട് …………….അതുകൊണ്ട് കയറുന്നില്ല …………………
അമല തലയാട്ടി ………………. സേതുവിന്റെ കാർ പോകും വരെ നോക്കി നിന്നു ……………… സേതു വരുന്നതും പോകുന്നതും ഉണ്ണി അറിഞ്ഞിരുന്നു ……………….അനുവിനെയും കണ്ണനെയും പിടിച്ചു വെച്ച് അടുക്കളയിൽ തന്നെ ഇരുന്നു …………………അമല സംസാരിക്കട്ടെ എന്നു വെച്ചു ……………….. അഭി ഇട്ട തീപ്പൊരി ആണ് ഇത് ………………. രണ്ടാളും ദുഃഖത്തിൽ തുല്യർ ……………..അവർക്ക് അങ്ങോട്ടുമിങ്ങോട്ടും ആശ്വാസമാകാൻ സാധിച്ചാലോ ……………… തമ്മിൽ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കി കളയാൻ പാടില്ലെന്നാണ് അഭിയുടെ അഭിപ്രായം ………………….. സേതു പാവമാണ് …………….. ആ അച്ഛനും അമ്മയും …………… ഉണ്ണിയുടെ ചിന്ത മനസ്സിലാക്കിയ അനു തലയാട്ടി കൊണ്ട് ചെവിയിൽ പറഞ്ഞു ……………….
ഉണ്ണിയേട്ടന്റെ ഈ ആഗ്രഹം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല …………..കാരണം അത് അമല ആണ് ……………….. ഒന്നിനെ ഒഴിവാക്കി വന്നതേ ഉളളൂ അവൾ ……………… വേറൊന്നിന് തല വെച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല ……………ഉണ്ണിയേട്ടൻ വെച്ച വെള്ളം വാങ്ങിക്കോളൂ കേട്ടോ……………….
അമല നാച്ചിയെ കുഞ്ഞേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു ………………. വൈകുന്നേരം ഉടമസ്ഥൻ വന്നു കൊണ്ടുപോകും ……………… അതുവരെ കുഞ്ഞേച്ചി വെച്ചോളൂ ……………ഈ സാധനത്തിനെ ഞാനെടുക്കുവാ …………….. കുറച്ചു ആവശ്യമുണ്ട് ……………… കണ്ണന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു …………………
അമല പോയതും ഉണ്ണി അനുവിനെ വിളിച്ച് അടുത്തിരുത്തി ………………. തോളിൽ കിടക്കുന്ന നാച്ചിയെ ഒന്ന് തലോടി ……………… രണ്ടാളെയും ഒരുമിച്ച് ചേർത്തു പിടിച്ചു …………. അനുവിന്റെ പരിഭവവും സങ്കടവും കണ്ണുനീരായി തന്റെ ഷർട്ട് നനയ്ക്കുന്നത് ഉണ്ണി അറിഞ്ഞു ……………
ബാഗ് എടുത്തു പാക്ക് ചെയ്യുന്ന അമലയുടെ അടുത്ത് കണ്ണൻ വന്നു നിന്നു പറഞ്ഞു ………… അമ്മ വിഷമിക്കണ്ടാട്ടോ ……………. രണ്ടേ രണ്ടു ദിവസം ……………… ഞാൻ ഓടി വരും …………… എനിക്ക് സേതുവിന്റെ വീടും അമ്പലവും അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ കൊതിയായിട്ടല്ലേ ……………വിഷമം ഉണ്ടോ അമ്മക്ക് …………………. അമലയെ കെട്ടിപ്പിടിച്ചു ചോദിച്ചു ………………..
എനിക്കെന്താ വിഷമം ………………. നീ പോയിട്ട് വാ ……………… കുരുത്തക്കേട് കാണിച്ചു എന്റെ പേരിന് കളങ്കം ഉണ്ടാക്കാതെ ഇരുന്നാൽ മതി ………………..ഈ രണ്ടു ദിവസം ഞാനും എന്റെ അമ്മുട്ടിയും അടിച്ചു പൊളിക്കും ………… നീ ഇല്ലെന്നു വെച്ച് ഞങ്ങൾക്ക് സന്തോഷിക്കണ്ടേ അതുകൊള്ളാം …………… അടിച്ചു പൊളിക്കും ഞങ്ങൾ ………………… ഹും ………….. അമല ചുണ്ട് കോട്ടി ………………..
അപ്പോൾ അമ്മുട്ടി ഉണ്ടാവും അല്ലേ രണ്ടു ദിവസം …………..അമ്മയ്ക്ക് അങ്ങനെ തന്നെ വേണം …………….. അതും പറഞ്ഞു അമല പിടിക്കും മുന്നേ കണ്ണൻ ഓടിപ്പോയിരുന്നു ……………….
സേതുവിന്റെ കാറിലാണ് യാത്ര ………………. അമലയ്ക്കും അനുവിനും ദേവുവിനും അമ്മുമ്മയ്ക്കും കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നുണ്ട് കണ്ണൻ ………………… അടുത്ത് നിൽക്കുന്ന അമ്മുട്ടിയെ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല ……………… തിരിച്ചു അവളും ………….. നാച്ചിയോടാണ് സംസാരം …………….. ചേച്ചി ന്നു വിളിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ആള് ………… കണ്ണന്റെ മടിയിൽ നാച്ചിയെ ഇരുത്തി കണ്ണന് സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു അമല ………….. മുറുക്കി പിടിച്ചോണം ……………… ഉറക്കം വന്നാൽ സേതുവിനോട് പറയണം ……………… നാച്ചിയെ മടിയിൽ ഇരുത്തി ഉറങ്ങരുത് ………….. കുറച്ചേറെ ഇൻസ്ട്രക്ഷൻസ് കൊടുത്തു കണ്ണന് അമല ………………….എല്ലാം തലയാട്ടി സമ്മതിച്ചു അമലയുടെ കവിളിൽ ഒരുമ്മ കൂടെ കൊടുത്തു ………………അതു കണ്ടു നാച്ചിയും അവളുടെ മുഖം പിടിച്ചു വെച്ചു ഉമ്മ കൊടുത്തു ……………………ഇതെല്ലാം ശ്രദ്ധിച്ചു അടുത്തൊരാൾ ഇരുപ്പുണ്ടെന്ന് ഓർത്തപ്പോൾ അമലയ്ക്ക് ചെറിയൊരു ചമ്മൽ തോന്നി …………………. ഡോറടച്ചു കൈ വീശി യാത്ര പറഞ്ഞു ………………….. കാർ നീങ്ങിതുടങ്ങിയപ്പോൾ മാത്രമാണ് അമ്മുട്ടിക്ക് മനസ്സിലായത് കണ്ണനും അവർക്കൊപ്പം പോയതാണെന്ന് ……………….. കുറച്ചേറെ നേരം കാർ പോയിടത്തേക്ക് നോക്കി നിന്നു …………… പതിയെ അമലയ്ക്ക് നേരെ കൈപൊക്കി നിന്നു എടുക്കാൻ …………………… അമലയുടെ കയ്യിൽ ഇരിക്കുമ്പോഴും അമ്മുട്ടിയുടെ നോട്ടം മുഴുവൻ കാർ പോയിടത്തേക്കായിരുന്നു …………..
ഇനി കണ്ണൻ ചേറ്റൻ വരില്ലേ അമ്മുമ്മേ ഇന്നോട്ട് ……………..അമലയ്ക്കൊപ്പം തനിച്ചായപ്പോൾ അമ്മുട്ടി ചോദിച്ചു ……………..
എന്തിനാടീ കള്ളീ ……………നിനക്ക് അടിച്ചു തലമണ്ട പൊളിക്കാനാണോ അവന്റെ …………..
കണ്ണൻ ചേറ്റന് നാച്ചിയെയാ ഇസ്‌തം …………. എന്റെ കൂടെ കളിക്കില്ലാല്ലോ …………… അതോണ്ടല്ലേ ഞാൻ അടിച്ചേ ……………….. വളരെ നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ അമലയുടെ കണ്ണു നിറഞ്ഞു ………………… തനിക്ക് സ്വന്തമായവർ നമ്മളെ അവഗണിച്ചു വേറൊരാൾക്കൊപ്പം പോകുമ്പോൾ ഉണ്ടാകുന്ന വേദന എത്രമാത്രം ആണെന്ന് അമലയ്ക് ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ ………………..തനിക്കത് പ്രകടിപ്പിക്കാൻ ആയില്ല ……………… അമ്മുട്ടി സ്വന്തം പ്രതിഷേധം അടിയായും ഇടിയായും കണ്ണനെ അറിയിക്കുന്നുണ്ട് …………………. അവനത് മനസ്സിലാകുന്നില്ലെന്ന് മാത്രം …………………..പാവം എന്റെ കുഞ്ഞിപ്പെണ്ണ് ………………. അമല അവളുടെ വിഷമം മാറ്റാൻ വേണ്ടി അവളെയുമെടുത്തു തൊടിയിലേക്കിറങ്ങി ……………. ചെറിയൊരു പ്ലാസ്റ്റിക് കൊട്ടയുമെടുത്തു തലയിൽ വെച്ചു കൊടുത്തു ………………….. ഇനിയുമതിൽ നിറയെ മാങ്ങയും പേരയ്ക്കയും ചാമ്പക്കയും ആയിട്ടേ തിരിച്ചു വീട്ടിൽ കയറുന്ന് അമ്മുട്ടിക്ക് നന്നായി അറിയാം …………….. ഇതിലും വലിയൊരു സന്തോഷം അവൾക്ക് വേറെ ഇല്ലെന്ന് അമലയ്ക്കും നന്നായിട്ടറിയാം ………..
രാത്രിയിൽ കണ്ണൻ വീഡിയോ കാൾ ചെയ്തു ………………. സേതുവിന്റെ അച്ഛനെയും അമ്മയെയും ഒക്കെ പരിചയപ്പെടുത്തി …………… അടുത്തിരുന്ന അമ്മുട്ടിയുടെ കണ്ണു മുഴുവൻ കണ്ണന്റെ മടിയിലിരുന്ന് കളിക്കുന്ന നാച്ചിയിൽ ആയിരുന്നു ………………യാത്രക്ഷീണം ആയതുകൊണ്ട് നാളെ വിളിക്കാമെന്ന് പറഞ്ഞു കാൾ പെട്ടെന്ന് നിർത്തി ……………….
മുഖം വീർത്തിരിക്കുന്ന അമ്മുട്ടിയുടെ കവിളിൽ പിടിച്ചു അമല പറഞ്ഞു ……………. അമ്മുട്ടിക്ക് മടിയിൽ ഇരുത്തി കളിപ്പിക്കാൻ ഒരു വാവാച്ചിയേ തരാൻ ദേവുവിനോട് പറയാം നമുക്ക് കേട്ടോ ………………….. അതു കാണുമ്പോൾ കണ്ണൻ ചേട്ടൻ ചമ്മി പോണം ………………… കണ്ണൻ ചേട്ടൻ എടുക്കാൻ വരുമ്പോൾ നമുക്ക് ഓടിക്കണം ……………… അമ്മുട്ടിയുടെ മുഖം തെളിഞ്ഞു ………………… ഇനി ബാക്കി ഇവൾ നോക്കിക്കോളും …………….അങ്ങനെ അവളിപ്പോൾ ഹണിമൂൺ ആഘോഷിച്ചു നടക്കേണ്ട ……………..അമല ചിരിയോടെ അമ്മുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു ………………… കുഞ്ഞുവായിലെ വലിയ വർത്തമാനം കേട്ട് കൊണ്ട് ………………… അതിനുള്ള മറുപടിയും കൊടുത്തുകൊണ്ട് ……………..
ഊണ് കഴിഞ്ഞു എല്ലാവരും കൂടി ഒരുമിച്ചിരുന്നപ്പോഴാണ് സേതുവിന്റെ അമ്മ കണ്ണന്റെ അച്ഛന്റെ കാര്യം ചോദിച്ചത് …………..
കുറച്ചു നേരം അവനൊന്നു ചിന്തിച്ചു പിന്നീട് പറഞ്ഞു ……………….അച്ഛൻ അമ്മയ്‌ക്കൊപ്പമല്ലെന്നും ആന്റിക്കൊപ്പം ആണെന്നും ………………. അമ്മ തനിച്ചായപ്പോൾ താൻ അമ്മയ്‌ക്കൊപ്പം വന്നതാണെന്നും ………………അധികമൊന്നും മനസ്സിലായില്ലെങ്കിലും കുറച്ചൊക്കെ എല്ലാവർക്കും മനസ്സിലായി …………………. വീണ്ടുമെന്തോ ചോദിക്കാൻ വന്ന അമ്മയെ സേതു കണ്ണു കൊണ്ട് വിലക്കി ………………… അത് അറിയേണ്ട കാര്യമില്ലെന്ന് തോന്നി ……………… രാത്രി കിടക്കും മുൻപ് കണ്ണൻ മൊബൈലിൽ അമലയുടെ ഫോട്ടോയിൽ അമർത്തി ഉമ്മ കൊടുത്തു ഗുഡ് നൈറ്റ് പറയുന്നത് ചിരിയോടെ സേതു നോക്കി കിടന്നു ………………….ഉണ്ണിയോട് ചോദിച്ചാൽ അമലയെക്കുറിച്ചും കണ്ണനെക്കുറിച്ചും കൂടുതൽ അറിയാൻ പറ്റും ……………… വേണ്ടെന്നു വെച്ചതാണ് …………….. അറിഞ്ഞിടത്തോളം കണ്ണൻ നല്ലൊരു മോനാണ് ……………. അപ്പോൾ അവന്റെ അമ്മയും അങ്ങനെ തന്നെയാവും ……………… അല്ലെങ്കിലുമെന്തിനാണ് കൂടുതൽ അറിയുന്നത് ……………….. അതിന്റെ ആവശ്യമില്ല ………………
നാളെ രാവിലെ അമ്പലത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട് കണ്ണനോട് ……………. അതും പാടത്തിന് നടുവിലൂടെ ……………ഇതൊക്കെ തന്റെ നാവിൽ നിന്നും വളരെ ഇഷ്ടത്തോടെ കേട്ടിരിക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാണ് പോരുന്നോ ന്ന് …………………. ആള് സമ്മതിച്ചു ……….പക്ഷേ അമല വിടില്ലെന്ന് തന്നെയാണ് കരുതിയത് ……………… തന്നെ വിശ്വസിച്ചു കണ്ണനെ കൂടെ വിടുമെന്ന് ഒട്ടുമേ വിചാരിച്ചതല്ല ………………………..
പിറ്റേന്ന് സേതുവിനും നാച്ചിക്കുമൊപ്പം തോർത്ത് മുണ്ടുടുത്തു കുളിക്കുമ്പോളും അമ്പലത്തിൽ പോകുമ്പോഴും വള്ളത്തിൽ കയറുമ്പോഴുമെല്ലാം കണ്ണൻ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു ………………….. അവന്റെ സന്തോഷം അവൻ ഷെയർ ചെയ്തത് അമലയ്ക്കും ഹേമന്തിനും ഉണ്ണിക്കും അത് സെൻറ് ചെയ്തിട്ടായിരുന്നു …………..
❤❤❤❤❤
തുടരും

by