രചന – ആതിര
“അമ്മേ…” ശ്രീരാഗ് രാധികയെ താങ്ങി മടിയിൽ കിടത്തി… യദുവും വിനയനും മുരളിയും ചേർന്ന് രാധികയെ ഉയർത്തി ബൈസ്റ്റാൻഡേർ ബെഡിൽ കിടത്തി.. മാലിനി രാതികയ്ക്ക് കുടിയ്ക്കാൻ വെള്ളം കൊടുത്തു.. മയക്കം വിട്ടുണർന്നതും രാധിക കരയാൻ തുടങ്ങി… “എന്റെ രണ്ടു മക്കളും ഇങ്ങനെ ആയി പോയല്ലോ ദൈവമേ..ഞാൻ ഒരു ഗതി കേട്ട അമ്മയായി പോയല്ലോ..രണ്ടുമക്കളും കാരണം പെൺകുട്ടികളുടെ കണ്ണീനല്ലി ഭഗവാനെ വീട്ടിൽ വീഴുന്നത്.. മുരളി ചേട്ടാ എത്രയൊക്കെ അനുഭവിക്കാൻ എന്ത് പാപമാ നമ്മൾ ചെയ്തത്.. ആൺമക്കളെയോർത്ത് എന്നും ഞാൻ അഭിമാനിച്ചിയിട്ടേയുളൂ.. ഇങ്ങനെ മനോവേദന തരാൻ മാത്രം പോന്ന മക്കളാണല്ലോ എനിക്കുള്ളത്..” “എന്തൊക്കെയാ രാധികേ നീ ഈ പറയുന്നത് ” മാലിനിയാണ്.. “അമ്മേ..ഇങ്ങനെയൊന്നും പറയല്ലേ..” ശ്രീരാഗ് കുറ്റബോധത്തോടെ പറഞ്ഞു ..
അമ്മയുടെ കണ്ണ് നിറയുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല.. “പിന്നെ എങ്ങനെയാടാ ഞാൻ പറയേണ്ടത്..യദു എല്ലാം തുറന്ന് പറഞ്ഞില്ലായെന്ന തെറ്റെ ചെയ്തുള്ളൂ.. എങ്കിലും ഭാഗി മോൾക്ക് അരുതാത്തത് സംഭവിച്ചന്നെങ്കിൽ അത് തീരാദുഃഖം ആയേനെ.. ഇവിടെ നീ ഒരു പെങ്കൊച്ചിന്റെ മാനമാ നശിപ്പിച്ചത്..അതിന് വയറ്റിലുണ്ടാക്കി കൊടുത്തിട്ട് നീ നിന്റെ പാടും നോക്കി പോയില്ലേ..ഇതിനെന്ത് സമാധാമാ ശ്രീ നിനക്ക് പറയാനുള്ളത്.. എങ്ങനെയാണോടാ ഞാൻ നിങ്ങളെ വളർത്തിയത്..” രാതികയ്ക്ക് സഹിക്കാൻ ആകുമായിരുന്നില്ല.. മുരളിയ്ക്ക് രാധികയുടെ അവസ്ഥ കണ്ട് നെഞ്ച് പിടച്ചു.. കൈപിടിച്ചു കൂടെ കൂട്ടിയിട്ട് എന്നുവരെ കണ്ണ് നിറയാൻ സമ്മതിച്ചിട്ടില്ല.. തനിക്കെന്തിലും പറ്റുമോ എന്നാ രാധികയുടെ ഭയം മൂലമാണ് അവളുടെ ആഗ്രഹം പോലെ പട്ടാളത്തിൽ നിന്നും രാജിവെച്ചു പോന്നത്..ആ ഭാര്യാണ് നെഞ്ചുപൊട്ടും പോലെ കരയുന്നത്.” അയാൾ രാധികയുടെ അടുത്തിരുന്ന് ആശ്വസിപ്പിച്ചു.. മുരളിയുടെ നെഞ്ചിലേയ്ക്ക് വീണ് രാധിക വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു..
“ഏട്ടാ.. ഞാൻ അറിയുന്ന ശ്രീയേട്ടന് പെൺകുട്ടികളെ മോശമായി നോക്കുകകൂടിയില്ല.. പിന്നെ ചാരൂനെ എന്തിനാ ഏട്ടാ ചതിച്ചത്.. തെറ്റ് പറ്റിയെങ്കിൽ പോലും അന്തസ്സായി കൂടെ കൊട്ടായായിരുന്നില്ലേ..എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇന്നീ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.. ശ്രീയേട്ടനെ കുറ്റപ്പെടുത്തുന്നതല്ല.. പക്ഷേ ചാരൂ അവള് ഒത്തിരി അനുഭവിച്ചു.. ആ പേരിൽ ഭാഗിയും..” “യദു.. അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. “എന്താ ശ്രീയേട്ടാ അന്ന് സംഭവിച്ചത്.. ചാരൂ പറഞ്ഞുള്ള അറിവ് മാത്രമേ ഞങ്ങൾക്ക് ഉള്ളൂ..” ജീവിതം മാറ്റി മറിച്ച ആ രാത്രയെക്കുറിച്ച് ശ്രീരാഗ് പറഞ്ഞുതുടങ്ങി.. “അന്ന് അഹല്യയെ പെണ്ണുകണ്ട ശേഷം എനിക്കൊരു ടൂർ ഉണ്ടെന്നു പറഞ്ഞുപോയില്ലേ ഞാൻ.. കിരണും സുമിത്തും ഞാനും..രാത്രിയിൽ ബാംഗ്ലൂറിനടുത്തുള്ള ഒരു സ്റ്ഥലത്തതായിരുന്നു ഞങ്ങൾക്ക് സ്റ്റേ.. ഹോട്ടൽ ഗോൾഡൻ പ്ലാസയിൽ.. എന്നാൽ ചില പ്രേശ്നങ്ങൾ കാരണം പിറ്റേന്നും അവിടെ തന്നെയാ ഞങ്ങൾക്ക് തുടരേണ്ടി വന്നു..
എന്റെ കല്യാണം ശരിയായത്തിന്റെ സന്തോഷത്തിൽ അവന്മാർക്ക് ചിലവ് ചെയ്യേണ്ടി വന്നു.. കുടിക്കാൻ ഞാൻ കൂടോയില്ലെങ്കിലും അവരുടെ കൂടെ കോളയും കഴിച്ചിരുന്ന് കമ്പനി കൊടുത്തു.. പക്ഷേ അവന്മാരുടെ ഒരു വികൃതിയായി എന്റെ കോളയിൽ ഭാങ് ഭാങ്കിന് ചേർക്കുന്ന കുറഞ്ഞ അലവിലുള്ള തരാം ലഹരി ചേർത്തോരുന്നു.. ഒരുന്മാദത്തിനായി.. “എടാ.. പെങ്കൊച്ചിനെ വിളിയൊക്കെ തുടങ്ങിയോ.. നമ്പർ വാങ്ങിയോ..??” (സുമിത്ത് ) “ഇല്ല.. വാങ്ങണം.. ഇന്ന് കണ്ടതല്ലേയുള്ളൂ..”(ശ്രീരാഗ് ) “വിളിച്ചു തുടങ്ങിയാൽ പിന്നെ നിന്നെ നിയത്തിരിക്കുന്നതേ അവളായിരിക്കും..നിനക്ക് എന്തിനും ഏതിനും അനുവാദം ചോദിക്കേണ്ടി വരും..അതോണ്ടല്ലേ ഞങ്ങൾ ഇപ്പോഴൊന്നും കല്യാണം കഴിക്കാത്തെ..അല്ലേ സുമിത്തേ.. ജീവിതം ശരിക്കും എൻജോയ് ചെയ്യണം..”(കിരൺ ) “പോടാ അതൊരു പാവം അമ്പലവാസി ടൈപ്പാ..”(ശ്രീരാഗ് ) “എങ്കിൽ നീ രക്ഷപെട്ടു അളിയാ.. ആ പെണ്ണ് ഒന്നും അറിയില്ല പറ്റിക്കാനൊക്കെ എളുപ്പവാ.. എന്തേലും കള്ളം പറഞ്ഞാൽ മതി..” (സുമിത്ത് )
“ടാ.. നീ ഇന്നുവരെ ഒരു പെണ്ണിനെ അറിഞ്ഞിട്ടുണ്ടോ.. കല്യാണത്തിന് മുൻപ് അതൊരു എക്സ്പീരിയൻസ് ആണ്.. നിനക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാ അതിന്റെ സുഖംഈ ടൂരിൽ അതും ഒരുദ്ദേശമാണ്..” “അതൊക്കെ ചീപ്പ് ആണ്.. എന്നെ അതിന് കിട്ടില്ല.. നീയൊക്കെ എന്തൊക്കെ വൃത്തികേടാ പറയുന്നേ..നീയൊക്കെ എന്നടാ എങ്ങനെയൊക്കെ ആയത്..നമ്മൾ അധ്യാപകരാണ്.. ആ നമ്മൾ ഇങ്ങനെ തുടങ്ങിയാലോ..ശ്രീരാഗ്) “അതിന് ഏതേലും പെണ്ണിനെ പീഡപ്പിക്കുന്ന കാര്യമല്ല പറഞ്ഞത്..ചിലടത്ത് അതും ഒരു തൊഴിലാണ്. നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല.. അവർ വരുന്നു നമ്മുടെ പൈസയ്ക്ക് ജോലി ചെയുന്നുണ്ട്.. അത്രേ ഉള്ളൂ.. എനിക്കിവിടെ അങ്ങനെയുള്ള ഒരാളുടെ നമ്പർ കിട്ടിയിട്ടുണ്ട്.. പറ്റിയ പാർട്ടിയുണ്ട്.. ഇരുപതോ ഇരുപത്തി രണ്ടോ.. ഇന്ന് നിനക്ക് വേണ്ടിയാണ് പറഞ്ഞിരിക്കുന്നത്..
ശ്രീരാഗിഗിൽ ആ ലഹരി പടർന്നു കഴിഞ്ഞു എന്ന് കിരണിനും സുമിത്തിനും മനസ്സിലായി.. ഇതിനോടകം തന്നെ ആവശ്യത്തിൽ കൂടുതൽ ലഹരി കോളാ രൂപത്തിൽ അവന്റെ ഉള്ളിൽ ചെന്നിരുന്നു.. അതിനാൽ അവനും അവരുടെ ആഗ്രഹങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു.. “നീ നല്ല സുന്ദരനായിട്ട് ഇവിടെ നിന്നോ.. ആള് ഇപ്പൊ വരും..ഞങ്ങൾ പോയി പറഞ്ഞ് വിട്ടിട്ട് വരാം..റിസപ്ഷനിൽ വെയ്റ്റിംഗ് ആണ്..” ഒരേൻജോയ്മെന്റന്നതിലപ്പുറം കിരണും സുമിത്തും തങ്ങൾ ചെയ്യുന്നത്തിലെ തെറ്റുകൾ ഓർത്തില്ല..ലഹരി കൊടുത്ത് ശ്രീരാഗിനെ മാതുപിടിപ്പിച്ചപ്പോൾ അവർ ചെയ്യുന്ന തെറ്റിന്റെ ആഴം അലക്കാനായില്ല.. നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാകണം കൂട്ടുകാർ എന്ന് വിസ്മരിച്ചു പോയി.. കുറച്ചു സമയത്തിനു ശേഷം വാതിൽ തുറന്ന് ഒരു പെൺകുട്ടി വന്നു.. റൂമിലെ വാതിൽ കുറ്റിയിട്ട് അവളെന്നെ നോക്കി നിന്നു.. ഏതോ മുൻപരിചയമുള്ള ആളെന്ന പോലെ ന്റെ മുഖത്തേയ്ക്ക് തന്റെ ഇട്ടു നോക്കി..
കയറി വന്നപ്പോൾ അവളുടെ മുഖത്തെ വെപ്രാളം മാറി പുഞ്ചിരിയോടെയാണ് എന്നെ നോക്കി നിന്നത്..ആ കണ്ണുകളിൽ ശരിക്കും ഞാൻ പ്രണയം കണ്ടു.. പ്രഥമ ദൃഷ്ടിയിൽ അനുരാഗം എന്നപോലെ.. എന്റെ ആരോ ആണ് അവളെണ് എന്നോട് പറയുംപോലെ..അവള് തന്നെയാണ് ഓടി വന്നെന്റെ നെഞ്ചിൽ ചാരിയത്..കെട്ടിപ്പിടിച്ചുകൊണ്ടെന്റെ നെഞ്ചിൽ ഉമ്മവെച്ചു.. എന്നിലെ ലഹരി എന്നെ പൂർണമായും മത്ത് പിടിപ്പിച്ച മറ്റൊരു അവസ്‌ഥയിൽ എത്തിച്ചിരുന്നു..മറ്റെല്ലാം മറന്നിരുന്നു ഞാൻ.. അവളുടെ എതിർപ്പുകളെയെല്ലാം മറികടന്നുകൊണ്ട് അവളെ ഞാൻ..തെറ്റുപറ്റിപ്പോയി… ” കാളിങ് ബെല്ലിന്റെ നിർത്തതെയുള്ള ശബ്ദമാണ് ശ്രീരാഗിനെ മയക്കത്തിൽ നിന്നും ഉണർത്തിയത്.. അടുത്ത് കിടക്കുന്ന പെണ്ണിനെ കണ്ടപ്പോഴാണ് കഴിഞ്ഞതൊക്കെ ഓർമ വന്നത്.. അവളെ നോക്കാൻ പോലും കുറ്റബോധം കൊണ്ട് സാധിച്ചിരുന്നില്ല.. ഞാൻ എങ്ങനെ ഇത്തരം ഒരു തരം താണ പ്രവൃത്തി ചെയ്തു എന്നാ ചിന്ത അവനിൽ പിടി മുറുക്കി..കയ്യിൽ കിട്ടിയ വസ്ത്രവും ഇട്ടുകൊണ്ട് ശ്രീരാഗ് വാതിൽ തുറന്നു..
“നീ ഇന്നലെ എന്തൊരു ഉറക്കമായിരുന്നു.. ആ പെണ്ണിനേയും കൊണ്ട് നിന്നെ വന്ന് വിളിച്ചിട്ട് നീ വാതിൽ തുറന്നുമില്ല.. ആ പെണ്ണിന്റെ വായിൽനിന്ന് ചീത്ത കേൾക്കേണ്ടി വരികയും ചെയ്തു.. പിന്നെ പറഞ്ഞതിലും ആയിരം രൂപ കൂടി കൂടുതൽ കൊടുത്തപ്പോൾ ആ പെണ്ണോതുങ്ങി..അതിനെ ടാക്സിയിലും കയറ്റി വിടേണ്ടി വന്നു.. ആ കൂട്ടത്തിൽ ഞങ്ങൾ ഒന്ന് ബാറിലും കയറി..” “അപ്പൊ ഇന്നലെ കേറി വന്ന പെണ്ണെത്താ.. ഈശ്വരാ ആളറിയാതെ അവളെ ഞാൻ..” ശ്രീരാഗിന് തല പെരുക്കുന്നപോലെ തോന്നി.. “ഏത് പെണ്ണ്…??” ശ്രീരാഗിൽ നിന്നും കാര്യങ്ങൾ അറിഞ്ഞപ്പോൾ സുമിത്തിനും കിരണിനും കുടിച്ച മദ്യത്തിന്റെ കെട്ട് പോലും ഒരു നിമിഷംകോണ്ട് ഇറങ്ങി.. “നീയൊക്കെ ഇന്നലെ എന്താടാ എനിക്ക് തന്നത്..?” സുമിത്തും കിരണും സത്യം തുറന്ന് പറഞ്ഞു.. നിന്നെയൊക്കെയാണല്ലോ ഞാൻ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും പറഞ്ഞത് കൊണ്ടുനടന്നത്.. എന്നോട് ഈ ചതി വേണ്ടായിരുന്നു. ഒന്നും വേണ്ടന്ന് പറഞ്ഞതല്ലേ ഞാൻ.. ദൈവമേ എന്റെ വീട്ടിൽ ഇതെങ്ങാനും അറിഞ്ഞാൽ.. അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ല.. ആ പെൺകുട്ടി ഇതൊന്നോ എന്തോന്നോ അറിയില്ല ഞാൻ കാരണം..”
“എന്നിട്ട് അവളെന്തിയെ..??” മുറിയിലേയ്ക്ക് കടക്കാൻ ഒരുങ്ങിയ അവരെ ശ്രീരാഗ് തടഞ്ഞു.. റൂമിലെത്തി അവളെ താഴത്ത് നിന്നും ഡ്രസ്സ് എടുത്ത് ധരിപ്പിച്ചു.. അപ്പോഴും കുറ്റബോധത്താൽ അവന് അവളെ നോക്കിയിരുന്നില്ല.. അവർ മൂന്ന് പേരും കൂടി അവളെ എങ്ങനെയൊക്കെയോ ഏതോ ആശുപത്രി വരാന്തയിൽ കിടത്തി.. അവളെ കൂടെ അവളുടെ ബാഗും അവിടെ വെച്ചു.. ശ്രീരാഗ് ആവുന്ന അവളെ ഉപേക്ഷിക്കണ്ടന്ന് പറഞ്ഞിട്ടും അവനെ പിടിച്ച പിടിയാലേ കിരണും സുമിത്തും കൂട്ടികൊണ്ട് പോയി.. ഇല്ലെങ്കിൽ ഇതിന് പുറകെ തൂങ്ങേണ്ടി വരുമെന്നതിനാൽ അവർ വേഗം തന്നെയാ നാട്ടിലേയ്ക്ക് തിരിച്ചു.. 🍩🍩🍩🍩🍩 ശ്രീരാഗിന്റെ തുറന്ന് പറച്ചിൽ ശ്വാസം അടക്കിപ്പിടിച്ചാണ് എല്ലാവരും കേട്ടത്.. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയെന്നു അവരും അവനെ കുറ്റപ്പെടുത്തി.. “അവിടുന്ന് പോന്നതിൽ പിന്നെ ആ പെൺകുട്ടിയെ അന്വേഷിക്കാൻ എന്നാലാവും വിധം ശ്രമിച്ചു..ആ ഒരു കുറ്റബോധം അവളുടെ മുഖം എന്റെ മനസ്സിൽ പതിച്ചിരുന്നില്ല..എന്നാൽ അവിടെ ഇന്റർവ്യൂവിനു വന്ന് ഏതോ ഒരു കുട്ടയാണെന്ന് മാത്രം മനസ്സിലായി… എന്നാൽ ആ കമ്പനി ഇന്റർവ്യൂവിൻറെ മറവിൽ പെൺകുട്ടികളെ ട്രാപ്പിലാക്കുകയാണെന്ന് എന്നറിഞ്ഞു പോലീസിന്റെ റയിഡ് അന്നേ ദിവസം തന്നെ നടന്നു..
ഹോട്ടലിന്റെ ഗുഡ് വില്ലിനെ ഓർത്ത് പലരെയും സ്വാദീനിച്ച് ഹോട്ടൽ മാനേജ്മെന്റ് അങ്ങനൊരു സംഭവം അവിടെ നടന്നില്ലെന്ന് വരുത്തി തീർത്തു.. അതുകൊണ്ട് തന്നെയാ ആ പെൺകുട്ടിയെ പറ്റി ഒന്നും അറിഞ്ഞില്ല.. എന്റെ നിർബന്ധം സഹിക്കവയ്യാതെ കിരണും സുമിത്തും വീണ്ടും അവളെ പറ്റി തിരക്കാൻ തുടങ്ങി.. കോളേജിൽ പോകാതെ മുറിയിൽ തന്നെയാ ഞാൻ കഴിച്ചുകൂട്ടി.. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ ഇങ്ങനെയൊരു തെറ്റ് ചെയ്താൽ കുട്ടികളും നാളെ അത് തന്നെ ആവർത്തിക്കും..ഇനിയും ഒരാധ്യാപകനായി തുടരാൻ അർഹതയില്ലെന്ന് തോന്നിയ നിമിഷം ജി രാജി വെച്ച് മായിട്ടിലേയ്ക്ക് പോന്നൂ.. എന്റെ അവസ്ഥാ അറിഞ്ഞു ഒരു ദിവസം എന്നെ അവര് വിളിച്ചു.. ആ പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞുവെന്നും സമാധാനമായിരിക്കുവെന്നും അവന്മാർ പറഞ്ഞു.. പിന്നെയാണ് എനിക്കല്പെങ്കിലും മാറാൻ സാധിച്ചത്.. എനിക്കുവേണ്ടി ഭാവി ഒത്തിറി കഷ്ടപ്പെട്ടിട്ടുണ്ട്.. ഒരനിയത്തിയായി കൂടെ നിന്നിട്ടുണ്ട്..” “അറിയാം ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണെന്ന്..അവൾ ഇവിടെ വന്നപ്പോൾ പോലും എനിക്ക് അറിയണം പാടില്ലായിരുന്നു ഞാൻ തേടി നടക്കുന്ന പെണ്ണാണെന്ന്.. അവളുടെ ലോക്കറ്റിൽ നിന്നുമാണ് എനിക്ക് സംശയം തോന്നി തുടങ്ങിയത്..
ആ രാത്രിയുടെ ഓർമകളിൽ എനിക്കാകെ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബോധമില്ലാത്തിരുന്ന ഞാൻ അവളെ.. ന്റെ കുഞ്ഞാണ് ഗൗരി.. ഒരുപാട് അന്വേഷിച്ചു ഞാൻ.. പക്ഷേ..ആ സംഭവം എന്നെ മാനസികമായി തളർത്തി.. കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് യോഗ്യതയില്ലെന്ന് തോന്നി.. അതാണ് ഞാൻ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്..വല്ലാത്ത ഡിപ്രെഷൻ തോന്നിയെനിക്ക്. അവളെ എന്റെ കണ്മുന്നിൽ എത്തിക്കാണെന്നായിരുന്നു ഓരോ നിമിഷവുമുള്ള എന്റെ പ്രാർത്ഥന..ഭാഗിയോട് പോലും എനിക്ക് തുറന്ന് പറയാൻ ഭയമായായിരുന്നു.. എന്നെ വെറുക്കുമോ എന്നോർത്ത്.. എന്റെ ഗൗരിമോള് ..ചാരൂ.. രണ്ടുപേരെയും എനിക്ക് വേണം..” “ഇല്ല മോനെ അവള് പെട്ടന്നൊന്നും നിന്നെ അംഗീകരിക്കില്ല.. അങ്ങനെ ഒരു പെണ്ണിനും ക്ഷമിക്കാൻ പറ്റുന്നില്ല തെറ്റല്ല നീ ചെയ്തത്.. എങ്കിലും ഗൗരിമോളേ ഓർത്ത് അവള് പൊറുക്കണമെന്ന് പ്രാർത്ഥിക്കാം..” മാലിനി ശ്രീരാഗിനോട് പറഞ്ഞു..
“പക്ഷേ അമ്മേ ചാരൂ ശ്രീയേട്ടനെ അവളുടെ പ്രണയമേന്നല്ലേ പറഞ്ഞത്..അവൾക്ക് ശ്രീയേട്ടനെ ഇഷ്ടമായിരുന്നോ.അങ്ങനെയെങ്കിൽ ചാരൂ ശ്രീയേട്ടനോട് ക്ഷമിക്കിമായിരിക്കും..” ഭാഗി അതിശയത്തോടെ ശ്രീരാഗിനെ നോക്കി.. അവനും ചാരൂ തന്നെക്കുറിച്ച് പറഞ്ഞത് ശ്രദ്ധച്ചായിരുന്നു.. പ്രതീക്ഷയുടെ പുതു നാമ്പുകൾ മുളച്ചപോലെ.. മനസ്സിൽ നിറഞ്ഞു നിൽക്കുനന്തൊക്കെയും ചാരുവും ഗൗരിമോളും മാത്രം.. തന്റെ കുഞ്ഞ്… തന്റെ പെണ്ണ്.. അവന്റെ മനസ്സ് അവനോട് മന്ത്രിച്ചുകൊണ്ടേയിരുന്നു.. (തുടരും…) ഇങ്ങനൊക്കെ നടക്കുമോന്നോയെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ.. ഇത് കഥയാണ്.. കഥയെ കഥായി എടുക്കുക… നിങ്ങൾ തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി.. എല്ലാവർക്കും റിപ്ലൈ തരാൻ പറ്റുന്നില്ല.. ന്റെ ഓരോ ❤️ സ്റ്റിക്കറും നിങ്ങളോടുള്ള സ്നേഹവും നന്ദിയുമാണ്…

by