18/04/2026

പ്രണയം : ഭാഗം 25

രചന – പൂർണ്ണിമ വിനീത്

ലാസ്റ്റ് പാർട്ടിൽ കുറച്ചു പേർക് സംശയം ഉണ്ടായി…. പൂജക്ക്‌ എല്ലാവരെയും നേരത്തെ അറിയുമോ… പിന്നെ പ്രെസെന്റിൽ എന്താ അവൾ അപ്പുവിനെ അറിയാത്ത പോലെ നടന്നതെന്ന്……. അങ്ങനെ കുറെ പേര് മെസ്സേജ് അയിച്ചു….പ്രെസെന്റിൽ ഭദ്രയുടെ കൂടെ ഉള്ളത് വീണ ആണ് പൂജ അല്ല……… പാസ്ററ് ഇത് വരെ കഴിഞ്ഞിട്ടില്ല… ഒരു 3

പാർട്ട്‌ ക്കൂടെ പാസ്ററ് ഉണ്ടാവും….]

മുത്തശ്ശൻ ഭദ്രയെ വിളിച്ചു പരാതി പറഞ്ഞത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഭദ്രയും പൂജയും കൂടെ പാലക്കാട്ടേക്ക് പുറപ്പെട്ടു……….

കല്യാണത്തിന്റെ തലേ ദിവസം വരാം എന്ന് അർജുൻ പറഞ്ഞെങ്കിലും അപ്പു അതിന് സമ്മതിച്ചില്ല… എല്ലാരും കൂടെ വെളുപിനെ അർജുന്റെ കാറിൽ നാട്ടിലേക്ക് പുറപ്പെട്ടു…..

യാത്ര തുടങ്ങിയപ്പോൾ അർജുനും അപ്പുവും ഫ്രന്റിലും പൂജയും ഭദ്രയും പിന്നിലും ആയിരുന്നു…..ഇടക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അപ്പു പൂജയോട് ഫ്രന്റ്റിൽ കേറാൻ പറഞ്ഞു…….അർജുന് കാര്യം മനസിലായെങ്കിലും അവൻ ഒന്നും മിണ്ടീയില്ല……. അത് വരെ വാ തോരാതെ പൂജയോട് സംസാരിച്ചിരുന്നു ഭദ്ര പിന്നെ സൈലന്റ് ആയി……….

അർജുൻ ഇടക്ക് ഇടക്ക് ഭദ്രേ നോക്കിക്കൊണ്ടിരുന്നു…. ഭദ്ര അറിയുന്നുണ്ടെങ്കിലും ഒരിക്കൽ പോലും അർജുനെ നോക്കിയില്ല….അവൻ നോക്കുമ്പോൾ ഭദ്രയുടെ ഹൃദയ മിടിപ്പ് കൂടും . അവളുടെ കൈകൾ തണുക്കും,അധരങ്ങൾ വിറക്കും….

” ഇവളെ ഇങ്ങനെ വിട്ടാൽ ശെരി ആവില്ല… എന്നോട് മാത്രം മിണ്ടില്ല… ബാക്കി ഉള്ളവരോടൊക്കെ വലിയ നാക്കാ പെണ്ണിന് …. മ്മ്മ് ശരിയാക്കിത്തരാം മോളെ…….അർജുൻ മനസ്സിൽ പറഞ്ഞു…….

സീറ്റിൽ വെച്ചിരിക്കുന്ന ഭദ്രയുടെ കൈകൾ കണ്ടതും അർജുൻ കുസൃതിയോടെ അവളുടെ കയ്യിന് മുകളിൽ അവന്റെ കൈ വെച്ചു….. ഭദ്ര ഞെട്ടി അവനെ നോക്കി പിന്നെ അവളുടെ കൈ വലിക്കാൻ ശ്രമിച്ചു…….. അർജുൻ ഒന്നൂടെ മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു… അവൻ അറിയാതെ ചെയ്തതാ എന്നാ ആദ്യം അവൾ വിചാരിച്ചത് പക്ഷെ ഇപ്പോ അവൾക് മനസിലായി അവൻ അറിഞ്ഞു കൊണ്ട് ചെയ്യാത്തതാണെന്ന്……
അവളുടെ കൈ വിറക്കുന്നത് അവൻ അറിഞ്ഞു…….അർജുൻ അവളുടെ

വിരലുകളിൽ കോർത്തു പിടിച്ചു….. ഭദ്ര മിഴിച്ചു അവനെ നോക്കി…….ഭദ്ര അവൻ പിടിച്ച് കയ്യിലേക്കും അർജുനെയും മാറി മാറി നോക്കി……. അർജുൻ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും അവൻ ചിരി ഒളിപ്പിച്  പുറത്തേക്ക് നോക്കി ഇരുന്നു……..അവന്റെ കൈയിലെ ചൂട് അവിളിലേക്ക് പടരുന്നത് അവൾ അറിഞ്ഞു…… കുറെ നേരം ശ്രമിച്ചിട്ടും അവൾക് കൈകൾ മോചിപ്പിക്കാൻ പറ്റിയില്ല….. പിന്നെ അവൾ അതിന് ശ്രമിച്ചതും ഇല്ല………….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഏറെ നേരത്തെ യാത്രക്ക് ശേഷം  അവർ തറവാട്ടിൽ എത്തി……….അവരെ സ്വീകരിക്കാൻ എല്ലാരും തറവാടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു…..

” മുത്തശ്ശാ….. “ഭദ്ര കാറിൽ നിന്നും അവളുടെ മുത്തശ്ശൻറെ അടുത്തേക്ക് ഓടി ചെന്നു………

” എന്റെ കുട്ടി ഒരുപാട് സങ്കടപ്പെട്ടു അല്ലെ…..അയാളെ അവളെ തലോടി കൊണ്ട് ചോദിച്ചു…

അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു…….

 

” സാരല്യ…. എന്തായാലും എന്റെ കുട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ആളുടെ കയ്യിലല്ലേ എത്തിപ്പെട്ടത്… അത് മതി ഈ മുത്തശ്ശന്…… എവിടെ എന്റെ കുടിടെ രാജകുമാരൻ…. അയാൾ കളിയോടെ ചോദിച്ചു…..

” ഞാൻ ഇവിടെ ഉണ്ട് മുത്തശ്ശാ ” ഒരു ചിരിയോടെ അർജുൻ അയാളോട് പറഞ്ഞു….

” പിന്നെ രാജ കുമാരൻ…… ഭദ്ര പിറുപിറുതു…………

അയാൾ ഒരു ചിരിയോടെ അർജുനെ നോക്കി………
അർജുനും അപ്പുവും പൂജയും ഒരുമിച്ച് തറവാട്ടിലേക് കേറി…….

അർജുൻ ചെന്ന് മുത്തശ്ശൻറെ അനുഗ്രഹം വാങ്ങി…….

” നന്നായി വരും…. അയാൾ അർജുന്റെ നെറുകയിൽ കൈ വെച്ച് പറഞ്ഞു”…..

” അപ്പു..!!” മുത്തശ്ശൻ അവനെ ഇറുക്കെ കെട്ടിപിടിച്ചു…

” എവിടെ ആയിരുന്നു എന്റെ കുട്ടി… നീ തെറ്റ് ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു….. നിന്നെ പുറത്ത് ഇറക്കാൻ വേണ്ടി എല്ലാരും ശ്രമിച്ചതാ മോനെ പക്ഷെ എല്ലാ വഴിയും അടഞ്ഞു……. നീ പുറത്ത് ഇറങ്ങിയിട്ട് ഈ വയസനെ ഒന്ന് കാണാൻ വന്നില്ലാലോ……. അയാൾ കണ്ണ് തുടച് കൊണ്ട് പറഞ്ഞു……

” എന്താ മുത്തശ്ശാ ഇത്… എനിക്കറിയാം നിങ്ങൾ ഒകെ എന്നെ രക്ഷിക്കാൻ നോക്കിയിട്ടുണ്ടെന്ന്….. പുറത്ത് ഇറങ്ങായപ്പോൾ ഒരു മനസമാധാനത്തിന് ഞാൻ കുറച്ചു ദിവസം വിട്ട് നിന്നു എന്നെ ഉള്ളു…..
“ദേവ….. ശ്രീദേവി ഭദ്രയെ വിളിച്ചു ഉള്ളിൽ നിന്നും വന്നു……..

” ദേവിയമ്മ……. അവൾ ഓടി ചെന്ന് ആവരെ കെട്ടിപിടിച്ചു…..

” ശ്രീക്കുട്ടൻ… അവൻ എന്റെ കുട്ടിനെ വിഷമിപ്പിച്ചു അല്ലെ…. ശ്രീദേവി കണ്ണു നിറച്ച കൊണ്ട് ചോദിച്ചു…….

” എന്താ ദേവമ്മ ഇത്…….. എനിക്കൊന്നും പറ്റീലലോ… പിന്നെ എന്താ…. അവൾ ശ്രീദേവിടെ കെട്ടിപിടിച്ചു  ശ്രീദേവിടെ

കണ്ണുകൾ തുടച് കൊടുത്തു കൊണ്ട് പറഞ്ഞു…..

ശ്രീദേവി ദേവയെ വിട്ട് അർജുന്റെ അടുത്തേക്ക് പോയി….

” അർജുൻ.. അഭിടെ ഏട്ടൻ അല്ലെ….എല്ലാം ലക്ഷ്മി പറഞ്ഞു എന്നോട്…..എന്റെ മക്കൾ മോനോട് ചെയ്തതിന് ക്ഷമ ചോദിക്കാൻ കൂടി എനിക്ക് അർഹത ഇല്ല…. നേരായ വഴിയിലൂടെ തന്നെയാ രണ്ടാളേം വളർത്തിയത്… എവിടെയാ എനിക്ക് പിഴച്ചത് എന്ന് അറിയില്ല….. ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു…..എല്ലാ തെറ്റിനനും ഉള്ള ശിക്ഷ അവന് കിട്ടി…… ജിത്തു ഇന്ന് ജീവിച്ചിരിപ്പില്ല അറിയാലോ…….മരിച്ചാലും മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാ അവൻ ചെയ്തത്…. എന്നാലും മോന് ഇനിയും അവനെ ശപിക്കരുത്……ശ്രീദേവി വിതുമ്പി…….

“അവിടെ തന്നെ നിന്ന് സംസാരിക്കാതെ കുട്ടികളെ അകത്തേക്ക് കൊണ്ട് പോവു……. മുത്തശ്ശൻ ലക്ഷ്മിയോട് പറഞ്ഞു…….
ആ വിഷയം ആർക്കും സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് മുത്തശ്ശൻ

വിഷയം മാറ്റിയതാണെന്ന് ലക്ഷ്മിക്ക് മനസിലായി…..

എല്ലാവരും അവരെ സ്വീകരിച്ച അകത്തേക്ക് കേറ്റി….. രാത്രിയിലെ ഭക്ഷണവും കഴിച്ച് അപ്പുവും അർജുനും ബാൽക്കനിയിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…. അപ്പോഴാണ് ലക്ഷ്മി അങ്ങോട്ട് വന്നത്…..

” രണ്ടാൾക്കും ഉറങ്ങാറായില്ലേ…. ”

” കിടക്കാൻ പോവാ അമ്മ ” അപ്പു അവരെ ചേർത്ത് പിടിച്ചു  കൊണ്ട് പറഞ്ഞൂ…

” മോന് ആ വലതു വശത്തെ രണ്ടാമത്തെ മുറി ഒരുക്കിയിട്ടുണ്ട് ട്ടോ……ലക്ഷ്മി അർജുനോട് പറഞ്ഞു

” മം ശെരി അമ്മേ ”

” ഇവിടെ ഒക്കെ ഇഷ്ടായോ അർജുന്?

“മം ഒരുപാട് ഇഷ്ടമായി…. ഒരു ചിരിയോടെ അവൻ പറഞ്ഞു……

മം എന്നാൽ രണ്ടാളും പോയി ഉറങ്ങിക്കെ…

നാളെ കഴിഞ്ഞാൽ കല്യാണം ആണ്…..അപ്പോ ഓടി നടന്ന നേരെ കിടക്കാൻ കൂടെ പറ്റില്ല…..

” അഹ് അത് ശെരിയ… അജു നീ പോയി കിടന്നോ……. ഞാനും പോവാണ്….

” മം ഓക്കേ ഡാ Good night… അമ്മ Good night… അവൻ രണ്ട് പേരോടും പറഞ്ഞ് റൂമിലേക്ക് നടന്നു…….

അർജുൻ റൂമിൽ കേറി ചുറ്റും ഒന്ന് നോക്കി……. റൂം കണ്ടപ്പോൾ തന്നെ അവന് മനസിലായി അത് അവന്റെ കണ്ണന്റെ മുറി ആണെന്ന്…. കേറി വരുമ്പോൾ തന്നെ അവളുടെ ഒരു ഫോട്ടോ വലുതായി ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്……  ചിരിയോടെ അവൻ ആ ഫോട്ടോയിൽ തഴുകി …….പിന്നെ ടവലും എടുത്ത് ബാത്‌റൂമിലേക് ഫ്രഷ് ആവാൻ പോയി………..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭദ്രയും പൂജയും ഒരു റൂമിൽ ആണ്….

“ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ പൂജ………..

” മം ഓക്കേ, അപ്പോഴേക്കും ഞാൻ ഒരു

കാൾ ചെയ്യട്ടെ… ” പൂജ അതും പറഞ്ഞു ബാൽക്കണിയിലേക്ക് പോയി….

അപ്പോഴാണ് ഭദ്ര അവളുടെ ഡ്രസ്സ്‌ ഒകെ അവളുടെ റൂമിൽ ആണെന്ന് ഓർത്തത്…… ശേ…. ഡ്രസ്സ്‌ എടുക്കാൻ എങ്ങനെയാ പോവാ… അയാൾ അവിടെ ഉണ്ടാവുമോ…. ഈശ്വര അവിടെ ഉണ്ടാവരുതെ……!!!!  അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു……..

അവൾ റൂമിലേക്കു എത്തിയപ്പോൾ ഡോർ അടഞ്ഞിരിക്കുകയായിരുന്നു…. അവൾ രണ്ട് തവണ ഡോറിൽ തട്ടി നോക്കി….ആരും തുറക്കുന്നില്ല എന്ന്  കണ്ടതും, ഭദ്ര ഡോർ പതുക്കെ തള്ളി നോക്കി…… തുറക്കുന്നില്ല എന്ന് കണ്ടതും അവൾ ഉന്തി നോക്കി… അപ്പോ തന്നെ അർജുൻ വാതിൽ തുറക്കുകയും ചെയ്തു…….

അവൻ ഫ്രഷ് ആയി ഒരു ടവൽ മാത്രം കെട്ടി ആയിരുന്നു ഡോർ തുറന്നത്…. ഡോർ തുറന്നതും ഭദ്രയും അർജുന്നും കൂടെ തറയിലേക്ക് വീണു….. ഭദ്ര അർജുന്റെ മുകളിലായിട്ടാണ് കിടക്കുന്നത്….ഭദ്ര പേടിച് കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു……. വീണതിന്റെ ശക്തിയിൽ ഭദ്രയുടെ അധരങ്ങൾ

അർജുന്റെ രോമവൃതമായ നെഞ്ചിൽ അമർന്നു…………മുബേങ്ങും ഇല്ലാത്ത രിതീയിൽ ഹൃദയം അതിന്റെ മറ്റോലി കേൾപ്പിക്കുന്നു അർജുൻ അറിഞ്ഞു…..

ഭദ്രയുടെ അവസ്ഥയും മറിച്ചായിരുന്നില്ല……. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകുന്നത് അവൾ അറിഞ്ഞു…..അവളിൽ ഒരു വിറയൽ പടർന്നു…….
അവളുടെ അരക്കെട്ടിലൂടെ അവന്റെ കൈകൾ ഓടി പെട്ടന്ന് അർജുൻ അവളെ ചുറ്റി താഴെ കിടത്തി അവൻ മുകളിൽ  നിന്നും അവളെ നോക്കി……..

ഭദ്ര ഞെട്ടി അവനെ നോക്കി…… അവളുടെ ചുണ്ടുകൾ വിറച്ചു…… അവന്റെ നോട്ടം അവളുടെ ചുണ്ടുകളിൽ ആണെന്ന് അവൾ അറിഞ്ഞു……. ശ്വാസം എടുക്കാൻ മറന്ന് പോയിരുന്നു ഭദ്ര………അർജുന്റെ ഒരു കൈ അവളുടെ അരക്കെട്ടിൽ മുറുകി,മറ്റേ കൈ അവളുടെ കവിളും വെച്ചു…. പതുകെ അവളുടെ അധരങ്ങളെ സ്വന്തമാക്കി…….. ഭദ്ര പിടഞ്ഞു കൊണ്ട് അവന്റെ മുടിയിൽ കോർത്തു വലിച്ചു………ആദ്യ ചുംബനം….ആദ്യമായി അറിയുന്ന വികാരം…….എന്തോ ഓർത്തത് പോലെ അർജുൻ മനസിലാമനസോടെ അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി…… അവൻ

ഭദ്രയെ നോക്കി……. അവൾ ഇപ്പോഴും കണ്ണുകൾ അടച്ചാണ് കിടക്കുന്നത്…. …..

” കണ്ണാ… ” അർജുൻ അവളുടെ കാതിൽ ചുംബിച്ചു കൊണ്ട് അവളെ വിളിച്ചു……..

ഭദ്ര പതുക്കെ കണ്ണുകൾ തുറന്നു…… ഏതോ ലോകത്തെന്ന പോലെ അവൾ അവനെ നോക്കി കിടന്നു…..

“നിന്റെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും നീ ഇങ്ങനെ കിസ്സ് ഒകെ തന്നാൽ ഞാൻ എങ്ങനെയാ വെറുതെ ഇരിക….അവൻ സൈറ്റ് അടിച്ചു കൊണ്ട്  പറഞ്ഞു….

അപ്പോഴാണ് ഭദ്രക്ക് ഇപ്പോ നടന്നതെന്താണ് എന്ന് ഓർമ വന്നതാ… അവൾ പെട്ടന് അവനെ തള്ളി മാറ്റി റൂമിനു പുറത്തേക്ക് ഓടി……

അവൾ ഓടി പോവുന്നത് ഒരു ചിരിയോടെ അർജുൻ നോക്കി നിന്നു…

“”എന്റെ മാത്രം കണ്ണൻ… 💓….!!!! അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭദ്ര ഓടി റൂമിൽ എത്തിയതും ടേബിളിൽ ഉള്ള ജഗ്  എടുത്തു അതിലെ വെള്ളം മുഴുവൻ അവളുടെ വായിലേക്ക് കമഴ്ത്തി……

” ശേ…!!!വഷളൻ…. അയാളോട് ആരാ എന്നെ ഉമ്മ വെക്കാൻ പറഞ്ഞെ…. കാണിച്ച് കൊടുകാം ഞാൻ….അയ്യേ…… ഇനി ഞാൻ എങ്ങനെ പുറത്ത് ഇറങ്ങും…. ഉമ്മച്ചൻ…. ഛെ… എന്നാലും ഞാൻ എന്താ അയാളെ തടയാതെ ഇരുന്നത്….. ശേ.!!! മോശമായി പോയി………… ഭദ്ര എന്തോക്കെയോ പിറുപിറുത്……

“നീ എന്താ ഈ പിറുപിറുക്കുന്നത്…” പൂജ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് ഭദ്രയോട് ചോദിച്ചു…..

” ഉമ്മച്ചൻ “ഭദ്ര  എന്തോ ഓർത്തത് പോലെ പറഞ്ഞെ….

” ഏഹ്….. ഉമ്മച്ചനോ! ആരാ അത്..??? പൂജ മനസിലാവാതെ പറഞ്ഞു….

അപ്പോഴാണ് ഭദ്ര അവൾ പറഞ്ഞതെന്താ എന്ന് ഓർത്തത്….

“ഓ…. ഒന്നുല്ല….” അവൾ വേഗം ബാത്‌റൂമിലേക്ക് പോയി….

“ഇവൾക്ക് ഇതെന്താ പറ്റിയെ” പൂജ അവൾ പോയ വഴിയേ നോക്കി പറഞ്ഞു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തുടരും…….