21/04/2026

ഗൗരി കല്യാണി : ഭാഗം 48

രചന – കണ്ണന്റെ മാത്രം

അവർ ദേവർമഠത്തിൽ എത്തുമ്പോൾ എല്ലാവരും അവരെ കാത്ത് പുറത്തുതന്നെ ഉണ്ടായിരുന്നു. അച്ചുവും ഗൗരിയും വന്നപ്പോൾ ആരതിയുഴിഞ്ഞുകൊണ്ട് മുത്തശ്ശി അവരെ സ്വീകരിച്ചു. സീതയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങി അവൾ ദേവർമഠം തറവാടിന്റെ മൂത്തമരുമകൾ ആയി വലംകാൽ വച്ച് കയറി.

മധുരം കൊടുക്കലും മറ്റു ചടങ്ങുകളും കഴിഞ്ഞപ്പോൾ ലച്ചുവും കല്ലുവും കൂടി ഗൗരിയെ ഡ്രെസ്സ് മാറാനും മറ്റും സഹായിക്കാൻ അച്ചുവിന്റെ റൂമിലേക്ക് കൊണ്ടുപോയി. റിസപ്ഷൻ നാളെ ആയതിനാൽ ഇന്ന് പ്രത്യേകിച്ചു വേറെ പരിപാടി ഒന്നും ഉണ്ടായില്ല.

ലച്ചുവും കല്ലുവും കൂടി ഗൗരിയുടെ മുടിയഴിക്കാനും ഓർണമെൻറ്സ് ഊരാനും മറ്റും സഹായിച്ചിട്ട് അവളോട് ഫ്രഷ് ആവാൻ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. അവളും അലമാരയിൽ നിന്ന് ഒരു ജോഡി ഡ്രെസ്സ് എടുത്തുകൊണ്ട് കുളിക്കാനായി പോയി.

ഗൗരി കുളിച്ചിറങ്ങുമ്പോൾ ബെഡിൽ മലർന്നുകിടക്കുന്ന അച്ചുവിനെ ആണ് കാണുന്നത്.
ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട അച്ചു കിടക്കുന്നിടത്തു നിന്നും എഴുന്നേറ്റ് അവളെ നോക്കി ഇരുന്നു. അച്ചുവിന്റെ തീക്ഷണമായ നോട്ടം താങ്ങാൻ കഴിയാതെ ഗൗരി വേഗം കണ്ണാടിക്ക് മുൻപിൽ ചെന്നുനിന്ന് മുടി തുവർത്താനും മറ്റും തുടങ്ങി.
അച്ചു പതിയെ എഴുന്നേറ്റ് വന്നു അവളെ പിന്നിൽ നിന്നും പുണർന്ന് അവളുടെ ചുമലിൽ മുഖം വച്ചു നിന്നുകൊണ്ട് ചോദിച്ചു
എന്താ എന്റെ ദുർഗപെണ്ണിന് ആകെ ഒരു പരവേശം.. മ്മ്..

അച്ചു ഇത്രേം അടുത്ത് ഇങ്ങനെ നിക്കുന്നത് കൊണ്ട് അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയുണ്ടായില്ല. അവൾ അവളെ ചുറ്റിപ്പിടിച്ച അവന്റെ കൈയിന്മേൽ കൈവച്ച് തുടുത്ത മുഖത്തോടെ തലകുനിച്ചു നിന്നതേ ഉള്ളൂ.

ആഹാ എന്റെ കുട്ടിക്ക് നാണം വന്നല്ലോ. നോക്കട്ടെ ഞാൻ ആ മുഖം ഒന്ന്.. എന്നും പറഞ്ഞ് അച്ചു അവളെ അവന് നേരെ തിരിച്ചു നിർത്തി. എന്നിട്ട് കുനിഞ്ഞിരിക്കുന്ന അവളുടെ മുഖം താടിത്തുമ്പിൽ പിടിച്ച് ഉയർത്തി.

അപ്പോഴും അവൾക്ക് അവനെ കണ്ണ് ഉയർത്തി നോക്കാൻ സാധിക്കുന്നുണ്ടായില്ല. അവളുടെ മുഖം ചോര തോട്ടെടുക്കാൻ പാകത്തിന് ചുവന്ന് തുടുത്തു…

ആഹാ ഞാൻ തൊട്ടുതന്ന സിന്ദൂരത്തേക്കാൾ ചുവന്നല്ലോ എന്റെ പെണ്ണിന്റെ മുഖം. അതുപറഞ്ഞു അവൻ അവളുടെ നെറ്റിയിലായി മുത്തി. പിന്നെ അവന്റെ ചുണ്ടുകൾ അവളുടെ രണ്ടുകണ്ണിലും പതിഞ്ഞു. ഗൗരിയുടെ കൈകൾ അച്ചുവിന്റെ നെഞ്ചുഭാഗത്തെ ഷർട്ടിൽ അമർന്നു. അച്ചുവിന്റെ ചുണ്ടുകൾ അവളുടെ മുഖം മുഴുവൻ സ്വന്തമാക്കി അവസാനം അവളുടെ അധരത്തിൽ വന്നു നിന്നു. അധരങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ നേരത്താണ് വാതിലിൽ ആരോ മുട്ടിയത്.

അച്ചു കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് പല്ലുകടിച്ചു. പിന്നെയും മുട്ട് കേട്ടതും ഗൗരി അച്ചുവിനെ തള്ളിമാറ്റി കൈകൊണ്ട് മുഖം ഒന്ന് തുടച്ചുകൊണ്ട് വാതിൽ തുറക്കാൻ ആയി പോയി.

വാതിൽ തുറക്കുന്നതിനു മുൻപായി അച്ചു അവളെ തിരിച്ചുനിർത്തി ചുണ്ടിൽ ഒന്നു മുത്തിവിട്ടു.
ഇതൊരു സമാധാനത്തിനു ബാക്കി രാത്രി… അതുംപറഞ്ഞ് അവളെ ഒറ്റകണ്ണിറുക്കി കാട്ടിക്കൊണ്ട് അവൻ കുളിക്കാനായി പോയി.

ഗൗരി അച്ചു പറഞ്ഞതുകേട്ട് ഞെട്ടി നിന്നു. ആ സമയത്താണ് വാതിലിൽ പിന്നെയും മുട്ട് കേട്ടത്. ഒപ്പം ദേവൂട്ടിയുടെ സ്വരവും. ഗൗരി വേഗം വാതിൽ തുറന്നു..

ആ ഏട്ടത്തി കുളിക്കായിരുന്നോ.. ദേവൂട്ടി ഒരു ചിരിയോടെ ചോദിച്ചു.

ആ.. ആ.. കുളിക്കായിരുന്നു. ഗൗരി ഒരു പരുങ്ങലോടെ മറുപടി പറഞ്ഞു.

എന്തുപറ്റി ഏട്ടത്തി ആകെ വല്ലാതെ ഇരിക്കുന്നെ….

ഒന്നുമില്ല മോളെ ഒരു തലവേദന പോലെ…

ആ… ഏട്ടത്തി വായോ ചൂട്ടോടെ ഒരു ചായ കുടിക്കാം. അപ്പൊ ഈ തലവേദന മാറിക്കോളും. മാറിയില്ലെങ്കിൽ ഒരു ടാബ്ലറ്റ് കഴിക്കാം. അവിടെ എല്ലാവരും ഏട്ടത്തിയെ ചായകുടിക്കാൻ കാത്തിരിക്കുന്നുണ്ട്… അതുംപറഞ്ഞ് ദേവൂട്ടി ഗൗരിയേയും കൂട്ടി ചായകുടിക്കാൻ താഴേക്ക് പോയി…

………………

രാത്രി ബാലൻ ഭക്ഷണം കഴിക്കാൻ വന്നിരിക്കുമ്പോൾ ഷീജയും അഭിയും ശ്രീയും അയാളെ പ്രതീക്ഷിച്ചെന്നപോലെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ആരെയും ശ്രദ്ധിക്കാതെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.

കുറച്ചുനേരം ആയിട്ടും അയാൾ ഒന്നും പറയാതെ ആയപ്പോൾ അഭി ചോദിച്ചു.
അച്ഛാ… ഗൗരിയുടെ കല്യാണം എങ്ങനെ ഉണ്ടായിരുന്നു. നന്നായി കഴിഞ്ഞോ….

മ്മ്… വളരെ നന്നായി കഴിഞ്ഞു. ഒരു രാജകുമാരിയെ പോലെ ആണ് അവൾ ഇറങ്ങിയത്. അത്രേം ഭംഗി ഉണ്ടായിരുന്നു എന്റെ മോളെ കാണാൻ… ബാലൻ ഒരു ചിരിയോടെ പറഞ്ഞു.

പിന്നെ.. രാജകുമാരി.. അതും അവള്.. ശ്രീ ഒരു പുച്ഛത്തോടെ പറഞ്ഞു..അഭിയുടെ രൂക്ഷമായ നോട്ടം കിട്ടിയപ്പോൾ ആണ് പറഞ്ഞത് അബദ്ധം ആയെന്ന് അവൾക്ക് മനസിലായത്.

അതേടി രാജകുമാരി തന്നെയാ എന്റെ മോള്. അതുപോലെയാ അവരൊക്കെ എന്റെ മോളെ കൊണ്ടുനടക്കുന്നത്. സംശയമുണ്ടെങ്കിൽ കാണ്.. അതുംപറഞ്ഞ് അയാൾ ഗൗരിയുടെ കല്യാണ ഫോട്ടോ എടുത്തു കാട്ടി…

അതിൽ വളരെ മനോഹരമായി ഒരുങ്ങിയിരിക്കുന്ന ഗൗരിയെ കണ്ടതും അഭിയുടെ കണ്ണുകൾ വിടർന്നെങ്കിൽ ശ്രീക്ക് അസൂയ സഹിക്കാൻ കഴിയുന്നുണ്ടായില്ല. അവളുടെ പുടവ ആണെങ്കിലും ആഭരങ്ങൾ ആണെങ്കിലും നല്ല വിലകൂടിയതാണെന്നു കണ്ടാൽ മനസിലാവും…

ഷീജക്ക് മാത്രം ആ ഫോട്ടോ കണ്ടപ്പോൾ എന്ത് വികാരം ആണ് തോന്നിയതെന്നു മനസിലായില്ല. അസൂയ ഒന്നും തോന്നിയില്ല പക്ഷേ സന്തോഷവും അവർക്ക് തോന്നിയില്ല. നിർവികരത ആണ് അവർക്ക് തോന്നിയത്.. എന്തോ അവളുടെ കാര്യത്തിൽ ഇപ്പോഴും മനസ്സ് തുറന്ന് സന്തോഷിക്കാൻ അവർക്ക് തോന്നുന്നുണ്ടായില്ല…

ബാലൻ അയാളുടെ ഫോണും വാങ്ങി റൂമിലേക്ക് പോയി. അതിനുപിന്നാലെ ആയി ഷീജയും അഭിയും പോയി. ശ്രീ മാത്രം അവിടെ ഇരുന്നു പുകഞ്ഞു. അവൾക്ക് ഗൗരിയുടെ സന്തോഷങ്ങളും ഭാഗ്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല… അവൾ അവളുടെ ഫോൺ എടുത്ത് ഗിരിജയെ വിളിക്കാനായി പോയി..

…………………

ഭക്ഷണം കഴിഞ്ഞതിനു ശേഷം സീത ഗൗരിയേയും കല്ലുവിനെയും അവരുടെ റൂമിലേക്ക് വിളിപ്പിച്ച് ഓരോ ജ്വലറി ബോക്സ്‌ കൊടുത്തു രണ്ടാൾക്കും. തുറന്ന് നോക്കിയപ്പോൾ രണ്ട് അഷ്ടലക്ഷ്മി വളകൾ വീതം ആയിരുന്നു. ഇത് അമ്മയുടെ വക എന്റെ മക്കൾക്ക്…

ആ സമയത്താണ് ലച്ചുവും ദേവൂട്ടിയും ഒരു കവറും കൊണ്ട് അങ്ങോട്ട് വന്നത്…

അമ്മേ ദേ ശ്രീയമ്മ ഇത് അമ്മക്ക് തരാൻ പറഞ്ഞു..

സീത വേഗം അതുവാങ്ങി ഗൗരിയുടെ കൈയിൽ കൊടുത്തു. മോള് വേഗം ഫ്രഷ് ആയി ഇതുടുത്ത് വായോ. അമ്മ ഒരുക്കി തരാം…

അതൊക്കെ വേണോ അമ്മേ.. ഗൗരി ഒരു ചളിപ്പോടെ ചോദിച്ചു.

അതൊക്കെ വേണം. ഇതൊക്കെ ഓരോ ചടങ്ങാണ് മോളെ. കല്ലുമോൾടെ കല്യാണം അങ്ങനെ ഒരു സിറ്റുവേഷനിൽ ആയതുകൊണ്ടാണ് പിന്നെ ഒന്നും നടത്താതിരുന്നത്. സംസാരിച്ചു നിക്കാതെ പോയി റെഡി ആയി വാ മോളെ..

ഗൗരി മടിയോടെ അതും വാങ്ങി ഫ്രഷ് ആയി ആ സെറ്റും മുണ്ടും ഉടുത്തു വന്നു. സീത അവളെ ഭംഗിയിൽ ഒരുക്കി. ആ സമയത്താണ് തേജയും ശ്രീയമ്മയും കൂടി പാലും കൊണ്ട് വന്നത്. അവർ അത് ഗൗരിയുടെ കൈയിൽ കൊടുത്തു. സീത അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു കണ്ണ് തട്ടേണ്ട എന്റെ കുട്ടിക്ക് അത്രേം സുന്ദരി ആയിട്ടുണ്ട്.
മോളെ കല്ലു.. ഗൗരിയെ റൂമിലേക്ക് ആക്കിയേക്ക്… അവർ കല്ലുവിനോടായി പറഞ്ഞു.

ശരിയമ്മേ.. അതും പറഞ്ഞ് കല്ലുവും ദേവൂട്ടിയും ലച്ചുവും കൂടി ഗൗരിയേയും കൊണ്ട് അച്ചുവിന്റെ റൂമിന്റെ മുന്നിൽ എത്തി.

ഗൗരി കല്ലുവിന്റെ കൈയിൽ അമർത്തി പിടിച്ചിരുന്നു. അവളുടെ കൈകൾ തണുത്തുമരവിച്ചിരുന്നു.

അപ്പൊ all the best ഏട്ടത്തി.. ലച്ചു പാല് ഗൗരിയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

കല്ലു.. നീയും കൂടി വാടി.. കുറച്ചുകഴിഞ്ഞിട്ട് പോകാം..ഗൗരി കല്ലുവിന്റെ കൈയിൽ അമർത്തിപിടിച്ചുകൊണ്ട് പറഞ്ഞു..

അതേടി എന്നിട്ട് വേണം അച്ചുവേട്ടൻ എന്നെ എടുത്തേറിയാൻ. പാവം എന്റെ കണ്ണേട്ടൻ ഈ ചെറിയ പ്രായത്തിലെ വിധവൻ ആയിപോകുമെടി.. കല്ലു ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഗൗരിയെ റൂമിനുള്ളിലേക്ക് ആക്കി വാതിൽ അടച്ചു. പിന്നെ അവർ അവരുടെ റൂമികളിലേക്ക് പോയി.

ഗൗരി റൂമിൽ അച്ചു ഉണ്ടായിരുന്നില്ല അവിടെ. അവൾ പാല് സൈഡ് ടേബിളിൽ വച്ചിട്ട് ചുറ്റും നോക്കി. അപ്പോഴാണ് ബാൽക്കണിയിൽ നിന്ന് അച്ചുവിന്റെ സംസാരം കേട്ടത്. അവൻ ഫോൺ ചെയ്യുകയാണെന്നു അവൾക്ക് മനസിലായി.

അവൾ ബെഡിൽ ഇരുന്നുകൊണ്ട് ഇന്നത്തെ കാര്യങ്ങൾ എല്ലാം ആലോചിച്ചു.. ആ സമയത്താണ് അച്ചു ബാൽക്കണി വാതിൽ അടച്ചുകൊണ്ട് അങ്ങോട്ട് വന്നത്. അച്ചുവിനെ കണ്ടതും ഗൗരി ഞെട്ടലോടെ എഴുന്നേറ്റു… അവൾക്ക് നാണം കൊണ്ട് അവന്റെ മുഖത്ത് നോക്കാൻ സാധിക്കുന്നുണ്ടായില്ല.

ഗൗരിയെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ ഒന്നു തിളങ്ങി. സെറ്റിലും മുണ്ടിലും ആദ്യമായി കാണുകയായിരുന്നു അവളെ. ആ വേഷം അവൾക്ക് നന്നായി ചേരുന്നുണ്ടെന്നു തോന്നി അവന്.

അവൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ താടിത്തുമ്പിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി.

എന്താണ് എന്റെ പെണ്ണിന് ഭയങ്കര നാണം ആണല്ലോ ഇന്ന്.. മ്മ്.. അവൻ കുസൃതിയോടെ അവളോട്‌ ചോദിച്ചു..

അച്ചേട്ടാ… കളിയാക്കല്ലേ.. എന്നും പറഞ്ഞ് ഗൗരി അവനെ കെട്ടിപിടിച്ചു. അച്ചുവിന്റെ കൈകളും അവളിൽ മുറുകി.

അച്ചേട്ടൻ മാറ്റി തരട്ടെ എന്റെ മുയൽകുഞ്ഞിന്റെ ഈ നാണം എല്ലാം… അവൻ വളരെ പതിയെ അവളോട് ചോദിച്ചു.

അതിന് അവൾ ഒന്നും മിണ്ടിയില്ല. പകരം ഒന്നുംകൂടി മുറുക്കി പുണർന്നു അവനെ…

ഇങ്ങനെ അല്ല പെണ്ണേ.. എനിക്ക് നിന്റെ സമ്മതം വാക്കുകളാൽ അറിയണം.. പറ എല്ലാരീതിയിലും ഈ അഗ്നിയുടെ സ്വന്തമാവാൻ തയ്യാറാണോ എന്റെ ദുർഗ. നിന്റെ സമ്മതം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല.. അവൻ അവളെ തനിക്ക് നേരെ നിർത്തികൊണ്ട് ചോദിച്ചു.

ഞാൻ അച്ചേട്ടന്റെ സ്വന്തം അല്ലേ ഇപ്പോഴേ… ഇനി എന്തിനാ ഒരു സമ്മതം ചോദിക്കൽ ഒക്കെ.. അവൾ നാണത്തോടെ പറഞ്ഞു.

എനിക്കറിയാം നീ എന്റെ സ്വന്തമാണെന്ന്. പക്ഷേ നിന്റെ സമ്മതം എനിക്ക് വാക്കുകളാൽ അറിയണം…. അച്ചു പറഞ്ഞു.

എനിക്ക് സമ്മതമാണ് എല്ലാ രീതിയിലും അച്ചേട്ടന്റെ സ്വന്തം ആവാൻ.. അവൾ അവനെ ഇറുക്കെ പുണർന്നുകൊണ്ട് പറഞ്ഞു..

അച്ചുവും അവളെ മുറുക്കെ പുണർന്നുകൊണ്ട് കുറച്ചുനേരം അങ്ങനെ നിന്നു. പിന്നെ പതിയെ അവളെ എടുത്ത് ബെഡിലേക്ക് കിടത്തികൊണ്ട് അവനും അവളുടെ മുകളിലായി സ്ഥാനം പിടിച്ചു.

അവന്റെ ചുണ്ടുകൾ ആദ്യം അവളുടെ നെറ്റിയിൽ ആണ് പതിഞ്ഞത്. പിന്നെ അത് ഇരുകണ്ണുകളിലും കവിളിലും എല്ലാം ഓടി നടന്നു. അവസാനം അവളുടെ അധരത്തിൽ എത്തി നിന്നു. അച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ തന്നെ അവളുടെ ചുണ്ടുകൾ നുണഞ്ഞെടുത്തു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. മൃദുവായി തുടങ്ങിയ ചുംബനം സമയം പോകും തോറും വന്യമായി കൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവന്റെ വന്യത ഒരു രീതിയിലും അവളെ വേദനിപ്പിക്കാതിരിക്കാൻ അച്ചു ശ്രദ്ധിച്ചിരുന്നു.

ശ്വാസം തടസമായി വന്നതും അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് കഴുത്തിലേക്ക് മുഖം ഇഴച്ചിറക്കി. അവളുടെ കഴുത്തിന്റെ ഓരോ കോണും അവൻ നുണഞ്ഞെടുത്തു.. അവളുടെ സീൽകാരങ്ങൾ ഉയർന്നു തുടങ്ങി. അവന്റെ കൈകൾ അവളുടെ ശരീരത്തിലകമാനം ഇഴഞ്ഞു നടന്നു.

കഴുത്തിൽ നിന്നും അവന്റെ മുഖം പിന്നെയും താഴെക്കിറങ്ങിയതും അവൾ പിടഞ്ഞുകൊണ്ട് അവന്റെ പേരുവിളിച്ച് ഉയർന്നുപൊന്തി..

പതിയെ അവരുടെ വസ്ത്രങ്ങൾ ഊർന്ന് വീണു. അച്ചുവിന്റെ കൈകളും ചുണ്ടും നാവും എല്ലാം അവളുടെ ശരീരം ആകമാനം അലഞ്ഞു.. ഗൗരിയുടെ കൈകളും അവനിൽ ഇഴഞ്ഞ് നടന്നു..

സമയം പോകുംതോറും അവർ കൂടുതൽ കൂടുതൽ പ്രണയിച്ചുകൊണ്ടിരുന്നു. തിരയും തീരവും പോലെ വേർപ്പെട്ടും പിന്നെ അതിലും ഗാഢമായി പുണർന്നും അവർ പരസ്പരം സ്വന്തമാക്കി….