15/04/2026

വേദലക്ഷമി : ഭാഗം 09

രചന – ഊർമ്മിള മിഥിലാത്മജ

നല്ല അപ്പമല്ലേ ഏട്ടാ???….. അവൾ വേദിനെ നോക്കി ചോദിച്ചു… അതേയെന്നവൻ തലയാട്ടി അവിടെ നടക്കുന്നതെന്താണെന്ന് അവനപ്പോളും മനസ്സിലായിരുന്നില്ല.. ഒരുമുറി അപ്പം കൂടി മുറിച്ചവന്റെ വായിൽ വച്ചു കൊടുത്തശേഷം രണ്ടപ്പം കൂടി അവന്റെ പാത്രത്തിൽ എടുത്തിട്ട് കൊടുത്തു അവൾ…. മുഴുവനും കഴിക്കണേ ഏട്ടാ.. എന്ന് അധികാരഭാവത്തിൽ പറഞ്ഞു….. തൻവിയെ ഒന്ന് നോക്കി.. അവൾ അടുക്കളയിലേക്ക് കയറിപ്പോകുമ്പോൾ ചുറ്റുമുള്ളവരെല്ലാം ആ കുശുമ്പിപ്പെണ്ണിന്റെ പ്രവർത്തിയാർത്തു ചിരിച്ചുപോയിരുന്നു…… തിരിച്ചുവന്ന ലക്ഷ്മി കണ്ടത് അപ്പവും കടലയും തട്ടുന്ന വേദിനെയും തൻവിയെയും ആണ്.. അവളറിയാതെ തന്നെ മുഖത്തൊരു ചിരി നിറഞ്ഞിരുന്നു….. അവൾ തൻവിയുടെ നേർക്ക് തിരിഞ്ഞു അവിടുത്തെയും ഗതി വേറൊന്നായിരുന്നില്ല…..

ഇടം വലം നോക്കാതെ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തൻവി….. കഴിക്കുന്നതിൽ നിന്ന് ശ്രദ്ധമാറ്റി വേദ് തലയുയർത്തി നോക്കിയപ്പോൾ കണ്ടത് വാതുക്കൽ ചെറുചിരിയോടെ നിൽക്കുന്ന ലക്ഷ്മിയെ ആണ്.. താനെന്താടോ ഇരിക്കാത്തത്….. വരുന്നില്ലേ?.. എല്ലാവരും കഴിക്കാൻ ഇരുന്നല്ലോ.??.. ഇല്ല വേദ് ഞാൻ പിന്നെ ഇരിക്കാം എല്ലാവരും കൂടെ കഴിക്കാൻ ഇരുന്നാൽ പിന്നെ വിളമ്പി തരാൻ ആരാ….. നിങ്ങള് കഴിക്കു…. ഓഹ്….. താനിങ്ങു വാടോ ….. ഇവിടാരാ ഇപ്പൊ രണ്ടപ്പം എടുത്തു കഴിക്കാൻ മാത്രം കഴിവില്ലാത്ത ആളുകൾ അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. അത് ശരിയാ മോളെ….. നീ തന്നെ ഇരിക്കണ്ടേ ഇനി….. മോള് വാ അച്ഛൻ കൂടി നിർബന്ധിച്ചതോടെ ലക്ഷ്മി വേദിന്റെ അടുത്ത് കസേരയിൽ ഇരുന്നു…..

അവളുടെ പാത്രത്തിലേക്ക് ആഹാരം വിളമ്പിയതും വേദ് തന്നെ ആയിരുന്നു….. അവളവനെ മെല്ലെ നോക്കി….. അവളുടെ കൺകോണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു എങ്കിലും അവളത് സമർത്ഥമായി മറച്ചുകൊണ്ട് ആഹാരം കഴിച്ചുതുടങ്ങിയിരുന്നു.. ഇടയിലെപ്പോഴോക്കെയോ വേദിന്റെ കണ്ണുകൾ അവളെ തെടി പോകുന്നത് അവടെയുള്ളവർ അറിഞ്ഞിരുന്നു….. ആഹാരം കഴിഞ്ഞു പുറത്തിരിക്കുകയായിരുന്നു വേദും തൻവിയും…… ടാ അവൾക്ക് നിന്നോട് ഇഷ്ടമൊക്കെയുണ്ട്.. പക്ഷെ പെണ്ണ് പിടിതരാൻ ഭാവിച്ചിട്ടില്ല.. അവൾ സ്വയം തോറ്റുതരുമെന്ന് ആരും കരുതണ്ട….. നമ്മൾ അതിന് വഴിയൊരുക്കണം….. ഇതുപോലെ ചെറിയ പണികളിൽ ഒന്നുമവൾ അടങ്ങില്ല….. നീയിനി ഇതിലും വലിയ എന്തുപണിയാ തൻവി കരുതി വച്ചേക്കുന്നെ.. ഇപ്പൊ തന്നെ പെണ്ണ് കലിപ്പിലാണ്..

എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടവൾ ഇനി വേറെ വല്ലതും കൂടി ആയാൽ പച്ചക്ക് കത്തിക്കും….. നീയിപ്പോ കാണുന്നതല്ല ലക്ഷ്മി….. വേറൊരു ലക്ഷ്മി ഉണ്ടായിരുന്നു.. നിന്റെ ഈ കുസൃതിയും കുരുട്ടും ഒന്നുമല്ല അവളുടെ മുന്നിൽ….. രണ്ട് തൻവിയുടെ ഫലം ചെയ്യും പണ്ടത്തെ ഒരു ലക്ഷ്മി…. നീ വെറുതെ കേറി അവളെ മാന്താൻ നിൽക്കണ്ട…… കഴിഞ്ഞോ നിന്റെ കെട്യോൾ മാഹത്മ്യം.,.. എനിക്ക് ലക്ഷ്മിയെ തോൽപ്പിക്കാൻ അല്ല വേദ്….. ഈ മൗനനാടകത്തിനൊരു അവസാനം വേണം… എത്രയും പെട്ടന്നിതൊക്കെ അവസാനിപ്പിക്കുകയും വേണം….. അതിന് നീയെന്റെ കൂടെ കട്ടക്ക് നിൽക്കാതെ വേറെ വഴികളൊന്നും ഞാൻ കാണുന്നില്ല….. നീ അവളെ കുറച്ചവോയ്‌ഡ്‌ ചെയ്യണം….. ഇപ്പോൾ അവൾക്കൊരു വിചാരം ഉണ്ട്.. മിണ്ടാതെ നടന്നാലും നീ അവളുടെ ചൊല്പാടിക്ക് നിൽക്കുമെന്ന് അത് മാറണം …. ഇന്നലെ അവൾ നിന്നോട് പറഞ്ഞതൊക്കെ അനുസരിച്ചു.. അവൾ നിന്നെ ഭർത്താവായി അംഗീകരിച്ചുകഴിഞ്ഞു…..

ഭർത്താവ് കൈവിട്ടു പോകുമെന്നാകുമ്പോൾ വാശിയൊക്കെ തനിയെ മാറിക്കോളും… വേദനിപ്പിക്കാൻ വയ്യടോ.. ഒരുപാട് കരഞ്ഞതാണ് …… എല്ലാം നഷ്ടപ്പെട്ടെടുത്ത് നിന്നും ഇങ്ങനെയെങ്കിലും പിടിച്ചു നിൽക്കുന്നത് എല്ലാവരും കൂടെയുണ്ടന്നുള്ള ധൈര്യത്തിലാ….. പുറമേ എത്ര തന്റേടം കാട്ടിയാലും ഉള്ളിൽ ആ പഴയ പൊട്ടിപ്പെണ്ണുതന്നെയാണ്..അവളെ ഇനി ഞാനായിട്ട് കരിയിപ്പിക്കാൻ വയ്യ … എല്ലാം അറിയാം വേദ്….. പക്ഷെ ഇപ്പൊ കുറച്ചു വേദനിച്ചാലെ അവൾക്ക് നാളെ മനസ്സ് തുറന്നു ചിരിക്കാൻ പറ്റുള്ളൂ….. ഒരു ജീവിതകാലം മുഴുവൻ കരഞ്ഞുതീർക്കാതിരിക്കാൻ ലക്ഷ്മി ഈ ഒരാഴ്ച കുറച്ചു കരഞ്ഞേ മതിയാവു….. ഉച്ചക്ക് ഊണ് കഴിക്കാൻ ഇരിക്കുകയായിരുന്നു എല്ലാവരും തീന്മേശയിൽ ആകെ വേദിന്റെ ഇഷ്ട്ടവിഭവങ്ങൾ ആയിരുന്നു….. അവനതെല്ലാം ആസ്വദിച്ചു കഴിക്കുകയായിരുന്നു…..

അവനു ഇരുവശവുമായി ലക്ഷ്മിയും തൻവിയുമാണിരുന്നത്….. അച്ഛൻ പാടത്തു പോയിട്ട് തിരിച്ചു വന്നിരുന്നില്ല.. കഴിക്കുന്നതിനിടയിൽ പെട്ടന്ന് തൻവി വേദിന് ആഹാരം വാരിക്കൊടുക്കുകയായിരുന്നു….. ലക്ഷ്മിയും അമ്മയുമവരെ തന്നെ നോക്കിയിരുന്നു….. ഭാവവ്യത്യാസങ്ങൾ ഏതുമില്ലാതെ വേദ് അവളുടെ കയ്യിൽ നിന്നും ആഹാരം വാങ്ങി കഴിച്ചുകൊണ്ടിരുന്നു….. അമ്മയുടെയും തൻവിയുടെയും മുഖം ഒരുപോലെ ചുവന്നു തുടുത്തിരുന്നു….. ലക്ഷ്മി ആഹാരത്തിൽ കയ്യിട്ടിളക്കിയിരുന്നതല്ലാതെ ഒന്നും തന്നെ കഴിച്ചിരുന്നില്ല….  അത് അമ്മയും ശ്രദ്ധിച്ചിരുന്നു….. വേദും തൻവിയും കഴിച്ചെഴുന്നേറ്റിട്ടും ലക്ഷ്മിയുടെ പാത്രത്തിൽ ആഹാരത്തിന്റെ അളവ് കുറഞ്ഞിരുന്നില്ല….. ഒരുവിധം കഴിച്ചെന്നു വരുത്തി അവിടെ നിന്നെഴുന്നേറ്റു പോയ ലക്ഷ്മിയെ നോക്കി അമ്മയിരുന്നു…..

തൻവിയിനിയും ഇവിടെ തുടർന്നാൽ വേദും ലക്ഷ്മിയും ഒന്നിക്കുക എന്നതന്റെ ആഗ്രഹം നടക്കില്ല എന്നു അമ്മ ഭയന്നു….. മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ അവളിനിയുമിവിടെ വേണ്ടന്ന തീരുമാനത്തിൽ ആ അമ്മ ആഹാരം കഴിച്ചെഴുന്നേറ്റു…… മോളെന്ന പോകുന്നത്?? അല്ല വന്നിട്ട് കുറച്ചായല്ലോ ???… ..ലീവും തീരാറായി ….. വീട്ടിൽ അന്വേഷിക്കില്ലേ???…… മുറിയിൽ പുസ്തകം വായിച്ചിരിക്കുകയായിരുന്ന തൻവിയോടായി അമ്മ ചോദ്യമെറിഞ്ഞുകൊണ്ട് അവളുടെ കിടക്കയിൽ ഇരുപ്പുറപ്പിച്ചു….. ഇല്ലമ്മേ…… വീട്ടിൽ ഞാൻ വിളിച്ചറിയിച്ചിട്ടുണ്ട് ഇപ്രാവശ്യം വീട്ടിലേക്കില്ല….. ഇവിടേക്കായിട്ട് വന്നതാണ്….. ഞാൻ വേദ് പോകുമ്പോഴേ പോകു….. അല്ല അമ്മയെന്താ അങ്ങനെ ചോദിച്ചത്…..?? അല്ലമോളെ….. അമ്മ വെറുതെ ചോതിച്ചതാ….. അവർ പരുങ്ങിക്കൊണ്ട് പറഞ്ഞു…..

അങ്ങനെയല്ലല്ലോ അമ്മേ….. അമ്മയ്ക്കെന്തോ എന്നോട് പറയാനുണ്ടല്ലോ ??….. അത് പിന്നെ മോളെ….. അമ്മ പറയുന്നത് കേട്ട്മോൾക്ക്‌ വിഷമം തോന്നരുത്….. ഇനിയും മോളിവിടെ തുടരുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല….. മോൾക്കറിയാമല്ലോ ഇവിടെ നടന്ന സംഭവങ്ങൾ എല്ലാം ….. വേദും ലക്ഷ്മിയും തമ്മിൽ ഒന്നടുത്ത് വരുന്നതേ ഉള്ളു….. അതിനിടയിൽ മോളൊരു പ്രശ്നം ആകുമോ എന്നമ്മക്ക് ഭയമുണ്ട് അതുകൊണ്ട് മോളിവിടെ നിന്ന് എത്രയും പെട്ടന്ന് മാരണമെന്ന് പറയുവാനാണ് അമ്മ… ..എനിക്ക് അറിയാമായിരുന്നു അമ്മേ….. ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ വൈകിപ്പോയിന്ന് മാത്രം….. ഞാൻ തീർച്ചയായും പോകും അമ്മേ.. പക്ഷെ അതെന്റെ ഏറ്റവും നല്ല സുഹൃത്തിനവന്റെ പെണ്ണിനെ നേടിക്കൊടുത്തിട്ടാണെന്ന് മാത്രം….. തൻ വിയുടെ വാക്കുകൾ മനസ്സിലാകാതെ അമ്മ അവളെ നോക്കി നിന്നു….. തൻവി അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു പുറത്തേക്കിറങ്ങി നടന്നു……