The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
കാർത്തി പോയതിനു പിറകെ തന്നെ സ്വാതി വന്നു മൈലാഞ്ചി യിടലിലേക്ക് കൃഷ്ണയെ വലിച്ചു കൊണ്ട് പോയിരുന്നു…….കാർത്തി ഉമ്മറത്തേക്കിറങ്ങി നിന്നു….ആ തിരക്കിനിടയിലേക്ക് കയറി വന്ന കാറിലേക്ക് എല്ലാവരുടെയും ശ്രദ്ധ ഒരു വേള പതിഞ്ഞു…….കാറിൽ നിന്നിറങ്ങിയ ആ സ്ത്രീ രൂപം കണ്ടിട്ട് അവിടെയുള്ള മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിൽ കൂടി കാർത്തിയുടെ മുഖം വലിഞ്ഞു മുറുകി…..ഉമ്മറത്തു നിൽക്കുന്ന കാർത്തിയിലേക്ക് നോക്കി അവളും നിന്നു……..
ആരാടാ……. നിന്റെ കൂട്ടുകാർ വല്ലോം ആണോ…അവർ രണ്ട് പേരും നോക്കി നിൽക്കുന്നത് കണ്ടാണ് മുത്തശ്ശനവനോടത് ചോദിച്ചത്…..
ആ മുത്തശ്ശ…… എന്റെ ഫ്രണ്ടാണ്….ദൃശ്യ……
അവനത് പറയുമ്പോൾ അവളെ അമർത്തി നോക്കുന്നുണ്ടായിരുന്നു….അവനത് പറഞ്ഞതും അത് വരെയുണ്ടായിരുന്ന ആശങ്കക്കല്പം അയവ് വന്നത് പോലെ തോന്നി ദൃശ്യക്ക്…..വന്ന കാലിൽ നിൽക്കാതെ കയറ് മോളെ….. മുത്തശ്ശി ഏറെ സ്നേഹത്തോടെ വിളിച്ചതും അവളൊന്നു പുഞ്ചിരിച്ചു……പക്ഷെ കാർത്തിയുടെ മുഖത്ത് അപ്പോഴും ഒരു ചെറു പുഞ്ചിരി പോലുമില്ലാത്തത് അവളിലൊരു പ്രയാസം തന്നെ ബാക്കിയാക്കി….
കാർത്തി…..ദൂരെ നിന്ന് വരികയല്ലേ…..
വിശപ്പ് കാണും…..ആദ്യം ആ പന്തലിലേക്കിരുതി എന്തെങ്കിലും കഴിക്കാൻ കൊടുക്ക്…….
വിജയൻ അത് പറഞ്ഞപ്പോഴാണ് ഉമ്മറത്തു നിന്നിരുന്ന കാർത്തി അവിടെ നിന്നൊന്നനങ്ങിയത് തന്നെ….അവൻ മുറ്റത്തേക്കിറങ്ങി….വാ……
അവനവളെ വിളിക്കുമ്പോൾ മുഖത്ത് നോക്കിയിരുന്നില്ലെന്ന് മാത്രമല്ല……ആ വിളിക്ക് നല്ല കനമുണ്ടായിരുന്നു……എങ്കിലും ഭാഗാ തിണ്ണയിലേക്ക് വെച്ച് അവളവന് പിറകെ നടന്നു…..
ഇവിടെയിരുന്നോ…..ഒരു കസേര കാണിച് അവനത് പറഞ്ഞു തിരിഞ്ഞതും അവൾ പെട്ടെന്നവന്റെ കയ്യിൽ കയറി പ്പിടിച്ചു…..ഞാൻ…. ഞാൻ ഭക്ഷണം കഴിക്കാനല്ല ഇവിടെ വരെ വന്നത്….. എനിക്ക് നിന്നോടൊന്നു സംസാരിയ്ക്കാനാണ്…..
വാ…… നമുക്കപ്പുറത്തേക്ക് മാറി നിൽക്കാം…..
അവളത് പറയുമ്പോൾ വാക്കുകളിൽ നിറഞ്ഞു നിന്ന വികാരങ്ങളുടെ വേലിയേറ്റം അവളുടെ മുഖത്ത് വരുത്തിയ ഭാവം മറ്റാരും കാണേണ്ടെന്ന് കരുതി തന്നെയാണ് അവനവളെ വിളിച്ചത്……നിന്റെ മനസ്സിൽ ഞാനൊരു വഞ്ചകിയാണല്ലേ……ദൃശ്യ കണ്ണ് നീരിൽ ചാലിച്ചത് ചോദിക്കുമ്പോൾ കാർത്തി യൊന്ന് മുഖമുയർത്തി….നീ കല്യാണ തലേന്ന് വന്നിട്ട് വിവാഹത്തെ കുറിച് വല്ലതും ചോദിക്ക്….. ഇതിവിടം വരെയെത്തിക്കാൻ നീ കൂടി കാരണക്കാരിയാണല്ലോ…..
കാർത്തി യത് പറയുമ്പോൾ വാക്കുകളിൽ
നിറഞ്ഞു നിന്ന ദേഷ്യവും സങ്കടവും ദൃശ്യക്ക് വ്യക്തമായിരുന്നു……ഞാൻ…. ഞാനിങ്ങനെയൊന്നും ആവുമെന്ന് കരുതിയില്ലേടാ..നീ മെറിനോടെല്ലാം തുറന്ന് പറഞ്ഞു കാണുമെന്നാ ഞാൻ കരുതിയത്……ദൃശ്യ വീണ്ടും അത് പറഞ്ഞു കണ്ണുകളോപ്പി….കാർത്തി അൽപ സമയത്തേക്ക് ഒന്നും മിണ്ടിയില്ല…..എന്തായാലും നന്നായി…..
എന്റെയോ നിന്റെയോ അവളുടെയോ കാര്യമല്ല….. ഒന്നുമറിയാത്തൊരു പാവം കൂടി ഇതിനിടയിൽ പെട്ടിട്ടുണ്ട്…..അവളെ ഓർത്തെ എനിക്ക് സങ്കടമുള്ളു…..കൃഷ്ണ….
കാർത്തി അത് പറഞ്ഞതും ദൃശ്യ ചോദ്യ ഭാവത്തോ ടെ മിഴികളുയർത്തി……അവനൊന്നും മിണ്ടിയില്ല….. എങ്ങനെയാ ഞാൻ നിന്നോട് പ്രായശ്ചിതം ചെയ്യുക കാർത്തി…..നീ പറ…… ഞാൻ…. ഞാനിരിക്കട്ടെ നാളെയീ പന്തലിൽ നിന്റെ വധുവായിട്ട്……..മെറിൻ വരുന്നത്വരേക്ക്മാത്രമുള്ളവിവാഹമല്ലെ….കൃഷ്ണയേ ഒഴിവാക്കുകയും ചെയ്യാം…..ദൃശ്യ പെട്ടെന്നത് പറഞ്ഞതും കാർത്തി അവൾക്ക് നേരെ ഒരല്പം ഞെട്ടലോടെ നോക്കി….അവൾ കാര്യത്തിൽ തന്നെ പറയുന്നത് പോലെ…..അങ്ങനെ ഒഴിവാക്കാൻ വേണ്ടിയല്ല ഞാനവളെ ഇത്രയും ബുദ്ധിമുട്ടി കൂടെ നിർത്തുന്നത്……
അവനത് പറയുമ്പോൾ താൻ ചോദിച്ച ചോദ്യത്തിനേക്കാൾ കൃഷ്ണ യേ ഒഴിവാക്കാമെന്ന് പറഞ്ഞത് മാത്രം അവന്റെ മനസ്സ് കേട്ടത് പോലെ ദൃശ്യക്ക് തോന്നി…അവൾക്കവനെ മനസ്സിലാകുന്നില്ലായിരുന്നു……എന്തായാലും നീ വിവാഹം കൂടാൻ വന്നതല്ലേ….. അത് കഴിഞ്ഞിട്ട് തിരിച്ചു പോകാം……കാർത്തി അവളുടെ തോളിൽ തട്ടി അത് പറയുമ്പോൾ ദൃശ്യയുടെ ഉള്ളൊന്ന് പിടഞ്ഞിരുന്നു….നാളെ എനിക്ക് വധുവായി കൃഷ്ണക്ക് പകരം നീ നിൽക്കണമെന്നൊരു വാക്ക് വെറുതെയെങ്കിലും താനവനിൽ നിന്നും ആഗ്രഹിക്കുന്നുണ്ട്….
അത്ര മേൽ മനസ്സ് അവനിൽ പറ്റിപ്പിടിച്ചിരിക്കുന്നത് അവനറിയാത്തതെന്താണ്…..താൽക്കാലത്തേക്കാണെങ്കിലും അവന്റെ ഭാര്യ യാവുക എന്നത് തന്നെ സംബന്ധിച്ചൊരു സ്വപ്നമാണ്……അവനെ കണ്ട് അന്ന് മുതൽ മനസ്സ് അവനായി കൊടുത്തവളാണ് താൻ….എന്നാൽ ഇഷ്ടം തുറന്ന് പറയും മുമ്പാണ് തങ്ങൾക്കിടിയിലേക്ക് മെറിൻ കയറി വരുന്നത്…..
തകർന്നു പോയിരുന്നു…..പറ്റുന്നതും അവളെ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…..അവളൊന്നു പോകാൻ വേണ്ടിഅവരുടെ ബന്ധം വീട്ടുകാരെ അറിയിക്കാൻ ശ്രമിച്ചു……അവളാഗ്രഹിച്ച യൂണിവേഴ്സിറ്റി യിൽ സീറ്റ് റെഡിയായാത്തും ആശ്വാസമെന്ന് കരുതി അവനിലേക്കടുത്തു കൊണ്ടിരിക്കുകയായിരുന്നു താൻ…..
അപ്പോഴേക്കും അടുത്തോരാൾ അവനിലേക്ക് വന്നു…..കൃഷ്ണ….പൊതുവെ സംശയ രോഗിയായ മെറിനെ ആ പേര് പറഞ്ഞു ഒഴിവാക്കാമെന്ന് വിചാരിച്ചു അവളോടതെല്ലാം തുറന്ന് പറഞ്ഞതാണ് ഇന്നിവിടെ എത്തി നിൽക്കുന്നത്…..
ഈ പന്തലിൽ……അവൻ പറഞ്ഞത് വെച്ച് ആരോരുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയായിരിക്കും ഈ കൃഷ്ണ…….മെറിൻ വന്നു കഴിഞ്ഞാൽ അവളൊഴിഞ്ഞു പോകുകയും ചെയ്യും….ഇനിതിനിടയിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നോർക്കേ ദൃശ്യക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു……..
വാ….. നമുക്ക് അകത്തേക്ക് പോകാം……
കാർത്തി അതും പറഞ് മുമ്പിൽ നടക്കുമ്പോൾ നിറഞ്ഞു വന്നൊരു വിങ്ങലോടെ ദൃശ്യ അവന് പിറകെ നടന്നു……അമ്മേ…. ഇതെന്റെ ഫ്രണ്ട് ആണ് ദൃശ്യ…….കാർത്തി അവളെ പരിചയപ്പെടുത്തിയതും ദൃശ്യ പുഞ്ചിരിയോടെ അവരുടെ കാലിലേക്ക് വീണു…….നന്ദിനി ഏറെ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു…..അതേ….. താൻ സ്വപ്നം കണ്ട വീട്ടും വീട്ടുകാരും….അവന്റേതെന്ന് പറഞ്ഞതെല്ലാം സ്വന്തമാക്കാൻ മനസ്സ് അത്ര മേൽ ആഗ്രഹിച്ചിരുന്നു…..വനജേ….. മോൾടെ ബാഗ് ആ കോലായി പുറത്തെ മുറിയിലേക്ക് വെച്ചോ…
ചന്ദ്ര പറഞ്ഞതും വനജ വന്നവളുടെ ബാഗ് വാങ്ങി പോയിരുന്നു…..മോളൊന്നു പോയി ഫ്രഷ് ആയിക്കോ……നന്ദിനി അത് പറഞ്ഞു തിരിയുമ്പോഴും അവളാകുമോ താനറിഞ്ഞ ആ ക്രിസ്ത്യാനി പെണ്ണെന്നൊരു ഭയം അവരിൽ നിറഞ്ഞു നിന്നിരുന്നു…..
അല്ലെങ്കി അവനു താല്പര്യമില്ലാത്ത ഈ വിവാഹത്തിന് അവൻ കൂട്ടുകാരെ വിളിക്കേണ്ട ആവശ്യമെന്താണ്…..അതും ഒരാളെ മാത്രം….മാത്രവുമല്ല….. അവളുടെ കണ്ണുകളിൽ എന്തൊക്കെയോ ഭാവങ്ങൾ തെളിഞ്ഞു കാണുന്നുമുണ്ട്……ഈ വിവാഹം കഴിയും വരെ ക്കുള്ള നന്ദിനിയുടെ നെഞ്ചിടിപ്പ് അപ്പോഴേ കൂടിയിരുന്നു………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഏട്ടന്റെ ഏതോ ഫ്രണ്ട് ടൗണീന്ന് വന്നിട്ടുണ്ട്……ജീൻസും ക്രോപ് ടോപ്പോക്കെയുമിട്ടൊരു ചേച്ചി……ശ്വേത മുറിയിലേക്ക് കയറി വരും വഴി അത് പറഞ്ഞതും കൃഷ്ണയുടെ നെഞ്ചോന്ന് പിടച്ചു……ഇനി മെറിനാകുമോ…..ആയിരിക്കും….. അല്ലാതെ ഈ വിവാഹത്തിന് വരാൻ തക്ക ആരുമില്ല…….
കൂട്ടുകാരെയൊന്നും വിളിച്ചു വരുത്താൻ പറ്റിയൊരു വിവാഹമായിരുന്നില്ലല്ലോ ഇത്….എല്ലാം അറിഞ്ഞിട്ടുള്ള അവളുടെ വരവാകും….വന്നത് മെറിനാകുമോ എന്നതൊരു ഭയമായി തന്നിൽ നിറയുന്നതെന്തിനാണ്…..അതായിരുന്നില്ലെ താനാഗ്രഹിച്ചിരുന്നത്….ഇനി അതിൽ കൂടുതൽ എന്തെങ്കിലും മനസ്സ് നെയ്തെടുത്തിട്ടുണ്ടോ എന്നവളൊന്നോർത്തു നോക്കി….
ഒരു ഭാഗം ഉണങ്ങി തുടങ്ങിയ കയ്യിലെ മൈലാഞ്ചി അവളെ കളിയാക്കുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു…….ഒരു കണക്കിന് ഇപ്പൊ തന്നെ എല്ലാം തീരുന്നതാണ് നല്ലത്…..ഇനിയും മണ്ടിയാവേണ്ടല്ലോ……ഉള്ളിൽ നിറഞ്ഞു വന്നൊരു ഗദ് ഗദത്തോടെ അവളങ്ങനെയിരുന്നു…..
കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടോ എന്നവൾക്ക് സംശയം തോന്നി…….കാർത്തി മെറിനെ കൂട്ടി ഇപ്പൊ തന്റെ അടുത്തേക്ക് വരുമെന്നത് അവൾക്കുറപ്പായിരുന്നു….മനസ്സ് അത് പ്രതീക്ഷിച്ചിരിക്കുമ്പോഴും അങ്ങനെ ആയില്ലെങ്കിൽ എന്ന് ഹൃദയം ആഗ്രഹിക്കുന്നത് പോലെ…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കൃഷ്ണ…… കൃഷ്ണയെ എനിക്കൊന്ന് കാണണം കാർത്തി…….ദൃശ്യ പിറകിൽ നിന്നത് പറഞ്ഞതും കാർതിയൊന്ന് നിന്നു……പിന്നേ പതിയെ അവരിരിക്കുന്ന മുറി ലക്ഷ്യമാക്കി നടന്നു…….
കൃഷ്ണയേ കാണാൻ പോകുമ്പോഴും തന്നെ സംബന്ധിച്ച് ഭാഗ്യവതി എന്നൊരു വാക്കായിരുന്നു ദൃശ്യയുടെ മനസിലുണ്ടായിരുന്നത്…..
അവരാ മുറിയുടെ വാതിൽക്കലെത്തി……കുറെ പെൺകുട്ടികളിരിക്കുന്ന ആ മുറിയിലൂടെ ദൃശ്യയുടെ കണ്ണുകൾ പരതുമ്പോഴും അവൾ വിചാരിച്ചത് പോലൊരു കൃഷ്ണയേ അവൾക്കവിടെ കാണാൻ കഴിഞ്ഞിരുന്നില്ല…..കൃഷ്ണാ…..കാർത്തി വിളിച്ചതും എല്ലാവരും മുഖമുയർത്തി അവരെ നോക്കി…….അപ്പോഴും ആരാവും കൃഷ്ണ എന്നൊരു ചോദ്യത്തോടെ ദൃശ്യയുടെ കണ്ണുകൾ ഓരോരുത്തരിലൂടെയും ധൃതിയിൽ തെന്നി നീങ്ങി ……ഇങ് വാ……കാർത്തി അവളെ വിളിക്കുമ്പോൾ ആ വിളിക്കൊരു പ്രത്യേക ആർദ്രത യുള്ളത്ദൃശ്യക്കറിയുന്നുണ്ടായിരുന്നു……..അവർക്കിടയിൽ നിന്നും കൃഷ്ണ പതിയെ എഴുന്നേറ്റു.
കൃഷ്ണ എന്നത് ആ കൂട്ടത്തിൽ ആരാവരുതെന്ന് ആഗ്രഹിചോ ആ ആള് തന്നെ എഴുന്നേറ്റ് വരുന്നത് കണ്ടതും ദൃശ്യ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു…..ഇളം റോസ് നിറത്തിൽ ഒരു ദേവത എന്ന് വേണമെങ്കിൽ അവളെ പറയാമായിരുന്നു……തന്റെ അത്ര സൗന്ദര്യമൊന്നും കൃഷ്ണ എന്ന് പറയുന്ന ഒരനാഥ പെൺകുട്ടിക്ക് താൻ പ്രതീക്ഷിചിരുന്നില്ല…..അത് കൊണ്ട് തന്നെ അവളെ കണ്ട ദൃശ്യക്ക് സ്വയം ചെറുതായത് പോലെ തോന്നി…..കാർത്തിയെ കിട്ടുന്നതിന് മെറിനാണ് തനിക്കെതിരാളിയെന്ന് തോന്നിയിടത് കൃഷ്ണ കയറി സ്ഥാനം പിടിക്കുന്നത് പോലെ ദൃശ്യക്ക് തോന്നി…..
ആദ്യ കാഴ്ചയിൽ തന്നെ ആകർഷിക്കുന്നെന്ന വണ്ണം നിഷ്കളങ്കമായ ആ മുഖത്തിന് വല്ലാത്തൊരു വശ്യത യുണ്ടയായിരുന്ന……അവൾ പതിയെ നടന്നു വരുന്നത് കണ്ണിമ വെട്ടാതെ നോക്കി ദൃശ്യ യങ്ങനെ നിന്നു……..
(തുടരും)