25/05/2026

നിശ്വാസങ്ങൾക്കപ്പുറം.: ഭാഗം 19

രചന :അശ്വതി അച്ചു

അതെ ഭാവത്തോടെ അവളെ വാരി നെഞ്ചോട് ചേർത്തു നിമ്മി.. എനിക്ക് വേണം ജെനിയെ… വിട്ട് കൊടുക്കില്ല ഞാൻഅവളെന്തെങ്കിലും പറയും മുന്നേ അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു

💔💔💔

ഇനി കല്യാണത്തിന് മൂന്ന് ദിവസങ്ങൾ മാത്രം. ഹാ അതൊന്ന് കഴിഞ്ഞാൽ സമാധാനം ആയി.അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങി ഇറങ്ങുമ്പോൾ ജനനി ചുറ്റും ഒന്ന് നോക്കി.ശ്രീയേച്ചി എവിടെആത്മരത്തിന് അപ്പുറം നിന്നിരുന്ന നീല ചുരിദാർ ശ്രീ ആണെന്ന് മനസിലായിഅടുത്ത വന്നപ്പോൾ ആണ് ശ്രീയേച്ചി കരയുകയാനിന്നും മുന്നിൽ നിൽക്കുന്ന ആൾ എന്തൊക്കെ പറയുന്നുണ്ട് എന്നും മനസിലായത്അവൾ അടുത്തേക്ക് വന്നു
നീ എന്ത് വിചാരിച്ചെടി എന്നെ അങ്ങ് കളഞ്ഞിട്ട് വല്ലന്റേം കൂടെ ജീവിക്കാം എന്നോ. കഴിഞ്ഞ ദിവസം നിന്നെ കണ്ടപ്പോ ഞാൻ പറഞ്ഞതാണ് കല്യാണത്തിന് നിന്ന് പിന്മാറണം എന്ന് എന്നിട്ട് കേട്ടോ നീ.

സനൂപ് ഏട്ടൻ… നിങ്ങൾ. ഡിവോഴ്സ് ആയതല്ലേ. എന്തിനാ വീണ്ടും എന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇനീം നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ ഞാൻ ഈ ഭൂമിക്ക് മുകളിൽ ഉണ്ടാകില്ല.പ്ലീസ് എന്നെ വിട്ടേക്ക്. ഇല്ലടി അങ്ങനെ വിടാൻ ഒക്കുമോ. കുറച്ചു നാൾകൊണ്ട് നടന്നതല്ലേ നിന്നആപ്പോ ഇതാണ് സനൂപ് ചേട്ടൻ. ജെനി ഓർത്തു.അവൾ ശ്രീക്കു മുന്നിലേക്ക് കേറിനിന്നു നിങ്ങൾ തമ്മിൽ ഇപ്പോ റിലേഷൻ ഒന്നും ഇല്ലല്ലോ. പിന്നെ എന്തിനാ ശ്രീയേച്ചിന്റെ ഇങ്ങനെ ബുന്ധിമുട്ടിക്കുന്നത്നീ ഏതാടി കൊച്ചേ. മാറി നിക്ക് അങ്ങോട്ട് നീ ആരായാലും ഇതിൽ ഇടപെടാൻ വരണ്ട. അങ്ങനെ ഇപ്പോ അവൾ സുഖിച്ച് ജീവിക്കണ്ട ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.
അവൾ ശ്രീയേ ഒന്ന് നോക്കി. പാവം പേടിച്ചു വിറച്ചാണ് നിൽക്കുന്നത്. പക്ഷെ തനിക്ക് പേടിയൊന്നും തോന്നിയില്ല. അല്ലെങ്കിലും മരിക്കാൻ തീരുമാനിച്ചവൾക്ക് എന്ത് പേടി.ദേ നോക്ക് അധികം കളിച്ചാൽ ഉണ്ടല്ലോ ഈ കാണാൻ കൊള്ളാവുന്ന മോന്ത ഞാൻ അങ്ങ് കത്തിക്കുംഅവൻ ഒരു കുപ്പി എടുത്തു കാണിച്ചു.

ആസിഡ്….. ജെനി പിറുപിറുത്തു നാളെ ഞാൻ വരും കല്യാണത്തിൽ നിന്ന് പിന്മാറി എന്നല്ലാതെ വേറെ ഒരു വാക്ക് നീ മിണ്ടിയാൽ ബാക്കി നമുക്ക് അപ്പോ. കാണാൻ ഈ രസമുള്ള മുഖം പിന്നെ നിനക്ക് ഉണ്ടാകില്ല.അവൻ അതും പറഞ്ഞു പോകുമ്പോൾ ശ്രീ വിറച്ചു താഴേക്ക് വീണു പോയിരുന്നു. ഒരു വിധം അവളെ സമാധാനിപ്പിച്ച് കണ്ണനെ വിളിച്ചു കാര്യം പറഞ്ഞുഅമ്പലത്തിലേക്ക് അവൻ വന്നത് തനിച്ച് ആയിരുന്നില്ല. മറ്റൊരു ബൈക്കിൽ മോഹൻ ഉണ്ടായിരുന്നു

വാ ഇപ്പോ തന്നെ പോലിസ് സ്റ്റേഷനിൽ പോയ്‌ പറയാം അല്ലെങ്കിൽ ശരിയാകില്ല ഇതൊന്നും ഇങ്ങനെ വെച്ചു ഇരിക്കരുത് നാളെ എന്തേലും പറ്റിയിട്ടുണ്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ.അവൻ പറയുന്നത് ശരിയാണ് എന്ന് മനസിലായപ്പോൾ കണ്ണൻ പോകാൻ സമ്മതം പറഞ്ഞു ശരി നാളെ നിങ്ങൾ അമമ്പലത്തിലേക്ക് വരും മുന്നേ എന്നെ വിളിക്കണം ഇതെന്റെ പേഴ്സണൽ നമ്പർ ആണ്അയാൾ ഒരു നമ്പർ അവൾക്ക് നേരെ നീട്ടി.ശ്രീയെ ഒന്ന് നോക്കിയിട്ട് ജനനി അത് വാങ്ങിതാങ്ക് യു സർ
ബാക്കി അമ്പലപ്പറമ്പിൽ വെച്ചു കാണാംഅഥവാ അത് ശരിക്കും ആസിഡ് ആണേൽ അതൊഴിക്കേണ്ടത് എവിടെ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം സർ. ഒരു ധൈര്യത്തിന് സാറും കൂടെ വന്നാൽ മതി.

അവൻ ചിരിയോടെ തലയാട്ടി.ആരുടെ കല്യാണം
മോഹൻ അടുത്തേക്ക് വന്നു ശ്രീയെ നെഞ്ചോടു ചേർത്തു ഞങ്ങളുടെ ആണ് സർഅപ്പോ ഈ കുട്ടിയോഅവളുടെ കല്യാണം അടുത്തമാസം ആണ്ആണോ ആരാ പയ്യൻഅവൾ എന്തേലും മറുപടി പറയും മുന്നേ കണ്ണൻ അവളെ പിടിച്ചു തനിക്ക് അരികിൽ നിർത്തിഞാൻ ആണ് സർ. ഞങ്ങളുടെ വിവാഹം ആണ്ഓ ശരി അപ്പോ നാളെ കാണാംഅവർ തിരികെ വീട്ടിലേക്ക് ഇറങ്ങി. കണ്ണന് വല്ലാത്ത മതിപ്പ് തോന്നി പോയി മോഹനോട്. അയാൾ അല്ല മറ്റൊരാൾ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഒന്നുമില്ലെങ്കിലും ശ്രീയെ ഇതും പറഞ്ഞു കുത്തി നോവിക്കുമായിരുന്നു.മോഹൻ വീട്ടിലേക്ക് കേറുന്നില്ലേ

ഇനി മൂന്ന് ദിവസം കൂടെ കഴിഞ്ഞാല ക്ഷണിക്കാതെ വന്നു കേറഅവൻ ചിരിച്ചുസന്തോഷം ആയി ഇരിക്കു ശ്രീ ഞാൻ ഉണ്ടാകും ഒപ്പം കേട്ടോഅവൾക്കും സമാധാനം തോന്നി.ഒരിക്കൽ കൈവിട്ട് പോയവൾക്ക് ഹൃദയം കൊണ്ട് നൽകിയ വാക്കായിരുന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു എന്ന് മാത്രം തല്കാലം വീട്ടിൽ ആരും അറിയണ്ട കണ്ണാഉംഎന്നാ ശരി നാളെ കാണാം.അവൻ മോഹനെ ഒന്ന് കേട്ടിപ്പിടിച്ചുഎന്തേ
വേറെ ആരേലും ആയിരുന്നേൽ ഈ കല്യാണം മുടങ്ങാൻ വേറെ കാരണം ഒന്നും വേണ്ട മോഹൻ
നമ്മൾ ഒക്കെ മനുഷ്യരല്ലേ ടൊ…. ചിലതൊക്കെ മറക്കാനും പൊറുക്കാനും കഴിയണം ഇഷ്ടപ്പെട്ടവളെ കൂടെ കൂട്ടാൻ ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കണം. പോട്ടേ. നാളെ അമ്പലത്തിൽ വെച്ച് കാണാം.
അവൻ യാത്ര പറഞ്ഞു ഇറങ്ങി ശ്രീക്ക് ഒപ്പം പോകുന്നവളെ കണ്ണൻ ഒന്ന് നോക്കി ഇല്ല ഒരു മൈൻഡ് ഇല്ല.

💔💔💔

വിരുന്ന് കരോക്കെ നാളെ വൈകുന്നേരം തൊട്ട് വന്നു തുടങ്ങുംഅമ്മയ്ക്ക് പണി സഹായത്തിനു കല്യാണി അമ്മായിയെ എങ്ങാനും വിളിക്കണോവിളിച്ചാലോ ഒറ്റയ്ക്ക് താങ്ങില്ല ഞാൻ പറയാം അമ്മേ നാളെ തൊട്ട് വരാൻഉം… നീ കഴിച്ചോ എഴുന്നേറ്റേ ശ്രീ എത്ര നേരായിഅവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. ജെനി അവളുടെ ഇടം കൈയിൽ മുറുകെ പിടിച്ചു സാരമില്ല എന്നാ പോലെ ചേച്ചി ഇനി ചിരിക്കണം എങ്കിൽ നാളെ എന്നൊരു ദിവസം കഴിയണംഎല്ലാം വീട്ടുകാരും ഇങ്ങനെ ആണോ മനസ് മനസിലാക്കാൻ ശ്രെമിക്കെ ഇലെ ഒരുപക്ഷെ നിനക്ക് എന്താ സങ്കടം മോളെ എന്നൊന്ന് ചോദിച്ചാൽ അപ്പോ തന്നെ ചേച്ചി ഇതും പറഞ്ഞു കരഞ്ഞു എന്ന് വരും. പക്ഷെ ആരും ചോദിക്കില്ല എന്നതാണ് രസം
കണ്ണൻ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കണ്ടപ്പോൾ ആണ് അവളുടെ ശ്രെദ്ധ മാറിയത്

നിനക്കും കൂടെ ബാധകം ആണ് ഒരു മണിക്കൂർ ആയല്ലോ അവൾ കഴിപ്പിച്ചു നിർത്തി എണീറ്റു
ഡീ മുഴുവൻ കഴിക്കണ്ടേഓ വേണ്ടകിടക്കാൻ പോകും മുൻപ്പാണ് അവളെ അടുത്ത് കിട്ടിയത്ജെനി ഇങ്ങോട്ട് വന്നേഎന്തിനാ കണ്ണേട്ടാനാളെത്തെ കാര്യം പറയാൻ ആടിചേച്ചി ഞാൻ ഇപ്പോ വരാം ചേച്ചി കിടന്നോ
അവൾ ഷാളും വലിച്ചെടുത്ത് നടന്നുഎന്തെ കണ്ണേട്ടാ
വാതിൽ അടയ്ക്ക് ആരും കേൾക്കണ്ടഅവൾ വാതിൽ ലോക്ക് ചെയ്തു അരികെ കിടന്ന് കസേരയിൽ ഇരുന്നുന്ന് പോയ നേരം എന്ന് പറഞ്ഞ വൈകീട്ടല്ലേആയിരിക്കും… ആകണമല്ലോ
അപ്പോഴേ നിങ്ങൾ പതിവ് പോലെ പൊയ്ക്കോ അവിടെ ഞങൾ ഉണ്ടാകും. അത് പോരെ
ഉം. ഒപ്പം വന്ന ചിലപ്പോ ആ പേടിത്തൊണ്ടൻ വരില്ല
അയാൾ പേടിത്തൊണ്ടൻ ആണോ

പിന്നല്ലേനീയോഞാനോ എനിക്ക് പേടി ഒന്നും ഇല്ല
പിന്നെ നിന്റെ കല്യാണം അടുത്ത മാസം ആണെന്ന് പറയാഞ്ഞത് എന്തേ കണ്ണേട്ടൻ എന്തിനാ കണ്ണേട്ടൻ ആണ് കെട്ടാൻ പോകുന്നെ എന്ന് പറഞ്ഞെ
അല്ലടി നീ ഒരാളെ പ്രേമിച്ചു. ഇപോ വേറെ ആളെ കെട്ടാൻ പോവാണ്. അത് നടക്കോ ഇല്ലേ എന്നറിയില്ല എന്നൊക്കെ പറയാംഅവൾ ചെറിയൊരു ദേഷ്യത്തോടെ എണീറ്റു പോകാൻ തിരിഞ്ഞും. കണ്ണൻ അവളെ പിടിച്ചു നിർത്തി . ചുമരിനോട് ചേർത്തൊന്ന് ബ്ലോക് ചെയ്തു. എത്രയോ കൊതിച്ച മുഖം ആണിത്. അവൻ അവളുടെ മിഴികളിലേക്ക് നോക്കി നിന്നു.പേടിയുണ്ടോ നിനക്ക്എന്തിന്ഉള്ളിൽ ഉയർന്ന പിടച്ചിൽ പുറത്തു കാണിക്കാതെ അവൾ മറുപടി പറഞ്ഞു

എന്നെ പ്രണയിച്ചു പോകുമെന്ന്ഇല്ലഅതെന്താകണ്ണേട്ടന് വേറെ ഒരു കുട്ടിയെ ഇഷ്ടമാണ് ജീവനാണ് എന്നൊക്കെ എനിക്ക് അറിയാലോ അതൊക്കെ മറന്ന് ഞാൻ അങ്ങനെ ചെയ്യില്ഓഅവൻ ചിരിയോടെ ബ്ലോക്ക്‌ മാറ്റി അപ്പോ അങ്ങനെ അല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു അല്ലെഅവൾ കണ്ണ് കൂർപ്പിച്ച് നോക്കികൊണ്ട് ഡോർ തുറന്നു പോയി. കണ്ണൻ ഒരു ചിരിയോടെ ബെഡിലേക്ക് വീണു.ജെനീ…

💔💔💔

പതിവ് പോലെ തൊഴുതു ഇറങ്ങുമ്പോൾ ആണ് അയാളെ കണ്ടത്.ദേ ശ്രീയേച്ചി ആ ചേട്ടൻ
അവൾ അതിലും മുന്നേ അയാളെ കണ്ടിരുന്നു
ഞാൻ ആദ്യം കണ്ടു കുഞ്ഞാനമ്മടെ പോലീസ് വന്നു കിടപ്പുണ്ട്. കണ്ണേട്ടന് അളിയനും മുൻപേ വന്നു നിൽപ്പുണ്ട്സനൂപ് അവരെ കൈ നീട്ടി തടഞ്ഞുപോക്കറ്റിൽ നിന്ന് ഒരു കുപ്പി എടുത്ത് മൂടി തുറന്നഒറ്റ ചോദ്യം ഒറ്റ ഉത്തരംഎന്റെ കൂടെ പോരുന്നോ ഇല്ലേ യെസ് എന്നാണ് മറുപടി എങ്കിൽ എന്റെ ബൈക്കിൽ വന്നു കേറാം അല്ലെങ്കിൽഅവൾ ഒന്ന് നിശ്വസിച്ചുഎനിക്ക്… എനിക്ക് സമ്മതം അല്ല.
പതിയെ എങ്കിലും ഉറപ്പുള്ള സ്വരംഒരു ചിരിയോടെ അവളുടെ മുഖത്തിന്റെ നേരെ അവൻ കുപ്പി നീട്ടി.ശ്രീ കണ്ണുകൾ മുറുക്കെ അടച്ചുടാമോഹൻ ചീറി പാഞ്ഞു വന്നു. സനൂപിന്റെ ശ്രെദ്ധ മാറിയ ഒരൊറ്റ നിമിഷം ജെനി ആ കുപ്പി അവന്റെ നെഞ്ചിലേക്ക് ഒഴിച്ചു.

ഒരു പകപോടെ അവൻ ആർത്തു വിളിച്ചു. മോഹനും പകച്ചു പോയിരുന്നു. കണ്ണൻ നോക്കുമ്പോൾ എസ് ഐ ഓടി varunna കണ്ടുസോറി എന്റെ ടൈമിംഗ് ലേശം തെറ്റി പോയി.ജെനി ഒരല്പം ദേഷ്യത്തോടെ അവനെ നോക്കി.സനൂപിനെ കയറ്റി കൂടെ രണ്ട് പോലീസ് കാരും ചേർന്നു ഹോസ്പിറ്റലിൽ തിരിച്ചുനിങ്ങളെ വിശ്വസിച്ച പോലീസെ ഞങ്ങൾ വന്നേ എന്നിട്ട് ഇമ്മാതിരി പണി ചെയ്യരുത്സോറി ജെനി. ടൈമിംഗ് ഒരല്പം മാറിയാലും നീ വേണ്ട പോലെ ചെയ്‌തെല്ലഅവൾ പുച്ഛിച്ചുഹോ പുച്ഛം.
😕അവൻ ചിരിയോടെ അവളെ നോക്കി.

കല്യാണം ആയെന്ന് പറഞ്ഞത് കൊണ്ടാ അല്ലെങ്കിൽ ഞാൻ വീട്ടിലേക്ക് അമ്മയെ പറഞ്ഞു അയച്ചേനെ
എന്തിനാ തല്ലാനോഏയ്‌ പെണ്ണ് ചോദിക്കാൻ
ഓ വേണ്ട. ഞാൻ പണ്ടേ ബുക്കിങ് ആണ്. പോലീസ് സർ പോയി കേസ് ഒക്കെ അന്വേഷിച്ചാട്ടെ.
എന്നാ ശരിആവളെ നോക്കി താടി ഒന്ന് ഉഴിഞ്ഞു അയാൾ അവർക്ക് അരികെ എത്തി.കേസ് ഒന്നും ഉണ്ടാകില്ല ഒരു മാസിന് അവന്റെ ശല്യം കാണില്ല. പിന്നെ എന്തേലും പ്രശ്നം ഉണ്ടേൽ പറയാൻ മറക്കരുത്

ശരി സർഎന്നാ ശരി കല്യാണം അല്ലെ ബെസ്റ്റ് വിഷസ്സ്മോഹൻ കൈ കൊടുത്തു ചിരിച്ചു.പോകാൻ നേരം കണ്ണന്റെ മുഖം ദേഷ്യം പൂണ്ടു ഇരുന്നു ഇതെന്താ കണ്ണേട്ടാഎന്ത്ഈ മുഖം ഇങ്ങനെ കേറ്റി പിടിച്ചു ഇരിക്കുന്നെഒന്നൂല്ലഅവൾ ചിരിച്ചുഎന്തേ നിനക്ക് ഒരു ഇളിഎനിക്കറിയാം എന്താ കാരണം എന്ന്അവൻ മിണ്ടിയില്ലആ പോലീസ് കാരൻ എന്നെ നോക്കുന്ന കണ്ടിട്ടല്ലേ
അല്ലഅല്ലെങ്കിൽ വേണ്ട. ആ പോലീസ് കാരൻ പറയാ അമ്മയെ പറഞ്ഞു വിടട്ടെ പെണ്ണ് ചോദിക്കാൻ എന്ന്അവൻ വണ്ടി നിർത്തി അവളെ ഒന്ന് നോക്കിഅല്ല എന്തായാലും കല്യാണം മുടങ്ങും അപ്പോ പിന്നെ ഒരു പോലീസ് കാരൻ ആയാൽ എന്തെ കൊള്ളൂല്ലേ

അവന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ മാത്രം കാണാത്തത് എന്തെ ജെനി…. എന്റെ സ്നേഹം മാത്രം അറിയാൻ പറ്റാത്തത് എന്തെ… അത് പോലെ തുറന്ന് പറയാത്തത് കൊണ്ടാണോ. വേണ്ട ഞാൻ പറഞ്ഞിട്ട് നീ അറിയണ്ട…. അറിയണ്ട.
അവൻ വണ്ടി എടുത്തു.വീട്ടിൽ എത്തിയപ്പോൾ വറ്റി പോയാ ചിരി വീണ്ടും ചുണ്ടിൽ ഊറി വന്നു. അതെ ചിരിയോടെ ജെനിയെ നോക്കി. അവളുടെ പരിഭവം നിറഞ്ഞ മുഖം കണ്ട് ചിരി പൊട്ടിവേറെ ഒന്നും അല്ല. അമ്പലത്തിൽ പോയവരെ കാത്ത് പ്രിയയും വീട്ടുകാരും ഇരിപ്പുണ്ടായിരുന്നു.