The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സെലുനിസു
കൈ അവന്റെ മുഖത്തു പതിഞ്ഞിരുന്നു…
കവിളിൽ കൈ വെച്ചവൾ നിറകണ്ണാലെ അവനെ നോക്കി…
തമാശക്കും ഒരതിരുണ്ട്…. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ തലയിൽ കയറാ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അവന്മാരോട് കളിക്കുന്ന പോലെ എന്റടുത്തേക്ക് വരരുതെന്ന്…… ഇപ്പൊ കണ്ടില്ലേ എന്റെ പുതിയ ഫോണാ.സ്ക്രാച്ച് വീണത്…. ശല്ല്യം.. എന്നും പറഞ്ഞവൻ ഫോൺ എടുത്തു എണീറ്റതും നിഷക്ക് അപ്പുറവും ഇപ്പുറവും കിരണും ഹരിയും വന്നു നിൽപ്പുണ്ടായിരുന്നു….
കണ്ടില്ലേ ഇവള് കാണിച്ചത്…എന്റെ പുതിയ ഫോണാ…..
അതിന് നീ ഇവളെ തല്ലിയോ..
ആ… തല്ലി എന്ന് അനി പറഞ്ഞതും ഹരി അവന്റെ കവിളിൽ ആഞ്ഞടിച്ചു…
ഹരി…. വേണ്ടാ….
മാറി നിക്കെടി….. എന്നും പറഞ്ഞവൻ നിഷയെ മാറ്റി അനിക്ക് നേരെ ചെന്നു…
നിന്റെ ഫോൺ വീഴാൻ കാരണം അവളല്ല ദേ… ഞാനും ഇവനുമാ…. ഞങ്ങളാ അവളെ നിന്റെ അടുത്തേക്ക് തള്ളിയെ…ഞങ്ങളെ അടിക്കെടാ…
അവൾക്ക് നിന്നോട് ഒരിഷ്ട്ടമുണ്ടെന്ന് അറിഞ്ഞു അത് പറയാൻ വേണ്ടി ഞങ്ങൾ ഇങ്ങോട്ട് വിട്ടതാ അവളെ… എന്ന് ഹരി പറഞ്ഞതും അനി ഞെട്ടി നിഷയെ നോക്കി….
തല താഴ്ത്തി പിടിച്ചു കരയുവാണവൾ…
അവന്റൊരു ജീന…. ആദ്യം ഒപ്പം ഉള്ളവരെ മനസ്സിലാക്കാൻ പഠിക്കെടാ…
കിരൺ ഞാൻ…
മിണ്ടരുത് നീ…. എന്തും ഞങ്ങൾ ക്ഷമിച്ചേനെ… പക്ഷേ അവളെ അടിച്ചത് അത് മാത്രം…സഹിക്കില്ല.
നിന്നെ … വേണ്ടാ.. പറഞ്ഞാ കൂടിപ്പോവും….
നിഷാ…നീ വാ എന്നും പറഞ്ഞു കിരൺ അവളേം കൊണ്ട് താഴെക്കിറങ്ങിയതും അനിയെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഹരിയും അവർക്ക് പുറകെ ഇറങ്ങി…
അവർ പോയതും അനി സ്വയം തലക്കടിച്ചു കൊണ്ട് ചെയറിലേക്കിരുന്നു…
നിഷ… അവൾക്ക് എന്നോട്…. ഇത്രയും നാൾ കൂടെ ഉണ്ടായിട്ടും എനിക്കെന്ത് കൊണ്ട് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല…ശേ… അടിക്കേം ചെയ്തു.. ഏത് നേരത്താണാവോ.. എന്നും പറഞ്ഞവൻ കയ്യിലിരുന്ന ഫോണിലേക്ക് നോക്കി….
പിറ്റേന്ന് രാവിലെ വാതിലിൽ ഉള്ള തട്ട് കേട്ട് കൊണ്ട് അനി ബെഡിൽ നിന്ന് എണീറ്റ് പോയി ഡോർ തുറന്നു…
വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന നിഷയെ കണ്ടവൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി പിടിച്ചു….
അവൾ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലുള്ള പൊതി എടുത്തു അവന് നീട്ടിയതും… സംശയത്തോടെ അവനവളെ നോക്കി….
വാങ്ങിക്ക് എന്നവൾ പറഞ്ഞതും അവനത് വാങ്ങി തുറന്നു… അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിന്റെ അത് പോലെ ഉള്ളൊരു പുതിയ ഫോൺ ആയിരുന്നു….
നിഷാ…
മനഃപൂർവം അല്ലെങ്കിലും ഫോൺ കേടു വരാൻ കാരണം ഞാൻ അല്ലേ…. അതാ രാവിലെ എണീറ്റ ഉടൻ പോയി ഫോൺ വാങ്ങിയത്…. എന്നും പറഞ്ഞവൾ അവനോടൊന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോവാൻ ഒരുങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു….
നിഷാ…. ഹരി ഇന്നലെ പറഞ്ഞത് സത്യമാണോ… നിനക്ക് എന്നോട് അങ്ങനെ…
ഏയ്… അത് ഹരി ചുമ്മാ പറഞ്ഞതാ… എനിക്ക് അങ്ങനൊന്നും ഇല്ലാ…. എന്നും പറഞ്ഞവൾ അവനൊന്ന് ചിരിച്ചു കൊടുത്തു കൊണ്ട് അവിടെ നിന്ന് പോയതും അവൻ ആ ഫോണും കൊണ്ട് പോയി ബെഡിലേക്കിരുന്നു…..
പൊട്ടിയ ഫോണിൽ ജീനയുടെ മെസ്സേജ് കണ്ടതും അവൻ രണ്ട് ഫോണിലേക്കും മാറി മാറി നോക്കി….
ഒടുവിൽ ഒരു ഉറച്ച തീരുമാനം എടുത്തു കൊണ്ടവൻ പഴയ ഫോണിലെ സിം എടുത്തു പുതിയ ഫോണിലേക്കിട്ട് തോർത്ത് എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി….
ലച്ചൂ…. ലേറ്റ് ആയെടി…. ഉച്ചക്ക് വിളിക്കാട്ടോ…എന്നവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി…
ഇന്നലെ രാത്രിയും വിളിച്ചില്ലല്ലോ….
നോട്സ് കുറേ പെന്റിങ് ആയിരുന്നു ലച്ചൂ… അതാ…
മ്മ്….
ഇന്ന് വൈകുന്നേരം എന്തായാലും വിളിക്കാം…
മ്മ്….
ലച്ചൂ..
ആ…
ഒന്ന് ചിരിക്കെടി… എന്നവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു…
വോൾട്ടേജ് പോരാ… എന്നാലും ടൈമില്ലാത്തത് കൊണ്ട് ഞാൻ ഇത് കൊണ്ട് തൃപ്തിപെട്ടോളം…ഉച്ചക്ക് വിളിക്കാം എന്നും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തതും അവൾ സങ്കടത്തോടെ അതിലേക്ക് നോക്കി…
ലച്ചൂ… ലച്ചൂ…
ആ.. ദാ വരുന്നു അമ്മായി…. എന്നും പറഞ്ഞവൾ ഫോൺ തലയിണക്കടിയിൽ വെച്ച് കൊണ്ട് ഡോർ തുറന്നു താഴേക്കിറങ്ങി….
നീ നിന്റെ മുറിയിൽ വല്ല നിധിയും കുഴിച്ചിട്ടുണ്ടോടി… എപ്പൊ നോക്കിയാലും അതിനകത്താ എന്ന് മാലു പറഞ്ഞതും അവൾ തല താഴ്ത്തി പിടിച്ചു നിന്നു…
ദേ… ആ മിനി കൊറേ നേരായിട്ട് നിന്നെ വിളിക്കുന്നു….മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ല. കാലത്ത് തന്നെ വിളിച്ചു കൂവിക്കോളും…
ആ… പിന്നെ. എന്റെ കുറച്ചു ഡ്രസ്സ് അലക്കാനുണ്ട്… മഴ വരും മുമ്പേ അത് നനച്ചിട്ടോണം എന്ന് മാലു പറഞ്ഞതും അവൾ ശരിയെന്ന മട്ടിൽ തലയാട്ടി കാണിച്ചു പുറത്തേക്കിറങ്ങി മതിലിന്റെ അടുത്തേക്ക് ചെന്നു…
എന്താടി…. വിളിച്ചു കൂവുന്നേ….
നിന്നെ ഇന്ന് പുറത്തേക്കൊന്നും കണ്ടില്ല…. അതാ…
മ്മ്… ഹരിയേട്ടൻ വിളിക്കുവായിരുന്നു…
ഓ… നിങ്ങക്ക് ഇത് തന്നെയാണോ പണി…എടി ലച്ചൂ… വൈകുന്നേരം നമുക്ക് വായനശാലയിൽ പോവാം…
നോക്കാം… ഞാൻ ഹരിയേട്ടനോട് ചോദിക്കട്ടെ….
ഓ… എല്ലാത്തിനും എന്തിനാ അവന്റെ അനുവാദം…
ശോ… പതുക്കെ പറ മിനി..
ഹരിയേട്ടന് ഞാൻ എങ്ങോട്ട് പോയാലും ഒരു കുഴപ്പവുമില്ല. എന്നാലും പറയാതെ പോയാ എനിക്കൊരു സമാധാനം കിട്ടില്ല… അതാ…
മ്മ്… എന്നാ അനുവാദം കിട്ടുവാണേൽ തമ്പ്രാട്ടി ഈയുള്ളവളെ ഒന്ന് അറിയിക്കണേ…
പോടീ.. കളിയാക്കാതെ..
ഡീ… വരുന്നോ. അമ്മ നല്ല ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്…
വേണ്ടെടി.. ഇവിടേം അത് തന്നെയാ….
എന്നാ പൊക്കോട്ടേ.. അമ്മായീടെ തുണി നനക്കാനുണ്ട്…
അതെന്താ നിന്റെ അമ്മായിക്ക് അലക്കിയാൽ..
അമ്മായിക്ക് എപ്പഴും കാല് വേദനയാടി..
ഓ… നിന്റെ അമ്മായി കാൽ കൊണ്ടാണോ അലക്കാറ്….
ചേ.. ഒന്ന് പോടീ… പാവല്ലേ…
മ്മ്… പാവം… നിനക്ക് അങ്ങനൊക്കെ തോന്നും… ചെന്ന് അലക്കി കൊടുക്കേ കുളിപ്പിച്ച് കൊടുക്കേ എന്താന്ന് വെച്ചാ ചെയ്തോ.. ഭാവി അമ്മായിഅമ്മയല്ലേ…എന്നവൾ പറഞ്ഞതും ലച്ചു ഒന്ന് ചിരിച്ചോണ്ട് അവളുടെ കവിളിലൊന്ന് പിച്ചി അകത്തേക്ക് പോന്നു….
കോളേജിൽ എത്തിയിട്ടും നിഷ തന്നെ ഒന്ന് നോക്ക പോലും ചെയ്യാത്തത് കണ്ട് അനിക്ക് ഭയങ്കര സങ്കടം തോന്നി….രണ്ട് ദിവസമായി അവൾ തന്നോടൊന്ന് ശരിക്ക് മിണ്ടിയിട്ട്…. അവനടുത്തേക്ക് ചെല്ലും തോറും ഓരോ കാരണങ്ങൾ പറഞ്ഞു അവളവനിൽ നിന്ന് ഒഴിഞ്ഞു മാറി തുടങ്ങി….
ഡാ… കിരണേ..
മ്മ്.. എന്താ…
അവളോട് ഒന്ന് മിണ്ടാൻ പറയെടാ….
ആരോട് ജീനയോടോ…
ജീന നിന്റെ….
ഏഹ്… ഇപ്പൊ ജീന എന്റെ ആയോ….
ഡാ… പ്ലീസ് കളിക്കല്ലേ…. എനിക്ക് ദേഷ്യം വരുന്നുണ്ട്…
നിനക്ക് ദേഷ്യം വരുന്നതിനു ഞാൻ എന്ത് ചെയ്യാനാ…. നീയായിട്ട് വരുത്തി വെച്ചതല്ലേ…
ഞാൻ എന്ത് വരുത്തി വെച്ചൂന്നാ നിങ്ങൾ പറയുന്നേ…. എനിക്കറിയാമായിരുന്നോ അവൾക്ക് എന്നോട് ഇഷ്ട്ടമുണ്ടെന്ന്..ഇത്രയും നാളും കൂടെ നടന്നിട്ട് ഡയറക്റ്റ് ആയിട്ട് അവൾക്ക് പറഞ്ഞൂടായിരുന്നോ എന്നോട്….
എന്നിട്ടെന്തിനാ അവളെ തല്ലാനോ…
ഡാ… ഹരി അതപ്പൊ അങ്ങനെ സംഭവിച്ചു പോയി…ഇപ്പൊ ഒരു സോറി പറയാൻ പോലും അവൾ നിന്ന് തരുന്നില്ല….
മ്മ്… വീട്ടിലെത്തട്ടെ വഴി ഉണ്ടാക്കാം…
പറ്റില്ല ഹരി. അത് വരെ കാത്ത് നിൽക്കാൻ എന്നെ കൊണ്ട് വയ്യാ… ഞാൻ വീട്ടിലേക്ക് പോകുവാ… എന്തെങ്കിലും പറഞ്ഞു അവളെ നിങ്ങളൊന്നു അങ്ങോട്ട് എത്തിച്ചു താ….
ഏഹ്…അതെന്തിനാ…
തിന്നാൻ…. ഓ… ഇവന്മാരെ കൊണ്ട്….മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിക്കുവാ…
എന്തിനാ ജീനയെ കാണാഞ്ഞിട്ടോ….
ജീന…ആ പേരിനി പറഞ്ഞു പോവരുത്….
ഏഹ് ഇത്ര പെട്ടന്ന് അവളെ നീ തേച്ചോ…
ദേ ഹരി അവനോട് മിണ്ടാതിരിക്കാൻ പറഞ്ഞോ… ക്ഷമ കെട്ട് നിക്കുവാ ഞാൻ…. പ്ലീസ് ഹരി. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്… അവളോട് മിണ്ടാതേം അടികൂടാതേം എനിക്ക് പറ്റുന്നില്ലെടാ… ശ്വാസം മുട്ടുന്ന പോലെ എന്നവൻ പറഞ്ഞതും ഹരിയും കിരണും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…
അപ്പൊ നിനക്ക് അവളോട് പ്രണയമുണ്ടോ…
അത് ഞാൻ അവളോട് പറഞ്ഞോളാം…
ഓ…അങ്ങനെ… ആയിക്കോട്ടെ…ഡാ… കിരണേ അവളെ വീട്ടിലെത്തിക്കാൻ ഒരു വഴി പറഞ്ഞെ…
ഒരു കാര്യം ചെയ്യ്. നീ വീട്ടിലേക്ക് വിട്ടോ… അവളെ ഞങ്ങൾ അങ്ങോട്ട് എത്തിച്ചോളാം…. എന്ന് കിരൺ പറഞ്ഞതും അനി ഒന്ന് തലയാട്ടി കാണിച്ചു കോളേജിന്റെ ബാക്ക് വഴി പുറത്തേക്കിറങ്ങി….
ഡാ… ഹരി… അവൻ കോളേജ് വിട്ട കാര്യമെങ്ങാൻ ഇവിടെ ആരേലും അറിഞ്ഞാ തീർന്നു….
അറിയാതെ നോക്കണം…
മ്മ്… ഇനീപ്പൊ നിഷയോട് എന്ത് പറയും….
വഴിയുണ്ട് വാ .. എന്നും പറഞ്ഞു കൊണ്ട് ഹരി കിരണിനേം കൂട്ടി നിഷയുടെ അടുത്തേക്ക് ചെന്നു…
നിഷ…
ആ..എന്താ ഹരി…അനിയെവിടെ..
അവൻ ആ ജീനേടേ പുറകിൽ കാണും..ഡീ..
ഞാൻ നമ്മുടെ പ്രാക്ടിക്കലിന്റെ ബുക്ക് എടുക്കാൻ മറന്നു…
അയ്യോ… ഇനീപ്പൊ എന്താ ചെയ്യാ….ക്ലാസ്സ് തുടങ്ങാറായില്ലേ…
പോയി എടുക്കണം…നീ എന്റെ കൂടെ ഒന്ന് വന്നേ…
എങ്ങനെ പോവും… സെക്യൂരിറ്റി ഇല്ലേ…
അത് നമുക്ക് വഴി ഉണ്ടാക്കാം… നമ്മൾ വരുന്നത് വരെ ഇവിടെ കിരൺ നോക്കിക്കോളും… എന്നും പറഞ്ഞവൻ കിരണിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു അവളേം കൊണ്ട് പുറത്തേക്കിറങ്ങി..
ഡാ..എന്തെങ്കിലും പ്രശ്നമാവോ..
ഏയ്… ബുക്ക് എടുക്കാൻ ആണെന്ന് പറഞ്ഞാ മതി എന്നും പറഞ്ഞവൻ വണ്ടി മുന്നോട്ട് എടുത്തതും സെക്യൂരിറ്റി വന്ന് തടഞ്ഞു….
ഒരു ബുക്ക് എടുക്കാനാ… വീട് ദേ അടുത്താ ഇപ്പൊ വരാം എന്നും പറഞ്ഞവൻ അയാളുടെ മറുപടിക്ക് കാക്കാതെ വണ്ടി പുറത്തേക്ക് വിട്ടു..
വീട്ടിലെത്തി വണ്ടി നിർത്തി കൊണ്ടവൻ നിഷയെ നോക്കി…
എന്റെ റൂമിലെ ടേബിളിൽ കാണും പെട്ടന്ന് പോയി എടുത്തിട്ട് വാ.. എന്നവൻ പറഞ്ഞതും അവൾ ഒന്ന് മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി കീ നോക്കുമ്പോഴേക്കും ഹരി കാർ ബാക്ക് എടുത്തു ഗേറ്റിനു പുറത്തേക്ക് എത്തിയിരുന്നു..
ഹരി… ഹരി…ഞാൻ കൂടെ എന്നവൾ പറഞ്ഞു തീർന്നപ്പോഴേക്കും അനി ഡോർ തുറന്നു അവളെ വലിച്ചു അകത്തേക്കിട്ടു,…അവനെ അവിടെ കണ്ടതും അവൾ പെട്ടന്ന് ഷോക്ക് ആയി…
അനി… നീ ഇവിടെ… എപ്പൊ എത്തി….
നിനക്ക് എന്താടി…രണ്ട് ദിവസമായി നീ എന്നോടൊന്ന് ശരിക്ക് മിണ്ടിയിട്ട്…
ഞാൻ എന്തിനാ മിണ്ടുന്നേ….നിനക്ക് മിണ്ടാനും പറയാനും ജീന ഉണ്ടല്ലോ..
നിഷാ…ഞാൻ…
എനിക്കൊന്നും കേൾക്കണ്ട അനി..ഞാൻ പോകുവാ എന്നും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൻ ഡോർ അടച്ചു ലോക്ക് ചെയ്തു…
അനി… ക്ലാസ്സ് ഇപ്പൊ തുടങ്ങും..
ആ.. ഇന്നൊരു ദിവസം നീ പോയില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല….
അനി ചുമ്മാ കളിക്കല്ലേ… നമ്മൾ അറ്റെൻഡൻസ് എടുത്തതാ… ഇനി നമ്മൾ ഇല്ലെന്ന് അറിഞ്ഞാൽ അത് അവന്മാർക്ക് പ്രശ്നമാകും…
അത് ആരും അറിയാതെ അവര് നോക്കിക്കോളും… എനിക്ക് നിന്നിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്…
എന്ത് കാര്യം…..എന്നവൾ ചോദിച്ചതും അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു…അവളുടെ രണ്ട് സൈഡിലും കൈ വെച്ച് അവളെ ലോക്ക് ചെയ്തു…അവളുടെ മുഖത്തേക്ക് നോക്കി,….
നിഷാ…..പറ…നിനക്ക് എന്നെ ഇഷ്ടമാണോ…എന്തിനാ എന്നോടിങ്ങനെ മിണ്ടാതിരിക്കുന്നത്… എന്നവൻ ചോദിച്ചതും അവളുടെ മിഴികൾ നിറഞ്ഞു വരാൻ തുടങ്ങിയിരുന്നു….. അവന്റെ കൈ തട്ടി മാറ്റിയവൾ മുറിയിലേക്ക് പോവാൻ നിന്നതും അവളുടെ കൈയ്യിൽ പിടിച്ചവൻ ചുമരിലേക്ക് ചേർത്ത് നിർത്തി അവളുടെ മുഖം പിടിച്ചു അവന്റെ നേർക്കാക്കി അവളുടെ അധരങ്ങളിൽ ചുണ്ട് ചേർത്തതും അവളൊന്ന് ഞെട്ടി അവനെ നോക്കി…. എതിർക്കാൻ ശ്രമിക്കും തോറും അവനവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു…. ഒടുവിൽ അവളുടെ കണ്ണുനീർ ഉമിനീരീൽ കലർന്നതും അവൻ അവളിൽ നിന്ന് വിട്ട് നിന്ന് കിതപ്പടക്കി കൊണ്ട് അവളെ നോക്കി…. കൺ ചിമ്മി ചുമരിൽ ചാരി നിൽക്കുകയാണ് … അവനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നതും അവന്റെ സാമിപ്യമറിഞ്ഞവൾ പതിയെ കൺ തുറന്നവനെ നോക്കി….
ഡീ… എങ്ങനെ ഉണ്ടായിരുന്നു നമ്മടെ ഫസ്റ്റ് കിസ്സ്…. അച്ചോടാ… ചുണ്ടൊക്കെ ദേ.. ചുവന്നു ചാമ്പക്ക പോലായിട്ടുണ്ട്….എന്നും പറഞ്ഞവൻ അവളുടെ ചുണ്ടിൽ കൈ വെച്ചതും കൈ തട്ടി മാറ്റിയവൾ അവന്റെ മുഖത്തിനിട്ടൊന്ന് കൊടുത്തു….
ഡീ…. നിനക്ക് തോന്നുമ്പോ തോന്നുമ്പോ തല്ലാൻ ഞാൻ എന്താ നിന്റെ ചെണ്ടയോ എന്നും പറഞ്ഞവൻ അവളെ അവന്റെ അടുത്തേക്ക് വലിച്ചതും അവളവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി….
അവളുടെ മുടിയിലൂടെ പതിയെ വിരലോടിച്ചു കൊണ്ടവൻ അവളുടെ തലയിൽ അമർത്തി ചുംബിച്ചു….
എന്നോട് ഇങ്ങനൊരിഷ്ട്ടം ഉണ്ടെങ്കിൽ നിനക്കത് നേരത്തേ പറയാമായിരുന്നില്ലേ…. നിന്നേക്കാൾ വലുതാണോടി എനിക്ക് ഇന്നലെ കണ്ട ജീന…. എന്നവൻ പറഞ്ഞതും അവളവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി…
നീ മിണ്ടാതിരുന്നപ്പൊ എനിക്കെന്തോരം സങ്കടമായെന്നറിയോ….
സോറി അനി ….എന്ന് മുതലാ ഞാൻ നിന്നെ ഇഷ്ട്ടപെട്ട് തുടങ്ങിയതെന്ന് എനിക്കറിയില്ല… നിന്നോട് വഴക്കടിക്കുമ്പോഴും നിന്നെ എതിർത്തു സംസാരിക്കുമ്പോഴൊക്കെ ഞാൻ അത് ശരിക്കും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. മനസ്സിൽ എന്തോ വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു…. പേടി ആയിരുന്നു… ചിലപ്പൊ നീ എന്നെ ആ ഒരു രീതിയിൽ കണ്ടില്ലെങ്കിൽ നമ്മടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതാവുമോ എന്ന്… അതോണ്ടാ ഞാൻ… പക്ഷേ ഹരിക്ക് അത് മനസ്സിലായിട്ടുണ്ട്..
ആ… അവന് മനസ്സിലാവും.. അവന്റെ പ്രണയത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നല്ലോ……
അപ്പൊ ഇനി അങ്ങോട്ട് ലൈഫ് ലോങ്ങ് ഞാൻ നിന്നെ സഹിക്കണം അല്ലേ….
നിന്റെ ഡാഡിക്ക് എന്നെ കണ്ണിൽ പിടിക്കുവോടി
പോടാ… എനിക്ക് ഓക്കേ ആയാ അവർക്കും ഓക്കെയാ….
എന്നാലും ഇത്ര വേഗം എനിക്കൊരു ലവ് സെറ്റാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല എന്നവൻ പറഞ്ഞതും അവളൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….
തുടരും