രചന – അഹം
പക്ഷെ ആ രാത്രി രണ്ടുപേർക്കും ഉറങ്ങാൻ സാധിച്ചില്ല…..
മനു തന്റെ ചെയ്തിയിലുള്ള കുറ്റബോധത്താൽ നെഞ്ചകം വിങ്ങി ഉറങ്ങാതിരുന്നെങ്കിൽ സച്ചു നേരം വെളുപ്പിച്ചത് മനു നൽകിയ ആ അനുഭൂതികളുടെ ഓർമയിലാണ്…..
ഒരാളിൽ പ്രണയം വിരിഞ്ഞു തുടങ്ങിയെങ്കിൽ മറ്റേ ആൾ കൂടുതൽ അകലുകയാണ് ചെയ്തത്…..
💫💫💫💫💫💫💫💫💫💫💫💫
രാത്രി മുഴുവൻ സച്ചു മനുവിനെ കാത്തിരുന്നെങ്കിലും അവൻ വന്നില്ല….
അവൻ അണിയിച്ച താലി അവളുയർത്തി നോക്കി….. ചുണ്ടുകളാലോന്നവയെ പുണർന്നു…….
ആഗ്രഹിക്കാത്ത വിവാഹമായിരുന്നു…. പക്ഷെ ഈ താലി കഴുത്തിൽ വീണ ശേഷം ആഗ്രഹിച്ചു തുടങ്ങിരിക്കുന്നു ഒരു ജീവിതം….
മനുവിന്റെ സൗമ്യമായ പെരുമാറ്റവും ഇവിടത്തെ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലുമൊക്കെ ഈ ജീവിതം എന്നും വേണമെന്ന് ആഗ്രഹിപ്പിക്കുന്നു …..
അവളുടെ മനസ്സ് വൈകുന്നേരം നടന്ന കാര്യങ്ങളിലേക്ക് കടന്നു…
ഡോർ ലോക്ക് ചെയ്ത് തന്നെ ആയിരുന്നു കുളിക്കാൻ പോയത്…. കുളിച്ച് കഴിഞ്ഞ് ടവൽ എടുത്തപ്പോൾ അറിയാതെ കൈ തട്ടി മാറിയിടാനുള്ള വസ്ത്രങ്ങൾ വെള്ളത്തിൽ വീണു നനഞ്ഞു….
ആരും വരില്ലെന്ന ധൈര്യത്തിലാണ് ബാത്ത് ടവൽ ഉടുത്ത് റൂമിലേക്ക് പോയത്…
പക്ഷെ മനു വന്നപ്പോൾ ലോക്ക് ചെയ്ത ഡോർ പിന്നെങ്ങനെ തുറന്ന് വന്നു… ലോക്ക് ആയിരുന്നില്ലേ അത് …..
അവന്റെ പെട്ടെന്നുള്ള വരവും ആ സാമിപ്യവും ശെരിക്കും ഉള്ളിൽ വിറയൽ പടർത്തിയിരുന്നു…..
അവൻ തന്നോട് ചേർന്ന് നിന്ന ഓരോ നിമിഷവും അവനിൽ അലിഞ്ഞു പോയിരുന്നു…. എന്റേതാണെന്നു ഹൃദയം മന്ത്രിക്കും പോലെ….
ഇത്ര പെട്ടെന്ന് ഒരാളിലേക്ക് മനസ്സ് ചായ്യുമോ…..
ഇത് ആകർഷണം മാത്രമാണോ…..
ഓരോ നിമിഷവും അവനോടുള്ള ഇഷ്ടം കൂടി വരുവാണ്……
പക്ഷെ മനുവിന്റെ ഹൃദയം ആഗ്രഹിക്കുന്നത് വേറൊരുവളെ അല്ലെ…..
അതിനിടയിൽ കയറിയത് ഞാൻ അല്ലെ….
പരസ്പരം ആഗ്രഹിക്കുന്നവരല്ലേ ഒന്ന് ചെരേണ്ടത്…..
അല്ല…. ഞങ്ങൾ തന്നെ അല്ലെ ചെരേണ്ടത്…. അതുകൊണ്ടായിരിക്കില്ലേ വിധിയാലേ നിയോഗം ഞങ്ങളിലേക്ക് എത്തി ചേർന്നത്…..
ഒരുപിടി ചോദ്യങ്ങളാലും മറുചോദ്യങ്ങളാലും അവളുടെ മനസ്സ് കലുഷിതമായി…..
ഉറക്കം വരാതെ രാത്രി മുഴുവൻ കിടന്നവൾ….
മനുവും അതെ അവസ്ഥയിലായിരുന്നു…..
അവന്റെ ചിന്തകളും സച്ചുവിനെ കുറിച്ചായിരുന്നു…..
അവളോടൊരു ഇഷ്ടമുണ്ട്…. പരിഗണന ഉണ്ട്…. പക്ഷെ പ്രണയം…. അത് മൈഥിലിയോട് മാത്രം…..
ഭാര്യ ആയി ആഗ്രഹിച്ച മുഖം അത് മാത്രം….
ഒരിക്കലും അത്തരം വികാരങ്ങളൊന്നും തന്നെ സൗപർണികയോട് തോന്നിയിട്ടില്ല…. എന്നിട്ടും ഇന്ന് താൻ എത്ര മോശമാണ് പെരുമാറിയത്…..
പെണ്ണുടൽ കാണുമ്പോൾ കാമം കയറുന്ന കാട്ടാളനായി മാറിയോ ഞാൻ….
ആ സമയം ഞാൻ വേറെ ആരോ ആയി മാറിയ പോലെ…..
സൗപർണികയ്ക്ക് ഇപ്പോൾ എന്നെ ഭയമായിരിക്കും…. വെറുപ്പായിരിക്കും എന്നെ ഓർക്കുമ്പോൾ……
രണ്ടു ദിവസം പോലും സുരക്ഷിതമായി സംരക്ഷിക്കാൻ കഴിയാത്ത ഞാൻ ഇനി എങ്ങനെ ആ മുഖത്തേക്ക് നോക്കും….
അവളിലെ പെണ്ണിനെ അപമാനിച്ചില്ലേ ഞാൻ….
അവളെ തഴുകിയ വിരലുകളെ മുറിച്ചെറിയാൻ തോന്നുന്നു….
താലി കെട്ടി എന്ന ഒരു ബന്ധം വെച്ച് അവളുടെ ഉടലിൽ ആധിപത്യം നേടാൻ ശ്രമിച്ച ശരീരത്തെ കത്തി ചാമ്പലാക്കാൻ തോന്നുന്നു….
സ്വന്തം കൈകളാൽ മനു അവനെ തന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു…..
💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ എഴുന്നേറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുമായിരുന്നു ഉഷാമ്മ….
പുറകിലൂടെ പോയി ചേർത്ത് പിടിച്ച് ആ കവിളിലൊരു മുത്തം വെച്ചു….
തിരിഞ്ഞു നിന്ന് അവളെ നോക്കിയ ഉഷയുടെ കണ്ണുകൾ ചുവന്ന് വാങ്ങിയിരുന്നു ….
“”എന്തു പറ്റി….. കണ്ണൊക്കെ എന്താ ഇങ്ങനെ ചുവന്നിരിക്കുന്നെ….കരഞ്ഞോ അമ്മ…. ….??
ആ മുഖം കാണുമ്പോൾ ആധി നിറഞ്ഞു സച്ചുവിൽ….
“” ഒന്നുല്ലടാ…. എന്റെ മോളിന്ന് പോകുവല്ലേ…. അമ്മയ്ക്ക് സഹിക്കാൻ പറ്റുന്നില്ല…. ഒരു കൂട്ട് തന്നു കൊതിപ്പിച്ചിട്ട് വീണ്ടു തിരിച്ചെടുക്കുവല്ലേ ദേവി…. “‘
“”അയ്യേ…. ഇതിനാണോ കരയുന്നെ…. ഞാൻ ഹോളിഡേയ്‌സിലൊക്കെ ഓടി വരൂല്ലേ എന്റെ പൊന്നമ്മയെ കാണാൻ…. ഇത് ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ കരഞ്ഞു നിലവിളിച്ച്…. അയ്യേ…. അയ്യയ്യേ…..”‘
കളിയാക്കൽ കേട്ടപ്പോൾ ഉഷയുടെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിടർന്നു….
“” അമ്മയെ കാണാൻ ഉറപ്പായും വരൂലേ നീ…….. വാക്ക് അല്ലെ…… “”
അവൾക്ക് നേരെ ഉഷ കൈ നീട്ടുമ്പോൾ ആ കണ്ണിൽ നിറഞ്ഞിരിക്കുന്ന പ്രതീക്ഷയിൽ സച്ചു ഒന്ന് പകച്ചു …..
ആ കൈകളിൽ തന്റെ കൈ ചേർത്ത് വെച്ചു അവൾ
“” ഉറപ്പായും വരും…. ഇനി ഞാൻ വന്നില്ലേൽ അമ്മ അങ്ങോട്ട് പോര് എന്നെ കാണാൻ…. “‘
ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ നേരമാ മനു എത്തിയത്…. നിങ്ങൾ കഴിച്ചോ ഞാൻ ഫ്രഷ് ആവട്ടെ എന്നു പറഞ്ഞു ആരെയും നോക്കാതെ അവൻ മുകളിലേക്ക് പോയി….
സച്ചു പോകുന്നതിന്റെ വിഷമം ശിവശങ്കരനുമുണ്ടായിരുന്നു…. മനു സച്ചുവിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ കയറിപോയതും അയാൾ ശ്രദ്ധിച്ചിരുന്നു….
“” എല്ലാം ഒന്ന് കഴിഞ്ഞ ശേഷം മോൾക്ക് ഇവിടെയോ എറണാകുളത്തോ നമുക്കൊരു മാറ്റം നോക്കാം…. കുറച്ച് ദിവസം വീട്ടിലൊക്കെ നിന്ന ശേഷം ഞങ്ങളിങ്ങു കൊണ്ട് വരുട്ടോ മോളെ…. അക്കരെ ഇക്കരെ നിന്നാൽ നിങ്ങൾ തമ്മിൽ ഒരടുപ്പം ഉണ്ടാകില്ല….. ഞങ്ങൾക്ക് മോനും മരുമോളും ഒക്കെ വേണം ഇനി….. അല്ലെ…
ഉഷേ…… “‘
അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ നിറയെ ഇപ്പോൾ ഞാനും മനുവുമേ ഉള്ളൂ…. അവരുടെ വാക്കുകളിലും പ്രവർത്തികളിലും അത് വ്യക്തമാണ്……ഞങ്ങളെ ഒരുമിച്ച് കാണാൻ അവർ ആഗ്രഹിക്കുമ്പോൾ അത് നടക്കുമോ എന്ന് പോലും അറിയാതെ ഞാനും സ്വപ്‌നങ്ങൾ കണ്ട് തുടങ്ങി കഴിഞ്ഞു……..
ഞങ്ങൾ കഴിച്ചെഴുന്നേറ്റ ശേഷമാണു മനു കഴിക്കാൻ വന്നത്…..
“” അമ്മേ ചായ കൊണ്ടുവാ….. “‘
ടേബിളിൽ ഇരുന്ന് അമ്മയെ വിളിക്കുന്ന കേട്ടു….
അത് ശ്രദ്ധിക്കാതെ പാത്രങ്ങൾ കഴുകുമ്പോഴാ അമ്മ ഭക്ഷണം വിളമ്പി കൊടുക്കാൻ പറയുന്നേ….
എന്നെ കാണുന്നത് അവനിൽ അസ്വസ്ഥത നിറക്കുമെന്ന് അറിയാമായിരുന്നെങ്കിലും അമ്മയുടെ വാക്ക് ധിക്കരിക്കാൻ തോന്നിയില്ല…
ചായ ഒന്ന് ചൂടാക്കി ഒരു ഗ്ലാസ്സിലേക്ക് പകർന്നു അതുമായി ഡെയിനിങ് ഹാളിലേക്ക് പോയി….
ആള് മൊബൈലിൽ തോണ്ടി കളിക്കുവാ…. തല ഒന്ന് ഉയർത്തുന്നു പോലുമില്ല….
ചായ അടുത്ത് വെച്ച് പ്ലേറ്റ് എടുത്ത് മൂന്ന് ഇഡ്ഡലി വെച്ചു നാലാമത്തെ വെക്കാനൊരുങ്ങുമ്പോൾ കൈയിൽ തട്ടിയ സ്പർശനത്തിൽ ഒന്ന് ഞെട്ടി സച്ചു….
“” ഇനി വേണ്ട…. മൂന്നേ കഴിക്കൂന്ന് അമ്മയ്ക്ക് അറിയില്ലേ…. “”
കൈയിൽ പിടിച്ച് പറഞ്ഞുകൊണ്ട് തല ഉയർത്തി നോക്കിയപ്പോഴാ ആളെ കണ്ടെ….
“” ഓഹ്…. ഷിറ്റ്….. “”
പെട്ടെന്ന് തന്നെ കൈ വിട്ട് നെറ്റിയിലേക്ക് അടിച്ചവൻ…..
വീണ്ടും വീണ്ടും ആവർത്തികുവാണല്ലോ
” ആം സോറി… സൗപർണിക…. ഞാൻ അമ്മ ആണെന്ന് കരുതി……. സത്യമായും തന്നെ ഞാൻ കണ്ടിരുന്നില്ല….””
അവന്റെ വാക്കുകളിലെ പേടിയും കുറ്റബോധവും സച്ചുവിന് മനസ്സിലാകുന്നുണ്ടായിരുന്നു…..
“”സാരില്യ…… അറിയാതെ പറ്റിയതല്ലേ രണ്ടും….. ഞാൻ ക്ഷമിച്ചിരിക്കുന്നു….. വിഷമിക്കണ്ടാട്ടോ…..””
സാമ്പാർ വിളമ്പിക്കൊണ്ട് അത് പറഞ്ഞ് വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ….
അവളുടെ വാക്കുകളിൽ പകച്ചുകൊണ്ട് മനു തിരിഞ്ഞു നോക്കി….
ഇത്രവേഗം അവൾക്ക് ക്ഷമിക്കാൻ പറ്റിയോ…
അതോ എന്നെ സമാധാനിപ്പിച്ചതാണോ…..
ഒരു പെൺകുട്ടിക്ക് ക്ഷമിക്കാൻ പാകത്തിലുള്ള കാര്യങ്ങൾ അല്ല താൻ ഇന്നലെ ചെയ്തത്…..
പിന്നെ എന്തുകൊണ്ടവൾ അങ്ങനെ പറഞ്ഞു…..
അവളെ സ്പർശിക്കുമ്പോഴൊക്കെ താളം തെറ്റി മിടിക്കുന്ന ഹൃദയത്തെ അവൻ പഴിച്ചുകൊണ്ടിരുന്നു…..
രണ്ടു ദിവസമായി ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ സ്വപ്നത്തിൽ പോലും ചിന്തിക്കാത്തവയാണ്….
ഒരു നിമിഷം ഇതിനൊക്കെ കാരണകാരായ വിവേകിനെയും ദീപികയേയും നല്ലപോലെ സ്മരിച്ചവൻ…..
💫💫💫💫💫💫💫💫💫💫💫💫💫
പൂജയുടെ അവസാന ദിവസമായ മനുവിനെയും സച്ചുവിനെയും ചേർത്തി നിർത്തി ദാമ്പത്യ പൂജ തുടങ്ങി ….
ഇത് കഴിഞ്ഞ് നാൽപതൊന്ന് ദിവസത്തെ യാഗമുണ്ട്…. അതിൽ തറവാട്ട് കാരണവന്മാർ പങ്കെടുത്താൽ മതി… അവസാന ദിവസം സൗപർണികയുടെ സാനിധ്യം ഉണ്ടാകണമവിടെ…..
പൂജയ്ക്ക് വേണ്ടി അടുത്തിരിക്കുമ്പോഴും അകലം പാലിക്കുന്നവരെ കണ്ട് വാസുദേവൻ നമ്പൂതിരിയുടെ നെറ്റി ചുളിഞ്ഞു……..
അദ്ദേഹം കണ്ണുകൾ ചേർത്തടച്ചു..
എല്ലാം അറിയുന്ന അദ്ദേഹം അവർക്കുള്ളിലെ സംഘർഷങ്ങളെയും അറിഞ്ഞു…….
അദ്ദേഹം രണ്ടുപേരെയും അടുത്തിരുത്തി മനുവിന്റെ കൈക്കുള്ളിൽ സച്ചുവിന്റെ കൈ വെച്ച് പൂജ ദ്രവ്യങ്ങൾ ഹോമാകുണ്ടത്തിൽ അർപ്പിക്കാൻ നിർദേശം നൽകി…….
തന്റെ കൈക്കുള്ളിൽ ഇരിക്കുന്ന സച്ചുവിന്റെ കൈയുടെ തണുപ്പും വിറയലും മനു അറിയുന്നുണ്ടായിരുന്നു….
അവളെ സ്പർശിക്കുമ്പോഴുക്കെ അവളിലേക്ക് ചായുന്ന ഹൃദയം അവനിൽ ഭയം സൃഷ്ടിച്ചു…
പൂജയുടെ അവസാനം വാസുദേവൻ നമ്പൂതിരി ഒരു ചെപ്പിൽ കുങ്കുമം സച്ചുവിന് നൽകി…. അതിൽ അല്പമെടുത്ത അവളുടെ സീമന്ത രേഖയിൽ ചാർത്താൻ മനുവിനോട് ആവശ്യപ്പെട്ടു…..
അവളുടെ സീമന്ത രേഖയിൽ വിരലുകളാൽ കുങ്കുമം ചാർത്തുമ്പോൾ മനുവിന്റെ കൈകൾ വിറച്ചു….
കണ്ണടച്ച് കൈകൾ കൂപ്പി അത് സ്വീകരിക്കുന്നവളെ ഒരു നോക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്ന് പോയി….
കുങ്കുമം അവളിൽ ഒരു പ്രത്യേക ഭംഗി വിരിച്ചു…. ആ ഭംഗി അവന്റെ ചുണ്ടിൽ നറു പുഞ്ചിരിയായി വിടർന്നു….
രണ്ടുപേരും അനുഗ്രഹത്തിനായി നമ്പൂതിരിപാടിന്റെ കാലിൽ നമസ്കരിച്ചു….
ഇരു കൈകളാൽ രണ്ടുപേരെയും ഉയർത്തി തലയിൽ കൈവെച്ച് അനുഗ്രഹിച്ചു….
മെല്ലെ മനുവിന്റെ കവിളിൽ തലോടി….
“” ഇന്നലെ സംഭവിച്ചതിനെ ഓർത്തു ഈ മനസ്സ് ഇങ്ങനെ നീറ്റരുത്…. പൂജ മുടക്കാനുള്ള അഹല്യയുടെ ഒരു തന്ത്രം മാത്രമായിരുന്നു അത്….. വിവേക്കും ദീപികയും തോറ്റിടത്ത് നിങ്ങൾ വിജയിച്ചു…. ഇന്നലെ സംഭവിച്ചതിൽ നിങ്ങളിൽ യാതൊരു തെറ്റുമില്ല… ആ മായകാഴ്ച്ചയിൽ അകപ്പെട്ട് പോയതാണ് നിങ്ങൾ…. അതുകൊണ്ട് ഇനി അതോർത്ത് വിഷമിക്കരുത്…. ദൈവം കൂട്ടി ചേർത്തതാണ് നിങ്ങളെ…. മനുഷ്യർക്ക് വേർപെടുത്താനുള്ള അവകാശമില്ല…
എന്നും ഒരുമിച്ച് ഉണ്ടാവട്ടെ….. “‘
വാസുദേവൻ നമ്പൂതിരിയുടെ വാക്കുകൾ മനുവിൽ ആശ്വാസം നിറച്ചു….
നെഞ്ചിൽ കെട്ടി നിന്ന വല്യൊരു ഭാരം ഇറക്കി വെച്ചപോലെ…..
അദ്ദേഹം അവസാനം പറഞ്ഞ വാക്കുകൾ അവൻ ശ്രദ്ധിച്ചതേ ഇല്ല… മനസ്സ് മുഴുവൻ ഇന്നലെ നടന്ന കാര്യങ്ങളിൽ ചുറ്റി നിൽക്കുവായിരുന്നു
സമയം സന്ധ്യ ആയപ്പോൾ സച്ചുവിന്റെ വീട്ടുകാർ തിരിച്ചു പോകാനൊരുങ്ങി….
അരവിന്ദനും കനകയും വിച്ചൂവും ഉഷയോടും ശിവശങ്കരനോടും മനുവിനോടും യാത്ര പറഞ്ഞ് കാറിൽ കയറി….
സച്ചു ഉഷയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ ഉഷ പൊട്ടികരഞ്ഞുപോയി….
സച്ചുവിലും അത് കണ്ണീർ പടർത്തി…. ശിവശങ്കരനോടും യാത്ര പറഞ്ഞ് അവൾ മനുവിൽ എത്തി….
മനുവിന്റെ ഇരു കൈകളും ചേർത്തു പിടിച്ച് അവളുടെ കൈക്കുള്ളിൽ പൊതിഞ്ഞു….
“” ഒന്ന് കൊണ്ടും വിഷമിക്കരുത്……
എന്ത് തന്നെ ആയാലും ഞാൻ കൂടെ തന്നെ ഉണ്ട്…. എനിക്ക് ദേഷ്യമോ പിണക്കമോ ഒന്നും ഇല്ല….. ഞാൻ പൊയ്ക്കോട്ടേ …””
അവളുടെ കൈകളുടെ ചൂടിൽ ഒരു നിമിഷം ഹൃദയം നിലച്ച പോലെ തോന്നി അവന്….
ഇനിയും ഇത് തുടർന്നാൽ ശെരിയാവില്ല എന്ന് തോന്നി……
ആ കൈകളിൽ നിന്ന് തന്റെ കൈ വലിച്ചെടുത്തു അവൻ….
“” പൊക്കൊളു….. സമാധാനത്തോടെ ആഗ്രഹങ്ങളെ എത്തിപ്പിടിക്ക്……. സ്വപ്നം കണ്ട പുരുഷനെ തന്നെ ജീവിതത്തിൽ ലഭിക്കാൻ പ്രാർത്ഥിക്കാം…. ഇനി ഒരു കൂടി കാഴ്ച നമ്മൾ തമ്മിൽ ഉണ്ടാകില്ല…. ബാക്കി പ്രോസസ്സ് ഒക്കെ സമയമാകുമ്പോൾ ഞാൻ ചെയ്തോളാം… എല്ലാത്തിനും ഞാൻ വഴി കണ്ടെത്തിയിട്ടുണ്ട്….. “‘
ഒരു കുഞ്ഞു ചിരിയോടെ അവളെ ചേർത്തുപിടിച്ച് കാറിലിരുത്തി അവൻ….
അവനിൽ നിന്ന് അകലുമ്പോൾ ഒരു തുള്ളി അവളുടെ കണ്ണിൽ നിന്നും ഉതിർന്നു വീണു….
വണ്ടി അകന്നു പോകുമ്പോൾ എന്തിനോ ഇരു ഹൃദയവും വല്ലാതെ വേദനിച്ചു………
തുടരും….

by