രചന – ചിലങ്ക
ഇതൊക്കെ ഇത്തിരി ഓവർ അല്ലെ പാറു…. ലെച്ചു അവളുടെ ചെവിയിൽ പറഞ്ഞതും പാറു അവളെ നോക്കി ഒന്ന് ഇളിച്ചു…. നീ ഒന്ന് സഹകരിക്ക് മുത്തേ.. കൂടിയാലും ഇത്തിരി പോലും കുറയരുത്……. അവളെ കെട്ടിപ്പിടിച്ച് കൊണ്ട് അവൾ പറഞ്ഞതും ലെച്ചു അവളുടെ കാലിൽ ഒറ്റ ചവിട്ട് വെച്ച് കൊടുത്തു…. ആഹ.. അമ്മച്ചി…. എന്നും പറഞ്ഞ് പാറു അവളിൽ നിന്നും മാറിയതും ലെച്ചു കിരണിന്റെ അടുത്തേക്ക് നടന്നു… പാവം കിരൺ ശല്യത്തെ എങനെ ഓട്ടിക്കും എന്ന ചിന്തയിൽ ആണ്. എന്താ കിരണേട്ടാ ഇത്.. സച്ചു വിന്റെ സിസ്റ്റർ അല്ലെ ഇവൾ പിന്നെ എന്തിനാ എന്നേ അനിയത്തിയെന്ന് വിളിച്ചത്….. ഒന്നും അറിയാത്ത രീതിയിൽ ലെച്ചു പാറു വിനെ ഒന്ന് കണ്ണിറുക്കിയിട്ട് കിരണിനോട് ചോദിച്ചു… അവൻ കലിപ്പിൽ പാറു വിനെ നോക്കി… എന്റെ പൊന്ന് ലെച്ചു നീ ഇവളുടെ കൂടെ കൂടല്ലേ…. തലയ്ക്ക് വട്ട് പിടിച്ച് അലയുന്ന അഹങ്കാരിയാ…. നീ ഇവളെ നോക്കുക പോലും ചെയ്യരുത്.. കേട്ടോ…. അതും പറഞ്ഞ് കിരൺ അവിടെ നിന്നും പോയ്…
Wow… എന്ത് നല്ല അഭിപ്രായം… ഇത്രയും നാൾ ഈ മനുഷ്യന്റെ പിറകെ നടന്നിട്ട് ചീത്തപേരല്ലാതെ എന്താടി നീ നേടിയത്… കലിപ്പിൽ ലെച്ചു ചോദിച്ചതും അവൾ ഒന്നിളിച്ചു… ചിരിക്കല്ലേ.. നീയും ഞാനും അടയും ചക്കരയും ആണെന്ന് കിരണേട്ടൻ അറിഞ്ഞാൽ ??? അത് മാത്രമോ നിനക്ക് വളയ്ക്കാനുള്ള പ്ലാൻ ഞാനാണ് തരുന്നതെന്ന് ആ മനുഷ്യൻ അറിഞ്ഞാൽ തീർന്ന് മോളെ ഞാൻ തീർന്ന്… അതും പറഞ്ഞ് ലെച്ചു പാറുവിന്റെ അടുത്തിരുന്നതും അവൾ ലെച്ചുവിന്റെ മടിയിൽ തല വെച്ച് കിടന്നു…. അവൾ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി … അവിടെ ഒരു ചേച്ചിക്ക് അനിയത്തിയോടുള്ള സ്നേഹം ഉണ്ടായിരുന്നു… ഒരു കൂട്ടുകാരിക്ക് മറ്റൊരു കൂട്ടുകാരിയോടുള്ള ഇഷ്ട്ടം ഉണ്ടായിരുന്നു… എനിക്ക് ഒരുപാട് ഇഷ്ട്ടവാ ലെച്ചു ഇയാളെ… അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ പട്ടിയെ പോലെ പിന്നാലെ നടക്കുന്നത്… പാറു ലെച്ചു വിനെ നോക്കി പറഞ്ഞതും അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി…..
പക്ഷെ എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ ഒഴിഞ്ഞ് മാറിയതാ ഞാൻ… അപ്പോഴാ ശില്പയ്ക്ക് റിലേഷൻ ഉള്ള കാര്യം അറിഞ്ഞത്…. നീ നോക്ക് ലെച്ചു എനിക്ക് എന്താ കുഴപ്പം… സുന്ദരി അല്ലെ.. പാവം അല്ലെ… പിന്നെ ഇച്ചിരി മോഡേൺ ആണെന്നല്ലേ ഉള്ളു…. എനിക്ക് എന്നേ പോലെ ഇരിക്കാനാ ലെച്ചു ഇഷ്ടം വേറെ ഒരാൾ പറയുന്നത് പോലെ ആയാൽ ഞാൻ ഞാൻ അല്ലാതെ ആകില്ലേ…. ഇയാൾ എന്താ ഇതൊന്നും മനസ്സിലാക്കത്തെ…… അവളുടെ മടിയിൽ നിന്നും തലമാറ്റി ചോദിച്ചതും ലെച്ചു കൈ മലർത്തി കാണിച്ചു….. ഇയാൾ ഒന്ന് വളഞ്ഞോട്ടെ പിന്നെ നീ നോക്കിക്കോ എന്റെ സാരി തുമ്പിൽ കെട്ടിയിട്ട് ഇങ്ങോട്ട് വാടാ അങ്ങോട്ട് പോടാ എന്നും പറഞ്ഞ് അവനെ ഞാൻ വരച്ച വരയിൽ നിര്ത്തും….. ഉവ്വ്… പക്ഷെ എവിടെ വരയ്ക്കണമെന്ന് കിരണേട്ടൻ തീരുമാനിക്കും… എന്റെ പാറു ഇതൊന്നും നടക്കണ കാര്യമല്ല…. താൻ എന്ത് നെഗറ്റീവ് ആടോ…😬ഞാൻ ട്രൈ ചെയ്യുമെടി ട്രൈ എന്റെ ട്രൈയിൽ അവൻ വീഴും അല്ലെങ്കിൽ പഴത്തൊലി യിട്ട് ഞാൻ വീഴ്ത്തും….
എന്റെ ഭഗവാനെ ഇതൊക്കെ നടന്നാൽ കല്യാണം കഴിഞ്ഞ അന്ന് തൊട്ട് മൂന്ന് മാസത്തേക്ക് ഇവളെക്കൊണ്ട് ഞാൻ വ്രതം എടുപ്പിച്ചോളാമേ…. നെഞ്ചിൽ കൈ വെച്ച് ലെച്ചു പറഞ്ഞതും കണ്ണ് തള്ളി പാറു അവളെ നോക്കി…. എടി ഉരംപ്പെട്ടവളെ….ഫസ്റ്റ് നൈറ്റ് സ്വപ്നം കണ്ട് നടക്കുന്ന ഈ എന്നോട് ഇങ്ങനെ ഒരു മഹാപാപം ചെയ്യാൻ എങനെ തോന്നിയടി…. ഈ…. നീ ഇളിക്ക് പാവം കാർത്തി….. ഇന്നലെ പാതിരാത്രി വീട്ടിൽ വന്ന് എന്തൊരു കരച്ചിൽ ആയിരുനെന്നോ… നീനക്കെന്താ അയാളെ ഒന്ന് പ്രേമിച്ചാൽ… സ്വന്തം ഭർത്താവ് അല്ലെ…… നീ എന്തൊക്കെയ പാറു പറയുന്നേ… നിനക്ക് അറിയാവുന്നതല്ലേ എല്ലാം… ഇന്നേവരെ എന്നെ ഒന്ന് സ്നേഹത്തോടെ നോക്കാത്ത ആള് പെട്ടെന്ന് ഇഷ്ട്ടമ പ്രേമമാ എന്നൊക്കെ പറയുമ്പോൾ…. ഞാൻ ഒരു സാധാരണ പെണ്ണാ… അല്ലാതെ സിനിമയിലെ നായിക അല്ല ഉടpനെ ഇഷ്ട്ടം തിരിച്ച് പറയാൻ…. എനിക്കും അങ്ങനെ ഒരു ഫിലിംഗ്സ്സ് ഉണ്ടാകണം……….
ഓ… നീ എന്നാൽ അവിടെ കാത്തിരുന്നോ . ഒരു കാര്യം ഞാൻ പറയാം ലെച്ചു അമ്മു ഒരുപക്ഷെ തിരിച്ച് വന്നാൽ…. പിന്നെ നീ ഈ പറയുന്ന ഫിലിംഗസ് ഉണ്ടായിട്ട് കാര്യമില്ല..ഹും…. അല്ല ആരിത് പാറു മോളോ….. അവിടേക്ക് വന്ന അമ്മ ചോദിച്ചതും രണ്ടും ഇരുന്നയിടത്ത് നിന്നും എഴുനേറ്റു… അമ്മകൂട്ടി….. യെന്നും വിളിച്ച് അവൾ അവരെ കെട്ടിപ്പിടിച്ചു …. അവർ സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി… ആരിത് എത്തിയോ നീ… സച്ചു വിളിച്ച് പറഞ്ഞായിരുന്നു മോൾ വരുമെന്ന് . അപ്പോൾ ഈവെനിംഗ് ഫങ്ക്ഷന് നമ്മൾക്ക് ഒരുമിച്ച് പോകാമല്ലേ.അതും പറഞ്ഞ് അച്ഛൻ വന്നതും അവൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു….. അയ്യോ പാറു എന്തിനാ കരയുന്നെ… ലെച്ചു അത് കണ്ട് വേവലാതിയോടെ അവളോട് ചോദിച്ചു… അയ്യോ എന്തിനാ മോളെ.. എന്താ പറ്റിയെ… അമ്മ ആവലാതിയോടെ ചോദിച്ചു….. ഏയ്യ് ഒന്നുവില്ല…. പപ്പയേയും അമ്മേയും ഒന്ന് ഓർത്തു.. അവർക്ക് ഞങ്ങളെ വേണ്ടല്ലോ പണത്തിന്റെ പിന്നാലെ പാറി നടക്കുവല്ലേ….അവൾ ഒന്ന് പുച്ഛിച്ചു… അതിനെന്താ ഞങ്ങൾ നിന്റെയും സച്ചുന്റെയും അച്ഛനും അമ്മയും തന്നെ അല്ലെ…… എനിക്ക് നിങ്ങള്ടെ മോളാകണ്ടാ…… എടുത്തടിച്ചതുപോലെയുള്ള അവളുടെ പറച്ചിൽ കേട്ട് എല്ലാരും ഞെട്ടി…..
എനിക്ക് ഇവിടുത്തെ മരുമോൾ ആയാൾ മതി.. മകൾ ആകുമ്പോൾ കിരണേട്ടൻ എന്റെ ഏട്ടൻ ആവില്ലേ…..😪എന്നേ ഒന്ന് കെട്ടാൻ പറ………….. അത് കേട്ട് മൂന്നും ചിരിച്ചു…..പാറു ചുണ്ട് പിളർത്തി കാണിച്ചതും മൂന്നും ചിരിയടക്കി… എന്റെ മോളെ അവൻ ആ ശില്പയെന്നും പറഞ്ഞു നടക്കല്ലേ … നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റു…. അരവിന്ദ് അങ്ങനെ പറഞ്ഞതും ലെച്ചുവും പാറുവും പരസ്പരം നോക്കി… സച്ചു നീ ഈവെനിംഗ് വരില്ലേ….. കുളി കഴിഞ്ഞ് അവനുമായി ഫോണിൽ വിളിക്കുകയായിരുന്നു കാർത്തി… അപ്പോഴാണ് ലെച്ചു അവിടേക്ക് വന്നത്… അവന്റെ സംസാരം കേട്ട് അവൾ അങ്ങനെ അവനെ നോക്കി നിന്നും… ടാ നമ്മൾക്ക് എല്ലാർക്കും കൂടി പോകാം നീ ഇങ്ങോട്ട് വാ… കാർത്തി കലിപ്പിൽ പറഞ്ഞു… ദേഷ്യം വരുമ്പോൾ ചുവന്ന് വരുന്ന അവന്റെ മുഖം അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നും…
– എന്ത് പാറു വന്നോ ഞാൻ കണ്ടില്ലടാ കുളിച്ച് ഇപ്പോൾ ഇറങ്ങിയതെ ഉള്ളു… എന്നാൽ ശരി നേരെ അവിടേക്ക് എത്തിയേക്കണം…. കേട്ടല്ലോ.. അതും പറഞ്ഞ് തിരിഞ്ഞതും ഇമ ചിമ്മാതെ നോക്കിനിൽക്കുന്ന ലെച്ചു വിനെയാണ് അവൻ കണ്ടത്…. അവളെ കണ്ടതും അവൻ അടുത്തേക്ക് നടന്നു… എന്നാൽ ലെച്ചു വേറെ ഒന്നും അറിയാതെ വേറെ ഏതോ ലോകത്താണ്….. ഒരു ഇളക്കം ഇല്ലേ… കാർത്തി അവളെ പിടിച്ച് വലിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി… അവൾ ഞെട്ടി അവനെ നോക്കി…. വെള്ളതുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന അവന്റെ ദേഹത്ത് നിന്ന് തണുപ്പ് അവളുടെ ദേഹത്ത് പടരുന്ന പോലെ ലെച്ചു വിന് തോന്നി…. വി… വിട്…… ഇടറിയ ശബ്ദത്തോടെ അവൾ മുഖം മാറ്റി പറഞ്ഞതും അവൻ കൈ കൊണ്ട് മുഖം അവന്റെ നേരെയാക്കി… അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി… എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ അറിയില്ലേ നിനക്ക്.. അതോ നീ വല്ല കള്ളിയാണോ… ഏഹ്… വല്ലാത്ത ഭാവത്തോടെ അവൻ പറഞ്ഞു….
കള്ളി നിന്റെ കുഞ്ഞമ്മ…. മാറാൻ… അതും പറഞ്ഞ് അവനെ തെള്ളിമാറ്റി അവൾ മാറിയതും വീണ്ടും അവളെ പിടിച്ച് അതുപോലെ നിർത്തി….. അവൾ ദേഷ്യത്തോടെ അവനെ നോക്കി… എന്തായി ഞാൻ പറഞ്ഞതിന് റിപ്ലൈ….. Do you love me???? അവൾ ഞെട്ടി അവനെ നോക്കി.. ഇന്നലെ കണ്ട അതേ ഭാവം ആയിരുന്നു അവന്റെ കണ്ണിൽ…. ഉമിനിർ ഇറക്കി അവനെ ഇടം കണ്ണിട്ട് നോക്കി… എവിടെ ഇപ്പോഴും അതേ നിൽപ്പാണ്…. Tell me….. No…….. അവൾ അത്രയും വിശ്വാസത്തോടെ അവന്റെ മുഖത്ത് നോക്കി പറഞ്ഞതും അവൻ ഒന്ന് ചിരിച്ച് അവന്റെ കൈ അവളുടെ നെഞ്ചിൽ വെച്ചു.. അവൾ കണ്ണും മിഴിച്ച് അവനെ നോക്കി….. നോക്ക് ലെച്ചു നിന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് അറിയാൻ പറ്റു… അത്രയും വേഗത്തിൽ എന്നാൽ അത്രയും പേടിയിയിൽ……. ഇനി നിനക്ക് എന്ന് എന്നോട് പ്രണയം തോന്നുന്നുവോ അപ്പോൾ നിന്റെ ഹൃദയം എനിക്ക് വേണ്ടി തുടിക്കും …. നിന്റെ ഓരോ ഹൃദയതാളവും എന്നോട് മന്ത്രിക്കും…. നീ എന്റെ യാണെന്ന്…. അതും പറഞ്ഞ് അവളിൽ നിന്നും കൈ മാറ്റി അവൻ ഒന്ന് കണ്ണിറുക്കി അവിടെ നിന്നും പോയ്… ലെച്ചു വിന് ദേഷ്യം ഇരച്ച് കേറി….. പ്രണയo തോന്നുo പോലും…. ഒരിക്കലും ഇല്ല……
തുടരും

by