രചന – ഗ്രീഷ്മ വിപിൻ
ഹരിയേട്ടനോട് എല്ലാം പറയണം എന്നുണ്ട്…. പക്ഷേ ഹരിയേട്ടന് ഇങ്ങനെ അടുത്തിരിക്കുമ്പോ വാക്കുകളൊന്നും കിട്ടുന്നില്ല…. അന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ…. അടുത്ത് പോകാൻ പോലും പേടി ആയിരുന്നില്ലേ… അന്ന് കുറച്ച് ധൈര്യം കാണിച്ചിരുന്നെങ്കിൽ….. “എന്താടോ താൻ ഇങ്ങനെ നോക്കുന്നേ… ” ഹരിയേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി ഇത്രയും നേരം ഞാൻ ഹരിയേട്ടനെ നോക്കിരിക്കുകയായിരുന്നോ…. ശോ.. “അത് ഞാൻ…. ” “എന്തോടോ.. തനിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ… ” “ഒന്നുല്ല…… ഹരിയേട്ടാ…… ” “എന്താടോ താൻ പറഞ്ഞോ…? ” “അത് അപർണ പറഞ്ഞത് ഉള്ളതാണോ….? ” “അതിന് അവൾ എന്താ നിന്നോട് പറഞ്ഞേ എന്ന് എനിക്ക് അറിയില്ലല്ലോ… ” “എന്നിട്ടാണോ അവൾ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞത് ” “ടോ അപ്പൊ ഞാനൊരു മീറ്റിംഗിൽ ആയിരുന്നു… അതാ അങ്ങനെ പറഞ്ഞേ… അപ്പു എന്താ തന്നോട് പറഞ്ഞത്…. ” “ഹരിയേട്ടന് ഞാനുമായിട്ടുള്ള വിവാഹത്തിന് താല്പര്യമില്ലെന്ന്…. ” “താല്പര്യമില്ലയിരുന്നു…. പക്ഷേ അമ്മയ്ക്ക് നിന്നെ തന്നെ മരുമകളുമായിട്ട് വേണമെന്ന് പറയുന്നേ…. അമ്മ അങ്ങനെ പറയുമ്പോൾ ഞാൻ എന്താ ചെയ്യുക…. ”
“ഹരിയേട്ടന് എന്നെ ഇഷ്ടല്ലേ…. “പെട്ടന്ന് വായിൽ വന്നതാണ് “തനിക്ക് എന്നെ ഇഷ്ടമാണോ….. ” “അത്….. ഞാൻ ഉദ്ദേശിച്ചത്…… ” ഹരിയേട്ടന്റെ ഫോൺ റിങ് ചെയ്തു… “നന്ദു ഞാൻ ഇപ്പൊ വരാട്ടോ…. “എന്ന് പറഞ്ഞു ഫോൺ എടുത്തു വെളിയിൽ പോയി എന്തായാലും ഫോൺ വന്നത് നന്നായി. ഇല്ലെങ്കിൽ ആകെ കുഴഞ്ഞേനെ.. വിവാഹം നടക്കട്ടെ…എല്ലാം എന്നിട്ട് തുറന്നു പറയാം…. ഹരിയേട്ടൻ തിരിച്ചു വന്ന് എന്റെ അടുത്തിരുന്നു “ഇനി പറ നീ എന്താ ഉദേശിച്ചേ ” ഈശ്വരാ ഞാൻ പെട്ടല്ലോ…. മാഹിയെട്ടനും അച്ഛനും എന്താ വരത്തെ…. “ആരാ വിളിച്ചേ….” “അതെന്തിനാ നീ അറിയുന്നേ.. നിന്നോട് ഞാൻ എന്താ ചോദിച്ചേ… ” “അത് ഹരിയേട്ടാ… വിവാഹം…..” അപ്പോഴേക്കും അച്ഛനും മഹിയെട്ടനും വന്നു.. “ശ്രീയ്‌ക്ക് ഇന്ന് ഡ്യൂട്ടി ഇല്ലേ… ” അച്ഛൻ ചോദിച്ചു “ഇല്ല അച്ഛാ….ഞാൻ ഇന്ന് ലീവാണ്……ഉച്ചയ്ക്ക് പോകാം എന്നല്ലേ പറഞ്ഞേ.. ” “ഹ്മ് മ്…. ഒരു ഇൻജെക്ഷനുണ്ട് അത് കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന പറഞ്ഞേ… ” “അച്ഛൻ വീട്ടിൽ എവിടെങ്കിലും പോകാൻ ഉണ്ടെങ്കിൽ പോയിക്കോ…. ഇവിടെ ഞാനും മഹിയും ഉണ്ടല്ലോ… ”
“ഇന്ന് ഇനി എവിടെ പോകാനൊന്നുമില്ല മോനേ… ” മാഹിയെട്ടനും അച്ഛനും ഹരിയേട്ടനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….. ഹരിയേട്ടൻ ഇടയ്ക്ക് എന്നെ നോക്കുകയും ചെയ്യും….. ഇനി അയാൾക്ക് എന്നെ ഇഷ്ടമാണോ……. അപർണ പറഞ്ഞത് മുഴുവൻ വിശ്വസിക്കാൻ പറ്റില്ല… നുണയാണ് പറഞ്ഞെതങ്കിൽ ഹരിയേട്ടനെ അവളുടെ ചതിയിൽ പെടുത്താൻ വയ്യാ….. വിവാഹം കഴിഞ്ഞിട്ട് പതിയെ ഹരിയേട്ടനോട് എല്ലാം തുറന്ന് പറയാം….എന്തെല്ലാമോ ചിന്തിച്ചു ഉറങ്ങി പോയി… കുറേ കഴിഞ്ഞു ഇൻജക്ഷൻ എടുക്കാൻ നേഴ്സ് വന്നപ്പോഴാണ് എണീറ്റത്.. “ഡിസ്ചാർജ് ആയിട്ടുണ്ട്… ബില്ല് അടച്ചിട്ടു വന്നോ.. “സിസ്റ്റർ ഇൻജക്ഷൻ എടുത്തിട്ട് പോയി ബില്ലൊക്കെ അടച്ച് ഞങ്ങൾ വീട്ടിലേക്ക് പോയി… ഹരിയേട്ടനും ബൈക്കുമായി പുറകെ വന്നിരുന്നു… വീട്ടിൽ എത്തിയിട്ടാണ് ഞാനും കണ്ടത്….. ചിറ്റ ഓടി വന്ന് എന്റെ കൈയിൽ പിടിച്ചു…. “നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചല്ലോ പെണ്ണേ…. ” “എന്റെ ചിറ്റേ എനിക്ക് ഒന്നും പറ്റിയിട്ടില്ല….ഹോസ്പിറ്റലിന് പൈസ ഉണ്ടക്കാൻ കുറേ സ്കാനിംഗും ടെസ്റ്റും ചെയ്യിച്ചെന്നേ ഉള്ളു… പിന്നെ കളക്ടറിന്റെ അണിയതിയാണെന്നു അറിഞ്ഞപ്പോ… എനിക്ക് ഒരു പ്രശ്നവുമില്ലെന്നായി…. ആ ഡോക്ടർ വെറും കള്ളനാ…. “ചിറ്റയെ നോക്കി കണ്ണിറുക്കി. “ദേ പെണ്ണേ നല്ല അടി കിട്ടും… മാനത്ത് നോക്കി നടന്നിട്ട്…. ഒന്നും പറ്റിയില്ലല്ലോന്ന്… ”
“ഹ്ഹ്മ്…… ഹ്ഹ്ഹ്മ്…. ചിറ്റേ… ” “നിന്ന് ചിണുക്കാതെ വാ എന്തെങ്കിലും കഴിക്കാം…. ” “അല്ലെ ചിറ്റേ എന്റെ മാതാശ്രീയെ കണ്ടില്ലല്ലോ…. ” “ഞാൻ ഇവിടെ തന്നെ ഉണ്ട്… നീ ശ്രദ്ധിച്ചില്ലെങ്കിലും എന്റെ മോൻ എന്നെ കണ്ടു.. ” “മോനോ…… ” ഞാൻ അമ്മയെ നോക്കി അമ്മന്റെ അടുത്ത് തന്നെ ഹരിയേട്ടനും ഉണ്ടായിരുന്നു…. ഓഹോ അപ്പൊ ഇതാണ് മോൻ…. “കണ്ടില്ലേ മഹിയേട്ട പുതിയ മോനേ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ട.. ” “അതിന് മഹിയെ വേണ്ടെന്ന് ആരാ പറഞ്ഞേ…. ഇത് രണ്ടും എന്റെ മക്കളാണ്… ” അമ്മ ഹരിയേട്ടനും മാഹിയെട്ടനും ചേർത്ത് പിടിച്ചു.. “ഹും…. ഇനി നന്ദു ന്ന് വിളിച്ചിട്ട് വാ അപ്പൊ പറഞ്ഞു തരാം… “ഞാൻ ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു…. “ചിറ്റേ വന്നേ എനിക്ക് ഭയങ്കര വിശപ്പ് ” ഞാൻ അകത്തേക്ക് പോയി… പുറകിന്ന് എല്ലാരും ചിരികുനുണ്ടായിരുന്നു…. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും എല്ലാരും എന്നെ നല്ലോണം വാരി…. “എന്റെ നന്ദു…. മെല്ലേ കഴിച്ച മതി…. ആരും നിന്റേതിൽ കൈയിട്ടു വരാൻ വരില്ല….”മീരയാണ് ഞാൻ അവളെ നോക്കിയപ്പോൾ മിണ്ടാതിരുന്നു…അവളോടുള്ള ദേഷ്യത്തിന് രണ്ട് പപ്പടം കൂടി എടുത്ത് കഴിച്ചു
“ആ പപ്പടം എന്ത് തെറ്റ് ചെയ്തു എന്തോ…” “ചിറ്റേ അവളോട് മിണ്ടാതിരിക്കാൻ പറ ” “മീരേ….. നീ മിണ്ടാതിരിക്ക് അവൾ കഴിക്കട്ടെ… “ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി “അല്ലെങ്കിലും എന്റെ ചിറ്റയ്ക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളു… ചിറ്റേ കുറച്ചൂടെ ചോറ് താ ” “എന്നാലും നന്ദു നീ ഇതൊക്കെ എവിടെ പോകുന്നെ…. നിന്റെ ശരീരത്തിൽ ഒന്നും കാണുന്നില്ലല്ലോ…. ഒരുമാതിരി പെൻസിൽ പോലെ “അടുത്തത് മാഹിയേട്ടന്റെ കൗണ്ടറാണ് “മഹിയേട്ട…….. ” “മഹി ഇനി നിന്നോട് പ്രതേകം പറയണോ…. ” “സുമിത്രേ അവൻ പറഞ്ഞതിൽ എന്താ തെറ്റ് നീ തന്നെ ഒന്നു നോക്കിയേ “മുത്തശ്ശനായിരുന്നു “മുത്തശ്ശാ യൂ ടു ബ്രൂട്ടസ് “എല്ലാം കേട്ട് എല്ലാരും ഭയങ്കര ചിരി ആയിരുന്നു…. ഹരിയേട്ടനെ നോക്കിയപ്പോ എന്നെ നോക്കി സൈറ്റടിച്ചു…. ഞാൻ പ്ളേറ്റും എടുത്ത് സോഫയിൽ പോയിരുന്നു ഫുഡ് കഴിച്ചു റൂമിൽ കിടക്കുകയായിരുന്നു…. വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു… മുന്നിൽ കള്ളചിരിയുമായി ഹരിയേട്ടൻ “എന്താ…. ”
“ഒന്നുല്ല…. തന്നെ കണ്ടിട്ട് പോവാം എന്ന് കരുതി ” “ഹ്മ്….. കണ്ടില്ലേ ഇനി പോയിക്കോ ” “എനിക്ക് തീരക്കൊന്നുമില്ല…. ” “എനിക്ക് ഉറങ്ങണം….. “ഞാൻ കണ്ണടച്ച് കിടന്നു.. എന്റെ ചെവിയിൽ ചൂട് നിശ്വാസം തട്ടി… ഞാൻ ഞെട്ടി നോക്കിയപ്പോ ഹരിയേട്ടൻ എന്റെ തൊട്ടടുത്ത്…. എന്റെ നെറ്റിത്തടത്തിൽ വിയർപ്പു പൊടിഞ്ഞു ഹൃദയമിടിപ്പ് കൂടി വന്നു “നിന്നെ പിന്നെ എടുത്തോളാം…. കേട്ടോടി നന്ദു പുച്ചേ… ” ഹരിയേട്ടൻ പോയിട്ടും ഞാൻ സ്വാബോധത്തിൽ വന്നിട്ടില്ല… എന്താ ഇപ്പൊ ഇവിടെ നടന്നേ…. ഹരിയേട്ടൻ എന്നെ ഇഷ്ടാണോ…. ആ കരിനീല കണ്ണുകളിൽ എന്നെ കാണുമ്പോൾ ഒരു തിളക്കം കാണുനുണ്ട്… *** അവളെ കൊണ്ട് ഇന്ന് എല്ലാം പറയിച്ചേനെ അതിനിടയിലാണ് അപർണ വിളിച്ചത് ഇന്ന് ഉച്ചയ്ക്ക് ശേഷം കാണാം എന്ന് പറഞ്ഞു.. അത് കഴുഞ്ഞു മഹിയും അച്ഛനും വന്നു… അവൾ വീട്ടിൽ എത്തിയപ്പോൾ ആണ് എന്നെ കണ്ടത്…. എന്നെ കാണുമ്പോഴുള്ള അവളുടെ മുഖത്തിന്റെ തിളക്കം കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും.. അവിടെ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞാണ് അവിടന്ന് ഇറങ്ങിയത്..
ഇറങ്ങാൻ നേരത്ത് പെണ്ണിനെ നോക്കിയപ്പോ കണ്ടില്ല… മഹിയാണ് പറഞ്ഞത് അവൾ റൂമിലുണ്ടെന്നു…. എന്നെ കണ്ടപ്പോ പെണ്ണിന് ഭയങ്കര ജാഡ…. ചെറിയൊരു ഡോസും കൊടുത്താണ് അവിടെന്നു ഇറങ്ങിയത്…. നേരെ പോയത് അപർണയെ കാണാനാണ്… കോഫി ഷോപ്പിൽ അവൾ ഉണ്ടായിരുന്നു.. പിശാശ് നേരത്തെ എത്തി എന്ന് തോന്നുന്നു… ഞാൻ അവളുടെ അടുത്തേക്ക് പോയി “ടി അപ്പു നീ നേരത്തെ എത്തിയോ ” “ഇല്ലട കുറച്ച് സമയമേ ആയുള്ളൂ… നീ ഇരിക്ക്… കോഫി പറയട്ടെ.. ” “ഹ്മ്മ്… നീ കാര്യം പറ ” “ടാ ഞാൻ എല്ലാം കാര്യവും അവളോട് പറഞ്ഞു… അവൾ വീട്ടിൽ പറഞ്ഞു പിന്മാറാമെന്ന പറഞ്ഞേ.. ” “അതൊന്നും നടക്കില്ല.. അവൾക്ക് ഇന്നലെ ഒരു ആക്സിഡന്റ് ഉണ്ടായി… എന്റെ വീട്ടിൽ ആകെ പ്രശനം ആയി… സൊ ഞാൻ എല്ലാം മറന്നു… അവളെ വിവാഹം ചെയ്യാം എന്ന് സമ്മതിച്ചു… “അവൾ ഞെട്ടി എന്നെ നോക്കി “വാട്ട്…? ” തുടരും

by