രചന – ശ്രീമിഴി
ഒരു വർഷത്തിന് ശേഷം….. മാർട്ടിൻ തോട്ടത്തിൽ നിൽക്കുക ആയിരുന്നു കൂടെ സ്റ്റീഫനും ഫയൽ നോക്കുക ആയിരുന്നു രണ്ടു പേരും പുറത്തു വണ്ടിയുടെ ശബ്ദം കേൾക്കേ സ്റ്റീഫൻ പുറത്തേക്കു എത്തി നോക്കി….. അല്ല ആരിത് ശ്രീയോ കയറി വാ….. മാർട്ടിൻ ഇല്ലേ സ്റ്റീഫ എനിക്ക് അവനോട് ഒന്ന് സംസാരിക്കണo അതിനു എന്താ താൻ വാ….. ഇത് ആരാ ഞാൻ കരുതി ചന്ദ്രേട്ടൻ ആണ് എന്ന്….. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….. അതിന് എന്താ ഇത്ര മുഖവുര താൻ കാര്യം പറയടോ…..
എനിക്ക് ഉണ്ണിമായയെ ഇഷ്ടം ആണ് വെറും ഇഷ്ടം എന്ന് പറഞ്ഞ പോരാ എനിക്ക് അവളെ കല്യാണം കഴിക്കാൻ എന്നും പറഞ്ഞു ശ്രീകാന്ത് മാർട്ടിനെ നോക്കി….. മാർട്ടിൻ ഒന്നും മിണ്ടാതെ ശ്രീയെ തന്നെ നോക്കി നിന്നു….. എന്റെ അച്ഛൻ അവളോട് ചെയ്തതിനു പകരം ആയിട്ട് അല്ല പണ്ട് ഇപ്പോഴ്യോ കയറി കൂടിയത് ആണ് അവൾ ഞാൻ ഇത് വരെ അവളോട് ഒന്നും പറഞ്ഞിട്ടില്ല നീ എനിക്ക് വേണ്ടി സംസാരിക്കില്ലേ മാർട്ടി….. മാർട്ടിൻ സ്റ്റീഫനെ നോക്കി പിന്നെ എഴുന്നേറ്റു…..
ഞാൻ അവളോട് സംസാരികാം….. താങ്ക്സ് ഡാ നീ പറഞ്ഞ അവള് സമ്മതിക്കും ഉണ്ണിക്കു എന്നോട് ഇഷ്ടം ഉണ്ട് എന്നാ എനിക്ക് തോന്നുന്നേ….. ശ്രീ പറയുന്നത് കേൾക്കേ എന്ത് പറയണം എന്നറിയാതെ മാർട്ടിൻ സ്റ്റീഫനെ നോക്കി സ്റ്റീഫൻ എല്ലാം പറയാൻ കണ്ണ് കൊണ്ട് കാണിച്ചു….. ബാക്കി കുടി കേൾക് എന്റെ ശ്രീ സോറി ഡാ എനിക്ക് ഭയങ്കര ടെൻഷൻ ആണ് അതാ ഞാൻ….. ഞാൻ അവളോട് സംസാരികാം പക്ഷെ എന്താ ഞാൻ അവളോട് പറയണ്ടേ ഏട്ടന് അനിയത്തിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്നോv അനിയത്തിയോ മാർട്ടിനെ നീ പറയുന്നത് സത്യം ആണോ എന്ന് പറഞ്ഞു രണ്ടു കൈ കൊണ്ടും ഷോൾഡർ പിടിച്ചു കുലുക്കി…..
സത്യം ആണ് ശ്രീ ഇതൊക്കെ ആരേലും കള്ളം പറയുമോ….. ഡാ അവള് എങ്ങനെ എന്റെ അനിയത്തി….. ഡാ മുംബൈയിൽ വച്ചു നിന്റെ അച്ഛൻ പാറു ചേച്ചിയെ ചതിച്ചതാ….. മാർട്ടിൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേൾക്കേ ശ്രീകാന്ത് തലക്കു കൈ വച്ചു അടുത്ത് കണ്ട ചെയറിൽ ഇരുന്നു….. സോറി ഡാ ആരും ഒന്നും അറിയരുത് എന്നാണ് കരുതിയത് പക്ഷെ നിന്നോട് ഞാൻ ഇത് പറഞ്ഞില്ലെ എന്റെ….. എന്റെ ഉണ്ണിയോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആവും ഉണ്ണിക്കുo അറിയാം നീ അവളെ സ്നേഹിക്കുന്നത് നിന്റെ ആ തന്ത അവളോട് എല്ലാം പറഞ്ഞിട്ടുള്ളതാ ഞാൻ ഇത് നിന്നോട് പറഞ്ഞില്ലേ നീ പോയി നിന്റെ പ്രണയം അവളെ അറിയിക്കും അവള് പറയുന്നതിനെകാൾ നല്ലത് ഞാൻ പറയുന്നത് ആണ് എന്ന് എനിക്ക് തോന്നി കുഞ്ഞേട്ടനും സ്റ്റീഫനും അന്നയ്കും എല്ലാർക്കും ഇത് അറിയാം…..
പക്ഷെ കുഞ്ഞേട്ടനെ ഞാൻ കാണാൻ പോയതാ പക്ഷെ എന്നോട് ഒന്നും പറഞ്ഞില്ല ഉണ്ണിയെ കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞു ഉണ്ണീടെ കല്യാണം വേഗം നടത്താണo പറ്റിയ ചെക്കനെ നോക്കാൻ മാർട്ടിനെ ഏല്പിക്കണo എന്നൊക്കെ പക്ഷെ ഇതൊന്നും കുഞ്ഞേട്ടൻ പറഞ്ഞില്ല എന്നോട് എന്നും പറഞ്ഞു മുടി കോർത്തു വലിച്ചു ശ്രീകാന്ത്….. ഇത്രേം നാളും മനസ്സിൽ കൊണ്ട് നടന്ന പെണ്ണിനെ മറക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം പക്ഷെ നിന്റെ അനിയത്തി ആണ് അവള് എന്നും പറഞ്ഞു മാർട്ടിൻ ശ്രീകാന്തിനെ ചേർത്ത് പിടിച്ചു…..
ഇല്ല മാർട്ടി അവള് ഒന്നും ഇനി അറിയരുത് എന്റെ അനിയത്തി ആണ് അവള് അവൾക്കു ഒരു നല്ല ജീവിതം കൊടുക്കണ്ടത് ഇനി ഈ ഏട്ടന്റെ കടമയാണ് എന്നും പറഞ്ഞു ശ്രീകാന്ത് എഴുന്നേറ്റു കണ്ണുകൾ തുടച്ചു പുറത്തേക്കു ഇറങ്ങി ചിരിച്ചു കൊണ്ട് മാർട്ടിനു നേരെ കൈ വീശി….. ഡാ അളിയാ ഒന്ന് നിന്നേ….. പെട്ടന്ന് ഉള്ള മാർട്ടിന്റെ അളിയാ എന്നുള്ള വിളിയിൽ ശ്രീ ഒന്ന് നിന്നു….. മാർട്ടിനും സ്റ്റീഫനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി….. അളിയാ നിന്റെ ആ കാന്താരി പെങ്ങള് ഇല്ലേ ആ ഉണ്ണിമായ അവളെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് എനിക്ക് അവളെ കെട്ടിച്ചു തരുമോ…..
മാർട്ടിന്റെ വാക്കുകൾ കേൾക്കേ സന്തോഷവും സങ്കടവും ഒരു പോലെ വന്നു ശ്രീകാകന്തിനു ചുണ്ടിൽ ഒരു ചിരി വരുത്തി മാർട്ടിനെ കെട്ടിപിടിച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു….. ഇത് കന്നെ മാർട്ടിൻ സഹതാപത്തോടെ ശ്രീയെ നോക്കി പിന്നെ സ്റ്റീഫനെയും….. 💕💕💕 എന്നും പതിവ് പോലെ റോഡ് സൈഡിൽ മാർട്ടിനെ കാണെ പെണ്ണ് ഓടി കൊണ്ട് അടുത്തേക്കു വന്നു….. ഇച്ചായ മുത്തിനെ കൂടി കൂട്ടായിരുന്നിലെ….. നിനക്ക് എന്താ അങ്ങോട്ടു വന്നാൽ….. കുറെ പഠിക്കാൻ ഉണ്ട് ഇച്ചായ റെക്കോർഡ് എഴുതാൻ ഉണ്ട് കാർഡ് ഉണ്ടാക്കണം എന്തെല്ലാം വേണം എന്ന് അറിയുമോ എന്റെ പൊന്ന് ഇച്ചായ…..
പിന്നെ അല്ല വെറുതെ നിനക്ക് വീട്ടിൽ കൊണ്ട് തരും എല്ലാം….. ദേ അടിക്കും ഞാൻ നാളത്തെ ടീച്ചർ ആ ഞാൻ….. എന്റെ പൊന്ന് ടീച്ചറെ വന്ന് വണ്ടിയിൽ കയറു വീട്ടിൽ കൊണ്ട് വിടാം വായോ….. വേണ്ട ഇച്ചായ ഞാൻ നടന്നോളാം എനിക്ക് ശ്രീകുട്ടിയെ ഒന്ന് കാണണം അവൾക്കു പനി യാ എങ്കിൽ വാ കൊച്ചേ ഞാൻ അവിടെ കൊണ്ടക്കം….. അത് വേണോ ഇച്ചായ എനിക്ക് പേടിയാ….. ശ്രീമോള് ഇല്ലാത്തതു കൊണ്ടല്ലേ വാ കയറ്….. ഉണ്ണി ചുറ്റും നോക്കി വണ്ടിയിൽ കയറാൻ നിന്നതും മുൻപിൽ ഒരു ബെയ്ക്കു വന്നു നിന്നു….. വണ്ടിയിൽ നിന്നുഹെൽമെറ്റ് ഊരി മാറ്റി ഇറങ്ങുന്ന ശ്രീകന്തിനെ കണ്ടപ്പോ ഉണ്ണി മാർട്ടിനെ നോക്കി…..
ഉണ്ണീടെ പേടിയോടെ ഉള്ള മുഖം കണ്ടപ്പോ ഒന്നും ഇല്ലെന്നു പറഞ്ഞു കണ്ണ് കാണിച്ചു….. ഉണ്ണിമോൾക്ക് എന്താ ഏട്ടനെ പേടിയുണ്ടോ ഏട്ടൻ എന്ന് കേട്ടതും ഉണ്ണി പകപ്പോടെ മാർട്ടിനെ നോക്കി….. അവനെ നോക്കണ്ട മാർട്ടിൻ എന്നോട് എല്ലാം പറഞ്ഞു മോളു വാ അവിടെ അമ്മയും ശ്രീയും നിന്നെ കാത്തു നിൽക്കുന്നുണ്ട് വാ ഏട്ടൻ കൊണ്ട് പോവാം എന്റെ കുട്ടിയെ….. മാർട്ടി നീ പോയിക്കോ ഞാൻ ഉണ്ണിയെ വീട്ടിലേക്കു കൂട്ടുവാ ഇനി ഉണ്ണി തനിച്ചു ആ വീട്ടിൽ നിൽക്കണ്ട ഇനി എല്ലാർക്കും ഒന്നിച്ചു നമ്മുടെ വീട്ടിൽ നിൽകാം അല്ലേടാ മാർട്ടി….. ഉണ്ണി തീരുമാനിക്കട്ടെ എന്നും പറഞ്ഞു മാർട്ടിൻ വണ്ടി എടുത്തു പറന്നു…..
ഇച്ചായ എന്ന് വിളിക്കുമ്പോഴ്ക്കും മാർട്ടിൻ കണ്ണിൽ നിന്നും മറഞ്ഞിരുന്നു….. പോകാം വാ മോളു വന്ന് വണ്ടിയിൽ കയറ് ഞാൻ വരുന്നില്ല ഏട്ടൻ പോയിക്കോ ഞാൻ പിന്നെ വരാം എന്നും പറഞ്ഞു ഉണ്ണി നടന്നു….. മോളെ ഞാൻ കൊണ്ട് വിടാം വാ വന്ന് വണ്ടിയിൽ കയറ്….. ശ്രീകാന്ത് പറഞ്ഞതു കേട്ടിട്ടും ഉണ്ണി ഒന്നും മിണ്ടാതെ നടന്നു….. ശ്രീകാന്ത് ഉണ്ണിടെ കുറുകെ വണ്ടി കൊണ്ട് നിർത്തി….. ഉണ്ണി പ്ലീസ് ഏട്ടൻ പറയുന്നത് കേൾക് എന്റെ മോളു വാ വീട്ടിലേക്കു പോകാം….. ഏട്ടൻ പോയിക്കോ എന്റെ സ്വാർഗം എന്റെ വീട് ആണ് എന്റെ അമ്മാമേടെ ഓർമ്മകൾ മാത്രം മതി എനിക്ക് ഞാൻ അവിടെ നിന്നോളും…..
മോളെ അത് ഒറ്റക്ക്….. വേണ്ട ഏട്ടാ ഞാൻ ഇത്രയും നാളും ഒറ്റക്ക് ആയിരുന്നു എനിക്ക് കൂട്ടിനു ഇപ്പൊ പോയില്ലേ ആ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇനിയും അങ്ങനെ മതി എന്നും പറഞ്ഞു ഉണ്ണി ശ്രീകാന്തിനെ കടന്നു പോയി….. എന്ത് പറയണം എന്നറിയാതെ ഇരുന്നു ശ്രീകാന്ത്….. എന്തോ അങ്ങനെ പറയാനണ് തോന്നിയത് ഇത് വരെ ഇല്ലാത്ത ബന്ധുക്കൾ ഇച്ചായനോ കുഞ്ഞൻ മാമായോ എടുക്കുന്ന തീരുമാനം ആയിരുന്നു എപ്പോഴും എന്റെ ജീവിതത്തിൽ നടക്കുന്നത് ഇത് പക്ഷെ വേറെ ഒരാൾ ഇല്ല എനിക്ക് ആരും വേണ്ട ആരും….. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു വീട് എത്തിയത് അറിഞ്ഞേ ഇല്ല…..
കുളിച്ചു വന്നു ചായ കുടിച്ചു കൊണ്ട് ദേവകി ചേച്ചിയോട് ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോഴ്ക്കും വിളക് വയ്ക്കാൻ സമയം ആയിരുന്നു അമ്മേടേം അമ്മമേടേം അസ്ഥി തറയിൽ വിളിക്കു വച്ചു വിളക്ക് അകത്തു കൊണ്ട് വച്ചു പുറത്തേക്കു വന്നപ്പോ കണ്ടു തന്നെ നോക്കി നിൽക്കുന്ന ഒരാളെ കണ്ടപ്പോ തന്നെ ഉണ്ണിക്കു ആളെ മനസിലായി ഉണ്ണി വേഗം തന്നെ പുറത്തേക്കു നടന്നു….. ഞാൻ കരുതി ഇച്ചായൻ എന്നോട് മിണ്ടില്ല എന്ന്….. അത് എന്താ കൊച്ചേ അങ്ങനെ….. നേരത്തെ പോയ ആ പോക്ക് കണ്ടപ്പോ തോന്നി അതെ ഇച്ചിരി അസൂയ ഉണ്ടോ എന്റെ ഇച്ചായന് എന്നൊരു സംശയം….. പോ കൊച്ചേ എന്തിനാ എനിക്ക് അസൂയ നിനക്ക് പുതിയ ബന്ധങ്ങൾ ഓക്കേ ആയില്ലേ ഞാൻ പാവം എന്നും പറഞ്ഞു മാർട്ടിൻ അകത്തു ഭിത്തിയിൽ കയറി ഇരുന്നു…..
ചായ എടുക്കട്ടേ ഇച്ചായ….. വേണ്ട കൊച്ചേ ഞാൻ വെറുതെ വന്നതാ….. മ്മ്മ്….. ദേവകി ചേച്ചി എവിടെ പെണ്ണെ….. ചേച്ചി കുളിക്കുവാ….. എന്നെ ശ്രീ വിളിച്ചു നീ പറഞ്ഞതൊക്കെ പറഞ്ഞു എന്തിനാ നീ അങ്ങനെ പറഞ്ഞെ വെറുതെ എന്തിനാ അവനെ സങ്കടപെടുത്തിയെ….. ഞാൻ ഇത്രേം നാള് ഒറ്റക്ക് ആയിരുന്നിലെ ഇനിയും അങ്ങനെ തന്നെ മതി എന്നും പറഞ്ഞു ഉണ്ണി ചുണ്ട് കോട്ടി….. മതി എങ്കിൽ മതി ഇനി അതിന്റെ പേരിൽ എന്നോട് യുദ്ധം വേണ്ട….. ഇച്ചായ വാ നമുക്ക് റെക്കോർഡ് എഴുതം വാ….. പൊന്ന് മോളു ഒറ്റക്ക് എഴുതിയ മതി ഞാൻ പോകുവാ….. പോകല്ലേ ഇച്ചായ പ്ലീസ്….. ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ആണ് വന്നത് നാളെ നീ പഠിക്കാൻ പോണ്ട എന്റെ കൂടെ ഒരു സ്ഥലം വരെ വരണം…..
എവിടെയാ ഇച്ചായ….. രാവിലെ ഒരുങ്ങി നിൽക്കണം ഞാൻ രാവിലെ വരും എന്നാ ശരി ഞാൻ പോകുവാ എന്നും പറഞ്ഞു മാർട്ടിൻ നടന്നു….. ചെകുത്താൻ എന്ത് ചോദിച്ചാലും ഉത്തരം ഇല്ല എന്നും പറഞ്ഞു ഉണ്ണി മാർട്ടിൻ പോകുന്നതും നോക്കി നിന്നു….. ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ണീടെ ചെകുത്താനു വേണ്ടി വിരിഞ്ഞു….. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോ കണ്ടു ഉമ്മറത്തു കസേരയിൽ ദേവകി ചേച്ചിയോട് വർത്താനം പറഞ്ഞു ഇരിക്കുന്ന ഇച്ചായനെ…..
ഇച്ചായൻ രാവിലെ വന്നോ ഇത്രേം രാവിലെ ഞാൻ പ്രതിഷിച്ചില്ല….. ചേച്ചി ഇച്ചായന് ചായ കൊടുത്തോ….. ഇല്ലാലോ പെണ്ണെ എന്റെ ഉണ്ണി മോളു വരാൻ കാത്തു നിൽക്കുകയായിരുന്നു എന്നും പറഞ്ഞു മാർട്ടിനെ കണ്ണ് ചിമ്മി കാണിച്ചു ദേവകി….. എന്റെ മോളു ഇന്ന് സുന്ദരി അല്ലെ കുഞ്ഞേ….. പിന്നെ കണ്ടത്തിൽ കുത്താൻ കൊള്ളാം അല്ലെ ചേച്ചി എന്നും പറഞ്ഞു മാർട്ടിൻ ചിരിച്ചു കൂടെ ദേവകി ചേച്ചിയും….. ഉണ്ണി ചുണ്ട് കോട്ടി അകത്തേക്കു നടന്നു പോകും വഴി ദേവകിയെ നോക്കി കൊഞ്ഞനം കുത്തി അകത്തേക്കു കയറി…..
ഈ പെണ്ണ്….. ഉണ്ണി പോയ പോലെ തിരിച്ചു വന്നു മാർട്ടിനെ നോക്കി ഇളിച്ചു കാണിച്ചു….. ഇച്ചായൻ ഇരിക്കു ഞാൻ ഇപ്പൊ ഡ്രസ്സ് മാറ്റി വരാം….. വേണ്ട ഉണ്ണി സാരി നിനക്ക് നല്ല ഭംഗി ഉണ്ട് ഇത് തന്നെ മതി വാ ഇറങ്ങാം….. ചേച്ചി നമ്മള് പോയി വരാം എന്നും പറഞ്ഞു മാർട്ടിൻ ഇറങ്ങി….. ഉണ്ണി ദേവകിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി പോയി വരാം എന്ന് പറഞ്ഞു ഇറങ്ങി….. അപ്പൊ കണമേ നിറയെ നിറയെ സ്നേഹം ഒത്തിരി സ്നേഹത്തോടെ…..

by